Sunday, April 28, 2024
Novel

നവമി : ഭാഗം 39

Spread the love

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

Thank you for reading this post, don't forget to subscribe!

കുറെ സമയം അങ്ങനെ ഇഴഞ്ഞ് നീങ്ങി..പൊടുന്നനെ കറന്റ് പോയത്..മുറിയിൽ അഭിയുടെയും നീതിയുടെയും ശ്വാസോച്ഛാസം ഉയർന്നു കേൾക്കാം. എമർജൻസി ലാമ്പ് തപ്പിയെടുത്ത് ഓൺ ചെയ്യാൻ നവമി ഒരുങ്ങി.അപ്പോൾ ഡോറ് തുറക്കുന്ന ശബ്ദം കേട്ടത്.

അവൾ കിടന്നിടത്ത് പതുങ്ങി.ആരൊക്കെയോ മുറിയിൽ പ്രവേശിച്ചു. ആരെന്ന് വ്യക്തമല്ല.കണ്ണിൽ കുത്തിയാൽ കാണാത്തത്ര ഇരുട്ട്..

വീട്ടിൽ ഇൻ വെർട്ടർ ഉണ്ട്.. കറന്റ് പോകുമ്പോൾ അത് പ്രവർത്തിക്കേണ്ടതാണല്ലോ? നിരാശയോടെ നവമിയത് ഓർത്തു.അപ്പോൾ വന്നിരിക്കുന്നത് ശത്രുക്കൾ തന്നെ.. ജിത്തും ധനേഷും ജയിൽ ചാടിയത് അവൾക്ക് ഓർമ്മ വന്നു. നടുങ്ങിപ്പോയി..

കുറച്ചു നിമിഷത്തെ മൗനം..മുറിയിലൊരു വെടി ശബ്ദം ഉയർന്നു.. കൂട്ടത്തിൽ ആരുടെയോ നിലവിളി..അത് പെണ്ണിന്റെയാണോ ആണിന്റെ ആണോന്ന് തിരിച്ചറിയാൻ പിന്നെയും നിമിഷങ്ങൾ വേണ്ടി വന്നു…

ബഹളവും നിലവിളിയും കേട്ടാണ് സിദ്ധാർത്ഥനും തുളസിയും ഞെട്ടിയുണർന്നത്.ഇരുട്ടിൽ സ്വിച്ച് ഓൺ ചെയ്തെങ്കിലും ലൈറ്റ് തെളിഞ്ഞില്ല.

“നാശം ആവശ്യത്തിന് ഉപകരിക്കില്ല” പിറുപിറുത്തു കൊണ്ട് സിദ്ധാർത്ഥൻ എമർജൻസി ലൈറ്റ് ഓൺ ചെയ്തു ഹാളിലേക്ക് വന്നു.കൂടെ തുളസിയും ഉണ്ടായിരുന്നു.

നിലവിളി ശബ്ദം അഭിയുടെ മുറിയിൽ നിന്നാണെന്ന് മനസിലായതും അയാളൊന്ന് നടുങ്ങി.വേഗത്തിൽ മുകളിലെ സ്റ്റെയർകേസ് ഓടിക്കയറി.മുറിയിൽ കയറി ടോർച്ച് പ്രകാശിപ്പിക്കുന്നതും ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.

വെടിയേറ്റ് ഒരുത്തൻ നിലത്ത് കിടന്ന് പിടയുന്നു.പെട്ടന്നൊരു ഉൾക്കിടലത്തോടെ ബെഡ്ഡിലേക്ക് ടോർച്ച് തിരിച്ചു.അഭിയെ കെട്ടിപ്പിടിച്ചിരിക്കുന്നു.അതുകണ്ടപ്പോൾ സിദ്ധാർത്ഥനും തുളസിക്കും ആശ്വാസമായി.

“അഭിക്കും നീതിക്കും കുഴപ്പമില്ല” പെട്ടന്നാണ് നവിയുടെ കാര്യം ഓർമ്മ വന്നത്… ങേ അവളെവിടെ..? അവിടെമാകെ പരതി.മുറിയുടെ മൂലക്ക് താഴെയായി നവമി ഇരിക്കുന്നു. നീട്ടിപ്പിടിച്ച തോക്ക് കൈവശമുണ്ട്.

തുളസി വേഗം അവൾക്ക് അരികിലെത്തി നവിയെ പിടിച്ചു എഴുന്നേൽപ്പിച്ചു.അപ്പോഴും അവളുടെ വിറയിൽ മാറിയിരുന്നില്ല.

കറന്റ് പോയതോടെ നവമി ജാഗരൂകയായിരുന്നു.കണ്ണും കാതും ഇരുളിനോട് അലിയിച്ചു ചേർത്തു. ചെറിയൊരു ചലനം പോലും അറിയാനായി പ്രാണവായു പോലും നിശബ്ദമാക്കി.

അഭിയേട്ടൻ റിവോൾവർ ചേച്ചിയെ ഏൽപ്പിച്ചതും പറഞ്ഞതുമെല്ലാം നവി കാണുകയും കേൾക്കുകയും ചെയ്തിരുന്നു.

റിവോൾവർ എവിടെയാണ് വെച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയശേഷം നീതി കിച്ചണിൽ തിരക്കിൽ ആയിരുന്നപ്പോഴും അഭി ഉറങ്ങിയ പകൽസമയവും കണക്കിലെടുത്ത് നവമിയത് കൈവശപ്പെടുത്തി. അവളുടെ ഭാഗ്യത്തിന് നീതി പിന്നീട് റിവോൾവർ നോക്കിയതുമില്ല.

സ്വപ്നത്തിലെ ഭയം മനസ്സിനെ വേട്ടയാടിയതോടെ തോക്ക് നവമി കൈവശപ്പെടുത്തുക ആയിരുന്നു. ഉറങ്ങുമ്പോഴും രഹസ്യമായി സൂക്ഷിക്കാൻ മറന്നിരുന്നില്ല.എപ്പോൾ വേണമെങ്കിലും ആപത്ത് സംഭവിക്കാം എന്ന് അവൾ കരുതി.

കറന്റ് പോയപ്പോൾ കണ്ണിൽ കുത്തിക്കയറിയ ഇരുട്ട് അതുമായി പൊരുത്തപ്പെട്ടു.നിലത്ത് കിടന്നിരുന്ന നവമിയെ തട്ടി മുറിക്കകത്ത് കയറിയവൻ നിലത്തേക്ക് വീണു.കയ്യിൽ കരുതിയ തോക്ക് വെച്ച് നവമി എങ്ങനെയോ നിറയൊഴിച്ചു.

അതെങ്ങനെയെന്ന് ചോദിച്ചാൽ അവൾക്ക് അറിയില്ല.അതിനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു.അതിനുശേഷം നിലത്ത് കൂടി ഇഴഞ്ഞ് മുറിയുടെ മൂലക്ക് താഴെയായി ഇരുന്നു.

“അച്ഛാ അവന്റെ കൈകൾ കൂട്ടിക്കെട്ട്”

അഭിമന്യു സിദ്ധാർത്ഥനോടായി വിളിച്ചു പറഞ്ഞു.ഇതിനിടയിൽ നീതി ചുരീദാറിന്റെ ഷാൾ എടുത്തു അച്ഛന്റെ കയ്യിൽ കൊടുത്തു.

അയാളത് വാങ്ങി നിലത്ത് കിടന്നവനെ ബന്ധിച്ചു.കമഴ്ന്ന് കിടന്നവന്റെ മുഖം ഉയർത്തിയതും എല്ലാവരുമൊന്ന് ഞെട്ടി.

“ജിത്ത്…” അപ്പോൾ കൂടെയുള്ളത് ആരായിരുന്നു? ധനേഷ് തന്നെ.. അവൻ രക്ഷപ്പെട്ടിരിക്കും..അഭിമന്യു കണക്ക് കൂട്ടി.

വലത് തുടക്കാണ് ജിത്തിന് വെടിയേറ്റിരിക്കുന്നത്.എല്ലിൽ വെടിയുണ്ട തുളച്ച് കയറിയതിനാൽ നല്ല വേദനയുണ്ട്.ബ്ലഡും നിലത്തേക്ക് വീണു.

“അച്ഛാ ഇവർ ഫ്യൂസ് ഊരിയതാണ്.ഒന്ന് നോക്കിക്കേ”

സിദ്ധാർത്ഥൻ എമർജൻസിയുമായി താഴേക്ക് പോയി.മറ്റൊരു എമർജൻസി ലാമ്പ് നീതി ഓൺ ചെയ്തു.

“മോളേ…” നീതി നവിയുടെ ചുമലിൽ കൈവെച്ചു.അവൾ ശക്തമായി ഞെട്ടിയത് നീതി അറിഞ്ഞു.

“ചേച്ചി… പൊട്ടിക്കരച്ചിലോടെ നവമി ചേച്ചിയെ കെട്ടിപ്പിടിച്ചു.അവളൊരുപാട് ഭയന്നിട്ടുണ്ടെന്ന് നീതിക്ക് മനസ്സിലായി.കൂടെ അവൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷത്തിന്റെ ആഴവും..

” സാരമില്ലെടീ… ആർക്കും ഒന്നും പറ്റിയില്ലല്ലോ.. എന്റെ കുട്ടി ഞങ്ങളെ കൂടി കാത്തു” സന്തോഷ കണ്ണീരോടെ അനിയത്തിയുടെ ഇരുകവിളിലും മാറിമാറി ചുംബിച്ചു. ചേച്ചിയുടെ ആ സാമീപ്യം അതുമാത്രം മതിയാരുന്നു നവമിക്ക് കരുത്താർജ്ജിക്കാൻ…

സിദ്ധാർത്ഥൻ കതക് തുറന്നതും കറന്റ് വന്നതും ഒരുമിച്ച് ആയിരുന്നു. മുന്നിൽ ഒരാൾ നിൽക്കുന്നു. അയാളുടെ ചുമലിൽ മറ്റൊരാളും കിടക്കുന്നു..

“അഥർവ്… വിശ്വാസം വരാതെ സിദ്ധാർത്ഥൻ വിളിച്ചു..

” ഞാൻ വരാൻ കുറച്ചു വൈകിപ്പോയി അങ്കിൾ ” അപ്പോൾ മദ്യത്തിന്റെ രൂക്ഷമായ ഗന്ധം ഉയർന്നു. അവൻ അത്യാവശ്യം മദ്യപിച്ചിട്ടുണ്ടെന്ന് അയാൾക്ക് മനസ്സിലായി.

സിദ്ധാർത്ഥൻ വഴിമാറിയതും അഥർവ് അകത്തേക്ക് കയറി. ചുമലിൽ കിടക്കുന്നവന്റെ മുഖം കണ്ടു…

“ധനേഷ്… ബോധമില്ലായിരുന്നു അവന്..മുഖം കണ്ടാലറിയാം നന്നായിട്ട്
അഥർവ് പെരുമാറിയട്ടുണ്ടെന്ന്.

അഥർവ് അവനെയും ചുമന്നുകൊണ്ട് അഭിയുടെ റൂമിലെത്തി. അഥർവിനെ ആ സമയത്ത് കണ്ടതും എല്ലാവരും അമ്പരന്നു. ചുമലിൽ കിടന്ന ധനേഷിനെ നിലത്തേക്കിട്ടതും അവനൊന്ന് ഞെരിപിരി കൊണ്ടു.

നവമിയുടെ കണ്ണുകൾ അഥർവിലായിരുന്നു.അങ്ങനെയൊരു വരവ് തീരെ പ്രതീക്ഷിച്ചില്ലെന്ന് അവളുടെ മിഴികൾ വിളിച്ചു പറയുന്നുണ്ട്. അഭിക്ക് പക്ഷേ പുഞ്ചിരിയാണ്.

” നവമിയുടെ ഭീതിയെനിക്ക് അറിയാം.അതുകൊണ്ടാണ് ഇത്രയും ദിവസം ഞാൻ രാത്രി മുതൽ വെളുപ്പാൻ കാലത്ത് വരെ വെളിയിൽ കാവൽ നിന്നത്.ഇന്ന് വരെ കുറച്ചു ലേറ്റായി പോയി”

അഥർവ് പറയുന്നത് കേട്ടു അഭിയൊഴികെ മറ്റാർക്കും ഒന്നും മനസ്സിലായില്ല.അതോടെ അവൻ വീണ്ടും തുടർന്നു.

“അഭിയേട്ടനു മാത്രമേ അറിയൂ…ഞാൻ ദിവസവും രാത്രി ഈ വീടിനു കാവലാണെന്ന്”

നവമി അവിശ്വസനീയതോടെ അവനെ തുറിച്ചു നോക്കി.കേൾക്കുന്നതും കാണുന്നതും വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി.ഇന്നലെക്കൂടി അഥർവുമായി വഴക്കിട്ടതേയുള്ളൂ.

“ഞാൻ വരുമ്പോൾ ഇവിടെ മാത്രം കറന്റില്ല.പെട്ടെന്ന് എനിക്ക് അപകടത്തിന്റെ ചൂരടിച്ചു.വേഗം വന്ന് ഗേറ്റ് തുറന്നതും ഇരുട്ടിൽ ഒരുത്തനുമായി കൂട്ടിയിടിച്ചു.

രാത്രിയിൽ മിത്രമല്ല ശത്രുവാണെന്ന് തിരിച്ചറിയാൻ അധികം ബുദ്ധി പ്രയോഗിക്കേണ്ടി വന്നില്ല.നന്നായിട്ട് പെരുമാറി. ബോധം പോയിട്ടുണ്ട് ഇവന്റെ”

നിലത്ത് കിടക്കുന്ന ധനേഷിനെ കാലുകളാൽ തോണ്ടിക്കൊണ്ട് അവൻ പറഞ്ഞു.

“ഞാൻ ഇങ്ങനെ കാവൽ നിൽക്കുന്നത് നവമി പോലും അറിയരുതെന്ന് അഭിയേട്ടൻ നിർബന്ധിച്ചു.അതാണ് പറയാഞ്ഞത്..പിണങ്ങിയതും അതിനാണ്.ചിലപ്പോൾ അറിയാതെ പറഞ്ഞാലോന്നൊരു ഭയം.സോറിയെടാ”

അഥർവ് നവമിയെ നോക്കി.പിന്നെ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.ഓടി വന്ന് അവന്റെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.

“സോറിയെടാ…ഞാൻ നിന്നെയൊരുപാട് സങ്കടപ്പെടുത്തി..പിണങ്ങിയതും എന്റെ ചേച്ചിക്കു വേണ്ടിയാണ്.. മാപ്പ് നിന്നെ വിഷമിപ്പിച്ചതിന്” നവി വിങ്ങിപ്പൊട്ടി.. അവൻ അവളെ ആശ്വസിപ്പിച്ചു..

“നിനക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലെന്നാ നവി അതിന് അർത്ഥം.

നിന്റെ കൂടപ്പിറപ്പ് സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല.പ്രണയമായാലും ജീവിതമായാലും പങ്കാളിയുടെ മനസ് കാണാൻ കഴിഞ്ഞില്ലെങ്കിൽ അതിനൊരു അർത്ഥവുമില്ല”

അഥർവ് പറഞ്ഞതാണ് ശരി…പങ്കാളിയുടെ മനസ് ഇരുവർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതായിരിക്കും ലൈഫിലെ ഏറ്റവും വലിയ പരാജയം.

വിവാഹം കഴിഞ്ഞാലും കാമം തീർക്കാൻ,മറ്റൊരു പുരുഷനേയോ സ്ത്രീയെയോ പ്രാപിക്കുന്ന കാലമാണിത്.

തടസം നിൽക്കുന്നത് മക്കളായാലും മാതാപിതാക്കളായാലും ബന്ധുക്കളായാലും കൊന്ന് തളളാൻ മടിക്കാത്തവർ..

കുറച്ചു ദിവസം ആയിട്ടുള്ളൂ നാലു വർഷം പ്രണയിച്ചു വിവാഹം കഴിച്ചിട്ട് ഭർത്താവിന്റെ കൂട്ടുകാരന്റെ കൂടെ ജീവിക്കാൻ ഒന്നര വയസുളള മകനെ ഒരുത്തി അരും കൊല ചെയ്തത്..

എന്നിട്ടത് ഭർത്താവിനു ചാർത്തി കൊടുക്കാൻ ശ്രമിച്ചതും‌..ഇവിടെയാണ് നീതിയും നവമിയും അഭിയും അഥർവുമെല്ലാം വ്യത്യസ്ഥരാകുന്നത്.

“ഏട്ടാ പോലീസിനെ വിളിച്ചോ..ബാക്കി അവർ നോക്കട്ടേ”

“ഞാൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവരിപ്പോളെത്തും”

നവമിയിൽ നിന്ന് വാങ്ങിയ സർവീസ് റിവോൾവർ നന്നായി തുടച്ചു കൊണ്ട് അഭി മറുപടി കൊടുത്തു.

ശേഷിച്ചിരുന്ന ബുളളറ്റുകൾ നീക്കം ചെയ്തിട്ട് രണ്ടു മൂന്ന് പ്രാവശ്യം വെറുതെ ട്രിഗറിൽ വിരലുകൾ അമർത്തി.

നവമിയുടെ വിരലടയാളത്തിന് പകരം തന്റെ വിരൽ പതിപ്പിക്കാനാണ് അഭി ശ്രമിച്ചത്.നവമിക്ക് ഇതുകൊണ്ടൊരു ദോഷവും വരരുതെന്ന് അവൻ ആഗ്രഹിച്ചു.

കുറച്ചു കഴിഞ്ഞു പോലീസെത്തി.കിച്ചണിന്റെ ഡോറ് തകർത്താണ് അവർ അകത്ത് കയറിയതെന്ന് അവർ കണ്ടെത്തി.ധനേഷിനെയും ജിത്തിനെയും കൊണ്ട് അവർ മടങ്ങിപ്പോയി.

“അടുത്ത കാലത്തൊന്നും ജാമ്യം കിട്ടാത്ത വകുപ്പ് കൂടി ചേർത്തു നാളെ നവമിയും നീതിയും ഒരുപരാതി കൂടി കൊടുക്കും.

പിന്നെ അത്യാവശ്യത്തിനു കുറച്ചു കഞ്ചാവ് അവരുടെ കൈവശം പോലീസ് പിടികൂടിയെന്ന് നാളത്തെ വാർത്തയും ഉണ്ടാകും.ശരിക്കു വേണ്ടി കുറച്ചു തെറ്റുകൾ ചെയ്യുന്നതിൽ കുഴപ്പമില്ലെന്നാണു എന്റെ പോളിസി”

അഭിമന്യു ഒന്ന് ചിരിച്ചു.അതിനു ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു. പോലീസ് ഡിപ്പാർട്ട്മെന്റിൽ അഭിമന്യു എല്ലാവർക്കും പ്രിയങ്കരനാണ്.സമർത്ഥനായ പോലീസുകാരൻ.

“എന്നാൽ ഇനി ഞാൻ ഇറങ്ങട്ടെ” അഥർവ് എല്ലാവരോടുമായി യാത്ര ചോദിച്ചു. അവനെ പിരിയാൻ നവമിക്ക് കഴിഞ്ഞില്ല.രാവിലെ പോയാൽ പോരേയെന്നൊരു ചോദ്യം അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു.

“രാവിലെ കാണാം” അവൻ ഇറങ്ങിയതിനു പിന്നാലെ നവമിയും കൂടെ ചെന്നു.

“അഥർവ്…” അവൾ വിളിച്ചപ്പോൾ അവൻ തിരിഞ്ഞ് നിന്നു.നവമി മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു.അവൾക്ക് അവൻ പോകുന്നത് വലിയ സങ്കടമായിരുന്നു.

“എന്താടോ….”

“താങ്ക്സ്”

“എന്തിനാണ്”

“എന്നെ മറക്കാഞ്ഞതിന്,,, പിണങ്ങിയെങ്കിലും ആപത്തിൽ സഹായിച്ചതിന്”

അതുകേട്ട് അഥർവിന് ചിരി വന്നു.

“തന്നെ മറക്കാനല്ല സ്നേഹിച്ചത്..പിണങ്ങിയത് എന്റെയും അഭിയേട്ടന്റെയും പ്ലാനിങ്ങ് ഒരുവിധത്തിലും തെറ്റാതിരിക്കാൻ..അല്ലാതെ നിന്നെ ഒഴിവാക്കിയതല്ല.നിന്നെയും കൊണ്ടേ ഞാൻ പോകൂ”

സംസാരം നീട്ടി അഥർവിന് പിടിച്ചു നിർത്താനാണ് നവമി ശ്രമിച്ചത്.അവളുടെ സ്നേഹം കൂടിയട്ടേയുള്ളൂ. ഒട്ടും കുറഞ്ഞിട്ടില്ല.പിണങ്ങിയട്ടും.. ഒരിക്കലും അവനെ ഒഴിവാക്കാൻ അവൾക്ക് കഴിയില്ല.

നവമി അടുത്ത് വന്ന് അവനോട് ഒട്ടി നിന്നു.പിന്നെയും എന്തെക്കയോ അവനോട് സംസാരിക്കണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല.

നിലാവിന്റെ വെള്ളിനൂലുകൾ അവരുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു. തന്റെ പ്രാണന്റെ പാതിയോട് അവൾ കൂടുതൽ ചേർന്നു.

വിറക്കുന്ന അവളുടെ ചുണ്ടുകൾ അഥർവിന്റെ അധരവുമായി ചേർന്നു.നാണത്താൽ നിലാവും ഭൂമിയും കണ്ണുകൾ ഇറുക്കിയടച്ചു.

അങ്ങനെ എത്രനേരം നിന്നെന്ന് അവർക്ക് പോലും അറിയില്ല.ചുണ്ടുകൾ വേർപ്പെടുത്തി അവൻ യാത്രാമൊഴി ചോദിച്ചെങ്കിലും കഴുത്തിലൂടെ കൈകൾ കൊരുത്തിട്ട് അഥർവിന്റെ കണ്ണുകളിലേക്കങ്ങനെ നവമി ഉറ്റുനോക്കി കൊണ്ടിരുന്നു.

മൗനത്തിന്റെ ഭാഷയിൽ പ്രണയം കണ്ണുകളാലും ഹൃദയങ്ങളാലും അവർ പരസ്പരം കൈമാറി…

ഒരിക്കലും വറ്റി തീരാത്ത തെളിനീരുറവയായി അവരുടെ പ്രണയം അതങ്ങനെ ഒഴുകിക്കൊണ്ടിരുന്നു…

….,….തടസ്സങ്ങളേതുമില്ലാതെ…….

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28

നവമി : ഭാഗം 29

നവമി : ഭാഗം 30

നവമി : ഭാഗം 31

നവമി : ഭാഗം 32

നവമി : ഭാഗം 33

നവമി : ഭാഗം 34

നവമി : ഭാഗം 35

നവമി : ഭാഗം 36

നവമി : ഭാഗം 37

നവമി : ഭാഗം 38