അസുരന്റെ മാത്രം: ഭാഗം 13

Spread the love

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അനു മുകളിലേക്കു മുഖം ഉയർത്തി നോക്കി ഒരു താരകം അവളെ നോക്കി കണ്ണു ചിമ്മി ഒരു കുളിർ കാറ്റ് അവളെ തലോടി കടന്ന് പോയി കുറച്ചു പൂക്കൾ അവളുടെ ദേഹത്തേക്ക് വീണു അവൾ കണ്ണുകൾ അടച്ചു ഉണ്ണി അവളെ ജനലിലൂടെ നോക്കുന്നുണ്ടാരുന്നു അകത്തു പറട്ടും മേളവും ഉയർന്നു കേൾക്കുന്നുണ്ടാരുന്നു

അവിടേക്ക് വരുൺ നടന്നു വന്നു കുറച്ചു നേരം അവളെ നോക്കി

“എന്താടോ സ്വപ്നം കാണുകയാണോ”
അവൾ പതിയെ കണ്ണു തുറന്നു നോക്കി

“ഏയ് ചുമ്മാതെ ഓരോന്നോർത്തു”

“എന്താ ഇവിടെ വന്നിരിക്കുന്നെ”

“ഇങ്ങനെ ഇരിക്കാൻ ഒരു സുഖം ഉണ്ട്”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഞാൻ ഇവിടെ ഇരുന്നോട്ടെ”

“അതിനെന്താ”

“നല്ല ഭംഗി ആയിട്ടുണ്ടലോ”വരുൺ അതു പറഞ്ഞപ്പോൾ അനു അവനെ നോക്കി

“എന്താ”മനസിലാവാതെ ചോദിച്ചു

“ഈൗ പൂർണ ചന്ദ്രനെ കാണാൻ”
അതിനു മറുപടി ആയി അവളൊന്നും ചിരിച്ചു

അവർ പിന്നെയും എന്ധോക്കെയോ അവിടിരുന്നു സംസാരിച്ചു ഇടയ്ക്കു ചിരിച്ചും കൗതുകതോടും അവർ അങ്ങോട്ടും ഇങ്ങോട്ടും ഇരുന്നു സംസാരിച്ചു ഇതെല്ലാം ഉണ്ണി അവിടിരുന്നു എല്ലാം കാണുന്നുണ്ടാരുന്നു

റിസപ്‌ഷൻ കഴിഞ്ഞ് എല്ലാവരും പോയി തുടങ്ങി ശേഷം ഫാമിലി ഉള്ളവർ മാത്രമായി അവരും ഇറങ്ങി വന്നു

“മോളേ വാ പോവണ്ടേ”

“ആഹ് അമ്മ വരുവാണ്;അപ്പൊ ശെരിട്ടോ”വരുണിനു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു ഓടി അകന്നു വരുൺ അവൾ പോകുന്നതും നോക്കി ആ മരച്ചോട്ടിൽ തന്നേ ഇരുന്നു

“എന്റെ ലക്ഷ്മി മോളേ ഞങ്ങൾ ഇന്ന് കൊണ്ട് പോകുവാ രണ്ടു ദിവസ കഴിഞ്ഞങ്ങു വിട്ടേക്കാം”രാധ അനുവിനെയും ചേർത്തു നിർത്തി പറഞ്ഞു ലക്ഷ്മി മനസില്ല മനസോടെ സമ്മതിച്ചു

“ഡി രണ്ടും ദിവസം കഴിഞ്ഞു അങ്ങ് വന്നേക്കണം ”

“ഇല്ലാ ഞാൻ അവിടെ സ്ഥിര താമസം ആക്കാൻ പോവാ”

“അഹ് രണ്ടും ഇവടെ നിന്നു അടി ഉണ്ടാക്കേണ്ട അഭി വന്നു വണ്ടി എടുക്ക്; പോട്ടെ ”

അവർ പോയി കഴിഞ്ഞതും അനുവിനെയും കൊണ്ട് രാധ കാറിനടുത്തേക്ക് നടന്നു അപ്പോഴേക്കും വന്ന കാർ എല്ലാം നിറഞ്ഞിരുന്നു

“ഉണ്ണി അവിടെ നിന്നെ”
രാധയുടെ വിളികേട്ടതും ഉണ്ണി അവിടെ നിന്നു

“എന്താണമ്മേ”

“കാറിൽ ഇടയില്ല ഇവളെക്കൂടെ നീ കൊണ്ട് വരണം”

“എനിക്കെങ്ങും പറ്റില്ല കാറിൽ ഇടയില്ലെകിൽ പിന്നെന്തിനാ ഇവളെ ഇവിടെ പിടിച്ചു നിർത്തിയത് അവരുടൊപ്പം വിട്ട പോരാരുന്നോ”

“ടാ എന്നോട് തർക്കുത്തരം പറഞ്ഞാൽ നിന്റെ പല്ലടിച്ചു താഴെയിടും”

“എന്താ ഇവിടൊരു പ്രശ്നം”

“മോളേ കൂടെ ഇവന്റെ കൂടെ കൊണ്ട് വരാൻ പറഞ്ഞതിന ഇവൻ ഇത്ര പ്രശ്നം ഉണ്ടാക്കുന്നെ”രാധ പരാതി രൂപേണ പറഞ്ഞു

“അത്രേ ഉള്ളോ അനുവിനെ എന്റെ ഒപ്പം കൊണ്ട് പോവാ”വരുൺ പറഞ്ഞു

“മോനു ബുദ്ധിമുട്ടാവില്ലേ”

“എനിക്കെന്ത ബുദ്ധിമുട്ട് ആണമ്മേ”

“എങ്കിൽ മോളു വരുണിനൊപ്പം കേറിക്കോ”
അവൾ നടക്കാൻ ആഞ്ഞതും

“വേണ്ട അവളെ ഞാൻ കൊണ്ട് പൊക്കോളാം”

“ഇനി നിന്റെ സഹായം വേണ്ട മോളു വരുണിൻടോപ്പം കേറിക്കോ”

അനു എല്ലാവരേം മാറി മാറി നോക്കി

“വേണ്ടാന്ന് ഞാൻ പറഞ്ഞല്ലോ വണ്ടിയെ കേറടി”
അനുവിനോട് ഉണ്ണി ആജ്ഞാപിച്ചു അവൾ രാധയുടെ മുഖതേക്ക് നോക്കി രാധ ഒരു ചിരിയോടെ കേറിക്കോളാൻ പറഞ്ഞു

“അതേ പിടിച്ചിരുന്നോണം പിന്നെ ഞാൻ ഉരുട്ടി ഇട്ടെന്ന് പറയരുത് അവൾ ഉണ്ണിയുടെ തോളയിൽ പിടിച്ചു.

“എന്ന മോൻ പൊക്കോ അവനിങ്ങന”
വരുൺ രാധയെ നോക്കി ചിരിച്ചു ശേഷം വണ്ടി എടുത്തു പോയി അങ്ങനെ എല്ലാരും വീട്ടിലേക്കു തിരിച്ചു

അനു ഉണ്ണിയുടെ ബൈക്കിൽ ഒരു പൂച്ച കുട്ടിയെ പോലെ അവൾ ഇരുന്നു രണ്ടു പേരുടെയും ഇടയിൽ മൗനം തളം കെട്ടി നിന്നു ഉണ്ണി ഇടയ്ക്കിടെ കണ്ണാടിയിലൂടെ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു

അവന്റെ വണ്ടി വിജനമായ പ്രേദേശത്തിലൂടെ പോയി ഒരു സ്ഥലത്തു ചെന്നു നിന്നു

“ഇറങ്ങേടി”
അവൾ അതൊന്നും സ്രെദ്ധക്കാതെ ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു

“ഡീ”അവൻ അൽപ്പം ശബ്ദം ഉയർത്തി വിളിച്ചു അവൾ ഞെട്ടി അവനെ നോക്കി

“എ……. എന്താ”അൽപ്പം വിക്കി ചോദിച്ചു

“നീ ഇതേതു ലോകത്താണ് ഇറങ്ങാൻ പറഞ്ഞേ കേട്ടില്ലേ “അവൾ പതുക്കെ വണ്ടിയിൽ നിന്നും ഇറങ്ങി

:എന്റെ ദേവ്യേ ഈൗ കാലമാടൻ എന്നെ ഇവടെ കൊണ്ടേ കളയാൻ വന്നതാണോ:ആത്മ

അവളുടെ മനസ് വായിച്ചെന്നോണം
“പേടിക്കണ്ട കളയാൻ കൊണ്ട് വന്നതല്ല”ഉണ്ണി പറഞ്ഞതും അവൾ ഞെട്ടി ഉണ്ണിക്കിട്ടു നോക്കി

“നിങ്ങൾ വല്ല മനശാത്രവും പഠിച്ചിട്ടുണ്ടോ’

“എന്താ”അവൻ മനസിലാവാതെ ചോദിച്ചു

“അല്ല ഞാൻ മനസ്സിൽ ഓർത്തത്തു ഇത്ര കൃത്യം ആയി പറഞ്ഞോണ്ട് ചോദിച്ചതാ”

അവൻ ചിരിച്ചു “അതിനു മനശാത്രം പഠിക്കേണ്ട നിന്റെ മരമോന്ദേന്നു വായിച്ചെടുക്കാം

“പിന്നെന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നത്”
അനു ദേഷ്യത്തോടെ ചോദിച്ചു

അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു അവൻ അടുത്തോട്ടു വരും തോറും അവൾ പുറകോട്ട് പോയി അവസാനം ബൈക്കിൽ തട്ടി നിന്നു അവൻ അടുത്ത് വന്നു നിന്നു അവളുടെ ഇടുപ്പിൽ നിന്നും സാരി മാറി കിടന്നിടത്തു കേറി പിടിച്ചു അവളുടെ ശരീരത്തിൽ ഒരു വിറയൽ കടന്ന് പോയി

“എന്താ എന്തു വേണം”അവൾ ഒരു തരത്തിൽ ചോദിച്ചു അവളെ അവൻ അവനിലേക്ക്‌ വലിച്ചടുപ്പിച്ചു

“അന്നെന്താ ഉണ്ടായതു”ഉണ്ണിയുടെ പ്രേതിക്ഷിക്കാതെ ഉള്ള ചോദ്യം കേട്ട് അവൾ നടുങ്ങി

“എ……… എന്നു”

“മാളു മരിച്ച അന്ന് നീ അവളെയും വിളിച്ചുകൊണ്ടെങ്ങോട്ട പോയത്”

അതു കേട്ടതും അനുവിന്റെ മുഖം മാറി ഒന്ന് പതറിയെകിലും അതു പുറത്തു കാട്ടിയില്ല

“നിങ്ങൾ അല്ലെ പറഞ്ഞത് ഞാനാണ് അവളെ കൊന്നതെന്ന് പിന്നെന്തിനാ ഇപ്പൊ ഇങ്ങനൊരു ചോദ്യം”

“നീ നീ അല്ല അതു ചെയ്യ്തതു”

“അതിപ്പോഴല്ല അന്ന് ഉണ്ണി ഏട്ടൻ എല്ലാവരുടെയും മുൻപിൽ വെച്ചു എന്നെ ഒരു ദയയും ഇല്ലാണ്ട് തല്ലിയപ്പോൾ ആലോചിക്കേണ്ടതാരുന്നു”അനുവിന്റെ കണ്ണു നിറഞ്ഞു

“അതപ്പോഴത്തെ ദേഷ്യത്തിൽ എന്ധോക്കെയോ”

“വേണ്ട ഉണ്ണി ഏട്ടന്റെ വിചാരം ഞാൻ കൊന്നു എന്നല്ലേ അതേ ഞാൻ തന്നെയാ കൊന്നത് ഇനി എന്താ തല്ലണോ കൊല്ലണോ എന്താന്ന ചെയ്‌തോ ഇവിടെ നമ്മൾ മാത്രേ ഉള്ളു ആരും അറിയില്ല”

അവൾ ദേഷ്യം കൊണ്ട് വിറച്ചു ഉണ്ണിയും ദേഷ്യം കൊണ്ട് അവന്റെ കൈനഖം അവളുടെ ഇടുപ്പിൽ ആഴ്ന്നിറങ്ങി വേദന കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൻ അവളുടെ മേലുള്ള പിടുത്തം വീട്ടു പിന്നീടങ്ങോട്ടേക്കുള്ള യാത്രയിൽ ഇരുവരും മിണ്ടിയില്ല

അവർ വീട്ടിൽ വന്നപ്പോൾ നന്നായി താമസിച്ചിരുന്നു ബൈക്കിന്റെ ഒച്ച കേട്ടപ്പോൾ രാധ പുറത്തേക്ക് ഇറങ്ങി വന്നു

“എവിടാരുന്നു മോളേ ഇത്ര നേരം ഞങ്ങൾ എത്ര പേടിച്ചു എന്നറിയോ”

“വണ്ടി ഒന്ന് ബ്രേക്ക്ഡൗൺ അയമ്മേ ”
അനു എന്ധെലും പറയുന്നെന് മുൻപേ ഉണ്ണി കേറി പറഞ്ഞു

“എങ്കിൽ ഫോൺ വിളിച്ചാൽ എടുത്തൂടെ”

“എന്റെ ഫോൺ സൈലന്റ് ആയിരുന്നു അതാ കാൾ വന്നതറിയഞെ”

“മോൾടെ ഫോൺ എവിടെ”

“അതു വീട്ടിൽ ആണമ്മേ”

“ആ മോളു പോയി ഈൗ വേഷം ഓക്കെ ഒന്ന് മറ്റു മോളു പോയെ പിന്നെ അങ്ങോട്ടാരും കേറീട്ടില്ല”

അനു റൂം ലെഷ്യമാക്കി നടന്നു റൂമിൽ ചെന്നപ്പോഴും അനുവിന്റെ മനസ് ഉണ്ണിക്കൊപ്പം ആയിരുന്നു

അവൾ അലമാരിയിൽ നിന്നും അവളുടെ ഒരു ദാവണി എടുത്തുടുത്തു അപ്പോഴാണ് വയറിലെ മുറിവ് അവൾ കാണുന്നത്

“കാലമാടൻ അഞ്ചു നഖവും പതിഞ്ഞിട്ടുണ്ട് തനി അസുരനാ”
അവൾ കണ്ണാടി നോക്കി സ്വയം പറഞ്ഞു

******************
പരുപാടി എല്ലാം കഴിഞ്ഞു വന്നപ്പോൾ ഒരുപാടു രാത്രി ആയിരുന്നു അതുകൊണ്ട് എല്ലാവരും വളരെ വേഗം ഉറങ്ങി അനുവും സുഖ ഉറക്കത്തിൽ ആയിരുന്നു പക്ഷേ ഉണ്ണിക്കു മാത്രം ഉറങ്ങാൻ പറ്റിയില്ല അവളുടെ മാൻപേട കണ്ണുകളും ആ മരച്ചുവട്ടിൽ ഉള്ള ഇരുപ്പു അവളുടെ വേഷവും എല്ലാം അവന്റെ മനസിലേക്ക് ഓരോന്നായി ഓടി വന്നു കൊണ്ടിരുന്നു അവൻ പതിയെ കട്ടിലിൽ നിന്നും ശബ്ദം ഉണ്ടാക്കാതെ പതിയെ എഴുനേറ്റു അവൻ അനുവിന്റെ റൂമിന്റെ മുൻപിൽ എത്തി അവൻ പതിയെ ഡോർ തുറന്നു അകത്തു കേറി അനുവിനെ നോക്കി ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അവൻ അനുവിനെ നോക്കി അവളുടെ ശരീരത്തിൽ നിന്നും ദാവണി മാറി കിടപ്പുണ്ടാരുന്നു മുടികൾ അവളുടെ മുഖതേക്ക് വീണു കിടപ്പുണ്ടാരുന്നു അവൻ അവളെ തന്നേ നോക്കി നിന്നു

“ബാക്കി ഉള്ളവന്റെ കണ്ട്രോൾ കളയാനായി കിടക്കണ കണ്ടില്ലേ ഉറങ്ങുമ്പോ എന്താ പാവം”പതിയെ പറഞ്ഞു

അപ്പോഴാണ് അവളുടെ വയറിലെ മുറിവ് അവന്റെ കണ്ണിൽ ഉടക്കിയത് അവന്റെ നെഞ്ചിൽ ഒരു നോവ് പടർന്നു അവൻ അവളുടെ അടുത്ത് വന്നിരുന്നു പതിയെ ആ മുറിവിൽ വിരലുകൾ ഓടിച്ചു അവൾ ഒന്ന് കുറുകി അവന്റെ അധരങ്ങൾ ആ മുറിവിൽ ചേർന്ന് അവന്റെ മീശയും താടിയും അവളുടെ വയറിനെ ഇക്കിളി പെടുത്തി കൊണ്ടിരുന്നു

 

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

-

-

-

-

-