💔 മൊഴിയിടറാതെ 💔 : ഭാഗം 24

Spread the love

എഴുത്തുകാരി: തമസാ

“”” നമുക്ക് വീട്ടിൽ പോവണ്ടേടി കള്ളിപ്പെണ്ണേ…….. “”” ക്ലാസ്സ്‌ കഴിഞ്ഞിട്ട് നിനിലിന്റെ കൂടെ അവൾ അവന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ നന്ദൂട്ടി കുര്യാച്ചന്റെ കയ്യിലാരുന്നു …… “”” കുഞ്ഞാറ്റയ്ക്ക് അങ്ങോട്ട് പോരണം എന്നൊന്നുമില്ല ഇച്ചേച്ചീ ……ചോറും കഴിച്ചു മിടുക്കിയായി പെണ്ണ് …..””” കുഞ്ഞിന്റെ കൈയ്യിൽ പിടിച്ചു കുലുക്കിക്കൊണ്ട് നീന പറഞ്ഞു ……… “”” ആഹാ അപ്പൊ അമ്മ ഇന്ന് ഒറ്റയ്ക്ക് പാപ്പം കഴിക്കണല്ലേ ……കള്ളീ …….”””” “”” ഞങ്ങളെന്നാ ഇറങ്ങട്ടെ …….ഈ പാടത്തൂടെ അങ്ങ് പോയേച്ചാൽ മതിയല്ലോ ……”

” അവരോട് പറഞ്ഞിട്ട് ഇറങ്ങാൻ തുടങ്ങി , ഗീതു …പക്ഷേ അവർ നിനിലിനോട് ബൈക്കിൽ വീട്ടിൽ കൊണ്ട് വിടാൻ പറഞ്ഞു ….ചുറ്റിക്കറങ്ങി വേണം വണ്ടി ആണെങ്കിൽ വീട്ടിൽ എത്താൻ …അതുകൊണ്ടായിരുന്നു അവൾ എതിർത്തത് …….പക്ഷേ അവർ സമ്മതിക്കണ്ടേ ……!! നിനിലും ഗീതുവും പോകുന്നതിനെല്ലാം അല്പം മാറി സംശയം തോന്നാത്ത രീതിയിൽ ബൈക്കുമായി ദീപൻ കാവലുണ്ടായിരുന്നു …..നിനിൽ അവളെ വീട്ടിലാക്കി പോയി കഴിഞ്ഞപ്പോൾ ദീപൻ അങ്ങോട്ട് വന്നത് … ബൈക്ക് റബ്ബർ തോട്ടത്തിലേക്ക് ഓടിച്ചിറക്കി വെച്ചു ….മൊബൈലിൽ ചാർജ് നോക്കിയപ്പോൾ ഫുൾ ഉണ്ട് ….

ചങ്ങല കെട്ടിയിരിക്കുന്ന കലുങ്കിന് മേലെ മലർന്ന് കിടന്ന് കൊണ്ട് അവൻ ഗീതുവിന്റെ വീട്ടിലേക്ക് തിരിഞ്ഞു കിടന്നു ……. ഇനിയിതാണ് ഗീതൂ നല്ലത് .. അപകടം തൊട്ടടുത്തെത്തിയത് പോലെ തോന്നുന്നുണ്ടെനിക്ക് …… ഒരു കണ്ണ് നിങ്ങൾക്ക് മീതെയില്ലെങ്കിൽ ……. മഞ്ഞു വീഴാറായിട്ടുണ്ട് ……നല്ലപോലെ …… മൊബൈലിന്റെ വോൾപേപ്പറിൽ ഇട്ടിരിക്കുന്ന നന്ദൂട്ടിയുടെ ഫോട്ടോയിലേക്ക് നോക്കുമ്പോൾ അവന് ആ വീട്ടിലേക്ക് ചെന്ന് കയറണം എന്ന് തോന്നി ….ആ മനസിനെ അടക്കി നിർത്തുവാൻ അവൻ പണിപെട്ടു ………. അവിടെ കിടന്നാൽ ദൂരേ നിന്ന് വണ്ടികൾ വന്നാൽ അവന് അറിയാമായിരുന്നു ……

ഗീതുവിന്റെ വീട്ടിലേ വെട്ടം വരെ ഇവിടെ കിടന്ന് നോക്കിയാൽ കാണാം ….. അങ്ങോട്ട് മിഴിനട്ട് കിടന്നൊടുവിൽ അവൻ മയങ്ങിപ്പോയിരുന്നു ……അടുത്ത് കൂടി ടോർച്ച് വെട്ടം കടന്ന് വരുന്നത് പോലെ തോന്നി അവൻ ചാടി എഴുന്നേറ്റു …..അരയിൽ കരുതിയിരുന്ന രാകിയ കത്തി അവൻ വലിച്ചെടുത്തു …..അടുത്ത് വന്നാൽ കുത്തും എന്നപോലെ അവൻ ആ കത്തിയുടെ പിടിയിൽ മുറുക്കിപ്പിടിച്ചു ……. അവനെ ഒന്ന് നോക്കി നിന്നിട്ട് അയാൾ പുറകിൽ വള്ളി കൊണ്ട് കെട്ടിയ കളയും വെട്ട് കത്തിയുമായി റബ്ബറിന്റെ ചോട്ടിലേക്ക് പോയി …… “” ശേ …..വെട്ടുകാരൻ ആയിരുന്നോ ……..”

” കത്തി അതുപോലെ തന്നെ പുറകിൽ തിരുകി അവൻ ഗീതുവിന്റെ വീട്ടിലേക്ക് നടന്നു ……അടഞ്ഞ വാതിലും മുൻ വശത്തെ വെട്ടവുമായി ആ വീട് ഉറങ്ങുകയായിരുന്നു …… പിന്നെയും കിടന്നുറങ്ങാൻ അവന് തോന്നിയില്ല ….. പുഴയിലേക്ക് നടക്കുമ്പോൾ അവൻ്റെ രക്തം തണുത്തു തുടങ്ങിയിരുന്നു ….ഇതുവരെ ലാവ പോലെ ചുട്ടു പഴുത്തൊഴുകുകയായിരുന്നു അത് …. നിലാവ് മായാറായ വെള്ളത്തിൽ അവൻ മുഖവും വായും കഴുകി ….കുറച്ചു നേരം കൂടി പാറപ്പുറത്തെ തണുപ്പിൽ കിടന്നിട്ട് അവൻ തിരിച്ചു പോയി ……രാവ് പുലർന്നാൽ അവൾക്ക് കാവൽ ആവശ്യമില്ല ……..രാത്രി ആക്രമണം ആയിരുന്നു അവർക്ക് ശീലം …. ദീപൻ അയാളുടെ വീട്ടിലേക്ക് മടങ്ങി ….. 💔

അടുത്ത ദിവസങ്ങളിലെല്ലാം PSC ക്ലാസും ദീപന്റെ കലുങ്കിലേ കിടപ്പും തുടർന്ന് കൊണ്ടിരുന്നു ………രണ്ട് ദിവസം കഴിഞ്ഞ് കൊല്ലന്റെ ആലയിൽ നിന്ന് അവൻ ആ കൊടുവാൾ സ്വന്തമാക്കിയിരുന്നു …..കിടന്നുറങ്ങുമ്പോൾ പോലും അയാൾ തോർത്തിൽ വായ്ത്തല പൊതിഞ്ഞ് അത് കൂടെ കരുതി ……. മോളേ ദൂരേ മാറി നിന്ന് എന്നത്തേയും പോലെ അവൻ കാണാറുണ്ട് …..കാണാതിരിക്കുവാൻ ആവില്ലല്ലോ ….അത്രയും സ്നേഹിച്ചു പോയില്ലേ ……..വെളുത്തു തുടുത്ത മുഖവും ചുഴിയുള്ള താടയും കുനുകുനാ ചുരുണ്ട മുടിയും കറുത്ത പീലിക്കണ്ണും എല്ലാം കണ്ണ് തുറന്നാലും അടച്ചാലും ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണ് ……….

വൈകിട്ട് കുളിയും കഴിഞ്ഞു തല തോർത്തി മുറിയിലേക്ക് വരുമ്പോഴാണ് കട്ടിലിൽ കിടന്ന് ഫോൺ റിങ് ചെയ്തത് ….സാഗർ ആണ്‌ …… എണ്ണിയെണ്ണി കാത്തിരുന്ന ദിവസം ആയിരിക്കുന്നു ….റിസൾട്ടിന്റെ കാര്യം പറയുവാൻ വിളിച്ചതാണ് ……ഓൺലൈൻ ആയി അറിയാം ……അവർ തന്ന നമ്പർ ടൈപ് ചെയ്തു കൊടുത്താൽ വിരൽ തുമ്പിൽ അറിയാം …….ഉച്ച കഴിഞ്ഞു കിട്ടും എന്ന് പറഞ്ഞു അവൻ ……വൈകിട്ട് മൂന്ന് മണിയായിട്ടും വന്നില്ല…. ഈ മൂന്നാഴ്ച താൻ തന്നെ ആയിരുന്നോ ക്ഷമയോടെ കാത്തിരുന്നത് എന്നവന് തോന്നി …….കയ്യും കാലുമെല്ലാം ഞെളിപിരി കൊള്ളുകയാണ് ……ഒരിടത്തും ഇരിപ്പുറയ്ക്കുന്നില്ല ……

ഇനിയും ഇരുന്നാൽ ഭ്രാന്താവും എന്ന് തോന്നിയപ്പോൾ അവൻ സാഗറിന്റെ ഹോസ്പിറ്റലിലേക്ക് തിരിച്ചു ….അവൻ പലവട്ടം പറഞ്ഞതാ ഇത്തിരി കൂടി കാത്തിരിക്കെന്ന് …..പക്ഷേ പറ്റണ്ടേ …….!!! സാഗറിന്റെ ഒപ്പം ആയി പിന്നെ കാത്തിരിപ്പ് ….ഒടുവിൽ റിസൾട്ട്‌ ലഭ്യമാണെന്ന് സാഗറിന്റെ ഫോണിൽ മെസ്സേജ് വന്നപ്പോൾ സാഗറിന്റെ ഫോണിലേക്ക് അവൻ്റെ കണ്ണുകൾ ആഴത്തിൽ പാഞ്ഞു …….. പക്ഷെ, ഗൂഗിൾ പേജിലൂടെ ലോഡിങ് എന്ന വട്ടം കറങ്ങുന്നതിനിടയിൽ അവന്റെ മനസ് മാറി ……. “”” നീ നോക്കണ്ട സാഗറേ ……എനിക്ക് ആ റിസൾട്ട്‌ അവൾക്ക് ഒപ്പം കണ്ടാൽ മതി …..എന്റെ കുഞ്ഞിന്റെ അമ്മയ്‌ക്കൊപ്പം ……

അവളുടെ അടുത്തിരുന്നു തന്നെ ന്നു തന്നെ ഞാനീ റിസൾട്ട്‌ വായിക്കും ….എന്റെ മോളാന്നേ അവള് ………മാച്ച് ആണെങ്കിലും അല്ലെങ്കിലും അവളെന്റെ കുഞ്ഞാണ് …….ഗൗരി നന്ദ ദീപന്റെ കുഞ്ഞാണ് ……….””” അവിടെ നിന്നിറങ്ങി റിസൾട്ട്‌ പ്രിന്റ് എടുത്തു തുറന്നു പോലും നോക്കാതെ പോക്കറ്റിലേക്ക് മടക്കി വെച്ചു കൊണ്ട് അവൻ വേഗത്തിൽ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു …

© തമസാ ലക്ഷ്മി ….

💔 മൊഴിയിടറാതെ 💔 : ഭാഗം 23

-

-

-

-

-