Saturday, July 27, 2024
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 20

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

അമ്മയ്ക്കുള്ള മരുന്നു നൽകി അമ്മയെ ഒന്നുകൂടി മൂടിപ്പുതപ്പിച്ചു കിടത്തി അമ്മയ്ക്കൊരു ഉമ്മയും നൽകി സേതു തന്റെ കിടക്കയിൽ വന്നിരുന്നു…

“ഇനി അമ്മേടെ പൊന്നു ഉറങ്ങാൻ പോവാനെ…”അമ്മയെ നോക്കി ചിരിച്ചു കൊണ്ട് അവൾ ലൈറ്റ് ഓഫ് ചെയ്തു…

കട്ടിയുള്ള പുതപ്പിനടിയിലേക്ക് നൂണ്ടു കയറി അത് തലവഴി മൂടിയിട്ട് അവൾ സമീപത്തെ ഷെൽഫിൽ നിന്നു ഫോൺ കയ്യെത്തിച്ചു എടുത്തു…

“ഇനിയെന്റെ കള്ള കണ്ണനെ കൂടി കണ്ടിട്ട് ഉറങ്ങാം…”അവൾ ശ്രീയുടെ dp നോക്കി…”ഓഹോ ..പിന്നെയും മാറ്റിയോ ഫോട്ടോ..”അവൾ ആ ഫോട്ടോയിലേക്കു നോക്കിക്കൊണ്ട് കിടന്നു..

പെട്ടെന്ന് ശ്രീ വിളിച്ചു…

“ഹലോ”അവൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

“ഡീ..അമ്മ ഉറങ്ങീല്ലേ..”

“ഇല്ല”..

“എക്സാം തീയതി ഡിക്ലയർ ചെയ്തത് അറിഞ്ഞല്ലോ അല്ലെ..ആഗസ്റ്റ് 25 ന്”

“ഉം..”

“തകർത്തു പടിച്ചോണം കേട്ടോ..റാങ്ക്ലിസ്റ്റിൽ ഉണ്ടാവണം..”

“എനിക്കൊന്നും പഠിക്കാൻ പറ്റുന്നില്ല ശ്രീയേട്ട…ബുക് തുറക്കുമ്പോഴൊക്കെ ഒരു താന്തോന്നിയുടെ മുഖമാ കാണുന്നെ..കണ്ണിറുക്കി ചിരിച്ചുകാണിക്കുന്നു…”

“ആരുടെ..??നിന്റെ ശിവേട്ടന്റെയോ..അവനല്ലേ താന്തോന്നി…”ശ്രീ അടക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു…

“… ആം…അതു തന്നെ…ശിവേട്ടന്റെ..”അവൾ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു..

“അവന്റെ മുഖമെങ്ങാനും ഓ ർത്തെന്നറിഞ്ഞാൽ നിന്നെ പുഴയിൽമുക്കി കൊല്ലും..കേട്ടോടി..”

“ശ്രീയേട്ടനല്ലേ..ഇപ്പൊ ശിവേട്ടന്റെ കാര്യം എടുത്തിട്ടേ …എന്നിട്ട് എന്നോട് കലിപ്പിക്കുന്നെ എന്തിനാ..”

“നീ പിന്നെ താന്തോന്നി എന്നു പറഞ്ഞാലോ..എന്നെ പറയുമ്പോൾ handsome guy ന്നല്ലേ പറയേണ്ടത്..”

“ഓഹ്..ഒരു ഗ്ലാമർ പക്രു…”അവൾ ചിരിച്ചു..

“അതൊക്കെ പോട്ടെ..ഞാൻ വിളിച്ചത് …അടുത്താഴ്ച കോച്ചിങ് സെന്ററിൽ വെച്ചു ഒരു സെമിനാർ നടക്കുന്നുണ്ട്..ഒരു ഫേമസ് educator വന്നു ക്ലാസ്സ് എടുക്കുന്നുണ്ട്…രണ്ടു മണിക്കൂർ മാത്രേ ഉള്ളൂ…വരണം കേട്ടോ…എക്സാം ടിപ്സ് ഒക്കെ കിട്ടും..മിസ് ആക്കരുത്..”

“ഉം..വരാം”..

“എന്നാൽ പിന്നെ ഉറങ്ങിക്കോ…ഗുഡ്നൈറ്റ്..”

“ശരി..ശ്രീയേട്ട…ഗുഡ്നൈറ്റ്”

“എടി..പിന്നെ..വെയ്ക്കല്ലേ..”

“എന്താ ശ്രീയേട്ട…”

അവൻ അന്ന് താമരപ്പുഴയിൽ പോയപ്പോൾ ശിവനിൽ നിന്നറിഞ്ഞ കാര്യത്തെ കുറിച്ചു അവളോട്‌ ചോദിച്ചു..

താൻ അങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ല എന്നും പക്ഷെ എന്നെങ്കിലും ഒരിക്കൽ ആ ഒരു കാര്യം നേരിടേണ്ടി വരുമെന്നും അതിനു നമ്മൾ എന്തു ചെയ്യുമെന്നൊക്കെ സേതു ശ്രീയോട് ചോദിച്ചു..

ശ്രീക്ക് നല്ലരീതിയിൽ ഒരു മറുപടി അതിനു പറയാൻ കഴിഞ്ഞില്ലായെങ്കിലും നിന്റെ കൂടെ എന്തു വന്നാലും ഞാനുണ്ടാവും എന്നും ഒറ്റയ്ക്കാക്കില്ല എന്ന ഉറപ്പും അവൻ നൽകി…

ആശ്വാസത്തോടെ അവൾ മിഴികളടച്ചു…

💥💥💥💥💥💥💥💥💥💥💥💥💥

“എന്തുവാ ശ്രീധരാ..ഈ പറയുന്നേ…നിശ്ചയം നടത്താൻ പോകുന്നെന്നോ…”ബാലൻ മാഷ് വിയർത്തു…

സാവിത്രി ടീച്ചർ നേര്യതിന്റെ തുമ്പു കൊണ്ടു കണ്ണോപ്പി…

“അവളോട്‌ പറഞ്ഞോ നീ..”

“ഇല്ല…മാഷേ…ഈയാഴ്ച പറയണം…ഞാൻ ശിവനെ വിളിച്ച് പറഞ്ഞു..ഒരു മോതിരം മാറ്റം വേണമെന്ന്…അവൻ കല്യാണ്ത്തിയത്തി മാത്രേ പറഞ്ഞുള്ളയിരുന്നു..”

സാവിത്രി ടീച്ചറുടെ മനസിലൂടെ ശ്രീയുടെ മുഖം കടന്നു പോയി..

സേതുവിന്റെ പറച്ചിലിൽ നിന്നും അവൾക്കു ശ്രീയെ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്…
എന്തുകൊണ്ടോ പ്രാര്ഥനകളിലെല്ലാം ശ്രീയെയും സേതുവിനെയും ഉൾപ്പെടുത്താറുണ്ടായിരുന്നു…

ഓരോ തവണ ശ്രീക്ക് ദൂരെയുള്ള ജോലിക്കായുള്ള ഇന്റർവ്യൂ മുടങ്ങുമ്പോഴും അത് സേതു നിമിത്തം ആണല്ലോ എന്നവർക്കു തോന്നിയിട്ടുണ്ട്…

അത് പലതവണ ആയപ്പോൾ അവൾക്കു രക്ഷാകവചം തീർക്കാനായി ദേവൻ നിർത്തീരിക്കുന്നതാവും എന്നു തോന്നീട്ടുണ്ട്…

പക്ഷെ…ഇതിപ്പോ…

അവർ വിതുമ്മി…
💥💥💥💥💥💥💥💥💥💥💥💥💥

കർക്കടകം തീരാൻ ഇനി മൂന്നു നാൾ…

കാലചക്രം അനുകൂലദിശയിൽ തിരിയുമോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കാനായി ചിങ്ങപ്പുതുപെണ്ണ് കൊഞ്ചികൊഞ്ചി വരാനൊരുങ്ങുന്നു…

“ഡീ..നാളെയാട്ടോ…സെമിനാർ…നീ വരില്ലേ…”

“വരാം…”

“എന്റെ കൂടെ വരുവോ..ബുള്ളറ്റിൽ..”

“യ്യോ..ഞാനില്ല…ഞാൻ ജാൻസിയുടെ കൂടെ ബസിൽ വന്നോളാം..”

“അവൾ വരില്ല…അവരുടെ വല്യമ്മച്ചി മരിച്ചുപോയി…

അവരെല്ലാം കൂടി പോയെക്കുവാ…

ഇനി ശവദാഹം ഒക്കെക്കഴിഞ്ഞു മറ്റനാളെ വരൂ…അവൾ എന്നെ വിളിച്ചു പറഞ്ഞായിരുന്നു….”

മഹാദേവന്റെ കല്പടവിൻ താഴെയുള്ള ആൽചുവട്ടിൽ നിന്നു രണ്ടുപേരും കൂടി സന്ധ്യക്കായിരുന്നു സംസാരം…

“ഞാനില്ല..വെറുതെ ആളുകളെകൊണ്ടു ഓരോന്ന് പറയിക്കാൻ…”അവൾ നടന്നു നീങ്ങി..

“വാ..ഞാൻ കൊണ്ടാക്കാം…”ശ്രീ ബുള്ളറ്റുമായി അവളുടെ അടുത്തെത്തി..

“വേണ്ട..ഞാൻ നടന്നോളാം..”

ശ്രീയുടെ ബുള്ളറ്റ് പാഞ്ഞുപോയി..

നേരം ഇരുട്ടുന്നു…സേതു വേഗം നടന്നു..

കിളിച്ചുണ്ടൻ മാവിന്റെ ഇടവഴി തിരിഞ്ഞതും ബുള്ളറ്റിൽ കയറി കാത്തിരിക്കുന്ന ശ്രീയെ കണ്ടു..

“ഓ..എത്തിയോ ഫൂലൻ ദേവി…വീട്ടീ പോടീ… ഇരുട്ടത്ത് നടക്കുന്നു അവള്..”

വണ്ടിയിൽ കയറാത്തതിന്റെ കലിപ്പ് ആണെന്ന് സേതുവിന് മനസിലായി…

“പോടാ..താടിക്കുറുമ്പാ…സുമംഗലാമ്മയുടെ കള്ളകണ്ണാ….”അവൾ അവന്റെ താടിയിൽ പിടിച്ചൊരു വലി കൊടുത്തിട്ട് ഓടിക്കളഞ്ഞു…

“ഡീ..നാളെ എന്റെ കൂടെ വരുവോ..”അവൻ വിളിച്ചു ചോദിച്ചു..

“ഇല്ലാാാ….”അവൾ നീട്ടിയൊരു മറുപടി കൊടുത്തു

“ശെ…”അവൻ നിരാശയോടെ നിലത്ത് ചവിട്ടി….

💥💥💦💦💦💥💥💥💥💦💦💥💥

ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സെമിനാർ…

പ്രശസ്തനായ ആ educator വന്നു psc പരീക്ഷകളെകുറിച്ചും..പടിക്കേണ്ട വിധത്തെക്കുറിച്ചും കുറെയധികം റാങ്ക് മേകിങ് ചോദ്യങ്ങളും ഒക്കെ വിശദമായി തന്നെ പറഞ്ഞു കൊടുത്തു…

കുട്ടികൾ എല്ലാവരും അവരവർക്ക് വേണ്ടുന്ന കാര്യങ്ങളൊക്കെ എഴുതിയെടുക്കുന്നുണ്ടായിരുന്നു…

ശ്രീയും അവരുടെ കൂടെ അവരിലൊരാളായി ഇരിപ്പുണ്ടായിരുന്നു…

തനിക്ക് ചാർജ് തന്നിരിക്കുന്ന ആഫ്റ്റർ നൂണ് ബാച്ചിലെ ആ നാല്പത് കുട്ടികളും റാങ്ക് ലിസ്റ്റിൽ ഇടം നേടണമെന്നു അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു…

പുഴക്കരയിൽ നിന്നും സേതുവിനെയും ജാൻസിയേയും കൂട്ടി 18 പേരുണ്ട്…ആദ്യം ബാക്കി പതിനാറു പേരും രാവിലത്തെ ബാച്ചിലായിരുന്നു..

പിന്നീട് ശ്രീ ഈ ബാച്ചിന്റെ ഇൻചാർജ് ആയപ്പോൾ അവരെല്ലാവരും ബാച്ച് മാറി ഉച്ചക്കായി..അതിൽ ആണ്കുട്ടികൾ എല്ലാം വന്നിട്ടുണ്ട്…

പെണ്കുട്ടികളിൽ സേതു മാത്രമേ ഉള്ളൂ…

നാലുമണി കഴിഞ്ഞപ്പോൾ സെമിനാർ തീർന്നു…educator പോയി..
അതിനു ശേഷം ശ്രീ ചില കാര്യങ്ങൾ പറയാനായി നിന്നു…

ഇതാണ് ലാസ്റ്റ് ക്ലാസ്സ് എന്നും..കമ്പയിൻ സ്റ്റഡിക്ക് താൽപര്യമുള്ളവർക്ക് ഇവിടെ വന്നിരുന്നു പടിക്കാമെന്നും താനിവിടെ എന്നുമുണ്ടാവുമെന്നും അവൻ പറഞ്ഞു…

പുഴക്കരയിൽ വായനശാലയിൽ ഒരു ഈവനിംഗ് ക്ലാസ്സ് തുടങ്ങുന്നുണ്ടെന്നും നമുക്ക് എല്ലാവർക്കും കൂടി പരീക്ഷ വരെ അവിടെ കൂടാമെന്നും ശ്രീ പുഴക്കരയിലെ കുട്ടികളോട് പറഞ്ഞു..

സേതു വാച്ചിൽ നോക്കി…സമയം നാലിരുപത് ആകുന്നു…

നാലരയ്ക്ക് കാശിനാഥൻ സ്റ്റാൻഡിൽ നിന്നെടുക്കും..പുഴക്കരയിലേക്ക് പെണ്കുട്ടികൾ ഇന്നാരുമില്ല…ആണ്കുട്ടികൾ കൂട്ടം ചേർന്നു ബൈക്കുകളിൽ ആണ് വരുന്നത്….

അതുകൊണ്ടു അവരുമില്ല…

ശ്രീ നിർത്താൻ ഭാവമില്ല..എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു…

ഇടക്ക് അവനൊന്നു നോക്കിയപ്പോൾ അവൾ വാച്ചിൽ തൊട്ടു കൊണ്ടു പൊയ്ക്കോട്ടെ എന്നു ആംഗ്യം കാണിച്ചു…

ചെറുവിരലുയർത്തി ഇപ്പൊ വിടാം എന്നു അവനും…

നാലര ആയപ്പോൾ അവൻ പറഞ്ഞു നിർത്തി…

സേതു വേഗത്തിൽ എഴുന്നേറ്റ് അവന്റെയടുത്ത് വന്നു…

“ശ്രീയേട്ട…ആ ഡ്രൈവർ രമേഷേട്ടനെ വിളിച്ചു ഒരു മൂന്നു മിനിറ്റ് കഴിഞ്ഞേ വണ്ടി എടുക്കാവുന്നൊന്നു പറയണേ…”അതും പറഞ്ഞു അവൾ പുറത്തേക്കോടി…

“ഡീ…നിന്നേ… ഓ… പോയോ?”..ശ്രീ അവൾ പോയ ദിക്കിലേക്ക് നോക്കി കൊണ്ട് പോക്കറ്റിൽ നിന്നു ഫോൺ എടുത്തു…

മറുതലക്കൽ ഡ്രൈവർ രമേശൻ ഫോണെടുത്തു…

“എന്നാടാ…ശ്രീ…”?

“നീ വണ്ടിയെടുത്തോ..?”

“ഇല്ലെടാ.. ആ പാടത്തിനപ്പുറത്തെ കൈമളെട്ടൻ വിളിച്ചിരുന്നു..ഇപ്പൊ എത്തും വണ്ടി വിടല്ലേ..എന്നും പറഞ്ഞു..വെയിറ്റ് ചെയ്യുവാ…”

“അയാളൊക്കെ എങ്ങനെങ്കിലും പൊയ്ക്കോളും…

നാട്ടുകാരുടെ കയ്യിൽ നിന്നും കുറെ കൊള്ളപ്പലിശ ഊറ്റുന്നതല്ലേ…

അങ്ങേരു നടന്നു വന്നോളും….നീ വേഗം വണ്ടിയെടുക്കു..ഫാസ്റ്റ്…”

“എന്താടാ കാര്യം”? രമേശൻ അന്തംവിട്ടു..

“നിന്നോട് പറഞ്ഞത് ചെയ്യട…വൈകിട്ട് ഒരു ഫുൾബോട്ടിലെത്തിക്കാം…അല്ലെങ്കിൽ രമേശ …നാളെ രാവിലെ നിന്റെ ബസിന്റെ ടയർ ഒന്നും തന്നെ സ്ഥാനത്ത് കാണില്ലാട്ടോ…ശ്രീയാ പറയുന്നേ..”

“യ്യോ..ദേ എടുത്തു കഴിഞ്ഞു…അപ്പോ ഫുൾ മറക്കണ്ട…”രമേശൻ ചിരിയോടെ ഫോൺ വെച്ചു…

ശ്രീ ഒരു കള്ളച്ചിരിയോടെ തന്റെ താടിയൊന്നു തടവി..ബുള്ളറ്റിന്റെ മിററിൽ നോക്കി മീശയൊന്നു പിരിച്ചു വെച്ചു..എന്നിട്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…

😍😍😍😍😍😍😍😍😍😍😍😍😍

സേതു സ്റ്റാൻഡിൽ എത്തുന്നതിനു മുൻപേ കണ്ടു ചീറിപ്പാഞ്ഞു പോകുന്ന കാശിനാഥൻ…

അവൾ തലയിൽ കൈ വെച്ചു വിഷ ണ്ണയായി നിന്നു…

ശ്രീയുടെ ബുള്ളറ്റ് അവളുടെ അടുത്തു വന്നു നിന്നു…

അവനവളെ നോക്കി ഇളിച്ചു കാണിച്ചു…

“ഈ ശ്രീ ഒരു കാര്യം വിചാരിച്ചാൽ അതു നടത്തിയിരിക്കുമെടി നത്തോലി…ഇന്നലെ എന്തൊരു ജാഡയായിരുന്നു എന്റെ കൂടെ വരാവൊന്നു ചോദിച്ചപ്പോൾ…എത്രവട്ടം ഞാൻ കെഞ്ചി ചോദിച്ചെടി നിന്നോട്…”

ഒന്നു വരുവോ… ഒന്നു വരുവോയെന്നു…”ഇനി നീ ആരുടെ കൂടെ പോകുമെന്ന് എനിക്കൊന്നു കാണണം ..കേട്ടോടി ജാഡപ്പണ്ടാരമേ…..”

അവൾ മുഖം കൂർപ്പിച്ചു വെച്ചു കൊണ്ട് ബുള്ളറ്റിന് പുറകിലേക്ക് കയറി…

“ഷോൾ വലിച്ചു കീറണ്ടെങ്കിൽ അതു കെട്ടിയിട്ടോ…”അവൻ പറഞ്ഞു..

അവൾ അത് കെട്ടിയിട്ടു ബുള്ളറ്റിൽ പിടിച്ചിരുന്നു…

ശ്രീ മിററിലൂടെ അവളെ നോക്കി…

°°°മുഖം തെളിഞ്ഞിട്ടില്ല..°°°°

പുഴക്കരയിലേക്കു തിരിയുന്ന റോഡിൽ എത്തിയപ്പോൾ ശ്രീ വണ്ടി നിർത്തി…തിരിഞ്ഞവളെ നോക്കി…

എന്തോക്കെയോ ചിന്തകളിൽ മുഴുകിയിരുന്ന സേതു അതറിഞ്ഞതു പോലുമില്ലായിരുന്നു….

“സേതു…നീയിത് ഏതുലോകത്താ..”?

“ഏഹ്..”സേതു ഞെട്ടി അവനെ നോക്കി…

“വലപ്പൊഴുമാ സേതു ഇങ്ങനെ ഒന്നു മിണ്ടാൻ അവസരം കിട്ടുന്നെ…നാട്ടിൽ വെച്ചു മിണ്ടാൻ നീ സമ്മതിക്കില്ല… ആകേപ്പേടി…അവരു കാണും…ഇവര് കാണും എന്നൊക്കെ പറഞ്ഞു….

ഇവിടെ വെച്ചു ഒന്നു മിണ്ടിക്കൂടെ…”

“ഞാൻ മിണ്ടുന്നുണ്ടല്ലോ ശ്രീയേട്ട…”

“എന്തു മിണ്ടുന്നുണ്ടെന്നു..”

“ഓഹ്…സോറി..സോറി…ഞാനിപ്പോഴെന്താ വേണ്ടേ…എന്റെ ശ്രീയേട്ടന്…”

“ഒന്നടുത്തിരിക്കാമോ നിനക്ക്”

അവൾ അവനോടു കുറച്ചുകൂടി ചേർന്നിരുന്നു…ആ മുതുകിൽ ചെറിയൊരു ഇടിയും കൊടുത്തു..

അവൻ അവളുടെ കൈ പിടിച്ചു തന്റെ വയറിലൂടെ ചുറ്റിപ്പിടിപ്പിച്ചു…

“ഇത്രേം വേണോ…”അവൾ ചോദിച്ചു…

“പോരേ.. കൂട്ടണോ…

അന്നത്തെ ആ മാഞ്ചിയത്തിന്റെ ചുവട്ടിലോട്ടു ഒന്നു കൂടി പോണോ..ഞാൻ റെഡിയാണ് കേട്ടോ…”

അവൻ കണ്ണിറുക്കി കാട്ടിക്കൊണ്ടു ചോദിച്ചു…

മിററിലൂടെ അവന്റെ മുഖത്തെ കള്ളപ്പുഞ്ചിരി കണ്ട അവളുടെ മുഖത്തും കുങ്കുമരാശി പടർന്നു…

കണ്ണടച്ചു കാട്ടിക്കൊണ്ടു അവൾ ആ തോളിലേക്കു തല ചായ്ച്ചു വെച്ചു…

മഴ ഒരുക്കം കൂട്ടിയിരുന്നു…പിന്നെയത് കിലുകിലുക്കമായി മാറി…

ശ്രീയേട്ടനുമായുള്ള എല്ലാ ഓർമകളിലും കൂട്ടിനായി മഴയും ഉണ്ടെന്നവൾ ഓർത്തു…

ശ്രീ പുഴയിലേക്ക് ചായ്ച്ചു കെട്ടിയിരുന്ന ഒരു ചാഞ്ഞ ചായക്കടയുടെ മുന്നിൽ വണ്ടി നിർത്തി…

കുറേശ്ശെ നനഞ്ഞിരുന്നു രണ്ടുപേരും…

ഇരുവരും ഓലമേഞ്ഞു ചായ്ച്ചു കെട്ടിയിരുന്ന ആ ചായക്കടയുടെ ഇറയത്ത് കയറി നിന്നു…

“നമ്മുടെ കൂടെ എപ്പോഴും മഴയുണ്ടല്ലേ ശ്രീയേട്ട..”

“എങ്ങനെ ഉണ്ടാവാതിരിക്കും..

കഴിഞ്ഞ തുലാമാസ മഴയിൽ നനഞ്ഞ ആ വഴുക്കൽപടവിൽ നിന്നല്ലേ എന്റെ നെഞ്ചത്തോട്ട് വന്നു വീണത്…സത്യം പറയെടി…

ഇത്രയും ചുള്ളനായ എന്നെ വീഴ്‌ത്താൻ നീ മനപ്പൂർവം വന്നു വീണതല്ലേ…”

“ഓ.. പിന്നെ…ഒരു ചുള്ളൻ വന്നിരിക്കുന്നു….എന്റെ ഏഴയലത്ത് നിർത്താൻ കൊള്ളില്ല..”

അതുകേട്ട് ശ്രീ പൊട്ടിച്ചിരിച്ചു…

ആ സമയത്താണ് കാശിനാഥൻ ബസ് കിട്ടാതെ കൈമളെട്ടൻ ഓട്ടോയിൽ അതു വഴി പോയത്…

കളിയും ചിരിയുമായി നിൽക്കുന്ന ഇരുവരെയും അയാൾ വ്യക്തമായി കണ്ടു…ആ കണ്ണുകളിൽ ഒരു ഇരയെ കിട്ടിയ പ്രതീതി ആയിരുന്നു…

മഴ കുറഞ്ഞപ്പോൾ ശ്രീ ബുള്ളറ്റ് സ്റ്റാർട് ചെയ്തു…ചിരിയോടെ സേതു വന്നു അവന്റെ തോളിൽ പിടിച്ചുകൊണ്ടു പുറകിലേക്ക് കയറിയിരുന്നു….

എതിർവശത്തുള്ള അടച്ചിട്ടിരുന്ന പീഡികത്തിണ്ണയിൽ മൂടിപ്പുതച്ചു കിടന്നിരുന്ന ഒരാൾ മുഷിഞ്ഞ ഷീറ്റ് മാറ്റി അവരെ തുറിച്ചു നോക്കി…

ശേഷം പോക്കറ്റിൽ നിന്നു തന്റെ പഴയ തീപ്പെട്ടിക്കൂട് പോലുള്ള നോക്കിയ ഫോൺ കയ്യിലെടുത്തു…..💥💥

കാത്തിരിക്കുമല്ലോ😍

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19