Wednesday, January 22, 2025
Novel

സൂര്യതേജസ്സ് : ഭാഗം 19

നോവൽ
******
എഴുത്തുകാരി: ബിജി

ചട്ടമ്പി ഇവിടെ വാടി കട്ടുറുമ്പ് ആകാതെ ഇതെല്ലാം കണ്ട് അന്തം വിട്ടുനിന്ന അവളെ കൈയ്യിൽ പിടിച്ച് വെളിയിലേക്ക് കൊണ്ടുപോയി

ഇയാളു കൈയ്യിൽ നിന്ന് വിട്ടേ
കല്യാണി അവനോട് ചീറീ
അവനൊന്നും മിണ്ടാതെ അവളുടെ ചുണ്ടങ്ങ് കവർന്നെടുത്തു.
അവനെ തള്ളി മാറ്റി കല്യാണി ചോദിച്ചു.

ഇന്നലെ വഴീലിട്ടേച്ച് പോയതല്ലാരുന്നോ അപ്പോഴീ സ്നേഹമൊന്നും ഇല്ലായിരുന്നോ
ഇയാള് പോയേ താൻ ശരിയല്ലെടോ

അതു കേട്ടതും സൂര്യൻ അവളിൽ നിന്നകന്നു.
സൂര്യൻ ഇങ്ങനെയാ ഇങ്ങനെയൊക്കെ പെരുമാറാനെ കഴിയൂ ഞാൻ ശരിയല്ലായിരിക്കും. മദ്യപിക്കണമെന്നു വിചാരിച്ച് നിന്നെ വഴിയിലിറക്കി വിട്ടതല്ല

സൂര്യൻ ഒരു മുഴുകുടിയനൊന്നുമല്ല.
ഉള്ളു നീറിപ്പിടയുമ്പോൾ മദ്യത്തെ ആശ്രയിച്ചിരുന്നു.
നീ എപ്പോഴും വിളിക്കുന്ന ഒരു പേരുണ്ടല്ലോ തല്ലു കൊള്ളി

മദ്യത്തിനു പോലും തരാൻ പറ്റാത്ത ലഹരി തെരുവിൽ കിടന്ന് അടി വാങ്ങിക്കുമ്പോൾ അനുഭവിച്ചിരുന്നു പിന്നെ തൊട്ട് അതൊരു ശീലമാക്കി ഒരു തുള്ളി മദ്യം കഴിക്കാതെ തെരുവിൽ വഴക്കുണ്ടാക്കുക അടികിട്ടുന്നതുവരേയും ആരെയെങ്കിലുമൊക്കെ ചുമ്മാ മൂപ്പിച്ചു കൊണ്ടിരിക്കും അടി കിട്ടി നന്നായി വേദനിക്കുമ്പോൾ കിട്ടുന്നൊരു സുഖം ഹാ…

പിന്നെന്തെ ഇന്നലെ വാങ്ങി കൂട്ടാഞ്ഞത് കല്യാണി രോക്ഷത്തോടെ ചോദിച്ചു

അതു പിന്നെ സൂര്യന്റെ മുഖത്തൊരു കള്ളത്തരം തെളിഞ്ഞു
എന്റെ ചട്ടമ്പി തരുന്ന ലഹരി തല്ലു കൊണ്ടാൽ കിട്ടു വോ…..

കല്യാണി അവന്റെ നേരെ കൂർത്തൊരു നോട്ടം നോക്കി
ചുമ്മാതല്ലെടി സത്യം
ഈ പൊട്ടിക്കാളി എന്നെന്റെ ചങ്കിൽ കയറിയോ അന്നുമുതൽ സൂര്യൻ പുതിയൊരാളാ….
പിന്നെ ഇന്നലെ ലേശം പിടി വിട്ടു പോയി ഇനി അതുണ്ടാകാതെ നോക്കാം.
അവന്റെ പറച്ചിലിൽ കല്യാണിയുടെ മുഖമൊന്നു തെളിഞ്ഞു.

അനീഷെന്താ ഇപ്പോഴിവിടെ ഇയാള് വിളിച്ചു വരുത്തിയതല്ലേ
സൂര്യനോട് അവൾ ചോദിച്ചു
ആണല്ലോ ഞാൻ തന്നെയാ അവനെ വിളിച്ചു വരുത്തിയത്.

യ്യോ ഇയാളെല്ലാം കുളമാക്കിയല്ലോ ഗൗതമി അവനെ ഇഷ്ടമാണെന്നു പറഞ്ഞതു അവൻ കേട്ടു.
ഇനി എന്തൊക്കെ പുകിലാണാവോ ഉണ്ടാകാൻ പോകുന്നത്.

അവളു തന്നെ അവന്റെയടുത്ത് മനസ്സു തുറകുന്നതായിരുന്നു അതിന്റെ ശരി . എന്തായാലും ഇന്ന് കൊണ്ട് അവളുടെ പ്രണയത്തിന്റെ കട്ടെയും പടവും മടങ്ങും

എന്തു പുകില് ഗൗതമി തന്നെയല്ലേ പറഞ്ഞത് കല്യാണം ഉറപ്പിച്ചു എന്ന്. ഇതിപ്പോൾ പറഞ്ഞില്ലേൽ പിന്നെ അവളുടെ കൊച്ചിന്റെ പേരീടിലിനാണോ പറയേണ്ടത്.

സൂര്യനിങ്ങനെയൊക്കെയാ മനസ്സി വച്ചോണ്ടിരിക്കുന്ന പരുപാടിയൊന്നുമില്ല കല്യാണിയോട് കെറുവിച്ചെന്നോണം പറഞ്ഞു.

ഇതുങ്ങളു രണ്ടും കുറേ നേരമായല്ലോ അതിനകത്ത് അവൻ ആ പെണ്ണിനെ ബാക്കി വച്ചിട്ടുണ്ടാകുമോ
കല്യാണിയെ നോക്കി കുസൃതിയോടെ കണ്ണിറുക്കി കാണിച്ചോണ്ട് സൂര്യൻ ചോദിച്ചു.

സൂര്യൻ റൂമിലേക്ക് നോക്കി വിളിച്ചു.
ഹലോ രണ്ടും കൂടി എന്താ അവിടെ ഒരിക്കൽ ഒരു റെയിഡ് നടന്നതിൽ ഉഗ്രനൊരു സമ്മാനം കിട്ടി ബോധിച്ചിരിക്കുവാ കല്യാണിയെ നെഞ്ചോട് ചേർത്തു കൊണ്ട് പറഞ്ഞു

ഇനി നിങ്ങളായിട്ടു വീണ്ടും ഒരു റെയിഡു കൂടി താങ്ങില്ല മക്കളേ

ഒരു കുസൃതിച്ചിരിയോടെ അനീഷ് റൂമിൽ നിന്നിറങ്ങി വന്നു.
അളിയാ……. അനീഷ് ഓടി വന്ന് സൂര്യനെ കെട്ടിപ്പിടിച്ചു

മൂന്നു വർഷം മനസ്സിൽ കൊണ്ടു നടന്നത് ഒറ്റനിമിഷം കൊണ്ട് സെറ്റാക്കി തന്നതിന്
ഞാനെന്താ ചെയ്യേണ്ടെ പറഞ്ഞോ
സൂര്യനിപ്പോൾ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കും

ഒന്നും വേണ്ടെടോ കല്യാണിയെ ചൂണ്ടിട്ടു ദാ നിന്റെ പെങ്ങൾക്ക് തുണയായിട്ടു ഉണ്ടായാൽ മാത്രം മതി….
അതിനു താനെന്താ കാശിക്കു പോകുവാണോ
അനീഷ് ചിരിച്ചു കൊണ്ട് ചോദിച്ചു.

മമ് മ്മ്…. ചിലപ്പോൾ വേണ്ടി വരും
സൂര്യൻ ഗൗരവത്തിൽ പറഞ്ഞു നിർത്തി
ഗൗതമി റൂമിൽ നിന്നിറങ്ങി വന്നു. മുഖമൊക്കെ ചുവപ്പ് രാശി കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരിക്കുന്നു.

ഗൗതമി ഓടി വന്ന് സൂര്യന്റെ കൈത്തലം കൂട്ടിപ്പിടിച്ച് അതിൽ മുഖം ചേർത്ത് കരഞ്ഞു.
എന്താ ഗൗതമി കരയാതെ
എല്ലാം ശരിയായില്ലെ ഇനി അടുത്ത പ്ലാൻ എന്താ രണ്ടുപേരുടേയും
അവളെ ആശ്വസിപ്പിച്ചു കൊണ്ട് സൂര്യൻ പറഞ്ഞു

അളിയാ രജിസ്റ്റർ മാര്യേജ് അല്ലാതെ വേറൊരു വഴിയില്ല അവളുടെ രണ്ടാനമ്മ താടകയുടെ സ്വഭാവം അറിയാലോ ???

സൂര്യൻ ആലോചിച്ചപ്പോഴും അതുതന്നെയാണ് നല്ലതെന്നു തോന്നി ഗൗതമിയ്ക്ക് മാത്രം അകാരണമായ ഭയം നിഴലിച്ചു

അവളുടെ ഭാവം മാറുന്നത് കണ്ടിട്ട് സൂര്യൻ ഗൗതമിയോട് പറഞ്ഞു പേടിക്കണ്ട കേട്ടോ അനിയത്തിക്കുട്ടിയുടെ ഒപ്പം ഞാനില്ലേ എല്ലാം ശരിയാകും

അനീഷേ എനിക്ക് അറിയേണ്ടത് നിൻറെ സ്റ്റാൻഡ് ആണ് ഇഷ്ടം ആയതു കൊണ്ട് മാത്രം കാര്യമില്ല ജീവിതം നീണ്ടുകിടക്കുകയാണ് എന്നും താങ്ങായികൂടെ ഉണ്ടാവണം

എനിക്കറിയാം സൂര്യ കഴിഞ്ഞ മൂന്നു വർഷമായി ആയി ഇവളുടെ പിന്നാലെ ഉണ്ടായിരുന്നു വിഷമങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു ഒരിക്കൽ പോലും ഞാൻ ഇവളോട് ഇഷ്ടം തുറന്നു പറഞ്ഞില്ല

ഞാനും ഭയന്നിരുന്നു അവളുടെ എല്ലാ പ്രശ്നങ്ങളും അവൾ എന്റെയടുത്ത് പറയുമായിരുന്നു ഇഷ്ടം തുറന്നു പറഞ്ഞാൽ അവൾ എങ്ങനെയത് എടുക്കുമെന്ന് ചിന്തിച്ചു ഒരു പക്ഷേ എന്നിൽ നിന്ന് അകലുമോ എന്ന് ഞാൻ സംശയിച്ചു.

അനീഷ് ഗൗതമിയെ ചേർത്തുപിടിച്ചു. നിശബ്ദമായ പ്രണയത്തിൽ എരിഞ്ഞടങ്ങിയ ഇവളെ എന്റെ സ്നേഹത്തെ ഞാൻ ഒരു കാലവും കൈവിടില്ല

കുറേ സമയം അനീഷും ഗൗതമിയും അവിടെ ചിലവഴിച്ചു. അതിനു ശേഷം അവർ ഇറങ്ങി.
ഡി പോത്തേ അവരുടെ കാര്യം സെറ്റായി നമുക്കൊന്ന് ആഘോഷിച്ചാലോ
എന്ത് ആഘോഷിക്കാൻ ഒഞ്ഞു പോയേ
കല്യാണി ഇളിച്ചിട്ടു പോയി

അതെ തല്ലുകൊള്ളി അമ്പലം വരെ ഒന്ന് പോണം
മുരുകന്റെ അമ്പലത്തിൽ ഷഷ്ടി ആയതിനാൽ കാവടിയാട്ടവും ഉണ്ട്

വീട്ടിൽ നിന്ന് കാത്തു അമ്മയും ഉണ്ട് സാരംഗിയിൽ പോയി അച്ഛനെയും നീലാമ്മയേയും കൂട്ടിയിട്ട് വരണം ഞാൻ പറയുന്നത് വല്ലതും ഇയാളു കേൾക്കുന്നുണ്ടോ

എല്ലാം കേട്ടു ഒരു കാര്യത്തിൽ തീരുമാനമായി ആയി സൂര്യൻ അവളെ നോക്കി നിരാശ ഭാവിച്ചു

എന്ത് തീരുമാനം ആയി കല്യാണി ചോദിച്ചു ഒന്നുമില്ല എൻറെ കാര്യം ഹദാ ഹുവാ സൂര്യൻ തന്റെ കിഴ്ചുണ്ട് കടിച്ചു മീശ പിരിച്ചു കൊണ്ട് അവളെ ഉഴിഞ്ഞു നോക്കി

ഛീ…പോടാ തല്ലുകൊള്ളി
അതു കേട്ടതും സൂര്യൻ അവളെ പൊക്കിയെടുത്ത് തോളിലിട്ടു

വീട് സൂര്യ എന്തായി കാട്ടുന്നത് കല്യാണിക്ക് പരിഭ്രാന്തിയായി
സൂര്യൻ കല്യാണിയെ മെല്ലെ ബെഡിൽ കിടത്തി

കല്യാണി ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു
സൂര്യൻ അവളെ പിടിച്ചു കിടത്തി അവളുടെ കണ്ണുകൾ പരൽ മീൻ കണക്കെ പിടയ്ക്കുന്നു ആ മിഴിയുടെ അഗാധതയിൽ തന്നോടുള്ള പ്രണയം ഒളിപ്പിച്ചു വെച്ചിരിക്കുന്നത് അവനറിഞ്ഞു. ആ മിഴികളിൽ അവൻ അമർത്തി ചുംബിച്ചു.

ഒരിറ്റുകണ്ണുനീർ അവളുടെ കവിളിൽ ചിന്നി ചിതറി.

സൂര്യാ….എന്താ എന്തുപറ്റി കല്യാണി എഴുന്നേറ്റ് ഇരുകരങ്ങളാലും അവന്റെ കവിളുകളിൽ പൊതിഞ്ഞു ആ നിറഞ്ഞ കണ്ണുകൾ തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചുപിടിക്കുന്നതായി തോന്നി

എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത് ഈ കണ്ണുനീർ എന്നെ ചുട്ടുപൊള്ളിക്കുന്നുണ്ട് സൂര്യാ….
ഇങ്ങനെ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

ഒന്നു പോടി പുല്ലേ കണ്ണിലെന്തോ വീണതാ
അവൻ പെട്ടെന്ന് ചിരിച്ചോണ്ടു പറഞ്ഞു
ടി നമ്മുടെ കൊച്ച് നിന്നെ പോലെ കാന്താരി ആയിരിക്കണം

തേജസ്വിനി…….സൂര്യയുടെ മകൾ …..
സൂര്യൻ അവളെ തന്നിലേക്ക് ചേർത്തു കൊണ്ട് പറഞ്ഞു.

തേജസ്വിനി
കല്യാണി ആ പേരൊന്നു ഉച്ചരിച്ചു.
നമ്മുടെ പൊന്നു മോളുടെ പേര് സൂപ്പറാ അല്ലേടി സൂര്യൻ അവളോട് ചോദിച്ചു.

പേരും കൊണ്ടിവിടെ ഇരിക്കത്തേയുള്ളു…… കല്യാണി അവനെ നോക്കി കുറുമ്പേടെ പറഞ്ഞു

അവളു വരും അവളുടെ കൊഞ്ചലീ പർണ്ണശാലയിൽ മുഴങ്ങും
ഇനിയും ജനിക്കാത്ത മകളെ കുറിച്ചു പറയുമ്പോൾ അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി
അവളിലൂടെ മാത്രമെ സൂര്യന്റെ ജന്മം സഫലമാകുകയുള്ളു.

ഇത് ഇമ്മിണി കൂടീ പോയില്ലേ മോനേ
ഛെ …..ഛെ കഷ്ടം തന്നെ നാണമുണ്ടാ മനുഷ്യനിങ്ങൾക്ക്.

അതും പറഞ്ഞവൾ അടുക്കളയിലേക്ക് പോയി
സൂര്യൻ വീട്ടിൽ പോയി അച്ഛനേയും അമ്മയേയും കൂട്ടിട്ടുവാ അടുക്കളയിൽ നിന്ന് കല്യാണി വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഓ……പോയേക്കാമേ……
സൂര്യൻ ഷർട്ടുമിട്ട് ഇറങ്ങി അടുക്കളയിൽചെന്നിട്ട് കല്യാണിയുടെ കവിളിൽ തോണ്ടിയിട്ട് പോയിട്ട് വരാടീ

ങാ പോകുന്നതൊക്കെ ശരിതന്നെ വേറെങ്ങും മുങ്ങിയേക്കരുത് കല്യാണി താക്കീതെന്നവണ്ണം പറഞ്ഞു
ചട്ടമ്പിക്ക് ഈയിടെയായി സൂര്യനെ ഒട്ടും വിശ്വാസമില്ല അല്ലേ
സൂര്യൻ അവളുടെ കവിളിൽ മൃദുവായി കടിച്ചോണ്ട് ചോദിച്ചു.

അമ്മാതിരി ചെയ്ത്തല്ലേ ചെയ്യുന്നത് കല്യാണി പറഞ്ഞു

സൂര്യന്റെ ലൂസിഫർ കാലത്തു തന്നെ വേണു ചേട്ടൻ കൊണ്ടിട്ടിട്ടുണ്ടായിരുന്നു.
നീ റെഡിയായി നിന്നോ ഞാൻ വേഗം അവരെ കൂട്ടീട്ടു വരാം

കല്യാണി ജോലിയെല്ലാം ഒതുക്കി കുളിച്ചു റെഡിയായി നിന്നു
ഓട്ടോയിൽ നിന്നിറങ്ങിയ സേതുനാഥും നീലാംബരിയും പർണ്ണശാല കണ്ട് അത്ഭുതമായി
നഗരത്തിലെ കോൺക്രീറ്റ് സമുച്ചയങ്ങളിൽ നിന്ന് ഒരു ഒളിച്ചോട്ടം പോലെ തോന്നി ഇവിടുത്തെ തണലും കുളിർമയും സൂര്യൻ അച്ഛനെ മെല്ലെ പിടിച്ച് അകത്തുകയറ്റി.

അകത്തളം സേതുനാഥിനെ അതിലേറെ ആകർഷിച്ചു. പെയിന്റിങ്ങ്സും ബുക്സും ആന്റിക് കളക്ഷൻസും

അവരെ കണ്ടോണ്ട് പുറത്തോട്ടിറങ്ങി വന്ന കല്യാണിയെ കണ്ടതും സൂര്യൽ വായും തുറന്ന് നിന്നു പോയി

ആകാശനീല കളറുള്ള സെറ്റും മുണ്ടും ആയിരുന്നു വേഷം സൂര്യൻ ജൂവലറിയിൽ നിന്നു വാങ്ങിക്കെടുത്ത ജിമുക്കിയും പാദസരവും അണിഞ്ഞിരുന്നു. മുടി അഴിച്ചിട്ട് തുമ്പ് കെട്ടിയിട്ടുണ്ട്.

. സീമന്തരേഖയിൽ കുങ്കുമം നന്നായി ഇട്ടിട്ടുണ്ട് അല്ലെങ്കിലേ കല്യാണിക്ക് സീമന്ത രേഖയിൽ നൂലുപോലെ വരയ്ക്കുന്നതൊന്നും ഇഷ്ടമല്ല. നെറ്റിയിൽ കുഞ്ഞൊരു പൊട്ടും തൊട്ടിട്ടുണ്ട്.

ടോ പൊട്ടാ വായിനോക്കി നില്ക്കാതെ പോയി റെഡി ആയി വേഗം വാ കല്യാണി അടുത്ത് ചെന്ന് സൂര്യന്റെ ചെവിയിൽ പറഞ്ഞു.

ന്റെ കൺട്രോൾ പോകുന്നെടീ
ഇന്നു ഞാൻ പൂണ്ടു വിളയാടും കല്യാണിയെ ചേർന്നു നിന്നിട്ട് പറഞ്ഞു

ശ്ശോ മുരുകാ ഇതിന്റെയൊരു നാക്ക് അമ്പലത്തിൽ പോകാൻ നേരവും വായിൽ നിന്ന് നല്ലതു വരില്ല. അതും പറഞ്ഞിട്ട് കല്യാണി ചെവിയും പൊത്തി നീലാംബരിയുടെ അടുത്തേക്ക് പോയി.

അമ്മയുടെ നോട്ടം പറമ്പിൽ നില്ക്കുന്ന തേൻ വരിക്കപ്ലാവിലായിരുന്നു.
നീലാമ്മേ പർണ്ണശാല എങ്ങനുണ്ട് കല്യാണി അവിടേക്ക് എത്തിട്ട് ചോദിച്ചു

എന്റെ മോളേ നീ പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല കെങ്കേമം.
മോളേ ഈ ചക്കയൊക്കെ പാകമായതാണോ. ഇല്ലമ്മേ ഒന്നു രണ്ടു മാസം കൂടി പിടിക്കും.

വാ അമ്മേ അമ്പലത്തിൽ പോകാൻ നേരമായി ഇനി നാളെ കാഴ്ചയൊക്കെ കാണാം
സൂര്യന്റെ വേഷം കറുത്ത ഷർട്ടും കാവി മുണ്ടും ആയിരുന്നു.

അമ്പലത്തിലേക്കുള്ള റോഡിന് ഇരുവശങ്ങളും തോരണങ്ങൾ കൊണ്ടലങ്കരിച്ചിരുന്നു. നിരനിരയായി വണ്ടികൾ ഇഴഞ്ഞു ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

സൂര്യാ നല്ലതിരക്കാണെന്നു തോന്നുന്നല്ലോ ഇവിടെ എവിടെയെങ്കിലും നിന്ന് കാവടി പോകുന്നത് കണ്ടിട്ട് അകത്തുകയറിയാൽ പോരെ
ഇവിടെയെങ്ങും വണ്ടി നിർത്താൻ പറ്റില്ല അച്ഛാ ബ്ലോക്ക് ആകും ആൽത്തറയിൽ പാർക്കിങ് ഏരിയയുണ്ട് അവിടെ നിർത്താം. പിന്നെ കാത്തുവും അമ്മയും പാർക്കിങ് ഏരിയയിലുണ്ട് എന്നെ വിളിച്ചിരുന്നു.

അവൻ കല്യാണിയെ നോക്കിയപ്പോൾ ഇതൊക്കെ എപ്പോ എന്നൊരു മുഖഭാവം.
അവനവളെ കണ്ണടച്ചു കാണിച്ചു.

കാത്തുവിനേയും അമ്മയേയും കൂട്ടി അമ്പലത്തിലേക്ക് കയറി
കാവടികൾ അമ്പലത്തിലേക്ക് കയറിയതും മുരുക സ്തുതികൾ മുഴങ്ങി കേട്ടു.

താലപൊലി എടുക്കുന്ന കന്യകമാരും ചമയ വിളക്കെടുക്കുന്ന അമ്മമാര്യം നിരനിരയായി പൊയ്ക്കൊണ്ടിരുന്നു. അവർക്ക് എണ്ണ പകർന്നു നല്കാനായി സൂര്യനും ചെറുപ്പക്കാരുടെ ഒപ്പം കൂടി.

പെങ്ങളേ പ്രാണനാഥൻ കൈ വിട്ടു പോകുമോ???
കല്യാണിയെ നോക്കിക്കൊണ്ട് അനീഷാണ് അതു ചോദിച്ചത്.

കല്യാണിയുടെ മുഖത്ത് പരിഭവം തെളിഞ്ഞു കാണാമായിരുന്നു – നീ തനിച്ചേയുള്ളോ അനീഷേ
അതേടീ സൂര്യൻ വൈകിട്ട് ഇറങ്ങാൻ പറഞ്ഞിരുന്നു.

എല്ലാവരും കൂടി അമ്പലത്തിൽ കയറി തൊഴുതു.
തൊഴുതിറങ്ങുമ്പോൾ വേണുച്ചേട്ടൻ ഭാര്യ സുധർമ്മ ചേച്ചിയെ എടുത്ത് കൊണ്ട് പടിക്കെട്ട് കയറുന്നു.

വേണുച്ചേട്ടാ പോയിട്ടുവായോ ഞങ്ങൾ താഴെ കാണും സൂര്യൻ പറഞ്ഞതും
ശരി വന്നിട്ട് കാണാം
എന്താ മോളേ ആ കുട്ടിക്ക് പറ്റിയത് അമ്മേ അത് പ്രസവത്തോടെ അരയ്ക്കു താഴെ തളർന്നതാണ്.

ശ്ശോ മുരുകാ മനുഷ്യർക്ക് ഓരോ തരത്തിലുള്ള വിഷമങ്ങളാ കാത്തു രക്ഷിക്കണേ വേലായുധാ നീലാംബരി കൈകൂപ്പി പ്രാർത്ഥിച്ചു.

ആൽത്തറയിലെ വളക്കടകളിൽ നിന്ന് കാത്തുവിന് വളയും മാലയും സൂര്യൻ വാങ്ങിക്കൊടുത്തു.

കല്യാണി കുങ്കുമം മാത്രമേ വാങ്ങിയുള്ളു
വേണു ചേട്ടൻ വന്നപ്പോൾ എല്ലാവരും കൂടി പർണ്ണശാലയിലേക്ക് വിട്ടു.

എല്ലാവരും സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലേക്കാണ് കല്യാണി സൂര്യൻ വെള്ളമടിച്ച് തകർത്ത് പാടിയ സന്യാസിനിയുടെ വീഡിയോ റിക്കോർഡിങ്ങുമായി വന്നത്
അതുകണ്ടതും എല്ലാവരും തലയറഞ്ഞു ചിരിച്ചു.

ലൂസിഫറേ എനിക്കിഷ്ടപ്പെട്ടത് താങ്കൾ തൂണിനെ കെട്ടിപ്പിടിച്ചതാണ് കേട്ടോ കാത്തു പൊട്ടിച്ചിരിച്ചോണ്ട് പറഞ്ഞു
അച്ഛന്റെ മുഖത്തു നോക്കാൻ സൂര്യന് നാണക്കേടായി.

ഇതിനാണോടാ ഈ കൊച്ചിനേയും കൊണ്ട് പർണ്ണശാലയിലേക്ക് വന്നത് നിലാംബരി ചിരിച്ചോണ്ട് സൂര്യനോട്‌ ചോദിച്ചു.

ടി കോപ്പേ നിന്നെ തനിച്ചു കിട്ടുമല്ലോ ശരിയാക്കിത്തരാം കേട്ടോ. സൂര്യൻ കല്യാണിയുടെ കൈപിടിച്ച് തിരിച്ചു കൊണ്ട് ദേഷ്യപ്പെട്ടു.

കല്യാണി കൈവിടുവിച്ചു കൊണ്ട് അമ്മയ്ക്കൊപ്പം പോയിരുന്നു.

അതേ ലൂസിഫറേ ഇന്നലെ കുഴഞ്ഞു പാടിയ പാട്ട് ഇന്നു നമ്മുക്ക് സ്മൂത്തായി അങ്ങ് പിടിച്ചാലോ
ഒന്നു പോ മോളേ എന്നെ കൊണ്ടെങ്ങും പറ്റില്ല.സൂര്യൻ പറഞ്ഞു.
അനീഷും വേണുച്ചേട്ടനും സപ്പോർട്ട്‌ ചെയ്തു

പാടെടാ കൊച്ചേ സുധർമ്മ ചേച്ചിയും പറഞ്ഞു.

കല്യാണി അവന്റെയടുത്ത് ചെന്നു പറഞ്ഞു പാട് ചെക്കാ
ശരി ഇപ്പോൾ പാടാം ഇതിനു പകരം നീ രാത്രിയിൽ പാടുപെടും കല്യാണിക്ക് മാത്രം കേൾക്കാൻ പാകത്തിൽ സൂര്യൻ പറഞ്ഞു
കല്യാണി അവനെയൊന്നു തുറിച്ചു നോക്കിയിട്ട് മുഖം വീർപ്പിച്ചിരുന്നു.

സൂര്യൻ അരമതിലിൽ കയറി തൂണിൽ ചാരി കാലും നീട്ടിവച്ചു കണ്ണടച്ചിരുന്നു.

കല്യാണിയുടെ മുഖം മാത്രമായിരുന്നു അവനിൽ തെളിഞ്ഞു നിന്നത് അല്ലെങ്കിൽ അവൾക്കുവേണ്ടിയാണ് അവൻ പാടിയത്.

🎵ഒരു ചെമ്പനീര് പൂവിറുത്തു ഞാനോമലേ
ഒരുവേള നിന് നേര്ക്കു നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെചെമ്പനീര് പൂക്കുന്നതായ്‌ നിനക്കായ്‌..

സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ

ഒരു ചെമ്പനീര് പൂവിറുത്തു ഞാനോമലേ
ഒരുവേള നിന് നേര്ക്കു നീട്ടിയില്ല

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല് തൊട്ടു ഞാന് നല്കിയില്ല
നിറ നീലരാവിലെ ഏകാന്തതയില് നിന് മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല

എങ്കിലും നീ അറിഞ്ഞു
എന് നിനവെന്നും നിന് നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..

തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന് മൂളിയില്ലാ
പുലര്മഞ്ഞു പെയ്യുന്ന യാമത്തിലും
നിന് മൃദുമേനിയൊന്നു തലോടിയില്ല..
എങ്കിലും..നീയറിഞ്ഞു..

എന് മനമെന്നും നിന് മനമറിയുന്നതായ്‌..
നിന്നെ പുണരുന്നതായ്..

ഒരു ചെമ്പനീര് പൂവിറിത്തു ഞാനോമലേ
ഒരുവേള നിന് നേര്ക്കു നീട്ടിയില്ല🎵

പാട്ടുതീർന്നിട്ടും കണ്ണു തുറക്കാതെ സൂര്യൻ അങ്ങനിരുന്നു. അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു

സേതുനാഥിനും നീലാംബരിക്കും മനസ്സു നിറഞ്ഞു.

തങ്ങളൊരിക്കലും അറിയാൻ ശ്രമിക്കാത്ത മറ്റൊരു സൂര്യനെ ഇവിടെ കാണാൻ കഴിയുന്നു. ഈ ചെറിയ ജീവിതം അവൻ അത്രയേറെ ആസ്വദിക്കുന്നതായി തോന്നി. അവനൊപ്പം ഇനിയുള്ള ജീവിതം ഈ പർണ്ണശാലയിൽ സന്തോഷത്തോടെ ജീവിക്കണം.

പക്ഷേ അവരറിയുന്നില്ലല്ലോ നെഞ്ചിലൊരു ഇരമ്പിയാർക്കൂന്ന പ്രളയത്തെ ചുമന്നുകൊണ്ടാണ് അവരുടെ മുന്നിൽ ഈ ചിരിച്ചുല്ലസിക്കുന്നതെന്ന്.

രാത്രിയുടെ യാമങ്ങളിൽ ഒന്നായിച്ചേരുമ്പോൾ സൂര്യന്റേയും കല്യാണിയുടേയും മനസ്സ് പ്രണയത്തിൻ ആമ്പൽ പൊയ്കയിൽ നീരാടുകയായിരുന്നു.

കല്യാണി അവന്റെ നെഞ്ചോടു ചേർന്നുറങ്ങുമ്പോൾ അവൻ നീറീപ്പിടയുകയായിരുന്നു.
അവളെ ചേർത്തുപിടിച്ചിട്ടും അവൾ തന്നിൽ നിന്ന് അകന്നു പോകുമോ എന്ന ഭയത്തിൽ ഒന്നു കൂടി ചേർത്തുപിടിച്ചു.

കാലത്ത് അച്ഛനോടും അമ്മയോടും കല്യാണിയോടും യാത്ര പറഞ്ഞ് പോയ സൂര്യൻ രാത്രിയിൽ തിരികെ എത്തിയില്ല.

അവനെ ആരും കണ്ടതുമില്ല
നേരം പുലർന്നിട്ടും സൂര്യനെ കുറിച്ചൊരു വിവരവും ലഭിച്ചില്ല.

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15

സൂര്യതേജസ്സ് : ഭാഗം 16

സൂര്യതേജസ്സ് : ഭാഗം 17

സൂര്യതേജസ്സ് : ഭാഗം 18