Saturday, April 20, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 13

Spread the love

എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

ഇലക്ഷന് എല്ലാം കഴിഞ്ഞു റിസൾട്ടും വന്നു… വൻ ഭൂരിപക്ഷത്തോടെ വരുൺ ആൻഡ് പാർട്ടി വിജയിച്ചു.. അഥിതി എട്ടു നിലയിൽ പൊട്ടി 😌 അടി നടന്നത് കാരണം കോളേജ് അടച്ചിരുന്നു.. അതുകൊണ്ട് വിജയിച്ച പാർട്ടിക്കാർക്ക് മധുരം വിതരണം ചെയ്യാൻ സാധിച്ചില്ല… ഒരാഴ്ചക്ക് ശേഷം ഇന്നാണ് കോളേജ് തുറക്കുന്നത്…. വരുൺ ആൻഡ് ടീം ക്ലാസ്സുകൾ തോറും കയറി ഇറങ്ങി സ്വീറ് കൊടുത്തു ഒപ്പം ചെറിയ ഒരു നന്ദി പ്രസംഗവും… ശിവ ആൻഡ് ടീമ്സിന്റെ ക്ലാസ്സിലും എത്തി.. അവരെ കണ്ടപ്പോൾ വരുൺ ഒരു ചിരി പാസ് ആക്കി.. തിരിച്ചു അവരും..

കുറച്ചു കഴിഞ്ഞു പുറത്തു മുദ്ര വാക്ക്യം വിളികേട്ടു… വേറെ ഒന്നുമല്ല വിജയിച്ച പാർട്ടിയുടെ സന്തോഷ പ്രകടനവും തോറ്റ പാർട്ടികളെ കളിയാക്കലും… ഏകദേശം 15മിനുറ്റ് നീണ്ടുനിന്ന പ്രകടനമായിരുന്നു.. പ്രകടനം കഴിഞ്ഞതും എല്ലാവരും പൊടിയും തട്ടി അവരുടെ വഴിക്കു പോയി…. 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂 “വരുൺ ചേട്ടാ, ജയിച്ചതിനു ചിലവ് ഉണ്ട് ” ശിവ പറഞ്ഞു. “അതിനെന്താ ഇപ്പൊ തന്നെ ചെയ്തേക്കാമല്ലോ ” “സത്യം പരമാർത്ഥം.. ” മരിയ “നിന്ന് സലിം കുമാർ കളിക്കാതെ വാടി ” വരുൺ അവരെ കൊണ്ട് ക്യാന്റീനിൽ പോയി “അണ്ണാ 3 ചായയും പഴം പൊരിയും ” വരുൺ വിളിച്ചു പറഞ്ഞു..

“അയ്യേ ഇതാണോ ട്രീറ്റ് “മരിയ ചിരി കോട്ടി “എന്റെ കൊച്ചേ എവിടെ ഇതൊക്ക ഉള്ളു.. പിന്നൊരിക്കൽ ആകട്ടേ..ഇപ്പൊ ഇതു വച്ച് അഡ്ജസ്റ്റ് ചെയ്യു ” എന്ന് പറഞ്ഞു അവൻ ചായ അവർക്കു അടുത്തേക്ക് നീക്കി വച്ചു.. “ഹമ്മ്… പിന്നായാലും തന്ന മതി “എന്നു പറഞ്ഞു മരിയ പഴം പൊരി എടുത്തു തിന്നാൻ തുടങ്ങി.. അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദേവ് അവിടെ വന്നു.. ശിവയെ കണ്ടതും അവൻ ചിരിച്ചു… പക്ഷെ അടുത്ത നിമിഷം ആ ചിരി മാറി മുഖത്തു ഗൗരവം നിറഞ്ഞു.. ശിവ ആ മാറ്റം ശ്രദ്ധിച്ചു…

ദേവിന്റെ കണ്ണ് വരുണിലേക്കാണ് ചെന്നത്.. ഉടൻ തന്നെ ദേവ് അവിടെനിന്നും തിരിച്ചു പോയി.. “ചേട്ടാ ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത് ” ശിവ പറഞ്ഞു.. “അതെന്താടോ ഒരു മുഖവുര ” വരുൺ ചോദിച്ചു.. “അല്ല ചേട്ടനും ദേവ് ചേട്ടനും തമ്മിൽ എന്താ ഇത്ര ശത്രുത ” ശിവ ചോദിച്ചു “അതു ഒരു വലിയ കഥയാ ” “അത് സാരമില്ല ചേട്ടൻ ചുരുക്കി പറഞ്ഞാൽ മതി ” എന്ന് പറഞ്ഞു മരിയ ചായ ഒരു ഒരു സിപ് കുടിച്ചു.. “ഞങ്ങൾ 1st year ആയിരുന്ന സമയത്തു ഒരു ചെറിയ പ്രെശ്നം ഉണ്ടായി. ” “എന്ത് പ്രെശ്നം ” തനു ചോദിച്ചു.. “അത്…. അവന്റെ ഒരു ഫ്രണ്ട് ഞങ്ങളുടെ ക്ലാസ്സിലെ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറി..

അത് ചോദിയ്ക്കാൻ ചെന്ന ഞങ്ങളെ അവർ ഉപദ്രവിച്ചു.. ഞങ്ങൾ എല്ലാവരും നേരെ പോയി പ്രിൻസിക്ക് കംപ്ലയിന്റ് കൊടുത്തു…. ഞാൻ ആണ് അടിച്ചവരുടെ ലിസ്റ്റ് പ്രിൻസിക്ക് കൊടുത്ത്.. പ്രിൻസി അവരെ ഒരാഴ്ചത്തെക്ക് സസ്‌പെൻഡ് ചെയ്തു.. പിന്നീടാണ് അറിഞ്ഞത് ദേവിന്റെ ഫ്രണ്ട് അവരോട് മറ്റെന്തോ കള്ളം പറഞ്ഞു അവരെ വിശ്വസിപ്പിച്ചിരുന്നു.. അവൻ പറഞ്ഞത് വിശ്വസിച്ചത് കൊണ്ടാണ് ഞങ്ങൾ ചെന്ന് ചോദിച്ചപ്പോൾ അവർ അടിച്ചത്.. ” “ചുരുക്കി പറഞ്ഞാൽ നിങ്ങൾ രണ്ടു പേരും കുറ്റക്കാരാണ്…. രണ്ടു കൂട്ടരും സത്യം മനസിലാക്കാതെ ആണ് അടി കൂടിയതും കംപ്ലൈന്റ്റ് കൊടുത്തതും..

അതിന്റെ പേരിൽ കുറ്റകരനൊപ്പം നിന്ന നിരപരാധികളും ശിക്ഷ അനുഭവിച്ചു.. “തനു പറഞ്ഞു…. “അത് നിങ്ങൾക്ക് പിന്നീട് പരസ്പരം സോൾവ് ചെയ്തു കൂടായിരുന്നോ ” ശിവ ചോദിച്ചു… “അത് പറ്റില്ലായിരുന്നു… ഈ കാര്യം ഞങളുടെ രണ്ടു ഡിപ്പാർട്മെന്റിലെയും സീനിയർസ് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.. പിന്നെ അതിന്റെ പേരിൽ അടിയായി പിടിയായി.. അകെ മൊത്തം സീൻ കോൺട്രാ ആയി.. അതിനു ശേഷം b. കോമും പൊളിറ്റിക്‌സും ബദ്ധ ശത്രുക്കളായി.. എന്നാൽ വാ പോകാം ബാക്കി കഥ പിന്നീട് പറയാം ” വരുൺ സീറ്റിൽ നിന്നും എഴുന്നേറ്റു..

“ഞങ്ങൾക്ക് തരാം എന്ന് പറഞ്ഞ ട്രീറ്റിന്റെ കാര്യം മറക്കല്ലേ ” മരിയ വരുണിനെ ഓർമിപ്പിച്ചു.. “ഇതിനു എപ്പോഴും ഇതേ ഉള്ളോ ചിന്ത ” വരുൺ ശിവയേയും തനുവിനെയും നോക്കി ചോദിച്ചു.. അവരും ചിരിച്ചു.. “മറക്കില്ല തീറ്റി പണ്ടാരമേ.. എന്നാൽ നിങ്ങൾ ക്ലാസ്സിലേക്ക് ചെല്ല്…” അവർ എല്ലാവരും എഴുന്നേറ്റു ക്ലാസ്സിലേക്ക് പോയി.. 😵😵😵😵😵😵😵😵😵😵😵😵😵 ഉച്ചയ്ക്ക് ശേഷം ഉള്ള ഇന്റർവെൽ കഴിഞ്ഞു ത്രിമൂർത്തികൾ കത്തി വച്ചോണ്ടിരിക്കുപ്പോൾ ഏതോ ഒരു പെൺകുട്ടി വന്നു “ശിവാനി ഇയാൾ കെമിസ്ട്രി ലാബിലേക്ക് ചെല്ലാൻ പറഞ്ഞു നിങളുടെ സാർ…” “ഞാനോ !!!! എന്താ കാര്യം ”

“ആ എനിക്ക് എങ്ങനെ അറിയാം.. ഇയാൾ അങ്ങോട്ടു ചെന്ന് ചോദിക്കു എന്താ കാര്യം എന്ന് ” ആ കൊച്ചു അതും പറഞ്ഞു ഇറങ്ങി ഒരു പോക്ക്.. “അല്ലെടി എന്നെ എന്തിനാ സാർ കെമിസ്ട്രി ലാബിൽ വിളിക്കുന്നെ.. ഓഫീസിൽ വിളിച്ചാൽ പോരെ? ” ശിവ ചോദിച്ചു “ചിലപ്പോൾ നിന്റെ കാബോർഡിൽ നിന്നും വല്ല അപ്പാരറ്റസ് ഉം എടുക്കാൻ ആയിരിക്കും.. നീ എന്തായാലും പോയിട്ട് വാ “. മരിയ പറഞ്ഞു.. “എന്ന പിന്നെ നിങ്ങളും കൂടെ വാ.. ഞാൻ ഒറ്റയ്ക്ക്… ” “നീ അങ്ങോട്ടേക്ക് നടക്കു.. ഞങ്ങൾ പുറകെ അങ്ങ് വരാം..

ഞങ്ങൾക്കു ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് വരെ പോകണം.. ” തനു പറഞ്ഞു.. ശിവ ലാബിലേക്ക് ചെന്നു.. പക്ഷേ അവിടെ സാറിനെ അവൾ കണ്ടില്ല.. chemical സ്റ്റോർ റൂമിൽ ആകും എന്നു പറഞ്ഞു അവൾ ലാബിനകത്തേക്കു കടന്നതും ലാബിന്റെ ഡോർ ആരോ പുറത്തു നിന്നു കുറ്റി ഇട്ടു.. ശിവ ഞെട്ടി… അവൾ വേഗം വാതിൽ വലിച്ചു തുറക്കാൻ ശ്രമിച്ചു.. അപ്പോൾ പുറകിൽ നിന്നും ഒരു കൈയടി ശബ്ദo കേട്ട് തിരിഞ്ഞ് നോക്കി… ആളെ കണ്ടതും… അവൾ കതകിലേക്ക് ചേർന്ന് നിന്നു… “അഥിതി “!!!!!!!!!!!!😳😳😳😳

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11

മനം പോലെ മംഗല്യം : ഭാഗം 12