Thursday, April 25, 2024
Novel

പ്രണയം : ഭാഗം 4

Spread the love

എഴുത്തുകാരി: അതുല്യ കെ.എസ്‌

Thank you for reading this post, don't forget to subscribe!

ഇത്രയും പറഞ്ഞ് പ്രിൻസിപ്പൽ നൽകിയ സസ്പെന്ഷൻ ലെറ്റർ വാങ്ങി അവൾ കോളേജ് ഗേറ്റിന്റെ അടുത്തേക്ക് നടന്നു. ഗേറ്റിന് മുന്നിൽ തന്നെ അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു. ” മോളു വന്നോ………. ഈ കാഴ്ച കാണാൻ കുറെ നേരമായി ഞാൻ ഇവിടെ തന്നെ നിൽക്കുകയാണ്. സസ്പെന്ഷനോ അതോ ഡിസ്മിസ്സലോ ?. അപ്പോൾ ഇനി നിന്നെ 14 ദിവസം കഴിഞ്ഞ് കാണാൻ കഴിയുകയുള്ളു അല്ലെ ?അത്രയും ദിവസം ഞാൻ ഇങ്ങനെ എന്റെ പക പോക്കും . കണ്ടല്ലോ………….. അഞ്ജലിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന്. വിളിച്ചുകൊണ്ടുപോടീ നിന്റെ കൂട്ടുകാരിയെ…………” അഞ്ജലി പാർവതിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. “അതെ നീ കേട്ടോളൂ 14 ദിവസം സസ്പെൻഷൻ………….

നിനക്ക് സസ്പെൻഷൻ അല്ലെ ഉണ്ടാക്കി തരാൻ കഴിഞ്ഞുള്ളൂ……….എനിക്ക് ഡിസ്മിസൽ ആണ് കുറച്ചുകൂടി ഇഷ്ടം, അതാകുമ്പോൾ നിന്നെ പോലുള്ള പിശാചുക്കളുടെ മുഖം കാണണ്ടല്ലോ..? രക്തം ഊറ്റിക്കുടിക്കുന്ന പിശാച് . പോകുന്നതിനു മുൻപ് നിനക്കൊരു സമ്മാനം തരണം എന്നുണ്ട്…………. എന്തായാലും സസ്പെന്ഷന് കയ്യിൽ ഇരിക്കുകയാ….. ഇനിയിപ്പോ ഒന്നു തന്നിട്ട് പോയില്ലെങ്കിൽ അത് എനിക്കും ഒരു ബുദ്ധിമുട്ടാകും.” ഗീതു അഞ്ജലിയെ അടിക്കാനായി കൈ ഉയർത്തി. “ഗീതു……………………………………………..” അനന്തുവിനെ കണ്ടതും അഞ്ജലി തന്നെ മുഖഭാവങ്ങൾ മാറ്റി. “കണ്ടോ , അവൾ എന്നെ ഉപദ്രവിക്കാൻ വരികയാണ്. നമ്മളെ തമ്മിൽ പിരിക്കും എന്നൊക്കെയാണ് പറയുന്നത്. എന്നെ കൊല്ലും എന്നുവരെ പറഞ്ഞു. ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാണ് സഹിക്കുന്നത്. എന്നെ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും………പക്ഷെ നിന്നെ പറഞ്ഞാൽ എനിക്ക് ഒരുപക്ഷെ സഹിക്കാൻ പറ്റിയെന്ന് വരില്ല ……….” അഞ്ജലി അനന്തുവിന്റെ മുന്നിൽ സങ്കടം അഭിനയിച്ചു.

” ഇവൾ എത്ര സെക്കൻഡുകൾ കൊണ്ടാണ് കഥകൾ മെനയുന്നത്……?” പാർവതി പിറുപിറുത്തു. ” ഇവൾ അല്ല കഥകൾ ഉണ്ടാക്കുന്നത്….. നിന്റെ കൂട്ടുകാരി ഗീതു ആണ്.” ” എന്റെ കൂട്ടുകാരി യോ……………? ഇവൾ എന്റെ മാത്രം കൂട്ടുകാരി ആയിരുന്നില്ല. നിന്റെയും ആരൊക്കെയോ ആയിരുന്നില്ലേ……..? എല്ലാം ഉള്ളിൽ ഒതുക്കി വെച്ച് ഇത്രയും നാളും ഇവളെ പട്ടിയെപ്പോലെ നിന്റെ പുറകിൽ വരുത്തിച്ചില്ലേ നീ … നിന്റെ ഇഷ്ടം ഒരിക്കലെങ്കിലും ഇവളോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഇങ്ങനെയൊരു സന്ദർഭം ഉണ്ടാവില്ലായിരുന്നു. ഇപ്പോൾ അഞ്ജലിയുടെ വാക്കുകേട്ട് നീ ഇവളെ തള്ളിപ്പറയുകയല്ലേ …. ഒരിക്കൽ നിനക്ക് ഇതൊക്കെ തിരുത്തേണ്ടി വരും ഉറപ്പാണ്…..” “പാറു ….. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ.. എനിക്കിനി ഇതൊന്നും ആലോചിക്കാൻ താൽപര്യമില്ല..” ഗീതു പാർവതിയുടെ കൈകൾ പിടിച്ചു പറഞ്ഞു . അവൾ അനന്തുവിന്റെ നേരെ നടന്നു.

” നീയറിഞ്ഞോ………………? സസ്പെൻഷൻ……… നിന്റെ അഞ്ജലി എനിക്ക് വാങ്ങി തന്നതാണ് . ഒരുപാട് നന്ദിയുണ്ട് ..എന്തായാലും നീ വന്നത് നന്നായി..നിന്റെ മുന്നിൽ വച്ച് തന്നെ അഞ്ജലിക്ക് എന്റെ സമ്മാനം ഞാൻ കൊടുത്തേക്കാം. ” ഗീതു അഞ്ജലിയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ഒരു നിമിഷം എല്ലാവരും സ്തബ്ധരായി നിന്നു. “നിന്റെ ഫോൺ കോളിനായി ഞാൻ കാത്തിരിക്കും…..!” അവൾ അനന്തുവിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. കഴിഞ്ഞ കാര്യങ്ങൾ ഓരോന്ന് ആലോചിച്ച് അവർ പതുക്കെയാണ് നടന്നത് .വീട്ടിൽ എത്തിയ പാടെ ഗീതു ബെഡിലേക്ക് കമഴ്ന്നുകിടന്നു പൊട്ടിക്കരയാൻ തുടങ്ങി. “മോളേ………………………..”. അമ്മയുടെ വിളി കേട്ടതും അവൾ കണ്ണീർ തുടച്ചു മുഖത്ത് പുഞ്ചിരി വരുത്താനായി ശ്രമിച്ചു. ” എന്താ അമ്മേ………………..? “നീ എന്താ ഫോൺ കൊണ്ടു പോകാഞ്ഞത്…….നന്ദു ഒരുപാട് തവണ വിളിച്ചു.” ” ഞാൻ മറന്നു……………… നന്ദേട്ടനെ ഞാൻ വിളിച്ചോളാം. ”

അവൾ വീണ്ടും മുറിയുടെ വാതിലുകൾ കുറ്റിയിട്ടു . നന്ദനെ വിളിക്കാനായി അവൾ ഫോൺ എടുത്തു ഡയൽ ചെയ്തു.. അത്ഭുതമെന്നു പറയട്ടെ നന്ദന്റെ കാൾ ഗീതുവിനെ തേടി എത്തി . “എന്താടി പെണ്ണേ……………….. നീ എന്നെ ഒന്ന് വിളിക്കാത്തത്…………. നിന്റെ ശബ്ദം കേൾക്കാതെ ഇന്ന് ഒരു ഉഷാർ ഇല്ല.. നിന്നോട് സംസാരിക്കുമ്പോൾ എന്ത് രസമാണെന്നോ…… സമയം പോകുന്നത് അറിയില്ല …….നീ എന്താണ് ഒന്നും മിണ്ടാത്തത് ?…എന്തെങ്കിലും പറയൂ……..” “നന്ദേട്ടാ………………. അത് ഞാൻ കോളേജിൽ പോയിരിക്കുകയായിരുന്നു .ഫോൺ എടുക്കാൻ മറന്നു പോയി. ഞാൻ ഇപ്പോൾ വന്നതേയുള്ളൂ…………. പിന്നീട് വിളിക്കാം ഞാൻ” “എന്താ നിനക്ക് പറ്റിയത് ശബ്‌ദം മാറിയിരിക്കുന്നല്ലോ ?” ” ഒന്നുമില്ല ചേട്ടാ….. ” “ഇല്ല എന്തോ ഉണ്ട് നിന്റെ ശബ്ദം മാറിയാൽ എനിക്ക് ഇപ്പോൾ അറിയാം ” “അത് ഞാൻ പിന്നീട് പറയാം………….” അവൾക്കൊന്നും സംസാരിക്കാൻ തോന്നുന്നില്ല .

“ചേട്ടാ ഞാൻ ഫോൺ വെക്കുകയാണ് പിന്നീട് വിളിക്കാം. ..” “ശരി നീ റിലാക്സ് ചെയ്യ്…………” അവൾ ഫോൺ മാറ്റി വെച്ച് കിടന്നു. എന്നാലും അഞ്ജലി എന്തിനായിരിക്കും തന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അഞ്ജലിയെ ഞാൻ ഇതുവരെ ഒന്നും തന്നെ ചെയ്തിട്ടില്ല. പക്ഷേ അഞ്ജലി എന്നെ മാറിമാറി ഉപദ്രവിക്കുകയാണ് . കാരണം ഒന്നും തന്നെ പറയുന്നും ഇല്ല . “എവിടെ……….? നമ്മുടെ പുന്നാര മോൾ………… ” ” എന്തുപറ്റി …….?” അവൾ അച്ഛന്റെ അടുത്തേയ്ക്ക് ചെന്നു ” അച്ഛാ……………………………………” ” നീ ഇത്രയും കുരുത്തക്കേടുകൾ എവിടെനിന്നാണ് പഠിക്കുന്നത്…? നിന്നെ നല്ല രീതിയിൽ അല്ലേ ഞങ്ങൾ വളർത്തുന്നത് ..എന്നിട്ടും എന്തിനാണ് ഞങ്ങൾക്ക് പേരുദോഷം ഉണ്ടാക്കുന്നത്….. നീ അറിഞ്ഞില്ലേ പുന്നാര മോൾടെ വിശേഷങ്ങൾ, കോളേജ് മുഴുവൻ അപവാദം പറഞ്ഞു ഉണ്ടാക്കുക……… ഉപദ്രവിക്കുക…… അതിന് കിട്ടിയല്ലോ മോൾക്ക് ഒരു സമ്മാനവും………..

അറിഞ്ഞില്ലേ നീ…………….. സസ്പെൻഷൻ 14 ദിവസം വീട്ടിൽ ഇരിക്കാൻ പറഞ്ഞു.” ” മോളെ ഞാൻ എന്താ ഈ കേൾക്കുന്നത്……………? സത്യമാണോ ഇതെല്ലാം..” അമ്മ അവളുടെ കൈകൾ മുറുകെ പിടിച്ച് മുഖത്തേക്ക് നോക്കി ചോദിച്ചു. “ഇല്ലമ്മേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല……….. നിങ്ങൾ വളർത്തിയ പാതയിലൂടെ തന്നെയാണ് ഞാൻ പോകുന്നത് ….സസ്പെന്ഷന്റെ കാര്യം ശരിയാണ് ..പക്ഷേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… ” “ഒരു തെറ്റും ചെയ്യാത്ത നിനക്ക് എവിടുന്ന് കിട്ടി സസ്പെൻഷൻ പറയൂ..” അച്ഛന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു. ” അച്ഛാ എനിക്ക് അറിയില്ല ഒന്നും…………” “ഇനി എനിക്ക് ഒന്നും കേൾക്കണ്ട. എനിക്ക് എന്റെ മോള് പറഞ്ഞത് വിശ്വാസമാണ്…….” അമ്മ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു . നീ ഒരാളാണ് ഇവളെ ഇത്രയും വഷളാക്കുന്നത്……………… കൊണ്ടുനടന്നോ ………..” ഇത്രയും പറഞ്ഞ് അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി .ഗീതു പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.. ”

സാരമില്ല മോളെ നീ വിഷമിക്കേണ്ട” അമ്മ അവളെ ആശ്വസിപ്പിച്ചു. നന്ദൻ അവളെ വീണ്ടും വിളിച്ചുകൊണ്ടിരുന്നു. കോൾ എടുക്കാൻ അവൾ തയ്യാറായില്ല. അവളുടെ നെഞ്ചു പൊട്ടി പോകുന്നത് പോലെ അവൾക്ക് തോന്നി. ഇനി എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ഭക്ഷണം പോലും കഴിക്കാൻ അവൾ കൂട്ടാക്കിയില്ല. അവൾ ഇപ്പോഴും കട്ടിലിൽ തന്നെ കിടക്കുകയാണ്. തന്റെ മകളെ വിഷമിപ്പിച്ചതിൽ മനംനൊന്ത് അച്ഛൻ അവളുടെ അടുത്ത് വന്ന് സംസാരിച്ചു. ” മോളെ ,അച്ഛൻ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്. നീ അങ്ങനെയൊന്നും ചെയ്യില്ല എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. എന്നാൽ ഇപ്പോൾ അത് തെറ്റിയിരിക്കുന്നു. ” ” അച്ഛൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ഞാനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന്…?” അവൾ പൊട്ടിക്കരഞ്ഞു “വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല.

എന്റെ മകൾ ഒരുപാട് വളർന്നിരിക്കുന്നു. സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു.” “അച്ഛാ………… അച്ഛൻ എങ്കിലും എന്നെ ഒന്ന് വിശ്വസിക്ക്. അച്ഛൻടെ മകൾ അങ്ങനെയൊന്നും ചെയ്യില്ല. അഞ്ജലി ആണ് ഇതെല്ലാം ചെയ്തത്. എന്നാൽ അവൾ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കോളേജിൽ ചെന്ന അന്ന് മുതൽ തുടങ്ങിയ കലാപരിപാടികൾ ആണ് ഇതെല്ലാം.” “മോളു പറയുന്നതെല്ലാം ശരിയായിരിക്കാം എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ എന്റെ മോൾ ഇപ്പോൾ തെറ്റുകാരി തന്നെയാണ് .” “അതെ ….. എല്ലായിടത്തും തെറ്റുകാരി ഞാൻ തന്നെയാണ് പക്ഷേ എനിക്ക് തെളിയിക്കാൻ കഴിയുന്നില്ല. എന്റെ കയ്യിൽ ഒരു തെളിവുകളും ഇല്ല. അനന്തു പോലും എന്നെ വിശ്വസിക്കുന്നില്ല. ” “ആരാണ് അനന്തു……………? ” ” അത്……………………………………………..” കുറച്ചു നിമിഷം അവൾ നിശബ്ദയായി. ” അനന്തു എന്റെ സുഹൃത്താണ്. അഞ്ജലി എന്നെ അവനിൽനിന്നും അകറ്റുകയാണ്…………..” അവൾ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു.

“നീ വിഷമിക്കാതെ എല്ലാം ശരിയാകും. ഇനിയും കരഞ്ഞു അസുഖങ്ങളൊന്നും വരുത്തിവയ്ക്കണ്ട . ഞാൻ പുറത്തു വരെ പോയിട്ട് വരാം.” അവൾ ഫോൺ എടുത്തു നന്ദനെ വിളിച്ചു. “നന്ദേട്ടാ…………………………….” “നീ എന്തിനാ വിളിക്കുന്നത്.. ഞാൻ എന്താണ് നിന്നോട് ചെയ്തത്.. ” “ഏട്ടാ അത്.. എനിക്ക് വയ്യാരുന്നു അതാണ് സോറി…പിണങ്ങല്ലേ ഏട്ടാ………………..” “മം… ഞാൻ നാട്ടിൽ ഉണ്ട്.. ഇന്ന് രാവിലെ എത്തി.. അതിനാണ് മാറി മാറി വിളിച്ചത്.. എന്തായാലും ഫ്രീ ആകുമ്പോൾ നീ ഇങ്ങോട്ടേക് വരണം………………………” “ആഹ്ഹ് ഏട്ടാ വരാം……………………” “ഒരു ദിവസം അച്ഛനും അമ്മയും ഞാനും കൂടി അങ്ങ് വരുന്നുണ്ട്… ഒരു പ്രധാനപെട്ട കാര്യം അമ്മാവനോട് ചോദിക്കാൻ………………………………..” “എന്താ ഏട്ടാ അത് ?………………………………” “അതൊക്കെ എന്റെ പൊന്നു മോളു അപ്പോൾ അറിഞ്ഞാൽ മതി… ” കള്ള ചിരിയോടെ നന്ദൻ പറഞ്ഞു..

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2

പ്രണയം : ഭാഗം 3