Thursday, December 12, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 9

രചന: ആമി

പെട്ടന്നാണ് കാശിയുടെ ഫോൺ അടിച്ചത്…കാശി ഫോൺ എടുക്കാൻ പോയ തക്കത്തിൽ പാറു മുറിയിൽ നിന്നും രക്ഷപെട്ടു… കാശി അവളുടെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് ഫോൺ എടുത്തു… എന്താടാ… ഒരു പെണ്ണ് കെട്ടിയപ്പോളേക്കും കള്ള് കുടി ഒക്കെ നിർത്തിയോ… സഞ്ജയ്‌ കളിയാക്കി പറഞ്ഞു… കാശി അത് വരെ ഉണ്ടായ സംഭവങ്ങൾ എല്ലാം അവനോടു പറഞ്ഞു… സഞ്ജയ്‌ ഫോൺ സ്പീകർ മോഡിൽ ആയിരുന്നു ഇട്ടത്… കാശിയുടെ വാക്കുകൾ നിവേദും കേട്ടിരുന്നു…

കാശി പറയുന്നത് എല്ലാം കേട്ട് അവർക്ക് രണ്ടു പേർക്കും ചിരി വന്നിരുന്നു… അവൾ ആണെങ്കിൽ ഉരുളയ്ക്ക് ഉപ്പേരി പോലെ എനിക്ക് തിരിച്ചു പണി തരും… പെട്ട് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ… നിനക്ക് ആയിരുന്നല്ലോ അവളെ കെട്ടണം… ആരും കൊണ്ട് പോകാൻ പാടില്ല എന്നൊക്കെ ഉണ്ടായിരുന്നത്… അനുഭവിച്ചോ… അതൊക്കെ അങ്ങനെ തന്നെ ആണ്… എനിക്ക് വേണം അവളെ… പക്ഷെ പെണ്ണിനെ ഒതുക്കാൻ ഒരു വഴിയും ഇല്ല… അവൻ പറയുന്നത് കേട്ട് അവർ ശബ്ദം പുറത്തു വരാതെ ചിരിച്ചു…

കുറച്ചു നേരം സംസാരിച്ചു അവർ ഫോൺ വെച്ചു…. ഡാ… നമ്മൾ ആണ് പാർവതിയെ അങ്ങോട്ട്‌ പറഞ്ഞയച്ചത് എന്ന് അവൻ അറിഞ്ഞാൽ ഉണ്ടല്ലോ…. എന്തായാലും പാർവതി പറയാതെ അറിയില്ല… പിന്നെ നിന്റെ പെണ്ണ് എന്തായാലും പറയില്ലല്ലോ… എന്തായാലും ഈ കല്യാണം കൊണ്ട് നേട്ടം എനിക്ക് ആണ്… ദേവിയുടെ നമ്പർ കിട്ടി… നിവേദ് ചിരിച്ചു കൊണ്ട് പറഞ്ഞു… വല്ലാതെ വിളിച്ചു കോഴി സ്വഭാവം കാണിക്കല്ലേ… ഒരു മയത്തിൽ ഒക്കെ മതി… കാശി അറിഞ്ഞാൽ ഉണ്ടല്ലോ… നിവേദും സഞ്ജയും കുറെ നേരം അവിടെ നിന്നില്ല… കാശി ഇല്ലാത്തതു അവർക്കും ഒരു സങ്കടം ആയിരുന്നു…

രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാറു കാശിയെ വിളിക്കാൻ വരുമ്പോൾ അവൻ ഫോണിൽ കളിച്ചു ഇരിക്കയായിരുന്നു… ഭക്ഷണം കഴിക്കാൻ വാ… എല്ലാവരും കാത്തിരിക്കുന്നു… ഈ കാശിയെ കുറച്ചു നേരം കാത്തിരിക്കേണ്ടി വരും… പറ്റാത്തവരോട് പോകാൻ പറ… അവളെ നോക്കാതെ ഫോണിൽ നോക്കി തന്നെ അവൻ പറഞ്ഞു… അത് കേട്ടതും പാറു പിന്നെ ഒന്നും മിണ്ടാതെ പോയി… കാശി നോക്കുമ്പോൾ അവൾ നിൽക്കുന്ന സ്ഥലം ശൂന്യം ആയിരുന്നു…

ഒരു ആവേശത്തിൽ പറഞ്ഞു പോയത് അബദ്ധം ആയെന്ന് അവനു മനസിലായി…. അവൻ പതിയെ എഴുന്നേറ്റു വാതിലിന്റെ അടുത്ത് ചെന്ന് നിന്നു ചെവി കൂർപ്പിച്ചു… ഹാളിൽ നിന്നും അവരുടെ സംസാരം കേൾക്കുന്നുണ്ടയിരുന്നു…ഋഷി പാറുവിനോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ എല്ലാം അവനു ദേഷ്യം ഇരച്ചു കയറും… മോളെ കാശി എവിടെ… ഏട്ടൻ ഉറങ്ങി പോയി അച്ഛാ… ഇനി ഉണരുമ്പോൾ കൊടുത്തോളം ഞാൻ… അത് കേട്ടതും കാശിക്ക് ദേഷ്യവും ഋഷിക്ക് സന്തോഷവും ആയി… അവൻ പാറുവിനോട് ഒരുപാട് സംസാരിച്ചു കൊണ്ടിരുന്നു…

മനസ്സിൽ ചിന്തകൾ പുറത്തു കാണിക്കാതെ… കാശി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… തന്നെ ഒഴിവാക്കാൻ അവൾ മനഃപൂർവം ചെയ്തത് ആണെന്ന് വരെ തോന്നി അവനു… പിന്നെ ഒട്ടും സമയം കളയാതെ കാശി അവർ ഭക്ഷണം കഴിക്കുന്നിടതെക്ക് നടന്നു… കാശിയെ കണ്ടതും ഋഷിയുടെ മുഖത്തെ സന്തോഷം മാഞ്ഞു… ടേബിളിൽ ഇരുന്നു കാശി പാറുവിനെ ദേഷ്യത്തിൽ നോക്കി… അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു… മോന് ഉറങ്ങി പറഞ്ഞു പാറു…

സുമിത്ര ഭക്ഷണം വിളമ്പി കൊണ്ട് പറഞ്ഞു…പാറു അത് കേൾക്കാത്ത പോലെ ഋഷിയോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു… പാർവതി ഋഷിയോട് കൂടുതൽ അടുക്കുന്നത് കാശിക്ക് ദേഷ്യം ഉണ്ടാക്കി… ഋഷി കാശിയെ പരിഹാസ രൂപേണ നോക്കി… കാശി അവരെ ശ്രദ്ധിക്കാതെ വേഗം ഭക്ഷണം കഴിച്ചു എഴുന്നേറ്റു… എഴുന്നേൽക്കുമ്പോൾ പാറുവിനെ നോക്കി പേടിപ്പിക്കാനും മറന്നില്ല… ഇതെല്ലാം കണ്ടു ഋഷി മനസ്സിൽ ഓരോന്ന് കണക്കു കൂട്ടി… അവരെ തമ്മിൽ എന്നെന്നേക്കുമായി പിരിക്കാൻ ഉള്ള വഴികൾ മനസ്സിൽ ഓർത്തു കുടിലത നിറഞ്ഞ ചിരിയോടെ അവൻ ഇരുന്നു..

. കിടക്കാൻ വേണ്ടി മുറിയിലേക്ക് വന്ന പാർവതി മുറിയിൽ വെളിച്ചം ഒന്നും കാണാത്തതു കൊണ്ട് ലൈറ്റ് ഇടാൻ വേണ്ടി തുനിഞ്ഞതും രണ്ടു കൈകൾ വന്നു അവളുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു… അവളുടെ പിൻകഴുത്തിൽ അടിച്ച ശ്വാസത്തിൽ നിന്നും അത് കാശി ആണെന്ന് ആ നിമിഷം തന്നെ അവൾക് മനസിലായി…അവൾക് എന്തോ എതിർക്കാൻ തോന്നിയില്ല…. അവന്റെ നെഞ്ചിൽ ചാരി അവളും നിന്നു… അവളെ തന്റെ രണ്ടു കൈകൾ കൊണ്ട് കോരി എടുത്തു കാശി ബെഡിൽ കിടത്തി…

പിന്നെ വാതിൽ അടച്ചു വന്നു മുറിയിൽ ലൈറ്റ് ഇട്ടു…ബെഡിൽ കിടക്കുന്ന പാറുവിന്റെ അടുത്തേക് ഷർട്ടിന്റെ ബട്ടൺ ഓരോന്ന് അഴിച്ചു കൊണ്ട് കാശി നടന്നു… അത് കണ്ടു പാറുവിനു ആകെ പരവേഷം തോന്നി… കാശി അവളുടെ കവിളിൽ കുത്തി പിടിച്ചു തന്നോട് അടുപ്പിച്ചു… അവന്റെ കണ്ണിലെ ദേഷ്യം കണ്ടതും പാർവതിയ്ക്ക് ഭയം തോന്നി… നീ എന്നെ അവോയ്ഡ് ചെയ്യും അല്ലെ ഡി… അതും അവന്റെ മുന്നിൽ വെച്ചു… പാർവതിയ്ക്ക് കവിൾ വേദനിക്കാൻ തുടങ്ങിയിരുന്നു…

അവന്റെ കൈ മാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി… കാശി അവളെ കൂടുതൽ ചേർത്ത് നിർത്തി… അവനു നന്നായി ദേഷ്യം വന്നിട്ടുണ്ടെന്ന് അവൾക് മനസിലായി… ഈ കളി മുഴുവൻ കളിച്ചത് അവന്റെ മുന്നിൽ ജയിച്ചു കാണിക്കാൻ ആണ്.. പക്ഷെ നീയും അവനും കൂടി വീണ്ടും എന്നെ തോൽപ്പിക്കാൻ ആണ് ഉദ്ദേശം എങ്കിൽ രണ്ടിനെയും കൊന്ന് കളയും ഞാൻ… ഏട്ടാ… എന്റെ മനസ് ഇത്ര ആയിട്ടും മനസ്സിലായില്ലേ… ഇത്രയും വർഷം കാത്തിരുന്നത് പോലും… പോടീ…ആർക്ക് വേണ്ടി കാത്തിരുന്നു…. അവനു വേണ്ടി… ഇപ്പൊ അവൻ വന്നു… ഞാൻ എന്ന തടസ്സം ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഒന്നായേനെ….

കാശിയുടെ വാക്കുകൾ കേട്ട് ദേഷ്യം സഹിക്കാതെ പാറു അവന്റെ കൈകൾ തട്ടി തെറിപ്പിച്ചു… എഴുന്നേറ്റു മുറിയിൽ നിന്നും പോകാൻ വേണ്ടി നിന്നതും കാശി അവളെ പിടിച്ചു നിർത്തി… എവിടെ പോക നീ… അവനു ഉറങ്ങിയോ നോക്കാനോ… അതെ… ഞാനും ഋഷിയും തമ്മിൽ നിങ്ങൾ കരുതുന്ന പോലെ ഒരു ബന്ധം തന്നെ ആണ്… ആരു പറഞ്ഞു നിങ്ങളോട് ഞങ്ങൾക്ക് ഇടയിൽ വരാൻ… ഡീ….. കാശി അലറി കൊണ്ട് അവളുടെ മുടിയിൽ പിടിച്ചു ഭിത്തിയിൽ ചാരി നിർത്തി… നീ എന്റെ ആണ് പാറു… എന്റെ മാത്രം… നിന്റെ ഓരോ അന്നുവിലും കാശി മാത്രം ആയിരിക്കണം…ശരീരം കൊണ്ടും മനസ്സ് കൊണ്ടും നീ എന്നെ മാത്രം വേണം ആഗ്രഹിക്കാൻ…

അവളുടെ കണ്ണിലെ നോക്കി കാശി വീറോടെ പറയുമ്പോൾ അത് അങ്ങനെ തന്നെ ആണെന്ന് അവളും മനസ്സിൽ ഒരായിരം വട്ടം പറഞ്ഞിരുന്നു…അവളെ കയ്യിൽ എടുത്തു ബെഡിൽ കിടത്തി കാശി അവളുടെ മുകളിൽ കിടന്നു… നിന്റെ അനുവാദം പോലും ചോദിക്കില്ല പാറു ഞാൻ…നീ എന്റെ ആണെന്ന ബോധത്തോടെ നിന്നെ സ്വന്തമാക്കാൻ പോകുവാ ഞാൻ… അവളുടെ മാറതു നിന്നും സാരീ മാറ്റി കൊണ്ട് കാശി പറഞ്ഞു… അവളുടെ എതിർപ്പുകൾ അവഗണിച്ചു… അവളുടെ രണ്ടു കൈകളും അവൻ പിടിച്ചു വെച്ചു… കുറച്ചു താഴ്ന്നു അവളുടെ വയറിൽ അവൻ അമർത്തി ചുംബിച്ചു…

അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പോയത് പോലെ തോന്നി… അവൻ കൂടുതൽ ആവേശത്തോടെ അവളുടെ കഴുത്തിൽ ഉമ്മകൾ കൊണ്ട് മൂടി… അവളുടെ സിരകളിലും ചൂട് പിടിക്കുന്നത് അവൾ അറിഞ്ഞു…അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിൽ എല്ലാം ഇക്കിളി കൂട്ടി… അവളുടെ ചുണ്ടുകളിലെ ചുംബനം അവസാനിക്കമ്പോൾ രക്തം പൊടിഞ്ഞു… അവൻ കൂടുതൽ ആവേശത്തോടെ അവളിൽ പടർന്നു കയറി… ചെറിയ ഒരു നോവോടെ അവളെ അവൻ സ്വന്തം ആക്കി…

അവളുടെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾ ചുണ്ടുകൾ കൊണ്ട് ഒപ്പിഎടുത്തു കൊണ്ട് കാശി അവളിൽ നിന്നും വെറുപ്പെട്ടു… പാർവതി കരഞ്ഞു കൊണ്ട് ഡ്രസ്സ്‌ എല്ലാം വരി ചുറ്റി… അവളുടെ തേങ്ങൽ അവനിലും ഒരു നോവ് ഉണ്ടാക്കി… താൻ എന്താണ് ചെയ്തത് എന്ന ബോധം വന്നപ്പോൾ കാശിക്ക് അവനോടു തന്നെ ദേഷ്യം തോന്നി… ഒരവേഷതിന് ചെയ്തു പോയത് വലിയ ഒരു തെറ്റ് ആയിരുന്നു… അവളുടെ അനുവാദം പോലും ചോദിക്കാതെ… കാശി എഴുന്നേറ്റു ഡ്രസ്സ്‌ ഇട്ടു മുറിയിൽ നിന്നും പുറത്തു പോയി… അവൻ പോകുന്നതും നോക്കി പാറു നിറകണ്ണുകളോടെ ഇരുന്നു…

എന്റെ എല്ലാം ഏട്ടന് ഉള്ളത തന്നെ ആണ്… എന്റെ മനസ്സിലും ശരീരത്തിനും ഒരു അവകാശിയെ ഉള്ളു… കാശി നാഥ്‌… എന്നിട്ടും എന്നെ അവിശ്വസിച്ചു… എന്താ എന്നെ മനസ്സിലാക്കാതത്… പാർവതി മനസ്സിൽ ഉരുവിട്ട് കൊണ്ട് തേങ്ങി… അവൾ പതിയെ എഴുന്നേറ്റു താഴെ ഇറങ്ങി കിടന്നു… കാശി ഉമ്മറത്തു വന്നു സിഗരറ്റ് എടുത്തു വലിച്ചു… അവനു ആകെ ദേഷ്യം തോന്നി അവനോടു തന്നെ… ഛെ…. വേണ്ടായിരുന്നു… അവളുടെ മുഖത്തു എങ്ങനെ നോക്കും… അവളുടെ സംസാരം കേട്ടാൽ രണ്ടു കൊടുക്കാൻ തോന്നും.. എന്നാലും വേണ്ടായിരുന്നു..

. മനസ്സിൽ പറഞ്ഞു കൊണ്ട് കാശി സിഗരറ്റ് പുക ഊതി വിട്ട് കൊണ്ടിരുന്നു…. അപ്പോൾ ആണ് തനിക്കു നേരെ നടന്നു വരുന്ന ഋഷിയെ കണ്ടത്… അവനെ കണ്ടതും ദേഷ്യം ഒന്ന് കൂടെ കൂടി… എന്താ ടാ… അവള് പുറത്തു ആക്കിയോ… കാശി ഒന്നും മിണ്ടാതെ സിഗരറ്റ് വലിച്ചു കൊണ്ടിരുന്നു… ഋഷി ചുണ്ടിൽ ചെറു ചിരിയോടെ അവനെ തന്നെ നോക്കി… ഒരു ദിവസം അവൾ നിന്നെ മനസ്സിൽ നിന്നും പുറത്തു ആക്കും… നോക്കിക്കോ… അവിടെ ഈ ഋഷി കയറും… കാത്തിരുന്നോ നീ… പോടാ… കാശി പണ്ട് നീ തന്നത് എല്ലാം എന്റെ മനസ്സിൽ ഉണ്ട്… പകരം വീട്ടു ഞാൻ..

അതിനു ആദ്യം നീ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിന്റെ പെണ്ണിനെ സ്വന്തം ആക്കി തന്നെ ആവും… കാശി ഋഷിയുടെ കോളറിൽ പിടിച്ചു… ഋഷി ഒന്ന് പേടിച്ചു പോയെങ്കിലും വീറോടെ തന്നെ നിന്നു… കൊണ്ട് പോടാ… എന്റെ അടുത്ത് നിന്നും അവളെ നീ കൊണ്ട് പോയി കാണിക്ക്… എന്നിട്ട് വാ ആണാണെന്ന് കാണിക്കാൻ… കൊണ്ട് പോകും ഞാൻ…. ഓർമ വെച്ച നാൾ മുതൽ സ്വപ്നം കണ്ടതാ ഞാൻ അവളെ… പക്ഷെ അവളുടെ മനസ്സിൽ നീ മാത്രം ആയിരുന്നു അന്നും ഇന്നും…

നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞു ഇവിടേക്ക് സ്ഥലം വരെ മാറി വന്നു അവൾ… നിനക്ക് വേണ്ടി അവൾ ഓരോന്ന് ചെയ്യുമ്പോളുംഎനിക്ക് നിന്നോട് ഉള്ള പക കൂടുകയയായിരുന്നു…. ഋഷിയുടെ വാക്കുകൾ കേട്ട് വിശ്വാസം വരാതെ കാശി അവനെ തുറിച്ചു നോക്കി… അവൾ എന്തിനു എന്നെ തേടി വരണം… ആ പത്താം ക്ലാസുകാരിയുടെ മനസ്സിൽ കയറികൂടിയ ആളല്ലേ നീ… നിനക്ക് വേണ്ടി അവൾ ചെയ്തത് എല്ലാം ഓർക്കുമ്പോൾ നിന്നെ കൊല്ലാൻ തോന്നും എനിക്ക്… കാശിക്ക് കേട്ടത് ഒന്നും വിശ്വാസം ആയില്ല… അവൻ ഋഷിയിടെ വാക്കുകളുടെ ഉള്ളടക്കം തേടി കൊണ്ടിരുന്നു…

അവനു പാറുവിനെ കാണണം എന്ന് തോന്നി മുറിയിൽ പോകാൻ നിന്നു .. നിന്നെ അവൾ വെറുക്കും ഒരുക്കലു… അവൾ എന്നെ തേടി വരും കാശി നീ ഓർത്തോ… തിരിഞ്ഞു നിന്നു കൊണ്ട് കാശി പറഞ്ഞു… അവൾ എനിക്ക് വേണ്ടി ആണ് ഇവിടെ വന്നതെങ്കിൽ ഇത്രയും കാലം കാത്തിരുന്നത് എങ്കിൽ മരണം വരെ അവിടെ ഈ കാശിയെ ഉണ്ടാവു…ഒരിക്കലും എന്നെ വിട്ട് വരില്ല… കാശി വീറോടെ പറഞ്ഞു കൊണ്ട് മുറിയിലേക്ക് പാഞ്ഞു… എന്തോ അവളുടെ അടുത്ത് പെട്ടന്ന് എത്താൻ അവന്റെ ഹൃദയം തുടിച്ചു ….. ………. (തുടരും )

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…