Monday, April 15, 2024
Novel

നിന്നോളം : ഭാഗം 8

Spread the love

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

Thank you for reading this post, don't forget to subscribe!

മുകളിലേക്ക് പോയി കുറെ നേരമായിട്ടും ആദിയുടെ വിവരമൊന്നും കാണാഞ്ഞു ചെന്ന് നോക്കിയ ദത്തൻ കണ്ടത് നാട്ടുകാരുടെ കൈയൂഞ്ഞാലിൽ ആടി തിമിർക്കുന്നവനെയാണ്….

“ആദി…. ടാ….

“അയ്യോ… ദത്താ… എന്നെ രെക്ഷിക്കടാ…

ആദി കിട്ടിയ ഗ്യാപ്പിൽ അവനോട് വിളിച്ചു പറഞ്ഞു

“എന്താ… എന്താ.. പ്രശ്നം..

“എന്താ പ്രശ്നമെന്നോ…
ഇവനുണ്ടല്ലോ…. പെണ്പിള്ളേരുടെ ടോയ്‌ലെറ്റിൽ കേറി എത്തി നോക്കലാ പണി… അതും പോരാഞ്ഞിട്ട് രക്ഷപെടാൻ വേണ്ടി ഒരു കള്ള കഥയും ഇവനുണ്ടാക്കി…

“ങേ…. എന്തോന്നാടാ ഇതൊക്കെ…

ദത്തൻ അവനെ നോക്കി ചോദിച്ചു…

“എന്റെ പൊന്നളിയാ ഇതാ സരസു ന്റെ വേലയാ… ഞാൻ നിരപരാധിയാണെടാ…

“ങേ.. അവളും ഇവിടുണ്ടോ….

അവൻ ചുറ്റും പരത്തി നോക്കിയെങ്കിലും അവളുടെ പൊടി പോലുമില്ല..കണ്ടു പിടിക്കാൻ….

അവസാനം ദത്തൻ ഒരു വിധം എന്തൊക്കെയോ പറഞ്ഞു കോംപ്രമൈസ് ആക്കി ആദിയെ രക്ഷിച്ചു എടുത്തു..

“എന്റമ്മേ… എന്തൊരു നടുവേദന…. ഇവന്മാരൊക്കെ കരിങ്കലാണോ തിന്നുന്നത്

കാറിൽ സീറ്റിലേക്ക് ചാഞ്ഞിരിക്കവേ ആദി പറയുന്നത് കേട്ട് ദത്തൻ ചിരിച്ചു…

“നീ ഡോക്ടർ അല്ലെ… അതും ഓർത്തോ…

വണ്ടി സ്റ്റാർറ്റാക്കികൊണ്ടവൻ പറഞ്ഞു

“അതൊന്നും ഓർക്കാനുള്ള സമയമൊന്നും എനിക്ക് കിട്ടിയില്ല….. പൊരിഞ്ഞ പോരാട്ടമായിരുന്നു

“എടാ പുല്ലേ അതല്ല…. ഓർത്തോളജി….. ഡോക്ടർ അല്ലെ… വീട്ടിൽ ചെന്ന് മരുന്നെടുക്കുക കഴിക്കുക…. നടുവേദന പോവൂല്ലേ

“പിന്നെ….. പറഞ്ഞപ്പോ തീർന്നു….ഇതിനി എന്നെ വിട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല…. അസ്ഥിക്ക് പിടിച്ച മട്ടാ….

അവനൊരു ഞെരുങ്ങലോടെ പറഞ്ഞു.കൊണ്ട് സീറ്റിലേക്ക് തല ചായ്ച്ചു….

🙎‍♂️🙋‍♀️🙍‍♂️

ആദിയും ദത്തനും വീടെത്തുമ്പോൾ ഉമ്മറത്തു തന്നെ ഒരു കൂട്ടം കൂടി ഇരിപ്പുണ്ടായിരുന്നു….

“ഇവിടെന്താ….

“എടാ മോനെ… ഞങ്ങളൊരു വീഡിയോ കാണുവായിരുന്നു സരസു ന്റെ ഫോണില്….

മഹേശ്വരി കൂട്ടത്തിൽ നിന്ന് തലയെടുത്തു പറഞ്ഞു കൊണ്ട് വീണ്ടും അതിനകത്തേക്ക് ഊളിയിട്ടു….

ഞാനിവിടെ അറഞ്ചം പുറഞ്ചം തല്ലുവാങ്ങി വന്ന് നിൽകുമ്പാഴാണ് ഒലകമേലെ ഒരു വീഡിയോ… അതും അടി വാങ്ങി തന്നവളുടെ ഫോണില്…..

ഓഹ്……..

ആദിക്ക് നല്ലോണം ദേഷ്യം വന്നു….

കരിമ്പും തോട്ടത്തിൽ ആന കേറുന്നത് പോലെ ആദി അവർക്കിടയിൽ ഇടിച്ചു കയറി സരസുവിന്റെ കയ്യിലെ ഫോൺ തട്ടിപ്പറിക്കവേ പരിചയമുള്ളോരു ശബ്ദം….

കയ്യിലെ ഫോണിലേക്ക് നോക്കവേ അവന്റെ കിളിയൊക്കെ പറന്നു….

നാട്ടുകാര് ചേർന്ന് തന്നെ പഞ്ഞിക്കിടുന്ന വീഡിയോ വിത്ത്‌ വോയിസ്‌…..

സരസുവിനെ നോക്കവേ അവൾ വയറു പൊത്തി ചിരിക്കുന്നുണ്ട് കൂട്ടിന് അഭിയും…

അവൻ ദയനീയമായി ദത്തനെ നോക്കി…

ദത്തൻ എന്താണെന്ന അർത്ഥത്തിൽ നോക്കവേ ആദി അവന് നേരെ ഫോൺ നീട്ടിപിടിച്ചു..

അവനത് കണ്ട് ചിരിയാണ് വന്നത്…

ആദി അവനെ കലിപ്പിച്ചു നോക്കവേ മഹേശ്വരി അവന്റെ കയ്യിന്ന് ഫോൺ തട്ടിപ്പറിച്ചു…

“നിനക്കെന്താടാ ചെറുക്കാ… ഞങ്ങളിവിടെ ഒരു അടിപൊളി അടി വീഡിയോ കണ്ടോണ്ട് ഇരിക്കായിരുന്നു..

“അതെയതെ… പെണ്ണുങ്ങളുടെ ടോയ്‌ലെറ്റിൽ അബദ്ധത്തിൽ കയറിയൊരു പ്യാവം…… പയ്യൻ

സരസു ചിരിയടക്കി കൊണ്ട് പറഞ്ഞു…

“പാവമോ അവനോ ബെസ്റ്റ്….. ഇവനൊക്കെയാണ് നമ്പർ ഒൺ തരികിട…..

“ചുമ്മാ അറിഞുടാത്ത കാര്യം പറയല്ലേ അമ്മെ…. അതൊരു അബദ്ധം തന്നാ

“. അത് നിനക്കങ്ങനറിയാം…. നീയാണോ ആ ചെക്കൻ….

“ഞാനൊ……

അവനൊന്ന് പരുങ്ങി….

“നിന്റെ പറച്ചില് കേട്ടോണ്ട് ചോദിച്ചതാ…..അല്ല… നീയെന്തിനാ കണ്ട വായിനോക്കികളുടെയൊക്കെ പക്ഷം പിടിക്കുന്നെ

“ഞാനൊന്നും പറഞ്ഞില്ല… ഞാൻ പോണു….

ആദി തിരിഞ്ഞു അകത്തേക്ക് നടന്നു…

“എടി മോളെ ആ പയ്യന്റെ മുഖം ശെരിക്ക് കാണാൻ ഒക്കുന്നില്ലല്ലോ….. വേറെ വീഡിയോ വല്ലതും ഉണ്ടോ…. അല്ലെങ്കിൽ ആ തന്തയ്ക്കും തള്ളയക്കും പറയാനുണ്ടായവന്റെ ഫോട്ടം വല്ലതും…

ആദി പെട്ടെന്ന് തിരിഞ്ഞു നോക്കി….

“നോക്കട്ടെ അമ്മായി…..

ആദിയെ ഒന്ന് നോക്കികൊണ്ട്‌ സരസു ഫോണില് തിരയാൻ തുടങ്ങി….

“അമ്മെ…….. !!!!!!!!!!!!!!! ഇങ്ങനെ ഒന്നും പറയാതെ….

“ശെടാ…. നീ ഇത് വരെ പോയില്ലേ…

“അമ്മയ്ക്ക് കൊറച്ചു മാന്യമായിട്ട് സംസാരിച്ചൂടെ…എന്തിനാ ഒരാളെ ഇങ്ങനൊക്കെ പറയുന്നത്….

“അതിന് നിനക്കെന്താടാ….. ഇതാപ്പോ നന്നായെ… കണ്ണിൽ കണ്ട അലവലാതികളെയൊക്കെ……

“അമ്മെ !!!!!!!…….വേണ്ട…. ഞാൻ പോയി…… ഞാൻ പോയി…

ആദി അവരെ നോക്കി തൊഴുതു കൊണ്ട് പിറകിലേക്ക് നടന്നു പോയി

അവരാണെങ്കിൽ ഇവനിത് എന്ത് പറ്റിയെന്ന മട്ടിൽ താടിക്ക് കയ്യും കൊടുത്തു നിന്നു

അരമണിക്കൂറോളം നീണ്ടു നിന്ന ജലസേവ കഴിഞ്ഞിറങ്ങുമ്പോൾ ക്ഷീണം ഒന്ന് കുറഞ്ഞതായി അവന് തോന്നി…

അപ്പോഴും അടുക്കളയിൽ ചർച്ച തുടരുകയാണ്….

ഒരെണ്ണത്തിനെ പിടിച്ചു തിട്ടയുടെ മുകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്….

കയ്യിൽ ലഡു പാത്രവും…

മറ്റത് എവിടാണോ ന്തോ

“എന്റഭിപ്രായത്തിൽ അവന്റെ കണ്ണില് രണ്ടും മുളക്‌ കലക്കി ഒഴിക്കണം… പിന്നെ ജന്മത് അവന് ഒളിഞ്ഞു നോക്കാൻ തോന്നില്ല…. അമ്മയും പെങ്ങളെയും തിരിച്ചറിഞ്ഞുടാത്ത പരനാറി….

“അമ്മെ !!!!……

“ഹാ…. നീ വന്നോ….. കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ…..

“വേണ്ട….കൊറച്ചു വെള്ളം തന്നാൽ മതി…

ആദി സരസുവിനെ ഒളികണ്ണാലെ നോക്കി കൊണ്ട് പറഞ്ഞു…

“അതിനെന്താ…. ഞാനെടുത്തു താരാല്ലോ….

അവളെഴുനേറ്റു വന്ന് ജഗ്ഗിൽ നിന്ന് വെള്ളം ഗ്ലാസ്സിലേക്ക് പകരവേ ആദി അവൾക്കടുത്തെത്തി..

“നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി സരസമ്മേ…..

ശബ്ദം താഴ്ത്തി അവളോട്‌ പറയവേ സരസു അവനെ നോക്കി വെളുക്കെ ചിരിച്ചു കാണിച്ചു…

“ശെരിക്കും……. എന്തോന്നാ വച്ചിരിക്കുന്നെ… എനിക്ക് തരാനായിട്ട്…. ഉണ്ണിയപ്പമോ… അതോ കുഴലപ്പമോ…

“കൊഴലപ്പമല്ലെടി… ഇടിയപ്പം തരാം ഞാൻ നിനക്ക്….അയ്യാ.

അവളെ നോക്കി പറഞ്ഞു കൊണ്ട് അവൻ വെള്ളം കുടിക്കാൻ തുടങ്ങി

“അപ്പോ ഞാനെന്തെങ്കിലും തരണമല്ലോ… ഹ്മ്മ്….. ആ ഇത് പോരെ…..

അവന് നേരെ ഫോൺ നീട്ടിക്കാണിച്ചു കൊണ്ടവൾ ചോദിച്ചു…

തന്നെ പഞ്ഞിക്കിടുന്ന വീഡിയോ….മുഖം ശെരിക്കും വെക്തമാക്കുന്നുണ്ട്…..

വെള്ളം മണ്ടയിൽ കയറി അവൻ ചുമയ്ക്കാൻ തുടങ്ങി..

“നോക്കി കുടിക്കടാ…. മോളെ അവന്റെ തലയിലൊന്ന് കൊടുത്തേ

അമ്മായി പറയേണ്ട താമസം അവളവന്റെ മണ്ടയ്ക്കിട്ടു നല്ലോണം ഒരു വീക്‌ വെച്ചു കൊടുത്തു കൊണ്ടവനെ കണ്ണിറുക്കി കാണിച്ചു…

അതോടെ ചെക്കന്റെ കണ്ണ് ഒന്നുടെ തള്ളി….

“നീയെന്താടാ പന്തം കണ്ട പെരുച്ചാഴിയെ പോലെ….

അഭി അവനെ പിടിച്ചു കുലുക്കി ചോദിക്കവേ സരസു സ്ഥലം വിട്ടിരുന്നു…..

അവനൊന്നും മിണ്ടാതെ അഭിയെ നോക്കി….

ഇവനും നേരത്തെ അവളുടെ കൂടെ ഇരുന്നു ചിരികുനുണ്ടായിരുന്നല്ലോ 🙄🤔ഇനി എന്നെ ആക്കുന്നതാണോ….

“എന്താടാ… എന്തു പറ്റി….

“ഇതില് കൂടുതൽ ഇനി എന്ത് പറ്റാൻ…എല്ലാം പോയില്ലേ…

“ന്ത് പോയെന്ന്….

അഭി വാ പൊളിച്ചു….

അപ്പോ ഈ തെണ്ടി കാര്യമറിഞ്ഞിട്ടില്ല…..നന്നായി ഇതിന്റെ പേരിൽ ഇവന്റെ തൊലിഞ്ഞ ചളി കേൾക്കണ്ടല്ലോ.. ഭാഗ്യം…

ആദി അവനെ നോക്കി ഒരു വളിച്ച ചിരിയോടെ റൂമിലേക്ക് പോയി..

എന്തൊ ഇവിടെ ചീഞ്ഞു നാറുന്നുണ്ടല്ലോ…..

അഭി താടി ചൊറിഞ്ഞു കൊണ്ട് ആലോചിച്ചു

ഹും…. കണ്ടുപിടിച്ചോളാം ഞാൻ…..

🙇🤦🙇

സരസു ഇതേസമയം അനുവിനെ മിണ്ടിക്കാൻ നോക്കുവായിരുന്നു

വീട്ടിലേക്ക് കയറിയപ്പഴേ നീലുകുട്ടി പിടിച്ചു നിർത്തി കുറെ ചോദ്യങ്ങൾ ചോയ്ച്ചു….

എന്താ പ്രശ്നം….

ന്ത് പ്രശ്നം…. ഒരു പ്രശ്നവും ഇല്ല

പിന്നെന്താ നീയിന്നു അനുവിനെ കൂട്ടാതെ പോയെ…

മിണ്ടാതെ നിന്ന് ഇളിച്ചതേ ഉള്ളു…. വേറെന്ത് പറയാനാണ്

ആ കൊച് രാവിലെ മുതൽ ഒരു വക കഴിച്ചിട്ടില്ല… പോയി സംസാരികേടി…. കൊച് പിള്ളേരെ പോലെ പിണങ്ങിഇരിക്കാ രണ്ടും…. കെട്ടിക്കാരായ പിള്ളേരാ…

മുതുകിൽ ഒരെണ്ണം തന്നു തന്നെ പുള്ളിക്കാരി അനുഗ്രഹിച്ചു വിട്ടു…

“എടി ഒന്ന് മിണ്ടേടി…..

“ഇല്ല…. എനിക്കെന്തെങ്കിലും ആവിശ്യം വരുമ്പോ ഞാൻ ആങ്ങളയെയും പെങ്ങളെയും വിളിക്കാം ഇപ്പൊ പൊയ്ക്കോ

അനു പരിഭവതോടെ മുഖം തിരിച്ചു…

“ഞാനത് എന്റെ സങ്കടം കൊണ്ട് പറഞ്ഞതല്ലേ… ഡീ

“സങ്കടം നിനക്ക് മാത്രല്ല എനിക്കുമുണ്ട്…എന്നിട്ടും ആങ്ങളയും പെങ്ങളൂടെ എന്നെ വേണ്ടെന്ന് വെച്ചു പോയി…..ഇതിന്റെ പേരിൽ ദത്തെട്ടനോട് പിണങ്ങിയ ഞാൻ അവസാനം ശശിയായി… എന്നിട്ടൊരു ഒണക്ക പ്രോമിസും… ഐ വിൽ ബി ഹിയർ ഫോർ യൂ ആൽവേസ് ന്ന്…. ഹും….

“സോറി ഡീ…. ഇനി അങ്ങനുണ്ടാവില്ല… നീ ഒന്ന് ക്ഷെമി….എന്നിട്ട് വന്ന് ഈ ചോറ് കഴിക്ക്… നോക്കിയേ നല്ല ചാള പൊരിച് കൂട്ടാനുണ്ട് 😋😋😋
എഴുനേറ്റ് വായോ…

“ഇല്ല… എനിക്കൊന്നും വേണ്ട….

“അങ്ങനെ പറയാതെ… നീ ഈ സരസമ്മേടെ ലിവർ അല്ലേടി….. എഴുനേറ്റു വാടി….

എന്തൊക്കെ പറഞ്ഞിട്ടും നോ രക്ഷ…

“എങ്കിൽ പിന്നെ ശെരി…. ദേവുമേ……

സരസു തിരിഞ്ഞിരിക്കുന്ന അനുവിനെ നോക്കികൊണ്ട് അവരെ വിളിച്ചു വാതിൽക്കൽ എല്ലാം ചിരിയോടെ നോക്കി നില്കുകയായിരുന്നവർ

“എന്തോ….

“ദേവുമേ.. എനിക്ക് ചോറ് വിളമ്പിക്കോ…. കൂട്ടത്തിൽ ഇവള്ടെ പങ്ക് മീനു കൂടി തന്നേക്ക് കേട്ടോ….

അവരടുക്കളയിലേക്ക് പോയി…

പിറകെ അവളും പോയി….

അതുടെ ആയപ്പോ അനു വിന്റെ കണ്ണ് നിറഞ്ഞു…

ദുഷ്ട… ഒന്നൂടി… ഒന്ന് വിളിച്ചൂടെ…. ഞാൻ വരില്ലേ…. രാവിലെ മുതൽ പട്ടിണിയ….. വിശന്നിട്ട് കുടൽ കരിയുന്നു….

“അമ്പോ എന്നാ ടേസ്റ്റാ….. പൊളി….

സരസു വിന്റെ സ്വരം ഉയർന്നു കേട്ടതോടു കൂടി അവൾക്ക് ഇരിപ്പുറച്ചില്ല

ഓടി ഡൈനിങ് ടേബിളിനവിടെ എത്തുമ്പോ പെണ്ണ് ഇരുന്നു തട്ടുവാണ്…. അടുത്തായി പാത്രത്തിൽ പൊരിച്ചു മീൻ അടുക്കി ഇട്ടിരിക്കുന്നു…

“അമ്മെ എനിക്കും വേണം ചോറ്….

അനു അവരോട് പറയവേ സരസു ഫുഡിൽ മാത്രം കേന്ദ്രികരിച്ചു ഇരിപ്പാണ്

“ചോറ് തീർന്നു… ഇനി വെച്ചാലേ ഉള്ളു…ഇത്രേം നേരം വേണ്ടായിരുന്നല്ലോ… നീ ഇനി രാത്രി കഴിച്ചാൽ മതി…

അത്രേം പറഞ്ഞവർ വെട്ടിത്തിരിഞ്ഞു അടുക്കളയിലേക്ക് പോയി…

അനു സരസു വിനെ നോക്കി….

“എനിക്ക് വിശക്കുന്നു….

“യെ….. മ്…

അവളൊരു ഏമ്പക്കം വിട്ടു കൊണ്ട് കഴിക്കൽ തുടർന്നതേയുള്ളു…

“സരു……. കൊഞ്ചലോടെ വിളിച്ചു….

എവിടെ നോ മൈൻഡ്….തിന്നുന്ന നേരം അവള്കാരും കണ്ണിൽ പെടാറില്ല… എന്താന്തോ…

വേറെ നിവർത്തി ഇല്ലാതെ പാത്രത്തിലേക്ക് കയ്യിട്ട് അവളും കഴിക്കാൻ തുടങ്ങി….

അടുക്കളയിന്ന് തിരിച്ചു വന്ന ദേവുമ്മ കണ്ടത് പരസ്പരം കളിചിരിയോടെ ഒരേ പാത്രത്തിന്ന് കഴിച്ചു കൊണ്ടിരിക്കുന്ന സരസു നെയും അനുവിനെയുമാണ്

കണ്ണുകൾക്കൊപ്പം അവരുടെ മനസും ഒരു പോലെ നിറഞ്ഞു

👭❤️👭

പിറ്റേന്ന് ആദി ലീവ് എടുത്തു…

അമ്മുവിനും അന്ന് അവധിയായിരുന്നതിൽ കാർ കഴുകി കൊണ്ടിരിക്കുമ്പോഴാണ് വണ്ടിയിൽ അഭി ക്ക് പിറകിൽ കയറി ഇരുന്നു സംസാരിക്കുന്ന അനുവിനെ കണ്ടത്…

അവനുടനെ പറമ്പിലേക്ക് പോവാനിരുന്ന ദത്തനെ അങ്ങോട്ടേക്ക് വിളിച്ചു വരുത്തി…

“ദേ നിന്റനിയത്തിയെ പിടിച്ചോണ്ട് പോ… പിന്നെയും മൂന്നും കൂടി ഒരുമിച്ചു ഇറങ്ങിയിരിക്കുവാ…ആരാന്റെയെങ്കിലും നെഞ്ചത്തോട്ടു കയറാൻ….

അഭി അനുവിനെ നോക്കി…..

അവൾ കൂസലില്ലാതെ ഇരിപ്പാണ്

“ഹാ പോട്ടെടാ…. അവര് പോട്ടെ…

ദത്തൻ അനുവിനെ പിടിച്ചു വലിച്ചു കൊണ്ട് പോകുമെന്ന് മനക്കോട്ട കെട്ടിയ ആദി പ്ലിങ്ങി….

“നീ ഇത്..എന്തറിഞ്ഞിട്ട…. പറ….

“ആദിയെട്ടാ……..

സ്നേഹം ചാലിച്ച വിളി കേട്ട് ആദി തിരിഞ്ഞു നോക്കവേ കയ്യിൽ ഫോണും കറക്കി നിൽക്കുന്ന സരസുവിനെയാണ് കണ്ടത്….

അവൾ പതിയെ ഫോണിലേക്ക് കണ്ണുകാണിച്ചു…

അവന്റെ മുഖം ദയനീയമായി… ചുണ്ടുകൾ കൂട്ടിപ്പിടിച്ചു കണ്ണുകൾ ചിമ്മി തുറന്നു നിന്നു…

“അപ്പോ ശെരി…. ഞങ്ങൾ പോട്ടെ….

സരസു വണ്ടിയിൽ കയറി കൊണ്ട് ചോദിക്കവേ ആദി പതിയെ തലയാട്ടി….

വണ്ടിയകന്നു പോകവേ സരസു അവനെ തിരിഞ്ഞു നോക്കി…. കണ്ണിറുക്കി കാണിച്ചു…കൊണ്ടൊരു ഫ്ലയിങ് കിസ്സ് കൊടുത്തു

കിളി പോയി കയ്യിന്ന് സോപ്പ് വഴുതി പോകവേ ദത്തൻ അത് കൃത്യമായി പിടിച്ചെടുത്തു…

ദത്തന് ചിരി സഹിക്കാനായില്ല….

“പുലി പോലെ വന്നത് എലി പോലെ പോയി… അവള് ആള് കൊള്ളാം…. ഞാൻ വിചാരിച്ച പോലെയല്ല…മ്മ്..

ആദി അവനെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് പോയി തന്റെ ജോലി തുടർന്നു

“ഹാ പോട്ടെടാ ഇതൊക്കെ ഒരു രസമല്ലേ…

എന്ന് മുതല്…. 🙄ഇവനല്ലേ അന്ന് അവളെ അടിക്കുമെന്നോ.. ആനയെന്നോ ചേനയെന്നോ ഒക്കെ പറഞ്ഞെ…. അതൊക്കെ കേട്ട് ചോര തിളപ്പിച്ചോണ്ട് ആ പൊടികുപ്പിടെ അടുത്തു പോയ എന്നെ പറഞാതി… 😪

ഇവന്റെ തലയിൽ ചാണകമല്ല കരിഓയിലാണ് ഒഴിക്കേണ്ടത്…

വാക്കിന് വിലയില്ലാത്ത തെണ്ടി…

അവളുടെ ഭാഗത്ത്‌ ഒരു തെറ്റുമില്ല…. ഞാനൊന്ന് മാന്തി അവളെന്നെ അറഞ്ചം പുറഞ്ചം ചൊറിഞ്ഞു വിട്ടു….

ആദി അവനോടുള്ള ദേഷ്യം മൊത്തം കാറിൽ തേച്ചു ഉരച്ചു കഴുകി തീർത്തു….

“ഹാ…ദേഷ്യപെടേണ്ട…. അളിയാ…. ആ മൊബൈൽ അല്ലെ പ്രശ്നം അപ്പോ അതങ്ങ് തൂക്കിയാൽ പോരെ സിമ്പിൾ…

ദത്തൻ നിസാരമായി പറഞ്ഞു നിർത്തവേ…. അതൊരു നല്ല ഐഡിയയായി അവന് തോന്നി…

ഒന്ന് ട്രൈ ചെയ്യാം….. നടന്നാൽ നടന്നു

“അല്ല.. നീ കോട്ടയത്തേക്ക് പോവാൻ തന്നെ തീരുമാനിച്ചോ….

“മ്മ്…. ഞാൻ മോഹനമാമയോട് കൂടി പറഞ്ഞേച്ചു ഇന്നുച്ചയ്ക്കതെ ട്രെയിൻ പിടിക്കാന്നാ വിചാരിക്കണെ..

“പോയിട്ട്…..

“പോയിട്ട്……..

ദത്തൻ ഒന്ന് നിർത്തി….

കണ്ടു പിടിക്കണം….. സിയയെയും കുഞ്ഞിനേയും…. അവരെയും കൊണ്ടേ എനിക്കവിടുന്നു ഒരു മടക്കമുള്ളൂ….

ആദി അവന്റെ മുഖത്തേക്ക് നോക്കി നിന്നു….

എല്ലാവരോടും യാത്ര പറഞ്ഞു ഉച്ചക്ക് ആദിയാണ് അവനെ സ്റ്റേഷനിൽ കൊണ്ടാക്കിയത്…

“എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്…

ട്രെയിൻ പുറപ്പെടാൻ ഇനി 5മിനിറ്റ് മാത്രം…. ആദി വാച്ചിൽ നിന്ന് മുഖമുയർത്തി അവനെ നോക്കി

“എന്താടാ….

” എന്റൊരു ആഗ്രഹമാണ്…. അതിനേക്കാൾ എന്റെ മനസ്സിനൊരു ആശ്വാസവും….

ദത്തൻ ആദിയുടെ മുഖത്തേക്ക് നോക്കി…

“എനിക്കിനി ചിലപ്പോ ഒരു തിരിച്ചു വരവുണ്ടായെന്ന് പറയാനാവില്ല….

“അങ്ങനൊന്നും നീ ചിന്തിക്കേണ്ട….

“എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ….

നീ അനുവിനെ കല്യാണം കഴിക്കണം….

ദത്തൻ ഒന്ന് മടിച്ചിട്ട് പറഞ്ഞു…..

ആദിയുടെ മുഖത് അമ്പരപ്പ് പടർന്നു…

“പറ്റില്ലെന്ന് പറയരുത്…. എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ട് ഒരു നല്ല കുടുംബത്തിലേക്ക് തന്നെ ഒരാൾക്കവളെ കൈപിടിച്ച് ഏൽപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം… അതാണെന്റെ സന്തോഷം…. എന്താ നിനക്ക് സമ്മതമല്ലേ….

കൈ നീട്ടി കൊണ്ട് ദത്തനത് ചോദിക്കവേ എന്തു പറയണമെന്നറിയാതെ ഒരു നിമിഷം ആദി കുഴങ്ങി പോയി…

പിന്നെ പതിയെ അവന്റെ കൈകൾക്ക് മുകളിൽ കൈ ചേർത്തു…

സമ്മതമെന്ന പോലെ !!!!!!!!!!!!

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7