Friday, June 14, 2024
Novel

😍ശ്രീയേട്ടൻ… B-Tech 😍 ഭാഗം 25

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

“ആരുമില്ലാണ്ടാക്കിയില്ലേ എന്നെ…ഞാൻ ഒറ്റയ്ക്കായി ല്ലേ…..”സേതു ഊർന്നു നിലത്തേക്കിരുന്നു…

അന്തിച്ചു നിന്ന ബാലൻ മാഷിന്റെ തോളിൽ ഒരു കരസ്പർശം…

മാഷ് തിരിഞ്ഞു നോക്കി…ഫൈസിയും മാധവൻ മാഷും…

“ഡോ..മാധവ…എന്താ ഈ കുട്ടി പറയണേ…”ബാലൻ മാഷ് വേവലാതി പൂണ്ടു…

ബാലന്മാഷിനെ മാറ്റി നിർത്തി ഫൈസിയും മാധവൻ മാഷും കൂടി കാര്യങ്ങൾ പറഞ്ഞു…

ഇതേ സമയം സേതുവിന്റെ അടുത്ത് വെറും നിലത്തിരിക്കുകയായിരുന്നു ശ്രീ..

“സേതു…അമ്മയ്ക്ക് ഒന്നും വരില്ല…ഞാൻ കുറ്റമേറ്റോളാം…അമ്മയല്ലല്ലോ ഞാനല്ലേ ആദ്യം വെട്ടിയത്…അമ്മയ്ക്കൊന്നും സംഭവിക്കില്ല…അമ്മയെ നിന്റടുത്ത് ഞാൻ കൊണ്ടുവരും…നിന്റെ ശ്രീയേട്ടൻ കൊണ്ടുവരും…

കഴിഞ്ഞില്ല… സേതുവേ…കഴിഞ്ഞില്ല….നിന്നെ ഉപദ്രവിക്കുന്ന കണ്ടപ്പോൾ നോക്കി നിൽക്കാൻ…ശരിയാ നീ പറഞ്ഞത്…ഞാൻ അപ്പോൾ ഒന്നും കണ്ടില്ലെന്നു നടിച്ചു ഇറങ്ങിപ്പോയിരുന്നെങ്കിൽ ഇപ്പോൾ നിന്റച്ഛനും അമ്മയും നിന്റൊപ്പം തന്നെ കാണുമായിരുന്നു…
പക്ഷെ…പക്ഷെ..ശ്രീയേട്ടന് ആവില്ലെടി നിന്നെക്കണ്ടില്ലെന്നു നടിക്കാൻ..
എന്റെ മുന്നിൽ ഒരാൾ നിന്നെ…..അത്രമേൽ സ്നേഹിച്ചു പോയെടി….നീയെന്റെ അല്ലായിരുന്നോടീ…നീയെന്നെ വെറുക്കല്ലേ സേതുവേ…സഹിക്കാൻ പറ്റില്ലടീ..സേതുവേ….നഷ്ടപ്പെട്ടുപോയീന്നു മനസിലായപ്പോഴുണ്ടായ വേദനയെക്കാൾ വലുതാടി നീയെന്നെ വെറുത്താലുണ്ടാകുന്ന വേദന…വെറുക്കല്ലേ…സേതുവേ…”
………ശ്രീ അറിയാതെ വിതുമ്പി…

ഒന്നും മിണ്ടാതെ കാൽ മുട്ടുകളിൽ തല ചേർത്ത് കൂനിപ്പിടിച്ചിരുന്നു സേതു…മിഴികൾ വാർത്തുകൊണ്ടു…

പുറത്തേക്കിറങ്ങിയ ഫൈസിക്ക് പെട്ടെന്ന് ഗേറ്റിന്റടുത്തു നിന്ന് രണ്ടുപേർ മാറുന്നത് പോലെ തോന്നി…

അവനത് പറയാനായി അകത്തേക്ക് വന്നപ്പോൾ ശ്രീ അച്ഛനോടും ബാലൻ മാഷിനോടും എന്തോ സംസാരിക്കുന്നത് കേട്ടു അതു ശ്രദ്ധിച്ചു…

“അച്ഛാ…സേതുവിനെ ഇവിടെ നിർത്തണ്ട…അതു റിസ്ക് ആണ്..ബാലൻ മാഷ് മാത്രമാണിവിടെ ഉള്ളത്…എന്തെങ്കിലും ഒരാപത്ത് ഉണ്ടായാൽ അടുത്തെങ്ങും ഒരു വീട് പോലുമില്ല…”

“പിന്നെ എന്താ ഇപ്പൊ ചെയ്യുക…നമുക്ക് ശ്യാമിനെ ഒന്നു വിളിച്ചു പറഞ്ഞാലോ..”??

ശ്യാം പുഴക്കരകാരനാണ്..മാധവൻ മാഷിന്റെ ഒരു പഴയ വിദ്യാർത്ഥി..ഇപ്പൊ പൊലീസിലാണ് …..

“അത് ചെയ്യാം..ന്നാലും..ഇന്നത്തെ രാത്രി നമ്മൾ കൂടുതൽ ശ്രദ്ധിക്കണം..”ബാലൻ മാഷ് പറഞ്ഞു..

“അച്ഛാ..ഞാനൊരു കാര്യം പറയട്ടെ..നമുക്ക് മധുവേട്ടന്റെയും ഗീതേച്ചിയുടെയും കൂടെ നിർത്തിയാലോ…ഒരു പട്ടാളക്കാരന്റെ വീട്ടിലേക്കു അത്ര പെട്ടെന്ന് ഒരുത്തനും വരില്ല…ഒന്നു ഭയക്കും..പിന്നെ നമ്മളുമൊക്കെയുണ്ടല്ലോ അടുത്ത്…”

അതെല്ലാവർക്കും സ്വീകാര്യമായി തോന്നി…

സേതു കൂടെ വരുവോ എന്നൊരു ഭയം ശ്രീയുടെ മനസ്സിലുണ്ടായിരുന്നു…

“അച്ഛാ..അച്ഛൻ വിളിക്കൂ അവളെ..”ശ്രീ മാധവൻ മാഷിനോട് പറഞ്ഞു..

മാധവൻ മാഷ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവൾ എഴുന്നേറ്റു…

ഫൈസിയും ശ്രീയും കൂടി അവളെ കാറിൽ കൊണ്ടിരുത്തി…

മാധവൻ മാഷ് ബാലൻ മാഷിനോട് സംസാരിക്കുകയായിരുന്നു…ആ നേരത്ത്…

“ഞങ്ങളുടെ വീട്ടിൽ നിർത്തിയാൽ മതിയായിരുന്നു..പക്ഷെ നമ്മൾ നാട്ടുകാരെ കൂടി മാനിക്കണമല്ലോ..എന്തു ബന്ധത്തിന്റെ പേരിലാ എന്നു എല്ലാവരും ചോദിച്ചാൽ…എന്താ പറയാ..

ഏതായാലും ഇനിയിപ്പോ എല്ലാമൊന്നു കലങ്ങിത്തെളിയട്ടെ..ഡീപ് ആയിട്ടൊരു അന്വേഷണമുണ്ടായാൽ ശ്രീയെ അത് ബാധിക്കും..

ഇപ്പൊ നമ്മൾ മൂന്നാലു പേർക്ക് മാത്രമേ ആ കൊലപാതകസമയത്ത് അവന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്നതായി അറിയൂ…
ഏതായാലും ഞാൻ നാളെ വരാം..നമുക്ക് ഭാനുമതിക്കായി ഒരു വക്കീലിനെ കണ്ട് ഒന്നു മൂവ് ചെയ്യണം”

“ആയിക്കോട്ടെ മാധവ..ഞാൻ രാവിലെ വിളിക്കാം…”

അവർ യാത്രപറഞ്ഞു പോയി…

വീട്ടിലേക്കു കാർ കയറ്റി നിർത്തി ഫൈസിയും ശ്രീയും ഇറങ്ങി..

മാധവൻ മാഷ് ബാക്‌സീറ്റിൽ നിന്നും സേതുവിന്റെ കൈപിടിച്ചിറങ്ങി…

സുമംഗല ഒന്നും മനസ്സിലാവാതെ സിറ്റ് ഔട്ടിന്റെ തൂണിൽ പിടിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു…

അവളെയും കൊണ്ട് മാഷും ഫൈസിയും കൂടി വടക്കേപ്പുറത്തൂടെ മധുവിന്റെ വീട്ടിലേക്കു നടന്നു…

ശ്രീ അങ്ങോട്ട് പോയില്ല…

അടുക്കളപ്പുറത്തെ മൂവാണ്ടൻ മാവിൽ ചാരി അവൻ അങ്ങോട്ടു നോക്കി നിന്നു…

മധുവേട്ടൻ അകത്തു നിന്നിറങ്ങി വരുന്നതും… അച്ഛൻ മധുവേട്ടനോട് സംസാരിക്കുന്നതും… മധുവേട്ടൻ ഗീതേച്ചിയെ വിളിച്ചു സേതുവിനെ ഏല്പിക്കുന്നതും…

ഗീതേച്ചി സേതുവിനെ ചേർത്തുപിടിച്ചു അകത്തേക്ക് കൊണ്ടു പോകുന്നതും ശ്രീ വേപഥുവോടെ നോക്കി നിന്നു…

തിരിച്ചു വന്നു അച്ഛൻ അകത്തേക്ക് കയറിയപ്പോൾ ശ്രീ പിന്നിൽ നിന്നും വിളിച്ചു…

“അച്ഛാ…”

മാധവൻ മാഷ് തിരിഞ്ഞു നോക്കി..

“അറിയാം..നീയെന്താ പറയാൻ പോകുന്നതെന്ന്…യാത്ര മാറ്റിവെച്ചോളൂ…..ഫ്‌ളൈറ്റ് ടിക്കറ്റ് കാൻസൽ ചെയ്തെക്ക്…നല്ലൊരു ജോലിയായിരുന്നു…പക്ഷെ അതിലും വലുതെന്തോ മഹാദേവൻ നിന്നിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു…ദേവന്റെ തീരുമാനം മറ്റെന്തൊക്കെയോ ആണ്..”

ഫൈസി അന്തം വിട്ടു നിന്നു…ഇതു വല്ലാത്തൊരു വിധി തന്നെ ഈ ചെക്കന്റെ…എത്രാമത്തെ ജോലിയാ ഈ നഷ്ടമാവുന്നെ…അവനോർത്തു…

സമയം പതിനൊന്നോടടുത്തിരുന്നു…

എല്ലാവരും കിടന്നു…ഉറക്കവും പിടിച്ചു…

ശ്രീക്ക് ഉറക്കം വന്നേയില്ല…കണ്ണടക്കുമ്പോഴൊക്കെ ജീവനുവേണ്ടി പിടയുന്ന ശിവന്റെ മുഖം തലക്ക് മീതെ വട്ടമിട്ടു പറക്കുന്ന ഈയാംപാറ്റകളെ പോലെ അവനെ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു…

ഫൈസി അടുത്തു തന്നെ കിടപ്പുണ്ട്…ശ്വാസഗതിയിൽ നിന്നു അവൻ ഉറക്കം പിടിച്ചു എന്നു ശ്രീക്ക് മനസിലായി…

എവിടൊക്കെയോ എന്തോ മറിഞ്ഞു വീഴുന്ന പോലെ…കരിയിലകളൊക്കെ അനങ്ങുന്ന പോലെയൊരു ഒച്ച…ആരോ അടക്കിപ്പിടിച്ചു സംസാരിക്കുന്ന പോലെ…

ശ്രീ എഴുന്നേറ്റു…ശ്രദ്ധയോടെ ചെന്നു അടുക്കളവാതിൽ തുറന്നു…പുറത്തേക്കു നോക്കി…ആരുമില്ല….

അവൻ അടുക്കളയുടെ പുറത്തെ വരാന്തയുടെ അരഭിത്തിയിൽ കയറി മധുവേട്ടന്റെ വീട്ടിലേക്കു നോക്കി ചരിഞ്ഞു കിടന്നു…

ആ വീടിനുള്ളിലെ ഏതോ ഒരു മുറിയിൽ തന്റെ പ്രാണൻ ഉണ്ട്…ഏതോ ഒരു ഉൾക്കാഴ്ചയിൽ ദേവൻ വ്യക്തമാക്കിത്തന്ന തന്റെ പ്രാണന്റെ പാതി…

°°°ഒരുപക്ഷേ അവളെ തന്നിലേക്ക് ചേർത്തു വെയ്ക്കാൻ വേണ്ടിയായിരിക്കില്ലേ ഈ നാട്ടിൽ നിന്ന് മാറെണ്ടിയിരുന്ന ഓരോ സന്ദർഭങ്ങളും വഴിമുടങ്ങി പോയത്…?°°°

°°°°അവളെ തന്നിലേക്ക് ചേർത്തു വെയ്ക്കാൻ വേണ്ടിയാവില്ലേ താൻ ചെയ്തു തീർക്കേണ്ടിയിരുന്ന ആ മഹാപാതകം അവളുടെ അമ്മയിലേക്ക് വഴിമാറി പോയത്…?°°°

എന്തൊക്കെയോ ചിന്തിച്ചു ശ്രീ കിടന്നു…പെട്ടെന്നാണ് ശ്രീ അത് ശ്രദ്ധിച്ചത്…

മധുവേട്ടന്റെ വീടിന്റെ മുന്നിലൊരു നിഴലനക്കം…

അവൻ ജാഗരൂകനായി…പെട്ടെന്ന് ആ നിഴൽരൂപം തന്റടുത്തേക്കു വരുന്നതവൻ കണ്ടു…

അടുത്തു വന്നപ്പോഴാണ് മനസിലായത്…മധുവേട്ടൻ ആണ്…

“ന്തേ…ശ്രീ…ഉറങ്ങുന്നില്ലേ…”?

“ഉറക്കം വരുന്നില്ല …മധുവേട്ട…എന്തോ ഒരു പേടി പോലെ…അവൾ…”

“ഒരേ കരച്ചിലാ…പാവം…”

“മധുവേട്ടൻ കിടന്നില്ലേ…?”

“ഞാനൊരു പട്ടാളക്കാരൻ അല്ലെടാ…കുഞ്ഞുങ്ങളെ കാക്കുന്ന പോലെ രാജ്യം കാക്കുന്നവൻ…അതിർത്തി കാക്കുന്നവൻ…

ഇപ്പൊ ഞാൻ അതിർത്തിയിൽ നിക്കുന്ന പോലെ ഒരു തോന്നൽ…എനിക്കും ഒരു പെണ്കുട്ടിയുള്ളതല്ലേ…അതുപോലെ ഒന്നല്ലേ അകത്തു കിടന്നു കരയുന്നതും..അല്ലെങ്കിലും പെണ്മക്കളുള്ള അച്ഛന്മാരാരും നല്ലതു പോലെ ഉറങ്ങാറില്ല ശ്രീ…എപ്പോഴും അവരുടെ ഉൾക്കണ്ണ് തുറന്നിരിക്കും…”
താൻ ധൈര്യമായിട്ടു പോയിക്കിടന്നോ..ഞങ്ങൾ പട്ടാളക്കാർക്ക് അങ്ങനെ ഉറങ്ങുന്ന ശീലമൊന്നുമില്ല…..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°പിറ്റേദിവസം….

ബാലൻ മാഷും മാധവൻ മാഷും കൂടി ടൗണിലേക്ക് പുറപ്പെട്ടു…ഹോസ്പിറ്റലിൽ പോയി ശ്രീധരേട്ടനെ കാണുക..ഭാനുമതിക്കായി വക്കീലിനെ ഏർപ്പാടാക്കുക എന്നിവയൊക്കെയായിരുന്നു ലക്ഷ്യം..

ശിവന്റെ ബോഡി പോസ്റ്റ് മോർട്ടത്തിനു ശേഷം താമരപ്പുഴയിലേക്കു കൊണ്ടുപോയി എന്നറിയാൻ കഴിഞ്ഞു…അവന്റെ ചില കൂട്ടുകാരും അമ്മവഴിയുള്ള രണ്ടു ബന്ധുക്കളും വന്നു ബോഡി ഏറ്റു വാങ്ങിയിരുന്നുവത്രെ…

ഭാനുമതിയെ കാണാൻ അവർ ഒരു ശ്രമം നടത്തിയെങ്കിലും ജയിലിൽ വെച്ചു തലചുറ്റി വീണ അവരെ ഹോസ്പിറ്റലിലേക്കു മാറ്റി എന്നറിയാൻ കഴിഞ്ഞു…

ഹോസ്പിറ്റലിൽ ചെന്നെങ്കിലും അവരെ കാണാൻ അനുവദിച്ചില്ല….കടുത്ത രക്തസമ്മർദ്ത്തെ തുടർന്നാണ് കുഴഞ്ഞു വീണതെന്നും മനസിലാക്കാൻ കഴിഞ്ഞു…ഒരുപക്ഷേ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും എന്നുമറിയാൻ കഴിഞ്ഞു…

SI യെ കണ്ടു സംസാരിച്ചപ്പോൾ അന്വേഷണം ഊർജ്ജിതമായി ഉണ്ടാകും എന്നും..അതിന്മേൽ ശിവന്റെ ഒരു ബന്ധുവിന്റെ പരാതി ലഭിച്ചിട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു..

കൊലക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന് സംശയിക്കുന്നതായി SI പറഞ്ഞു…അവർ കുറ്റം ഏറ്റെങ്കിലും ഒരു സ്ത്രീക്ക് ഇതു തനിയെ ചെയ്യാൻ പറ്റുമോ എന്നുള്ളത് അതിനെതിരെ ഒരു പരാതി കിട്ടിയ സ്ഥിതിക്ക് അന്വേഷിക്കാതിരിക്കാൻ കഴിയില്ല എന്നും SI അജിത്ശിവദാസ് പറഞ്ഞു…

എന്തും നേരിടാൻ സന്നദ്ധമായ ഒരു മനസോടെയാണ് മാധവൻ മാഷ് തിരികെയെത്തിയത്…

ആഴത്തിലുള്ള അന്വേഷണം ശ്രീയുടെ സാന്നിധ്യം അറിയിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു…

ഭാര്യയോട് ഒന്നും അദ്ദേഹം പറഞ്ഞില്ല..അന്നേദിവസം ശ്രീയോടും…
എല്ലാം മനസിലൊതുക്കി… വൈകുന്നേരം മഹാദേവന്റെ നടയിൽ ദീപാരാധന തൊഴുതു…പുറകുവിളക്ക് കത്തിച്ചു…എരിക്കിൻമാലയും കൂവളമാലയും ചാർത്തി…എല്ലാം സർവ്വേശ്വരനിൽ അർപ്പിച്ചു ആ പടവിൽ ഇരുന്നു…വൈകുവോളം….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഓഗസ്റ്റ് 25 ശനിയാഴ്ച…

ഇന്ന് ഉച്ചക്ക് 2 മണിക്ക് psc പരീക്ഷയാണ്..

രാവിലെ ഗീതേച്ചിയോട് ശ്രീ പറഞ്ഞിരുന്നു…അവളോട്‌ ടെസ്റ്റ് എഴുതാൻ പോകണമെന്ന് പറയാൻ…

പക്ഷെ ഒരു വിധത്തിലും അവൾ സമ്മതിച്ചില്ല…എഴുതുന്നില്ല എന്നു തന്നെയായിരുന്നു തീരുമാനം…

പുഴക്കര UP സ്‌കൂളിൽ വെച്ചാണ് പരീക്ഷ…ഇരുപതു മിനിറ്റ് യാത്രയെ ഉള്ളൂ…സ്‌കൂളിലേക്ക്…

11 മണിയായപ്പോൾ ഹാൾടിക്കറ്റ് ഡൗണ്ലോഡ് ചെയ്തെടുത്തതുമായി ശ്രീ അച്ഛനെ സമീപിച്ചു…

“അച്ഛാ…അച്ഛൻ പറഞ്ഞാൽ അവളെഴുതും…ഒന്നു പറയുവോ..അവൾക്കിത് കിട്ടുമച്ചാ..എനിക്കറിയാം അവളുടെ കാലിബർ…”

“ഉം…”

ശ്രീ ഫൈസിയെ വിളിച്ചു…അവളെ എക്സാം എഴുതിക്കാൻ കൊണ്ടുപോകാൻ അച്ഛനുമായി പോകുവാൻ വേണ്ടി…വരുന്ന വഴി ബാലൻ മാഷിനെ കണ്ടു അവളുടെ ഐഡന്റിറ്റി കാർഡും എടുക്കാൻ ഓർമിപ്പിച്ചു…

ശ്രീ കഴിവതും അവളുടെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രമിച്ചു…

അവളുടെ ഉള്ളിൽ എന്തോ ഈർഷ്യയോ തെറ്റിധാരണയോ ഒക്കെയുണ്ടെന്നു അവനു തോന്നി…വെറുതെയാണെങ്കിൽ പോലും തന്നെ കാണുന്നത് അവളിൽ താത്പര്യക്കുറവ് ഉണ്ടാക്കുന്നുണ്ടെങ്കിൽ അവളെ ശല്യപ്പെടുത്തണ്ടാ എന്നവൻ തീരുമാനിച്ചു…

അവൾ തന്നിൽ നിന്നകലുന്നു എന്ന നേരിയ ഓർമ പോലും അവനെ സങ്കടത്തിന്റെ ഗർത്തത്തിൽ കൊണ്ടെത്തിച്ചു…

അവൾക്കു വേണ്ടി എന്നും രാത്രി ഒരു തുള്ളി കണ്ണീർ ആ മിഴികളിൽ നിന്നും അടരുന്നുണ്ടായിരുന്നു….

അച്ഛനോടൊപ്പം ലച്ചുവിന്റെ ഒരു ചുരിദാറുമായി ഗീതേച്ചിയുടെ വീട്ടിലേക്കു പോകുന്ന അമ്മയെ അവൻ കണ്ടു…

അറിയാതെ അവന്റെ പാദങ്ങൾ ആ കാലടികളെ പിന്തുടർന്നു…

ആ ജനലിങ്കൽ ചെന്നു നിന്നു ജനൽകർട്ടൻ വകഞ്ഞു മാറ്റി അകത്തേക്ക് നോക്കി…

കട്ടിലിൽ ഭിത്തിയോട് ചാരി അവളിരിക്കുന്നു…മുടിയൊക്കെ അഴിഞ്ഞു വാരി കിടക്കുന്നു…ഉത്തരത്തിലേക്കു ദൃഷ്ടിയുറപ്പിച്ചു എന്തോ ആലോചനയിൽ ഇരിക്കുകയാണ്..കണ്ണു നിറഞ്ഞു തുളുമ്പുന്നുണ്ട്…
💦💦💦💦

💎💎“അമ്മേ..ന്നെ പൊന്നൂന്ന് ഒന്നു വിളിക്കമ്മെ..ന്റമ്മേടെ പൊന്നുവല്ലേ ഞാൻ…”💎💎

മുൻപൊരിക്കൽ സേതുവിന്റെ വീട്ടിൽ തുണി തുന്നാൻ കൊടുക്കാൻ കൊണ്ടു ചെന്ന നേരം സേതുവും അമ്മയുമായുള്ള ആ സംഭാഷണം സുമംഗലയുടെ മനോമുകുരത്തിലേക്കു മെല്ലെ കടന്നു വന്നു…

“പൊന്നൂ…”ആവർ മെല്ലെ വിളിച്ചു…

ആ മിഴികൾ ഒന്നു പിടഞ്ഞു..ദൃഷ്ടി ചുറ്റും പരതി…അവസാനം സുമംഗലയുടെ മുഖത്ത് തറഞ്ഞു..

അവളുടെ മുഖത്തൊരു ചിരി വിടർന്നു…

“ന്റമ്മയും അങ്ങനാ വിളിക്കാറ്…”സേതു ആവേശത്തോടെ പറഞ്ഞു…

“അമ്മയ്ക്കും അതാ ഇഷ്ടം..”അവർ അവളുടെ മുടിയിഴകളിൽ തലോടി…

“അമ്മേടെ പൊന്നു അമ്മ പറഞ്ഞാൽ കേൾക്കില്ലേ…”അവർ അവളുടെ മൂർധാവിൽ നുകർന്നു…

ഒക്കെകണ്ടു നിന്ന ശ്രീയുടെ കണ്ണിൽ വെള്ളം പൊടിഞ്ഞു…

സുമംഗലാമ്മയുടെയും മാധവൻ മാഷിന്റെയും സ്നേഹത്തിൽ പൊതിഞ്ഞ ശാസനക്കു മുന്നിൽ സേതുവിന് പരീക്ഷ എഴുതാൻ പോകാതിരിക്കുവാനായില്ല…

ഇരുവരുടെയും കൂടെ അവളിറങ്ങി…

ഫൈസി കാറുമായി കാത്തുനിൽപ്പുണ്ടായിരുന്നു..

💎💎💎💎💎💎💎💎💎💎💎💎💎

പത്രത്തിൽ നല്ല വാർത്താ പ്രാധാന്യത്തോടെ ആയിരുന്നു ശിവശങ്കർ കൊലക്കേസിനെ കുറിച്ചു വാർത്ത വന്നുകൊണ്ടിരുന്നത്…

14 വർഷമായി കിടന്ന കിടപ്പിൽ കിടന്നിരുന്ന ഒരു അമ്മ മകൾക്കായി ഉയർത്തെഴുന്നേറ്റു എന്ന രീതിയിലൊക്കെ ആയിരുന്നു തലക്കെട്ടുകളും കാര്യങ്ങളും…

‘അമ്മ കുറ്റമേറ്റു എങ്കിലും അതിൽ പൊരുത്തക്കേടുണ്ട് അന്വേഷണം വേണം എന്നു പരാതി ലഭിച്ചിട്ടുള്ളതിനാൽ തുടരന്വേഷണം ഉണ്ടാവും എന്ന കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ അജിത് ശിവദാസിന്റെ പ്രസ്താവന ഇടിത്തീ പോലെയാണ് ശ്രീ വായിച്ചത്…

അതിനെത്തുടർന്ന് കൊലയുടെ ഒരേയൊരു ദൃക്‌സാക്ഷി എന്ന നിലയിൽ സേതുവിന്റെ മൊഴിയെടുക്കാൻ പോലീസ് വരും എന്നും അറിയാൻ കഴിഞ്ഞു…

ഇതിനിടയിൽ ശ്രീധരേട്ടനെ ICU വിൽ നിന്നും റൂമിലേക്ക് മാറ്റി…ശ്രീ ഇടക്കിടക്ക് പോയി വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ടായിരുന്നു…

കുറച്ചു ദിവസങ്ങൾ വീണ്ടും പിന്നിട്ടു….

സേതുവിന്റെ മൊഴിയെടുക്കുവാൻ പോലീസ് അന്ന് വരുമെന്നു പോലീസിൽ തന്നെയുള്ള ഒരു ഫ്രണ്ട് ശ്രീയെ വിളിച്ചറിയിച്ചു..

ഒട്ടും പതറാതെ തന്നെ ശ്രീ നിന്നു….

അവൾ എന്തു തന്നെ പറഞ്ഞാലും…എല്ലാം അവൾക്കു വേണ്ടി എന്ന ചിന്തയോടെ….അവൾക്കു വേണ്ടി തന്റെ പ്രാണൻ കൊടുക്കാനും അവൻ തയ്യാറായിരുന്നു….

അവർ വന്നു….സേതുവിനെ കണ്ടു..സംസാരിച്ചു…

ശ്രീയും ബാലൻ മാഷും മധുവും മാധവൻ മാഷും അവിടെ തന്നെയുണ്ടായിരുന്നു…

അവസാനം ആ ചോദ്യം ചോദിച്ചു…

°°മറ്റാരെങ്കിലും അവിടെയുണ്ടായിരുന്നോ…അമ്മ ഒറ്റക്കാണോ ഇത് ചെയ്തത്…??°°°

ഒരു നിമിഷം സേതു നിശ്ശബ്ദയായിരുന്നു….എന്നിട്ട് പറഞ്ഞു..

“ഞാനോന്നും കണ്ടില്ല…അമ്മ വേട്ടരിവാൾ എടുക്കുന്നത് കണ്ടു…അപ്പോഴേക്കും എന്റെ ബോധം പോയി…ബോധം തിരികെ കിട്ടിയപ്പോഴേക്കും അയാൾ മരിച്ചിരുന്നു….”

കേട്ടു നിന്ന ബാലൻ മാഷും മാധവൻ മാഷും ഒരു നേടുവീർപ്പുയിർത്തു…

“ഇറങ്ങാൻ നേരം ശ്രീയുടെ ആ പൊലീസിലുള്ള ഫ്രണ്ട് പറഞ്ഞു..പോസ്റ്റ് മോർട്ടം റിപ്പോർട്ട്….പിന്നെ കൊല ചെയ്യാൻ ഉപയോഗിച്ച വെപ്പണ്…അതിലെ ഫിംഗർ പ്രിൻറ്റ്…ഫോറൻസിക്.. അതിലും ഒക്കെ ഒരന്വേഷണം ഉണ്ടാവും…അജിത് സാറല്ലേ…പുലിയാണ്….”

എന്തും നേരിടാൻ തയ്യാറായി തന്നെ നിന്ന ശ്രീയുടെ ഉള്ളിലേക്ക് സേതുവിന്റെ മുഖം കടന്നു വന്നു…അവൾ കുറച്ചു മുൻപ് പോലീസിനോട് പറഞ്ഞ വാക്കുകൾ…💎“ഞാൻ ഒന്നും കണ്ടില്ല..”💎 അവൾ അവളുടെ ശ്രീയേട്ടനെ രക്ഷിച്ചിരിക്കുന്നു…

കണ്ണുകളിൽ കാണുന്നത് നിർവികാരത ആണെങ്കിലും…ആ മനസിൽ ഇപ്പോഴും താനുണ്ടാവില്ലേ….???

ഒരു വേള അവളോടൊപ്പം ഒന്നിച്ചുള്ള ആ ജീവിതം കൊതിച്ചുപോയി ശ്രീ….മനസിൽ പലവട്ടം പോയിട്ടുള്ളതാണെങ്കിലും ഒരിക്കൽ കൂടി പോയി ശ്രീയുടെ മനസ് ആ മാഞ്ചിയത്തിന്റെ ചുവട്ടിലേക്കു….

ആ ചുടുനിശ്വാസങ്ങൾ ഏറ്റു വാങ്ങിയ മഴയുള്ള ആ രാത്രിയിലേക്ക്….

ശ്രീയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു…തന്റെ പ്രീയപ്പെട്ടവൾക്കായി….നെഞ്ചു പൊള്ളിച്ചുകൊണ്ടുള്ള ഒരു ചുടുനീർ…💕

കാത്തിരിക്കുമല്ലോ..💕

💓💓💓💓💓💓💓💓💓💓💓💓💓

നമുക്ക് പരിചയമില്ലാത്ത ഒരു ഏരിയ ആണ് വെട്ടും കുത്തും കൊലപാതകവും പോലീസും കോടതിയും അന്വേഷണവുമൊക്കെ….പോരായ്മകൾ ഉണ്ടാവും…ക്ഷമിക്കുമല്ലോ…തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അത് ക്ഷമിച്ചു തിരുത്തി തരുമെന്ന് വിശ്വസിക്കുന്നു…

സ്നേഹപൂർവം💕
ദിവ്യ…..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19

ശ്രീയേട്ടൻ… B-Tech : PART 20

ശ്രീയേട്ടൻ… B-Tech : PART 21

ശ്രീയേട്ടൻ… B-Tech : PART 22

ശ്രീയേട്ടൻ… B-Tech : PART 23

ശ്രീയേട്ടൻ… B-Tech : PART 24