Saturday, December 14, 2024
Novel

അസുരന്റെ മാത്രം: ഭാഗം 3

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


കല്യാണത്തിന് വന്നവർ എല്ലാവരും പിരിഞ്ഞു പോയി മേലേടത്തു വീട്ടിൽ ഇപ്പോൾ അടുത്ത ഒന്ന് രണ്ടു ബന്ധുക്കാരും ചന്ദ്രശേഖറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും തന്റെ പെങ്ങളുടെ ഭർത്താവും ആയ രാജേന്ദ്രനും ഫാമിലിയും ഉള്ളു എല്ലാവരും ഇരുന്നു കാര്യമായ സംസാരത്തിൽ ആണ് പൊട്ടിച്ചിരിയും കളിയും ഒക്കെ ആയി തകർക്കുകയാണ് അവിടേക്ക് ഗായത്രി ഫ്രഷ് ആയി വന്നു

“ആഹാ മോളെന്താ അവിടെ നിന്നുകളഞ്ഞേ”
(ലക്ഷ്മി)

ഗായത്രി ഒന്നും ചിരിച്ചു

“ഇങ്ങുവാ ഇവടെ വന്നിരിക്ക്”(രാധ)
ഗായത്രി അവരുടെ അടുത്ത് വന്നിരുന്നു

“മോളുടെ ഷീണം ഒക്കെ കുറഞ്ഞോ”
ലക്ഷ്മി ഗായുവിന്റെ തലയിൽ തലോടി ചോദിച്ചു

“കുഴപ്പമില്ല ആന്റി” (ഗായു)

“എന്നെ ആന്റി എന്നൊന്നും വിളിക്കേണ്ട അമ്മേ എന്നു വിളിച്ച മതി”(ലക്ഷ്മി)

അപ്പോഴാണ് അച്ചു അവിടേക്കു വന്നത്

“എന്താ അച്ചു ഏട്ടാ ഏട്ടത്തിയെ കാണാതെ ഒരു അഞ്ചു മിനിറ്റ് നേരമെകിലും ഇരിക്കാൻ പറ്റാതായോ”
അഭി അതു പറഞ്ഞതും ഗായുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു

അച്ചു അഭിയെ ചിറഞ്ഞൊന്നു നോക്കി അഭി താഴേക്കും നോക്കി നിപ്പായി അല്ലേലും അങ്ങനാണ് അച്ചുവിന് ദേഷ്യം വന്ന പിന്നെ കണ്ണും മൂക്കും ഇല്ല കലിപ്പിൽ ഒന്നു നോക്കിയാൽ എല്ലാവരുടെയും മിണ്ടാട്ടം നിലക്കും

അവിടെ ഇരിക്കുന്നത് തന്റെ ആരോഗ്യത്തിനു ഹാനികരം ആണെന്ന് മനസിലാക്കിയ അഭി നൈസ് ആയിട്ട് അവിടുന്നു വലിഞ്ഞു ഉണ്ണിയുടെയും കൂട്ടരുടെയും അടുക്കലേക്കു പോയി

“ആഹാ നിങ്ങളിവിടെ കലാപരുപാടി തുടങ്ങിയോ”(അഭി )

“ആ ഞങ്ങളു തുടങ്ങി നീ ഇതേവാടാരുന്നു”(ഉണ്ണി)

“ഒന്നും പറയേണ്ടഡേയ് അച്ചു ഏട്ടന്റെ മുൻപിൽ ഒന്നു പെട്ടു പോയതാ”
അഭി ഒരു അവിഞ്ഞ ചിരിയോടു കൂടി പറഞ്ഞു പെട്ടെന്ന് അഭിയുടെ ഫോൺ ബെൽ അടിച്ചു അഭി ഫോൺ എടുത്തു നോക്കി അതിൽ തെളിഞ്ഞ പേര് കണ്ടു അവൻ ചിരിച്ചു മറ്റൊരാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി

“ഹലോ മോളേ”(അഭി )

“ഹലോ അഭി ഏട്ടാ എന്താ കലാപരിപാടികൾ തുടങ്ങിയോ”(അനു)

അപ്പോഴാണ് അവിടെ ഇരുന്ന കല്ലിന്റെ മുകളിലേക്കു ഉണ്ണി ഒരു മധ്യ കുപ്പി എടുത്തെറിഞ്ഞത് എല്ലാവരും ഞെട്ടി ശബ്ദം കെട്ടിടത്തേക്ക് വീട്ടിൽ ഉള്ള എല്ലാവരും ഓടി വന്നു

അഭിയും കൂട്ടരും ഉണ്ണിക്കിട്ടു തന്നെ നോക്കി കൊണ്ടിരുന്നു

“എന്താ ഇവിടൊരു ഒച്ച കേട്ടത്”(ചന്ദ്രൻ)

“അതു ഉണ്ണി”(അഭി പറഞ്ഞതു മുഴുവൻ ആക്കാതെ പൊട്ടി കിടക്കുന്ന കുപ്പിക്കിട്ടു നോക്കി)

“നിനക്കെന്താ ഉണ്ണി ഭ്രാന്തു പിടിച്ചോ”(അച്ചു)

ഉണ്ണി എല്ലാവരെയും ഒന്നു നോക്കിയ ശേഷം ബൈക്കും എടുത്തു പുറത്തേക്കു പോയ്‌

“എന്താ അഭി മോനെ ഉണ്ടായേ”(രാജൻ)

“അതു പിന്നേ അനുട്ടി വിളിച്ചു ഇപ്പോൾ അതു കണ്ടതും അവൻ”(അഭി)

അതു കേട്ടതും എല്ലാവരുടെയും മുഖം കാർമേഘം കൊണ്ട് മൂടി ഇതെല്ലാം കണ്ടു കൊണ്ട് പേടിച്ചു നിന്ന ഗായുവിന്റെ മുഖത്തു നോക്കി അച്ചു വേദന കലർന്ന ചിരി സമ്മാനിച്ചു നടന്നു പോയി അച്ചുവിന്റെ അവസ്ഥ കണ്ടു ഗായുവിന്റെ കണ്ണ് നിറഞ്ഞു

അപ്പോഴാണ് അഭി അനുവിന്റെ കാര്യം ഓർത്തത്‌ ഒരു വിറയോടെ അഭി ഫോൺ ചെവിയിൽ ചേർത്തു

“ഹലോ മോളേ”

“അഭി ഏട്ടാ ഞാൻ പിന്നെ വിളിക്കാം നാളെ എന്നേ പിക് ചെയ്യുന്ന കാര്യം പറയാൻ വിളിച്ചതാണ്”
നിറഞ്ഞു വന്ന കണ്ണിനീർ തുടച്ചുകൊണ്ട് അനു പറഞ്ഞു

“ശെരി മോളേ നാളെ ഏട്ടൻ എയർപോർട്ടിൽ എത്തിക്കോളാം”(അഭി)

അഭിയുടെ കണ്ണും നിറഞ്ഞു അവളുടെ അഭി ഏട്ടാ എന്നുള്ള വിളിയിൽ അവനതു മനസ്സിൽ ആയിരുന്നു അവൾ എത്ര അധികം വേദനിച്ചു എന്നത്

*******************
അവൾ കണ്ണ് തുടച്ചു തിരിഞ്ഞതും തന്നെ നോക്കി കൊണ്ട് നിൽക്കുന്ന സിധുവിനെ കണ്ടതും ഒരു ഞെട്ടൽ ഉണ്ടായി അതു പുറത്തു കാട്ടാതെ അവനെ നോക്കി ചിരിച്ചു

“ആരാരുന്നു ഫോണിൽ”(സിദ്ധു)

“ഏട്ടൻ ആയിരുന്നു”അവൾ മുഖത്തു നോക്കാതെ അവൾ മറുപടി പറഞ്ഞു

“എന്താ അനു കണ്ണ് നിറഞ്ഞിരിക്കുന്നെ”
മുൻപോട്ടു നടക്കാൻ പോയ അവളെ തടഞ്ഞു കൊണ്ട് ചോദിച്ചു

“ഒന്നുമില്ല”അതും പറഞ്ഞു അവൾ വീണ്ടും നടക്കാൻ തുടങ്ങി സിദ്ധു അനുവിന്റെ കൈയിൽ കയറി പിടിച്ചു

“നിന്റെ മുഖം ചെറുതായി വടിയാൽ പോലും എനിക്കറിയാം പറ എന്താ ഉണ്ടായേ”

അവളുടെ മിണ്ടാതെ ഉള്ള നിൽപ്പുകണ്ട സിദ്ധു ദേഷ്യം കൊണ്ട് മൂടി
“നിന്നോട് പറയാൻ അല്ലേ പറഞ്ഞേ ” അതൊരു അലർച്ച ആയിരുന്നു അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവളുടെ കരച്ചിൽ കണ്ട സിദ്ധുവിന്റെ കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണുനീർ താഴേക്കു പതിച്ചു അതു അവൾ കാണാതെ തുടച്ചുമാറ്റി അവലുടെ മുഖം പിടിച്ചുയർത്തി

“എന്താ അനുട്ടാ ഉണ്ടായേ എന്തിനാ ഇങ്ങനെ കരയുന്നെ”(സിദ്ധു)

അവൾ അവനോടെല്ലാം പറയാൻ തുടങ്ങി

******************
അച്ചു റൂമിൽ പുറത്തേക്കും നോക്കി നിൽക്കാരുന്നു അവന്റെ ചുമരിൽ ഒരു സ്പർശം അനുഭവ പെട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി

“താൻ എപ്പോ വന്നു”അച്ചു

“കുറച്ചു നേരമായി ഏട്ടന്റെ മനസ് ശെരി അല്ല എന്നു തോന്നി അതാ വിളിക്കാഞ്ഞേ “ഗായു

“മം”അച്ചു ഒന്നു മൂളുക മാത്രം ചെയിതു

“അവരുടെ പ്രശ്നം എങ്ങനെ അണേട്ടാ പരിഹരിക്കാ”ഗായു

“അറിയില്ല എല്ലാത്തിനും ഒരു വഴി ഉണ്ടാകും അല്ല നമുക്കിങ്ങനെ നിന്നാൽ മതിയോ ഇന്നേ നമ്മുടേ ആദ്യരാത്രി അല്ലേ”അച്ചു അതും പറഞ്ഞു ഗായുവിനെ വാരി എടുത്തു കട്ടിലിലേക്ക് നടന്നു അവളെ കട്ടിലിൽ കടത്തിയ അച്ചു അടുത്ത് കിടന്നു

“നമ്മൾ എത്രനാളായി ഈൗ ഒരു നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നു”അച്ചു അതും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു ഗായു കണ്ണുകൾ അടച്ചു അച്ചുവിന്റെ കണ്ണുകൾ അവളുടെ മേലാകെ ഓടി നടന്നു അവരുടെ ചുണ്ടുകൾ തമ്മിൽ കോർത്തു ചോരയുടെ ചുവ അച്ചുവിന്റെ ഉമിനീരിൽ കലർന്നു ഗായുവിന്റെ ഓരോ അണുവും അവന്റേതു മാത്രമാകാൻ കൊതിച്ചു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

You should also read the aid a few times affordable-papers.net so that you are able to see the mistakes and understand how to prevent them later on.