Thursday, April 25, 2024
Novel

പ്രണയം : ഭാഗം 15

Spread the love

എഴുത്തുകാരി: അതുല്യ കെ.എസ്‌

Thank you for reading this post, don't forget to subscribe!

“നമുക്കൊന്ന് അഞ്ജലിയുടെ വീട് വരെ പോയി വരാം.. അനന്തുവിന് തിരക്കൊന്നും ഇല്ലെങ്കിൽ എന്റെ കൂടെ വന്നിരുന്നുവെങ്കിൽ..” “ശരി ഞാൻ വരാം.. ” ” എങ്കിൽ എന്റെ കാറിൽ പോകാം.. വരൂ പാർവതി….ഞാൻ ഇത് കഴിയുമ്പോൾ നിന്നെ വീട്ടിൽ കൊണ്ടു വിടാം…” കാർ വേഗം തന്നെ നീങ്ങി. “അഞ്ജലി മനസ്സിലാക്കി തുടങ്ങിയോ അനന്തു …?” പാർവതിയുടെ ആയിരുന്നു ആ ചോദ്യം. “അവളുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ……

എന്തിനാ എനിക്ക് ഒന്നും അറിയില്ല….. ഒന്നിനും ഉത്തരം നൽകുന്നില്ല എന്ന് വേണം പറയാൻ…. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ്.. എനിക്കൊന്നും അറിയില്ല” “നീയൊന്നും പണ്ട് അറിഞ്ഞിരുന്നില്ല… അതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.. ഞങ്ങൾക്കറിയാമായിരുന്നു ഇതൊക്കെ ഇങ്ങനെ തന്നെ വരുമെന്ന്.. പാവം ഗീതു … അവൾ എത്ര സഹിച്ചിട്ടുണ്ട്.. ” പാർവതിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല . ഒടുവിൽ കുറേ വളവുകൾ തിരിഞ്ഞ് അവർ അവളുടെ വീടിന്റെ മുന്നിൽ എത്തി.

വളരെ ചെറിയ വീടാണ് വീടിന്റെ സിറ്റൗട്ടിൽ തന്നെ ഒരു കസേരയിൽ അവളുടെ അമ്മ പത്രം വായിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. അനന്തുവിനെ കണ്ടതും അവർ ചാടി എഴുന്നേറ്റ് അനന്തുവിന്റെ അടുത്തേക്ക് ഓടി വന്നു.. “മോനേ അനന്ദു….. അവൾ എന്തേ…..? മോള് സുഖമായിരിക്കുന്നോ ..?. ” “അതേ അമ്മേ സുഖമായി ഇരിക്കുകയാണ്,. ” ” ഇതൊക്കെ ആരാ ?” “ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ്.. ” ഇവരെ ചുമ്മാ…… ഞാൻ ഇങ്ങോട്ടു വരുന്നു എന്ന് പറഞ്ഞപ്പോൾ എന്റെ കൂടെ കൂടി എന്നേയുള്ളൂ അഞ്ജലിയുമായി ഒരു ദിവസം വരാം..വരണമെന്ന് അവൾ പറയുന്നുണ്ട്.. ”

” മക്കളെ വാ ചായ കുടിക്കാം …. വാ ” അഞ്ജലിയുടെ’അമ്മ അവരെ അകത്തേയ്ക്കു വിളിച്ചു. അവർ അനന്തുവിനും പാർവതിക്കും നന്ദനും ചായ നൽകി.. ” അമ്മെ…. അഞ്ജലി എവിടെയാണ് നേരത്തെ പഠിച്ചിരുന്നത്..?” നന്ദൻ ഓരോന്ന് ചോദിക്കാൻ ആരംഭിച്ചു. ” ഞങ്ങൾ ഇവിടെ ആയിരുന്നില്ല മോനെ…. കോഴിക്കോട് ആയിരുന്നു…അവിടെ നിന്ന് ഇങ്ങോട്ട് വന്നതാണ്.. അവൾ പഠിച്ചതൊക്കെ അവിടെ തന്നെയാണ് അവിടെയും ഞങ്ങൾ രണ്ടും മാത്രമായിരുന്നു.. ” “അഞ്ജലിയുടെ അച്ഛൻ..?. ” “അവളുടെ അച്ഛൻ…”

“ബുദ്ധിമുട്ടാണെങ്കിൽ പറയേണ്ട” “അവളുടെ അച്ഛൻ പണ്ട് ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്.. പിന്നെ അവളെ പഠിപ്പിച്ചതു ഞാൻ തന്നെയാണ്.. പിന്നെ അവൾക്ക് ഇങ്ങോട്ട് വരണം എന്ന് പറഞ്ഞപ്പോൾ… ഇവിടെ താമസിച്ച് ഇവിടെയുള്ള ഈ കോളേജിൽ തന്നെ പഠിക്കണം എന്ന് പറഞ്ഞപ്പോഴാണ്… ഞാൻ അങ്ങോട്ടേക്ക് താമസം മാറിയത് …എനിക്ക് ഒരു മോളെ ഉള്ളൂ അവൾക്ക് വേണ്ടി പറയുന്നതല്ല ഞാൻ ചെയ്യുന്നുണ്ട്.. ” “അഞ്ജലി കോളേജിലെ കാര്യങ്ങളെല്ലാം തുറന്നു പറയാറുണ്ടോ ?”

“കോളേജിലെ പ്രത്യേകിച്ച് ഒന്നും എന്നോട് പറയാറില്ല ….പിന്നെ ആണല്ലോ അനന്തുവിനെ കുറിച്ച് പറയുന്നത് ആദ്യമൊക്കെ വിവാഹത്തിന് ഞാൻ എതിർത്തുവെങ്കിലും പിന്നീട് ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞപ്പൊ പിന്നെ ഞാൻ ഒന്നും ഓർത്തില്ല നടത്തിക്കൊടുത്തു.. ” ” അമ്മയ്ക്ക് ഗീതു എന്ന പെൺകുട്ടിയെ കുറിച്ച് അറിയാമോ?” ” ഇല്ല മോനെ എനിക്കറിയില്ല.. ” ” ആഹ്ഹ ശരിയമ്മേ ഞങ്ങൾ പിന്നെ ഒരു ദിവസം വരാം…” ചായ ഗ്ലാസ് താഴെ വെച്ചുകൊണ്ട്നന്ദു എഴുന്നേറ്റു.. പോയി വരാമെന്ന് പറഞ്ഞു അനന്ദു അമ്മയുടെ കാൽതൊട്ട് വന്ദിച്ച് പുറത്തേക്കിറങ്ങി..

പാറുവിനെ വീട്ടിലും അനന്തുവിനെ ബീച്ചിലും കൊണ്ട് വിട്ട് നന്ദൻ തറവാട്ടിലേക്ക് പോയി. യാത്രയ്ക്കിടെ അനന്തു ഒരുപാട് തവണ ഗീതുവിനെ കുറച്ചു ചോദിക്കുന്നുണ്ടായിരുന്നു.. അതോടെ ഗീതുവിന്റെ ഓർമ്മകൾ അനന്തുവിൽ നിന്നും മാഞ്ഞു തുടങ്ങിയിട്ടില്ലെന്ന് നന്ദൻ മനസിലാക്കി. മുറിയിലെത്തിയതും അവൻ ബെഡിലേക്ക് കമിഴ്ന്നു കിടന്നു.. “നന്ദേട്ടാ ചായ.. ” ആരാണ് തനിക്കിപ്പോൾ ചായ തരാനായി വിളിക്കുന്നത് അതും എവിടെയോ കേട്ട് മറന്ന ശബ്ദം അങ്ങനെ അവൻ തിരിഞ്ഞു നോക്കി.അത് ഗീതുവായിരുന്നു. ” നീ ഇവിടെ ഉണ്ടായിരുന്നോ ?” ” ഉണ്ടായിരുന്നു..

അമ്മയിയെ കാണാൻ വന്നതാണ്.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.. ” “എന്താ ചോദിക്ക്…..” “ഞാൻ കുറേ ആയി ശ്രദ്ധിക്കുന്നു ….ഏട്ടൻ എന്തൊക്കെയോ തിരഞ്ഞു നടക്കുകയാണ്.. ചേട്ടൻ എന്ത് തിരക്കിയാണ് നടക്കുന്നതെന്ന് എന്നോട് പറഞ്ഞുകൂടെ.. ” “ഞാൻ ഒന്നും തന്നെ തിരക്കി നടക്കുന്നില്ല. ” “അങ്ങനെ ഒഴിഞ്ഞു മാറേണ്ട… എനിക്കറിയാം…. എന്തൊക്കെയുണ്ട്” “ഇന്നാ ഗ്ലാസ് നീ ഒന്നു പോയേ….എനിക്ക് മനസ്സമാധാനം തരുവോ…” കുടിച്ചു കൊണ്ടിരുന്ന ചായ മതിയാക്കി അവൻ ഗ്ലാസ് ഗീതുവിന്‌ നേരെ നീട്ടി.. ” ഞാൻ പോകുവാ.. ഞാനായിട്ട് മനസ്സമാധാനം കളയുന്നില്ല.”

” നിൽക്ക് ഞാൻ കൊണ്ടു വിടാം.. ” ” വേണ്ട… ഇങ്ങോട്ടേക്ക് തനിച്ചാണ് വന്നതെങ്കിൽ അങ്ങോട്ട് പോകാനും എനിക്കറിയാം.. ” ഗീതുവിന്റെ മുഖത്ത് ഒരു ഗൗരവം വന്നിരിക്കുന്നു.. ഗൗരവത്തിൽ അവൾ പറഞ്ഞു തിരിഞ്ഞതും നന്ദൻ അവളുടെ കൈയിൽ കയറി പിടിച്ചതും ഒരുമിച്ചായിരുന്നു.. “നന്ദേട്ടാ … വിട്ടേ..എനിക്ക് പോകാൻ അറിയാം ” “അങ്ങനെ ഇപ്പൊ വിടുന്നില്ല…..” “എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…….. കൈയിൽ നിന്ന് വിട്ടേ.. ” നന്ദൻ അവളുടെ കൈപിടിച്ച് വലിച്ചു. ബാലൻസ് കിട്ടാതെ അവൾ കാലുതെന്നി..

നന്ദൻ കൈപിടിച്ച് ഇല്ലായിരുന്നുവെങ്കിൽ അവൾ നിലത്തു വീണേനെ.. കുറച്ചുനേരം രണ്ട് കണ്ണുകളും കഥ പറഞ്ഞു.. നന്ദൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. നന്ദൻ അവളുടെ മുടിയിലൂടെ അവന്റെ കൈ തലോടി.. അവന്റെ മുഖത്ത് പ്രണയഭാവങ്ങൾ അലതല്ലി.. ഗീതു പതിയെ പുറകോട്ട് വലിഞ്ഞു.. പക്ഷേ നന്ദൻ വിടാൻ ഭാവമില്ല അവൻ പിന്നെയും അവളുടെ അടുത്തേക്ക് ചെന്നു കൊണ്ടിരുന്നു.. ഗീതുവിന്റെ വെപ്രാളത്തിനിടയിൽ കൈതട്ടി ഫ്ലവർവെയ്സ് താഴെ വീണു പൊട്ടി.. “എന്താ മോനെ അത്…?” നന്ദന്റെ അമ്മ താഴെ നിന്നും വിളിച്ചു ചോദിച്ചു. “ഏയ് … ഒന്നുല്ല അമ്മേ….. അത്..

ഫ്ലവർവെയ്സ് താഴെ വീണതാണ്.. ” അമ്മായി അത്..!!!!!!!!” ബാക്കി പറയാൻ ഗീതുവിനെ സമ്മതിക്കാതെ അവൻ വായ പൊത്തിപ്പിടിച്ചു.. ” മിണ്ടരുത് ഇടിക്കും ഞാൻ.. ” ഗീതു അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു പോയി.. നന്ദൻ അവളെ തന്നോട് ചേർത്തു നിർത്തി, അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനോട് ചേർക്കാൻ ശ്രമിച്ചതും.. ഗീതു നന്ദന്റെ വായ പൊത്തിപ്പിടിച്ചു. “നന്ദേട്ടാ. എന്തേ…ഈ കാണിക്കുന്നേ?” നന്ദൻ തെന്നി പുറകോട്ട് മാറി.. അവന്റെ മുടിയിൽ ആഞ്ഞു വലിച്ച് അവൻ ബെഡിൽ ഇരുന്നു.

“സോറി ഗീതു……………….. എനിക്കറിയില്ല.. എനിക്കൊന്നും അറിയില്ല.. എനിക്ക് ഭ്രാന്താണ് നീ.. നിനക്കു പറഞ്ഞൂടെ എന്നെ ഇഷ്ടമാണെന്ന്.. എനിക്ക് പറ്റുന്നില്ല.. ഞാനറിയാതെ നീ എന്നോട് ചേർന്ന് പോവുകയാണ്.. ” അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. എന്തുപറയണമെന്നറിയാതെ ഗീതു അവന്റെ അടുത്തേക്ക് ചെന്ന് ബെഡിൽ ഇരുന്നു.. “നന്ദേട്ടാ … എനിക്ക് അങ്ങനെ ചിന്തിക്കാൻ.. ” ” വേണ്ട മതി.. ഇനി നീ പറയാൻ പോകുന്ന ഓരോ വാക്കുകളും എന്റെ നെഞ്ചിനെ കുത്തിനോവിക്കും.. വേഗം റെഡി ആവൂ ഞാൻ കൊണ്ട് വിടാം….” നന്ദൻ കാറിന്റെ ചാവി എടുത്ത് മുറിയുടെ പുറത്തേക്കിറങ്ങി പോയി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.. ” നീ ഇത്ര ക്രൂരയാണോ .. ”

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2

പ്രണയം : ഭാഗം 3

പ്രണയം : ഭാഗം 4

പ്രണയം : ഭാഗം 5

പ്രണയം : ഭാഗം 6

പ്രണയം : ഭാഗം 7

പ്രണയം : ഭാഗം 8

പ്രണയം : ഭാഗം 9

പ്രണയം : ഭാഗം 10

പ്രണയം : ഭാഗം 11

പ്രണയം : ഭാഗം 12

പ്രണയം : ഭാഗം 13

പ്രണയം : ഭാഗം 14