Saturday, April 20, 2024
Novel

അസുരന്റെ മാത്രം: ഭാഗം 31

Spread the love

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

Thank you for reading this post, don't forget to subscribe!

“മതി എന്റെ മോളു കരഞ്ഞത് ഒരുപാടായി ഇനിയും വേണ്ട”അച്ചു അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ചു കൊടുത്തു

“ഇല്ലാ അച്ചു ഏട്ടാ ഞാൻ ഇനി കരയില്ല എനിക്ക് ഒരു കുഴപ്പോമില്ല ഞാൻ സന്ദോഷവതിയാണെന്നു അറിഞ്ഞപ്പോ അച്ഛൻ മാരുടെയും അമ്മ മാരുടെയും മുഖം കണ്ടില്ലാരുന്നോ അവർക്ക് എന്തു സന്ധോഷാരുന്നു എനിക്കതു മതിയേട്ടാ”

“അതേ നിങ്ങൾ മൂന്നു പേരും മുകളിൽ എന്തു ചെയ്യാ വാ കഴിക്കാം”താഴെ നിന്നും ലക്ഷ്മി വിളിച്ചു പറഞ്ഞു

“മോളു പോയി മുഖം ഓക്കെ കഴുകിട്ടു വാ ഞങ്ങൾ താഴെ ഉണ്ടാകും”അതും പറഞ്ഞു അഭിയും അച്ചുവും താഴേക്ക് പോയി അപ്പോഴേക്കും അച്ചു എന്ധോക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു അവർ പോയി കഴിഞ്ഞതും അനുവിന്റെ ഫോണിൽ ഒരു കാൾ വന്നു അതിലേ പേര് കണ്ടു അനുവിന്റെ മുഖത്തു ചെറിയൊരു പുഞ്ചിരി വിടർന്നു അവൾ ഫോൺ അറ്റൻഡ് ചെയ്യ്തു ചെവിയോടടുപ്പിച്ചു

അവൾ അധികം താമസിക്കാതെ തന്നെ തെഴെക്കു ചെന്നു അതും പഴയ അനുവായി എല്ലാവരുടെയും കള്ള കുറുമ്പിയായി അവളുടെ മുഖത്തെ തെളിച്ചം അച്ചുവിനെയും അഭിയേയും തെല്ലൊന്നു അമ്പരിപ്പിച്ചു എല്ലാവർക്കും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു അവൾ അവരുടെ അടുത്തേക്ക് ചെന്നു

“ഹാ വന്നലോ ചുന്ദരി വാ ഇരിക്കു മോളേ”

“ഇന്ന് നിങ്ങൾ എല്ലാവരും ഇരിക്ക് ഞാൻ വിളമ്പാം “എല്ലാരും അന്ധം വിട്ട് അനുവിനെ നോക്കി

“ഹലോ ഇതെന്തു പറ്റി എന്റെ മോളുടെ കിളി വെല്ലോം പോയോ”രാജൻ കളിയാക്കി ചോദിച്ചു

“ദേ അച്ഛാ കളിയാക്കാതെ ഞാൻ മിണ്ടില്ലാട്ടോ”

“അയ്യോ എന്റെ കുട്ടീടെ ആഗ്രഹം അല്ലേ വിളമ്പിക്കോ”അവൾ ചിരിച്ചു കൊണ്ട് ഓരോന്നായി വിളമ്പാൻ തുടങ്ങി എല്ലാരും ചിരിച്ചു കളിച്ചു കൃഷ്ണമഗലം പഴയപോലെ ആവുക ആയിരുന്നു എല്ലാവരിലും നിന്നും പോയ പ്രേസരിപ്പൊക്കെ തിരിച്ചു വന്നു അതിനെല്ലാം കാരണം അനു തന്നെ ആയിരുന്നു പക്ഷേ എല്ലാവരുടെയും ഉള്ളിൽ ഉണ്ണിയൊരു വേദന ആയി കിടപ്പുണ്ടാരുന്നു

💔💔💔💔💔💔💔💔💔💔💔💔💔💔💔

പ്രവീണ വീട്ടിൽ പഴയ കാര്യങ്ങളും ഓർത്തു കൊണ്ട് നടക്കുക ആയിരുന്നു ജിതിനെ കുറിച്ച് ഓർക്കും തോറും അവളിൽ ദേഷ്യവും പകയും സങ്കടവും എല്ലാം ഒരുപോലെ അടിഞ്ഞു കൂടിയിരുന്നു ഇടക്ക് കണ്ണുകൾ നിറയും അതാരും കാണാതെ തുടച്ചു മാറ്റും ഇടയ്ക്കിടെ കണ്ണാടിയിലേക്കു നോക്കി സ്വയം എന്ധോക്കെയോ പുലമ്പും അവൾ കലണ്ടർ നോക്കി

!!!ദേവി ഡേറ്റ് കഴിഞ്ഞിട്ടും എന്താ പീരിഡ് ആവാത്തെ ഇനി ഞാൻ ഉദേശിച്ച പോലെ എങ്ങാനും!!!അവൾ വയറിൽ കൈ തൊട്ട് മനസ്സിൽ പറഞ്ഞു
ഇതെല്ലാം സുഭദ്ര ശ്രെദ്ധിക്കുന്നുണ്ടാരുന്നു

“ഡി”സുഭദ്ര അവളെ വിളിച്ചു അവൾ ഞെട്ടി തിരിഞ്ഞു നോക്കി

“എന്താമ്മേ”

“നിനക്കെന്താ പറ്റിയെ ഒന്ന് രണ്ടു ദിവസായി ഞാൻ ശ്രെദ്ധിക്കുന്നതു”

“ഒന്നുല്ല അമ്മേ”അവൾ വിക്കി പറഞ്ഞു

“ഞാൻ ശ്രെദ്ധിക്കുന്നുണ്ട്”അതും പറഞ്ഞു സുഭദ്ര പോയി

!!ഹോസ്പിറ്റലിൽ പോവണം കൂടെ അനുവിനെ കാണണം എല്ലാം ഏറ്റു പറയണം !!അവൾ മനസ്സിൽ പറഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി

അവൾ ബാഗും എടുത്തുകൊണ്ടു ഹോസ്പിറ്റലിലേക്കു ഇറങ്ങി

💔💔💔💔💔💔💔💔💔💔💔💔💔💔💔

എല്ലാരും വളരെ വലിയ സംസാരത്തിൽ ഇരിക്കുമ്പോഴാണ് വയിക്കു നേരത്തെ ചായയും ആയി അമ്മമാർ പുറത്തേക്കിറങ്ങി വന്നത്

“അതേ അമ്മേ എന്റെ ഉണ്ണിയപ്പം എവിടെ”

“എന്റെ പൊന്നു പെൺകൊച്ചെ ഒന്ന് അടങ്ങു ഗായുമോളു ഇപ്പൊ കൊണ്ട് വരും”

അപ്പോഴാണ് ഗായു ഉണ്ണിയപ്പവുമായി നടന്നു വന്നത് പെട്ടെന്നു അവളുടെ തല കറങ്ങുന്നതു പോലെ തോന്നി അവളുടെ കൈയിൽ നിന്നും ഉണ്ണിയപ്പ പാത്രം താഴേക്ക് വീണു എല്ലാരും ഞെട്ടി അവൾക്കിട്ടു നോക്കി അവൾ തല കറങ്ങി താഴേക്കു വീണു

“ആയ്യോ മോളേ”രാധയും ബാക്കി ഉള്ളവരും അവളുടെ അടുത്തേക്ക് ഓടി എത്തി

“ഗായു മോളേ കണ്ണു തുറക്ക്”അച്ചു അവളെ തട്ടി വിളിച്ചു

“അഭി മോനെ വേഗം വണ്ടി എടുക്ക് “രാജൻ പറഞ്ഞു അഭിയുടെ ഒപ്പം അച്ചുവും അനുവും കയറി അവരുടെ ഒപ്പം കയറാൻ തുടങ്ങിയ രാധയെയും ലെക്ഷ്മിയെയും രാജനും ചന്ദ്രനും തടഞ്ഞു

വണ്ടി ഹോസ്പിറ്റലിൽ ചെന്നു നിന്നു അപ്പോഴേക്കും ഉണ്ണിയും അവന്റെ ചികിത്സയുടെ ഭാഗമായി അവിടെ എത്തിയിരുന്നു ഗായുവിനെ ചികിൽസിച്ച ശേഷം നേഴ്സ് പുറത്തേക്കു ഇറങ്ങി വന്നു

“ഗായത്രിയുടെ ഹസ്ബൻഡ് ആരാ”

“ഞാനാണ്”അച്ചു എണീറ്റു ചെന്നു

“ഇയാളെ ഡോക്ടർ തിരക്കുന്നുണ്ട് അകത്തേക്ക് ചെല്ല്”
അവർ പറഞ്ഞതിനനുസരിച്ചു അച്ചു അകത്തേക്ക് നടന്നു

“ഇരിക്ക്”ഡോക്ടർ അച്ചുവിനേ നോക്കി പറഞ്ഞു

“ഡോക്ടർ അവക്ക് എന്താ”

“ഏയ് പേടിക്കാൻ ഒന്നുമില്ല ഇയാൾ കൈ ഇങ്ങുതാ”
അച്ചു മനസിലാവാതെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി

“ഹാ താടോ”അവൻ കൈ കൊടുത്തു

“കൺഗ്രാസ് താൻ ഒരച്ഛനാവാൻ പോകുന്നു”ഡോക്ടറുടെ വാക്കുകൾ കേട്ട് അച്ചു വിശ്വാസം വരാതെ നോക്കി

“എന്താഡോ വിശ്വാസം വരുന്നില്ലേ എങ്കിൽ തന്റെ ഭാര്യയോട് തന്നെ ചോദിച്ചോളൂ”
അച്ചു ഗായുവിനെ നോക്കി അവൾ ശെരിയെന്ന രീതിയിൽ തലയാട്ടി

അവന്റെ മുഖത്തു ആയിരം പൂർണ്ണ ചന്ദ്രൻമാർ തെളിഞ്ഞു അവൻ എഴുനേറ്റ് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൾ കണ്ണുകൾ അടച്ചു അതു സ്വീകരിച്ചു

“അതേ സ്നേഹം പ്രേകടനം കഴിഞ്ഞെങ്കിൽ ഞാൻ പറഞ്ഞോട്ടെ”ഡോക്ടർ അതു ചോദിച്ചതും അവർ രണ്ടു പേരും അടർന്നു മാറി അച്ചു ഒരു ചമ്മിയ ചിരി ചിരിച്ചു

“അതേ ഇനിയുള്ള ദിവസങ്ങൾ നല്ല ശ്രെദ്ധ വേണം കേട്ടോ”ഡോക്ടർ ഓരോന്ന് പറഞ്ഞു അച്ചുവും ഗായുവും അതെല്ലാം തല കുലുക്കി സമ്മതിച്ചു

അപ്പോഴേക്കും പുറത്തു അഭിയും അനുവും അക്ഷേമരായി കാത്തിരിക്കുക ആയിരുന്നു
അനു ചുറ്റും കണ്ണോടിച്ചു അപ്പോഴാണ് ഗേയിനക്കോളജിസ്റ്റിന്റെ അടുത്തു നിന്നും പ്രെവീണ ഇറങ്ങി വരുന്നത് അനുവിന്റെ കണ്ണിൽ പെട്ടത് അവൾ നന്നായി കരഞ്ഞിട്ടുണ്ടെന്നു അവളുടെ മുഖത്തു നിന്നും വെക്തമായിരുന്നു അവൾ പ്രെവീണയെ കാണാത്ത രീതിയിൽ ഇരുന്നു അവൾ പോയെന്നു ഉറപ്പായ ശേഷം അനു അവൾ കണ്ട ഡോക്ടറുടെ അടുത്തേക്ക് നടന്നു

“മേ ഐ കമിങ് മേടം”അവൾ അനുവാദം ചോദിച്ചു

“യെസ്”ഡോക്ടർ പറഞ്ഞതിനനുസരിച്ചു അവൾ അകത്തേക്ക് കയറി

“ഡോക്ടർ ഇപ്പൊ ഇവിടിന്നു ഒരു പെൺകുട്ടി ഇറങ്ങി പോയില്ലേ എന്തിനാ അവളിവിടെ വന്നത്”

“താങ്കൾ ആരാ”

“ഞാൻ അവളുടെ കസിൻ ആണു പേര് അനുശ്രീ എന്തിനാ അവളിവിടെ വന്നത്”

“എന്നെ എല്ലാരും എന്തിനാ കാണാൻ വരുന്നത് ആ കുട്ടിയും അതിനു തന്ന വന്നത്”

“എന്നിട്ടെന്താ ഡോക്ടർ റിസൾട്ട്‌”

“പോസിറ്റീവ് ആ കുട്ടി പ്രെഗ്നന്റ് ആണു”ഡോക്ടർ പറഞ്ഞത് കേട്ട് അനു ഞെട്ടി ഇരുന്നു

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26

അസുരന്റെ മാത്രം: ഭാഗം 27

അസുരന്റെ മാത്രം: ഭാഗം 28

അസുരന്റെ മാത്രം: ഭാഗം 29

അസുരന്റെ മാത്രം: ഭാഗം 30