Sunday, April 28, 2024
Novel

പ്രണയം : ഭാഗം 7

Spread the love

എഴുത്തുകാരി: അതുല്യ കെ.എസ്‌

Thank you for reading this post, don't forget to subscribe!

“ആരാ ഗീതു അത് ?” “അത്……… അത്……. അത് എന്റെ ഫ്രണ്ട് ആണ്.” “നിങ്ങളുടെ സംസാരം കേട്ടിട്ട് നിങ്ങൾ ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്നില്ലല്ലോ.. ?” “അതൊക്കെ പിന്നെ പറയാം……. നമുക്ക് ഇപ്പൊ പോകാം.. പിന്നെ ഇപ്പോൾ ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും ആരോടും പറയരുത്.. ” ” മ്മ് …………..ശരി…” നന്ദൻ മറുപടി നൽകി . അവർ ശരവേഗത്തിൽ തറവാട്ടിൽ തിരിച്ച് എത്തി. “നിങ്ങൾ ഇത്ര വേഗം തിരിച്ച് വന്നോ..?” ചെറിയമ്മ ആയിരുന്നു അത്.. “”ഗീതുവിനു വേഗം തിരിച്ച്എത്തണം എന്ന് പറഞ്ഞു അത് കൊണ്ട് വേഗം പോന്നു…” “അത് ചിലപ്പോൾ വീട്ടിൽ പോകുന്ന കാര്യം ഓർത്തിട്ടാവും.മോളോട് പറയാൻ മറന്നു.. ഇന്ന് എല്ലാരും തറവാട്ടിൽ തന്നെ ഒത്തു കൂടാം എന്ന് വിചാരിച്ചു.. ഇവർ തിരിച്ചുവരുമ്പോൾ അല്ലേ …ഇങ്ങനെയൊക്കെ ഒത്തു കൂടാനുള്ള ഒരു അവസരം കിട്ടുക.” “സത്യമാണോ പറയുന്നത് … അപ്പൊ ,ആരും ഇന്ന് പോവില്ലല്ലേ …!” നന്ദൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

“മം.. മം.. ചെറിയമ്മയ്ക്ക് ഒന്നും മനസ്സിലാവുന്നില്ല എന്നാണോ നീ വിചാരിച്ചിരിക്കുന്നത്…നിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ …” ചെറിയമ്മയുടെ മുഖത്തു നന്ദന്റെ കള്ളത്തരം മനസിലാക്കിയ പോലെ ഒരു ഭാവം ആയിരുന്നു . “ഒന്നുമില്ല ചെറിയമ്മ ചുമ്മാ വെറുതെ.. ……….” “നിന്റെ അച്ഛനോട് ഞാൻ സംസാരിക്കണോ ?” ” ഇല്ല ചെറിയമ്മേ … ഒന്നും ഇല്ലന്നെ………..” “മം……. മം.. നടക്കട്ടെ… ” ഗീതുവിനു ഒന്നും തന്നെ മനസിലായില്ല.. “അല്ല.. എന്തൊക്കെയാ ഈ പറയുന്നത്.. എനിക്ക് ഒന്നും മനസിലായില്ലല്ലോ.. ” “ഏയ്‌ ഒന്നും ഇല്ല ഗീതു……. ചെറിയമ്മ വെറുതെ.. ” നന്ദൻ ഇത്രയും പറഞ്ഞു മുറിയിലേക്ക് പോയി.. അവൾ കയ്യിൽ ഇരുന്ന ഫോൺ എടുത്ത് അനന്തുവിന്റെ നമ്പർ ഡയൽ ചെയ്തു.. “അവനെ വിളിക്കണോ വേണ്ടയോ… ” അവൾക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല അവൻ ഫോൺ എടുത്താലോ എന്ന പ്രതീക്ഷയിൽ അവൾ അവനെ വിളിച്ചു.

അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ ഫോൺ എടുക്കുകയാണ് ചെയ്തത്. “ഗീതു, എന്തൊക്കെയുണ്ട് വിശേഷം ? സസ്പെൻഷനിൽ സന്തോഷത്തോടെ ഇരിക്കുന്നോ..? ഇനി കോളേജിലേക്ക് വരുമ്പോൾ എന്തൊക്കെ പണി തരണം എന്ന് ആലോചിക്കുകയാവും.. ?” “അനന്തു ഞാൻ.. നിന്നോട് പേഴ്സണലായിട്ട് സംസാരിക്കാൻ ആണ് വിളിച്ചത് അല്ലാതെ പഴയ കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കാൻ അല്ല.. ” “എന്തോന്ന് പറയാൻ ആടി …നിനക്ക്…. ഇപ്പോൾ. പുതിയൊരു കാമുകനുമായി നാട് ചുറ്റുന്ന കാര്യം ഒക്കെ ഞാനറിഞ്ഞു. ” “അനന്തു നീ ഒന്ന് മനസ്സിലാക്കണം, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. അഞ്ജലിയെ വിശ്വസിക്കരുത്.. അവൾ നിന്നെ ചതിക്കുകയാണ്.” ” ആരാണ് എന്നെ ചതിച്ചത് എന്ന് എനിക്ക് നന്നായിട്ടറിയാം.. അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. നിന്നെ സ്നേഹിച്ച സമയത്ത് എനിക്ക് അവളെ സ്നേഹിച്ചാൽ മതിയിരുന്നു ..

ഇതേ പോലൊരു സാധനത്തിനെ ആണല്ലോ ഞാൻ ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്നത് ” “ആ കാര്യം ഒന്നും നീ പറയണ്ട……………എന്നെ മനസ്സിൽ കൊണ്ടുനടന്നിരുന്നുവെങ്കിൽ നീ ഇങ്ങനെയൊന്നും കാണിക്കുകയില്ലായിരുന്നു . ഒരു ബന്ധത്തിൽ ആദ്യം വേണ്ടത് വിശ്വാസമാണ്.ഇനി നിന്നോട് അത് പറഞ്ഞിട്ടും കാര്യമില്ല. പക്ഷേ എന്റെ സൈഡ് ക്ലിയർ ആകുക എന്നത് എന്റെ ഉത്തരവാദിത്വമാണ് . സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല അഞ്ജലി എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്… അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഇതെല്ലാം നിന്റെ മുന്നിൽ പൊളിച്ചിടാൻ എനിക്ക് സാധിക്കുമായിരുന്നു.നിനക്ക് എന്നെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം അതൊക്കെ നിന്റെ ഇഷ്ട്ടം.. പക്ഷേ ഒന്ന് എനിക്ക് പറയാനുണ്ട്.. സത്യങ്ങളെല്ലാം ഒരിക്കൽ വെളിച്ചത് വരും…

അപ്പോ നീ എന്റെ പുറകെ വരരുത്… എനിക്ക് നിന്നെ കാണണ്ട .. ഇതോടെ തീർന്നു ഞാനും നീയും ആയിട്ടുള്ള ബന്ധം.. ” ” ഗീതുവിന്‌ എവിടെ നിന്നോ കുറച്ച് ധൈര്യം കിട്ടിയത് പോലെ തോന്നി.. അതെ ഞാൻ ബോൾഡ് ആവുകയാണ്. അവളുടെ മനസ്സ് അവളോട് മന്ത്രിച്ചു.. അനന്തു ഒന്നും മിണ്ടാതെ അവൾ പറയുന്നത് കേട്ടുകൊണ്ടിരുന്നു.. “പിന്നെ എന്റെ പുതിയ കാമുകനെ കുറിച്ചുള്ള കാര്യം നീ അറിഞ്ഞത് അഞ്ജലി വഴി ആണെന് എനിക്ക് നന്നായിട്ടറിയാം.. അതിന്റെ കാമുകൻ ഒന്നും അല്ല.. എന്റെ സ്വന്തം ഏട്ടനാണ്.. .എന്റെ അമ്മയുടെ വയറ്റിൽ പിറന്നില്ലന്നെ ഉള്ളൂ.. അങ്ങനെയൊരു ഏട്ടന് കുറിച്ച് ഇങ്ങനെ ഉള്ള വാക്കുകൾ പറഞ്ഞു ഉണ്ടാക്കാൻ അവൾക്ക് കഴിയുമെങ്കിൽ അവളുടെ മനസ്സ് എന്താണെന്ന് ഞാൻ പറയേണ്ട കാര്യമില്ല… ഏതൊരു ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാക്കാവുന്നതേയുള്ളൂ..

അറ്റ്ലീസ്റ്റ് ഫ്രണ്ട് ആയിട്ട് പോലും നിന്നെയും അഞ്ജലിയെയും എനിക്ക് ഇനി കാണാൻ കഴിയില്ല.. നീ അഞ്ജലിയെ കെട്ടും എന്നല്ലേ പറഞ്ഞത്…. പോയി കെട്ട് …നിന്റെ കല്യാണത്തിന് ഞാൻ സദ്യ ഉണ്ണാൻ വരാം .. പക്ഷേ ഒരു കാര്യം എനിക്കറിയാം അഞ്ജലി തെറ്റിദ്ധരിപ്പിച്ചതുകൊണ്ട് മാത്രമാണ് നീ ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കുന്നത്….. അല്ലായിരുന്നുവെങ്കിൽ നീ എന്നെ സ്നേഹിക്കുമായിരുന്നു ഉറപ്പാണ് അത്.. ” ” വെച്ചിട്ട് പോടീ…………………………###### ” ” വെക്കാൻ തന്നെയാണ് പോകുന്നത് ….ഒരു കാര്യം കൂടി അറിഞ്ഞോ … ഇന്നലെവരെ കണ്ട ഗീതുവിനെ അല്ല നീ ഇനി കാണാൻ പോകുന്നത്.. ” ഇത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.. ഇത്തവണ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും വന്നില്ല .പകരം എവിടുന്നോ കിട്ടിയ ഒരുപാട് ധൈര്യം മാത്രമാണുണ്ടായത്..

അവളുടെ മുഖത്തു സന്തോഷം അലതല്ലി.. “അവൻ എന്നെ വേണ്ടെങ്കിൽ അവനെ എനിക്ക് ഇന്നലെ വേണ്ട.. ഇനി അവനു വേണ്ടി ഒരു തുള്ളി കണ്ണീർ പോലും എന്റെ കണ്ണിൽ നിന്ന് വരില്ല..” അവൾ മനസ്സിൽ ഉറപ്പിച്ചു. “അല്ല …ആരോടാ …ഇത്ര നേരമായി തട്ടിക്കേറിയത് ?” “ഏയ് …. ആരുമില്ല… ചേട്ടാ.. ഇപ്പോൾ ഞാൻ വളരെയധികം ഹാപ്പിയാണ്..” ” അങ്ങനെ വേണം കുട്ടി.. എപ്പോഴും ബോൾഡ് ആയിരിക്കണം.. ഇപ്പോഴാ നീ എന്റെ സുന്ദരി കുട്ടിയായത് …” “ഞാൻ ഇനി എപ്പോഴും ഹാപ്പി ആയിരിക്കും. ഒരു പരീക്ഷയിലും ഞാൻ തോൽക്കില്ല.. തോൽപ്പിക്കാൻ ഞാൻ അനുവദിക്കില്ല.. ..ഇപ്പൊ വരാം കേട്ടോ… അമ്മയെ ഒന്ന് കാണണം …അമ്മയ്ക്ക് സന്തോഷം ആകട്ടെ.. ഞാൻ സങ്കടപ്പെട്ടു നടന്നതുകൊണ്ട് അമ്മ വിഷമത്തിലായിരുന്നു.. ” അവൾ അമ്മയെ തിരഞ്ഞു പുറത്തേക്ക് പോയി.

അവളുടെ ഈ മാറ്റത്തിൽ നന്ദന് ഒരുപാട് സന്തോഷമായി .തന്റെ മനസ്സിൽ ഉള്ള പെൺകുട്ടി ഗീതുവാണെന്ന് അവനു അവളോട് പറയണമെന്ന് തോന്നി .പക്ഷെ അവൾക് പ്രതികരണത്തെ കുറിച്ച് ഓർക്കുമ്പോൾ പറയാനും തോന്നുന്നില്ല . ഗീതുവിന്റെ അമ്മ കുടുംബാംഗങ്ങളോടൊപ്പം പുറത്തു സംസാരിക്കുകയായിരുന്നു . “അമ്മേ …ഇവിടെ ഇരുന്ന് സൊറ പറയാതെ വന്ന്‌ എനിക്കും നന്ദേട്ടനും ചായ എടുത്ത് താ …..” ഗീതുവിൽ നല്ല മാറ്റം ഉള്ളതായി അവളുടെ അമ്മയ്‌ക്കു തോന്നി . “നിന്റെ സങ്കടം ഒക്കെ മാറിയോ മോളെ…..” നന്ദന്റെ ‘അമ്മ അവളോട് ചോദിച്ചു. “അതെ..അമ്മായി ..ഞാൻ വളരെ ഹാപ്പിയാണ് …വന്നേ എനിക്ക് നന്നായി വിശക്കുന്നുണ്ട് ….” “ഞാൻ അപ്പോഴേ പറഞ്ഞില്ലേ നന്ദന്റെ ഒപ്പം ഒന്ന് പുറത്തു പോയി വരുമ്പോൾ എല്ലാം ശെരിയാകുമെന്ന്…”

പാത്രങ്ങൾ പെറുക്കി വെയ്ക്കുന്നതിനിടയിൽ ചെറിയമ്മ മുഖമുയർത്തി പറഞ്ഞു. സന്തോഷം സഹിക്കാൻ വയ്യാതെ ഗീതുവിന്റെ ‘അമ്മ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു.. അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒരു നിമിഷം കോരിത്തരിച്ചു പോയി.ഒരു അമ്മയുടെയും മകളുടെയും സ്നേഹം അവരുടെ മുഖത്തു പ്രതിഫലിച്ച്‌ കാണാമായിരുന്നു . “അല്ല എനിക്ക് ഒന്നുമില്ലേ അമ്മായി… ” “അവനും കൂടി ഒരു ഉമ്മ കൊടുത്തേക്ക് ചേച്ചി…. ഗീതുവിനെ എങ്ങനെ മാറ്റിയെടുത്തത് ഇവനാണ്.. ” ” പിന്നെന്താ എന്റെ മോനും തരാലോ…” ഗീതുവിന്റെ അമ്മ അവന്റെ നെറ്റിയിൽ ചുംബിച്ചു. “ഗീതു ചേച്ചി……… നന്ദൻ ചേട്ടാ വാ കളിക്കാം…..” കുട്ടികളെല്ലാം അവരുടെ ചുറ്റും കൂടി.. “വിളിച്ചു കൊണ്ടുപോ……പിള്ളാരെ … ഞങ്ങൾ രാത്രിയിലേക്കുള്ള കാര്യങ്ങൾ നോക്കട്ടെ ” ചെറിയമ്മ കുട്ടികളോട് പറഞ്ഞു.

“വാ ..ഗീതു …. കുട്ടികളുടെ ഒരു ആഗ്രഹം അല്ലേ..” ” കളിക്കണോ ….ഈ പ്രായത്തിലോ ….?” “കളിയ്ക്കാൻ അങ്ങനെ പ്രിത്യേകിച്ച് പ്രായം ഒന്നുമില്ല ….” നന്ദൻ ഗീതുവിന്റെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു . “നന്ദൻ ചേട്ടാ… കണ്ണുകെട്ടി കളിക്കാം.. ” ആമി മോൾ നന്ദന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. “കണ്ണുകെട്ടി കളിയെങ്കിൽ കണ്ണുകെട്ടി കളി….” ഗീതു ആമി മോളെ എടുത്തു പൊക്കിക്കൊണ്ട് പറഞ്ഞു . “ഏയ്….. ഗീതു ചേച്ചി വന്നേ……………………………………..” ഗീതു വിനോട് കുട്ടികൾക്ക് എന്നും കൂടുതൽ അടുപ്പമാണ്. അവരുടെ എന്ത് പൊട്ടത്തരത്തിനും ഗീതു എപ്പോഴും കൂടെ തന്നെ ഉണ്ടാകും അതു തന്നെയാണ് കാരണം . അല്ല എന്ത് വെച്ച് കണ്ടുകെട്ടും……………..” ” അതെന്തിനാ കൂടുതൽ ആലോചിക്കുന്നത് ആമി മോളെ ഗീതുവിന്റെ ഷാൾ ഉണ്ടല്ലോ ……എടീ ആ ഷാൾ ഇങ്ങ് ഊരി തന്നെ ….” ” അയ്യടാ അങ്ങനെ എന്റെ ഷാൾ ഊരി കൊണ്ട് കണ്ണു കെട്ടി കളിക്കേണ്ട.”

“അയ്യടാ ഒരു നാണക്കാരി വന്നേക്കുന്നു..” നന്ദന് ചിരി വന്നു . താ …ഗീതുചേച്ചി ………..” “അല്ല എനിക്ക് ഒന്നുമില്ലേ അമ്മായി… ” “അവനും കൂടി ഒരു ഉമ്മ കൊടുത്തേക്ക് ചേച്ചി…. ഗീതുവിനെ എങ്ങനെ മാറ്റിയെടുത്തത് ഇവനാണ്.. ” ” പിന്നെന്താ എന്റെ മോനും തരാലോ…” ഗീതുവിന്റെ അമ്മ അവന്റെ നെറ്റിയിൽ ചുംബിച്ചു. “ഗീതു ചേച്ചി……… നന്ദൻ ചേട്ടാ വാ കളിക്കാം…..” കുട്ടികളെല്ലാം അവരുടെ ചുറ്റും കൂടി.. “വിളിച്ചു കൊണ്ടുപോ……പിള്ളാരെ … ഞങ്ങൾ രാത്രിയിലേക്കുള്ള കാര്യങ്ങൾ നോക്കട്ടെ ” ചെറിയമ്മ കുട്ടികളോട് പറഞ്ഞു. “വാ ..ഗീതു …. കുട്ടികളുടെ ഒരു ആഗ്രഹം അല്ലേ..” ” കളിക്കണോ ….ഈ പ്രായത്തിലോ ….?” “കളിയ്ക്കാൻ അങ്ങനെ പ്രിത്യേകിച്ച് പ്രായം ഒന്നുമില്ല ….” നന്ദൻ ഗീതുവിന്റെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു . “നന്ദൻ ചേട്ടാ… കണ്ണുകെട്ടി കളിക്കാം.. ” ആമി മോൾ നന്ദന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. “കണ്ണുകെട്ടി കളിയെങ്കിൽ കണ്ണുകെട്ടി കളി….” ഗീതു ആമി മോളെ എടുത്തു പൊക്കിക്കൊണ്ട് പറഞ്ഞു . “ഏയ്….. ഗീതു ചേച്ചി വന്നേ……………………………………..” ഗീതു വിനോട് കുട്ടികൾക്ക് എന്നും കൂടുതൽ അടുപ്പമാണ്.

അവരുടെ എന്ത് പൊട്ടത്തരത്തിനും ഗീതു എപ്പോഴും കൂടെ തന്നെ ഉണ്ടാകും അതു തന്നെയാണ് കാരണം . അല്ല എന്ത് വെച്ച് കണ്ടുകെട്ടും……………..” ” അതെന്തിനാ കൂടുതൽ ആലോചിക്കുന്നത് ആമി മോളെ ഗീതുവിന്റെ ഷാൾ ഉണ്ടല്ലോ ……എടീ ആ ഷാൾ ഇങ്ങ് ഊരി തന്നെ ….” ” അയ്യടാ അങ്ങനെ എന്റെ ഷാൾ ഊരി കൊണ്ട് കണ്ണു കെട്ടി കളിക്കേണ്ട.” “അയ്യടാ ഒരു നാണക്കാരി വന്നേക്കുന്നു..” നന്ദന് ചിരി വന്നു . താ …ഗീതുചേച്ചി ………..” “ഞാൻ കണ്ണിൽ കെട്ടാൻ വേറെ തുണി എടുത്തിട്ട് വരാം .” ഗീതു ഓടി അകത്തേയ്ക്ക് പോയി. പെട്ടന്ന് തന്നെ അവൾ തിരിച്ചെത്തി . “ഒരു കാര്യം ചെയ്യാം നന്ദേട്ടന് തന്നെ ആദ്യം കണ്ണുകെട്ടാം …..” “അയ്യോ …ഞാനോ …?” “നന്ദേട്ടൻ മതി ……….” കുട്ടികൾ എല്ലാം ഗീതുവിന്റെ പക്ഷത്തുതന്നെയാണ് .ഗീതു തുണി വെച്ച് നന്ദന്റെ കണ്ണ് കെട്ടി കൊടുത്തു.കുട്ടികളും ഗീതുവും ചേർന്ന് നന്ദനെ പിടിച്ചു കറക്കി…കളി തകൃതിയായി നടന്നു ..നന്ദന് ആരെയും തന്നെ പിടിക്കാൻ കഴിയുന്നില്ല .കുട്ടികൾ എല്ലാം നന്ദന് ചുറ്റും ഓടി കളിക്കുകയാണ്..നന്ദൻ കൈ വായുവിൽ വീശുന്നുണ്ട് ..പെട്ടന്ന് അവന്റെ കൈയിൽ ഗീതുവിന്റെ ഷാൾ കുരുങ്ങി ..അവൻ ഷാൾ പിടിച്ച് വലിച്ചു …

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2

പ്രണയം : ഭാഗം 3

പ്രണയം : ഭാഗം 4

പ്രണയം : ഭാഗം 5

പ്രണയം : ഭാഗം 6