Saturday, April 20, 2024
Novel

നിന്നോളം : ഭാഗം 19

Spread the love

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

Thank you for reading this post, don't forget to subscribe!

പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്ന് വരവേ ഉടുപ്പ് പോലും മാറ്റാൻ നിൽക്കാതെ സരസു നേരെ ഓടിയത് പറമ്പിലേക്കായിരുന്നു..

ആദിയും മറ്റുള്ളവരുടെയും പിൻവിളിക്ക് കാതോർക്കാതെയുള്ള അവളുടെ പോക്കവർ നോക്കി നിന്നു…

മറ്റുള്ള പണിക്കാർക്കൊപ്പം തെങ്ങിന് തട്ടമിട്ടുകൊണ്ടിരുന്ന മോഹനൻ അവരോടായി എന്തോ പറഞ്ഞു കൊണ്ട് നിവരവെയാണ് തൊട്ടുമുന്നിൽ ഇടുപ്പിന് കയ്യും കൊടുത്തു തന്നെ തന്നെ നോക്കി നിൽക്കുന്ന സരസുവിനെ കണ്ടത്…

“ആഹാ.. മോളെപ്പോ വന്നു…

“ഞാൻ വന്നിട്ട് ഏകദേശം ഒരു 20കൊല്ലമായി…

“ഓ… തമാശ….

അവളോടായി ചിരിയോടെ പറഞ്ഞു കൊണ്ട് അയാൾ കൂടെ നിന്നവരെ നോക്കികൊണ്ട് പിന്നെയും പണി തുടർന്നു..

“അച്ഛനെന്താ ഹോസ്പിറ്റലിൽ വരാഞ്ഞേ…

” ഇവിടെ പിടിപ്പത് പണിയുമുണ്ടായിരുന്നു…. കണ്ടില്ലേ ഇപ്പഴും തീർന്നിട്ടില്ല..

“എന്നാലും… ഇത്ര ദിവസായിട്ടും ഒരു വട്ടമെങ്കിലും വരായിരുന്നല്ലോ… അമ്മയെയും അച്ഛൻ പറഞ്ഞയച്ചില്ല… ഞാനവിടെ ഒറ്റയ്ക്ക്…

പൂർത്തിയാക്കാനായില്ല അതിന് മുന്നേ അയാളിടയിൽ കയറി

“ആദി… അവിടെ ഉണ്ടായിരുന്നല്ലോ… മുഴുവൻ സമയവും…

അവളൊന്നും മിണ്ടാതെ നിന്നതേയുള്ളു

“നിന്റെ ഭർത്താവ് തന്നെ നിന്റെ കാര്യങ്ങളെല്ലാം ഏറ്റെടുക്കുമ്പോ പിന്നെ ഞങ്ങളൂടെ വരേണ്ട കാര്യമുണ്ടോ… അവള് കൂടി അവിടെ വന്ന് നിന്നാ പിന്നെവിടെ ഞാനും ഹരിയും മാത്രമായി പോവില്ലേ..

സാധാരണമട്ടിൽ പറഞ്ഞു കൊണ്ടയാൾ ജോലിയിൽ ശ്രെദ്ധിച്ചു..

ഇ തന്തപ്പടിഎന്തേ ഇപ്പോ ഇങ്ങനെ ഒന്ന് മൈൻഡ് ആക്കുന്നുണ്ടോന് നോക്ക്…

“വേദനയൊക്കെ കുറവുണ്ടോ മോളെ..

ഗോപാലേട്ടനാണ്….

“കുറവുണ്ട് ഗോപമാമേ…

“ആദികുഞ്ഞു വന്നില്ലേ…

“വന്നു.. ആദിയേട്ടൻ വീട്ടിലുണ്ട്… ഞാനിവിടെ എന്നെ മറന്നു പോയൊരെ ഓർമ്മിപ്പിക്കാൻ വന്നതാ… ഇപ്പോ തോന്നുന്നു വരേണ്ടിയിരുന്നില്ല….

അവസാനത്തെ വാക്ക് പറയവേ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..

മോഹനൻ ജോലി നിർത്തി മുഖമുയർത്തുമ്പോഴേക്കും അവള് തിരിഞ്ഞോടിയിരുന്നു…

തുമ്പയിൽ കൈ കുത്തി നിന്ന് കൊണ്ടത് നോക്കി നിന്നതല്ലാതെ അയാളവളെ വിളിച്ചില്ല..

“ആ കൊച്ചിന് സങ്കടായി . എന്തിനാടാ ഇങ്ങനെ അതിനോട് പെരുമാറുന്നെ…വന്നയുടനെ നിന്നെ കാണാൻ ഓടി വന്നതല്ലേ അത്…

“എടാ ഗോപാ… ഞാനവളുടെ അച്ഛനല്ലേ… അവളടെ ദോഷതിന് വേണ്ടി ഞാനെന്തേലും ഇത് വരെ ചെയ്തിട്ടുണ്ടോ…

അയാൾ തൂമ്പ കയ്യിലെടുത്തു… ഗോപൻ അയാളെ തന്നെ നോക്കി നിന്നു

“ഇതും അതുപോലാ…

ഉറപ്പോടെ ഗോപന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ഒരു നിമിഷം അവള് പോയ വഴിയിലേക്ക് നോക്കി നിന്ന ശേഷം ജോലി തുടർന്നു…

👨‍🦳😐🙍

“എന്റെ വിഷമം പറഞ്ഞാൽ ആർക്കും മനസിലാവില്ല…

ദേവയാനി മുക്ക് ചീറ്റി തുടച്ചു കൊണ്ട് പറയവേ ശങ്കരൻ അളിയനെ നോക്കി.. പിന്നെ അവരോടായി പറഞ്ഞു

“ചേച്ചി ഇങ്ങനെ കരച്ചിലും പിഴിച്ചിലും കാണിക്കാനാണോ എന്നെ വിളിച്ചത്…

ഒരു കോൺടാക്റ്റ വർക്കുമായി ബന്ധപ്പെട്ട് ഒരാളോട് സംസാരിച്ചിരിക്കവെയാണ് ചേച്ചി വിളിക്കുന്നത്..

ഉടൻ തറവാട്ടിലെത്താൻ….

“നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ… അതാ ഞാൻ പറഞ്ഞെ… ഞാൻ പറയണേ ആർക്കും മനസിലാവില്യ… എന്റെ കുട്ടിടെ വിധി അല്ലാതെന്താ… അല്ലെങ്കിൽ നിന്റെ മോനെ തന്നെ വേണമെന്ന് പറഞ്ഞവള് വാശി പിടിക്കോ… അവനെ ഇത്ര കണ്ട് സ്നേഹിക്കോ..

അവര് പറയുന്നത് കേട്ട് ശങ്കരന്റെ നെറ്റി ചുളിഞ്ഞു..

“ചേച്ചി ഇത് എന്തൊക്കെയാ പറയണേ…

അയാൾക്ക് ഒന്നും മനസിലായില്ല…

“ഞാൻ പറയാം…

കൃതി സരസുവിന്റെ തലയ്ക്കടിച്ചത് ഒഴിച്ച് എല്ലാം കാര്യങ്ങളും ഗണേശൻ അയാളോട് പറഞ്ഞു

ശങ്കരൻ മൗനമായി എല്ലാം കേട്ടിരുന്നു… ആദി എല്ലാം കാര്യങ്ങളും കൃതിയോട് പറഞ്ഞിട്ടുണ്ടെന്ന് അയാൾക്ക് മനസിലായി…

“നീ നിന്റെ വാശിക്ക് നിന്റെ മോന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിച്ചപ്പോ അതിന്റെ വാശിക്ക് അവനെന്റെ മോളുടെ ഇഷ്ടവും കണ്ടില്ലെന്ന് വയ്ക്കുവാണ്… അല്ലെങ്കിൽ അത്രെയും നാള് ഇഷ്ടമല്ലാതിരുന്ന ഒരുത്തിയെ തന്നെ കെട്ടുമായിരുന്നോ….

ദേവയാനി വീറോടെ പറഞ്ഞു നിർത്തി

അയാൾ മനസിലാവാത്തത് പോലെ അവരെ നോക്കി

“നീ എന്നെ ഇങ്ങനെ ഒന്നുമറിയാത്തതു പോലെ നോക്കുവൊന്നും വേണ്ട… നിന്റെ മോനും മരുമോളും തമ്മിലുള്ള വഴക്കും അടിയുമൊക്കെ ഇവിടെല്ലാവർക്കും അറിയാം..

ശങ്കരന് അതുകേട്ട് ചിരിയാണ് വന്നത്… കുട്ടികാലം മുതൽ രണ്ടു പേരും അങ്ങനാണ്… പരസ്പരം ഒന്ന് ചിരിച്ചു പോലും കണ്ടിട്ടില്ല…

“അങ്ങനെ ചിരിച്ചു തല്ലണ്ട ശങ്കര…നമ്മുടെ കുട്ടികളാണ്…. നമ്മളാണ് അവരുടെ ഭാവി നേർവഴിക്കാക്കേണ്ടത്….

“അതെ…

ദേവയാനി ഭർത്താവിന്റെ അഭിപ്രായതോട്‌ യോജിച്ചു…

“ശെരി… ഞാനിപ്പോ എന്ത് വേണമെന്നാണ്… ചേച്ചിയും അളിയനും പറഞ്ഞു വരുന്നത്…

ഇരുവരും പരസ്പരം ഒന്ന് നോക്കി..

അയാൾ ഇത്രവേഗം അടിയറവ് പറയുമെന്ന് അവർ കരുതിയില്ല..

ഉത്സാഹം കൈവന്നത് പോലെ ഗണേശൻ കസേരയിൽ ഒന്നിളക്കി ഇരുന്നു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി

🥛💃🍺

അഭി അടുക്കളയിൽ എത്തുമ്പോൾ സ്ലാബിന് പുറത്ത് പാല് ഇരിപ്പൊണ്ട്…

അമ്മ പാല് കാച്ചി തുറന്നു വെച്ചിട്ട് പോയോ…

ശെടാ…. ആ… എന്തേലു ആവട്ടെ

അവനതിലേക്ക് കയ്യിലെ ഉറക്കകുളിക പൊടിയാക്കിയത് ചേർത്തിളക്കി…

രാത്രി ആദി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും കയ്യും കാലുമൊക്കെ കൂട്ടികൊഴച്ചു തിരുമി ടെൻഷൻ അടിച്ചു നടക്കുവാനു…

ഇതാണ് ഈ പ്രേമിച്ചാലുള്ള കുഴപ്പം…

ധൈര്യം ഒക്കെ കൈവിട്ടു പോകുന്നത് പോലെ…🤪

സരസുവിനെ കാണാഞ്ഞു പാലും കൊണ്ട് മുറിയിൽ എത്തുമ്പോൾ അഭി കാണുന്നത് കണ്ണാടിക്ക് മുന്നില് നിന്ന് ഒറ്റയ്ക്ക് സംസാരിക്കുന്ന ആദിയെയാണ്…

ഇവനിത് എന്തു പറ്റി…

അവള്ടെന്നു മണ്ടയ്ക്ക് വല്ല ഏറെങ്ങാനും…

അവൻ കുറച്ചൂടെ അകത്തേക്ക് കയറി നിന്ന് ചെവി വട്ടം പിടിച്ചു…

“എനിക്ക് നിന്നെ ഇഷ്ട്ടമാണ്…. ഇഷ്ടമെന്ന് പറയുമ്പോ ഇതുവരെ ആരോടും തോന്നാത്തൊരു ഇഷ്ടം… വിൽ യൂ ബി മൈൻ ഫോർ എവർ… മിസ്സ്‌. സരസ്വതി

കണ്ണാടിക്ക് മുന്നില് കൈനീട്ടി കൊണ്ട് ഒരു പ്രേതെക ഭാവത്തിൽ ആദി അരങ്ങു തകർക്കുവാണ്

ആ ബെസ്റ്റ്…. പ്രേമം രോഗമാണ്…

അതും നമ്മുടെ സരസുവിനോട്….

ഹോസ്പിറ്റലിൽ വെച്ചുള്ള കൃതിയോടുള്ള ഡയലോഗ് കേട്ടപ്പഴേ എനിക്കി പ്രേമത്തിന്റെ നാറ്റമടിച്ചെണ്..

ഇവനൊരു പണി കൊടുത്താലോ..

“ടാ…. !!!!

അഭി വിളിച്ചതും ആദിയൊന്ന് ഞെട്ടി തിരിഞ്ഞു…
അഭിയാനെന്നു കണ്ടതും മുഖത്തൊരു ആശ്വാസം നിറഞ്ഞെങ്കിലും അടുത്ത നിമിഷം തന്നെ അവിടെ ദേഷ്യം ഇരച്ചു കയറി…

“എന്താടാ തെണ്ടി… !!!!!!

“പാല്…

അഭി വിനയത്തോടെ പറഞ്ഞു

മനുഷ്യൻ ഇവിടെ കഷ്ടപ്പെട്ട് ഓരോന്ന് ഒപ്പിക്കാൻ നോക്കുമ്പഴാ അവന്റൊരു പാല്..

“ഇറങ്ങി പോടാ….പട്ടി… പാതിരാത്രിയിലാണ് അവന്റൊരു പാലും മോരും..

റൂമിലേക്ക് വന്ന സരസു കണ്ടത് അഭിയോടുള്ള ആദിയുടെ ഫൈറിങ്ങാണ്..

“എന്താ എന്തു പറ്റി…

സരസു അടുത്തേക്ക് വരവേ ആദിയുടെ മുഖത്തേക്ക് ദേഷ്യം മാറി അവിടെ പരിഭ്രമം തെളിഞ്ഞു…

ഇവളെങ്ങാനും വല്ലതും കേട്ടു കാണോ… ഈശ്വര..

“ഞാനിവിടെ നിനക്ക് പാല് തരാൻ വന്നപ്പഴാ ഇവനിവിടെ നിന്ന് ഒറ്റയ്ക്ക് സംസാരിക്കുന്നത് കണ്ടത്.. കേട്ടപ്പഴല്ലേ മനസിലായെ…

“അഭി…… !!!!!

“ഞാൻ പറയും…. ഇവനുണ്ടല്ലോ… ഇവിടെ നിന്ന്…

അഭി പിന്നെയും എന്തെങ്കിലും പറയുന്നതിന് മുന്നേ ആദി അവന്റെ വാ പൊത്തിയിരുന്നു…

“അതെങ്കിലുമാവട്ടെ…
ആ പാലിങ് താ… ഞാൻ കുടിച്ചിട്ട് കിടക്കട്ടെ… ഹോസ്പിറ്റലിൽ നിന്നപോ…ഇത്കുടിക്കാഞ്ഞിട്ടാണെന്ന് തോന്നുന്നു ഉറക്കം ശെരിയായില്ല… ഇവിടായരുന്നപ്പോൾ ഇത് കുടിക്കുമ്പോ പെട്ടെന്ന് ഉറക്കം വരും..

സരസു പാലിന് കൈനീട്ടവേ അഭി വെട്ടിലായി..

കൊടുക്കണോ…. വേണ്ടായോ…..

അവൻ കൂടുതൽ ചിന്തിക്കുന്നതിന് മുന്നേ ആദി അത് പിടിച്ചു വാങ്ങി ഒറ്റയടിക്ക് കുടിച്ചു തീർത്തു..

ഞാനിവിടെ എന്റെ ഹൃദയം തുറന്നു കാണിക്കാൻ നോക്കുമ്പോഴാണ് അവള് പാല് കുടിച്ചു ചാചാൻ പോകുന്നത്… ഹും 🥛

“അയ്യോ… എന്റെ വിറ്റാമിൻ എ., ബി, സി, ഡി…

സരസു സങ്കടത്തോടെ പറയവേ അഭിയാണെങ്കിൽ പണി പാളുമോ എന്ന സംശയത്തിൽ നിൽക്കുവാണ്…

“അതൊക്കെ ഇന്ന് എനിക്ക് സ്വന്തം… ഹഹഹ…

വ്യാധി അട്ടഹസിക്കുന്നത് കണ്ട് സരസു അഭിയെ നോക്കി…

ഉറക്കഗുളിക തന്നെയല്ലേ ഈശ്വര ഞാനതില് കലക്കിയത്….. അല്ലാതെ കഞ്ചാവ് ഒന്നുമല്ലല്ലോ…

അഭി ഗ്ലാസ്സിലേക്ക് ചൂഴ്ന്നു നോക്കി…

“വരു പ്രിയേ… നമുക്കിനി ശയിക്കാം…

ആദി സരസുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..

ഏത് പ്രിയ…🙄

സരസു അഭിയെ കിളിപോയ മട്ടിൽ നോക്കി നിന്നതും അവനൊരു ചവിട്ടും കൊടുത്തു ആദി സരസുവിനെ വലിച്ചകത്തേക്കിട്ടു കതകടച്ചു….

“ഓഹ്.. മൈ ബ്യൂട്ടിഫുൾ വൈഫി….

കതകിൽ ചാരി നിൽക്കുന്ന സരസുവിൻറെ മുഖത്തിന്‌ ഇരുവശവും കൈകൾ കൊണ്ടുഴിഞ്ഞു മടക്കിയവൻ തന്റെ തിരുനെറ്റിയിലും വെച്ച് നെട്ട് പൊട്ടിച്ചു… കൊണ്ട് കുറച്ചൂടെ നിവർന്നു നിന്നതും ബാലൻസ് തെറ്റി തറയിലേക്ക് വീണു…

അവളുടനെ അടുത്തേക്ക് ചെന്നതും വേണ്ടെന്ന അർത്ഥത്തിൽ കൈ കാണിച്ചു കൊണ്ട് തനിയെ എഴുന്നേറ്റു നിന്നു..കൊണ്ട് ആടികളി തുടങ്ങി..

“എന്റെ പൊന്നെ…

തേനിൽ ചാലിച്ചുള്ള അവന്റെ വിളി കേട്ട് അവളറിയാതെ തന്നെ വാ തുറന്നു പോയി

ദൈവമെ…. ഇങ്ങേർക്കിത് എന്തു പറ്റി… ന്റെ പേര് പോലും നേരെ വിളിക്കാത്ത മൊതലാ…

“സരസു ഡോണ്ട് യു നോ…. യു നോ മി…

എന്തോ എവിടെയോ തകരാറു പോലെ…

പെട്ടെന്ന് മുഖംഭാവം മാറി അവിടെ കരച്ചില് ആയി..

“ഐ ആം റിയലി സോറി.. സോറി… സോറി….

അവൻ കരച്ചിലോടെ അടുത്തേക്ക് വരവേ സരസു പിറകിലേക്ക് നടന്നു കൊണ്ടിരുന്നു…

നൂറു വട്ടം ആയിരം വട്ടം……….

പതിനായിരം വട്ടം….……..

കാക്കത്തൊള്ളായിരം വട്ടം.……

സരസു ചുമരിൽ തട്ടി നിൽക്കുമ്പോഴും അടുത്തേക്ക് നടന്നു വന്നുകൊണ്ട് നീട്ടി ലേലം വിളിക്കുവാണ്….

ഐ ആം സോറി…ആൻഡ് ഐ…

അവൻ മുഖം അവളിലേക്ക് ചേർത്ത് പറയവേ അവൾ താഴേക്ക് കുനിഞ്ഞതും കൃത്യമായി തന്നെ ചുവരിലിടിച്ചു…. ദാണ്ടെ കിടക്കുന്നു താഴെ…

“ആദിയെട്ടാ…. ആദിയെട്ടാ…

അവനവളെ കുലുക്കി വിളിക്കവേ ഒന്ന് ഞെരുങ്ങിയതല്ലാതെ അവനെഴുനേറ്റില്ല…

താടിക്ക് കയ്യും കൊടുത്തു അവനടുത്തായി അവളിരുന്നു..

അഭി ഇ സമയം തറയിൽ നിന്ന് പൊടി തട്ടി എഴുനേറ്റു..താഴെ സോഫയിൽ ഇരുന്നു കാര്യങ്ങൾ റീവിൻഡ് ചെയ്യുമ്പോഴാണ് അടുക്കളയിലേക്ക് പമ്മി പമ്മി നടക്കുന്ന അച്ഛനെ കണ്ടത്..

“ഡാഡി കൂൾ ഇത് എന്തെടുക്കാൻ പോവാ പാതിരാത്രി അടുക്കളയില്…

അവൻ പിറകെ പോയതും അയാളവിടെ എന്തോ തിരയുന്നതാണ് കണ്ടത്…

അഭി പതിയെ മുരടനക്കിയതും അയാള് തിരിഞ്ഞു..

“നീ എന്താ ഇവിടെ….

“അച്ഛനെന്താ ഇവിടെ…

“അത് പിന്നെ ഞാനിവിടെ കുടിക്കാൻ കൊറച്ചു പാല് ഒഴിച്ച് വെച്ചിരുന്നു…. ഉറക്കം കിട്ടുന്നില്ല ഇ ഇടയായിട്ട് അതാ…. 😁

“അത് അച്ഛനൊഴിച്ചു വെച്ചിരുന്നതാണോ… ഞാൻ വിചാരിച്ചു അമ്മ സരസുന് കൊടുക്കാൻ വച്ചതാവുമെന്ന്.. ഞാനത് അവള്കെടുത്തു കൊടുത്ത…

“ങേ.. അവൾക്കോ

അയാളുടെ കണ്ണ് തള്ളിപ്പോയി

“എന്താ…

“ഒന്നുല്ല… എന്നിട്ടവളത് കുടിച്ചോ…

“ഇല്ല… അവൾക്ക് കൊടുക്കാനാ പോയെ പക്ഷെ അതിന് മുൻപ് ആ ആദി അത് വാങ്ങി കുടിച്ചു

“അയ്യോ….

“എന്താ… എന്താ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…ഹും സത്യം പറ തന്തേ… നിങ്ങള് എന്തെങ്കിലും ഉടായിപ്പ് പരിപാടി കാണിച്ചോ

“അത് പിന്നെ… ചെറിയൊരു വെറൈറ്റിക്ക് പാല് കളഞ്ഞിട്ട് ഞാൻ കുറച്ചു സ്പെഷ്യൽ മിസ്‌ത്രിതം കലക്കി വെച്ചിരുന്നു….

“അതെന്ന ചാതനം

“നല്ല കള്ള് 😋..സ്മെല് അറിയൂല…. കണ്ടാ പാല് പോലൊക്കെ ഇരിക്കും

“ഈശ്വര….

ഇന്നവിടെ എന്തെങ്കിലുമൊക്കെ നടക്കും

“ഇങ്ങോട്ട് വന്നേ….

അവനയാളുടെ കയ്യും പിടിച്ചു മുകളിലേക്ക് ഓടി ആദിയുടെ റൂമിന് പുറത്ത് ചെവി വട്ടം പിടിച്ചു..കുറച്ചു നേരം നിന്നു…

അനക്കം ഒന്നുമില്ല….

എല്ലാം ക്ലിയർ ആയോ…

“ഏയ്യ്… അവൻ കുടിച്ചു നല്ല പരിചയം ഉള്ളോണ്ട് പ്രശ്നം ഒന്നും കാണില്ലെന്നേ…

ശങ്കരൻ അതും പറഞ്ഞു താഴേക്ക് നടക്കവേ അഭി അയാളുടെ കൂടെ ചെന്നു…

“അവളെങ്ങാനുമാണ് അത് കുടിച്ചിരുന്നതെങ്കിലോ എന്തോ ഭാഗ്യത്തിന് രക്ഷപെട്ടു… എപ്പഴും ഇത്പോലെ രക്ഷിക്കാൻ ഞാനുണ്ടാവില്ല അത്കൊണ്ട്… ഇപ്പോഴത്തെ ഉപകാര സ്മരണയ്ക്ക് ആ ബാക്കി കുപ്പി കള്ള് ഇങ് തന്നേക്കു…

അഭി വലിയ ഗമയിൽ പറഞ്ഞു നിർത്തി…

“പ്ഫാ……

ഒറ്റ ആട്ടായിരുന്നു

അതിന്റെ സ്പീഡിൽ തന്നെ അഭി മുകളിൽ എത്തി..

♠️♥️♣️

ഒരു വിധം വലിച്ചിഴച്ച് ആദിയെ കട്ടിലിലിൽ ചാരി കിടത്തി സരസുവും അടുത്തായി ചാരിയിരുന്നു ഉറങ്ങി..

പിറ്റേന്ന് ഉറക്കം എഴുന്നേൽക്കുമ്പോൾ അവന് തലയും മൂക്കും നല്ലോണം വേദനിക്കുന്നുണ്ടായിരുന്നു…

ഫ്രഷ് ആയി താഴേക്ക് വരവേ അവനാദ്യം നോക്കിയത് സരസുവിനെയായിരുന്നു…

അവളവിടെങ്ങും ഉണ്ടായിരുന്നില്ല

അവളനുവിന്റെ വീട്ടിലേക്ക് പോയി കാണണമെന്ന് അവന് തോന്നി..

പത്രം വെറുതെ നോക്കിഇരിക്കുമ്പോഴാണ് അഭി സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടത്…

“ടാ….. !!!!!!!!!!!

പെട്ടെന്നുള്ള ആദിയുടെ വിളിയിൽ അഭിയുടെ കയ്യിൽ നിന്ന് ഫോൺ തെന്നി താഴേക്ക് വീണു…

“എന്താടാ……. !!!!!!!!

അതിന്റെ ദേഷ്യത്തിൽ തിരിച് അലറുമ്പോഴാണ് അഭി അവന്റെ മുഖം ശ്രെദ്ധിക്കുന്നത്…. ചുവന്നു തുടുത്തു നല്ല തക്കാളി പഴം പോലെ ഇരിപ്പുണ്ട്… അവന് ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നു…

ആദി അങ്ങോട്ടേക്ക് വന്ന് തറയിൽ വീണ ഫോൺ കയ്യിലെക്കെടുത്തു….

ഡിസ്‌പ്ലേയിൽ അത്യാവശ്യം നല്ല രീതിയിൽ പൊട്ടലുണ്ട്

ഇപ്പോ കയ്യിൽ കിട്ടിയാൽ ഫോണിന്റെ ഡിസ്പ്ലേ പോലെ തന്റെ ശരീരത്തിലും പോറലുകൾ വീഴാൻ സാധ്യത കൂടുതലാണ്…

മോനുസേ എസ്കേപ്പ്……

ആദിയൊന്ന് കണ്ണടച്ച് തുറക്കുന്നതിന് മുന്നേ അവനോടിയിരുന്നു…

ആദിയും പിറകെ ഓടി..

റൂമിലെത്തി കതക്ക് അടയ്ക്കുന്നതിന് മുന്നേ ആദി അവനെ ഷർട്ടിൽ പിടിച്ചു തൂക്കിയെടുത്തു…

“എടാ…. സോറി … ഞാനറിഞ്ഞോണ്ടല്ല… പാല് കളഞ്ഞു അച്ഛനാ കള്ള് വച്ചിരുന്നെ അങ്ങേര് കുടിക്കാൻ എടുത്തു വെച്ചേർന്നെന്ന് എനിക്കറിയാൻ മേലായിരുന്നു ….

അവനോറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും ആദിയുടെ കൈകൾ അയഞ്ഞു…

“അച്ഛനോ…. അച്ഛനെപ്പഴാ ഇ ശീലങ്ങൾ ഒക്കെ തുടങ്ങിയത്…

അവൻ നെറ്റി ചുളിച്ചു…

“എനിക്കറിയില്ല…. ഞാൻ ചോദിച്ചിട്ട് പോലും കള്ളകിളവൻ എനിക്കൊരു വറ്റ് പോലും തന്നില്ല..

ആദി അവനെ തുറിച്ചു നോക്കവേ അഭി നിഷ്കു ഭാവത്തിൽ നിന്നു…

“ശെരി ഇപ്രാവശ്യത്തേക്ക് നിന്നെ വെറുതെ വിടുന്നു… പകരം എനിക്കൊരു കാര്യം ചെയ്തു തരണം..

അവനിത്തിരി ഗൗരവത്തിൽ പറഞ്ഞു

ഇവനെന്റെ കൂടെപ്പിറപ്പ് തന്നെ…

“സരസുനെ വളയ്ക്കാനല്ലേ….

😁അത് പിന്നെ

“മോനെ…….. ആദി മോനെ…..

ഗ്യാപ് കിട്ടിയപ്പോ ഗോൾ അടിക്കുവാ ചെക്കൻ…

“എടാ… പ്ളീസ് ഡെയ്… ഒന്ന് സഹായിക്കണം… ഒന്നുല്ലെലും ഒരേ ദിവസം ഒരേ സമയം പിറന്ന ഒരമ്മേടെ മക്കളല്ലേ നമ്മള്..

“അല്ല…ഞാനൊരു 5മിനിറ്റ് ലേറ്റ് ആയിട്ടാ ജനിച്ചത്… ഹും…

“അഞ്ചു മിനിറ്റ് അല്ലെ… അലെൽ അത് വിട്… നീ സരസുവിനെ പെങ്ങളായിട്ടല്ലേ കാണുന്നത് അപ്പോ അവളുടെ ഭർത്താവ് എന്ന നിലയിൽ എന്നെ ഒരു ആങ്ങളയായി കണ്ടെങ്കിലും നീ എന്നെ സഹായിക്കണം പ്ളീസ്…

ആദി അഭിയുടെ കൈപിടിച്ച് കൊണ്ട് പറയവേ അവനിത്തിരി ഗമയിട്ടു കൊണ്ട് ആലോചനയിൽ മുഴുകിയതും ആദി അവനെ നോക്കി സ്വയം കൊകിറി കാണിക്കാൻ തുടങ്ങി.. അവനൊന്ന് നോക്കിയതും നേരെ നിന്നു…

അയ്യടാ… ന്തൊരു പ്യാവം…. ഹും….

“നിനക്കിന്ന് ഹോസ്പിറ്റലിൽ പോകണ്ടേ… പോയി വാ… അപ്പോഴേക്കും..

ബാക്കി പറയാതെ അവനൊന്ന് വെറുതെ മൂളി…

👩‍❤️‍👨👫👩‍❤️‍👨

🎶ചങ്കരൻ മാമന്റെ വീട്‌ കണ്ടാൽ

അമ്പിളിമാമനുദിച്ച പോലെ

പായലും പൂപ്പലുമൊന്നുമില്ല…

ടുട്ടു ടുട്ടു……

സരസു അവരുടെ മുറി വൃത്തിയാക്കുവാണ്..

“പായലേ വിട…
പൂപ്പലേ വിട….
എന്നെന്നേക്കും വിട….

പാടിക്കൊണ്ട് ചൂലും കൊണ്ട് തിരിഞ്ഞതും കണ്ടത് വാതിൽക്കൽ നിൽക്കുന്ന കൃതിയെയാണ്..

പായലും പൂപ്പലും പോയപ്പോ അതാ കൃമി വരുന്നു…

എവിടെ… ഡെറ്റോൾ എവിടെ… ആരെങ്കിലും കൊണ്ട് വരു…

“നിനക്ക് പറ്റിയ പണിയാണിത്… ഹും… തൊഴിലൊന്നും കിട്ടിയില്ലെങ്കിലും ആരെയും ആശ്രയിക്കാതെ വീട്ടുജോലി ചെയ്തും നിനക്ക് ജീവികാം…

അവളെയൊന്ന് അടിമുടി നോക്കി കൊണ്ട് പുച്ഛത്തോടെ കൃതി പറഞ്ഞു

“സന്തോഷം… തമ്പ്രാട്ടി ഇപ്പോ എന്താണാവോ ഇങ്ങോട്ട് കെട്ടിഎഴുന്നള്ളിയത്….

“എനിക്കിവിടെ എപ്പോ വേണമെങ്കിലും വരാം… ഞാനിവിടത്തെയാണ്…

എന്നെ പിന്നെ വഴിയിൽ പെറ്റിട്ടതാണോ…. എന്റച്ഛൻ നല്ല ഓന്നാന്തരം ഉരുളി കമിഴ്ത്തി വൃതം ഇരുന്നിട്ടാ ദൈവം എന്നെ കൊടുത്തു കൊണ്ട് കനിഞ്ഞു അനുഗ്രഹിച്ചത്… ഹും….

ഇവളോടൊക്കെ സംസാരിച്ചാൽ തന്നെ ചൊറിഞ്ഞു കേറും…. അതോണ്ട് വേണ്ട സരസു കൂൾ.. കൂൾ…

മുഖം മറച്ചിരുന്നത് എടുത്തു നേരെ വെച്ചു

അവളോടുള്ള ദേഷ്യതിന് തറയിന്നു പൊടി കുത്തിക്കേറ്റിയചൂല് കൊണ്ട് ഭിത്തിയിൽ വെറുതെ അടിച്ചു…

അതവിടെ നിന്ന് തുമ്മാൻ തുടങ്ങി…

വെറുതെ ഒരു മനസുഗം

“ദേഷ്യമുണ്ടെങ്കിൽ നേർക്ക് നേരെ തീർക്കണം… അല്ലാതെ…

തുമ്മുന്നതിന് ഇടയിലും വെല്ലുവിളി…

വല്ലാത്ത ജന്മം തന്നെ…

“ഒഞ്ഞു പോടീ പുല്ലേ… കുറെ നേരമായി നിന്ന് ചിലയ്ക്കുന്നു.. ചൊല്ലി കൊട്.. തല്ലി കൊട്.. തള്ളി കള
ഞാനിപ്പോ ചൊല്ലി തരുവാ… നീ മര്യധയ്ക്ക് ഇവിടുന്ന് പോ…

“ഹൌ ഡെയർ യു… നീ ആദിയുടെ ഭാര്യയായിട്ട് ചമ്മയുന്നുണ്ടല്ലോ… നിനക്കെന്തെങ്കിലും അവനെ കുറിച്ചറിയോ… അവന്റെ ഇഷ്ടങ്ങള്.. ഇഷ്ടക്കേടുകൾ.. എന്തെങ്കിലും…

ആ പറഞ്ഞതിലെ കാര്യം സരസുവിന്റെ മനസ്സിൽ കൊണ്ടു…

സ്വയം ഒരു നിമിഷം ഒന്നാലോചിക്കവേ ഇല്ലെന്ന ഉത്തരം എത്ര വേഗമാണ് മനസിലേക്ക് വന്നതെന്ന് അവൾഅത്ഭുതപെട്ടു…

“ഗെറ്റ് ഔട്ട്‌… !!!!

അവളോട്‌ ദേഷ്യപെട്ടു കൊണ്ട് വാതിൽ വലിച്ചടയ്ക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ ആ ചോദ്യം അപ്പോഴും കുരുങ്ങി കിടപ്പുണ്ടായിരുന്നു…

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 14

നിന്നോളം : ഭാഗം 15

നിന്നോളം : ഭാഗം 16

നിന്നോളം : ഭാഗം 17

നിന്നോളം : ഭാഗം 18