💔 മൊഴിയിടറാതെ 💔 : ഭാഗം 17

Spread the love

എഴുത്തുകാരി: തമസാ

കാലൊന്ന് ഉണങ്ങിതുടങ്ങുന്നത് വരെ ദീപൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയതേ ഇല്ല…. അതിന് ശേഷമാണ് എറണാകുളം പോയത്……. അഡ്വക്കേറ്റ് മുഹമ്മദ്‌ നാസറിനെ കാണാൻ…….. ഗീതു DNA ടെസ്റ്റിന് സമ്മതിക്കാത്ത സ്ഥിതിക്ക് മുന്നിൽ ആകെ ഉള്ള വഴി എന്ന് പറയുന്നത് ഡയറക്റ്റ് കോടതി വഴി നീങ്ങുക എന്നത് മാത്രമാണ്….. മോളേ തൊടാൻ പോലും ഒന്നു സമ്മതിക്കാത്ത ഒരാളെ ഇനിയും നോക്കി ഇരിക്കുന്നത് വെറുതെ ആണ്…..ഗീതു മെരുങ്ങുന്നതും നോക്കി ഇരുന്നാൽ ജീവിതത്തിന്റെ നല്ല ഭാഗം കടന്ന് പോകും……

അതുകൊണ്ട് തന്നെയാണ് ഇവിടം വരെ വന്നു ഡീറ്റെയിൽസ് അന്വേഷിച്ചത്…… കോടതിയിൽ കേസ് എത്തിക്കഴിഞ്ഞാൽ പിന്നെ ഗീതുവിന്‌ പിതൃത്വ പരിശോധനയ്ക്ക് സമ്മതിച്ചേ മതിയാവുള്ളൂ…… എല്ലാം വള്ളിപുള്ളി തെറ്റാതെ വക്കീലിനോട് പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങുമ്പോൾ ഉള്ളിൽ ഭയം ഉണ്ടായിരുന്നു…. ..ആരെയും അറിയിക്കരുത് എന്ന് പ്രത്യേകം പറഞ്ഞു പിടിപ്പിച്ചു വക്കീലിനെ……. രണ്ടു ദിവസം കഴിഞ്ഞു വരാൻ അയാൾ പറഞ്ഞതിനെ തുടർന്നാണ് അവിടെ നിന്നിറങ്ങിയതും പിന്നെ സാഗറിന്റെ ഫ്ലാറ്റിലേക്ക് ചെന്നതും…..

അങ്ങോട്ടേക്ക് ഒന്ന് ചെല്ലണം എന്ന് അവൻ പറഞ്ഞിരുന്നു……… ഫ്ലാറ്റിൽ ചെല്ലുമ്പോൾ അവന്റെ അമ്മയും ഉണ്ടായിരുന്നു… അതുകൊണ്ട് അകത്തേക്ക് വരുന്നില്ല എന്ന് പറഞ്ഞു…… അകത്തു കേറി കഴിഞ്ഞിട്ട് അവർ ആട്ടി ഓടിക്കുന്നതിലും നല്ലതല്ലേ പുറത്തു തന്നെ നില്കുന്നത്…..ഓരോ പേടികളാ ഇപ്പൊ ഉള്ളില്….. കുറച്ചു കഴിഞ്ഞു സാഗറിന്റെ കൂടെ പുറത്തേക്കിറങ്ങി താഴെ ഗ്രൗണ്ടിന്റെ ഒരു വശം പോയി നിന്നു….. “””” ദീപാ…… നിനക്ക് വേണ്ടി ഞാൻ ഒരു സാഹസം കാണിച്ചിട്ടുണ്ട്…..

എന്റെ ഒരു സുഹൃത്ത്‌ വർക്ക്‌ ചെയ്യുന്ന DNA ലാബിൽ നിന്ന് ഞാൻ ദാ, ഈ കിറ്റ് മേടിച്ചിട്ടുണ്ട്…… ഓൺലൈൻ ആയി ഫോമും കൊടുത്തു…. കിറ്റും കയ്യിൽ കിട്ടി….. പക്ഷേ സംഭവം ഫ്രോഡ് ആണ്.. ഹാപ്പി ആയി ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ഡീറ്റെയിൽസ് വെച്ചിട്ടുള്ള കളിയാ….. പണി പാളിയാൽ ഞാനും നീയും അവനും ഒരുപോലെ കുടുങ്ങും…ഡീറ്റെയിൽസ് കൊടുത്തിരിക്കുന്ന അവരുടെ ജീവിതവും തകരും ……. നമ്മളെക്കാൾ അവനെ ആവും ബാധിക്കുന്നത്…….കാരണം ആ ഡീറ്റെയിൽസ് ഒക്കെ അവനാ തപ്പിയെടുത്തത്….. ..എന്നാലും വേണ്ടില്ല… നീ ഒന്ന് ശ്രമിച്ചു നോക്ക് “”””

സാഗർ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിലേക്ക് ചാരി നിന്ന് പറഞ്ഞു……. “”” ആ ചെറുക്കനെ നീ എങ്ങനെ സമ്മതിപ്പിച്ചു……? “” അപ്രതീക്ഷിതമായി കേട്ടതിന്റെ അവിശ്വസനീയതയിൽ ദീപൻ ചോദിച്ചു…… “””” ഞാൻ അവനോടെല്ലാം പറഞ്ഞെടാ…… നിനക്ക് ആ പെണ്ണിനേയും മോളെയും കൂടെ കൂട്ടണംന്ന് ഉണ്ട് എന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ അവൾക്ക് ഒരു നല്ല ജീവിതം കിട്ടട്ടെ എന്ന് പറഞ്ഞിട്ടാ അവൻ സമ്മതിച്ചത്…… അല്ലാതെ നിന്നെ ഓർത്തിട്ടല്ല ……. “”” ഒരു വിളറിയ ചിരി ദീപന്റെ മുഖത്തു നിറഞ്ഞു…….. “”

“”” അല്ലേലും എന്നോട് കനിവ് തോന്നാൻ മാത്രം ഞാൻ ആർക്കും ദോഷം അല്ലാതെ ഒരു ഗുണോം ചെയ്തിട്ടില്ലല്ലോ ഡാ….. അതുകൊണ്ട് ഒന്നിലും പരാതിയും ഇല്ല എനിക്ക്…… പിന്നെ…. ഞാൻ ഇന്ന് ഒരു വക്കീലിനെ പോയി കണ്ടു…..കോടതി വഴി ഒരു പിതൃത്വ പരിശോധനക്ക് ഉള്ള വഴി നോക്കി ഞാൻ…… രണ്ടു ദിവസം കഴിഞ്ഞു ചെല്ലാൻ ആണ് അയാൾ പറഞ്ഞത്….പിന്നെ…. നീ വിചാരിക്കുന്നത് പോലെ………. ഞാൻ നിന്നോട് എങ്ങനെയാ പറയുക….. അവളുടെ സമ്മതത്തോടെ ആയിരുന്നില്ല…… “”””””” “”””” ഡാ അപ്പൊ….. പീഡനം തന്നെ ആയിരുന്നല്ലെ…….ഛെ…. . “””” “”””” മ്മ്….. ഒറ്റയ്ക്കല്ലായിരുന്നു…..

കൂട്ടുകാരും…… അതും അയാളോട് പറഞ്ഞു….. ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നല്ലേ……. എല്ലാം പറഞ്ഞു…….അയ്യാൾ പറഞ്ഞു ഇത് കോടതിയിലെത്തിയാൽ പിന്നെ….. ജീവിതം എന്നൊന്ന് ഉണ്ടാവില്ലെന്ന്…..ടെസ്റ്റ്‌ ഒക്കെ നടത്തുന്ന വെറുതെ ആകുംന്ന്……. “”””””” അവൻ പറയുന്നത് അംഗീകരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു സാഗർ……. “””” നിന്നെ എങ്ങനെയാ ദീപാ ഞാനിനി വിശ്വസിച്ചെന്റെ വീട്ടിൽ കേറ്റുന്നത്…….. കയ്യും കാലും വിറയ്ക്കുന്നു ഓർത്തിട്ട്…….. “””” ദീപന്റെ ഹൃദയം നുറുങ്ങി….. സത്യമല്ലേ….. എങ്ങനെയാ…….

ഗീതുവിനും ഉണ്ടാവുമോ ഇങ്ങനെ ഒരു ഭയം….. ഉറപ്പ്…. ഉണ്ടാവും….. വെറുതെ വാശിക്ക് പറയുന്നതാവില്ല അവളും….. പേടി തന്നെ ആയിരിക്കും……. “””” ഞാൻ അറിയുന്ന ആളാണോ പെണ്ണ്…….? …… “””” “””” മ്മ്മ്…… നീ മാത്രം അല്ല സാഗർ…. കേരളത്തിലുള്ളവരൊക്കെ അവളെ പെട്ടെന്നൊന്നും മറക്കില്ല…….. പേര് ഗീതു…… ചേട്ടനെ കൊന്നിട്ട്……അനിയത്തിയെ……… “””” ബാക്കി പറയാൻ വയ്യാതെ അവൻ തല താഴ്ത്തി….. “””””” ദീപാ……. നീ….. എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല…… പക്ഷെ……. ഡാ….. അപ്പൊ നിങ്ങളൊക്കെ കള്ളപ്രതികളെ വെച്ചു രക്ഷപെടുകയായിരുന്നല്ലേ……….

എങ്ങനെ കഴിഞ്ഞുഡാ നിനക്ക്…… ഞാൻ…… ഞാനിങ്ങനെ ഒന്നുമല്ല നിന്നെ കുറിച്ച് കരുതിയത്….. എന്നാലും ഒരു പെങ്കൊച്ചിനെ കണ്ണിൽ ചോരയില്ലാതെ……. “””””” അവനോട് തുറന്നു പറയണ്ട എന്ന് ആദ്യമേ വിചാരിച്ചതായിരുന്നു ദീപൻ…. പക്ഷേ….. ആ നിമിഷം പറയുവാൻ തോന്നി…….കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല….. “””””” ഡാ ഇതിങ്ങനെ കോടതി കേറ്റി സ്വയം ഒറ്റിക്കൊടുത്തിട്ട് വേണോ……. നമുക്ക് ആ വഴി വേണ്ടടാ ദീപാ……ദേ ഈ കിറ്റ് മാത്രം മതി…… നിന്റെ മോളാണ് ആ കുഞ്ഞെങ്കിൽ പിന്നെ അച്ഛൻ എന്ന് പറഞ്ഞു ധൈര്യായി ചെല്ലാലോ നിനക്ക് അവളുടെ മുന്നിൽ…..

അത് പോരെ നിനക്ക്…. അല്ലാതെ കേസ്, ജയിൽ…. “”””” സാഗർ അവന്റെ അടുത്തേക്ക് ചേർന്ന് വന്നു പറഞ്ഞു……. “”””” നിനക്ക് വെറുപ്പാണോ സാഗർ, എന്നോട്…?? “””””” ഇഷ്ടക്കേടുണ്ട്….. അതുപിന്നെ ഞാനും ഒരു മനുഷ്യൻ അല്ലേ ഡാ….. ഒരു ആങ്ങളയല്ലേ…. പിന്നെ കഴിഞ്ഞു പോയത് പറഞ്ഞിട്ടെന്താ കാര്യം…… നീ തെറ്റ് തിരുത്താൻ റെഡി ആകുമ്പോൾ പിന്നെ ഞാൻ മറ്റെന്തു പറയാനാ… “””” മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് സാഗർ പറഞ്ഞു……. “”””””” നീ ഇതൊന്ന് ശ്രമിച്ചു നോക്ക്……. മൗത് സ്വാബ് വെച്ചിട്ടാ നമ്മളീ ടെസ്റ്റ്‌ നടത്തുന്നത്….. അതൊക്കെ ഈ കിറ്റിലുണ്ട്……

രണ്ടെണ്ണം ഉണ്ടാവും….. വായ നല്ല പോലെ ക്ലീൻ ആയിരിക്കണം…. എന്നിട്ട് വായയുടെ ഉള്ളിലേക്ക് ആ കോല് പോലെ ഉള്ളതിന്റെ ഒരു ഭാഗം വെച്ചു കവിളിന്റെ ഉൾ ഭാഗം ഇല്ലേ…… അവിടെ ഈ സ്റ്റിക്കിന്റെ ഒരു വശം കൊണ്ട് ഒരു മിനിറ്റ് ഉരസുക……. ഏതാ വശം ന്ന് നമുക്ക് കണ്ടാൽ മനസിലാവും….. ഉരയ്ക്കാനുള്ള വശം വലുതാണ്…… എന്നിട്ട് അതിൽ എങ്ങും തൊടാതെ…….ആ സ്റ്റിക്ക് വായിൽ നിന്ന് എടുത്ത് അതുപോലെ തന്നെ തന്നിരിക്കുന്ന രണ്ടു ചെറു സാമ്പിൾ ടിന്നിൽ ഒന്നിലേക്ക് വെക്കണം…. എന്നിട്ട് സ്റ്റിക്കിൽ നമ്മൾ പിടിച്ചുകൊണ്ടിരിക്കുന്ന സൈഡ് അറ്റം ഉള്ളിലേക്ക് പ്രെസ്സ് ചെയ്യണം……

അത് നോക്കിയാൽ നിനക്ക് മനസിലാവും….. കോല് മിട്ടായിയുടെ അറ്റം പോലെ ആണ് നമ്മൾ പിടിക്കുന്ന സൈഡ്….. ചെറിയൊരു വെട്ടുണ്ട്…അന്നേരം നമ്മൾ എടുത്ത സാമ്പിൾ ഉള്ള ഭാഗം മാത്രം ഒടിഞ്ഞു കുപ്പിയിലിരിക്കും…… എന്നിട്ട് സേഫ് ആയി അടയ്ക്കുക….. തൊടരുത് ട്ടോ ഡാ….. അതുപോലെ തന്നെ അടുത്ത സാമ്പിളും എടുക്കുക…… നിന്റെം കൊച്ചിന്റെയും നിനക്ക് ഇങ്ങനെ തന്നെ എടുക്കാൻ പറ്റും….. രണ്ടും വെവ്വേറെ ഇടണം…. അത് മറന്നു പോയേക്കരുത്…. അത് ഒക്കെ നിനക്ക് നോക്കിയാൽ മനസിലാവും…… കൂടെ ഒരു കൺസെന്റ് ഫോം ഉണ്ട്….

അത് എന്റെ കയ്യിൽ കൊണ്ടുവന്നു തന്നാൽ മതി ഡാ…..ബാക്കി ഫിൽ ചെയ്തു ഞാൻ നേരിട്ട് കൊണ്ട് കൊടുത്തോളാം അവന്റെ കയ്യിൽ…… “””””” ദീപൻ അത് മേടിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്നു…. മേടിച്ചിട്ട് ഇപ്പോ എന്താ കാര്യം…….. ഗീതു അറിയാതെ ഈ പറഞ്ഞ പരിപാടി ഒന്നും നടക്കില്ല…….. കോർട്ട് ആണെങ്കിൽ പിന്നെ……. ദീപൻ നിന്ന് തല ചൊറിഞ്ഞു….. “””” ദീപാ….. നീ വെറുതെ തല പുകയ്ക്കണ്ട….. ആ കേസ് നീ വിട്….. എങ്ങാനും നീ കൊച്ചിന്റെ ഡി എൻ എ ടെസ്റ്റ് ന് ഇറങ്ങി എന്ന് നിന്റെ കൂടെ അന്ന് ഉണ്ടായിരുന്നവര് അറിഞ്ഞാലുള്ള സ്ഥിതി നീയൊന്ന് ആലോചിച്ചു നോക്കിക്കേ……

രക്ഷപെടാൻ വേണ്ടി അല്ലേ ഇത്രേം കള്ളത്തരം കാട്ടി നിങ്ങള് പിടിച്ചു നിന്നത്….. ഇതിപ്പോ നീ മാത്രം അല്ല….. അവരൊക്കെ കുടുങ്ങില്ലേ ……. “”””” കയ്യിലിരുന്ന കിറ്റ് ദീപന്റെ കയ്യിലേക്ക് വെച്ചു കൊടുത്തുകൊണ്ട് സാഗർ പറഞ്ഞു….. “””” കുടുങ്ങുമായിരിക്കും…… അവർക്ക് അവരുടെ ജീവിതം അല്ലേ വലുത്…… ഒരു ആവശ്യം വന്നാൽ അവരോരോരുത്തരും വീട്ടുകാർക്ക് വേണ്ടി ബാക്കി ഉള്ളവരെ തള്ളിക്കളയും….. അതുപോലെ തന്നെയാ ഞാനും…… എന്റെ കൊച്ചു ജീവിതാവസാനം വരെ നാണംകെട്ടു ജീവിക്കുന്നതിലും നല്ലതാ ഞാൻ ശിക്ഷ അനുഭവിക്കുന്നത്………

എത്ര ചിലവാക്കി ഡാ ഇതിന്….??? “”””” കിറ്റ് മറിച്ചും തിരിച്ചും നോക്കി, ദീപൻ…… “””” 16, 000 ആയി….. തത്കാലം ഞാൻ കൊടുത്തിട്ടുണ്ട്….. നീ എനിക്ക് തന്നേച്ചാല് മതി……. “”” അവിടെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ദീപനും സംശയത്തിലായിരുന്നു…. എന്ത് ചെയ്യണം എന്ന്…. പക്ഷേ ഇന്ന് ഗീതുവിനെ കാണാൻ പോകണം ……പറ്റുമെങ്കിൽ ഒന്നുകൂടി ചോദിക്കണം …..പിന്നെ വക്കീലിനെ കണ്ട കാര്യം പറയണം …..

ബാക്കി അവൾ പറയുന്നത് അനുസരിച്ചു തീരുമാനിക്കാം …………..എന്തായാലും പോയേ പറ്റു ….കൊച്ചിനെ കണ്ടിട്ട് ദിവസങ്ങളായി …..കൊതിയായിട്ട് മേല ….. ദീപൻ ബൈക്കെടുത്തു ഗീതുവിന്റെ വീട്ടിലേക്ക് പാഞ്ഞു ….അതേ സമയം , തന്റെ ജീവിതത്തിലെ അടുത്ത നഷ്ടവും കണ്മുന്നിൽ കണ്ടു പകച്ചു നിൽക്കുകയായിരുന്നു ഗീതു …….തൂണ് പോയ മാടം പോലെ ………. 💛രണ്ടു ദിവസം മൊഴി ഉണ്ടാവില്ലട്ടോ

തുടരും ……… © തമസാ ലക്ഷ്മി ….

💔 മൊഴിയിടറാതെ 💔 : ഭാഗം 1

💔 മൊഴിയിടറാതെ 💔 : ഭാഗം 2

💔 മൊഴിയിടറാതെ 💔 : ഭാഗം 3

💔 മൊഴിയിടറാതെ 💔 : ഭാഗം 4

💔 മൊഴിയിടറാതെ 💔 : ഭാഗം 5

💔 മൊഴിയിടറാതെ 💔 : ഭാഗം 6

💔 മൊഴിയിടറാതെ 💔 : ഭാഗം 7

💔 മൊഴിയിടറാതെ 💔 : ഭാഗം 8

💔 മൊഴിയിടറാതെ 💔 : ഭാഗം 9

💔 മൊഴിയിടറാതെ 💔 : ഭാഗം 10

💔 മൊഴിയിടറാതെ 💔 : ഭാഗം 11

💔 മൊഴിയിടറാതെ 💔 : ഭാഗം 12

💔 മൊഴിയിടറാതെ 💔 : ഭാഗം 13

💔 മൊഴിയിടറാതെ 💔 : ഭാഗം 14

💔 മൊഴിയിടറാതെ 💔 : ഭാഗം 15

💔 മൊഴിയിടറാതെ 💔 : ഭാഗം 16

-

-

-

-

-