Friday, April 19, 2024
Novel

അസുരന്റെ മാത്രം: ഭാഗം 8

Spread the love

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

Thank you for reading this post, don't forget to subscribe!

അമ്പലത്തിൽ കയറാൻ പോയ അനുവിന്റെ കൈയിൽ കയറി ആരോ പിടിച്ചു അവൾ ഞെട്ടി പുറകോട്ടു തിരിഞ്ഞു പുറകിൽ നിൽക്കുന്ന ആളെ കണ്ടു അനുവിൽ ഒരു അമ്പരപ്പുണ്ടായി

“എന്താ സുഭദ്രാന്റി”

“എക്ങ്കിലും മോളുടെ കാര്യം കഷ്ട്ടാണലോ”
അനു അവരെ ഒന്ന് നോക്കി

“ആന്റി എന്താ പറഞ്ഞു വരുന്നേ എന്തു കഷ്ട്ടാന്ന”

“അപ്പൊ മോളൊന്നും അറിഞ്ഞില്ലേ”

“ഹ എന്തറിഞ്ഞില്ലേ എന്നു”

“അയ്യോ അപ്പൊ അതു ഞാൻ എങ്ങനാ പറയാ”

“ആന്റി എന്താണേലും പറഞ്ഞോ”അവളുടെ ഹൃദയമിടിപ്പ് വേഗത്തിൽ ആയി

“അയ്യോ ഞാൻ പറയില്ല മോളു അവരോടു പോയി ചോദിക്ക്”

“വേണ്ട നിങ്ങള് പറഞ്ഞ മതി”

“മോളു ദേഷ്യം പെടേണ്ട ഞാൻ പറയാം പക്ഷേ മോളിതു മനസ്സിൽ തന്നേ വെക്കണം ആരോടും ചോദിക്കുവോ പറയുവോ ചെയ്യരുത് സത്യം ചെയ്യ്തു താ’

“മം സത്യം ഇനി പറയു”അവൾ പറയുന്നതു കേട്ട് ലെച്ചു തരിച്ചു നിന്നു പോയി അവളുടെ ശരീരം കുഴഞ്ഞു അവൾ ഒരു താങ്ങിനായി അവിടെ ഉള്ള ഒരു തൂണിൽ കയറി പിടിച്ചു സുഭദ്ര അവൾ കാണാതെ ഒരു ക്രൂരമായ ചിരിയോടെ അവിടന്ന് നടന്നു പോയി സുഭദ്ര പറഞ്ഞ വാക്കുകൾ ഒരു പതിനെട്ടുകാരിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി

“അനു നീ എന്താ ഇവടെ നിക്കുന്നെ വരാൻ അമ്മ പറഞ്ഞു”

അവൾ ഉണ്ണിയെ നോക്കി അവൻ അത്രയും പറഞ്ഞു നടന്നു നീങ്ങി അവനെ കണ്ടപ്പോൾ അവളുടെ കണ്ണു നിറഞ്ഞൊഴുകി അവൾ വെച്ചു വെച്ചു അമ്പലത്തിലേക്ക് കയറി

ആളുകൾ വരുന്നതേ ഉള്ളു അനു കണ്ണുകൾ അടച്ചു ഉമാമഹേശ്വരൻമാരുടെ മുൻപിൽ നിന്നു മനമുരുകി പ്രാർഥിച്ചു അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ആ അമ്പല മുറ്റത്തു വീണു അവളെ നോക്കി നിന്നിരുന്ന ഉണ്ണി കാണുന്നുണ്ടാരുന്നു അവന്റെ മനസ്സിൽ ഒരു നോവ് പടർന്നു അമ്പലത്തിലെ ശംഖ് നാദമാണ് അനുവിനെ ഉണർത്തിയത് അവൾ ആരും കാണാതെ അവൾ നിറഞ്ഞു വന്ന കണ്ണീർ തുടച്ചു

നിർമാല്യം കഴിഞ്ഞു ഇറങ്ങിയപ്പോൾ നേരം വെളുത്തിരുന്നു എല്ലാവരും വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ മാളുവിനെയും ഉണ്ണിയേയും കണ്ടില്ല അവർ എല്ലാവരും പലവഴി തിരക്കി നടന്നു അനുവും അച്ചുവും അമ്പലം വക ആറാട്ടുകുളത്തിൽ പോയി നോക്കിതു അവിടുത്തെ കാഴ്ച അവർക്കു വിശ്വസിക്കാൻ ആയില്ല മാളുവും ഉണ്ണിയും നിൽക്കുന്നു മാളുവിന്റെ തല ഉണ്ണിയുടെ നെഞ്ചിൽ ചായ്ച്ചു വെച്ചിട്ടുണ്ട് ഉണ്ണി അവളുടെ തലയിൽ തലോടുന്നു അച്ചുവും അനുവും ശീല കണക്കേ നിന്നു അനുവിന് ആ നിമിഷം ഭൂമി പിളർന്നു പോവാൻ തോന്നി അവൾ വീഴാതിരിക്കാൻ അച്ചുവിന്റെ കൈയിൽ മുറുകെ പിടിച്ചു അവളുടെ അവസ്ഥ കണ്ടു അച്ചുവിന്റെ സർവ്വ നിയന്ത്രണങ്ങളും നഷ്ട്ടപെട്ടു

“ഉണ്ണി”ഗർജനം കണക്കേ അച്ചു ഉണ്ണിയെ വിളിച്ചു

അച്ചുവിനെയും അനുവിനെയും കണ്ട മാളു ഉണ്ണിയിൽ നിന്നും വേർപെട്ടു

അച്ചുവിന്റെ ആ ഭാവം ആരു കണ്ടാലും ഒന്ന് വിരണ്ടു പോകും അച്ചു ഓടി ചെന്നു ഉണ്ണിയുടെ കരണത്തിനട്ടു സർവ്വ ശക്തിയും എടുത്തു ആഞ്ഞടിച്ചു

വീണ്ടും അടിക്കാനായ് ഓങ്ങിയ കൈയിൽ മാളു കയറി പിടിച്ചു

“അച്ചു ഏട്ടാ ഇനിയും ഉണ്ണി ഏട്ടനെ തല്ലല്ലേ ഞങ്ങൾ പറയണ ഒന്ന് കേൾക്കു ”

“അച്ചു ഏട്ടനോ പ്ഫാ മാറി നിക്കെടി പൂ #*@&$:%+%+%+:&# ഞാൻ എന്റെ അനിയനെ തല്ലും കൊല്ലും നീ ആരാടി ചോദിക്കാൻ”അച്ചു അമ്പലം ആണെന്ന് പോലും നോക്കാതെ വയി തോന്നിയെ പറഞ്ഞു

“ഞങ്ങൾ പറയണ ഒന്നു കേക്ക്”

“ഇനി എന്തു പറയാനാഡി ഞങ്ങൾ എല്ലാം കണ്ടാലോ”അത്രെയും പറഞ്ഞു അച്ചു മാളുവിനെ അടയ്ക്കാനായി കൈ ഓങ്ങി ഉണ്ണി അച്ചുവിന്റെ കൈയിൽ കയറി പിടിച്ചു

(തുടരും )
കുറച്ചു തിരക്കിനിടയിൽ എഴുതുന്നതാട്ടോ ലെങ്ത് കുറവാണ് എന്നു പറയരുത് അപ്പൊ നാളെ കണ്ണാം

 

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7