Novel

😍ശ്രീയേട്ടൻ… B-Tech 😍 ഭാഗം 27

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

ചിങ്ങമാസമാണ്…ഓണം വന്നെത്തി…
ആദ്യമായാണ് മുറ്റത്ത് പൂക്കളമിടാത്തൊരു ഓണം…കായ് വറുക്കാത്ത..കോടി എടുക്കാത്ത ഓരോണം…

ഓണത്തലെന്നാണ് വിപിനും ലച്ചുവും കൂടി വിളിച്ചത്…നാളെ രാവിലെ എത്തുമെന്നും പറഞ്ഞു..

അപ്പോഴാണ് ആ കാര്യം ഓർത്തത് തന്നെ..അവരുടെ ആദ്യത്തെ ഓണമാണ്…അവർക്ക് ഡ്രസ് എടുത്ത് കൊടുക്കണം…

പെണ്മക്കൾ രണ്ടുപേരും ഇടക്കിടക്ക് വിളിക്കുമായിരുന്നെങ്കിലും ഇവിടുത്തെ കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല..

ലച്ചു വിളിച്ചു വെച്ചപ്പോൾ തന്നെ വിദ്യയും വിളിച്ചു… അവരും വരുന്നുണ്ടത്രേ…

മാധവൻ മാഷ് ടൗണിലേക്ക് പോകാനിറങ്ങി..
എല്ലാവർക്കും ഡ്രസ് എടുത്തേക്കാം…സുമംഗലയെയും കൂടെ കൂട്ടി…

രാത്രി തിരികെ വന്നപ്പോൾ ആ കയ്യിൽ സേതുവിനും ഒരു ചുരിദാർ ഉണ്ടായിരുന്നു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഓണപ്പുലരി..

പെണ്മക്കൾ രാവിലെ തന്നെ എത്തി..

നന്ദമോളുടെ ചിരിയും കളിയും തെല്ലുനേരത്തേക്കെങ്കിലും ആ വീടിന്റെ ഇത്രയും നാളത്തെ ശ്മശാനമൂകതയെ അകറ്റി നിർത്തി…

മധു നാട്ടിലുണ്ടായിരുന്നത് കൊണ്ടു മധുവിനെയും ഗീതയെയും കൂടി ഉച്ചക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു…

രാവിലെ തന്നെ ഗീത സുമേച്ചിയെ സഹായിക്കാനായി ഇപ്പുറത്തേക്ക് പോന്നിരുന്നു…

ഇടക്ക് അല്പം കയ്യൊഴിഞ്ഞപ്പോൾ സുമംഗല സേതുവിന്റെ അടുത്തേക്ക് ചെന്നു..

ഡൈനിങ് ടേബിളിൽ തല ചായ്ച്ചു വെച്ചു കിടക്കുന്നത് കണ്ടു….

“പൊന്നു….”

അവൾ ഞെട്ടി തിരിഞ്ഞു നോക്കി…

അവരെ കണ്ടു ഒന്നു പുഞ്ചിരിച്ചെന്നു വരുത്തി…

“ഇതെന്താ..കുളിച്ചു പോലുമില്ലേ…വേഗം കുളിക്ക് …എന്നിട്ട് ‘അമ്മ ഇന്നലെ കൊണ്ടു തന്ന ഡ്രെസ്സൊക്കെ ഇട്ട് അങ്ങോട്ട് വാ…നമുക്കെല്ലാവർക്കും കൂടിയിരുന്നു കഴിക്കാം…ഇന്ന് ഓണമല്ലേ…”

“ഒന്നിനും തോന്നുന്നില്ല അമ്മേ…” അവൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു…

സുമംഗലാമ്മയുടെ നിർബന്ധത്തിനു വഴങ്ങി കുറച്ചു കഴിഞ്ഞിട്ട് അപ്പുറത്തേക്ക് വരാമെന്നവൾ സമ്മതിച്ചു…

🍀

എല്ലാവരും സദ്യ കഴിച്ചെഴുന്നേറ്റു അപ്പുറത്തേക്ക് മാറിയപ്പോൾ സുകുമോളെ വിട്ട് ഗീത സേതുവിനെ വിളിപ്പിച്ചു…

അടുക്കളയിലുള്ള ചെറിയ ടേബിളിൽ സുമംഗലാമ്മ അവൾക്കു സദ്യ വിളമ്പി…

“കഴിക്കു മോളേ..”

പെട്ടെന്നാണ് നന്ദമോൾ ശ്രീയുടെ പിടിവിടുവിച്ചു ഓടി അവിടെക്ക് വന്നത്…

നന്ദമോളുടെ പുറകെ ഓടിയെത്തിയ ശ്രീ സേതുവിനെ കണ്ടു തറഞ്ഞു നിന്നു…

“ഹായ്…മഞ്ച് കൊതിച്ചി…”നന്ദമോൾ ഓടി ചെന്നു സേതുവിന്റെ മടിയിൽ കയറി…

“ചടെന്നു നന്ദമോക്ക് ഒതു മഞ്ച് എത്തുതരുവോ..”അവൾ കൊഞ്ചിക്കൊണ്ടു സേതുവിനോട് ചോദിച്ചു…

“ഉം..എടുത്തു തരാല്ലോ…”

സേതു ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു അവൾ സേതുവിന്റെ താടിക്ക് തോണ്ടി..

“എൻജു പത്തി..എൻജാ മിന്താതെ…എഞ്ചാ കഴിഛാത്തെ…ഇന്ന കഴിചോ…”അവൾ കുഞ്ഞിക്കയ്യിൽ ഇത്തിരി ചോറ് വാരി സേതുവിന്റെ വായിൽ വെച്ചു കൊടുത്തു…

സേതു ആ കയ്യിൽ പിടിച്ചു തന്റെ വായ് ചെറുതായി തുറന്നു…

“അമ്മേ…ഇങ്ങു വന്നേ…”അകത്തു നിന്നും ലച്ചുവിന്റെ വിളി കേട്ടു സുമംഗല അകത്തേക്ക് നീങ്ങി…ആ കൂടെ നന്ദ മോളും ഓടി…

ശ്രീ നിന്നിടത്ത് തന്നെ നിന്നു സേതുവിനെ നോക്കി…

ചോറിൽ വെറുതെ വിരലിട്ടു ഇളക്കിയിരിക്കുകയാണ്…മറ്റെവിടെയോ ആണ് മനസ്സെന്നു കണ്ടാലേ അറിയാം…

അവൻ എതിർവശത്തെ കസേരയിൽ ചെന്നിരുന്നു…

അവൻ വന്നതറിഞ്ഞിട്ടും മിഴികളുയർത്താതെ ഒരു വാക്കകലെ അവളിരുന്നു…

“കഴിക്കു നീ…”അവൻ മെല്ലെ പറഞ്ഞു..

“തോന്നുന്നില്ല.. അച്ഛയും അമ്മയും കഴിച്ചിട്ടുണ്ടാവുമോ…ഇന്ന് ഓണം ആണെന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ല…”പറഞ്ഞതും മിഴികൾ തൂവി…ചുണ്ടുകൾ വിതുമ്പി..

“നീ സമാധാനമായിരിക്കൂ…രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വിധി പറയും കേസിന്റെ…വെറുതെ വിടും… കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് നിന്നോട്..

.അവിടെ വന്നു പറയാൻ പറ്റില്ലല്ലോ..മധുവേട്ടനും ഗീതേച്ചിക്കും എന്റെ പങ്കിനെക്കുറിച്ച് അറീല്ലല്ലോ..കേസ് തള്ളിപ്പോകും..”

“””””’ഉം…”””””‘”

അവൻ ഒരു ഉരുള ചോറുരുട്ടി…അത് അവൾക്കു നേരെ നീട്ടി…

“മുൻപൊരിക്കൽ എന്റെ കൈ പൊള്ളിയപ്പോൾ നീ വാരിതന്നില്ലേ…അതുപോലെ ഇതും കഴിക്കു…”അവൻ ഉരുള വീണ്ടും അവളുടെ വായുടെ നേർക്ക് നീട്ടി…

അവളത് നിഷേധിച്ചു….

ആ വിരലുകളിൽ ഇപ്പോഴും ശിവശങ്കർ എന്നെഴുതിയ മോതിരം കിടക്കുന്നത് കണ്ടു ശ്രീക്ക് നെഞ്ചു വിങ്ങി…

“നിനക്കിതു കളയാറായില്ലേ…?”അവനോരല്പം ഈർഷ്യയോടെ ചോദിച്ചു…

“എന്നിട്ടെന്തിനാ…ഇട്ടാലെന്താ…ഇട്ടില്ലെങ്കിലെന്താ…”അവൾ മറുചോദ്യം ചോദിച്ചു…

“എന്റെ മനസ് ശൂന്യമാണ് ശ്രീയേട്ട…ആരുമില്ലവിടെ…ഒന്നുമില്ലവിടെ…വറ്റി വരണ്ടുപോയി എല്ലാം…തരിശുനിലം പോലാണത്…

എനിക്ക് മാത്രേ ഇങ്ങനൊക്കെ ഒരു വിധി ഉണ്ടാവൂ…എട്ടു വയസിനു ശേഷം സന്തോഷം എന്താണെന്നു ഞാൻ അറിഞ്ഞിട്ടു കൂടിയില്ല….ഒന്നൊഴിയുമ്പോൾ വേറൊന്ന് വരും….കാർന്നു തിന്നാനായിട്ട്….”

“ഞാനുമില്ലേ അവിടെ…?”വേപഥുവോടെ അവൻ ആരാഞ്ഞു…

ഇല്ലായെന്നവൾ തലയാട്ടി…

“അച്ചയെയും അമ്മയെയും ഓർക്കുമ്പോൾ സങ്കടം വരുവാ…സഹിക്കാനാവുന്നില്ല…”അതും പറഞ്ഞു അവൾ മുഖം പൊത്തി കരഞ്ഞുകൊണ്ട് പുറത്തേക്കോടി….

ശ്രീ സങ്കടത്തോടെ ഇരുന്നു ആ ഒരുരുള ചോറുമായി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ചിങ്ങം തീർന്നു…

ശ്രീധരേട്ടൻ ഡിസ്ചാർജ് ആയി…

ബാലൻ മാഷ് തന്റെ വീട്ടിലേക്കാണ് ശ്രീധരനെ കൊണ്ടു വന്നത്…ഒരു മാസത്തെ റെസ്റ്റ് പറഞ്ഞിട്ടുണ്ട്…

സേതുവിനെ അവിടെ നിർത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നു…

വിധി വരുന്നത് വരെ ഒന്നു സൂക്ഷിക്കണമെന്നു വാപ്പിച്ചിയും ശ്രീയെ വിളിച്ചു പറഞ്ഞിരുന്നു…

എങ്കിലും അവൾ അച്ഛന്റെ കൂടെ അവിടെ തന്നെയാണ് നിന്നത്…

പ്രകാശനും,ഫൈസിയും,ഡേവിച്ചനും മാറി മാറി രാത്രി കാലങ്ങളിൽ ബാലൻ മാഷിന്റെ വീട്ടിൽ നിന്നു…

ശ്രീ ഇടക്കിടക്ക് ചെല്ലുന്നുണ്ടായിരുന്നു…

അച്ഛന്റെ ശുശ്രൂഷയിൽ മുഴുകി നടക്കുന്നയാൾ തന്നെ കാണുന്നേയില്ലാ എന്നവൻ മനസിലാക്കുന്നുണ്ടായിരുന്നു…

ഉമ്മറത്തിരിക്കുമ്പോൾ കിട്ടുന്ന ചായ പോലും ടീച്ചറാണ് കൊണ്ടു കൊടുത്തിരുന്നത്…

എല്ലാ സന്തോഷങ്ങളും കുസൃതികളും കേട്ടടങ്ങിയപോലെ..

കുറേക്കൂടി പ്രായമായി എന്തൊക്കെയോ പക്വത വന്ന പോലെ…

ഒരു പക്ഷെ ഒരു പ്രായം മുതൽ കൂട്ടായി കിട്ടിയ വേദനയുടെ ഭാരത്തിന്റെ തുടർച്ചയിൽ ആ വിധിയോട് തന്നെ പൊരുത്തപ്പെട്ടു പോകുന്നതിന്റെയാവാം….

ശ്രീയേട്ടനെ കാണുമ്പോഴുണ്ടായിരുന്ന ആ തിളക്കം ഇന്നാ മുഖത്തില്ല…
സ്വപ്നങ്ങളില്ലാതെ…ആഗ്രഹങ്ങളില്ലാത്തെ…മോഹങ്ങളില്ലാതെ….ജീവൻ പോലുമില്ലാതെ…ഒരാൾ….

ഉടനെയൊന്നും കട തുറക്കാൻ പറ്റില്ല എന്നൊരു ആവലാതി ശ്രീധരേട്ടൻ ശ്രീയോട് പറയുകയുണ്ടായി…

അവൻ ഡേവിച്ചന്റെ അപ്പൻ അന്തോണിച്ചനുമായി ആലോചിച്ചു ആ കട ഡേവിച്ചനു നോക്കി നടത്താൻ കൊടുത്തു…വാടകയിനത്തിൽ ഒരു തുക ശ്രീധരേട്ടനു കൊടുക്കാൻ ധാരണയായി…

വെറുതെ തെക്കു വടക്കു നടന്നിരുന്ന ഡേവിച്ചന് അത് വലിയൊരു അനുഗ്രഹമായി…

💙

അങ്ങനെ ആ ദിവസം വന്നെത്തി…

കോടതി ശിവശങ്കർ കൊലക്കേസിൻ മേൽ വിധി പറയുന്ന ദിവസം…

വളരെയേറെ കൗതുകത്തോടെയാണ് കോടതി ആ കേസ് വായിച്ചത്….

തന്റെ മകളുടെ ജീവന് വേണ്ടി പതിന്നാലുവർഷത്തെ കിടന്ന കിടപ്പിൽ നിന്നു ഉയർത്തെഴുന്നേറ്റു വന്ന ആ അമ്മയെ കോടതി ബഹുമാനിച്ചു…

അമ്മയിലും വലിയൊരു ദൈവമുണ്ടോ എന്ന ആമുഖത്തോടെയാണ് കോടതി തുടങ്ങിയത്…

“‘അമ്മ”എന്ന പദത്തിനു കൂടുതൽ കൂടുതൽ അർഥങ്ങളും മാനവും കൈവരുന്നതായി കോടതി നിരീക്ഷിച്ചു…

ഒരു പെണ്കുട്ടിയുടെ ജീവനെയും മാനത്തിനെയും ഹനിക്കുവാൻ ഉള്ള മഹാപാതകത്തിനിടക്കു മകളുടെ രക്ഷക്കായി അവളുടെ അമ്മ തന്നെ ആ കൃത്യം ചെയ്തു എന്നുള്ളത് കൊണ്ടു ഈ കേസ് നിലനിൽക്കില്ലെന്നും തള്ളി പ്പോവുകയാണെന്നും കോടതി അറിയിച്ചു…

ഭാനുമതിയുടെ ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്നും ഏറ്റവും മികച്ച വൈദ്യസഹായം തന്നെ അവർക്ക് ലഭ്യമാക്കണമെന്നും ആണ് കോടതി ആഗ്രഹിക്കുന്നതെന്നും പറയുകയുണ്ടായി….

ഈ കേസിനെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് കോടതി വിശേഷിപ്പിച്ചത്….

തൊഴുകൈകളോടും നിറമിഴികളോടും ആണ് ഭാനുമതി വിധി കേട്ടു നിന്നത്…

വേച്ചു വേച്ചു പുറത്തേക്കു വന്ന അവരെ ശ്രീധരേട്ടൻ ചേർത്തു പിടിച്ചു…

ശ്രീയും അച്ഛനും ഫൈസിയും ഡേവിച്ചനും കൂടി ശ്രീയുടെ കാറിലും ബാലൻ മാഷും സാവിത്രിറ്റീച്ചറും പ്രകാശനും ശ്രീധരേട്ടനും കൂടി മറ്റൊരു കാറിലുമായാണ് എത്തിയത്..

സേതുവിനെ കൊണ്ടുവന്നിരുന്നില്ല..
ഗീതേച്ചിയെയും മധുവേട്ടനേയും ഏല്പിച്ചാണ് പോന്നത്…

കോടതിയിൽ നിന്നിറങ്ങി ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു…അവിടെ നിന്നിറങ്ങുന്ന നേരമാണ് ഭാനുമതിക്ക് ഒരു തളർച്ച തോന്നിയത്…

പുറകിലേക്ക് മറിഞ്ഞു പോയ അവരെ ശ്രീയാണ് താങ്ങിയത്…

ഭാനുമതിയെ ചികിൽസിച്ചു കൊണ്ടിരുന്ന വൈദ്യന്റെ വീട് അവിടെ അടുത്തായിരുന്നത് കൊണ്ട് തന്നെ അങ്ങോട്ടാണ് ശ്രീ കാർ വിട്ടത്…

കൊണ്ട് ചെന്നൈയുടനെ വൈദ്യർ പരിശോധിച്ചു….കാര്യങ്ങളൊക്കെ അയാൾ പത്രത്തിൽ നിന്നും അറിഞ്ഞിരുന്നു…

“കുറെയായില്ലേ ശ്രീധരാ…മരുന്നു മുടങ്ങിയിട്ട് ….അതിന്റെയാ….പക്ഷെ ഇതൊരു നല്ല ലക്ഷണമല്ല….വീണ്ടും പഴയരീതിയിലേക്കു പോകാനുള്ള ചാൻസ് കൂടുതലാ ….അതുകൊണ്ടു ഞാൻ ഒരു കാര്യം പറയാം…

നല്ല ചികിത്സ ലഭ്യമാക്കണം ഭാനുവിന്…ഇവിടെ കിടത്തി ചികിത്സയില്ല…എനിക്ക് പരിചയമുള്ള ഒരിടമുണ്ട്…ഇല്ലിക്കൽ ആണ്…ഒരാശ്രമം…അവിടെ ചികിത്സാ സൗകര്യം ലഭിക്കും…

അവിടെ തന്നെ താമസിച്ചു ചികിത്സിക്കണം …ബാക്കിയൊക്കെ അവർ പറയും..”

അപ്പൊ തന്നെ കൊണ്ടുപോയേക്കാം എന്നു തീരുമാനമായി…

സേതുവിനെ കാണണമെന്ന ഒരു മോഹം ഭാനുമതിക്കുണ്ടായി….

അവിടെ കൊണ്ടു വന്നു കാണിക്കാം എന്നു ബാലൻ മാഷ് വാക്ക് കൊടുത്തു…

ശ്രീയും ബാലൻ മാഷും ശ്രീധരേട്ടനും ഡേവിച്ചനും കൂടിയാണ് ഭാനുമതിയെ ഇല്ലിക്കലിലേക്കു കൊണ്ടുപോയത്…

ബാക്കിയുള്ളവർ പ്രകാശന്റെ കൂടെ ആ കാറിൽ തിരികെ പോയി…

അവർ ഇല്ലിക്കൽ ഉള്ള ആ ആശ്രമത്തിലേക്കു ചെന്നു….

പുറത്ത് നിന്ന സെക്യൂരിറ്റിയോട് ചോദിച്ചു മഠത്തിൽ ചെന്നു അവിടുത്തെ ചുമതലയുള്ള ഒരു സ്വാമിയെ കണ്ടു…

ശ്രീയാണ് കാര്യങ്ങൾ ഒക്കെ സംസാരിച്ചത്…

ചികിത്സാസൗകര്യം ലഭ്യമാണെന്നും ആയുർവ്വേദചികിത്സയോടൊപ്പം യോഗയും കൗണ്സിലിങ്ങും പ്രാർത്ഥനകളും കൂടി ചേർന്ന ചികിത്സാരീതിയാണെന്നും അവിടുന്നു വ്യക്തമാക്കി…

ഒരാൾക്ക് രോഗിയുടെ കൂടെ ആശ്രമത്തിൽ കഴിയാമെന്നും..പുറത്തു നിന്നും സന്ദർശനം അധികം അനുവദിക്കയില്ലെന്നും ചികിത്സക്കായി ചെറിയൊരു ദക്ഷിണ മഠത്തിൽ ഏൽ പ്പിക്കേണ്ടതാണെന്നും അവിടെ നിന്നും അറിയിച്ചു…

ചികിത്സ എപ്പോൾ കഴിയും എന്ന് പറയാനോക്കില്ലാ എന്നും ചിലപ്പോൾ മാസങ്ങളോ വര്ഷങ്ങളോ എടുത്തേക്കാമെന്നും അവിടെ നിന്നറിയിച്ചു ..എങ്ങനെയായാലും അതുകഴിഞ്ഞേ രോഗിയെ പുറത്തേക്ക് അയയ്ക്കൂ എന്നും….

എല്ലാ കാര്യങ്ങളും ശ്രീയും ബാലൻ മാഷും കൂടി സമ്മതിച്ചു…

ശ്രീധരേട്ടൻ ഭാനുമതിയുടെ കൂടെ നിൽക്കാമെന്ന് പറഞ്ഞു…

അത് നല്ലതാണെന്നു മറ്റുള്ളവർക്കും തോന്നി…ശ്രീധരേട്ടനും അല്പം റെസ്റ്റ് കിട്ടുമല്ലോ…തന്നെയുമല്ല ആശ്രമത്തിലെ അന്തരീക്ഷവും വളരെ നല്ലതാണ്….

ബാലൻ മാഷിനെ മാറ്റി നിർത്തി ശ്രീധരേട്ടൻ വിതുമ്പി…

“മാഷേ…ന്റെ മോള്….ഞാൻ മാഷിനെ ഏല്പിക്കുകയാ അവളെ…നിങ്ങൾ രണ്ടാളും അവൾക്കു അച്ഛനും അമ്മയും ആണെന്നെനിക്കറിയാം…”

മറുപടി പറയാതെ ആ കൈകളിൽ അമർത്തിപ്പിടിച്ചതെ ഉള്ളൂ മാഷ്….

അവർ രണ്ടാളും കൂടി മുറിയിലേക്ക് കയറുമ്പോൾ ഭാനുമതിയുടെ കിടക്കക്കരികിൽ ഇരിക്കുന്ന ശ്രീയെ ആണ് കണ്ടത്…

“ഞാൻ കാരണം മോൻ ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലേ….??”

“യ്യോ…ഇല്ലമ്മേ…ഒരിക്കലുമില്ല…ന്റെ മനസിലിന്ന് ദൈവങ്ങളെക്കാൾ മുകളിലായി ഇരിക്കുന്ന രണ്ടുപേരെ ഉള്ളൂ….ഒന്നു വാപ്പിച്ചിയും പിന്നെയൊന്നു അമ്മയും”..

ഭാനുമതിയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടു അവൻ പറഞ്ഞതു കേട്ടു അവിടെ നിന്നവരുടെയെല്ലാം കണ്ണു നിറഞ്ഞു…

അമ്മയെ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു സേതു…

പക്ഷെ തിരികെ വന്നവർ പറഞ്ഞ കാര്യങ്ങൾ അറിഞ്ഞു അവൾ വീണ്ടും സങ്കടത്തിലായി…

പിന്നെ ആ വിധിയോടും പൊരുത്തപ്പെട്ടു….

ബാലൻ മാഷിനൊപ്പം ടീച്ചറമ്മയുടെ നിഴൽ പറ്റി ആ വീട്ടിലെ ഒരാളായി…

ശിവന്റെ പഴകേസുകൾ എല്ലാം അജിത് ശിവദാസ് കുത്തിപ്പൊക്കി…കൂട്ടാളികളിൽ ചിലരെ പിടിച്ചു…മറ്റുചിലർ ഒളിവിൽ പോയി…
അങ്ങനെ ആ ഭീഷണിയും നീങ്ങി…

കാര്യങ്ങൾ എല്ലാം പഴയത് പോലെയായി…

ശ്രീ വീണ്ടും കോച്ചിങ് സെന്ററിൽ പോയി തുടങ്ങി…

വൈകിട്ട് വന്നു ഡേവിച്ചന്റെ കൂടെ കടയിൽ കുറച്ചു നേരം ഇരിക്കും…

എന്നും വെളുപ്പിനെഴുന്നേറ്റു പണിക്കാരോടൊപ്പം പാടത്ത് കൂടുന്നതും പതിവാക്കി…കുറച്ചുനാളായി നിന്നുപോയൊരു ശീലമായിരുന്നു അത്…

പക്ഷെ ആ മുഖമോന്നു കാണാനുള്ള അവസരം ശ്രീക്ക് ലഭിക്കുന്നില്ലായിരുന്നു…
മഹാദേവന്റെ നടക്കൽ പോലും അവൾ വരാറില്ലായിരുന്നു…

വീട്ടിൽ ചെന്നാലും അറിയാതെ പോലും മുന്നിൽ വന്നൊന്നു പേടില്ലായിരുന്നു…

അങ്ങനെയിരിക്കുമ്പോഴാണ് ബാലൻ മാഷിന് കാനഡയിൽ നിന്നും മകന്റെ വിളി വന്നത്…

അവൻ വരുന്നു…അച്ഛനെയും അമ്മയെയും കാനഡക്കു കൂട്ടിക്കൊണ്ടു പോകാൻ….

അടുത്ത ദിവസം തന്നെ എത്തുമത്രെ…മൂന്നാഴ്ചക്കുള്ളിൽ എല്ലാവർക്കും കൂടി മടക്കം….

ബാലൻ മാഷ് ത്രിശങ്കുവിലായി…

സേതുവിന്റെ കാര്യം…….?????

ബാലൻ മാഷ് സേതുവിന്റെ അച്ഛനുമായി കൂടിയാലോചിച്ചു…

“ഞാനൊന്ന് മാധവനോട് ചോദിക്കട്ടെ ശ്രീധരാ…”?

ശ്രീധരൻ ഒന്നും മിണ്ടിയില്ല….

മാധവൻ മാഷിനോട് ചെന്നു ബാലൻ മാഷ് കാര്യം അവതരിപ്പിച്ചു…

“ഒരുനാൾ ഇഷ്ടപ്പെട്ടിരുന്നവരല്ലേ മാധവ അവർ….ആ ഇഷ്ടം ഇപ്പോഴുമുണ്ടാവില്ലേ….”

“എനിക്ക് പരിപൂർണ്ണ സമ്മതവാ മാഷേ….

ശ്രീയെയും അമ്മയെയും കൂടി ഞാൻ അങ്ങോട്ട് അയക്കാം….സേതുവിനോട് മാഷ് സംസാരിച്ചോളൂ….”

സന്തോഷത്തോടെയാണ് ബാലൻ മാഷ് മടങ്ങിയത്….

തെല്ലൊരു ആശങ്കയോടെയാണ് അമ്മയോടൊപ്പം ശ്രീ ബാലൻ മാഷിന്റെ വീട്ടിലെത്തിയത്…

കുറെ നാളുകളായി ആ കണ്ണുകൾ തന്നെ കാണുന്നില്ലെന്ന് അവനറിയുന്നുണ്ടായിരുന്നു….
ആ മനസ്സിൽ തന്റെ മുഖമില്ലെന്നും…ആ ഹൃദയം തനിക്കായി മിടിപ്പുകൾ ഇപ്പോൾ മാറ്റിവെക്കുന്നില്ലെന്നും…..

സുമംഗലാമ്മ അകത്ത് കയറി സേതുവുമായി സംസാരിച്ചു…സാവിത്രി ടീച്ചറും ഒപ്പമുണ്ടായിരുന്നു…

“എന്താടാ പൊന്നു മുഖത്തൊരു സന്തോഷമില്ലാത്തത്…”

“എനിക്ക് കഴീല്ലമ്മേ…ഇതിന്….’അമ്മ ജീവിച്ചിരുന്നിട്ടും അമ്മയുടെ സാന്നിധ്യമില്ലാതെ എന്റെ കല്യാണം നടക്കുകാന്ന് വെച്ചാൽ അവിടെയും ഞാൻ ഭാഗ്യം കേട്ടൊരു ജൻമമായി പോയല്ലോ അമ്മേ….

ഞാൻ മനസ്സു കൊണ്ടു ഒട്ടും തയ്യാറല്ല അമ്മേ ഒരു കല്യാണത്തിന്….എന്റെ മനസ്സ് ഒന്നിലും തങ്ങി നിൽക്കുന്നില്ല….”

“അമ്മയ്ക്കറിയാം മോൾക്ക് ഇനിയും ഒരുപാട് സമയം വേണം ഒന്നു പാകപ്പെടാനെന്നു…എത്ര നാൾ വേണമെങ്കിലും കണ്ണൻ നിനക്കായി കാത്തിരുന്നോളും…

പക്ഷെ ഒരു ചടങ്ങു നടത്താതെ പറ്റില്ലല്ലോ…ബാലൻ മാഷിനൊക്കെ രണ്ടാഴ്ച കഴിഞ്ഞാൽ പോകണ്ടെ..??മോളെന്താ ചെയ്ക…കണ്ണന്റെ പെണ്ണായിട്ടല്ലേ അവിടെ നിർത്താൻ പറ്റൂ…

അല്ലെങ്കിൽ നാട്ടുകാർ എന്തു പറയും….”

സേതു ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു….

“എല്ലാം ശരിയാകും…അമ്മയില്ലേ കൂടെ..”അവളുടെ തലയിൽ ഒന്നു തഴുകിക്കൊണ്ടു സുമംഗലാമ്മ പുറത്തേക്കിറങ്ങി….

അകത്ത് നിന്നു അത്ര നല്ല പ്രതികരണം ഒന്നുമല്ല കിട്ടിയതെന്ന് അമ്മയുടെ മുഖത്തു നിന്നു ശ്രീ വായിച്ചെടുത്തു….

അവർ യാത്രപറഞ്ഞു അവിടെ നിന്നുമിറങ്ങി….

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഒരുമാസം കൂടി ഭാനുമതിയെ കാണാൻ ചെന്നതാണ് ശ്രീ…

സേതുവിന് വിവാഹത്തിന് എന്തോ ഇഷ്ടക്കേടുണ്ടെന്നു ഭാനുമതിയുടെ ഏതോ ഒരു ചോദ്യത്തിന് തൊടാതെ തൊട്ടു മറുപടി പറഞ്ഞു ശ്രീ….

ശ്രീയുടെ നെറുകയിൽ തലോടി കൊണ്ടു തങ്ങളുടെ വീട്ടിലെ സേതുവിന്റെ മുറിയിലെ ചില്ലലമാര ഒന്നു പോയി നോക്കാൻ ചിരിച്ചു കൊണ്ട് ആവശ്യപ്പെട്ടു ഭാനുമതി…..

തിരികെ വരും വഴി ബുള്ളറ്റ് ഇടവഴിയിലേക്കു തിരിച്ചു ഒതുക്കുകല്ലിന്റെ ചുവട്ടിൽ വെച്ചു അരഭിത്തിയുടെ തൂണിന് മുകളിലിരുന്ന താക്കോലെടുത്ത് വീട് തുറന്നു അകത്തെക്കു പ്രവേശിച്ചു ശ്രീ….

ചില്ലലമാര തുറന്നു….ആകെയൊന്നു നോക്കി….ഏറ്റവും അടിയിലെ തട്ടിലായി ഒരു വലിയ ബോക്‌സ് ഇരിക്കുന്നത് കണ്ടു….

ശ്രീ അത് തുറന്നു നോക്കി….

എന്ജിനിയറിങ്ങിന് ആദ്യമായി പുഴക്കരയിൽ നിന്നു അഡ്മിഷൻ മേടിച്ച കുട്ടി എന്ന തലക്കെട്ടിൽ അന്നത്തെ മനോരമ പേപ്പറിന്റെ സപ്പ്ലിമെന്റിൽ ഒരു വാർത്ത വന്നിരുന്നു….

ആ പേപ്പർ ആണ് അവന്റെ കണ്ണിൽ ആദ്യം തടഞ്ഞത്….ഒരു പതിനെഴുകാരന്റെ ചിരിച്ച മുഖം അതിലുണ്ടായിരുന്നു…..

ഒരു ചെറിയ ജ്യുവൽ ബോക്‌സ് അതിലുണ്ടായിരുന്നു…അവനത് തുറന്നു നോക്കി….തന്റെ മാലയിലെ നഷ്ടപ്പെട്ടുപോയ Sree എന്നെഴുതിയ സ്വർണ്ണ ലോക്കറ്റ്….

അവനത് എടുത്തു നോക്കി….അന്ന് പള്ളിമുറ്റത്ത് വെച്ചു ചേർത്തുപിടിച്ചപ്പോഴുണ്ടായ മൽപ്പിടുത്തത്തിൽ പൊട്ടിപ്പോയ മാലയുടെ ലോക്കറ്റ്….

അതിനോട് ചേർന്നു നാലായി മടക്കിയ ഒരു കടലാസ് കണ്ടു….

അതെടുത്തു നിവർത്തി അവൻ വായിച്ചു…..

തന്റെ കൈപ്പടയിൽ ആദ്യമായി കൂടെക്കൂട്ടാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു കഴിഞ്ഞ ധനുമാസരാത്രിയിൽ ക്രിസ്തുമസ് തലേന്ന് താൻ സമ്മാനപ്പൊതിയുടെ കൂടെ കൊടുത്ത പ്രണയലേഖനം…..

അതിനും താഴെ ഒരു തൂവെള്ള കർച്ചീഫ്…അതിൽ ശ്രീയുടെ മുഖം വരച്ചിട്ടു തുന്നിച്ചേർത്തിരുന്നു….താടിയിൽ തടവി ചിരിക്കുന്ന ഒരു തുന്നൽചിത്രം….

💓ഇത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നോ ആ ഹൃദയത്തിൽ ഈ മുഖം….
ഇത്രയേറെ കരുതലും ഭ്രാന്തും ഉണ്ടായിരുന്നോ ആ മനസിൽ….💓

ശ്രീയുടെ മുഖത്തു കുറെ നാൾ കൂടി ആ പഴയ കള്ളച്ചിരി വിടർന്നു…

അവൻ മേശമേൽ ഫ്രെയിംചെയത് വെച്ചിരുന്ന സേതുവിന്റെ ചെറിയൊരു ഫോട്ടോയെടുത്ത് ആർത്തിയോടെ ചുംബിച്ചു….

“എത്രകാലം വേണമെങ്കിലും കാത്തിരിക്കാം നിനക്കായി….ഈ ഒരു ജന്മം മുഴുവനും….”അവൻ ആ ഫോട്ടോയിലേക്കു നോക്കി ആർദ്രമായി പറഞ്ഞു

വീട് വൃത്തിയാക്കാനായി അവിടേക്ക് വന്ന സേതുവിന്റെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ചെന്നാണ് ആ വാക്കുകൾ പതിച്ചത്….

തുടരും

Nb: വായനക്കാരോട്, മെട്രോ ജേണൽ ഓൺലൈനിൽ 20 ഓളം നോവലുകൾ എല്ലാ ദിവസവും പോസ്റ്റ് ചെയ്യുന്നുണ്ട്. മിക്ക നോവലുകളും എല്ലാ ദിവസവും പോസ്റ്റ് ചെയ്യുന്നുണ്ട്. എഴുതിക്കഴിഞ്ഞതും ഏകദേശം എല്ലാ എപ്പിസോഡുകളും ഞങ്ങളുടെപക്കലുള്ളത്‌കൊണ്ടുമാണ് അത് എന്നും പോസ്റ്റ് ചെയ്യുന്നത്. ചില നോവലുകൾ എന്നും പോസ്റ്റ് ചെയ്യാൻ ആകുന്നില്ല. കാരണം എഴുത്തുകാരികൾ എപ്പിസോഡുകൾ എല്ലാം അയച്ചുതന്നിട്ടില്ല. അവർ തരുന്ന മുറക്ക് അന്ന് തന്നെ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഉദാ. നിലാവിനായ്, നീ നടന്നവഴികളിലൂടെ, ശ്രീയേട്ടൻ ബി ടെക്, ഈ സായാഹ്ന നമുക്കായ് മാത്രം, നിലാവ് പോലെ എന്ന നോവലുകൾ അതിൽ ഉൾപ്പെടും. എഴുത്തുകാരികളുടെ തിരക്കുകൾ കാരണമായിരിക്കും അത് വൈകാൻ കാരണം. ഒരു നോവൽ ടൈപ്പ് ചെയ്യാൻ ഒരു അഞ്ച് മണിക്കൂറെങ്കിലും എടുക്കുമെന്നാണ് അവർ പറയുന്നത്. എല്ലാ വായനക്കാരും സഹകരിക്കണമെന്ന് അറിയിക്കുന്നു. എല്ലാ നോവലുകളും ലൈക്ക് ചെയ്ത് അവരെ പ്രോത്സാഹിപ്പിക്കണമെന്നും അറിയിക്കുന്നു.🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19

ശ്രീയേട്ടൻ… B-Tech : PART 20

ശ്രീയേട്ടൻ… B-Tech : PART 21

ശ്രീയേട്ടൻ… B-Tech : PART 22

ശ്രീയേട്ടൻ… B-Tech : PART 23

ശ്രീയേട്ടൻ… B-Tech : PART 24

ശ്രീയേട്ടൻ… B-Tech : PART 25

ശ്രീയേട്ടൻ… B-Tech : PART 26

Comments are closed.