Sunday, December 22, 2024
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 24

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

സ്തംഭിച്ചു നിന്ന ഉഷയോടും ജാനുവമ്മയോടും ഭാനുമതി വീണ്ടും പറഞ്ഞു…

“ഞാൻ കൊന്നു അവനെ…”

“ഭാനു….”വലിയവായിൽ കരഞ്ഞു കൊണ്ട് ജാനുവമ്മ ഭാനുമതിയെ കെട്ടിപ്പിടിച്ചു…

“ഉഷേ… നീ ബാലൻ മാഷിനെ ഒന്നു വിളിക്കൂ…ഇത്രടം വേഗം വരാൻ പറയൂ..”ഭാനുമതി പറഞ്ഞു..

ഉഷ വേഗം ബാലൻ മാഷിനെ വിളിച്ചു…

കാര്യമറിഞ്ഞ ബാലൻ മാഷ് പാഞ്ഞുപിടിച്ചാണ് എത്തിയത്…

ആ രംഗം കണ്ടു ബാലൻ മാഷ് തറഞ്ഞു നിന്നു…

“മാഷേ…പോലീസിനെ വിളിക്കൂ…ഞാനാണ് ഇത് ചെയ്തത്…ഞാനോറ്റക്ക്…എന്റെ മോളേ രക്ഷിക്കാൻ…ഞാൻ കുറ്റമേറ്റു പറഞ്ഞോളാം…”

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തു ബാലൻ മാഷ് പൊലീസിന് ഫോൺ ചെയ്തു…

ഇതിനിടയിൽ ശ്രീധരേട്ടന്റെ കടയിലേക്ക് ഉഷ അപ്പൂട്ടനെ പറഞ്ഞയച്ചിരുന്നു…

പോകുന്ന വഴി കാണുന്നവരോടെല്ലാം ശിവൻ മരിച്ച വിവരവും പറഞ്ഞാണ് അവൻ പോയത്…

അറിഞ്ഞവർ അറിഞ്ഞവർ ശ്രീധരേട്ടന്റെ വീടു ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു..

ഭാനുമതി കിടന്ന കിടപ്പിൽ നിന്നെഴുന്നേറ്റതും മോതിരം മാറ്റം കഴിഞ്ഞ ചെക്കൻ മരണപ്പെട്ടതും കാട്ടുതീ പോലെ പുഴക്കരയാകെ പടർന്നു…

ഇതിനിടയിൽ ബോധരഹിതയായി കിടന്ന സേതുവിനെ വെള്ളം തളിച്ചു ഉഷ ഉണർത്തിയിരുന്നു…

അലറിക്കരഞ്ഞു വിളിച്ച അവളെ ഉഷ തന്നെ നിർബന്ധിച്ചു അവരുടെ വീട്ടിൽ കൊണ്ടുകിടത്തി..

ജാനുവമ്മ ഭാനുമതിയെ കെട്ടിപ്പിടിച്ചു തന്നെ ഇരിക്കുകയായിരുന്നു…

ബാലൻ മാഷിന്റെ പുറകെ എത്തിയ സാവിത്രി ടീച്ചറും ആ കൂടെ തന്നെയിരുന്നു…

അപ്പൂട്ടനിൽ നിന്നു വിവരമറിഞ്ഞു പാഞ്ഞെത്തിയ ശ്രീധരേട്ടൻ ശിവന്റെ ചേതനയറ്റ ശരീരം കണ്ടു വിറങ്ങലിച്ചു നിന്നു…

ചോരയൂറുന്ന അരിവാളുമായി നിർവികാരയായിരിക്കുന്ന ഭാര്യയുടെ കാൽചുവട്ടിലേക്ക് ആ മനുഷ്യൻ നെഞ്ചുപൊത്തിപ്പിടിച്ചു കുഴഞ്ഞു വീണു…

“ശ്രീധരേട്ട…”അപ്പൂട്ടന്റെ അച്ഛൻ പ്രകാശൻ ഓടിയെത്തി അയാളെ താങ്ങി…

സാവിത്രി ടീച്ചറും കടയിൽ സഹായിക്കുന്ന രാജനും പ്രകാശനും കൂടി ശ്രീധരേട്ടനെയും കൊണ്ട് ടൗണിലെ ആശുപത്രിയിലേക്ക് പാഞ്ഞു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ശ്രീ പുറത്തേക്കിറങ്ങിയ നേരം നോക്കി മകന്റെ സങ്കടത്തിന്റെ കാരണം മാധവൻ മാഷിനോട് പറയുകയായിരുന്നു സുമംഗലാമ്മ…

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മകന്റെ സങ്കടമോർത്തു ആ അച്ഛനും വിഷമിച്ചു…

“അവനിത്രക്കിഷ്ടമായിരുന്നെങ്കിൽ തനിക്കു എന്നോടൊന്നു പറയാമായിരുന്നില്ലെടോ ആ കുട്ടിയുടെ മോതിരം മാറ്റത്തിന് മുൻപ്…ഞാൻ ചോദിക്കുമായിരുന്നില്ലേ…ശ്രീധരനോട്..ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം…”

“മോതിരം മാറ്റം പെട്ടെന്നായിരുന്നു ഏട്ടാ…അതിനു മുൻപ് ചെറിയൊരു സൂചനയെ എനിക്ക് ശ്രീ തന്നിരുന്നുള്ളൂ…സമയമാവുമ്പോൾ പറയാമെന്നു…

പിന്നീട് ഇത്രക്ക് സങ്കടം കണ്ടു ചോദിച്ചപ്പോൾ അല്ലെ നഷ്ടപ്പെട്ടു പോയീന്നു പറഞ്ഞു കണ്ണു നിറച്ചത്….”

സുമംഗലയുടെ കണ്ണിലും കണ്ണീർ കിനിഞ്ഞു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഈ സമയം ശ്രീയും ഫൈസിയും ഏതൊക്കെയോ ഇടവഴിയിൽ ഒക്കെ കൂടി ഓടി ഫൈസിയുടെ ഒരു മാമായുടെ വീടിന്റെ പിന്നിലെത്തിയിരുന്നു..

“ഡാ..എന്റെ ബൈക്കവിടെ ഇരിക്കുവാ..ഇനി അതെന്തു പുലിവാലാകുവോ എന്തോ…ഞാൻ പോയെടുക്കട്ടെ…” ഫൈസി ശ്രീയോട് ചോദിച്ചു…

“ഫൈസി…അവിടുത്തെ സിറ്റുവഷൻ എന്തായിരിക്കും…സേതു…അവൾക്കു ബോധം പോയിരുന്നു…അവളെഴുന്നേറ്റു കാണുമോ???..അമ്മ എന്നെ രക്ഷിച്ചതാ..

എന്തായിരിക്കും അമ്മയുടെ മനസിൽ…അമ്മയും സേതുവും കണ്ടതാ..ഞാൻ വെട്ടുന്നത്…”

“എന്റെ പൊന്നു ശ്രീ…നീയൊന്നു മിണ്ടാതിരിക്ക് ….അവർ നിന്നെ ഓടിച്ചു വിട്ടത് തന്നെ നിന്നെ രക്ഷിക്കാനാ…ഇനി നീയായിട്ടു ഒന്നും മൊഴിയണ്ട…നാളെ ചെന്നൈയിലേക്ക് പൊയ്ക്കോ…

ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം…
ഞാൻ പോയി ബൈക്കെടുക്കട്ടെ..”

“ഞാനും വരാം…”

രണ്ടുപേരും റോഡ് വഴി തന്നെ ഇടവഴിയിലെത്തി….അവിടെ ഇപ്പൊ ഫൈസിയുടെ ബൈക്ക് കൂടാതെ വേറെ മൂന്നാലു ബൈക്കും കുറെ സൈക്കിളുമൊക്കെ ഇരിക്കുന്നു…

കുറേപ്പേർ അങ്ങിങ് കൂടി നിൽപ്പുണ്ട്…സേതുവിന്റെ വീട്ടിലേക്ക് പോകുന്നവരും…തിരിച്ചു വരുന്നവരുമുണ്ട്..

അവിടെ നിന്നൊരാളോട് ബൈക്കെടുക്കുന്നതിനിടയിൽ ഒന്നുമറിയാത്ത പോലെ ഫൈസി ചോദിച്ചു…

“എന്താ..ചേട്ടാ ..ഇവിടെ ഒരാൾക്കൂട്ടം..”?

“അത് ശ്രീധരേട്ടന്റെ മോളെ കെട്ടാനിരുന്ന ചെറുക്കനില്ലേ..അവൻ മരിച്ചു..കൊന്നതാ…ശ്രീധരേട്ടന്റെ ഭാര്യ…പോലീസിനെ വിളിച്ചിട്ടുണ്ട്…”

“ആ അമ്മ വയ്യാതെ കിടക്കുവല്ലായിരുന്നോ…”ഫൈസി വീണ്ടും ചോദിച്ചു..

“അതേ..അതായിപ്പോ അതിശയം…മോളേ അവൻ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടു അവർ എഴുന്നേറ്റത്രേ…

അവൻ ആളത്ര ശരിയല്ലായിരുന്നു എന്നാ നാട്ടുകാരൊക്കെ പറയുന്നത്….എന്തൊക്കെയാണാവോ..മഹാദേവൻ സാക്ഷി…”അയാൾ മേലോട്ട് നോക്കി തൊഴുതു..

അവർ ബൈക്കുമെടുത്തു വീട്ടിലെത്തി…

അച്ഛനും അമ്മയും കൂടി പിന്നാമ്പുറത്തു അരഭിത്തിയിലിരുന്നു സംസാരിക്കുന്നത് കണ്ടു…

ശ്രീ കൂട്ടിലിട്ട വെരുകിനെ പോലെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

“ഒന്നും പറയണ്ട…നീ നാളെ പോകുന്നു..”
ഫൈസി കട്ടായം പറഞ്ഞു…

“എനിക്ക് കഴിയില്ല ഫൈസി…ഞാനല്ലേ അത് ചെയ്തത്…എന്നിട്ട്…എനിക്കങ്ങനെ സ്വാർഥനാകാൻ കഴിയില്ല..

കൂട്ടുകാർ വീണ്ടും ആലോചനയിൽ മുഴുകി…

ശ്രീ ഉരുകുകയായിരുന്നു….

ദൂരെയെവിടെയോ ഒരു ആംബുലൻസിന്റെ ശബ്ദം ഇരുവരും കേട്ടു…

അവർ പരസ്പരം നോക്കി…

നേരം സന്ധ്യ ആകുന്നു…

ശ്രീയും ഫൈസിയും മുറിയിൽ നിന്നിറങ്ങിയതെയില്ല….

ഇടക്കെപ്പോഴോ പുറത്തോരു ബഹളം കേട്ട് രണ്ടുപേരും കൂടി സിറ്റ് ഔട്ടിലേക്കു നോക്കി….

മധു പാഞ്ഞുപിടിച്ചോടി വരുന്നു…

“ശ്രീ..,മാധവേട്ട..,അറിഞ്ഞോ…ആ പയ്യനെ കൊന്നു…ശ്രീധരേട്ടന്റെ വീട്ടിലെ….ആ പെണ്കുട്ടിയുടെ അമ്മ തന്നെ..പോലീസിനോട് അവർ കുറ്റം ഏറ്റു… അറസ്റ്റ് ചെയ്തു കോണ്ടുപോയി…അവരെ…”

“ആരുടെ…ആരുടെ കാര്യമാ..മധു നീയീ പറയണേ…”മാധവൻ മാഷ് അക്ഷമനായി..

“ശ്രീധരേട്ടന്റെ മോളുമായി കല്യാണം നിശ്ചയിച്ചിരുന്ന ആ ചെക്കനില്ലേ…അവനെ ശ്രീധരേട്ടന്റെ ഭാര്യ തന്നെ..വെട്ടിക്കൊന്നു…

വയ്യാതെ കിടന്നിരുന്ന അവർ ഏഴുന്നേറ്റാ ചെയ്തതെന്ന്…ഓഹ്..വിശ്വസിക്കാനാവുന്നില്ല ന്റെ മഹാദേവ…ആ കുട്ടിയെ അവനെന്തോ ഉപദ്രവിക്കാൻ ശ്രമിചൂന്നാ കേട്ടത്….

ആ കുട്ടിയുടെ കാര്യമാ കഷ്ടം…അതിനു ബോധമൊന്നും ഇല്ലത്രേ….”

മാധവേട്ടൻ സ്തബ്ധനായി നിന്നു…

അകത്തു നിന്നു അതു കേട്ട സുമംഗലാമ്മയ്ക്കു എന്തോ ആശ്വാസമാണ് തോന്നിയത്…

“മഹാദേവ…നീ തുണച്ചു…എന്തെങ്കിലുമൊരു അത്ഭുതം നടക്കാൻ മനമുരുകി പ്രാർഥിച്ചായിരുന്നു…എന്റെ കുട്ടന് വേണ്ടി…”

സുമംഗലാമ്മ ആശ്വാസത്തോടെ ശ്രീയെ നോക്കി…

പക്ഷെ ആ മുഖത്തെ ഭാവപ്പകർച്ച അവരിൽ ആശങ്കയുണ്ടാക്കി…

“കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു..ദൃഷ്ടിയുറക്കാതെ മുടിയിൽ തെരുപ്പിടിച്ചു വലിക്കുന്നുണ്ട്…”

തിരുമേനിയുടെ വാക്കുകൾ സുമംഗലയുടെ ചെവിയിൽ പ്രകമ്പനം കൊണ്ടു:::””ആയുധമാണ് തെളിഞ്ഞു കാണുന്നത്…

കാലം ഇവനെക്കൊണ്ട്‌ ആയുധം വരെ എടുപ്പിക്കും….ദൈവാധീനത്തിന് അത് ഒഴിഞ്ഞുപോകാനും സാധ്യത കാണുന്നുണ്ട്…””

ഇതിനിടയിൽ മധു വീട്ടിലേക്കിറങ്ങി…

“ന്റെ…മഹാദേവ…”സുമംഗല കരഞ്ഞു…

“ശ്രീ…നീ കുറച്ചു നേരത്തെ എവിടെ പോയതായിരുന്നു…???നീ അവിടെ പോയിരുന്നോ…?സുമംഗല പേടിയോടെ അവനോടു ചോദിച്ചു…

“മ്ഹ്…”അവൻ മൂളി…

മാധവൻ മാഷ് ആന്തലോടെ അവന്റെ മുന്നിലേക്ക് വന്നു…

“അച്ഛാ…”എന്നൊരു വിളിയോടെ കരഞ്ഞുകൊണ്ട് ശ്രീ ആ കാലുകളിലേക്കു വീണു….

“ചെയ്തുപോയി ഞാനത്…ചെയ്തുപോയി…”അവൻ ആ പാദങ്ങളിൽ കെട്ടിപ്പിടിച്ചു കിടന്നു കരഞ്ഞു…

“വെറുതെ പറയുവ ഇവൻ….നിനക്കെന്താ ഭ്രാന്തായോ ശ്രീ…വെറുതെ വായിൽ തോന്നിയത് പറയാതേടാ….അച്ഛാ..അച്ഛനിങ് വന്നേ..”ഫൈസി മാധവൻ മാഷിനെ വിളിച്ചു കൊണ്ടു അകത്തേക്ക് പോയി…

പുറകെ സുമംഗലാമ്മയും പോയി…

ശ്രീ ഭിത്തിയിൽ ചാരിയിരുന്നു…

കുറച്ചു കഴിഞ്ഞു മാധവൻ മാഷ് തിരികെ വന്നു ശ്രീയുടെ അടുത്ത് ദിവാൻ കോട്ടിലിരുന്നു…ആ മുടിയിഴകൾ തഴുകി…

ശ്രീ സങ്കടത്തോടെ അച്ഛന്റെ മടിയിലേക്കു കിടന്നു…
സുമംഗലയും വെറും നിലത്തിരുന്നു മകനെ ചുറ്റിപ്പിടിച്ചു കൊണ്ടു ഭർത്താവിന്റെ മടിയിലേക്കു ചാഞ്ഞു…

“കുട്ടികൾ തെറ്റു ചെയ്താൽ പറഞ്ഞു തിരുത്തി കൊടുക്കേണ്ട ഒരധ്യാപകനാണ് ഞാൻ….ഒരിക്കലും നീയായിട്ട് അതു ചെയ്തിട്ടുണ്ടെങ്കിൽ ഞാനതിന് കൂട്ടു നിൽക്കില്ല…

പക്ഷെ പറഞ്ഞു കേട്ടത് വെച്ചിട്ട് നിന്റെ ഭാഗം ക്ലിയർ ആണ്….നീ വ്ഷമിക്കാതിരിക്കൂ…”

അദ്ദേഹം വീണ്ടും അവന്റെ ശിരസ്സിലൂടെ വിരലോടിച്ചു…

എല്ലാത്തിനും സാക്ഷിയായി ഫൈസിയും…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°ഏഴുമണി കഴിഞ്ഞപ്പോൾ തന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് മാധവൻ മാഷ് മുറിയിലേക്ക് കയറിയത്….

അച്ഛന്റെ മുറിയിൽ നിന്നു അടക്കിപ്പിടിച്ച സംസാരം കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു ശ്രീക്കും ഫൈസിക്കും സുമംഗലാമ്മയ്ക്കും..

എല്ലാവരും കൂടി ടി വി റൂമിൽ വെറുതെ ഇരിക്കുകയായിരുന്നു…

തിരികെ വന്ന മാധവൻ മാഷ് പറഞ്ഞു..

“ബാലൻ മാഷ് ആയിരുന്നു വിളിച്ചത്…വിവരങ്ങളൊക്കെ അറിഞ്ഞില്ലെന്ന് ചോദിക്കാൻ…ശ്രീധരൻ ICU വിൽ ആണ്…

അമ്മയെ പോലീസ് കൊണ്ടുപോകുന്നത് കണ്ടു സേതു വീണ്ടും തളർന്നു വീണു..ജാനുവമ്മയുടെ വീട്ടിലാണ് അവൾ…”

ശ്രീക്ക് നെഞ്ചിലേക്ക് ആരോ തീഗോളം എറിഞ്ഞ പോലെ ഒരു പൊള്ളലുണ്ടായി…

ഒന്നും മിണ്ടാതെ അവൻ തലകുമ്പിട്ടിരുന്നു…

മാധവൻ മാഷ് വന്നു ശ്രീയുടെ മുഖം പിടിച്ചുയർത്തി…

കണ്ണിൽ നിന്നും ചുടുകണ്ണീർ വീണു ആ കവിളുകൾ നനഞ്ഞിരിക്കുന്നത് കണ്ടു…

“വാ…നമുക്കത്രടം ഒന്ന് പോയിട്ട് വരാം..എഴുന്നേൽക്…”

ശ്രീ വിശ്വാസം വരാതെ ആ മുഖത്തേക്ക് നോക്കി…

ഫൈസി വന്നു അവനെ പിടിച്ചെഴുന്നേല്പിച്ചു…

അവൻ തന്നെ ചെന്നു ഗേറ്റ് തുറന്നു കാർ പുറത്തേക്കിട്ടു…

ശ്രീയും മാധവൻ മാഷും കൂടി ചെന്നു കാറിൽ കയറി…

അവർ സേതുവിന്റെ വീട്ടിൽ എത്തുമ്പോൾ അത് അടച്ചിട്ടിരിക്കുകയായിരുന്നു…

മാധവൻ മാഷ് ജാനുവമ്മയുടെ വീട്ടിലേക്കു നടന്നു…

മൂവരെയും കണ്ടു പ്രകാശൻ ഇറങ്ങി വന്നു…

സേതുവിനെ അന്വേഷിച്ചപ്പോൾ അവളെ ബാലൻ മാഷ് വീട്ടിലേക്കു കൊണ്ടു പോയെന്നും ശിവന്റെ ആൾക്കാർ വെറി പൂണ്ടു നടക്കുകയാണെന്നും സേതുവിനെ തിരക്കി ഇവിടെ വന്നിരുന്നു എന്നും..ആ പേടിയിൽ ആണ് ബാലൻ മാഷ് കൊണ്ടു പോയതെന്നുമൊക്കെ പ്രകാശൻ പറഞ്ഞു..

ശ്രീധരേട്ടന്റെ കൂടെ സാവിത്രി ടീച്ചറും കടയിലെ സഹായി രാജൻ ചേട്ടനും പിന്നെ ശ്രീധരേട്ടന്റെ ഒരകന്ന ബന്ധുവും ഹോസ്പിറ്റലിൽ ഉണ്ടെന്നും …പ്രകാശൻ പറഞ്ഞു…

അവർ അവിടുന്നു തിരിച്ചിറങ്ങി…

“ശിവന്റെ ആൾക്കാർ രണ്ടും കൽപ്പിച്ചാണെന്നു തോന്നുന്നു…സേതു ബാലൻ മാഷിന്റെ വീട്ടിൽ സെയ്ഫ് ആണോ അച്ഛാ…”ഫൈസിയാണത് ചോദിച്ചത്…

മാധവൻ മാഷ് നിഷേധാർത്ഥത്തിൽ തലയാട്ടി..

ശ്രീ കാറിന്റെ ബാക്ക്‌സീറ്റിൽ കൈ രണ്ടും ചെന്നിയിലമർത്തി ഇരിക്കുകയായിരുന്നു…

കാർ ബാലൻ മാഷിന്റെ വീടിന്റെ മുന്നിൽ ചെന്നു നിന്നു…

മുൻവശത്ത് ആരെയും കണ്ടില്ല…

അകത്തേക്ക് കയറിയപ്പോൾ അപ്പൂട്ടന്റെ ‘അമ്മ ഉഷ പുറത്തേക്കു വന്നു…ഉഷ അവിടുണ്ടായിരുന്നു…

ബാലൻ മാഷിനെ തിരക്കിയപ്പോൾ ഒരു മുറിയുടെ നേർക്ക് ഉഷ വിരൽ ചൂണ്ടി..

“ചെല്ലു…”മാധവൻ മകനെ അങ്ങോട്ടേക്ക് വിട്ടു…

ഉഷ അടുക്കളയിലേക്കു പോയി…

മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ കിടക്കുകയാണ് സേതു.. ബാലൻമാഷ് അടുത്ത് തന്നെ ഇരിപ്പുണ്ട്…

ശ്രീയേക്കണ്ട് മാഷിന്റെ മുഖം വിടർന്നു..

“ആഹ്…ശ്രീയോ…”??

അതു കേട്ടു സേതു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…

“സേതു…”ശ്രീ സങ്കടത്തോടെ വിളിച്ചു…

അവളുടെ മുഖത്ത് ദേഷ്യവും സങ്കടവുമെല്ലാം തിങ്ങി…

“ന്തിനാപ്പോ ഇങ്ങോട്ടു വന്നേ…ആരെ കാണാനാ…ആരോരുമില്ലാത്തവളാ ഞാൻ…അച്ഛൻ ആശുപത്രിയിലായി..

ജീവൻ തിരിച്ചു കിട്ടുവോന്നറിയില്ല…കൂടെ …ആ കൂടെ നിൽക്കാൻ പോലും പറ്റാത്ത ഒരു നിര്ഭാഗ്യ ആണ് ഞാൻ…അമ്മയെ പോലീസ് കൊണ്ടുപോയി…

എന്തിനായിരുന്നു അപ്പൊ വന്നേ…എന്തിനാ അത് ചെയ്തേ….ഒന്നൂല്ലേലും ..

എന്തനുഭവിക്കേണ്ടി വന്നിരുന്നെങ്കിലും അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ടാവുമായിരുന്നല്ലോ…ഇപ്പൊ..ആരുണ്ട് എനിക്ക്…ആരുണ്ട്…????

സേതു ശ്രീയുടെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് താഴെക്കൂർന്നിരുന്നു….

ശ്രീ അനങ്ങാനാവാതെ നിന്നു…

ബാലൻ മാഷിന് അത് പുതിയോരറിവായിരുന്നു…

“ശ്രീ…ശ്രീയുണ്ടായിരുന്നോ അവിടെ…ശ്രീയാണോ അത് ചെയ്തത്…ശ്രീയുടെ കൈ കൊണ്ടാണോ ശിവൻ മരിച്ചത്….”

തന്റെ ചോദ്യങ്ങൾക്കുത്തരം കിട്ടാതെ ആ വൃദ്ധൻ സന്ദേഹത്തോടെ ശ്രീയെ നോക്കി…

കാത്തിരിക്കുമല്ലോ😍

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19

ശ്രീയേട്ടൻ… B-Tech : PART 20

ശ്രീയേട്ടൻ… B-Tech : PART 21

ശ്രീയേട്ടൻ… B-Tech : PART 22

ശ്രീയേട്ടൻ… B-Tech : PART 23