Thursday, April 25, 2024
Novel

ഹരിബാല : ഭാഗം 10

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

കുറച്ചു നേരം കഴിഞ്ഞ് ഇന്ദു കണ്ണ് തുറന്നു..താൻ അപ്പോഴും വിച്ചുവിന്റെ നെഞ്ചിൽ തന്നെയാണെന്നത് കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി..അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞിരുന്നു..

അവനെ ഉണർത്താതെ ആ കൈകൾ പതിയെ മാറ്റി അവൾ എഴുന്നേറ്റു..മുഖത്തേക്ക് വീണു കിടന്ന അവന്റെ മുടി മാടിയൊതുക്കി നെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി…തന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകളുടെ സ്പർശനം അറിഞ്ഞപ്പോൾ അവനൊന്നു കുറുകി..

അവൾ വേഗം എഴുന്നേറ്റു…സോളാർ പാനൽ ഉള്ളതുകൊണ്ട് ചൂടുവെള്ളം തിളപ്പിക്കേണ്ട ആവശ്യമില്ല…അതിനാൽ അവൾ ചൂടുവെള്ളത്തിൽ കുളിച്ച് സാരി അലസമായ രീതിയിൽ വാരിചുറ്റി പുറത്തിറങ്ങി..

മുറിയിൽ ചെന്ന് കണ്ണാടിയുടെ മുന്നിൽ നോക്കി സാരി ശെരിയാക്കി മുന്താണി നേരെയിടാനായി തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന വിച്ചുവിനെയാണവൾ കണ്ടത്..അവൾക്ക് പെട്ടന്നൊരു ജാള്യത അനുഭവപ്പെട്ടു..എന്നാൽ അത് സമർഥമായി മറച്ചുകൊണ്ട് അവൾ സാരി നേരെയാക്കി പോകാനൊരുങ്ങി..

പെട്ടന്നാണ് ഏട്ടൻ ദേഷ്യത്തിൽ അമ്മൂ എന്ന് വിളിച്ചത്..

ഞാൻ പേടിയുടെ ചോദിച്ചു..

“എന്താ ഏട്ടാ…”

ഏട്ടൻ സ്വൽപ്പം ഗൗരവത്തിൽ താംനെ പറഞ്ഞു…

“മിനിഞ്ഞാന്നു വരെ നീ ഇന്ദുബാല മേനോൻ ആയിരുന്നു..പക്ഷെ ഇന്നലെ മുതൽ നീ ഇന്ദുബാല വിഷ്ണുദത്തൻ ആണ്..അതായത് ഇന്നലെ മുതലല്ലേ നമ്മൾ യഥാർത്ഥമായി ജീവിക്കാൻ തുടങ്ങിയത്”

“അതെ..അതെനിക്കറിയാലോ ഏട്ടാ..എന്താ കാര്യം?”

“എന്താ ഞാൻ പറഞ്ഞതെന്ന് നിനക്ക് മനസ്സിലായില്ലേ”

“എനിക്കൊന്നും അങ് പിടികിട്ടുന്നില്ല ഇതെന്നതാ ഈ പറയുന്നതെന്ന്..ചുമ്മാ വട്ടുകളിപ്പിക്കാതെ കാര്യം പറ.. അടുക്കളേൽ കേറി കാപ്പിയുണ്ടാക്കാനുള്ളതാ…..”

“ഓ പിന്നെ..എനിക്കിപ്പോ കാപ്പി കിട്ടണമെന്ന് നിർബന്ധം ഒന്നുമില്ല…അതൊക്കെ പോട്ടെ..നിനക്ക് ഞാൻ പറഞ്ഞതെന്താണെന്ന് മനസ്സിലായെ ഇല്ലേ..”

“ഹ..ഇല്ലന്നെ..”

“ഇല്ലേ..” എന്നും ചോദിച്ചോണ്ട് കുട്ടേട്ടൻ എന്റെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി..ഞാൻ അതിനനുസരിച്ച് പുറകിലേക്കും..

അവസാനം അലമാരിയിൽ തട്ടി നിന്നു.. ഏട്ടന്റെ കൈ എൻറെ അടുക്കലേക്ക് നീങ്ങി വന്നു..ഞാൻ കണ്ണടച്ച് നിന്നു.. കുറച്ചു കഴിഞ്ഞ് എന്റെ നെറുകയിൽ ഒരു തണുപ്പ് പടരുന്നത് ഞാൻ അറിഞ്ഞു..കൂടെ ഏട്ടന്റെ ചുണ്ടുകളും അവിടെ ചേർന്നു..

ഞാൻ നോക്കിയപ്പോൾ എന്റെ സിന്ദൂരരേഖ ചുമന്നു കിടക്കുന്നത് ഞാൻ കണ്ടു..എന്റെ മുഖത്തു ഒരു നറുപുഞ്ചിരി വിടർന്നു..

“ഇതാണ് ഞാൻ പറഞ്ഞത്..മനസ്സിലായോടി അമ്മൂസേ എന്നും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് ചിരിച്ചു ഏട്ടൻ കുളിക്കാനായി കയറി…”

ഞാനും ഒന്നു ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് കാപ്പി ഇടാനായി പോയി..കാപ്പിയും ഭക്ഷണവും എല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ഏട്ടൻ ഓഫീസിലേക്ക് പോകുന്നില്ല എന്ന് പറഞ്ഞു..അങ്ങനെ അന്ന് ഞങ്ങൾ ഒന്നിച്ചായിരുന്നു..

അച്ഛനും അമ്മയും ഉച്ചയാകുമ്പോഴേക്കും എത്തും എന്ന് പറഞ്ഞതുകൊണ്ട് ഒന്നിച്ചാണ് ഊണൊക്കെ തയാറാക്കിയത്…ഏട്ടന് പാചകം അറിയില്ലെങ്കിലും അരിയാനായും പാത്രം കഴുകാനയും ഒക്കെ കൂടെ ഉണ്ടായിരുന്നു..

ഉച്ച ആയപ്പോഴേക്കും അച്ഛനും അമ്മയും എത്തി..ഞങ്ങൾ ചിരിച്ചു കളിച്ചു നടക്കുന്നത് കണ്ടിട്ട് സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..എനിക്കും അത് കണ്ടപ്പോഴേക്കും സന്തോഷമായി..

അന്ന് വൈകുന്നേരം ഞങ്ങൾ ഒരു സിനിമയ്ക്ക് പോയി..രാത്രി പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടാണ് ഞങ്ങൾ തിരിച്ചു വന്നത്..വന്ന ഉടനെ തന്നെ വസ്ത്രം മാറി ഞങ്ങൾ കിടക്കാൻ പോയി…ഏട്ടന്റെ നെഞ്ചിൽ തല വച്ച് ഞാൻ ഉറങ്ങി..

പിറ്റേന്ന് എന്റെ വീട്ടിൽ പോയി നിൽക്കാമെന്ന് ഏട്ടൻ പറഞ്ഞു..അങ്ങനെ അന്ന് ഞങ്ങൾ എന്റെ വീട്ടിലേക്ക് പോയി..ഞങ്ങളുടെ ജീവിതം സന്തോഷപൂര്ണമായ്‌ തീർന്നതിന്റെ ഒരു ആഹ്ലാദം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു..
.

എന്റെ അനിയത്തിമാർക്ക് ഒരു ഏട്ടനെയും കൂടെ കിട്ടിയ സന്തോഷമായിരുന്നു..ഏട്ടത്തിക്ക് ഒരുഅനിയൻകുട്ടനെ കിട്ടിയ സന്തോഷവും.

അന്ന് അവിടെ മുഴുവൻ ഏട്ടൻ ചുറ്റിക്കറങ്ങി..എല്ലാവരുമായും സന്തോഷത്തോടെ ഞങ്ങൾ സമയം ചിലവഴിച്ചു…അന്നത്തെ രാത്രിയും കടന്നു പോയി..ഓരോ രാത്രിയും അവർ തമ്മിൽ മാനസ്സീകമായി അടുത്തുകൊണ്ടിരുന്നു..

പിറ്റേന്ന് രാവിലെ അവർ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്..
പ്രാതൽ കഴിക്കാനായി വന്നിരുന്നു..

അവിടെ എന്റെ അമ്മ വിച്ചുവേട്ടന് ദോശയും എനിക്ക് ഉപ്പ്മാവും വച്ചിരിക്കുന്നത് കണ്ട് ഏട്ടൻ അമ്പരന്നു..

“അമ്മെ ഇതെന്നാ അമ്മുവിന് ഉപ്പ്മാവും എനിക്ക് ദോശയും..”

“അത് മോനെ അവൾക്ക് ദോശ ഇഷ്ടമല്ല..അതാ ”

“ആണോ അമ്മു..”

“അതെ ഏട്ടാ” ഞാൻ തലയാട്ടിക്കൊണ്ട മറുപടി കൊടുത്തു..

“കാരണം”

“അത് പണ്ട് ..എന്ന് പറഞ്ഞാൽ ഒരു 7 വയസൊക്കെയുള്ള സമയത്തു ഞാൻ പനിയുള്ളപ്പോൾ ഈ ദോശയും സമ്പാറുംകൂടെ കഴിച്ചു..അവസാനം വാളും വച്ചു.. അതിൽപിന്നെ എനിക്ക് വല്ലാത്തൊരു ദേഷ്യമാണ് ഈ ദോശയോട്…”

“അത്രേയുള്ളോ.. അത് നിനക്കു 7 വയസ്സുള്ളപ്പോൾ..ഇപ്പൊ നിനക്കു 21..അടിപൊളി..പത്തു പതിനാലു വര്ഷം മുന്നേ നടന്ന ഒരു സംഭവത്തിന്റെ പേരിൽ കല്യാണം കഴിപ്പിച്ചിട്ടും നീ അമ്മയെ ബുദ്ധിമുട്ടിക്കുന്നത് കഷ്ടമല്ലേ അമ്മുവേ..

അപ്പൊ ഈ കുട്ടേട്ടൻ ഒരു കാര്യം അങ് തീരുമാനിച്ചു..ഇന്ന് നീ ദോശ തന്നെ കഴിക്കും..വാളു വച്ചാൽ ഞാൻ ഉടനെ ആശുപത്രിയിലേക്ക് ഓടിയേക്കാം…”

എന്നും പറഞ്ഞു പെട്ടന്ന് തന്നെ ഏട്ടന്റെ കൈയിൽ ഇരുന്ന ദോശ എന്റെ വായിലേക്ക് കുത്തിക്കയറ്റി…ആദ്യം എന്തോ പോലെ തോന്നിയെങ്കിലും പിന്നെ ഞാൻ അത് ആസ്വദിച്ച് കഴിക്കാൻ തുടങ്ങി…അങ്ങനെ 2 ദോശയോളം എന്റെ കുട്ടേട്ടൻ വാരിതന്നു…

സന്തോഷംകൊണ്ട് അമ്മയുള്ളതുപോലും വക വയ്ക്കാതെ ഞാൻ കുട്ടേട്ടനോട് ഒരു താങ്ക്യൂവും പറഞ്ഞു കവിളിൽ ഒരു ഉമ്മയും കൊടുത്തോടി….

അപ്പോഴും ‘അമ്മ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നത് ഞാൻ അറിഞ്ഞിരുന്നു.
.

രണ്ട് ദിവസങ്ങൾക്ക് ശേഷം ഏട്ടൻ എനിക്ക് ഞങ്ങളുടെ ഓഫീസിന് അടുത്തുള്ളൊരു കോളേജിൽ എം.ബി.എ യ്ക്ക് അഡ്മിഷൻ ശെരിയാക്കി..ബി.കോം കഴിഞ്ഞ് എം.ബി.എ ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.

ക്‌ളാസ് തുടങ്ങി രണ്ട് മാസം പിന്നിട്ടെങ്കിലും ഏട്ടൻ അവിടെ അഡ്മിഷൻ ശെരിയാക്കി തന്നു. വിവാഹം കഴിഞ്ഞ കാര്യം ആരോടും ഇപ്പോൾ പറയേണ്ട എന്നും ഏട്ടൻ പറഞ്ഞു..എന്നാലും താലിയും സിന്ദൂരവും ഇല്ലാതെ കോളേജിലേക്ക് പോകാൻ കഴിയാത്തത് കൊണ്ട് താലി ഞാൻ എന്റെ ചുരിദാറിനുള്ളിലോ അല്ലെങ്കിൽ സാരിയ്ക്കുള്ളിലോ ഒളിപ്പിച്ചിരുന്നു..സിന്ദൂരം ആരും കാണാത്ത വിധത്തിലും ഞാൻ തൊട്ടിരുന്നു..

ഞങ്ങളുടെ മുറിയുടെ ബാൽക്കണിയോട് ചേർന്നായിരുന്നു ഏട്ടന്റെ ഓഫിസ് റൂം..അതിന്റെ മുൻവശം ഗ്ലാസ് കൊണ്ടായിരുന്നു മറച്ചിരുന്നത്.അവിടെ നിന്ന് നോക്കിയാൽ വീടിന്റെ മുൻഭാഗം മുഴുവനും കാണാമായിരുന്നു.

പുറത്തുനിന്നും ഓഫീസ്‌ റൂമിലേക്ക് കയറുവാനുള്ള സ്റ്റപ്പുകളും ഉണ്ടായിരുന്നു.വളരെ അത്യാവശ്യ സമയങ്ങളിൽ മാത്രം ഏട്ടനെ കാണുവാൻ വരുന്നവർക്ക് ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് അങ്ങനൊരു വാതിൽ അവിടെ വച്ചിരുന്നത്.

അത് താഴെ നിന്ന് തുറക്കണമെങ്കിൽ ഏട്ടന്റെ വലതുകയ്യുടെ പഞ്ചിങ് വേണമായിരുന്നു..എന്നാൽ ഞങ്ങളുടെ മുറിയിൽ നിന്നും ആർക്കു വേണമെങ്കിലും അങ്ങോട്ടേക്ക് പ്രവേശിക്കുവാൻ കഴിയുമായിരുന്നു..ഇതെല്ലാം ഈ രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഏട്ടൻ എന്നോട് പറഞ്ഞ കാര്യങ്ങളായിരുന്നു..

മാസം മൂന്ന് കഴിഞ്ഞിട്ടും ആ മുറി ഒന്നു തുറന്ന് നോക്കാൻ പോലും ഞാൻ ശ്രമിച്ചിരുന്നില്ല…അതുകൊണ്ട് എല്ലാം ഞാനൊരു അത്ഭുതത്തോടെയാണ് കേട്ടത്..രാത്രി കിടക്കാൻ നേരമാണ് ഇതെല്ലാം ഏട്ടൻ പറഞ്ഞത്..അതുകൊണ്ട് അപ്പൊ തന്നെ പോയി കാണുവാനും കഴിഞ്ഞില്ല..

അങ്ങനെയിരിക്കെ കോളേജിൽ പോയി തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടെ പഠിപ്പിച്ച കാര്യങ്ങളൊക്കെ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഏട്ടന്റെ ഓഫിസ് റൂമിനെപ്പറ്റി ഓർമ്മ വന്നത്..വേഗം തന്നെ ചാവിയെടുത്ത് ഞാൻ ആ മുറി തുറന്നു..

ഏട്ടൻ പറഞ്ഞതുപോലെ തന്നെ അതി മനോഹരമായിരുന്നു ആ മുറി..ഗ്ലാസ് വച്ച് മറച്ച ഭാഗത്ത് പീച്ച് നിറത്തിൽ നെറ്റ് കൊണ്ടുള്ളൊരു കർട്ടൻ ഉണ്ടായിരുന്നു..ആ മുറി ഒന്നാകെ വീക്ഷിച്ചപ്പോഴാണ് അവിടെ ഒരു പിയാനോ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്..

ഇതാരാണ് വായിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിൽ അവിടേക്ക് ചെന്നപ്പോഴാണ് ഒരു സർടിഫിക്കറ്റ് ഫ്രയിം ചെയ്ത് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്….അതിൽ ഏട്ടന്റെ പേരാണ് എഴുതിയിരുന്നത്..

പിന്നെയും നോക്കിയപ്പോഴാണ് അത് ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്നും പിയാനോയിൽ 8th ഗ്രേഡ് പാസ്സായതിനുള്ള സർട്ടിഫിക്കറ്റ് ആണെന്നത്..എനിക് അതോരത്ഭുതമായിരുന്നു…വീണ്ടും വീണ്ടും ആ സർട്ടിഫിക്കറ്റിലേക്ക് കണ്ണോടിക്കവെയാണ് രണ്ട് കരങ്ങൾ എന്റെ അരയിൽ ചുറ്റിവരിഞ്ഞത്..

ആ നെഞ്ചിലെ ചൂടും ഗന്ധവും എല്ലാം എനിക്കിപ്പോൾ കാണാപാഠമാണ്.. ഞാൻ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു..തലേ ഒരൽപ്പം ചെരിച്ചിട്ട് ആ സർട്ടിഫിക്കറ്റ് കാണിച്ചു..ഏട്ടൻ അത് ഏട്ടന്റേത് തന്നെ ആണെന്നുള്ള രീതിയിൽ തല അനക്കി..എനിക്കെന്തോ ഭയങ്കര സന്തോഷവും കൂടാതെ ഏട്ടൻ വായിക്കുന്നത് കാണാനുള്ള കൊതിയും കൂടെ ആയപ്പോൾ ഞാൻ നേരെ ഏട്ടന് അഭിമുഖമായി നിന്നു..

അപ്പോഴേക്കും ഏട്ടൻ എന്നെ ഇടയന്റെ കരങ്ങളിൽ നിന്നും മോചിപ്പിച്ച് നേരെ പിയാനോ സ്റ്റൂളിൽ വന്നിരുന്നു..പിയാനോ ഓൺ ചെയ്തു(ഇലക്ട്രോണിക് പിയാനോ ആണ്) ..

അപ്പോഴേക്കും ഞാൻ പിയാനോ പിറകിൽ തന്നെ വേറൊരു സ്റ്റൂൾ കൊണ്ടുവന്നിട്ട് അതിൽ ഇരുന്ന് എന്റെ കൈകൾ ഏട്ടന്റെ കഴുത്തിനോടും എന്റെ മുഖം ഏട്ടന്റെ മുഖത്തോടും ചേർത്തു..ഏട്ടൻ ഒരു പുഞ്ചിരിയോടെ വായിക്കാൻ തുടങ്ങി..

ഏട്ടന്റെ തന്നെ നല്ലൊരു ഇൻട്രോ ആ സോങിന് കൊടുത്ത് വായിക്കാൻ തുടങ്ങി..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം..

🎶വസീഗരാ എൻ നെഞ്ചിനിക്കാ
ഉൻ പൊൻ മടിയിൽ
തൂങ്കിനാൻ പോതും
അതേ കണം എൻ കണ്ണുറങ്ങാ മുൻ
ജന്മങ്ങളിൽ ഏക്കങ്ങൾ തീരും

വസീഗരാ എൻ നെഞ്ചിനിക്കാ
ഉൻ പൊൻ മടിയിൽ
തൂങ്കിനാൻ പോതും
അതേ കണം എൻ കണ്ണുറങ്ങാ മുൻ
ജന്മങ്ങളിൽ ഏക്കങ്ങൾ തീരും
നാൻ നേസിപ്പതും സ്വാസിപ്പതും ഉൻ
ദയവാൽ താനേ
എങ്കുഗിറേൻ എങ്കുഗിറേൻ ഉൻ നിനൈവാൽ നാനെ…🎶

മുഴുവനും വായിച്ചു കഴിഞ്ഞപ്പോഴേക്കും എനിക്കുണ്ടായ ഫീൽ എന്താണെന്ന് പറഞ്ഞറിയിക്കാൻ പോലും കഴിഞ്ഞില്ല..അത്രമാത്രം ഫീൽ ആയിരുന്നു ആ പാട്ടിന്..ഏട്ടന്റെ വായനയെ വർണ്ണിക്കാൻ കൂടെ കഴിയുന്നില്ല..

അസാധ്യമായി വായിച്ചു.പെട്ടെന്നുണ്ടായ ആ ആവേശത്തിൽ ഞാൻ ഏട്ടന്റെ മുഖം എന്നിലേക്ക് തിരിച്ച് ആ ചുണ്ടുകളെ കവർന്നു…എന്റെ കൈകൾ ഏട്ടന്റെ മുടിയിൽ അമർന്നു…ഏട്ടന്റെ കൈകൾ എന്റെ ഇടുപ്പിലും…

ഒട്ടും ശ്വാസം കിട്ടാതായപ്പോഴാണ് ഞങ്ങൾ അകന്നത്..ആദ്യം ആ ഒരു ആവേശത്തിൽ ചെയ്തതിനാലാവാം പിന്നെ ഏട്ടന്റെ മുഖത്ത് നോക്കാൻ എനിക്കെന്തോ മടി ആയിരുന്നു..അതുകൊണ്ട് ഞാൻ വേഗം അവിടെ നിന്നും ഇറങ്ങി പോന്നു…

താഴെ ചെന്നപ്പോൾ വൈശുവും ജിത്തേട്ടനും വന്നിട്ടുണ്ടായിരുന്നു…അവർ ഉടനെ തന്നെ പോകും എന്നും പറഞ്ഞു..എന്റെ പുറകെ ഏട്ടനും എത്തിയിരുന്നു…ഏട്ടൻ ജിത്തേട്ടനേം വിളിച്ചുകൊണ്ട് മുകളിലേക്ക് കയറിപ്പോയി..ഞാൻ അടുക്കളയിലേക്ക് പോകാൻ നേരം വൈശു :
“നാത്തൂനെ..

ആ ചുണ്ടൊക്കെ വൃത്തിയായിട്ട് തുടച്ചേക്കുട്ടോ.. ഞാൻ നിങ്ങളെ അന്വേഷിച്ച് വിച്ചൂട്ടന്റെ ഓഫീസ് വരെ എത്തിയിരുന്നു..അവിടെ ടോവിനോ തോമസ് ഇൻ ആക്ഷൻ കണ്ടപ്പോൾ വേഗം തിരിച്ചിറങ്ങിയതാ..”

അതോടെ കേട്ടപ്പോൾ തൃപ്തിയായി എന്നുള്ള രീതിയിൽ ഞാനൊന്ന് ചിരിച്ചിട്ട് അടുക്കളയിലേക്ക് ചെന്നു..പിന്നെ ഞാൻ ഏട്ടനെ നോക്കിയേ ഇല്ല..ജിത്തേട്ടനും വൈശുവും ഉടനെ തന്നെ പോയി..പോകുന്ന വഴി എന്നെ ഒന്നാക്കി ചിരിക്കാനും നാത്തൂൻ മറന്നില്ല..ഞാൻ തിരിച്ചൊന്ന് പുഞ്ചിരിച്ചു..

രാത്രി കിടക്കാൻ ചെന്നപ്പോഴേക്കും മുറിയിൽ പതിവില്ലാത്ത മാറ്റങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു..കട്ടിലിന്റെ പൊസിഷൻ മാറ്റി അപ്പോൾ കുറച്ചു കൂടെ സ്ഥലം മുറിയ്ക്ക് കിട്ടുമായിരുന്നു..ആ അധികം വന്ന സ്ഥലം പിയാനോ കയ്യടക്കി..ഞാൻ ഇതൊക്കെ എപ്പോ എന്നുള്ള രീതിയിൽ ഏട്ടനെ നോക്കി..

ഏട്ടൻ പറഞ്ഞു..

“ഇത് ഞാൻ ജിത്തുവും കൂടെ ചെയ്‌തതാ എന്റെ അമ്മൂട്ടാ..നിനക്ക് ഞാൻ പിയാനോ വായിക്കുന്നത് ഇഷ്ടമാണെല്ലോ..അപ്പൊ ഇത് നമ്മുടെ മുറിയിലേക്ക് മാറ്റാം എന്നങ് തീരുമാനിച്ചു..അത്രേ ഉള്ളു..പിന്നെ മുറിയിൽ സ്ഥലം ആവശ്യത്തിൽ അധികം ഉണ്ടെങ്കിലും കാട്ടിൽ ഒന്ന് റീഅറെഞ്ച് ചെയ്താൽ കൊള്ളാം എന്ന് തോന്നി..ചെയ്തു..അത്രേയുള്ളൂ..”

ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ട് ഏട്ടന്റെ മാറിലേക്ക് ചാഞ്ഞു..ഏട്ടൻ എന്നെയും കൊണ്ട് പതിയെ കട്ടിലിലേക്ക് കിടന്നു..ആ ലെനിന്റെ താളം കേട്ട് ഞാനുറങ്ങി..

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു..ഞങ്ങൾ തമ്മിൽ അറിഞ്ഞു തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് കോളേജിൽ സ്‌ട്രൈക്ക് വന്നത്..

അതുമൂലം ഒരാഴ്ച്ചത്തേക്ക് കോളേജിൽ ലീവ് പ്രഖ്യാപിച്ചു…അങ്ങനെ പെട്ടന്നൊരു അവധി വന്നത് കണ്ടിട്ട് എന്റെ ഏട്ടൻ പെട്ടന്ന് തന്നെ വയനാട്ടിലേക്കുള്ള ഒരു യാത്ര ശെരിയാക്കി..ഞങ്ങൾക്ക് രണ്ട് പേർക്ക് മാത്രമായി….

കോഴിക്കോട് നിന്നും 66 കിലോമീറ്റർ അകലെ വയനാട്ടിലുള്ള വൈത്തിരിയിലായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്..പശ്ചിമഘട്ട മലനിരകളുടെ ഇടയിൽ നിൽക്കുന്ന സുന്ദരമായ ഒരു ഗ്രാമമായിരുന്നു വൈത്തിരി..

വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണെന്ന് അവിടെ വരുന്ന ആളുകളുടെ എണ്ണം സൂചിപ്പിച്ചുകൊണ്ടിരുന്നു..കൂടുതലും ഹണിമൂൺ ആഘോഷിക്കാൻ വന്നവരും കേരളത്തിന്റെ പ്രകൃതിയെ അടുത്തറിയാൻ വരുന്ന വിദേശികളുമായിരുന്നു..

ഞങ്ങൾ ഉച്ചയ്ക്ക് മുന്നേ അവിടെയെത്തി…താമസം വൈത്തിരി വില്ലേജ് റിസോർട്ടിലായിരുന്നു..വയനാടിന്റെ ഹൃദയഭാഗത്തായി 26 ഏക്കറിൽ.പരന്നു കിടക്കുന്ന ഒരു പഞ്ചനക്ഷത്ര റിസോർട്..

പ്രകൃതി രമണീയത നിറഞ്ഞു നിൽക്കുന്ന ചുറ്റുപാടിനു മിഴിവേകാനായി കാപ്പിക്കുരുക്കളുടെയും തേയിലയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധം അവിടെ മൊത്തം പടർന്നിരുന്നു…

അവിടെ നിന്നും നോക്കിയാൽ തന്നെ ചെമ്പ്ര കുന്നുകളിൽ നിന്നും ഒഴുകി വരുന്ന തെളിഞ്ഞ വെള്ളം കാണുവാൻ കഴിയും…കുന്നിന്റെ വശങ്ങളായിലായി നിലയുറപ്പിച്ചിറിക്കുന്ന ഇവിടുത്തെ എല്ലാ കോട്ടജുകളിലും ഈ ശാന്തത നിലനിന്നിരുന്നു…പുറമെ ഉള്ള തെളിഞ്ഞ വെള്ളം കൂടാതെ ഓരോ കോട്ടജിലും ഓരോ പൂളും ഉണ്ടായിരുന്നു..

കോട്ടജ് അതിമനോഹരമായിരുന്നു..വളരെ വലിയ ഒറ്റമുറിയാണുള്ള കോട്ടജായിരുന്നു അത്…അവിടെ ഒരു വശത്ത് കട്ടിലും മറുവശത്ത് 2 ചെറിയ സോഫയും ഒരു ടീപ്പോയും ഉണ്ടായിരുന്നു..കയറി ചെല്ലുന്നതിന്റെ എതിർ ഭാഗത്തായി ഫുൾ ഗ്ലാസ്സ് സ്ലൈഡിങ് ഡോർ ആയിരുന്നു..

അത് തുറന്നാൽ നേരെ ചെല്ലുന്നത് പൂളിലേക്കായിരുന്നു..കോട്ടജിന്റെ നടുഭാഗതായി തടികൊണ്ട് നിർമ്മിച്ചിരിക്കുന്ന ചുരം പോലെ തോന്നിക്കുന്ന സ്റ്റെപ്പുകൾ ഉണ്ടായിരുന്നു..നേരെ ചെല്ലുന്നത് മുകളിലേക്കാണ്.. അവിടെയൊരു ചെറിയ ബാൽക്കണി..അവിടെ നിന്ന് നോക്കിയാൽ ആ ചുറ്റുപാടുകൾ മുഴുവനും കാണുവാൻ കഴിയും..

അന്ന് പകൽ മുഴുവനും ഞങ്ങൾ അവിടെ ചുറ്റിക്കറങ്ങി…വൈകുന്നേരം തിരിച്ചെത്തി ..ഒന്നു ഫ്രഷ് ആയി..എന്നിട്ട് ഞങ്ങൾ റിസോർട്ട് മൊത്തം കറങ്ങി മുറിയിലേക്ക് തിരിച്ചെത്തി…

മുറിയിലെത്തിയപ്പോഴേക്കും കുട്ടേട്ടൻ എനിക്ക് ഒരു സാരീ എടുത്ത് തന്നിട്ട് അത് ഉടുത്തുകൊണ്ട് റെസ്റ്റോറന്റിലേക്ക് പോകണം എന്ന് പറഞ്ഞു…ഞാൻ എന്താ എന്നുള്ള ഭാവത്തിൽ നിന്നെങ്കിലും എന്റെ തലയ്ക്കൊരു കൊട്ട് തന്നിട്ട് ഏട്ടൻ ഇപ്പൊ വരാം എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു..

ഞാൻ പതിയെ ആ കവർ തുറന്നു നോക്കി..അതിൽ ഒരു കറുത്ത നിറമുള്ള ഷിമ്മർ സാരി ആയിരുന്നു..മുന്താണി അഴിച്ചിടുന്ന വിധത്തിലുള്ളത്..നെഞ്ചിന്റെ ഭാഗത്തായി മുത്തുകൾ പതിപ്പിച്ച വർക്കും ഉണ്ടായിരുന്നു..

വീണ്ടും ഞാൻ ആ കവർ തുറന്നു നോക്കി..അതിൽ ബ്ലാക്ക്‌ ആൻഡ് ഗോൾഡൻ കോമ്പിനേഷനിൽ വരുന്ന ചെറിയ കപ്പ് സ്ലീവോട് കൂടിയ ബോട്ട് നെക്കുള്ള ബ്ലൗസും കൂടെ ഇടാനായി ഒരു ജിമിക്കിയും 2 വളകളും ഒരു മാലയും..

എല്ലാം കണ്ടപ്പോഴേക്കും എനിക്ക് ഭയങ്കര സന്തോഷമായി…ഞാൻ വേഗം തന്നെ അത് ഉടുത്ത് നന്നായി ഒരുങ്ങി..ഏട്ടൻ വാങ്ങിയ കമ്മലും മാലയും വളയുമെല്ലാം അണിഞ്ഞു..മുടി ഒരു വശത്തേക്ക് പിന്നിയിട്ടു..

കണ്ണ് ചെറുതായി എഴുതി ഒരു കുഞ്ഞു പൊട്ടും തൊട്ടു..അപ്പോഴേക്കും ഏട്ടൻ കയറിവന്നു…സുന്ദരിയായിരിക്കുന്നു എന്ന് പറഞ്ഞുംകൊണ്ട് എന്റെ നെറുകയിൽ ചുംബിച്ചു..എന്നിട്ട് എനിക്ക് സിന്ദൂരം തൊട്ട് തന്നിട്ട് പോയി ഡ്രസ് മാറി..ഏട്ടനും ബ്ലാക്ക് ഷർട്ട് ആയിരുന്നു കൂടെ ക്രീം കളർ പാന്റും..ഏട്ടനെ കാണാൻ നല്ല ഭംഗിയും ഉണ്ടായിരുന്നു..

ഞങ്ങൾ നേരെ റെസ്റ്ററന്റിലെ പൂൾ സൈഡിലേക്കാണ് പോയത്..അവിടെ ഒരു ടേബിളിൽ ചുവന്ന നിറത്തിൽ കത്തിച്ചു വച്ചൊരു മെഴുകു തിരിയും അതിനു ചുറ്റും ലൈറ്റ് ആയിട്ടുള്ള എന്നാൽ വിശപ്പ് മാറ്റാൻ കഴിയുന്നതുമായ തരത്തിലുള്ള ഭക്ഷണവും ഉണ്ടായിരുന്നു..എനിക്കിതൊക്കെ അത്ഭുതകരമായി തോന്നി..ഞാൻ ഏറെ സന്തോഷിച്ചു..ഏട്ടന്റെ ഒപ്പം ഒരു ക്യാന്റിൽ ലൈറ്റ് ഡിന്നർ….

എന്നെ ഏട്ടൻ ആദ്യം ഒരു കസേരയിൽ ഇരുത്തി..എന്നിട്ട് എനിക്ക് എതിർവശത്തായി വന്നിരുന്നു..ആ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഏട്ടന്റെ മുഖം പ്രകാശിച്ചിരുന്നു..ഭക്ഷണം കഴിക്കുമ്പോഴും ഏട്ടന്റെ കണ്ണ് എന്റെ മുഖത്തും എന്റെ കണ്ണ് ഏട്ടന്റെ മുഖത്തും തന്നെ ആയിരുന്നു…

ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു..എന്റെ കണ്ണുകൾ അവയെ ആവാഹിച്ചെടുത്തു… തിരിച്ചു മുറിയിലേക്ക് പോകുമ്പോഴും എന്റെ ഹൃദയം എന്തിനോ വേണ്ടി തുടി കൂട്ടിയിരുന്നു..ചിലപ്പോൾ അത് ഏട്ടന്റെ പ്രണയത്തെ പൂർണമായും സ്വീകരിക്കാനായി എന്റെ മനസ്സിന്റെ തയാറെടുപ്പായിരുന്നിരിക്കാം..

ഞങ്ങൾ കൈകോർത്തു പിടിച്ചാണ് മുറിയിലേക്ക് ചെന്നത്..മുറിയുടെ വാതിൽ തുറന്നതും ഞാൻ അതിശയിച്ചു പോയി..ആ മുറി മുഴുവനും മെഴുകുതിരിയാൽ ദീപാലങ്കൃതമായിരുന്നു..ബെഡിൽ ചുവന്ന റോസാപ്പൂവിതളുകൾ വിതറിയിരുന്നു..കാതിന് ഇമ്പമേകുന്ന മെലഡി സോങ്‌സ് ചെറിയ ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു..ആ മുറിയിൽ ചെമ്പകപൂക്കളുടെ മനം മയക്കുന്ന വശ്യമായ സുഗന്ധം നിലനിന്നിരുന്നു..

എല്ലാം കൂടെ കണ്ടപ്പോൾ എനിക്ക് ആശ്ചര്യമായി…പെട്ടന്നാണ് ഏട്ടൻ എന്നെ പിറകിലൂടെ കെട്ടിപിടിച്ചത്.. കൂടെ ആ മുറിയും പൂട്ടി..

“എന്റെ അമ്മൂട്ടന് ഇഷ്ട്ടായോ ഇതൊക്കെ..” കാതിൽ ചെറുതായി ഒന്ന് കടിച്ചുകൊണ്ട് ചോദിച്ചു..

എന്റെ ഹൃദയതാളം ധ്രുതഗതിയിലായി..എന്ത് പറയണം എന്ന് എനിക്കറിയാത്ത അവസ്ഥ..പെട്ടന്നാണ് ഏട്ടൻ എന്റെ പിൻകഴുത്തിലേക്ക് ചുണ്ടുകൾ അമർത്തിയത്..വയറിനകത്തുകൂടെ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞതുപോലെ എനിക്ക് തോന്നി..ഏട്ടന്റെ സിരകളിലെ ചൂട് എന്നിലേക്കും വ്യാപിക്കുന്നതായി ഞാൻ അറിഞ്ഞു…ഞാൻ വേഗം തിരിഞ്ഞു നിന്ന് ഏട്ടനെ കെട്ടിപ്പിടിച്ചു..ഏട്ടന്റെ നെഞ്ചിലേക്ക് എന്റെ മുഖം പൂഴ്ത്തി…

“ഞാൻ നിന്നെ എല്ലാത്തരത്തിലും എന്റേതു മാത്രം ആക്കിക്കോട്ടെ അമ്മൂട്ടാ”..
ഏട്ടൻ വളരെ ആർദ്രമായി എന്നോട് ചോദിച്ചു..

മറുപടിയായി ഞാൻ ഏട്ടനെ ഇറുകെ പുണർന്നു…ഏട്ടൻ പതിയെ ആ നെഞ്ചിൽ നിന്നും എന്റെ മുഖത്തെ ഉയർത്തി..നെറ്റിയിൽ ഒരു ചുംബനം നൽകി..അത് കണ്ണുകളിലേക്കും നാസികത്തുമ്പിലേക്കും കവിളുകളിലേക്കും നീണ്ടു അവസാനം അത് അതിന്റെ ഇണയെ പിരിയാൻ കഴിയതാവണ്ണം ബന്ധനത്തിലാക്കി..

ശ്വാസം കിട്ടാതെ രണ്ടുപേരും മാറിയപ്പോഴേക്കും അവൻ അവളെ കോരിയെടുത്ത് ആ റോസദലങ്ങളുടെ മേലെ കിടത്തി..എന്നിട്ട് അവളുടെ കഴുത്തിലേക്ക് അവൻ മുഖം ചേർത്തു..ചെറിയ ചെറിയ എതിർപ്പുകൾ തുടക്കത്തിൽ ഉണ്ടായെങ്കിലും അവന്റെ ചുംബനങ്ങൾ അവളെ അവന്റെ പ്രണയത്തെ ഏറ്റുവാങ്ങാൻ പ്രാപ്തയാക്കി..അന്ന് രാത്രിയിൽ അവൾ പൂർണ്ണമായും അവന്റേത് മാത്രമായി..

പുറത്തെ അന്തരീക്ഷത്തിലെ തണുപ്പിലും അകത്തെ ഏസിയുടെ തണുപ്പിലും അവർ വിയർത്തു കുളിച്ചു..ഒടുവിൽ അവന്റെ പ്രണയത്തെ ആവാഹിച്ചെടുത്ത് തളര്ന്ന അവന്റെ അമ്മൂട്ടനെ അവൻ അവന്റെ നെഞ്ചോട് ചേർത്തു കിടത്തി..മൂർധാവിൽ ഒന്നു ചുംബിച്ച ശേഷം അവർ രണ്ട് പേരും പതിയെ ഉറക്കത്തിലേക്ക് വീണു..

(തുടരും..)

എന്താണോ എങ്ങനെയാണോ..
പിന്നെ എനിക്ക് ഈ റൊമാൻസ് ഒന്നും എഴുതാൻ അറിയില്ലാട്ടോ..പറ്റാവുന്ന രീതിയിൽ എഴുതിയിട്ടുണ്ട്..

ഈ പാർട്ട് എത്രത്തോളം ഇഷ്ടമായിട്ടുണ്ടാകും എന്നെനിക്കറിയില്ല.എന്ത് തന്നെയായാലും എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കണേ..

ഇനി അടുത്ത ഭാഗവുമായി വേഗം വരാം…

പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന വസീഗരാ പിയാനോ വേർഷൻ..അത് എഴുതാൻ പ്രചോദനമായത് ഒരു യൂട്യൂബ് വീഡിയോ ആണ്..അതിന്റെ ലിങ്കും ചുവടെ ചേർക്കുന്നു…എനിക്ക് അത് ഒത്തിരി ഇഷ്ടമായി കേട്ടോ…
കഴിയുമെങ്കിൽ കേട്ട് നോക്കുക..

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9