Sunday, April 28, 2024
Novel

നിന്നോളം : ഭാഗം 15

Spread the love

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

Thank you for reading this post, don't forget to subscribe!

അമ്പലത്തിന് വരുന്ന വഴി മൊത്തം പെണ്ണിനെ ചെവിതല കേൾപ്പിച്ചില്ല..

അവരോടൊക്കെ പോവാൻ പറഞ്ഞോണ്ട് തിരിച്ചു നടക്കെണ്ടി വന്നു…

പെണ്ണാണെങ്കിൽ അലപോട് അലപ്…. അലപ്പറ

ഞാനവളെ നാണംകെടുത്തിയെന്നും അവിടെ പ്രസാദം വാങ്ങാൻ നിന്ന രണ്ടു പയ്യൻസ് നോക്കി കളിയാക്കി ചിരിച്ചെന്നും പറഞ്ഞു… എന്റെ ചെവിയിൽ ശൂലം കുത്തികേറ്റുന്നത് കണക്കായിരുന്നു ഓരോന്ന് വിളിച്ചു കൂവിയത്…

വഴിയിൽ കൂടി പോകുന്നവരൊക്കെ ഞങ്ങളെ ശ്രെദ്ധിക്കാൻ തുടങ്ങിയതും ഞാൻ മുന്നേ നടന്നു…

“ഒന്ന് പതിയെ പോ… എന്റെ കാലിൽ വീലൊന്നും വെച്ച് പിടിപ്പിച്ചിട്ടില്ല..

സരസുവിന് ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു… അതിന്റെ കൂടെ ഇ സാരിയും വാരി ചുറ്റി.. പുല്ല് നടക്കാനും പറ്റുന്നില്ല…

ആദി മുന്നേ തന്നെ നടന്നു….. റോഡിൽ നിന്ന് വയലിന്റെ കര വഴി കേറി നടക്കുമ്പോഴാണ് എതിർവശത്തു കൂടി കൂട്ടുകാർക്കൊപ്പം നടന്നു വരുന്ന കണ്ണനെ കണ്ടത്…

അവന്റെ ശ്രെദ്ധ പിറകിലേക്കാണെന്ന് കണ്ടതും ആദി തിരിഞ്ഞു നോക്കി..

സാരി കാലിന് മുകളിലേക്ക് കയറ്റി പിടിച്ചു കൊണ്ട് തറയിൽ നോക്കി നടന്നു വരുവാണ് സരസു…

വെളുത്ത കണങ്കാലിനോടൊട്ടിക്കിടക്കുന്ന നൂല് പോലെ നേർത്ത സ്വർണകൊലുസ് അവൻ കണ്ടു…

ആദി നടത്തം നിർത്തി അവിടെ നിന്നു… തറയിൽ മാത്രം ശ്രെദ്ധ കേന്ദ്രികരിച്ചു വന്ന സരസു മുന്നിലെ കാലുകൾ കണ്ടവിടെ നിന്നു… മുഖമുയർത്തി നോക്കിയതും ആദി…

അവന്റെ രൂക്ഷമായ നോട്ടത്തിൽ കയ്യിൽ ഒതുക്കി പിടിച്ചിരുന്ന സാരി പതിയെ താഴ്ന്നു വന്നു..

“എന്തോന്നാ ഇങ്ങനെ നോക്കുന്നെ…

അവനോടായി ഈർഷ്യയോടെ ചോദിക്കുമ്പോഴാണ് അടുത്തേക്ക് നടന്നു വരുന്ന കണ്ണനെ അവൾ കണ്ടത്…

അവളുടെ കണ്ണുകൾ അമ്പരപ്പോടെ വിടരുന്നത് ആദി നോക്കി നിന്നു…

അവനെന്തു കൊണ്ടോ വല്ലാത്തൊരു അസ്വസ്ഥ തോന്നി…

അവളിൽ നിന്ന് മുഖം തിരിക്കുമ്പോഴേക്കും കണ്ണൻ അടുത്തെത്തിയിരുന്നു..

“എടാ… ആദി….

കണ്ണന്റെ കൈ ആദിയുടെ തോളിൽ അമർന്നു…

“എന്നാലും നമ്മളെയൊന്നും വിളിച്ചില്ലല്ലോ അളിയാ… കല്യാണം.. എന്താ അളിയാ ഇപ്പഴും നിങ്ങൾക്കൊക്കെ എന്നോട് പിണക്കമാണോ

ആദി ഒന്നും മിണ്ടാതെ ദൂരേക്ക് മിഴികൾ പായിച്ചു നിന്നതും കണ്ണൻ സരസു വിന് നേരെ തിരിഞ്ഞു..

“എന്റെ സര കൊച്ചേ നീയെങ്കിലും വിളിക്കേണ്ടതായിരുന്നു….

കണ്ണൻ ഒരു പരിഭവത്തോടെ അവളോട്‌ പറയവേ അവളൊന്ന് പരുങ്ങലിലായി…

പണ്ടും തന്നെ സരയെന്ന് ഇങ്ങേര് മാത്രേ വിളിക്കാറുള്ളു..

“അത്… ഞാൻ….

“എനി വേ കൺഗ്രാറ്സ്…

കണ്ണൻ അവൾക്ക് നേരെ കൈ നീട്ടി.. ഒന്ന് മടിച്ചാണെങ്കിലും അവന് നേരെ കൈ നീട്ടിയതും ആദി ആ കരങ്ങൾ പിടിച്ചെടുത്തു മുന്നോട്ട് നടന്നിരുന്നു

ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ കണ്ണൻ ശശിയായി കൈനീട്ടി തന്നെ നിന്നു പോയി…

അവന്റെ കൂടെയുള്ളവർ അവനെ കളിയാക്കി ചിരിച്ചപ്പോഴാണ് പുള്ളിക്ക് ബോധം വന്നത്..

“കയ്യിന്നു വിട്…

സരസു പിടിവിടുവിക്കാൻ നോക്കികൊണ്ട്‌ പറഞ്ഞതും ആദി അവളെ തറപ്പിച്ചു നോക്കി…

നിങ്ങൾ കണ്ടില്ലേ കണ്ട വായിനോക്കികൾക്ക് കയ്യും നീട്ടിപിടിച്ചു നിൽകുവാ കുരുപ്പ്….

അതും ആ ഓഞ്ഞ കിണ്ണന്…. 😏…കെട്യോനായ ഞാൻ പിടിച്ചപ്പോ അവൾക് പിടിവിടണം പോലും.. അങ്ങനിപ്പോ വിടുന്നില്ല

ഇവളൊറ്റ ഒരുത്തിയുടെ കൈലിരിപ്പ് കാരണമാണ് ആ തെണ്ടിയോട് ഞാനും ഹരിയും അടി കൂടി പിരിഞ്ഞത്… എന്നിട്ടിപ്പോ…

വീട്ടിലേക്കുള്ള വഴിയിലേക്ക് കയറവെ അവൻ പിടി വിട്ടതും സരസു കൈകുടഞ്ഞു കൊണ്ട് തിരുമി..

ഇതെന്തോന്ന് പിടിയാണ് എന്റെ കൃഷ്ണ.. ഇങ്ങേര് പിടിച്ചത്… കൈ നല്ലോണം ചുവന്നു കിടപ്പുണ്ട്..

ന്തൊക്കെയോ വിളിച്ചു പറയണമെന്നുണ്ട് പക്ഷെ അവൾക്കാദ്യം ഓർമ്മ വന്നത് കണ്ണൻ സംസാരിക്കവെ മുഖം തിരിച്ചു നിന്ന ആദിയെയാണ്

“കണ്ണേട്ടനെ എന്താ കല്യാണം വിളിക്കാഞ്ഞേ…. നിങ്ങളൊക്കെ ഫ്രണ്ട്സ് അല്ലെ…..

കൊറച്ചു മയത്തിൽ തന്നെ ചോദിച്ചു…. കാര്യം അറിയണമല്ലോ

“എന്താ പഴയ കാമുകനെ കല്യാണം വിളിക്കത്തൊണ്ടു നിനക്കിപ്പോ ചോറ് ഇറങ്ങുന്നില്ലേ…

അങ്ങേയറ്റം ദേഷ്യത്തോടെയായിരുന്നു മറുപടി… കൂടെ എന്റെ മോന്തയ്ക്ക് തിരിഞ്ഞു നോക്കി ഒരു ലോഡ് പുച്ഛം കൂടി സെർവ ചെയ്തു…

ഇങ്ങേർക്ക് ഇതൊക്കെ അറിയോ… 😳

അരമന രഹസ്യം അങ്ങാടി പാട്ടായോ…. ഓഹ്… ഷിറ്റ്….. അല്ലെങ്കിലും പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലാണ് ഓരോ പ്രേമവും…. അറിയേണ്ടവരൊക്കെ അറിഞ്ഞു കഴിയുമ്പോഴും ആരും അറിഞ്ഞില്ലെന്ന് വിചാരിച്ചു നമ്മളിരിക്കും.. അവസാനം ഇങ്ങനൊരൊരുത്തരുടെ വായ്യിന്ന് കേട്ട് പ്ലിങ്ങി നിൽക്കാം

അങ്ങേരെ കല്യാണം അല്ല അടിയന്തരം വിളിക്കും ഞാൻ ഇങ്ങനെങ്കിൽ…

പിന്നെ ഞാനൊന്നും മുണ്ടാൻ പോയില്ല… നമ്മളില്ലേ… ഹും 🚶‍♀️

🙍‍♀️💔🙎

“എന്നാലും നിനക്കവനെ ഇത്രേയ്ക്ക് പേടിയാണോ….

കാര്യങ്ങളൊക്കെ പറഞ്ഞതും അഭിയുടെ സംശയം അതായിരുന്നു…

കുളക്കടവിലായിരുന്നു നാല് പേരും….

“അങ്ങനെ ചോദിച്ചാ…. അല്പം പേടിയില്ലാതിലതിലതില്ല…. ആ നോട്ടം…അതാണിപ്പോ പുതിയത്…. അത് കാണുമ്പഴേ എന്റെ ഉളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയത് പോലെ തോന്നും… പിന്നെ ഇത്രേം അടുത്തൊക്കെ കാണുമ്പോ…

ആശങ്കയോടെ സരസു നഖം കടിച്ചു…

“അതൊക്കെ ശെരിയാവുവെന്നേ… പക്ഷെ എന്നാലും കണ്ണേട്ടന്റെ കാര്യം എങ്ങനെ ആദിയേട്ടൻ അറിഞ്ഞു…

അനു അവളെ ആശ്വസിപ്പിച്ചു. കൊണ്ട് പറഞ്ഞു

“അവൾഡമ്മുമ്മുടെ കിണ്ണെട്ടൻ… ചവിട്ടി വെള്ളത്തിൽ ഇടണ്ടെങ്കിൽ മിണ്ടാതിരുന്നോ പെണ്ണെ….

അഭി സ്വഭാവം മാറിയത് പെട്ടെന്നായിരുന്നു..

അനു ഉടനെ വാ പൊത്തി ഇരിക്കുന്നത് കണ്ടു..

ന്തൊരു അനുസരണ…

ചുമ്മാതാ… ദേഹത്ത് വെള്ളം നനയും…

അയിനാണ് ഇ എളിമ….

“ഒന്നും വേണ്ടായിരുന്നുന്നാ എനിക്കിപ്പോ തോന്നുന്നേ…. ഇഷ്ടമല്ലാത്തൊരു വേഷം കെട്ടിയത് പോലെ…എത്ര നാൾ ഇങ്ങനെ എല്ലാവരുടെയും മുന്നില് അഭിനയിക്കും… അങ്ങനെ അഭിനയിച്ചു ഞങ്ങളെന്താവും ഒടുക്കം നേടാൻ പോകുന്നത്…

സരസു നിർവികാരതയോടെ പറഞ്ഞു നിർത്തി കൊണ്ട് വെയിലിൽ തിളങ്ങുന്ന കുളത്തിലെ വെള്ളത്തിലേക്ക് കണ്ണും നട്ടു…

അവർക്കിടയിൽ നിശബ്ദത പരന്നു…

അഭിയുടെ ചുണ്ടിൽ മാത്രമെന്തുകൊണ്ടോ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു

🙅😒🤦

ഉച്ചയൂണ് കഴിഞ്ഞു ഉമ്മറപ്പടിമേൽ വട്ടം കൂടിയിരിക്കുവാണ് എല്ലാരും…

മുതിർന്നവരൊക്കെ അവരുടേതായ കാര്യങ്ങളുമായി ഒരു വശത്തു… ബാക്കിയുള്ള കുട്ടിപട്ടാളങ്ങൾ മുറുവശത്തും.. അഭിയും അനുവും മൂലയ്ക്ക് ഇരുന്നു സൊള്ളുവാണ്… സരസു കിങ്ങിണിയെ മടിയിൽ ഇരുത്തി അവളോട്‌ സംസാരിക്കുകയായിരുന്നു…അമ്മുവും അവളോടൊപ്പമായിരുന്നു…

നിരഞ്ജനും നിരൂപും ഫോണിലും… (വ്യാധിടെ രണ്ടാമത്തെ അമ്മായിടെ പുള്ളെങ്കകൾ )

ആദി മുകളിൽ മുറിയിലായിരുന്നു…. ബെഡിലിരുന്ന് ലാപ്ടോപ്പിൽ എന്തോ തിരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കൃതി അവിടേക്ക് വന്നത്…

“ആദി…

അവൾ വിളിക്കവേ തലയുയർത്താതെ അവനൊന്ന് വെറുതെ മൂളിയതേയുള്ളു…

“നമുക്കൊന്ന് പുറത്തേക്ക് പോയാലോ….

അവളവനടുത്തായി വന്നിരുന്നു…. അവന്റെ കയ്യിലായി
പിടിച്ചു കൊണ്ട് ചോദിച്ചതും അവൻ കൈവലിച്ചെടുത്തു മുഖം ഉയർത്തി അവളെ നോക്കി…

“എന്താ കൃതി…. ഞാനിവിടെ ഒരു ജോലി ചെയ്യുന്നത് നീ കണ്ടില്ലെ…

“അതെന്താ പുറത്ത് പോയി വന്നു ചെയ്യാല്ലോ അല്ലെങ്കിൽ ഇങ് താ ഞാൻ ചെയ്തു തരാം…

“വേണ്ട…. നൗ യു മെ ഗോ പ്ലീസ്…..

“ആദി… ഞാൻ…

“കൃതി പ്ലീസ്… ശല്യപ്പെടുത്താതെ ഒന്ന് പോകാമോ…

അവന്റെ ദേഷ്യത്തോടെയുള്ള സംസാരം കണ്ടതും പിന്നൊന്നും പറയാതെ അവൾ പിന്തിരിയവെയാണ് വാതിൽക്കൽ സരസുവിനെ കണ്ടത്…

അതോടു കൂടി പെണ്ണിന് പേ ഇളകി …

“ഡോണ്ട് യു ഹാവ് മാനേഴ്‌സ്…. ഡോർ ഒന്ന് നോക് ചെയ്തിട്ട് വന്നൂടെ….

“എന്റെ മുറി എന്റെ ഭർത്താവ്….ഞാനെന്തിന് മണിയടിച്ചു മുന്നറിയിപ്പ് നൽകി വരണം.. ഡോണ്ട് യു ടു ഹാവ് മാനേഴ്‌സ് ടു ടോക് മി ലൈക് ദിസ്‌…

സരസു എടുത്തടിച്ചു പോലെ ചോദിച്ചതും കൃതിയുടെ മുഖം വിളറി…

“ഞങ്ങൾക്ക് കുറച്ചു പ്രൈവസി വേണം… നൗ.. യു ഗെറ്റ് ഔട്ട്‌ ഫ്രം ഹിയർ…

പറയുക മാത്രമല്ല കൃതിയെ പിടിച്ചു വെളിയിലാക്കി കതക്ക് കൂടി അടച്ചവൾ…

ആദി അവളെ അന്തം വിട്ടു നോക്കി നിൽക്കവേ അവനെയൊന്ന് കൂർപ്പിച്ചു നോക്കി അവൾ ബാത്‌റൂമിലേക്ക് കയറി പോയി….

അല്ല പിന്നെ മനുഷ്യന് ഇവിടെ മുള്ളാൻ മുട്ടുമ്പോഴാണ് അവളുടെ ഒലക്കമേലെ ഓരോ ചോദ്യങ്ങൾ….

ഒരു മദാമ്മ…..

നമ്മള് ഇംഗ്ലീഷ് ലിറ്ററേച്ചർ സ്റ്റുഡന്റ് എന്ന് പറയുന്നതെന്നാ സുമ്മാവാ.. 😏

ആദി ലാപ് അടച്ചു വെച്ചു ബെഡിലേക്ക് ചാഞ്ഞു കിടന്നു.. അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു… ഇന്നലത്തെ ഉറക്കം ഒട്ടും ശെരിയായില്ല…. അതിന്റെ കൂടെ ഇന്നത്തെ ശയന പ്രദിക്ഷണം കൂടിയായപ്പോൾ അവന് നല്ല ക്ഷീണം തോന്നി…കണ്ണുകൾ പതിയെ അടഞ്ഞുപോകുന്നതാവനറിയുന്നുണ്ടായിരുന്നു…

സരസു ബാത്‌റൂമിൽ നിന്നറങ്ങുമ്പോൾ കണ്ണുകൾക്ക് മുകളിൽ കൈവെച്ചു ബെഡിൽ കിടക്കുന്ന ആദിയെയാണ് കണ്ടത്…

അവനെയൊന്ന് നോക്കി കതക്ക് തുറത്തും സറ്റയർ കേയ്‌സ് ചാരി കൈകെട്ടി അക്ഷമയായി നിൽക്കുന്ന കൃതിയെ കണ്ടത്…

ഇത് ഇതുവരെ പോയില്ലേ…

ഞാൻ പോകുമ്പോ കേറി വരാനാവും…

അവളുടനെ വാതിൽ ചേർത്തടച്ചു….

അവിടെ തന്നെ നില്ക്കട്ടെ.. .കാല് കിഴയ്ക്കുമ്പോ തനിയെ പൊയ്ക്കോളും

അങ്ങനെ മനസ്സിൽ വിചാരിച്ചു ചിരിച്ചു കൊണ്ടവൾ ബാൽക്കണിയിലേക്ക് നടന്നു…

ആദി ഇതെല്ലാം കാണുന്നുണ്ടായിരുന്നു…. അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു

നന്നായി… കൃതിയുടെ ഇപ്പോഴത്തെ സമീപനം അവനൊട്ടും ഇഷ്ട്ടമാവുന്നുണ്ടായിരുന്നില്ല…മുൻപൊരു നിരാശയുടെ മൂടുപടമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് അധികാരം ഉണ്ടെന്ന ഭാവത്തിൽ ചെയ്തികളിൽ സ്വയം സ്വാഭാവികത വരുത്തുവാണ്…

ഓരോന്ന് ആലോചിച്ചു അവനെപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു…

👫 👩‍❤️‍💋‍👨👫

സന്ധ്യക്ക് വിളക്ക് കത്തിച്ച ശേഷം പിള്ളേര് സെറ്റ് എല്ലാം ഉമ്മറത്തു ഒത്തു കൂടി…

ആദി വന്നതും കൃതി തനിക്കരികിൽ അവനായി ഇടം ഒരുക്കിയതും കൂട്ടം കൂടിയിരിക്കുന്ന തേനീച്ചകളെ പോലെ അഭിയെയും അനുവിനെയും ഒട്ടിയിരുന്ന സരസുവിന് മുന്നിലേതി അവൻ നിന്നു..

കൃതി ചമ്മലോടെ ചുറ്റും നോക്കവേ ഇതെല്ലാം കണ്ട് വാ പൊത്തി ചിരിക്കുന്ന അമ്മുവിനെക്കണ്ടതും അവൾ ദൂരെങ്ങോ ദൃഷ്ഠി പായിച്ചു

ഇതേതാ ഇ കൊന്നതെങ്ങ്…

അഭി ഉടനെ എഴുനേറ്റു മാറി അനുവിന് അപ്പുറമായി ഇരുന്നതും ആദി അവൾക്കടുത്തിരുന്നു…

അവന്റ ചുമലിൽ തന്നോട് അത്യധികം ചേർന്നാണ് ഇരിക്കുന്നതെന്ന് സരസുവിന് മനസിലായി… ഒരല്പം അനങ്ങിയാൽ പോലും അവനറിയാം….

ആദി കാല് മടക്കി ഇരുന്നു കൊണ്ട് അവളുടെ കാലിന് മുകളിലായി വെച്ചു

അവളുടെ ഉള്ളൊന്ന് കിടുകിടുത്തു…

പതിയെ മുഖം അമർത്തി തുടച്ചു കൊണ്ടവൾ നീങ്ങാൻ നോക്കിയതും ഒരടി പോലും അനങ്ങുന്നില്ല…..

സരസു കണ്ണുകൾ ഉരുട്ടി കൊണ്ട് അനുവിനോട് നീങ്ങാൻ പറയവേ ഇരുന്നിടത്തു തന്നെ ഇരുന്നുകൊണ്ടവൾ നീങ്ങുന്നത് പോലെയാവൾ കാണിച്ചു…

പുല്ല്…. മനുഷ്യന് ആകെ കൂടി വെപ്രാളം എടുക്കുന്നു അതിനിടയിലാ അങ്ങേരുടെ ഒരു കാല്…

അവൾ കാല് പൊക്കി താഴ്ന്ന അവന്റെ കാലിന് മുകളിൽ വെച്ചു… ഉടനെ അവനും പൊക്കി…. രണ്ടും കൂടി ഒണക്ക കാലുകൾ പൊക്കിയും താഴ്ത്തും അവിടൊരു യുദ്ധതിന് തുടക്കം കുറിക്കവേ അനു ഇച്ചിരി നീങ്ങി പ്രശ്നം പരിഹരിച്ചു…

“അപ്പോ എല്ലാരും എത്തിയ സ്ഥിതിക്ക് നമുക്കൊരു ഗെയിം കളിച്ചാലോ….

നിരൂപെട്ടൻ ചോദിക്കവേ എല്ലാരും അനുകൂലമായി തലയാട്ടി…

“ഒക്കെ… ട്രൂത് ഒർ ഡെയർ കളിക്കാം….

അകത്തുന്നു ഒരു കാലിക്കുപ്പിയും കൊണ്ട് രഞ്ജുവേട്ടനും വന്നു

“പെയർ ആയിട്ടാണ് കളി….രണ്ടാളും പാർട്ടിസിപ്പന്റ് ചെയ്യണം….

എല്ലാം കൂടി വട്ടം കൂടി…

രഞ്ചുവേട്ടൻ തന്നെ ടീമും പിരിച്ചു…

അഭിയും അനുവും ഒരു ടീമായി അവരാണെങ്കിൽ
കല്യാണം ഉറപ്പിച്ചത് പോലെ ഇരുന്നു നാണിക്കുന്നു…

ഒരു മാറ്റോം ഇല്ല….ചക്കിക്കൊത്ത ചങ്കരൻ തന്നെ…

അമ്മുവും കൃതിയും

അവര് രണ്ടാളും പിന്നവസാനം ഞാനും വ്യാധിയും…

രഞ്ചുവേട്ടൻ കുപ്പി ഉരുട്ടി വിട്ടതും ആദ്യം ചെന്ന് നിന്നത് അമ്മുവിന്റെയും കൃതിയുടെയും നേർക്ക്..

“ട്രൂത് ഓർ ഡെയർ…

“ട്രൂത്….

നിരൂപെട്ടൻ ചോദിക്കവേ അമ്മു ചാടിക്കേറി പറഞ്ഞു…

“ഒക്കെ രണ്ടാളും ട്രൂതാണല്ലോ….

കൃതി അത് തലകുലുക്കി സമ്മതിച്ചു…

“ഒക്കെ ഫസ്റ്റ് അമ്മുവിനോടാണ്…. അമ്മുവിന്റെ ഏറ്റവും വലിയ വിഷ് എന്താ….

“അത്…. പിന്നെ ഒരാളുടെ പല്ലുപറിചെടുക്കണം…

പെണ്ണെന്തോ ആലോചിച്ചു ബാധ കേറിയത് പോലെ ഇരുന്നു തുള്ളികൊണ്ട് പറഞ്ഞു…

ഞാനും അനുവും പരസ്പരം നോക്കി..

ഇത് അസ്ഥിക്ക് പിടിച്ച പ്രതികാരമാ….

മോനെ കണ്ണേട്ടാ ഇവള് ഇത് നിങ്ങളുടെ ടൂത്തന്റെ അടിവേരും കൊണ്ടേ പോവൂ….

പല്ല് പോയ ആ കാമദേവന്റെ കിണി ഞാനെന്റെ മനസ്സിൽ കണ്ടു…

ന്തോ ചിരി വന്നു പോയി…

അതിനിടയിൽ കൃതിയുടെ ചാൻസും കഴിഞ്ഞിരുന്നു…

കുപ്പി ഒന്നുകൂടി കറങ്ങി എന്റെ നേരെ വന്നു അങ്ങോട്ടും ഇങ്ങോട്ടും ചാടികളിച്ചു…

ട്രൂത് തന്നെ ചൂസ് ആക്കി…. നല്ല പിള്ളേരാ ഡെയർ ചൂസ് ആക്കിയ വല്ല ഹിമാലയത്തിന്റെയും മണ്ടയ്ക്ക് കേറാൻ വരെ പറഞ്ഞു കളയുന്ന മണ്ടയില്ലാത്തവന്മാര… ആദ്യം എന്നോടായിരുന്നു…

“എങ്ങനെയുള്ള ചെക്കനെ വിവാഹം കഴിക്കാനാണ് സരസുവിന് ഇഷ്ടം…

ഇത് തേപ്പ് പരിപാടിയാണ്… രണ്ടീസം മുന്നേ ചോയ്കായിരുന്നു.. എങ്കിൽ ഞാനിവിടെ ഇരിക്കൂലായിരുന്നു 😪.ഇപ്പോ എന്റെ കഞ്ഞിയിൽ പാറ്റയിടാനായിട്ട്….

വാതിൽക്കൽ എന്റെ സ്വന്തം അമ്മായി നിൽപ്പുണ്ട് പിള്ളേരെ…

“കല്യാണം കഴിഞ്ഞല്ലോ ഇനി ഇ ചോദ്യത്തിന് പ്രസക്തി നെഹി… ക്യാൻസൽ കാരോ….

“അങ്ങനെ കരിക്കുന്നില്ല ഉത്തരം പറയെടി…

അഭിയായിരുന്നു… ഇവനിതെന്താ….

“അത് പിന്നെ… ഒരു ഷെഫിനെ കല്യാണം കഴിക്കാനായിരുന്നു എനിക്കിഷ്ടം

ഞാൻ മൊത്തത്തിൽ ഒന്ന് പാളി നോക്കി എല്ലാം കൂടി കഥ കേൾക്കാനുള്ള മട്ടിൽ ഒന്ന് ഇളകി ഇരിപ്പൊണ്ട്..

“ഓ…. പാചകക്കാരൻ…..

കൃതി പറഞ്ഞു കൊണ്ട് ചുണ്ട് കൊട്ടിയതും എനിക്ക് ദേഷ്യം വന്നു…

പാചകം മോശം പണിയാണോ…

നമ്മളിങ്ങനെ കല്യാണത്തിന് പോയേച് കുടുംബക്കാരുടെ പരദൂഷണവും അളവെടുപ്പും കേട്ട് മടുത്തു കുഞ്ഞി പിള്ളേരുടെ കൂടി ഓടിക്കളിച്ചു നടന്നവസാനം കെട്ട് നടക്കുന്ന നേരത്ത് ഫോട്ടോ സേട്ടൻമാരുടെ ചന്തിന്റെ ഭംഗി കണ്ടു മടുത്തു എത്തിവലിഞ്ഞു കെട്ട് നോക്കി വയറു കാളി നില്കുമ്പോഴുണ്ട് വിളിയുണ്ട്…. സദ്യ റെഡി… ഊണ് വിളമ്ബുന്നു… ഓടി കേറി ആദ്യത്തെ പന്തലിന് തന്നെ ഇരിപ്പുറയ്ക്കുമോ അതാ വരുന്നു നല്ല നാടൻ സദ്യ…. പപ്പടവും പുളിശ്ശേരിയും അച്ചാറും സാമ്പാറും കിടച്ചടി പച്ചടി തുടങ്ങിയ ഐറ്റംസ് കൂട്ടി കൂട്ടികൊഴച്ചു ഉരുളയാക്കി തട്ടിയതിന് ശേഷം ഉപ്പേരിയും ചിപ്സും വെറുതെ കഴിച്ചു കഴിഞ്ഞു നല്ല അടപായസം പായസവും ഏറ്റവും അവസാനം ആയിട്ട് ഒരു കുഞ്ഞി പഴവും കൂടിയുഴിച്ചു കഴിച്ചാൽ ഉഫ്…യാ മോനെ…. എന്നാ ടേസ്റ്റാ…. അതങ്ങനെയാവണമെങ്കിൽ ഒരു പാചകക്കാരൻ തന്നെ വിചാരിക്കണം അല്ലെ…

“മോഷണവും ആരെയും പറ്റിക്കാതെയും ജീവിച്ചാൽ മതി… എല്ലാം തൊഴിലിനും അതിനെന്റെതായ മാന്യതയും അന്തസ്സുമുണ്ട്… മോളെ

ഞാൻ വാ തുറക്കുന്നതിന് മുന്നേ എന്റെ അമ്മായി ഒറ്റ ഡയലോഗിൽ അവളെ ചുരുട്ടി കൂട്ടികളഞ്ഞു….

വെൽഡൺ മിസ്സിസ് പെരേര 😎

ബാക്കിയുള്ളതിനെല്ലാം ഞാൻ വിശദീകരിച്ചു പറഞ്ഞു കൊടുത്തു…

കെട്ടിയോൻ പാചകക്കാരനാവുമ്പോ എനിക്ക് വെറൈറ്റി ഫുഡ്‌ ഉണ്ടാക്കി തരുമല്ലോ…പുതിയ പരീക്ഷണങ്ങൾ വേണേൽ എനിക്ക് തന്നു ടെസ്റ്റും ചെയ്യാം 😁എനിക്ക് കലിപ്പാന്മാരെ പൊതുവെ താല്പര്യമില്ല .

സ്നേഹം ഉള്ളിൽ വെച്ച് പുറത്തു ദേഷ്യം കാണിക്കുന്ന അവരോട് എനിക്ക് ഒട്ടും തന്നെ എനിക്ക് ദേഷ്യമില്ല പക്ഷെ എന്റെ പോളിസി അനുസരിച്ചു ദേഷ്യമായാലും സങ്കടമായാലും പുറത്തു കാട്ടണം… ട്രോള്ളൻമാരോടാണ് എനിക്ക് താല്പര്യം.. …

എത്ര വലിയ വിഷമം ഉണ്ടായാലും അതെല്ലാം ഒരു ചിരിയിലൂടെ മാറ്റി മറിക്കാൻ കഴിവുള്ളവരാണ് ട്രോളാൻസ്‌…

പാചകാരനായ ഒരു കുഞ്ഞു ട്രോളന്റെ ട്രോളിയാവാനായിരുന്നു എനിക്കിഷ്ടം… റൊമാൻസിന്റെ നേരത്ത് പോലും പരസ്പരം ചളികൾ വാരിയെറിഞ്ഞു അഞ്ചാറ് കുട്ടിപട്ടാളങ്ങളെയും കൂട്ടി ഉള്ളത് ചോറും ചമ്മന്തിയും ആണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ഒരടിപൊളി ലൈഫ്..

വ്യാധിയോടും ഇതന്നെ ചോദിച്ചപോൾ

“മരം കേറി നടക്കാത്ത തർക്കുത്തരം പറയാത്ത നല്ല അടക്കവും ഒതുക്കവും ഉള്ളൊരു പെണ്ണായാൽ മതിയെന്ന്…

ഇതെന്നെ ഉദ്ദേശിച്ചാണ്… എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്…

ഹും… അടക്കി ഒതുക്കി ഇരുത്താനാണെങ്കിൽ ഇങ്ങേർക്ക് വല്ല തഞ്ചാവൂർ ബൊമ്മയെയും കെട്ടിയാൽ പോരായിരുന്നോ..

അതോടെ കളി കുളം തോണ്ടി പെണ്ണ് എഴുന്നേറ്റു പോയി…

ഞാൻ അങ്ങനെ വെറുതെ പറഞ്ഞതാണ്…പെൺപിള്ളേരായാൽ ഇച്ചിരി കുറുമ്പൊക്കെ വേണം പക്ഷെ ഇവളെ പോലെ വല്ലോരുടെയും കയ്യിന്ന് മേടിക്കുന്ന രീതിയിൽ ആകരുതൊട്ടോ….😉

👊🙋‍♀️👊

പിറ്റേന്ന് തന്നെ ശങ്കരന്റെ വീട്ടുകാരെല്ലാം തിരിച്ചു പോവാനൊരുങ്ങി

കാറിൽ കയറുന്നതിന് മുന്നേ കൃതി തിരിഞ്ഞു ഉമ്മറപടിക്കൽ നിന്ന ആദിയെ നോക്കിയതും അവന്റെ നോട്ടവും അവളിലായിരുന്നു…

🎶വിട പറയുകയാണോ…. ചിരിയുടെ വെൺപ്രാവുകൾ… 🎶

കാതിനരികിലായി പട്ടി മോങ്ങുന്നത് പോലെയുള്ള സ്വരം കേട്ടതും തിരിഞ്ഞു നോക്കാതെ തന്നെ അവനാളെ മനസിലായി…

അവൻ തിരിയാനായി ഭാവിക്കവേ സരസു അകത്തേക്ക് ഓടിയിരുന്നു…

ദിവസങ്ങൾ പിന്നെയും ശരവേഗത്തിൽ കടന്നു പോയി…

രണ്ടും തമ്മിലുള്ള “സ്നേഹം” പലപ്പോഴും മറ്റുള്ളവർക്ക് മുന്നില് പ്രകടമാകുന്നതിന് മുന്നേ അഭി വന്നവരെ രക്ഷിക്കാറുണ്ട്..

ഉറക്കഗുളിക കൃത്യമായി കഴിക്കാറുള്ളുണ്ട് രാത്രിയിൽ എല്ലാം ശാന്തം…. സുന്ദരം…

ആ കാര്യത്തിൽ ശെരിക്കും പെട്ടത് ആദിയായിരുന്നു… ബോധമില്ലാത്ത തലങ്ങും വിലങ്ങുമുള്ള അവളുടെ കിടപ്പിൽ മിച്ചം വരുന്ന സ്ഥലത്ത് ചുരുണ്ടു കൂടാൻ നന്നേ പാടുപെട്ടു

തറവാട്ടിലേക്ക് വിരുന്നു പോകുന്നത് ആദി തന്നെ ഓരോന്ന് പറഞ്ഞു മുടക്കി നടന്നു….

ഉണങ്ങിയ തുണികൾ അലമാരയിൽ അടുക്കി വയ്ക്കുന്നതിന് ഇടയിലാണ് ആദിയുടെ ഡ്രസിങ് ഡ്രോയറിൽ മടക്കി വെച്ച ഡ്രെസ്സിന് മുകളിൽ ഇരിക്കുന്ന ക്യാമറ അവള് കണ്ടത്…

അറിയാതെ ഒരു കൗതുകം കൊണ്ട് അവിടിരുന്നു ഒരു തെർമോമീറ്റർ നിലത്തിട്ട് പൊട്ടിച്ചെന് എന്റെ സാധനങ്ങളിൽ ഒന്നും തൊടരുത്..എന്ന് അങ്ങേര് ബാൻ കാർഡ് തന്നതൊക്കെ ഞാൻ മറന്നു പോയാച്

ഞാനത് കയ്യിലെടുത്തു….. തിരിച്ചും മറിച്ചും നോക്കി.. പഴയ മോഡൽ ആണെങ്കിലും നല്ല വൃത്തിയുണ്ട്…. എന്നും എടുത്തു തുടച്ചു വയ്ക്കാറുള്ളത് പോലെ….

അവളത് മേശപ്പുറത്തേക്ക് വെച്ചു കൊണ്ട് അത് മൊത്തം അരിച്ചു പെറുക്കവേ ഒരു ഡയറി കൂടി അവൾക്ക് കിട്ടി… ധിറുതിയിൽ പേജുകൾ മറിച്ചു നോക്കുബോഴാണ് അതിൽ നിന്നെന്തൊക്കെയോ തറയിലേക്ക് വീണത്….

ഫോട്ടോസ്…..

കാലിന് ചുവട്ടിലായി വന്നു വീണ ഫോട്ടോയിലേക്ക് സരസു നോക്കി…

ഒരു പെണ്ണ്…. മുഖത്തിന്‌ ഒരു വശം മാത്രമേ കാണാവൂ… അവളറിയാതെ എടുത്തതാണെന്ന് വ്യക്തമാകുന്ന മുഖഭാവം…

കുനിഞ്ഞത് എടുക്കാൻ നോക്കവേ ബാൽക്കണിയിൽ നിന്ന് അകത്തേക്ക് പ്രവേശിച്ച കാറ്റില്ലത് തെഞ്ഞി മാറി…

എടുക്കാനായി ഇഴഞ്ഞു നീങ്ങി കയ്യെത്തുംതോറും അത് പിടിതരാത്ത വണ്ണം അകന്നു പോയിക്കൊണ്ടിരുന്നു..

“കാറ്റേ നീ വീശരുതിപ്പോ….ആരെങ്കിലും വരുന്നതിന് മുന്നേ ഞാനാ ഫോട്ടം ഒന്നെന്റെ കയ്യിലെടുത്തോട്ടെ…

എവിടെ…. ആര് കേൾക്കാൻ ആരോട് പറയാൻ

അത് പറന്നു പറന്നു അവസാനം എന്തിലോ തട്ടി നിന്നു സരസു ആവേശത്തോടെ ഇഴഞ്ഞു ചെന്നതും അവൾക്ക് മുന്നേ ഒരു കൈയത് കൈക്കലാക്കിയിരുന്നു…

വ്യാധി….ബെസ്റ്റ് ഇന്നെനിക്ക് പെരുന്നാള് …

“പുരുഷു എന്നെ അനുഗ്രഹിക്കണം 😬..

“അതിനെന്താ നന്നായിട്ട് തന്നെ അനുഗ്രഹിക്കാല്ലോ

അതും പറഞങ്ങേര് എന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ വാതില് പിറകില് അടച്ചു

സിവനെയ്……..

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 14