Friday, April 19, 2024
Novel

അസുരന്റെ മാത്രം: ഭാഗം 18

Spread the love

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

Thank you for reading this post, don't forget to subscribe!

പുറകോട്ടു വീഴാൻ പോയ അനുവിന്റെ കൈയിൽ ഉണ്ണി കയറി പിടിച്ചു

“നീ എന്തിനാ ആരോടും പറയാതെ ഇങ്ങോട്ടേക്കു വന്നത്”ഉണ്ണി അവളോട്‌ ദേഷ്യ പെട്ടു

“ചുമ്മാതെ വന്നതാ ഉണ്ണിയേട്ടാ”

“ഹും”അവൻ ഒന്ന് ദേഷ്യത്തോടെ മൂളി

“വാടി ഇങ്ങോട്ടേക്കു”അതും പറഞ്ഞു ഉണ്ണി അനുവിന്റെ കൈയിൽ കയറി പിടിച്ചു മുൻപോട്ട് നടക്കാൻ തുടങ്ങി അപ്പോൾ അവളുടെ ഷാൾ എവിടെയോ കുടുങ്ങി അവൾ അതു വലിച്ചെടുത്തു മുൻപോട്ട് നടന്നു

അച്ഛമ്മയോട് എല്ലാവരും യാത്ര പറഞ്ഞു കാറിൽ കയറി അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു അനുവിന്റെയും ഗായുവിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല അവർക്കവിടുന്നു പോകാൻ മനസ് വന്നില്ല

ഒരുതരത്തിൽ അനുവിനെയും ഗായുവിനെയും വലിച്ചു കാറിൽ കയറ്റി കാർ മുന്പോട്ടെടുത്തു അങ്ങിനെ അവർ തിരിച്ചു മേലേടത്തു എത്തി അവർ ചെന്നപ്പോൾ തന്നേ എല്ലാവരും അവരെ കാത്തു അവിടെ ഉണ്ടായിരുന്നു അവർ കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി

കുറച്ചു നേരം അവിടെ വിശേഷം പറഞ്ഞിരുന്നു പിന്നെ അവർ അവിടിന്നു ഇറങ്ങി ആരും കാണാതെ അനു കണ്ണുകൊണ്ട് ഉണ്ണിയോട് യാത്രാനുമതി ചോദിച്ചു അവൻ പതിയെ ഒന്ന് ചിരിച്ചു അങ്ങനെ അവർ അവിടന്ന് കൃഷ്ണമംഗലത്തേക്കു പോയി

************************
അങ്ങിനെ പിന്നെയും ദിവസങ്ങൾ കടന്ന് പോയി ഉണ്ണിയും അനുവും തകർത്തു പ്രേണയിച്ചു നടന്നു അങ്ങിനെ കോളേജ് പോവാൻ ഉള്ള ദിവസം വന്നെത്തി സിദ്ധു ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ചു അനുവിന്റെ വീട്ടിൽ തന്നേ നിന്നു അവർ രണ്ടു പേരും കോളേജിൽ പോവാനായി ഇറങ്ങി ബൈക്കിൽ കേറി

“പോയിട്ട് വരാം അമ്മേ”

“ശെരി അമ്മേ”

“ആഹ് പോയിട്ട് വാട്ടോ”

സിദ്ധു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കോളജിലേക്ക് തിരിച്ചു അവരുടെ വണ്ടി കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് പ്രേവേശിച്ചു അവിടെ ചെന്നപ്പോൾ തന്നേ വാലുകൾ എല്ലാരും അവിടെ ഉണ്ടായിരുന്നു

“ഹ വന്നല്ലോ വനമാലകൾ”ഹരി അതു പറഞ്ഞതും അവർ രണ്ടു പേരും അവരെ നോക്കി ഒരു ചിരി പാസ്സ് ആക്കി

“ടാ സിദ്ധു നീ ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ചു അനുവിന്റെ വീട്ടിൽ കൂടിയോ”

“ടാ ഞാൻ ഹോസ്റ്റലിലേക്കു ഇറങ്ങാൻ തുടങ്ങിതാ ലക്ഷ്മി ആന്റി വിട്ടില്ല”

“ഹോ ഇനി അങ്ങോട്ട്‌ പ്രൊജക്റ്റ്‌ പടുത്തം പരിക്ഷ സപ്പ്ളി ഇന്ന് മുതൽ ആ കാട്ടാളന്റെ മോന്ത കാണണല്ലോ എന്റെ ഭഗവതി ഇത്ര നാളും ഒരു സമാധാനം ഉണ്ടാരുന്നു അതു പോയി കിട്ടി”

കാട്ടാളൻ വേറെ ആരും അല്ലാട്ടോ അവരുടെ സർ ആണു പേര് കിഷോർ അയാളുടെ സ്വഭാവം കൊണ്ടട്ടോ അങ്ങനെ വിളിക്കുന്നത്‌

“എടി ആദ്യ പിരീഡ് അങ്ങേരുടെയ വേഗം വാ അല്ലെ ഇന്ന് പുറത്താകും സ്ഥാനം”കൃഷ്ണ അതു പറഞ്ഞതും എല്ലാരും മുൻപോട്ട് നടന്നു അവർ മുൻപോട്ട് നടന്നതും എതിരെ വരുന്ന ആളെ കണ്ടു അനു സിധുവിന്റെ കൈയിൽ കയറി പിടിച്ചു

സിദ്ധു അനുവിനെ നോക്കി ഒന്നുമില്ലന്നു കണ്ണടച്ച് കാട്ടി അയാൾ അനുവിന്റെ നേരെ വന്നു അവന്റെ വരവ് പന്തി അല്ലെന്നു കണ്ട ഹരി അവളുടെ സൈഡിൽ കേറി നിന്നു സിദ്ധു മറു സൈഡിലും നിന്നു സിദ്ധു അവളുടെ കൈയിൽ ഇറുക്കി പിടിച്ചിട്ടുണ്ടാരുന്നു അവൻ അവളെ രൂക്ഷമായി ഒന്ന് നോക്കി കടന്ന് പോയി അനു ദീർഘമയി ഒന്ന് ശ്വസിച്ചു അവർ ക്ലാസ്സിൽ വന്നു കയറീതും ബെൽ അടിച്ചു

കിഷോർ സാറിന്റെ ക്ലാസ്സ്‌ ആണെന്നറിഞ്ഞു കൊണ്ട് പിള്ളേരെല്ലാം ആവിശ്യത്തിൽ കൂടുതൽ വിനയോം അനുസരണയും എല്ലാം വാരി വിതറി ഇരുപ്പാണ് നമ്മുടേ അനുവിനെ ഇതൊന്നും ബാധിക്കുന്നെ ഇല്ലാ കിഷോർ ക്ലാസ്സിലേക്ക് കടന്ന് വന്നു

സാറിനെ ആവിശ്യത്തിന് കാണാൻ കൊള്ളാവുന്ന കൊണ്ടും പഠിപ്പിക്കുന്നതെല്ലാം നന്നായി മനസിലാക്കുന്ന കൊണ്ടും എല്ലാരും സാറിനെ വായിക്കാട്ടും നോക്കി ഇരുപ്പാണ് പഠിപ്പിക്കുന്ന ശ്രെദ്ധിക്കണത്തോ പോട്ടെ അങ്ങേരുടെ മോന്തക്കട്ടു ഒന്ന് നോക്കുന്നു പോലുമില്ല

“അനുശ്രീ പ്ലീസ് സ്റ്റാൻഡ്അപ്പ്‌”കിഷോർ വിളിക്കുമ്പോഴും പുള്ളികാരത്തി വേറെ ഏതോ ലോകത്താണ് എല്ലാരും അവക്കട്ടു നോക്കി
കൃഷ്ണ അവളുടെ തലയിൽ തട്ടുമ്പോഴാണ് അവക്ക് ബോധം വന്നത്

“എന്താടി കോപ്പേ”അനു പതിയെ ചോദിച്ചു കൃഷ്ണ കണ്ണുകൊണ്ടു ആംഗ്യം കാട്ടി

“കഥകളി കാണിക്കാതെ കാര്യം പറയെടി”

“അനുശ്രീ”കിഷോർ വീണ്ടും വിളിച്ചു അവൾ അപ്പോഴാണ് കിഷോറിനെ നോക്കുന്നത് കിഷോറിന്റെ ഭാവം കണ്ടതും അനുവിന്റെ കിളികൾ പറന്നു പോയി
“!ആഹാ ഇന്ന് വെളിയിൽ തന്നേ!”ആത്മ

അവൾ ബെഞ്ചിൽ നിന്നും എണീറ്റു നിന്നു നമ്മുടേ കിഷോർ സാർ പൂരപ്പാട്ട് തുടങ്ങി കഴിഞ്ഞിരുന്നു അനു വാ തുറന്നു പിടിച്ചു നിപ്പുണ്ട് കാറ്റും കോളും ഒരുവിധം അടങ്ങി എല്ലാരും സാറിനെയും അനുവിനെയും മാറി മാറി നോക്കി

“ഗെറ്റ് ഔട്ട്‌ മൈ ക്ലാസ്സ്‌”അവൻ ദേഷ്യം കൊണ്ട് വിറച്ചു പറഞ്ഞു പുള്ളിക്കാരി ബാഗുംമായി പുറത്തേക്കിറങ്ങി കുറെ ഉഴപ്പിസ്റ്റുകൾ ഒഴികെ ബാക്കി എല്ലാരും ക്ലാസ്സിൽ ആണ് ഇനി അവിടെ നിന്നിട്ട് കാര്യമില്ലന്നറിഞ്ഞു അനു മുറ്റത്തേക്കിറങ്ങി

അവളുടെ ഏറ്റവും പ്രിയപ്പെട്ടതും കോളേജ് ലൗവേഴ്‌സിന്റെ പ്ലേസും പാർട്ടി പ്രേവർതനങ്ങളുടെയും സമരത്തിനിടയിലെ അടിപിടികളുടെയും ഓക്കെ സാക്ഷിയായ ആയ വാക മര ചുവട്ടിലേക്ക് പോയി അവിടിരുന്നു തന്റെ വിഷമങ്ങളും സന്ദോഷങ്ങളും ദേഷ്യങ്ങളും എല്ലാം അവൾ പങ്കു വെക്കുന്നതു ആ വാക മരത്തിനോടാണ് അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ്

ആ വാകമരം ചുവന്ന പരവതാനി പോലെ ആ വാകമറച്ചുവട് കടപ്പുണ്ടാരുന്നു അവൾ ആ ചുവട്ടിൽ ഇരുന്നു തന്റെ പ്രിയ കൂട്ട് കാരിയെ സ്വീകരിച്ച വണ്ണം കുറച്ചു പൂക്കൾ അവളുടെ മുകളിലേക്ക് ഒരു മഴ പോലെ പെയിതു അവൾ അതു സ്വീകരിച്ചു

ആ ചുവട്ടിൽ ഇരുന്നു പെട്ടെന്നു പുറകിൽ എന്ധോ അനക്കം തോന്നി അവൾ ഇരുന്നിടത്തു നിന്നും എന്നീട്ടു തിരിഞ്ഞു നോക്കി പുറകിൽ നിക്കുന്ന ആളെ കണ്ടു അനുവിന്റെ മുഖം പേടി കൊണ്ട് നിറഞ്ഞു അവൾ മുൻപോട്ട് നടക്കാൻ പോയി

“നിക്കെടി അവിടെ എങ്ങോട്ടേക്കാ മോളേ ഇത്ര ധിറുതി പിടിച്ചു പോകുന്നെ ചേട്ടൻ ഒന്ന് കാണട്ടെ”അതും പറഞ്ഞു വൃത്തികേട്ട രീതിയിൽ ജിതിൻ ഒന്ന് ചിരിച്ചു
(ജിതിൽ അനുവിന്റെ കോളേജിലെ അനുവിന്റെ ഒരു ശത്രു ആണ് കേട്ടോ)

“ജിതിൻ പ്രേശ്നങ്ങൾ എല്ലാം കഴിഞ്ഞതാണ് വീണ്ടും കുത്തി പൊക്കാൻ നോക്കണ്ട”

“എന്ധോ എല്ലാരുടെയും മുൻപിൽ വെച്ചു എന്റെ കരണത്തിനാട്ടു തല്ലിയ നിന്നെ ഞാൻ വെറുതെ വിടും എന്നു കരുതിയോ”അതും പറഞ്ഞു അനുവിന്റെ അടുത്തേക്ക് വശ്യമായി ഒന്ന് ചിരിച്ചു കൊണ്ട് അവൻ നടന്നു വന്നു

അവൾ അവൻ വരുന്നതിനു അനുസരിച്ചു പുറകോട്ടു പൊക്കോണ്ടിരുന്നു അവൾ മരത്തിൽ തട്ടി നിന്നു ജിതിൻ അവളുടെ അടുത്തേക്ക് അടുക്കാൻ തുടങ്ങിയതും തന്റെ കൂട്ടുകാരിയെ രക്ഷിക്കാൻ എന്ന വണ്ണം ഒരു മരകോമ്പ് അവർക്കു കുറുകെ വീണു അതു കണ്ട ജിതിനും കൂട്ടരും പുറകോട്ടു മാറി ആ സമയം അനു അവിടെ നിന്നും ഓടി

ക്ലാസ്സിൽ ഇരുന്നിട്ടും സിധുവിനു ക്ലാസ്സിൽ ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല അനുവിനെ കുറിച്ചോർക്കും തോറും അവന്റെ മുഖം ഭയത്താൽ മൂട പെട്ടു മറ്റു വാലുകളുടെ അവസ്ഥയും മറിച്ചായിരുന്നില്ല കാരണം ജിതിൻ ആയിരുന്നു

“സിദ്ധാർഥ് എനി പ്രോബ്ലം”കിഷോർ അതു ചോദിച്ചതും സിദ്ധു സാറിനെ നോക്കി

“സർ ഞാൻ ഒന്ന് പുറത്തു പൊക്കോട്ടെ”

“എന്താ കാര്യം”

“സർ ടോയിലൈറ്റിൽ പോവാൻ ആണ്”
സിദ്ധു അതു പറഞ്ഞതും കിഷോർ പൊക്കോളാൻ ഉള്ള ആംഗ്യം കാട്ടി

സിദ്ധു പുറത്തു വന്നു അനുവിനെ എല്ലായിടത്തും നോക്കി നിരാശ ആയിരുന്നു ഭലം

അതേ സമയം അനു ഓടി കാന്റീനിൽ എത്തി ആരും പെട്ടെന്നു ശ്രെദ്ധിക്കാത്ത ഒരിടത്തു ചെന്നിരുന്നു കുറച്ചു സമയം കഴിഞ്ഞതും അനുവിന്റെ തോളയിൽ ഒരു കൈ പതിഞ്ഞു അവൾ ഒന്ന് ഞെട്ടി നെഞ്ചു പെരുമ്പറ കൊട്ടാൻ തുടങ്ങി അവൾ വെട്ടി വിയർത്തു പതിയെ പുറകോട്ടു തിരിഞ്ഞു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17