Thursday, November 21, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 22

നോവൽ
******
എഴുത്തുകാരി: അഫീന

ശ്വാസം കിട്ടാതെ പിടയുമ്പോഴും മനസ്സിൽ ഒരേ ഒരു മുഖമാണ് വന്നത് ‘ അജുക്ക ‘ . എന്റെ അജുക്ക വരും എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.

വാതിലിൽ തുരു തുരെ മുട്ട് കേട്ട് ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വാതിൽ തുറക്കാതിരുന്നത് കാരണം അജുക്ക വാതിൽ ചവിട്ടി പൊളിച്ചു.

ഇരുട്ട് എനിക്ക് പേടിയാണെന്ന് അജുക്കക്ക് അറിയാം. മൊബൈൽ ലൈറ്റ് വെച്ച് നോക്കിയപ്പോ എന്റെ വായ പൊത്തി പിടിച്ച് ഒരാള് നിൽക്കുന്നത് കണ്ടു.

അവനെ ചവിട്ടി നിലത്തിട്ടപ്പോഴേക്കും ശ്വാസം കിട്ടാതെ ഞാൻ നിലത്തേക്ക് ഊർന്ന് വീണിരുന്നു. എന്നെ താങ്ങി പിടിച്ചു കട്ടിലിൽ ഇരുത്തിയപ്പോഴേക്കും കറന്റ്‌ വന്നു.

മുഖം തരാതെ ഓടാൻ പോയ അവന്റെ കാലിൽ വെള്ളം നിറച്ച കുപ്പി എറിഞ്ഞു അജുക്ക വീഴ്ത്തി. കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ച് തിരിച്ചു നിർത്തി.

‘വാഹിദ് ‘ ഇയാളാണോ എന്നെ. എന്റെ റബ്ബേ… ഷെസ്ന പറഞ്ഞപ്പോ ആദ്യം ഞാൻ വിശ്വസിച്ചില്ല..
അജുക്ക അവനെ തലങ്ങും വിലങ്ങും തല്ലിക്കൊണ്ടിരിന്നു. അപ്പോഴേക്കും എല്ലാരും ഒച്ച കേട്ട് അങ്ങോട്ടേക്ക് വന്നു .

“അള്ളോഹ് എന്റെ മോനേ തല്ലല്ലേ എന്താ അജു ഈ കാണിക്കണേ. അവനെ വിട് ”

അജുക്ക ദേഷ്യം അടങ്ങാതെ വീണ്ടും അവനെ തല്ലാൻ ഒരുങ്ങി. വാപ്പിച്ചിയും കൊച്ചാപ്പയും കൂടെ ഒരു വിധത്തിലാ പിടിച്ചു നിർത്തിയത്.

“നീ എന്താ ഈ കാണിക്കുന്നത്. അവനെ ഇങ്ങനെ തല്ലാതെ ” വാപ്പിച്ചി

“പിന്നെ എന്റെ പെണ്ണിനെ കേറി പിടിച്ച ഇവനെ ഞാൻ എന്ത് ചെയ്യണം ”

“എന്താ നീ പറഞ്ഞേ. വാഹിദ് ഐഷുനെ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ” കൊച്ചാപ്പ

“ഇല്ല ഇവര് കള്ള കഥ ഇണ്ടാക്കണേ. എന്റെ മോൻ അങ്ങനെ ഒന്നും ചെയ്യൂല. ”

അപ്പോഴേക്കും വല്ലുപ്പയും വല്ലുമ്മയും കൂടെ അങ്ങോട്ട് വന്നു.

“എന്താ എന്താ പറ്റിയെ ” വല്ലുപ്പ

“വല്ലുപ്പ ഇവര് എന്നെ കുടുക്കാൻ ചെയ്യുന്നതാ. ഈ ആയിഷ പാരിക്ക് എന്തോ അത്യാവശ്യം ആയി പറയാനുണ്ടെന്ന് പറഞ്ഞിട്ടാ ഞാൻ വന്നത്.

വന്നപ്പോ ഇവള് എന്റെ കയ്യില് കേറി പിടിച്ചു അകത്തു കേറ്റി. പാരി എവിടെന്ന് ചോദിച്ചപ്പോഴേക്കും വാതിൽ അടച്ച് കുറ്റി ഇട്ടു.

കറന്റ്‌ പോയപ്പോ ഇവള് ഒച്ച വെച്ച് ആളെ കൂട്ടാൻ പോയി അതാ ഞാൻ വായ പൊത്തിയത്. അപ്പോഴാണ് അജു വന്നതും ഇങ്ങനെ ഒക്കെ നടന്നതും ”

അജുക്ക എന്തോ പറയാൻ ശ്രമിച്ചെങ്കിലും വല്ലുപ്പ തടഞ്ഞു. എനിക്കാണെങ്കിൽ ശ്വാസം മുട്ടിയിട്ട് ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

“കേട്ടില്ലേ എല്ലാരും എനിക്ക് അപ്പോഴേ അറിയാമായിരുന്നു. ഇവള് ആരെ വേണേലും വിളിച്ചു കെട്ടുന്ന ആളാണെന്ന്.

വെറുതെ കുടുംബത്തിൽ പിറന്ന ആൺപിള്ളേരെ വഴി തെറ്റിക്കാൻ ആയിട്ട്. ഇവളെ ഒന്നും വീട്ടില് കേറ്റാൻ കൊള്ളില്ല. ഇപ്പൊ തന്നെ ഇറക്കി വിടണം ”

“നിർത്തുന്നുണ്ടോ നീ. ഇത്രയും നേരം ഞാൻ മിണ്ടാതെ ഇരുന്നത് ഇവൻ എന്താണ് പറയാൻ പോകുന്നെന്ന് അറിയാൻ വേണ്ടിയിട്ടാ. ”

വല്ലുപ്പ അതും പറഞ്ഞു വാഹിദിനെ അടുത്തേക്ക് വിളിച്ചു. അവൻ ഒരു കൂസലും ഇല്ലാതെ അടുത്തേക്ക് ചെന്ന് എന്നെ പുച്ഛത്തോടെ നോക്കി.

പടക്കം പൊട്ടണ ഒച്ച കേട്ട് നോക്കിയപ്പോ വാഹിദ് ഒരു കവിളും പൊത്തി നിൽക്കുന്നുണ്ട്. വല്ലുപ്പ ആണെങ്കി ആകെ ദേഷ്യത്തിൽ അവനു നേരെ കൈ ഓങ്ങി നിൽക്കാണ്.

” പൊന്ന് മോനേ വേറെ ആരെ കുറിച്ച് പറഞ്ഞാലും ഞമ്മള് ചിലപ്പോ വിശ്വസിക്കും. പക്ഷെ ഐഷുനെ പറ്റിയോ ഈ വീട്ടിലെ മറ്റു കുട്ടികളെ പറ്റിയോ പറഞ്ഞാ. മോനേ നിന്റെ മയ്യത്ത് നമ്മള് എടുക്കും.

ഐഷു മോളെ നന്നായിട്ട് ഇവിടെ ഉള്ളോർക്ക് അറിയാം. എന്റെ പെങ്ങൾക്ക് കൊടുത്ത വാക്ക് കാരണം മാത്രം ആണ് ഞമ്മള് ദേഷ്യം കാണിച്ചതും ഷെസ്നയെ മാത്രമേ മരുമകളായി സ്വീകരിക്കൂ എന്ന് പറഞ്ഞതും. ഇല്ലായിരുന്നെങ്കിൽ ഞാൻ തന്നെ ഓളെ ന്റെ അജുന് കൊടുത്തേനെ.

ഐഷുനെ പറ്റി സാബി പറഞ്ഞപ്പോ തന്നെ ബീവിയോട് ഞാൻ പറഞ്ഞതാ എന്റെ പെങ്ങക്ക് ഞാൻ വാക്ക് കൊടുത്തില്ലായിരുന്നെങ്കി ഐഷുനെ അജുന് വേണ്ടി ആലോചിക്കായിരുന്നുന്ന്. ”

എല്ലാം കേട്ടപ്പോ അത്ഭുതം ആയിരുന്നു. വല്ലുപ്പക്ക് എന്നോട് വിരോധം ഒന്നും ഇല്ല എന്നറിഞ്ഞത് തന്നെ ഒരാശ്വാസം ആയിരുന്നു. എല്ലാർക്കും സന്തോഷം ആയി ഇത് കേട്ടപ്പോ.

“റംല ഇവനോട് പറഞ്ഞേക്ക് എന്റെ കണ്മുന്നിലേക്ക് ഇനി വന്ന് പോകരുതെന്ന്. നാളെ തന്നെ അവനെ തിരിച്ചു വിട്ടേക്കണം.

എവിടന്നാ വന്നെന്ന് വെച്ചാ അങ്ങട്ട്. ഇനിയും അവന് വക്കാലത്ത് വന്നാ ഷെസ്നയുടെ കാര്യവും എനിക്ക് മാറ്റി ചിന്തിക്കേണ്ടി വരും. ഇനി എല്ലാരും പോയി കിടന്നോ സാബി ഇന്ന് ഐഷുന്റെ കൂടെ നിക്ക് ”

എല്ലാരും പോയി കഴിഞ്ഞ് അജുക്കയും ഉമ്മിച്ചിയും മാത്രം ആയി. ഉമ്മിച്ചി എന്റെ തലയിൽ തലോടുന്നുണ്ട്. അപ്പോഴും എന്റെ കണ്ണുകൾ അജുക്കയിൽ ആയിരുന്നു . ഉമ്മിച്ചി ഞങ്ങളെ തനിച്ചാക്കി ഇപ്പൊ വരാം എന്ന് പറഞ്ഞു പോയി.

“അ.. അജുക്ക ” ശ്വാസം കിട്ടാത്ത പോലെ തോന്നി സംസാരിക്കാൻ പ്രയാസം.

“ഐഷു. നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. ഹോസ്പിറ്റലിൽ പോണോ. ഇന്നാ ഈ വെള്ളം കുടിക്ക് ” അജുക്ക പരിഭ്രാന്തിയോടെ പറഞ്ഞു.

“വേണ്ട ഇക്കാക്ക ഇപ്പൊ കുഴപ്പം ഇല്ല.”

എന്റെ അടുത്ത് വന്നിരുന്ന് കവിളിൽ തലോടി കൊണ്ടിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോ കൂടെ എന്റെ കണ്ണും നിറഞ്ഞു.

“പേടിച്ചോടി പെണ്ണെ ”

“ഹ്മ്മ്… എന്റെ അജുക്കാനേ കാണാതെ മരിച്ചു പോവോന്ന് വിചാരിച്ചു… ”

“അങ്ങനെ അങ്ങ് പോവാൻ പറ്റോ.. നമുക്ക് ജീവിക്കണ്ടേ, മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ഒക്കെയായി ”

“അത്രയൊന്നും ഇല്ലെങ്കിലും ഒരു ദിവസമെങ്കിൽ ഒരു ദിവസം എല്ലാ അർത്ഥത്തിലും അജുക്കടെ മാത്രം പെണ്ണായി ജീവിക്കണം എനിക്ക് ”

അജുക്കടെ തോളിൽ ചാരി കിടന്നപ്പോൾ എന്നെ ചേർത്ത് പിടിച്ചു. ഉമ്മിച്ചി വന്നപ്പോഴാ അകന്ന് മാറിയത്.

“ഞാൻ റൂമിലേക്ക് പോകുന്നു. നാളെ രാവിലെ ആയിട്ട് വേണം ആ ഷെസ്നയെ ഒന്ന് കാണാൻ. നാളത്തോടെ എല്ലാം നിർത്തിക്കുന്നുണ്ട് ഞാൻ ”

അജുക്ക ഷെസ്‌നയെ കാണുന്നതിന് മുമ്പ് എനിക്ക് അജുക്കാനേ കാണണം. അവൾ പറഞ്ഞതെല്ലാം പറയണം. ഓരോന്നോർത് കിടന്നുറങ്ങി.

@@@@@@@@@@@@@@@@@@@@@@@

ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം. വാഹിദിന് ഒപ്പം ഷെസ്‌നയെയും ഇവിടന്ന് പറഞ്ഞു വിടണം. അപ്പോഴാണ് ഐഷു കേറി വന്നത്.

“അജുക്ക എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ”

“എന്താ ഐഷു പറ. ”

“അത് ഇന്നലെ രാത്രി ഷെസ്‌നയെ കണ്ടിരുന്നു. അവൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. ”

“അവൾ എന്താ പറഞ്ഞത്. അവൾക്കും പങ്കുണ്ടോ ഇന്നലെ നടന്നതിൽ ”

“ഇല്ല.. അവള് പാവം ആണ് അജുക്ക. അവളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതാ. അവര് പറയും പോലെ ചെയ്തില്ലെങ്കിൽ റംലമ്മായിയെ കൊല്ലും എന്ന് പറഞ്ഞോണ്ടാ അവൾ എല്ലാത്തിനും കൂട്ട് നിക്കുന്നത്. അമ്മായിയും പാവമാ. ഒരുപാട് തല്ലിച്ചതച്ചു സമ്മതിപ്പിക്കാൻ ആയിട്ട് ”

“ആരാ ഇതൊക്കെ ചെയ്തെ ”

“അത് വാഹിദും മാമയും കൂടി ”

“അവരോ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അവര് എന്തിനാ ഇതൊക്കെ ചെയ്യുന്നേ ”

“ഇങ്ങടെ സ്വത്തുക്കൾക്ക് വേണ്ടി. ഉമ്മിച്ചിയുടെ പേരിലുള്ള സ്വത്തുക്കളും പിന്നെ ഇവിടത്തെ സ്വത്തുക്കളും കൂടി ബാക്കി ഉള്ളവരേക്കാൾ കൂടുതൽ അജുക്കക്കും കുഞ്ഞോനും പാരിക്കും കൂടി ഉണ്ട്. അത് തട്ടി എടുക്കാനാ അവര് ഇതെല്ലാം ചെയ്തു കൂട്ടുന്നത് ”

“മാമാക്ക് ആവശ്യത്തിൽ കൂടുതൽ സ്വത്ത് ഉണ്ടല്ലോ അതും ദുബായിൽ പിന്നെ എന്തിനാ ഇങ്ങനെ ദുഷ്ടത്തരങ്ങൾ ചെയ്യണേ. ”

“അവരുടെ ദുബായിലെ ബിസിനസ് എല്ലാം പൊളിഞ്ഞു. എല്ലാം നഷ്ടപ്പെട്ടാ അവര് തിരിച്ചു വന്നത്. പാരിയും വാഹിദും തമ്മിലുള്ള വിവാഹം നടക്കാത്ത സ്ഥിതിക്ക് ഇനി അവര് എന്തൊക്കെ ചെയ്യും എന്ന് അറിയില്ല. ”

“ഹ്മ്മ്. അറിഞ്ഞത് വെച്ച് നോക്കുമ്പോ അവര് എന്ത് ചെയ്യാനും മടിക്കാത്തവരാ. ”

“ആർക്കും അറിയാത്ത മറ്റൊരാൾ കൂടി ഇതിനിടയിൽ കളിക്കുന്നുണ്ട്. അതറിയാൻ ഷെസ്ന അവരുടെ കൂടെ നിന്നെ പറ്റു.

അത് കൊണ്ട് ഈ വിവരങ്ങൾ അറിഞ്ഞെന്ന് ഭാവിക്കണ്ട. നമുക്ക് വാട്സ്ആപ്പ് വഴി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാം. ”

“നീ പറഞ്ഞത് ശരിയാ. അവരറിയാതെ തന്നെ എല്ലാ കാര്യങ്ങളും ചോർത്തി എടുക്കണം. എന്തായാലും ഷെസ്നയുടെയും എന്റെയും കല്യാണം കഴിയുന്ന വരേ വേറെ ഒന്നും ചെയ്യില്ല. അത് കൊണ്ട് നമുക് കുറച്ചു സമയം കിട്ടും. ”

വലിയ പൊല്ലാപ്പൊന്നും കൂടാതെ വാഹിദ് പോയി. ഞങ്ങൾ മൂന്ന് പേരും വാട്സാപ്പ് ഗ്രൂപ്പിൽ കാര്യങ്ങൾ ഷെയർ ചെയ്തു കൊണ്ടിരുന്നു. പക്ഷെ കാര്യമായ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല.

അങ്ങനെ ഇരിക്കുമ്പോഴാണ് ഐഷു ഉമ്മാനേം വാപ്പാനേം കാണണം എന്ന ആഗ്രഹം പറഞ്ഞത്. ഒരു ഞായറാഴ്ച എല്ലാ പടകളേം കൂട്ടി നേരെ വിട്ടു. കുഞ്ഞോൻ എന്തായാലും അവിടെ ഉണ്ട്. അവിടെ എത്തി എല്ലാരേയും പരിചയപ്പെട്ടു.

ഷാനയെ എല്ലാർക്കും പ്രത്യേകം പരിചയപ്പെടുത്തി കൊടുത്തു. ഷാനുവിനെയും കണ്ടു. ആള് ആകെ മാറി ആകെ ഒരു പ്രാന്തൻ ലുക്ക്‌.

ഞങ്ങളോട് ഒന്നും മിണ്ടാതെ അവന്റെ റൂമിലേക്ക് തന്നെ പോയി. ജോലിക്ക് പോകുന്നത് തന്നെ ഒരു കണക്കിനാന്നാ ഉമ്മ പറഞ്ഞത്. പാവം തോന്നി പറയുന്നത് കേട്ടപ്പോ. അപ്പോഴേക്കും ദിവ്യയും എത്തി.

ഐഷു വിളിച്ചു പറഞ്ഞിരുന്നു പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ അവൾക്ക് ഒരു കൊതി. പിന്നേ വേറെയും ഉണ്ട് കാര്യം. അങ്ങനെ ഫുഡ്‌ അടി ഒക്കെ കഴിഞ്ഞ് ഞങ്ങൾ നേരെ ബീച്ചിലേക്ക് പോയി. ഷാനയെയും ഫൈസിയെയും കൂട്ടി.

അവിടെ എത്തി കഴിഞ്ഞപ്പോ എല്ലാർക്കും പ്രാന്ത് പിടിച്ച പോലെയായി. വെള്ളത്തിൽ കളിയും മണ്ണ് വാരി എറിയലും ഒക്കെയായി. ഞാനും ഐഷുവും കൈ കോർത്തു പിടിച്ച് നടന്നു. പിറകെ ഫൈസിയും ഷാനയും.

ആ നമ്മുടെ ഇന്നത്തെ താരം എത്തിയല്ലോ. സാക്ഷാൽ അഭി. ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും.

“നിങ്ങൾ കുറേ നേരം ആയോ വന്നിട്ട്. ”
ചോദ്യം ഞങ്ങളോടാണെങ്കിലും ആകെ പരതി കൊണ്ടിരിക്കേണ്

“നീ നോക്കണ ആള് ദേ അവിടെ നിക്കണ്. പോയി കാര്യം പറയാൻ നോക്ക് ”

അവൻ അവിടെ ചെന്ന് എന്തൊക്കെയോ പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞ് രണ്ട് പേരും മാറി നിന്ന് സംസാരിക്കുന്നു.

പിന്നെയും കുറേ സമയം കഴിഞ്ഞു രണ്ട് പേരും കൂടി ഞങ്ങളുടെ അടുത്തേക്ക് വന്നത്. അഭിയുടെ മുഖത്തെ ചിരിയും ദിവ്യയുടെ മുഖത്തെ നാണവും കണ്ടപ്പോ മനസ്സിലായി അവരെല്ലാം പറഞ്ഞു സെറ്റായെന്ന്.

കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം ഞങ്ങൾ തിരിച്ചു പോകാൻ ഇറങ്ങി. അപ്പോഴാണ് മുമ്പിൽ ഇരിക്കുന്ന ആളെ കണ്ടത്.

അമീറ…
ഇവളെന്താ ഇവിടെ ഇരിക്കണേ കൂടെ വേറെ ആരോ ഉണ്ട് തോളത്തു കയ്യും ഇട്ട് ഇരിക്കേണ്. ഞാൻ ഐഷുവിനെ വിളിച്ച് കാണിച്ച് കൊടുത്തു. അവരെന്തായാലും ഞങ്ങളെ കണ്ടിട്ടില്ല.

കുറച്ചു കൂടെ മാറി നിന്ന് അവരെ വീക്ഷിച്ചു. തിരിഞ്ഞിരിക്കുന്നത് കൊണ്ട് ആളെ കാണാൻ പറ്റിയില്ല. ഞങ്ങൾ നോക്കുന്ന കണ്ട് ഷെസ്‌നയും അങ്ങോട്ട്‌ വന്നു.

അവര് പോകാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് കൂടെ ഉണ്ടായിരുന്ന ആളെ കണ്ടത്. ‘ഹാഷിം ‘. ഞങ്ങൾ രണ്ടാളും അന്തം വിട്ട് നിന്നു പോയി. ഇവരെങ്ങനെ…

“ആ പോയ പെണ്ണിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ” ഷെസ്ന

“എവിടെ ”

“ഓർമ കിട്ടുന്നില്ല ”

“ഓ ആവശ്യം ഉള്ള കാര്യങ്ങൾ ഒന്നും ഓർമ കാണില്ലല്ലോ ”

അവരെ ഒരുമിച്ച് കണ്ടപ്പോ നൂറു സംശയങ്ങൾ ഞങ്ങളിൽ ഉടലെടുത്തു.

തായാലും ഒന്ന് അന്വേഷിക്കണം എന്ന് വിചാരിച്ചു കൊണ്ട് തന്നെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി.
അങ്ങിനെ കുറച്ചു ദിവസങ്ങൾ കടന്ന് പോയി.

ഒരു ദിവസം ഞാനും ഐഷുവും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷെസ്ന ചാടി തുള്ളി വരുന്നത്.

“അതേ അന്ന് നമ്മള് ഒരു പെണ്ണിനെ കണ്ടില്ലേ. എന്തായിരുന്നു അതിന്റെ പേര്. ആ അമീറ അവളെ എനിക്ക് ഓർമ കിട്ടി ”

“എവിടെ വെച്ചാ ”

“അത് ”
അവൾ പറയാൻ തുടങ്ങിയപ്പോഴാണ് എന്റെ ഫോൺ അടിച്ചത്.

“ഹലോ, എന്താ,… എപ്പോ… എവിടെ വെച്ച്…
ഏത് ഹോസ്പിറ്റലിലാ ”

“എന്താ അജുക്ക എന്താ പറ്റിയെ.. ആരാ ഹോസ്പിറ്റലിൽ ” ഐഷു

“അത് ഐഷു നമ്മുടെ ഫൈസിക്ക് ഒരു ആക്‌സിഡന്റ്. ഐ… ഐ സി യൂ വിലാ..”

 

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 18

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 19

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 20

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 21