Thursday, September 19, 2024
Novel

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 41

നോവൽ
എഴുത്തുകാരി: അമൃത അജയൻ

” ഞങ്ങളുടെ MD വിൽസൻ സാറാണ് പൂവാറിലെ ആ വില്ലയുടെ ഡീറ്റെയിൽസ് എനിക്ക് തന്നത് .. ” മയി നിഷിന്റെ അരികിൽ വന്നിരുന്ന് പറഞ്ഞു തുടങ്ങി …

നിഷിൻ അവൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു ….

” കോളേജിലെ എന്റെയൊരു സുഹൃത്തും അവന്റെ അസിസ്റ്റന്റും ഞാനും കൂടി ഇന്നലെ രാത്രി JS വില്ലയിൽ പോയി … അവിടെയാകെ ഒരേയൊരു വില്ലയിലെ ആൾ താമസമുള്ളു .. ബാക്കിയെല്ലാം അടഞ്ഞു കിടപ്പാണ് …

അവിടെ കടന്നു കൂടാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല .. സുനിൽകുമാറിന്റെ വില്ല എന്റെ സുഹൃത്ത് നേരത്തേ മനസിലാക്കി വച്ചിരുന്നു … ചന്തു എങ്ങനെയോ ആ വില്ലയുടെ പിൻവാതിൽ തുറന്നു ..

ഞങ്ങൾ അകത്തു കയറി .. കുറെ ഒഴിഞ്ഞ മദ്യക്കുപ്പികൾ അങ്ങിങ്ങ് ചിതറിക്കിടപ്പുണ്ടായിരുന്നു … സുനിൽ കുമാറും സുഹൃത്തുക്കളും വിനോദത്തിന് എടുത്തിട്ടിരിക്കുന്ന വില്ല .. അകത്ത് CCTV ക്യാമറകളില്ലായിരുന്നു ..

ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത് ആ എവിഡൻസാണ് … പിന്നെയുണ്ടായിരുന്നത് ഒരു സിസ്റ്റമാണ് .. ഞങ്ങൾ അത് ഓണാക്കി .. സൈഡിൽ തന്നെ യൂസർ നെയിമും പാസ്വേർഡും എഴുതി വച്ചിട്ടുണ്ടായിരുന്നു …

ചിലപ്പോ ഒന്നിൽക്കൂടുതലാളുകൾ ഉപയോഗിക്കുന്നത് കൊണ്ടാവാം എഴുതി വച്ചത് .. സിസ്റ്റത്തിൽ ഒരോ പെൺകുട്ടികളുടെയും പേരിൽ ഫോൾഡറുകളുണ്ടാക്കി വീഡിയോസ് സൂക്ഷിച്ചിരിക്കുകയാണ് ..

ഞങ്ങളതെല്ലാം എടുത്തിട്ടുണ്ട് .. ചഞ്ചലിന്റെതുൾപ്പെടെ ഇരുപത്തഞ്ചോളം പെൺകുട്ടികളെ മയക്കി കിടത്തി റേപ്പ് ചെയ്യുന്ന വീഡിയോസ് ……” മയി കിതച്ചു ..

നിഷിൻ മയിയുടെ കൈയിൽ പിടിച്ചു …

“പിന്നെ അധികനേരം അവിടെ നിന്നില്ല .. ഞങ്ങളാ തെളിവുകളും എടുത്തു കൊണ്ടിറങ്ങി …..”

” ഇനിയെന്താ നിന്റെ പ്ലാൻ ….?”

” ഇനി ചെയ്യാനുള്ളത് ചഞ്ചലിനാണ് … അവൾ കേസ് കൊടുക്കണം … നാളെ അവളത് ചെയ്യും … അതിനു മുൻപ് എനിക്ക് നിഷിനോട് ഒരു കാര്യം അഭ്യർത്ഥിക്കാനുണ്ട് … ” മയി നിഷിന്റെ മുഖത്തേക്ക് നോക്കി ..

” എന്താടോ ഇങ്ങനെയൊക്കെ പറയുന്നേ … താൻ കാര്യം പറയ് ….”

” എന്തായാലും നമ്മളീ പ്രശ്നത്തിൽ പെട്ടു … അറിയാതെയാണെങ്കിലും ചഞ്ചലിനുണ്ടായ ദുരനുഭവത്തിൽ നിഷിനും ഒരുത്തരവാദിത്തമില്ലേ …. ” മയി സാവധാനം ചോദിച്ചു ..

അവൻ തല താഴ്ത്തി …

” ചഞ്ചലിനി നിഷിന്റെ പേരിലുന്നയിച്ച ആരോപണം കള്ളമാണെന്ന് വന്നാൽ , ജനുവിനായിട്ടുള്ള ഈ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ അതൊരു കാരണമാകും … ”

” ഞാനെന്തു വേണമെന്ന നീ പറയുന്നേ … ” നിഷിൽ നെറ്റി ചുളിച്ചു മയിയെ നോക്കി ..

” അവൾ മീഡിയയിൽ പറഞ്ഞത് നിഷിൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് … നാളെയവൾ ഈ കേസ് പിൻവലിക്കും .. ആ സംഭവത്തിൽ അവൾക്ക് പരാതിയില്ലെന്നായിരിക്കും പറയുക …

ഒരിക്കലും അവൾ പറഞ്ഞത് നുണയാണെന്ന് അവൾ പറയില്ല … ഉഭയസമ്മതത്തോടെ നടന്നത് എന്ന കൺസിഡറേഷനിൽ അത് ഡീൽ ചെയ്യാം .. ” മയി അവനെ നോക്കി …

” നോ … അത് നടക്കില്ല …എന്റെ പ്രെസ്റ്റീജ് … എന്റെ കരിയർ … എന്റെ ഫാമിലി .. അതിനെയൊക്കെ ബാധിക്കുന്ന കാര്യമാണ് താനീ പറയുന്നത് …. ” നിഷിന് അത് സമ്മതിച്ചു കൊടുക്കാൻ വയ്യായിരുന്നു ..

” അതിപ്പോഴും അങ്ങനെ തന്നെയല്ലേ നിഷിൻ … ഇനിയവൾ അത് നുണയാണെന്ന് പറഞ്ഞാൽ തന്നെ ഒരു വിഭാഗം അത് നിന്റെ ഭീഷണിയെ തുടർന്ന് പറഞ്ഞതാണെന്ന് പറയും … ” മയി ഒന്ന് നിർത്തി …

” ഈ കോലാഹലമൊക്കെ കുറച്ചു കഴിയുമ്പോൾ കെട്ടടങ്ങും … ആളുകളെല്ലാം മറക്കും … ഞാൻ നിർബന്ധിക്കുന്നില്ല .. നിഷിൻ ആലോചിക്ക് ..

എന്റെ മനസാക്ഷിക്കു തോന്നിയതാ ഞാൻ പറഞ്ഞത് .. നമ്മുടെ വീട്ടിലുമില്ലേ ഒരു പെൺകുട്ടി .. . ഞാൻ പറയാതെ തന്നെ നിഷിനറിയാമല്ലോ കാര്യങ്ങൾ … ”

നിഷിൻ നിശബ്ദനായി .. അവന്റെ മനസിൽ നിവയുടെ മുഖം തെളിഞ്ഞു ..

” പിന്നെ ഫാമിലി … എനിക്ക് സത്യമറിയാം .. അച്ഛനുമറിയാം … നിഷിൻ ഒരു ഡിസിഷനെടുത്തു കഴിഞ്ഞാൽ ബാക്കിയുള്ളവരോടും സത്യം പറയാം ..

ഈ വീട്ടിലുള്ളവർക്ക് നിഷിനെ മനസിലാകും .. മനസിലാകാത്തവരെ നമ്മളെത്ര ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും അവരത് മനസിലാക്കാൻ പോകുന്നില്ല .. ”

നിഷിൻ കുനിഞ്ഞിരുന്ന് വിരൽ കൊണ്ട് നെറ്റിയുടെ ഇരുവശവും അമർത്തിക്കൊണ്ടിരുന്നു ..

” നിഷിൻ ……” മയി അവന്റെ തോളിൽ പിടിച്ചു ..

” ഞാൻ നിർബന്ധിക്കില്ല .. . തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്യം നിഷിനുണ്ട് … പക്ഷെ ഒന്നുണ്ട് .. ചഞ്ചലും അവളുടെയമ്മയും ഇപ്പോ എന്റെ വാക്കിൻ പുറത്താ നാളത്തേക്ക് കാര്യങ്ങൾ മാറ്റി വച്ചത് …

നിഷിന്റെ തീരുമാനം നെഗറ്റീവാണെങ്കിൽ , നാളെ നടന്നതെല്ലാം കള്ളമായിരുന്നു എന്ന് പറയാനും കേസ് പിൻവലിക്കാനും ഞാനായിട്ട് അവളോട് ആവശ്യപ്പെടില്ല .. ”

അത്രയും പറഞ്ഞിട്ട് മയി ധൃതിയിൽ എഴുന്നേറ്റ് വന്ന് ഡോർ തുറന്ന് പുറത്തേക്കിറങ്ങി നടന്നു …

നിഷിൻ ബെഡിലേക്ക് ചാരിയിരുന്നു …

* * * * * * * * * * * * * * *

ഒൻപത് മണി കഴിഞ്ഞപ്പോൾ മയി എവിടെയോ പോകുവാൻ റെഡിയായി വന്നു .. നിഷിൻ ആ സമയം നവീണിനൊപ്പം ഹോസ്പിറ്റലിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു …

” നീയെങ്ങോട്ടാ …..?” നിഷിൻ ചോദിച്ചു …

” എനിക്ക് ചാനലിലേക്ക് പോകണം … കുറച്ച് കാര്യങ്ങളുണ്ട് …”

നിഷിൻ അവളെ തന്നെ നോക്കി … അവളിനി എന്തിനുള്ള പുറപ്പാടാണെന്നോർത്തിട്ട് അവന് ആശങ്ക തോന്നാതിരുന്നില്ല .. എങ്കിലും അവനത് പുറത്തു കാണിച്ചില്ല …..

” ഞങ്ങൾ ഹോസ്പിറ്റലിലേക്കാ .. നീ കൂടി വാ .. ഓഫീസിൽ വിടാം .. ”

ഒന്നാലോചിച്ചിട്ട് മയിയും അവർക്കൊപ്പം ചെന്നു ….

* * * * * * * * * * * * * * * * * * *

വൈകുന്നേരം ………..

കനകക്കുന്നിലെ ഒരു ബുഷ്‌ മരത്തിനു കീഴിൽ മയി തനിച്ചിരുന്നു … രാവിലെ നിഷിനൊപ്പം ഓഫീസിലിറങ്ങിയെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞ് അവൾ പുറത്തിറങ്ങി … ഈ നേരം വരെ അലച്ചിലായിരുന്നു …

തിങ്ങിവളർന്നു നിൽക്കുന്ന ഇലകൾക്കിടയിലൂടെ കടന്നു വരുന്ന പോക്കുവെയിലേറ്റ് അവളുടെ കണ്ണഞ്ചി .. സായാഹ്ന സവാരിക്കിറങ്ങിയ അനേകം പേർ അവളെ കടന്നു പോയി …

ഏറെ നേരം കാഴ്ചകളിൽ മുഴുകിയിരുന്ന ശേഷം അവൾ ഫോണെടുത്ത് സ്മൃതിയുടെ നമ്പർ സെർച്ചു ചെയ്തു കാളിലിട്ടു …

റിംങ് തീരാറായപ്പോൾ സ്മൃതി കോളെടുത്തു …

” മയീ ………” അവളുടെ സ്വരത്തിൽ ഉദ്വേഗമുണ്ടായിരുന്നു …

” നീയെവിടെയാ …….”

” ഞാനിപ്പോ ഓഫീസിലാ … നിന്നെ വിളിക്കാനിരിക്കുകയായിരുന്നു … എന്താ അവിടത്തെ സിറ്റുവേഷൻ …..?”

” ഒന്നും പറയാറായിട്ടില്ല .. ”

” നിഷിനെ ഇനി വിശ്വസിക്കണ്ട മയീ .. ചന്ദനയും അവന്റെ ഇര തന്നെയാവും ….” സ്മൃതി പറഞ്ഞു …

മയി ഒന്നും മിണ്ടിയില്ല …

” ഞാനിപ്പോ വിളിച്ചത് ,നാളെ വൈകിട്ട് ഞാനങ്ങോട്ടു വരുന്നു എന്നു പറയാനാ … നമുക്കൊരിക്കൽ കൂടി പാലക്കാടിനു പോകണം …… ”

സ്മൃതി മൂളിക്കേട്ടു ..

” നീ കൂടി വരില്ലേ ….?”

” ഷുവർ ….. നീ എപ്പോ എത്തും …? ”

” നാളെ വൈകിട്ടേ ഞാൻ കോട്ടയത്തിന് തിരിക്കൂ …….. ”

” ഒക്കെ …… ഞാനുണ്ടാവും കൂടെ … നമുക്ക് വന്നിട്ട് വിശദമായി സംസാരിക്കാം …..” സ്മൃതി പറഞ്ഞു …

മയി മൂളി …..

ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് മയി അൽപ സമയം കൂടി അവിടെയിരുന്നു … പിന്നെ എഴുന്നേറ്റ് താഴേക്ക് നടന്നു …

* * * * * * * * *

നിഷിൻ തന്റെ റൂമിലിരുന്ന് ആലോചനയിലായിരുന്നു … മയി വന്നപാടെ നിവയുടെ റൂമിൽ കയറിയതാണ് ..

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു …

നിവയും മയിയും ഭക്ഷണം കഴിക്കാനും വന്നില്ല …..

നിഷിൻ പതിയെ എഴുന്നേറ്റു … റൂമിലങ്ങോട്ടുമിങ്ങോട്ടും നടന്നു .. അവന്റെ മനസിലൂടെ ഭൂതകാലത്തിലെ പല നിമിഷങ്ങളും കടന്നു പോയി ..

തന്റെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ മുഖം ഒരു നോവായി അവനിൽ നിറഞ്ഞു നിന്നു … അദ്ദേഹത്തിനൊപ്പം നടന്നു തീർത്ത വഴികൾ .. അറിവു പകർന്നു കൂടെ കൊണ്ടു നടന്നയിടങ്ങൾ …

അദ്ദേഹത്തിനൊപ്പം ചിലവഴിച്ച ലൈബ്രറികൾ … ചിലപ്പോഴൊക്കെ കുഞ്ഞുകുഞ്ഞു കുസൃതികളുമായി തങ്ങൾക്കൊപ്പം ചഞ്ചലും വരുമായിരുന്നു ..

വാവയെ പിരിഞ്ഞു നിൽക്കുന്ന ദുഃഖം അവളെ കാണുമ്പോൾ , അവളുടെ കുസൃതികളിൽ പങ്കുചേരുമ്പോൾ ഒട്ടൊക്കെ ശമിച്ചിരുന്നു ..

ജീവിതത്തിൽ വിജയത്തിന്റെ പടിവാതിലിൽ കൊണ്ടെത്തിച്ചിട്ട് അദ്ദേഹം നടന്നകന്നു … ദൂരേയ്ക്ക് …. ഇനിയൊരിക്കലും മടക്കമില്ലാത്തൊരു ലോകത്തേക്ക് ….

ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ സ്വന്തം മകൾക്കു വേണ്ടി ഒരുപക്ഷെ അദ്ദേഹം തന്റെ മുന്നിൽ അപേക്ഷിക്കുമായിരുന്നു .. അത്രയും സ്നേഹമായിരുന്നു മകളോട് ….

നിഷിൻ നടത്തമവസാനിപ്പിച്ചു, വാതിൽ കടന്നു പുറത്തു വന്നു … നിവയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു …

അവൻ റൂമിനു മുന്നിൽ വന്ന് ആലോചനയോടെ നിന്നു … പിന്നെ ഡോറിൽ മുട്ടി വിളിച്ചു …

നാലഞ്ച് മിനിറ്റ് കഴിഞ്ഞിട്ടാണ് ഡോർ തുറന്നത് … വാതിൽക്കൽ നിവയായിരുന്നു …

” അവളെവിടെ ….?” നിഷിൻ ചോദിച്ചു …

” ഏട്ടത്തി …. ദാ ഏട്ടൻ വിളിക്കുന്നു …..” നിവ മുഖം തിരിച്ച് അകത്തേക്ക് നോക്കി പറഞ്ഞു …

മയി ലാപ്പും മടിയിൽ വച്ച് ഇരിക്കുകയായിരുന്നു .. അവളത് മാറ്റി വച്ച് എഴുന്നേറ്റ് വന്നു …

നിഷിൻ നിമിഷങ്ങളോളം അവളുടെ മുഖത്തേക്ക് നോക്കി നിന്നു ….

” സമ്മതം ……….” ഒടുവിൽ അവൻ പറഞ്ഞു …

മയിയുടെ മുഖം തെളിഞ്ഞു …

” താങ്ക്യൂ നിഷിൻ … താങ്ക്യൂ സോ മച്ച് … ”

നിഷിൻ പുഞ്ചിരിച്ചു …

” നീയിപ്പോ ചെയ്യുന്നത് വലിയൊരു കാര്യമാണ്‌ ……” അവളുടെ തൊണ്ടയിടറി

നിഷിൻ കൈയുയർത്തി അവളുടെ തോളിൽ തട്ടി ….

നിവ പെട്ടന്ന് അകത്തേക്ക് കയറിപ്പോയി ….

” അത് പോട്ടെ , രണ്ടാളും ശീതസമരം അവസാനിപ്പിച്ച് ഭക്ഷണം കഴിക്ക് … ”

” അതിന് ഞങ്ങൾ സമരത്തിലാണെന്ന് ആര് പറഞ്ഞു …? ” മയി കൈമലർത്തി …

” കഴിക്കാൻ വന്നില്ലല്ലോ … ”

” ടൻടടേൺ…………” അത് കേട്ട് കൊണ്ട് നിവ തിരിച്ച് വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു … അവളുടെ കൈയിൽ ഒരു കിറ്റുണ്ടായിരുന്നു ….

” ഇതെന്താ …….?”

” പൊറോട്ടേം ബീഫും ……….” നിവ നിഷിനെ നോക്കി പല്ലിളിച്ചു …

മയി ഊറിച്ചിരിച്ചുകൊണ്ട് അവനെ നോക്കി കണ്ണിറുക്കി …

(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 28
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 29
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 30
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 31
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 32
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 34
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 35
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 36
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 37
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 38
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 39
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 40