Saturday, April 27, 2024
Novel

നിയോഗം: ഭാഗം 38

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

കാർത്തി ഉണർന്നപ്പോൾ പദ്മ കുളിക്കുക ആണ്… വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. സമയം 5മണി കഴിഞ്ഞിരിക്കുന്നു.. അവൻ ബെഡിൽ എഴുനേറ്റ് ഇരുന്നു.. എന്നിട്ട് കൈകൾ രണ്ടും ചേർത്തു പിണഞ്ഞു ഞൊട്ട പൊട്ടിച്ചു കൊണ്ട് തിരിഞ്ഞപ്പോൾ ആണ് ബാത്‌റൂമിൽ നിന്നും പദ്മ ഇറങ്ങി വരുന്നത്.. “മാഷ് ഉണർന്നോ… ഇത്തിരി നേരം കൂടി കിടക്കായിരുന്നില്ലേ ” “ശീലം ആയി പോയി പദ്മ…. ഈ സമയത്ത് ഉണരും….” അവൾ മുടിയിലെ വെള്ളം എല്ലാം സാവധാനം തോർത്തി.. എന്നിട്ട് മുടി ഒക്കെ കൂടി ഉണങ്ങിയ ഒരു ടവൽ കൊണ്ട് കെട്ടി വെച്ചു. തന്റെ ബാഗ് തുറന്നു.

അതിൽ നിന്നു സിന്ദൂരത്തിന്റെ ചെറിയ ഡെപ്പി എടുത്തു.. ഒരു നുള്ള് സിന്ദൂരം നെറുകയിൽ തൊട്ടു. “മാഷിന് ഞാൻ ചായ കൊണ്ട് വരാം..അപ്പോളേക്കും ഫ്രഷ് ആകു കേട്ടോ ” “മ്മ്… ശരി ” പദ്മ അടുക്കളയിൽ ചെന്നപ്പോൾ അമ്മ പാലപ്പം ചുടുക ആണ്.. “മോളെ…. നീ എഴുന്നേറ്റോ ” “ഉവ്വ് അമ്മേ… മാഷും ഉണർന്നു ” “എങ്കിൽ ഇത്തിരി ചായ എടുക്കു മോളെ…. ഞാൻ ഈ അപ്പം ഒന്ന് ചുട്ടെടുക്കട്ടെ ” “ഇത്തിരി കഴിഞ്ഞു ചുട്ടാൽ മതി ആയിരുന്നുല്ലോ അമ്മേ… ” അവൾ ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു കൊണ്ട് അമ്മയെ നോക്കി “എന്റെ മോളെ മാവെല്ലാം പുളിച്ചു പൊന്തി ഇവിടെ എല്ലാം വീണു കിടന്നു…

അതുകൊണ്ട് ആണ് അമ്മ നേരത്തെ ഉണ്ടാക്കാം എന്ന് കരുതിയെ ” “മ്മ്… ” അവൾ ചായ ഇട്ടതിനു ശേഷം അത് എടുത്തു കൊണ്ട് മുറിയുലേക്ക് പോയി. കാർത്തി യും കുളി ഒക്കെ കഴിഞ്ഞു റൂമിൽ ഇരിപ്പുണ്ട് “ഈശ്വരാ… മാഷ് കുളിയും കഴിഞ്ഞോ…. വെള്ളം മാറി കുളിച്ചിട്ട് വെല്ലോ ജലദോഷവും പിടിക്കുമോ കൃഷ്ണാ ” അവൾ അലമാര തുറന്നു.. എന്നിട്ട് അല്പം രാസ്നദി എടുത്തു നെറുകയിൽ ഇട്ടു കൊടുത്തു. പെട്ടന്ന് കാർത്തി അവളുടെ കൈ തണ്ടയിൽ പിടിച്ചു.. പദ്മ നോക്കിയപ്പോൾ അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി. “എന്താ മാഷേ ”

“അഥവാ ഇനി ഒരു ജലദോഷം വന്നു എന്ന് കരുതി ഇത്രയ്ക്ക് വേവലാതി ഒന്നും വേണ്ട ന്റെ പദ്മക്കുട്ടി..” അവളുടെ നീണ്ടു മെലിഞ്ഞ അണി വിരലിൽ മെല്ലെ അവൻ ഒരു ഞൊട്ട പൊട്ടിച്ചു. “ഹാവൂ ” ഓർക്കാപ്പുറത്ത് ആയത് കൊണ്ട് അവൾ മെല്ലെ കൈ വലിച്ചു. “വേദനിച്ചോ പെണ്ണേ ” അവനും പെട്ടന്ന് വല്ലാതെ ആയി. “ഇല്ലന്നേ… കുഴപ്പമില്ല…” അവൾ ചിരിച്ചു. “അച്ഛൻ ഒക്കെ ഉണർന്നോ ” “ഉവ്വ്… അച്ഛൻ എന്നും കാലത്തെ ക്ഷേത്രത്തിൽ ഒക്കെ ഒന്ന് പോകും ” “പുറപ്പെട്ടോ… അതോ ” അവൾ ക്ലോക്കിലേക്ക് നോക്കി. “6മണി ആകുമ്പോൾ സാധാരണ പോകുന്നത് ആണ്.. മാഷും പോകുന്നുണ്ടോ ”

“മ്മ്…. അച്ഛൻ പോയില്ലച്ചാ ഞാനും കൂടി ഒന്ന് തൊഴുതിട്ട് വരാം.. ” “നോക്കട്ടെ….. ഇപ്പോൾ വരാമേ ” അവൾ ചെന്നപ്പോൾ ഗോപിനാഥൻ അമ്പലത്തിലേക്ക് ഇറങ്ങുക ആയിരുന്നു. “അച്ഛാ…” “എന്താ മോളെ ” “അത് . മാഷും കൂടി വരുന്നുണ്ട്… ഒരഞ്ചു മിനിറ്റ് നിൽക്കുമോ.. മാഷ് കുളി ഒക്കെ കഴിഞ്ഞത് ആണ് ” “അതിനെന്താ… പോരട്ടെ… ” അയാൾ വെളുക്കനേ ഒന്ന് ചിരിച്ചു. “താൻ വരുന്നുണ്ടോ ” റെഡി ആയി ഇറങ്ങാൻ നേരം അവൻ പദ്മയെ നോക്കി “മാഷ് പോയിട്ട് വാ… ഹരിക്കുട്ടൻ എഴുനേൽക്കുമ്പോൾ എന്നേ കണ്ടില്ലെങ്കിൽ സങ്കടം ആവും ” “ഒക്കെ… ” അവൻ അവളുടെ തോളിൽ തട്ടിയിട്ട് ഉമ്മറത്തേക്ക് പോയി. അവർ പോയതും പദ്മ നേരെ മുറ്റം അടിച്ചു വാരാനായിട്ടു ഇറങ്ങി.

പകുതി അടിച്ചു കഴിഞ്ഞു നോക്കിയപ്പോൾ ഉണ്ട് ഭവ്യ എഴുന്നേറ്റു വരുന്നു. “നിനക്ക് ഇത്തിരി നേരത്തെ എഴുനേറ്റോടെ… പാവം അമ്മ ഒറ്റയ്ക്ക് എല്ലാ ജോലിയും തീർക്കുന്നത്.. അമ്മയ്ക്ക് വയ്യാ ന്നുള്ളത് നിനക്ക് അറിഞ്ഞൂടെ ” പദ്മ അനുജത്തിയെ ശകാരിച്ചു.. “ഹെലോ ഹെലോ… ഇന്നലെ വരെയും എങ്ങനെ ആയിരുന്നു എന്ന് ഒന്ന് അമ്മ മഹാറാണിയോട് ചോദിക്ക്.. എന്നിട്ട് എന്നോട് കോർക്കാൻ വാ കേട്ടോ ” ഭവ്യ പല്ല് തേച്ചോണ്ട് തൊടിയിലേക്ക് ഇറങ്ങി. “ടി… ബഹളം വെയ്ക്കാതെ… ആ ചെറുക്കൻ കേൾക്കും ” മുത്തശ്ശി തന്റെ മുറുക്കാൻ ചെല്ലവും ആയിട്ട് വരാന്തായിടെ ഒരു കോണിൽ പോയി ഇരുന്നു കൊണ്ട് ഭവ്യ യോടായി പറഞ്ഞു “ആഹ് മുത്തശ്ശി ഗുഡ് മോണിംഗ് അവൾ അവരെ ഒന്ന് ഇളിച്ചു കാണിച്ചു.

“എവിടെ ” പദ്മ യെ നോക്കി അവർ ആംഗ്യത്തിൽ ചോദിച്ചു. “ക്ഷേത്രത്തിൽ പോയി… അച്ഛന്റെ ഒപ്പം ” “ഉവ്വോ… നന്നായി ” അവർ ആണെങ്കിൽ കാലത്തെ തന്നെ വിസ്തരിച്ചു മുറുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. “മ്മ്… മാഷേട്ടൻ പോയെന്ന് അറിഞ്ഞതും ഇല്ലത്തമ്മയ്ക്ക് സന്തോഷം ആയി.. മുറുക്കി തുപ്പാല്ലോ ” ഭവ്യ പൈപ്പിൻ ചുവട്ടിൽ വായും മുഖവും കഴുകി യിട്ട് ഉമ്മറത്തേക്ക് കയറി. ഹരികുട്ടൻ ആണെങ്കിൽ എഴുന്നേറ്റപ്പോൾ മുതൽ പദ്മ യുടെ പിന്നാലെ ആണ്.. അവനു ചേച്ചിടെ വീട്ടിലേക്ക് ഒന്ന് പോകാൻ ആഗ്രഹം ഉണ്ട്.. പക്ഷെ പരീക്ഷ നടക്കുന്നത് കൊണ്ട് യാത്ര പിന്നീട് ആക്കി. പദ്മ ക്കു കാലത്തെ കാപ്പി കുടിയും കഴിഞ്ഞു ഇറങ്ങണം.

കാർത്തി ക്ക് കോളേജിൽ അത്യാവശ്യം ആയിട്ട് കയറണം.. പദ്മയുടെ സർട്ടിഫിക്കറ്റ് ഒക്കെ കൊടുക്കാൻ ഉണ്ട്… അതുകൊണ്ട് അവൻ അമ്പലത്തിൽ പോയി വന്ന ശേഷം അവർ വേഗം ഭക്ഷണം കഴിക്കാനായി ഇരുന്നു പാലപ്പവും വെജിറ്റബിൾ സ്റ്റു ആയിരുന്നു. കാർത്തിക്കു ഒരുപാട് ഇഷ്ടം ആയിരുന്നു ആ വിഭവം. പദ്മ ഡ്രസ്സ്‌ മാറാനായി പോയപ്പോൾ ഹരികുട്ടന്റെ മുഖം വാടി. അവനു ചേച്ചി പെട്ടന്ന് പോകുന്നത് ഭയങ്കര സങ്കടം ആയിരുന്നു. പദ്മയ്ക്കും അവന്റെ മുഖം കണ്ടപ്പോൾ വിഷമം ആയി. പക്ഷെ പോകാതെ വയ്യാ താനും. കാർത്തി അവനോട് പറഞ്ഞു വേഗം റെഡി ആവാൻ…

അടുത്തുള്ള ബേക്കറി യിൽ അവനെയും കൂട്ടി പോയി കുറെ ചോക്ലേറ്റ് ടും ഐസ് ക്രീംമും ഒക്കെ മേടിച്ചു കൊടുത്തു കാർത്തി അവനെ കൊണ്ട് വന്നു ആക്കി. അങ്ങനെ ഏകദേശം പതിനൊന്നു മണിയോടെ അവർ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു. പദ്മക്ക് ആണെങ്കിൽ അവനോട് നാട്ടിലെ വിശേഷം ഒക്കെ പറഞ്ഞു മതിയാവുന്നില്ലായിരുന്നു.. ഓരോ സ്ഥലവും എത്തുമ്പോൾ അവൾ ഓരോരോ വിവരണം അവനു കൊടുക്കും. അവളുടെ കോളേജും സ്കൂളും അമ്പലവും, ഒക്കെ അവനു കാട്ടി കൊടുക്കുക ആണ് അവള്.. കാർത്തിയും അറിയുക ആയിരുന്നു.. പദ്മ എന്ന സൂര്യ കാന്തി പൂവിനെ.. സധാ സമയവും ചുണ്ടിൽ നനുത്ത പുഞ്ചിരി യുമായി ഒരു തെളിനിലാവ് പോലെ ശോഭ ഉള്ളവൾ…… അവളിലേക്ക്… അവളുടെ നന്മ നിറഞ്ഞ ഹൃദയത്തിലേക്ക് താൻ ചുരുങ്ങി പോകുക ആണെന്ന് അവൻ പലപ്പോളും ഓർത്തു.. അവന്റെ മനസ്സിൽ അപ്പോൾ ദേവിക എന്നൊരു നാമം പോലും ഇല്ലായിരുന്നു..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…