പ്രണയം : ഭാഗം 1

Spread the love

എഴുത്തുകാരി: അതുല്യ കെ.എസ്‌

ഒരു നിലാവുള്ള രാത്രി…….! “അനന്തു എനിക്ക് നിന്നെ ഇഷ്ടമാണ്.. ഞാൻ നിന്നെ ജീവനുതുല്യം സ്നേഹിക്കുന്നു…നീ എന്നെ വിട്ടു പിരിയുന്ന നിമിഷം ഞാൻ ഇല്ലാതാവും.. നിന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിലേക്ക് എനിക്കൊരു ഇടം തരാമോ..” അവൾ അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു. അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ചെറിയ കാറ്റ് വീശി തുടങ്ങി മഴയുടെ ലക്ഷണം കാണുന്നുണ്ട്.

“നീ എന്താ ഒന്നും പറയാത്തത് നിനക്കെന്നെ ഇഷ്ടമല്ലേ..” അതെ ഗീതു എനിക്ക് നിന്നെ ഇഷ്ടമാണ് ….ഒരുപാട് ….നീ അറിയാതെ ഞാൻ നിന്നെ സ്നേഹിക്കുകയായിരുന്നു. നിന്റെ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതായിരുന്നു .എനിക്ക് നിന്നെ വേണം .ആർക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല.. “ സന്തോഷം കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു.. “എടാ ഐ ലവ് യു സോ മച്ച്…” “എടീ മോളേ എണീക്കു ..നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്..” അവൾ പെട്ടെന്ന് ചാടി എണീറ്റു.. “എന്താ മോളെ എന്തുപറ്റി ?” “ഒന്നുമില്ല ഒരു സ്വപ്നം കണ്ടതാണ്.” “ഈയിടെയായി കുറച്ചു സ്വപ്നം കാണുന്നത് കൂടുന്നുണ്ട്. കിടന്നുറങ്ങാൻ നോക്ക്.. രാത്രി 2:00 ആയിട്ടുള്ളൂ. രാവിലെ കോളേജിൽ പോകേണ്ടതല്ലേ.”

ജനലുകൾ തുറന്നിട്ടിരിക്കുകയാണ് .പുറത്ത് നല്ല മഴയുണ്ട് .ജനൽപാളി ക്കിടയിലൂടെ മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചു. എന്തുകൊണ്ടും പ്രണയിക്കാൻ പറ്റിയ അന്തരീക്ഷം. അടുത്തു ചുരുണ്ടുകൂടി കിടന്നിരുന്ന പുതപ്പെടുത്ത് പുതച്ച് അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു. ഇനി എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല അത് ഒരു സ്വപ്നം മാത്രമല്ല. എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്…. ഞാൻ അവനെ കാണാൻ തുടങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം കഴിയുന്നു. കണ്ടമാത്രയിൽ തന്നെ എന്റെ മനസ്സിനെ അവൻ പിടിച്ചുകുലുക്കിരുന്നു.

ആദ്യം സൗഹൃദം മാത്രമായിരുന്നു പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് എന്നിൽ അവനൊരു പ്രണയമായി മൊട്ടിടുകയാണ് എന്ന്. അവന്റെ കൂടെ ചിലവഴിക്കാൻ പറ്റിയ ഒരു നിമിഷം പോലും ഞാൻ പാഴാക്കിയില്ല. എന്റെ ദുഃഖങ്ങൾ പോലും സന്തോഷം ആക്കി മാറ്റാൻ അവന് കഴിഞ്ഞു. ഞങ്ങൾ തമ്മിൽ ഒരുപാട് അടുത്തു. ഞങ്ങൾ അത്രമേൽ അടുപ്പം കാട്ടിയത് കൊണ്ടാവണം കോളേജ് മുഴുവൻ ഞങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയം ആണെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. പലപ്പോഴും അവൻ എന്നോട് ഇഷ്ടം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .പക്ഷേ അവൻ ഒന്നും തന്നെ തുറന്നു പറഞ്ഞിട്ടില്ല. അവൻ എന്നോട് ഇപ്പോഴെങ്കിലും ഇഷ്ടമാണെന്ന് പറയും എന്ന് ആശിച്ച് ഞാൻ ഓരോ നിമിഷവും കഴിയുകയാണ്.

അതുകൊണ്ടുതന്നെയാണ് ഒരിക്കൽ ഞാൻ അവനോട് എന്നെ ഇഷ്ടമാണോ എന്ന് തുറന്നു ചോദിച്ചതും. എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാൻ തുറന്നു പറഞ്ഞിരുന്നു. അവനെ പിരിയാൻ എനിക്കൊരിക്കലും കഴിയില്ല…ഇങ്ങനെ ഓരോന്ന് ആലോചിച്ച് അവൾ കിടന്നു. “മോളെ എണീക്കുന്നില്ലേ …കോളേജിൽ പോകണ്ടേ. സമയം എട്ടു മണിയായി.” പതിവുപോലെ രണ്ടു മണിക്കൂർ കൂട്ടി പറഞ്ഞു അമ്മ അവളെ രാവിലെ വിളിച്ചുണർത്തി. “അമ്മേ ചായ..” വരാന്തയിലെ കസേരയിൽ പോയിരുന്ന് അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു “രാവിലെ 10 മണിക്ക് എണീറ്റ് വരും. എന്നിട്ട് അവളുടെ കയ്യിൽ ചായയും കൊണ്ട് കൊടുക്കണം. ഇങ്ങോട്ട് വന്ന് ചായ കൊടുത്തു കുടിക്കാൻ പോലും പറ്റില്ല..” അമ്മ രാവിലെ തന്നെ പരിഭവം പറഞ്ഞു തുടങ്ങി.

“ഇവിടെ ഭക്ഷണം ഉണ്ടാക്കണം. നിന്റെ കാര്യങ്ങൾ നോക്കണം .അതുകഴിഞ്ഞ് ജോലിക്കു പോണം. എല്ലാം ചെയ്യണം. ഈ ഭാഗത്തേക്ക് പോലും ആരും തിരിഞ്ഞു നോക്കുന്നില്ല .ഞാൻ ഇവിടെ കിടന്നു കഷ്ടപ്പെടുന്നുണ്ട് ….” “ അച്ഛനു പോയി… അമ്മയെ ഒന്നു സഹായിച്ചുകൂടെ… ഞാൻ തന്നെ എല്ലായിടത്തും വേണോ എന്ന് വെച്ചാ….” “ വേറൊരു വീട്ടിൽ പോയി താമസിക്കേണ്ട കൊച്ചല്ലേ.. പോയി അമ്മയെ സഹായിച്ചു കൊടുക്ക്……” പത്രം വായിക്കുന്നതിന്റെ ഇടയ്ക് അച്ഛൻ അവളെ നോക്കി പറഞ്ഞു. “അച്ഛാ…..അതൊക്കെ എന്റെ കെട്ടിയോൻ ചെയ്തോളും…” “ ആഹാ കൊള്ളാം…….. നല്ല കുട്ടി” “ഇരുന്ന് വാചകം അടിക്കാതെ പോയി കുളി.ഇനി ഓരോന്നായി ഞാൻ പറയണം ……” അമ്മ നിർത്തുന്ന ലക്ഷണം ഇല്ല.. “ഇന്ന് ഞാൻ നിന്നെ കോളേജ് കൊണ്ട് വിടാം ….എനിക്ക് ആ വഴി ഒരു സ്ഥലം വരെ പോണം …..” “ശരി അച്ഛാ……………”

കോളേജ് ഗേറ്റിന്റെ മുന്നിൽ തന്നെ അവൻ നിൽക്കുന്നുണ്ടായിരുന്നു. “ എന്താ മോനെ ഇവിടെ പരിപാടി…..?” “ എടീ നീയോ……. അതൊന്നും ഇല്ല …” “സത്യം പറഞ്ഞോണം….. എന്താ ഇവിടെ പരിപാടി…?” “ അതെ……. അഞ്ജലിയെ കാണാനാണ്.” “നീയെന്തിനാ അഞ്ജലിയെ കാണുന്നത്……?” “ അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ഇന്നലെ രാഹുൽ പറയുന്നുണ്ടായിരുന്നു. അത് ശരിയാണോ എന്ന് ചോദിക്കാനാണ്…. അതെ അഞ്ജലി വരുന്നുണ്ട്. ശരി പിന്നെ കാണാം…..” “എടാ ഞാൻ……………………….” “ പിന്നെ പറയടി……….. ഇപ്പോൾ സമയമില്ല….” “ എനിക്ക് ഇവനെ ഇഷ്ടമാണെന്ന് അവൻ അറിയാമല്ലോ.. എന്നിട്ടും എന്തിനാണ് അവൻ അഞ്ജലിയുടെ പുറകെ നടക്കുന്നത്”.

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവൻ അഞ്ജലിയോട് സംസാരിക്കുന്നത് അവൾ ദൂരെ നിന്നും നോക്കി കണ്ടു.അവരുടെ കൈകൾ കോർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. “എടി…നീ എങ്ങനെ വന്നു…..” ഗീതുവിന്റെ കൂട്ടുകാരിയായ പാർവതി ആയിരുന്നു അത്.. അവൾ ഇപ്പോഴും അവരെ തന്നെ നോക്കി നിൽക്കുകയാണ്. “എടി ഗീതു …..നീ ആരെയാ ഈ നോക്കുന്നത്.ഞാൻ ചോദിച്ചത് വല്ലോം നീ കേട്ടോ ?” പാർവതി അവളുടെ കൈകൾ പിടിച്ചു കുലുക്കി. “ആ……പാറു….നീയോ..നീ എപ്പോ വന്നു ” “കൊള്ളാം നല്ല ആളാണ്…..നീ ഈ ലോകത്തൊന്നും അല്ലായിരുന്നോ…അതെങ്ങനെയാ എപ്പോഴും അനന്തുവിന്റെ ചിന്ത മാത്രം അല്ലേ ഉള്ളു…കൊച്ചു കള്ളി……….ഇന്നലെ എന്ത് സ്വപ്നം ആണ് കണ്ടത്…?” ഗീതു ഇപ്പോഴും അവരെ തന്നെ നോക്കി നിൽക്കുകയാണ്.പാറു പറയുന്നതൊന്നും അവൾ കേൾക്കുന്നതെ ഇല്ല. “ആഹാ….നീ അവനെ നോക്കുക ആയിരുന്നോ…..അത് ആരാ അവന്റെ കൂടെ……”പാർവതി ആകാംഷയോടെ ചോദിച്ചു . “അഞ്ജലി……………………………………………………………” ഗീതു ഇടറിയ ശബ്ദത്തിൽ ഉത്തരം നൽകി.

“ആഞ്ജലിയോ…….അഞ്ജലി എന്തിനാണ് അവന്റെ കൂടെ നടക്കുന്നത്..?….അവനു അറിയാവുന്നതല്ലേ അഞ്ജലിയുമായി നമ്മൾ അത്ര രസത്തിൽ അല്ലെന്ന് ” “അഞ്ജലിക്കു അവനെ ഇഷ്ടമാണ്………” ഗീതു നിറകണ്ണുകളോടെ പാർവതിയോട് പറഞ്ഞു. “ഇഷ്ടോ…..ഏയ് അവൾ നമ്മളെ തോൽപ്പിക്കാൻ ഇതൊക്കെ കരുതി കൂട്ടി ചെയ്യുന്നതാവും……നിനക്ക് അവനെ ഇഷ്ടമാണെന്നു ഈ കോളേജിലെ ഒട്ടും മിക്യ പേർക്കും അറിയാം..എന്നിട്ടും അവൾ എന്തിനാ ഇങ്ങനെ ഒരു നാടകം കളിക്കുന്നത്……..” “അതെ എല്ലാവര്ക്കും അറിയാം…പക്ഷെ അവനു മാത്രം അറിയില്ല…..അറിയാത്ത പോലെ നടക്കുന്നു…….” “നീ വിഷമിക്കാതെ എന്തെങ്കിലും വഴി ഉണ്ടാകും….വേഗം പോകാം ഇപ്പൊ ആ കലിപ്പൻ സാർ വരും..ക്ലാസ്സിൽ കേറീല്ലെങ്കിൽ അത് മതി..”പാറു അവളെ വലിച്ചുകൊണ്ട് നടന്നു.

“ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്……………………………. ” കലിപ്പൻ സാർ ക്ലാസ്സിലേക് കടന്നു വന്നു. “ഗുഡ് മോർണിംഗ് സാർ…………………………………………” “തന്ന വർക്ക് എല്ലാരും ചെയ്തിട്ടുണ്ടാകുമെന്ന് വിചാരിക്കുന്നു.ചെയ്യാത്ത ഒരാളെ പോലും ഞാൻ ക്ലാസ്സിൽ ഇരുത്തില്ല ..ഇപ്പൊ ഇറങ്ങിക്കോണം.” കലിപ്പൻ സാർ രാവിലെ തന്നെ ഭീഷണി തുടങ്ങി. “സാർ…..കയറിക്കോട്ടെ…….” “ആഹാ ആരാ ഇത്..എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്..രണ്ടും കൂടി എവിടെ കറങ്ങി നടന്നിട്ടു വരുവാണ്.അനന്തുവും അഞ്ജലിയും ആയിരുന്നു അത്. “അത് …സാർ ഓഫീസിൽ പോയി…അഞ്ജലിക് ഓഫീസിൽ പോകണമായിരുന്നു.”

“അഞ്ജലിക്ക് ഓഫീസിൽ പോകണമെങ്കിൽ നീ എന്തിനാ അവളുടെ കൂടെ പോകുന്നത്.അവൾക് തനിയെ പോകാൻ അറിയില്ലേ..” കലിപ്പൻ സാർ വിടുന്ന ലക്ഷണം ഇല്ല. “അഞ്ജലി വിളിച്ചിട്ടാണ് സാർ ഞാൻ പോയത്..” എല്ലാവരും ഒന്നടങ്കം ഗീതുവിനെ നോക്കി. അവൾ ഒന്നും അറിയാത്തതു പോലെ തല കുനിച്ച് ഇരുന്നു. “ആ …കേറൂ കേറൂ….രാവിലെ തന്നെ ഇറങ്ങിക്കോളും മനുഷ്യന്റെ സമയം കളയാൻ………………..” അവർ ക്ലാസ്സിലേക്ക് കയറി മുൻ ബെഞ്ചിൽ ഇരുന്നു. ഗീതു അവരെ തന്നെ നോക്കി ഇരിക്കുകയാണ്.അനന്തുവും അഞ്ജലിയും പരസ്പരം കണ്ണുകളിലേക്ക് നോക്കി ഇരിക്കുന്നു.അവരോടുള്ള ദേഷ്യം അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു കാണാമായിരുന്നു. “ഗീതു…….എവിടെ നോക്കിയാണ് ഇരിക്കുന്നത്..എണീക്ക് എണീക്ക്………………….ഞാൻ ഇവിടെ കിടന്ന് തൊണ്ട പൊട്ടി പഠിപ്പിക്കുന്നത് കാണുന്നില്ലേ……” കലിപ്പൻ സാറിന്റെ ശബ്ദം അവളെ ഉണർത്തി. “അത്……..സാർ ഞാൻ……………………..” ഗീതുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

അനന്തു അവളെ നോക്കുന്നുണ്ട്. “കുറെ നേരായി ഞാൻ ശ്രെദ്ധിക്കുന്നു…വേഗം ക്ലാസ്സിൽ നിന്ന് ഇറങ്ങു…..”കലിപ്പൻ സാറിന്റെ ശബ്ദം കൂടി കൂടി വന്നു.ഗീതു പേടിച്ച് അവിടെ തന്നെ നിന്നു. “ഗീതു……ഗെറ്റ് ഔട്ട്……….” അവൾ ഒന്നും മിണ്ടാതെ ബാഗ് എടുത്തു ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി. എല്ലാവരും ഗീതുവിന് എന്ത് പറ്റി എന്ന മട്ടിൽ നോക്കുന്നുണ്ട്. “സാർ …….” “ഇനി നിനക്ക് എന്താ വേണ്ടത് അനന്തു……………? പഠിപ്പിക്കുന്നതിന്റെ ഇടയ്ക്ക് തന്നെ ശല്യപ്പെടുത്തിയ അനന്തുവിനോട് കലിപ്പൻ സാർ ചോദിച്ചു. “വാഷ്റൂമിൽ പോകണമായിരുന്നു……….” “ആ ………….പോ……….പോയിട്ട് ഇനി ഇങ്ങോട്ട് വരണ്ട…..” സാർ ദേഷ്യത്തിൽ തന്നെയാണ്. അവൻ അഞ്ജലിയെ നോക്കി..എന്നിട്ട് ഒന്നും മിണ്ടാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോയി.

(തുടരും )

-

-

-

-