Friday, April 26, 2024
Novel

ആദ്രിക : ഭാഗം 7

Spread the love

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

Thank you for reading this post, don't forget to subscribe!

പിന്നെയും ആഴ്ചകൾ പലതും കടന്നു പോയി. അപ്പോഴെല്ലാം മനസിൽ അഭിയേട്ടൻ മാത്രം ആയിരുന്നു. ഇതിന്റെ ഇടയിൽ അപ്പുവേട്ടനായി കൂടുതൽ അടുത്തു.

എല്ലാം ഏട്ടനോട് തുറന്നു പറഞ്ഞുവെങ്കിലും അഭിയേട്ടന്റെ കാര്യം മാത്രം ഞാൻ പറഞ്ഞില്ല. അതിനെ പറ്റി ഏട്ടൻ കൂടുതൽ ചോദിക്കാനും നിന്നില്ല എന്നത് എനിക്ക് സമാധാനം ആയിരുന്നു. ഒരു ഏട്ടന്റെ കരുതലും സ്നേഹവും ആദ്യമായി ഞാൻ അറിഞ്ഞു. ചേട്ടൻ മാത്രം അല്ല എല്ലാവരും സ്‌നേഹം കൊണ്ട് എന്നെ വീർപ്പുമുട്ടിച്ചു.

ഇടക്ക് കണ്ണനെ കാണാൻ പോവും. മനസിൽ ഉള്ളത് മുഴുവൻ ആ തിരുനടയിൽ മൗനമായി പറയും.

എന്തോ അവിടെ നിൽക്കുമ്പോൾ മാത്രം മനസ് വല്ലാതെ ശാന്തം ആവുന്ന പോലെ… പോവുന്ന സമയത്തെല്ലാം അന്ന് കണ്ട ആ അമ്മയെയും കാണാറുണ്ട്. പരസ്പരം ഒരു പുഞ്ചിരി മാത്രം കൈ മാറും.

ഒരു ശനിയാഴ്ച ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ കണ്ടത് ഹാളിൽ അമ്മയോടും അനിയനോടും അച്ഛനോടും ഒപ്പം ഇരിക്കുന്ന രാഖിയെ ആണ്.

അവളെ കണ്ടതും ഓടി ചെന്ന് കെട്ടിപിടിച്ചു അവൾ തിരിച്ചും. കുറെ നേരം അങ്ങനെ തന്നെ ഞങ്ങൾ നിന്നു. ഒരുപാട് വിശേഷങ്ങൾ പരസ്പരം പറയാൻ ഉണ്ടായിരുന്നു രണ്ടുപേർക്കും.

“എന്റെ പെണ്ണെ മതി നിന്റെ സ്നേഹപ്രകടനം. ഇങ്ങനെ നീ കെട്ടിപിടിച്ചു നിന്നാൽ നിന്റെ കല്യാണം കൂടാൻ ഞാൻ ഉണ്ടാവില്ലട്ടോ…… ”

അവളിൽ നിന്നു അകന്നു മാറി എന്നിട്ട് അവളെ തന്നെ നോക്കി ഞാൻ നിന്നു.

“””എന്താടി കല്യാണപെണ്ണെ ഇങ്ങനെ നോക്കി നിൽക്കുന്നെ “”

“”കല്യണപെണ്ണോ???? നീ എന്തൊക്കെയാ പറയുന്നേ രാഖി “””

“ആഹാ ബെസ്റ്റ് നീ ഒന്നും അറിഞ്ഞില്ലേ അച്ഛാ ഇവളോട് ഒന്നും പറഞ്ഞില്ലേ ” (മാധവനെ നോക്കിയായിരുന്നു രാഖി അത് ചോദിച്ചത്. )

“ഇല്ല രാഖിമോളെ…ഇനി നീ തന്നെ പറഞ്ഞാൽ മതി ”
(രാഖിയെ നോക്കി ഒരു ചിരിയോടെ അദ്ദേഹം അങ്ങനെ പറഞ്ഞ ശേഷം അവരെ അവരുടെ ലോകത്തിലേക്ക് വിട്ടു അവർ എല്ലാവരും അവിടെ നിന്നും പോയി.

“”” നാളെ എന്റെ ആദു കുട്ടിയെ കാണാൻ ഒരു കൂട്ടര് വരുമല്ലോ !!!!”””

ആദുവിന്റെ ഇരുതോളിൽ കൂടെ കൈ ഇട്ടു കൊണ്ട് അവളുടെ മുഖത്തു നോക്കി രാഖി പറഞ്ഞു.

“പെണ്ണ് കാണാലോ ആരെ നീ എന്തൊക്കെയാ ഈ പറയുന്നേ ”

“”കാര്യമാടി പെണ്ണെ ഞാൻ പറഞ്ഞെ അച്ഛനും അമ്മയും നിനക്ക് ഒരു സർപ്രൈസ് ആയി വെച്ചേക്കുവായിരുന്നു.

പിന്നെ ചെക്കന്റെ അമ്മ നിന്നെ പല തവണ കണ്ടിട്ടുണ്ട് അമ്പലത്തിൽ വെച്ച് അവർക്ക് എല്ലാം ഇഷ്ടപ്പെട്ടു കൊണ്ട് വന്ന ആലോചനയാണിത് “”””

ആ നിമിഷം മനസിലേക്ക് കടന്നു വന്നത് അമ്പലത്തിൽ വെച്ച് ഞാൻ കാണാറുള്ള ആ അമ്മയുടെ മുഖം ആയിരുന്നു …

“””ഇല്ല രാഖി ഇത് നടക്കില്ല.അവരുടെ മുൻപിൽ വേഷം കെട്ടി നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല…. “””

“”നടക്കില്ല എന്നോ നിന്റെ അച്ഛൻ അവർക്ക് വാക്ക് കൊടുത്തു പോയി. അവരുടെ മുൻപിൽ അച്ഛനെ നാണം കെടുത്താൻ ആണോ നിന്റെ ഉദ്ദേശം.

പിന്നെ നിനക്ക് കൂടി കണ്ടു ഇഷ്ടപെട്ടാൽ മാത്രമേ ഇത് നടത്തുക്കുകയുള്ളു…… അത് ഓർത്തു നീ പേടിക്കണ്ട “””

“””എന്നാലും ഇത്ര പെട്ടന്നു. നീ അച്ഛനോട് ഒന്ന് പറ എനിക്ക് ഇപ്പൊ കല്യാണം വേണ്ടാന്ന് “”

“””പെട്ടന്നോ…..? നീ തന്നെ അല്ലെ എല്ലാ തീരുമാനവും അച്ഛനു വിട്ടു കൊടുത്തത്.. എന്നിട്ടിപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനെ ശരിയാവും “”””

ശരിയാ അച്ഛൻ ഒരു ആലോചനയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ തന്നെയാ എല്ലാം അച്ഛന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തത്. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല……..

അല്ലെങ്കിലും ഇനി ഞാൻ ആർക്ക് വേണ്ടിയാ കാത്തിരിക്കുന്നേ…. ഇനിയും അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ വയ്യാ….

അവളോട്‌ ഒന്നും പറയാതെ തന്നെ ഞാൻ മുറിയിലേക്ക് ചെന്നു. മുറിയിലെ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ നോക്കി നിന്നു. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി പോയി ഒരാളെ മനസ് കൊണ്ട് ആഗ്രഹിചിട്ട് ഇപ്പൊ മറ്റൊരാളുടെ താലി ഏറ്റു വാങ്ങാനായി പോവേണ്ടി വന്നത് ഓർത്തു.

ഈ ജീവിതം അവസാനിപ്പിച്ചാല്ലോ എന്ന് തോന്നിപോയി പക്ഷേ അച്ഛന്റെയും അമ്മയുടെയും അനിയൻകുട്ടന്റേയും മുഖം ഓർക്കുമ്പോ തളർന്നു പോവുന്നു.

കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.

എത്ര നേരം ആ നിൽപ്പ് തുടർന്നു എന്ന് അറിയില്ല അവളുടെ വിളി ആണ് ഓർമയിൽ നിന്നും ഉണർത്തിയത്.അവളോട് കുളിച്ചിട്ടു വരാം എന്ന് പറഞ്ഞു വേഗം കുളിക്കാൻ കയറി.

ഷവറിന്റെ ചോട്ടിൽ നിൽക്കുമ്പോഴും വെള്ള തുള്ളികൾ കണ്ണുനീരിനോടൊപ്പം താഴേക്ക് പതിച്ചു….

കുളിച്ചു ഇറങ്ങിയപ്പോഴേക്കും അച്ചാച്ചനും അച്ഛമ്മയും വല്യച്ഛനും വല്ല്യമ്മയും വന്നിട്ടുണ്ടായിരുന്നു.

സുദേവേട്ടൻ രാത്രിയെ എത്തുകയൊള്ളു എന്ന് അറിഞ്ഞു. അവരുടെ സന്തോഷം കാണുമ്പോ എന്റെ സങ്കടം മറക്കാൻ ഒരുപാട് ശ്രമിച്ചു പക്ഷേ കഴിയുന്നില്ല. എങ്കിലും അവരുടെ മുൻപിൽ സന്തോഷത്തോടെ തന്നെ ഞാൻ നിന്നു.

രാഖി നാളത്തെ ചടങ്ങ് എല്ലാം കഴിഞ്ഞിട്ടേ പോവുന്നുള്ളു. കുറച്ചു നേരം കൊണ്ട് തന്നെ അവൾ എല്ലാരും ആയി നല്ലപോലെ കൂട്ടായി.

********************************************

സന്ധ്യയ്ക്ക് മുൻപേ തന്നെ സുദേവ് വീട്ടിലേക്ക് എത്തി ചേർന്നു.

ഹാളിൽ ചെന്നപ്പോൾ തന്നെ ആദു ഒഴിച്ചു എല്ലാരും ഉണ്ടായിരുന്നു. അവരോട് അവളെ തിരക്കി മുറിയിലേക്ക് പോവാൻ ഒരുങ്ങിയതും സുദേവ് ആരോ ആയി കൂട്ടി ഇടിച്ചു.

“””എടോ കാലാ താൻ എവിടെ നോക്കിയ നടക്കുന്നെ “”””

നെറ്റി തടവി കൊണ്ട് രാഖി അവനോടായി ചോദിച്ചു. അവനും അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു ഇത് ഏതു അവതാരം എന്ന രീതിയിൽ…….

“””എടോ തനിക്കു ചെവിയും കേൾക്കില്ലേ??? “”

“”””അത് ശെരി എന്നെ വന്നു ഇടിച്ചതും പോരാ ഇപ്പൊ എന്റെ മെക്കിട്ടു കയറുന്നോ??? അല്ല ഇതൊക്കെ ചോദിക്കാൻ നീ ആരാടി തീപ്പെട്ടി കൊള്ളി “””””

“””തീപ്പെട്ടി കൊള്ളി തന്റെ അമ്മുമ്മ “”””

“എടി……. ”

അതും പറഞ്ഞു അവൻ അവളുടെ വലത്തേ കൈ പിടിച്ചു പുറകിലേക്ക് തിരിച്ചു പിടിച്ചു

“””എടോ കാലാ എന്റെ കൈ…….. “”””

(ഞാൻ വന്നു നോക്കുമ്പോ സുദേവേട്ടൻ രാഖിയുടെ കൈയിൽ കയറി പിടിച്ചു നിൽക്കുന്നത് ആണ് കണ്ടത്. അവൾ ആണെകിൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. )

“”അയ്യോ ചേട്ടായി അവളെ വിട് അവൾ എന്റെ കൂട്ടുകാരിയാ രാഖി ഞാൻ പറഞ്ഞിട്ടില്ലേ… വിട് “”

“””ഓഹോ അത് ഈ അവതാരം ആണോ… “””

അതും പറഞ്ഞു അവൻ അവളുടെ കൈ വിടീച്ചു മാറി നിന്നു. രാഖി ആണെങ്കിൽ അവളുടെ കൈ തിരുമി കൊണ്ട് അവനെ തന്നെ നോക്കി ദേഹിപ്പിച്ചു കൊണ്ട് ഇരുന്നു…..

“””നിന്റെ കൂട്ടുകാരിയോട് അടങ്ങി ഒതുങ്ങി നടക്കാൻ പറ… അല്ലെങ്കിൽ ആണ്പിള്ളേരുടെ കൈയുടെ ചൂട് അറിയും എന്നു പറഞ്ഞേക്ക് “””

“പിന്നെ ഇങ്ങു വാ എന്റെ കൈ മാങ്ങ പറിക്കാൻ പോവല്ലേ ഒന്നുപോടോ….. ”

“”ഇവൾക്ക് കിട്ടിയത് ഒന്നും പോരാ എന്ന് തോന്നുന്നു “””

അതും പറഞ്ഞു സുദേവ് രാഖിയെ പിടിക്കാൻ വന്നതും അവൾ ഓടി ആദുവിന്റെ പുറകിൽ ഒളിച്ചു.

“””ഡി അവളെ എന്റെ മുന്നിൽ നിന്നു വിളിച്ചിട്ടു പൊയ്ക്കോ അല്ലെങ്കിൽ അവളെ ഈ ചുവരിൽ നിന്നും വടിച്ചു എടുക്കേണ്ടി വരും “””

അതും പറഞ്ഞു അവളെ ഒന്ന് ദഹിപ്പിച്ചു നോക്കിയിട്ട് അവൻ മുറിയിലേക്ക് പോയി…

“””ഇതാണോ ഡി നിന്റെ അപ്പു ഏട്ടൻ… നിന്റെ പറച്ചിൽ ഒക്കെ കേട്ടപ്പോ ഞാൻ ഒരു പാവം ആണെന്ന് കരുതി… ഇതിപ്പോ കലിപ്പൻ ആണല്ലോ… “””രാഖി ആണ്

“””അപ്പുവേട്ടൻ പാവം തന്നെ ആണ്. നീ എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാവും അതാ പുള്ളി ദേഷ്യപ്പെട്ടത് “”””

“ഓഹോ ഇപ്പൊ ഞാൻ ആയി കുഴപ്പക്കാരി.. ”

“”””ഓഹ് എന്റെ പെണ്ണേ ഇനി അതിൽ പിടിച്ചു കേറണ്ട… വാ നമ്മുക്ക് ഫുഡ്‌ കഴിക്കാം…ഞാൻ നിന്നെ വിളിക്കാൻ വന്നതാ അപ്പോഴാ രണ്ടും കൂടി ഇവിടെ അടിപിടി.

അവിടെ എല്ലാരും നിന്നെ തിരക്കുന്നുണ്ട്. ഞാൻ ഏട്ടനെ വിളിച്ചിട്ട് വരാം…””””

“”അതേ…. ആള് കലിപ്പ് ആണെകിലും കാണാൻ ചുള്ളൻ ആണുട്ടോ……!”””

അതും പറഞ്ഞു ഒരു പാട്ടും പാടി അവൾ അങ്ങു പോയി.മിക്കവാറും ഇവൾ എന്റെ ഏട്ടന്റെ പെടലിയിൽ ആവാൻ ചാൻസ് ഉണ്ട്.

(ഏട്ടന്റെ റൂമിൽ ചെന്നപ്പോ ആള് കാര്യമായ എന്തോ ആലോചനയിൽ ആയിരുന്നു.. )

“””ഏട്ടോയ് ഇതെന്ത് ആലോചിച്ചു ഇരിക്കുവാ…”””

“””ആഹ് കല്യാണ പെണ്ണേ ഇങ്ങു വാ…
അയ്യോ ഇതെന്താ പെട്ടെന്ന് മുഖം വാടിയല്ലോ… ഇങ്ങനെ മുഖം വീർപ്പിച്ചു ഇരുന്നാൽ വരുന്ന ചെക്കൻ ഓടി പോവും..””””

“”ആഹ് പോട്ടെ… ഹ്മ്മ്… “””

“””ഓഹ് അങ്ങനെ ആണോ… ഞാൻ ഒരിക്കൽ ചോദിച്ച കാര്യം ആണ് എങ്കിലും വീണ്ടും ചോദിക്കുന്നു… നിന്നെ വിഷമിപ്പിക്കണ്ട എന്നു കരുതി ചോദിക്കാതെ ഇരുന്നതാ ഇനിയും പറ്റില്ല. എന്താണ് മോളുടെ പ്രശ്നം.. “””””

ഏട്ടന് മുന്നിൽ ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ലായിരുന്നു അല്ലെങ്കിലും എല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞു മനസിന്റെ ഭാരം കുറയും എന്ന് തോന്നി.

അതുകൊണ്ട് തന്നെ അഭിയേട്ടനെ ഞാൻ ആദ്യമായി കണ്ടത് മുതൽ അന്ന് അമ്പലത്തിൽ വെച്ചു കണ്ടത് വരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു….

അപ്പോഴേക്കും കണ്ണുനീരിനാൽ കാഴ്ച മറഞ്ഞിരുന്നു.
എല്ലാം കേട്ടിട്ടും ഏട്ടന്റെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നുമില്ല..

“””ഏട്ടൻ എന്താ ഒന്നും പറയാത്തത്… “””

“””എന്റെ ആദു കുട്ടി നിന്റെ വിഷമം എനിക്ക് മനസിലാവും.. നിന്റെ ഏത് ആഗ്രഹത്തിന് ഒപ്പം നിൽക്കാനും എനിക്ക് സന്തോഷമേ ഉള്ളൂ…

അഭി ഈ ലോകത്ത് എവിടെ ആണെങ്കിലും ഈ ഏട്ടൻ നിന്റെ മുന്നിൽ കൊണ്ടു വന്നേനെ പക്ഷെ നീ അവസാനാമായി പറഞ്ഞത് വെച്ചു നോക്കുമ്പോൾ അവനിപ്പോ കുടുംബവും കുട്ടിയും ഒക്കെ ആയി..

ഇനിയും അവനെ ഓർത്തു എന്റെ മോൾ ജീവിതം പാഴാക്കണോ…?”””

“”””എനിക്ക് അറിയില്ല ഏട്ടാ..ആത്മാർത്ഥ പ്രണയമെന്നത് ഒരാളോട് മാത്രമേ തോന്നൂ… എനിക്ക് അത് അഭിയേട്ടനോട് ആയിരുന്നു..

വേറെ ഒരാളെ ആ സ്ഥാനത്തു സങ്കല്പിക്കാൻ പോലും പറ്റുന്നില്ല… ഒരാളെ മനസ്സിൽ വെച്ചു വേറെ ഒരാളുടെ ജീവിതത്തിലേക്ക് പോകുന്നതിലും വലിയ ക്രൂരത മറ്റൊന്നില്ല ഏട്ടാ..””””

“”അതും ശരിയാണ്… എന്തായാലും നാളെ അവർ വന്നു കാണട്ടെ… നിന്റെ ഇഷ്ടം പോലെയെ കാര്യങ്ങൾ നടക്കൂ… എന്തിനും ഞാൻ കൂടെ ഉണ്ടാവും…. “”

(ഏട്ടന്റെ വാക്കുകൾ മനസിന്‌ അല്പം ആശ്വാസം നൽകി… )

“അല്ല ഏട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. “”

“””എന്താ.. ചോദിക്ക്.. “””

“”ഏട്ടൻ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ??”””

“”ഹ ഹ . നീ ഇത് എന്നോട് തന്നെ ചോദിക്കണം.. “”””

“”എന്താ ഏട്ടാ ചിരിക്കുന്നെ.. “””

“””നീ എന്നോട് ഒരിക്കൽ ചോദിച്ചില്ലേ ഒരേ സ്ഥലത്ത് ജോലി ചെയ്തിട്ടും ഞാൻ നിന്നോട് മാത്രം എന്താണ് മിണ്ടാതെ നടന്നതെന്ന്… അതിനു എന്താ കാരണം എന്നറിയോ… “””

(ഞാൻ ഇല്ലെന്ന അർത്ഥത്തിൽ തല ആട്ടി )

“”””നിന്നെ ആദ്യമായി കണ്ട അന്ന് എനിക്ക് പറഞ്ഞു അറിയാൻ പറ്റാത്ത എന്തൊക്കെയോ വികാരങ്ങൾ ആയിരുന്നു… നീ അടുത്ത് വരുമ്പോഴൊക്കെ നീ എന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ…

പ്രണയം എന്നത് അതുവരെ എന്താണെന്ന് അറിയാതിരുന്ന ഞാൻ അന്ന് മുതൽ എന്നും നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി…

പക്ഷെ നീ അടുത്ത് വരുമ്പോഴൊക്കെ എന്റെ ഇഷ്ടം നിന്നോട് പറയാൻ ആരോ സമ്മതിക്കാത്തത് പോലെ..

അങ്ങനെ നിന്നെ ഞാൻ മാറി നിന്ന് നോക്കാൻ തുടങ്ങി….പിന്നെ എന്തും വരട്ടെ എന്ന് കരുതി നിന്നോട് ഇഷ്ടം പറയാൻ വന്ന അന്നാണ് ഞാൻ ചെറിയച്ഛനെ നിന്റെ കൂടെ കാണുന്നത്.. ഞാൻ ആകെ തരിച്ചു നിന്നുപോയി….

നിന്നോട് ഉണ്ടായ ആ ആത്മ ബന്ധം നീ എന്റെ സ്വന്തം ചോരയായത് കൊണ്ടാണെന്നു എനിക്ക് മനസിലായി… “”””””

“””അമ്പട ഏട്ടാ… അപ്പൊ ഇതായിരുന്നു അല്ലേ മനസ്സിലിരിപ്പ്… “”””

“””ദേ പെണ്ണേ കളിയാക്കണ്ട…”””

“ഓഹ് ഞാൻ ഒന്നും പറയുന്നില്ലേ…..എനിക്കും ഏട്ടനെ ആദ്യം കണ്ടപ്പോ മുതൽ എന്തോ ഒരു ആത്മബന്ധം തോന്നിയിരുന്നു..

പിന്നെ ഏട്ടൻ ജാഡ കാണിച്ചു നിൽക്കുന്നത് കണ്ടപ്പോ അങ്ങോട്ട് വന്നു മിണ്ടാനും തോന്നിയില്ല….

ബിന്ദു ചേച്ചി ആണെങ്കിൽ ആ ചെക്കന് നിന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ടെന്ന് കൂടി പറഞ്ഞപ്പോ തൊട്ട് ഏട്ടനെ ഞാൻ പാടെ അവഗണിക്കാൻ തുടങ്ങി…

അന്ന് അമ്പലത്തിൽ വെച്ച് എല്ലാവരും ആയിട്ട് വന്നപ്പോഴും ആദ്യം ഞാൻ കരുതിയത് വല്ല കല്യാണ ആലോചന ആയിരിക്കും എന്നാണ്….

പിന്നെ അല്ലേ മനസിലായത് ഇങ്ങേരു എന്റെ ഏട്ടൻ ആണെന്ന്.. ”

“”ആഹ് ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം….എല്ലാം എന്റെ വിധി.. “”

“””ദേ ഏട്ടാ വേണ്ടാട്ടോ… “””””

“”അല്ല ചേട്ടനും പെങ്ങളും ഇവിടെ കഥ പറഞ്ഞു ഇരിക്കുവാണോ .. അവിടെ എല്ലാവരും നിങ്ങളെ കാത്തിരിക്കുവാ…”””(വല്യമ്മ ആയിരുന്നു )

പിന്നെ എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിഞ്ഞു അപ്പോഴെല്ലാം കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറക്കാൻ ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേ ഇരുന്നു.

ഭക്ഷണ ശേഷം എല്ലാരും കൂടെ സിറ്റ്ഔട്ടിൽ ഒത്തു ചേർന്നു.

അച്ഛനും അപ്പുവേട്ടനും കൂടെ മാറി നിന്നു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു നാളെത്തെ കാര്യങ്ങളെ കുറിച്ചാവും.

രാഖിയും അപ്പുണ്ണിയും വാ തോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരിക്കുന്നുണ്ട് അവരുടെ പറച്ചിൽ കേട്ടു എല്ലാരും ചിരിക്കുകയും ചെയ്യുന്നുണ്ട്.

ശെരിക്കും ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്നത് അപ്പുണിയുടെയും രാഖിയുടെയും കാര്യത്തിൽ ഒരു വിധം ശരിയാണ്…….

അവന്റെ കൂടെ കൂടി ചേർന്നാൽ അവളും ഒരു പത്തു വയസുക്കാരി ആവും.

കുറച്ചു കഴിഞ്ഞതും അച്ഛനും അപ്പുവേട്ടനും ഞങ്ങളുടെ കൂടെ കൂടി. എന്റെ അടുത്തായിട്ടാണ് അപ്പുവേട്ടൻ വന്നിരുന്നത്.

“”എന്തായിരുന്നു ചെറിയച്ഛനും മോനും ഇത്രയും അധികം പറയാൻ ഉണ്ടായിരുന്നത് “”

“”നാളത്തെ ഒരുക്കത്തെ കുറിച്ചായിരുന്നു അവർക്ക് വഴി അറിയില്ല കൂട്ടി കൊണ്ട് വാരാൻ എന്നെയാ ഏല്പിച്ചിരിക്കുന്നേ…….. “””

“ഹ്മ്മ്…. “എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി ഞാൻ ഇരുന്നു.. അപ്പോഴും മനസിൽ നിറയെ വരുന്ന ആളെ എല്ലാം മറന്നു സ്നേഹിക്കാൻ കഴിയുമോ എന്ന ഭയം അലട്ടി കൊണ്ടേ ഇരുന്നു….

“”ഓഹോ ഈ പെണ്ണ് കുറെ നേരം ആയല്ലോ ചെല ചെല എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുന്നു.ഒന്ന് വാ അടച്ചു ഇരിക്ക് പെണ്ണെ മനുഷ്യന് തലവേദന എടുക്കുന്നു “”
(അപ്പുവേട്ടൻ ആണ് നമ്മുടെ രാഖിയെ നോക്കി ആണ് പറച്ചിൽ.)

അതിനു ഞാൻ തന്നോട് എന്തെങ്കിലും പറഞ്ഞോ ഞാൻ എന്റെ അനിയനോടല്ലേ സംസാരിച്ചത്…

ആരോടാണെങ്കിലും ബാക്കി ഉള്ളവരുടെ ചെവിയാണ് പോവുന്നത്….

കണക്കായി പോയി.. ഇവിടെ വേറെയും സ്ഥലം ഉണ്ടല്ലോ അവിടെ വല്ലതും പോയി ഇരിക്ക്….

ഇതെന്റെ വീട് എവിടെ ഇരിക്കണം എന്ന് ഞാൻ തീരുമാനിച്ചോളാടി തീപ്പെട്ടിക്കൊള്ളി…..

താൻ പോടോ… ഹ്മ്മ്…….

(ഏട്ടനെ നോക്കി കോക്കിരി കാട്ടി അവൾ അനിയൻകുട്ടനെയും കൂട്ടി അകത്തേക്ക് പോയി )

ഏട്ടോയ് നമുക്ക് രാഖിയെ ഏട്ടന് വേണ്ടി ഒന്ന് ആലോചിച്ചാല്ലോ……..

എന്റെ പോന്നോയ് വേണ്ട…….. (ഏട്ടൻ കൈയും കൂപ്പി അങ്ങനെ പറഞ്ഞു പുറത്തേക്ക് പോയി )

ഏട്ടന്റെ പോക്ക് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്…… പിന്നെ നാളത്തെ കാര്യം ആലോചിച്ചു സങ്കടവും…

തുടരും..

ആദ്രിക : ഭാഗം 1

ആദ്രിക : ഭാഗം 2

ആദ്രിക : ഭാഗം 3

ആദ്രിക : ഭാഗം 4

ആദ്രിക : ഭാഗം 5

ആദ്രിക : ഭാഗം 6