Sunday, April 28, 2024
Novel

പ്രണയം : ഭാഗം 8

Spread the love

എഴുത്തുകാരി: അതുല്യ കെ.എസ്‌

Thank you for reading this post, don't forget to subscribe!

പൊടുന്നനെ ഒരു മഴ പെയ്യുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചുകാണില്ല. കുട്ടികൾ എല്ലാം തന്നെ ഉമ്മറത്തേക്ക് ഓടി കയറി.. ഗീതുവിന്‌ ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല എന്ന് വേണം പറയാൻ.. നന്ദൻ നിന്റെ മുറുകെ പിടിച്ചിരിക്കുകയാണ്. അവരുടെ മുടിയിലൂടെ വലിയ മഴത്തുള്ളികൾ ഒലിച്ചിറങ്ങി. നന്ദൻ പെട്ടെന്ന് തന്നെ തന്റെ കണ്ണിൽ കെട്ടി വെച്ചിരുന്ന തുണി വലിച്ചൂരി. അവളുടെ കണ്ണുകളിൽ തന്നെ ഒരു നിമിഷംഅവൻ നോക്കി നിന്നു .അവൾക് നന്ദന്റെ പ്രണയാർദ്രമായ നോട്ടത്തിൽ പിടിച്ചു നില്കാൻ കഴിഞ്ഞില്ല. അവന്റെ നോട്ടം അവളുടെ കണ്ണുകളെ തുളച്ച് കടന്നു പോയി.. അവൻ പതുകെ അവളുടെ കൈകൾ അവന്റെ തോളിൽ എടുത്ത് വെച്ചു… അവന്റെ നോട്ടത്തിൽ വീണു പോയപോലെ അവൾക് തോന്നി..

എവിടെ നിന്നോ വേറേ ഒരു അനുഭൂതി അവളുടെ നെഞ്ചിൽ തളം കെട്ടി കിടന്നു. ഒന്ന് അനങ്ങാൻ പോലും സാധിക്കാതെ അവൾ അവന്റെ കണ്ണുകളെ നോക്കി നിന്നും. നന്ദൻ അവളെ തന്റെ ശരീരത്തോട് വലിച്ചടുപ്പിക്കാൻ ശ്രെമിച്ചതും കോലായിൽ നിന്ന് ചെറിയമ്മ അവരെ വിളിച്ചതും ഒന്നിച്ചയിരുന്നു. ഗീതു നന്ദന്റെ കൈ തട്ടി മാറ്റി ഉമ്മറത്തേയ്ക് ഓടി. നന്ദൻ കുറച്ച് നേരം പിന്നെയും അവിടെ തന്നെ നിന്നു.ഗീതുവിനോടുള്ള പ്രണയത്തിന്റെ വളർച്ച ഓർത്തപ്പോൾ അവന്റെ മുഖത്ത് എല്ലാ ഭാവങ്ങളും ഒരുമിച്ച് വന്നതുപോലെ. ഇപ്പോൾ തന്നെ ഒരു എട്ടു മണി കഴിഞ്ഞിട്ടുണ്ട്.. അവൾ മുറിയിലേക്കു ചെന്ന് ഒരു ടർക്കി എടുത്ത് തല തുടച്ചു തുടങ്ങി.അവളുടെ മനസിലേക്ക് കഴിഞ്ഞ ഓരോ രംഗങ്ങളും ഇരമ്പി കയറി.

നന്ദന്റെ പെരുമാറ്റം മാറിയതായി അവൾക് അനുഭവപ്പെട്ടു..പക്ഷെ എന്ത് കൊണ്ടാണ് അവന്റെ നോട്ടത്തിൽ താൻ പതറി പോയതെന്ന് അവൾ ചിന്തിച്ചു. ഗീതുവിനെ ഭക്ഷണം കഴിക്കാൻ വിളിക്കാനായി നന്ദൻ അവളുടെ മുറിയിലേക്കു കടന്നു വന്നു.. “ഗീതു……” അവൾ പെട്ടന്ന് കട്ടിലിൽ നിന്ന് ചാടി എണീറ്റു..ഇപ്പോൾ അവനെ കാണുമ്പോൾ അവളുടെ ധൈര്യം ഒക്കെ ചോർന്നു പോകുന്നത് പോലെ.. ” ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു..നീ വരുന്നില്ല ? ” അവൾ അവൻറെ മുഖത്ത് നോക്കാതെ ഒന്ന് മൂളുക മാത്രം ചെയ്തു.. നന്ദൻ പുറത്തേക് പോയി.. അവൾ വേഗം തന്നെ നനഞ്ഞ വേഷങ്ങൾ മാറ്റി ഭക്ഷണം കഴിക്കാനായി ചെന്നു.. അവളെ കണ്ടതും എല്ലാവരുടെയും മുഖത്ത് ഒരു കള്ളചിരി വന്നത് അവൾ ശ്രെദ്ധിച്ചു..

അവൾക് ഒന്നും തന്നെ മനസിലായില്ല.. ഭക്ഷണം കഴിഞ്ഞ് അവൾ ബാൽക്കണിയിൽ പോയി ഇരുന്നു.അനന്തുവും അഞ്ജലിയും കോളേജും നന്ദനും എല്ലാം അവളുടെ മനസ്സിൽ അവിയൽ പരുവത്തിൽ ഓടി കൊണ്ടിരുന്നു. മോളെ നീ എന്താ ആലോചിച്ചിരിക്കുന്നത്…? “ഏയ്യ് ഒന്നും ഇല്ല അച്ഛ..” “നാളെ കഴിഞ്ഞ് അടുത്ത ദിവസം കോളേജിൽ പോകണമല്ലോ…. അത് ആലോചിച്ചു ഇരുന്നതാണ്.. ” “നന്ദനെ കുറിച്ച് മോളുടെ അഭിപ്രായം എന്താണ്..?” “ഇപ്പൊ എന്താ അങ്ങനെ ചോദിക്കാൻ.. ഒരു നല്ല മനുഷ്യൻ അത്ര തന്നെ……………..” അവൾ ഉത്തരം നൽകി . “നിനക്ക് ഒരു വിവാഹ ആലോചന വന്നിട്ടുണ്ട്.. ” “വിവാഹോ ……. എനിക്കോ എപ്പോഴോ.. അച്ഛ … ക്ലാസ് കഴിയാൻ ഇനിയും ഒരു വർഷം കൂടി ഉണ്ട്. അത് കഴിഞ്ഞു ഞാൻ ഒന്ന് ഫ്രീ ആവട്ടെ.. പഠിച്ച് ഒരു ജോലി വാങ്ങി…. അതിനുശേഷം ഇതൊക്കെ മതി… എനിക്ക് അതാണ് ഇഷ്ടം ഇപ്പോൾ ഒരു ആലോചനയും സ്വീകരിക്കേണ്ട…..”

“അതെങ്ങനെയാ മോളെ………… നിന്റെ വിവാഹം കാണുക എന്നത് എല്ലാവരുടെയും ആഗ്രഹം അല്ലേ..” എന്തായാലും എനിക്ക് താല്പര്യമില്ല.. ആട്ടെ ആരാണ് വരൻ… ?” “നന്ദൻ…..” അവൾ ഇടിമിന്നൽ ഏറ്റത് പോലെ ചാടി എഴുന്നേറ്റു.. “നന്ദേട്ടനോ…അച്ഛൻ എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്..അത് എന്റെ ഏട്ടൻ അല്ലേ..എന്റെ ഏട്ടനെ ഞാൻ എങ്ങനെ……..” “മോളെ … സീരിയസ് ആക്കണ്ട..” ” സീരിയസ്സോ … എനിക്ക് ചിരിയും വരുന്നുണ്ട് കരച്ചിലും വരുന്നുണ്ട്..” “അച്ഛൻ എന്താ വിചാരിച്ചത്….എനിക്ക് നന്ദേട്ടനെ അങ്ങനെ ഒന്നും കാണാൻ കഴിയില്ല..നന്ദേട്ടന് ഞാൻ ഇപ്പോഴും ഒരു പെൺകുട്ടി തന്നെയാണ്.. എനിക്ക് എന്റെ സ്വന്തം ചേട്ടൻ തന്നെയാണ് നന്ദൻ …” “അമ്മാവൻ ആണ് ഈ ഒരു കാര്യം മുന്നോട്ടുവെച്ചത്.. എല്ലാവർക്കും അത് താല്പര്യം ആണെന്നറിഞ്ഞപ്പോൾ..”

“അറിഞ്ഞപ്പോ….. എനിക്ക് സമ്മതമാണെന്ന് കരുതിയോ …അറ്റ്ലീസ്റ്റ് നന്ദേട്ടനോട് എങ്കിലും ചോദിക്കാരുന്നു ” “ഇത് കേട്ടാൽ നന്ദേട്ടൻ ചിരിച്ച് ചാവും..” “നീ വിട്ടേക്ക് ഞാൻ ഒന്ന് സൂചിപ്പിച്ചു എന്നേയുള്ളൂ… ” ” അച്ഛാ നന്ദേട്ടനോട് ഒന്നും പറയണ്ട ട്ടോ.. ” “കൂടുതൽ നേരം ബാൽക്കണിയിൽ ഇരിക്കാതെ പോയി കിടന്നു ഉറങ്ങിക്കോണം കേട്ടല്ലോ.. ” “പിന്നില്ലേ ഞാൻ പെട്ടെന്ന് ഉറങ്ങും.. കുറച്ചു നേരം ഇരിക്കണം.. അത് കഴിയുമ്പോൾ പോയി കിടന്നു ഉറങ്ങിക്കോളാം .” . അച്ഛൻ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി .അവൾ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.. അമ്മാവൻ എന്തുകൊണ്ടായിരിക്കും ഇങ്ങനെ അച്ഛനോട് സംസാരിച്ചത് എന്ന് അവൾക്ക് മനസ്സിലാകുന്നതേയില്ല .. “നന്ദേട്ടൻ താനെന്നും ഒരു സ്വന്തം പെങ്ങൾ തന്നെയാണ്.. അങ്ങനെ തന്നെയാണ് എനിക്ക് തിരിച്ചു…

എന്നിട്ടും ബാക്കിയുള്ളവർ എന്ത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത് .?” നന്ദൻ മുറിയിൽ കോൺഫറൻസ് കോളിൽ ആയിരുന്നു.. അവൻ കമ്പനി കാര്യങ്ങൾ സഹപ്രവർത്തകരുമായി ആലോചിക്കുകയാണ്.യഥാർത്ഥത്തിൽ അവന്റെ മനസ്സ് അവിടെ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.. ഗീതുവിനോട്‌ തന്റെ പ്രണയം എത്രയും പെട്ടെന്ന് വ്യക്തമാക്കണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.. കോൺഫ്രൻസ് കോൾ അവൻ ശ്രദ്ധിക്കുന്നില്ല .എന്തൊക്കെയോ ആൾക്കാർ സംസാരിക്കുന്നുണ്ട്.. അവൻ മാത്രം മൗനം പാലിക്കുന്നു.. “വി വിൽ മീറ്റ് ടുമാറോ.. ” എന്നുപറഞ്ഞ് നന്ദൻ കോൺഫറൻസ് കോൾ കട്ട് ചെയ്തു.. അടുത്തു കിടന്ന തലയിണയിൽ മുഖം അമർത്തി ഗീതവുമായുള്ള ഓരോ നിമിഷങ്ങളും മനസ്സിൽ ഓർത്തു. ഗീതുവിനെ കാണണമെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു .പക്ഷേ ഈ രാത്രി അവളുടെ മുറിയിൽ പോവുക എന്നു പറയുന്നത് തെറ്റായ കാര്യമാണെന്ന് അവന് നന്നായി അറിയാം..

അവളെ വിളിക്കാനായി അവൻ ഫോൺ എടുത്തു.. പക്ഷേ ഡയൽ ചെയ്യാതെ അവൻ പിൻവാങ്ങി. കുറച്ചുനേരം ബാൽക്കണിയിൽ പോയി ഇരിക്കാൻ അവൻ ആഗ്രഹിച്ചു. ബാൽക്കണിയിലേക്ക് എത്തുന്ന നിമിഷം അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. താനാരെ കാണാൻ ആഗ്രഹിച്ചുവോ അയാൾ തന്നെ ബാൽക്കണിയിൽ ഉണ്ട്.. അതെ ഇതുതന്നെയാണ് പ്രണയം.. “നീ ഉറങ്ങി ഇല്ലായിരുന്നു ഗീതു ….?” “ഇല്ല .. ചേട്ടാ ഉറക്കം വന്നില്ല കുറച്ചു നേരം ബാൽക്കണിയിൽ ഇരുന്നിട്ട് പോകാം എന്ന് കരുതി.. ” അവൻ അവളുടെ അടുത്ത് വന്നിരുന്നു .അവളുടെ കണ്ണുകളിലേക്ക് നോക്കി അവൾ പറയുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്നു.. ” ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്ന് നിന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ലേ ?.. അവളോട് ഞാൻ എന്റെ സ്നേഹം പറയാൻ തീരുമാനിച്ചു.. ”

“അതെയോ നന്നായി.. ” ഇതോടെ അമ്മാവനെയും അമ്മയുടെയും എല്ലാ ബന്ധുക്കളുടെയും സംശയം മാറി കിട്ടും എന്ന് അവൾ ഓർത്തു. നന്ദന് വേറൊരു പെൺകുട്ടി ഇഷ്ടമാണെന്ന് അവൾക്ക് അച്ഛനോട് പറയാൻ മടിയായിരുന്നു ഒരുപക്ഷേ അതു മുളയിലേ നുള്ളി കളഞ്ഞാലോ.. “നീ എന്താണ് ആലോചിക്കുന്നത്…? ” “ഒന്നുമില്ലെട്ടാ …..” “ഞാൻ മുന്നേ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ…?” “എന്താണ്….?” അവൾ അവന്റെ മുഖത്തേക്ക് നോക്കി. ” നാളെ പട്ട് സാരി ഉടുത്തു ഒരു സ്ഥലം വരെ പോണം എന്ന് പറഞ്ഞതല്ലേ…..?” “ഓ …..സർപ്രൈസ് …..ഓർക്കുന്നുണ്ട്..” ” രാവിലെ റെഡി ആയിരിക്കണം……………..” “പിന്നല്ല റെഡി ആയിട്ടുണ്ടാവും…. എന്നാലും എവിടെയാണ് പോകുന്നത് ഒന്ന് പറഞ്ഞൂടെ……………” “അപ്പൊ … സർപ്രൈസ് പോയില്ലെ മോളെ… ” അവന്റെ കണ്ണുകളിൽ അവളോടുള്ള വാത്സല്യം നിറഞ്ഞു നിന്നു…

അവൻ പറഞ്ഞത് പോലെ തന്നെ അവൾ അതിരാവിലെ പട്ടുസാരി ഉടുത്തു റെഡി ആയി നിന്നു . “രാവിലെ തന്നെ എവിടേയ്ക്കാ …” എന്ന അച്ഛന്റെ ചോദ്യത്തിന് നന്ദേട്ടന്റെ കൂടെ എന്ന് മാത്രം മറുപടി നൽകി . നന്ദൻ അവളെ ഫോൺ വിളിച്ചു പുറത്തേക് വരാൻ ആവശ്യപ്പെട്ടു . കോണിപ്പടി ഇറങ്ങി വരുന്ന ഗീതുവിനെ കണ്ടപ്പോൾ എല്ലാവരും ഒരു നിമിഷം നോക്കി നിന്ന് പോയി എന്ന് വേണം പറയാൻ . “എന്തൊരു ഐശ്വര്യം ആണെന്റെ പൊന്നു തമ്പുരാനേ….” നന്ദൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു.. “ഇവളെ ഇപ്പൊ തന്നെ പിടിച്ച് കെട്ടിയാലോ ” നന്ദൻ മനസ്സിൽ ഓർത്തു … നന്ദന്റെ കൂടെ ഗീതുവിനെ വിടുന്നത് എല്ലാവര്ക്കും വിശ്വാസമാണ് . “മോനെ …വേഗം പോയി വരണം ….പിന്നെ കാറിൽ പോയ മതി ” നന്ദന്റെ അച്ഛന്റെ കള്ളച്ചിരിയോടെ ഉള്ള വർത്തമാനം കേട്ടപ്പോൾ നന്ദന് ശെരിക്കും സങ്കടമാണ് വന്നത്.ബൈക്കിൽ പോയ മതിയെന്ന് അവൻ ഇന്നലെ കരുതിയിരുന്നു .

കുറച്ച് കണക്കുകൂട്ടലുകളും നടത്തിയിരുന്നു .ഇനി ഇപ്പൊ ഒന്നും പറ്റില്ലല്ലോ എന്ന് ഓർത്തു വിഷമിച്ചു കൊണ്ട് കാറിന്റെ കീ എടുത്ത് അവൻ പുറത്തോട്ട് ഇറങ്ങി .. അവൾ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ വന്നു കയറിയപ്പോൾ കല്യാണം കഴിഞ്ഞു വിരുന്നിനു പോയി തിരിച്ചു പോകുന്ന പ്രതീതി ആണ് അവനു തോന്നിയത് .അവൻ കാർ എടുത്തു .പോകുന്നവഴി പലതവണ എങ്ങോട്ടേക് ആണെന് ഗീതു ചോദിച്ചിട്ടും അവൻ ഒന്നും തന്നെ വിട്ടുപറഞ്ഞില്ല . ഏകദേശം ഒരു മണിക്കൂർ യാത്ര കഴിഞ്ഞാൽ ആണ് അങ്ങോട്ട് എത്തുക . “സ്ഥലം എത്തി ഗീതു ഇറങ്ങു …” “കാറിൽ നിന്ന് ഇറങ്ങി എത്തിയ സ്ഥലം കണ്ടപ്പോൾ അവൾക് ഒരുപാട് സന്തോഷം തോന്നി .അവൾ എത്രയോ നാളായി വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണിത് .സന്തോഷം കൊണ്ട് അവളുടെ കണ്ണുനിറയുന്നതായ് അവൻ കണ്ടു . അവളുടെ കണ്ണുനിറയുന്നത് കൂടുതൽ നേരം കണ്ടുകൊണ്ട് നിൽക്കാൻ ശക്തി ഇല്ലാത്തത് കൊണ്ടാവണം അവൻ ചെന്ന് അവളെ ചേർത്ത് പിടിച്ചു കണ്ണ് തുടച്ചു കൊടുത്തു .

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2

പ്രണയം : ഭാഗം 3

പ്രണയം : ഭാഗം 4

പ്രണയം : ഭാഗം 5

പ്രണയം : ഭാഗം 6

പ്രണയം : ഭാഗം 7