Friday, July 19, 2024
Novel

അഗ്നി : ഭാഗം 10

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“വേഗം എടുക്കെടീ എന്താ കാര്യമെന്ന് അറിയാമല്ലോ”

ടെസ നൽകിയ ധൈര്യത്തിൽ ഫോൺ ഞാൻ കാതോടെ ചേർത്തു..

ചെകുത്താന്റെ ചിരിയാണാദ്യം കേട്ടത്.പിന്നാലെ സ്വരവും…

“വരുൺ മിസ്സിങാണ്”

“അറിഞ്ഞു”

“എങ്ങനെ”

ചെകുത്താന്റെ സ്വരത്തിലെ ഞെട്ടൽ ഞാൻ തിരിച്ചറിഞ്ഞു…

“ഇൻസ്പെക്ടർ അഖി ഇപ്പോൾ വിളിച്ചതെയുള്ളൂ”

“മം..” അമർത്തിയൊരു മൂളൽ മടുപടിയായി ലഭിച്ചു…

“നിങ്ങൾ അയാളെ എന്തു ചെയ്തു..”

“ഹ ഹാ ഹാ..ഞാനൊന്നും ചെയ്തില്ല”

“ഇല്ല ഞാൻ വിശ്വസിക്കില്ല”

“നീ വിശ്വസിക്കണ്ടാ”

“പ്ലീസ് ചെകുത്താൻ പറയ് എനിക്കറിയണം”

ഞാൻ ചെകുത്താനോട് കെഞ്ചി…

“നീയിപ്പോളൊന്നും അറിയണ്ട..സമയമാകുമ്പോൾ ഞാനറിയിക്കാം”

അത്രയും പറഞ്ഞു ചെകുത്താൻ കോൾ കട്ട് ചെയ്തു..

“ദുഷ്ടൻ”

ടെസയോട് കാര്യങ്ങൾ ഞാൻ വിശദീകരിച്ചു.അവളെന്തോ ആലോച്ചിച്ചു…

“ഡീ നമ്മൾ ചെകുത്താൻ ചെയ്യുന്നത് എന്തായാലും നമുക്ക് ഉപകരണമാണ്. അതുകൊണ്ട് ആ ടെൻഷൻ നീ ഒഴിവാക്ക്”

“ശരിയെടീ ഞാനത് വിട്ടു”

“ഇനിയെതാ പ്രോഗ്രാം..”

ഞാൻ ടെസ്സയുടെ മുഖത്ത് നോക്കി…

“കോളേജ് രണ്ടു ദിവസത്തിനുള്ളിൽ തുറക്കും.പഠിത്തം മിസ്സാകും.എന്തെങ്കിലും ആലോചിച്ചു ചെയ്യണം”

“പപ്പയിവിടെ ഒറ്റക്കല്ലേ .മമ്മിയും ഹോസ്പിറ്റലിൽ.മമ്മിയെ നോക്കാൻ അവർ ഉണ്ടന്നെങ്കിലും പറയാം. പക്ഷേ പപ്പയുടെ കാര്യം അങ്ങനെയല്ല”

“ശരിയാടീ എന്തെങ്കിലും വഴി നമുക്ക് കണ്ടെത്താം..ബീ കൂൾ”

അവളെന്നെ ആശ്വസിപ്പിച്ചു…

“ഇനിയെന്താ പ്രോഗ്രാം…”

“നമുക്ക് ഹോസ്പിറ്റൽ പോയി പപ്പയെ കാണണം. അതുകഴിഞ്ഞു ചെറിയൊരു ഷോപ്പിംഗ്. വൈകിട്ടൊരു വോഡ്ക വാങ്ങണം.മനസ്സമാധാനമായിട്ട് ഉറങ്ങിയട്ടെത്ര നാളായി..”

“ശരിയാടീ അഗ്നി ഇന്നെങ്കിലും ടെൻഷനില്ലാതെ സുഖമായി ഉറങ്ങണം”

അങ്ങനെയൊക്കെ ചിന്തിച്ചു ഞങ്ങളൊരു തീരുമാനത്തിലെത്തി…പപ്പയെ കണ്ടിട്ട് ചെറിയൊരു ഷോപ്പിംഗ് നടത്തി ബീവറേജസിൽ നിന്നൊരു പൈന്റും വാങ്ങി ഞങ്ങൾ ലോഡ്ജിലെത്തി….

രാത്രിയോടു കൂടി ഞങ്ങൾ രണ്ടും കൂടി പൈന്റ് അടിച്ചു തീർത്തു..പിന്നെ ഗോൾഡ് കിങ്സ് കത്തിച്ച് ആത്മശാന്തിക്ക് അത് എരിയിച്ചു കൊണ്ടിരുന്നു…

ബെഡ്ഡിലേക്ക് വീണതുമാത്രം ഓർമ്മയുണ്ട്..പിറ്റേന്ന് താമസിച്ചാണ് എഴുന്നേറ്റത്…

അലക്ഷ്യമായി കിടന്നിരുന്ന മൊബൈൽ എടുത്തു വെറുതെയൊന്ന് നോക്കിയതും ഞാൻ ഞെട്ടിപ്പോയി…

” ഈശ്വരാ ചെകുത്താന്റെ കുറെയേറെ മിസ്സ് കോൾ ”

ഞാൻ വെപ്രാളപ്പെട്ട് അങ്ങോട്ട് വിളിച്ചു….

“ഭാഗ്യം ബെൽ ഉണ്ട്..

” എവിടെപ്പോയി കിടക്കുവാ രണ്ടാളും കൂടി ”

ചെകുത്താന്റെ ദേഷ്യപ്പെട്ടുളള സംസാരം…

“ഓ രണ്ടും കൂടി ഫേവറിറ്റ് ബ്രാൻഡ് വീശി കിടപ്പായിരിക്കും”

ഞാനൊന്ന് ഞെട്ടി..ഇതെല്ലാം ഇയാൾ എങ്ങനെ അറിയുന്നു…

“നീയൊന്നും ചിന്തിക്കേണ്ട.നിങ്ങളെവിടെയോ അവിടെയുണ്ട് ഞാൻ”..

” മം” ഞാൻ മൂളി..

“നാളെ കഴിഞ്ഞു അടുത്ത ദിവസം കോളേജ് തുറക്കുവല്ലേ.ക്ലാസ് മിസാവില്ലേ”

ആ സ്വരത്തിലെ ആശങ്ക എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…

“പപ്പയിവിടെ ഒറ്റക്കല്ലേ..

ഞാൻ പാതിയിൽ നിർത്തി…

” അതൊന്നും ആലോചിച്ചു നീ തല പുണ്ണാക്കണ്ടാ.പപ്പയെ പരിചരിക്കാൻ ഞാനാളെ ഏർപ്പാട് ചെയ്തിട്ടുണ്ട്. രണ്ടും കൂടി നാളെ രാത്രി രണ്ടു മണിയാകുമ്പോൾ ഇറങ്ങിക്കോ.എട്ടുമണിക്ക് മുമ്പ്‌ ട്രിവാൻഡ്രത്ത് എത്താം..”

“ശരി…”

“ഇനി നിങ്ങൾ ഹോസ്റ്റലിൽ തങ്ങണ്ട..ഇവിടെയൊരു വീട് വാടകക്ക് എടുത്തിട്ടുണ്ട്.അവിടെ താമസിക്കാം.ലൊക്കേഷനും ഡീറ്റെയിൽസും ഞാൻ വാട്ട്സാപ്പ് ചെയ്യാം”

“താങ്ക്യൂ”

“താങ്ക്യൂ നീ വെച്ചോ.എനിക്ക് ചെമ്പ് മതി”

“ഞാനതങ്ങ് പോളീഷ് ചെയ്തയക്കാം”

ലാലേട്ടനെ അനുകരിച്ച് ഞാനാ ഫ്ലോയിലങ്ങു പറഞ്ഞു‌.പിന്നെയാണു ചിന്തിച്ചത് ചെകുത്താൻ കലിപ്പിലായിരിക്കുമെന്ന്…

പക്ഷേ ചെകുത്താന്റെ ചിരിയായിരുന്നു ഞാൻ കേട്ടത്…സൗമ്യമായ ശബ്ദത്തിലുളളത്…

“അപ്പോൾ ശരിയെടീ ബൈ”

“ബൈ”

ഫോൺ ഡിസ്ക്കണക്റ്റ് ആയിട്ടും ഞാൻ മറ്റൊരു ലോകത്തിലായിരുന്നു..

ഇപ്പോൾ ചെകുത്താനെന്ത് സോഫ്റ്റായിട്ടാ സംസാരിക്കുന്നത്. അറിയാതെ ഞാൻ പ്രണയിച്ചു പോകുന്നു…

എന്നിലെ ബോൾഡായ പെൺകുട്ടിക്കിത് എന്തണ് സംഭവിക്കുന്നത്….

പ്രണയിക്കാത്ത ഞാനിപ്പോൾ പറയാൻ പറ്റാത്തൊരു ലഹരിയിലാണ്…

“എന്താടി പകൽ സ്വപ്നം കാണുകയാണോ”

ടെസയുടെ ശബ്ദം കേട്ടു ഞാൻ ചമ്മിപ്പോയി.ചുവന്നു തുടുത്ത മുഖം ഞാൻ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളത് കണ്ടുപിടിച്ചു…

“അടിപൊളി.. പ്രണയ വിരോധിക്ക് ഇപ്പോൾ പ്രണയമോ.എന്തൊരു വിരോധാഭാസം.”

ടെസ കളിയാക്കൽ തുടങ്ങി..

“നിനക്ക് വട്ടാണെടീ..കാണാത്ത ഒരാളെ പ്രണയിക്കാൻ എങ്ങനെ കഴിയുമെടീ..”

“ഒന്നു പോയേ നമ്പരിറക്കൽ..എനിക്കറിയാം നിന്റെ മനസ്സ്..ചെകുത്താൻ നിന്നെ കൈവെളളയിൽ സുരക്ഷിതമായി കൊണ്ട് നടക്കും.മീ ഷുവർ”

ടെസയങ്ങനെ പറഞ്ഞതോടെ എന്റെയുള്ളിൽ സാഗരം അലയടിച്ചുയർന്നു.രണ്ടു തുള്ളി കണ്ണുനീർ എന്തിനോ വേണ്ടിയടർന്നു വീണു…

ഒരിക്കൽ ചുറ്റിനും എല്ലാവരും ഉണ്ടായിരുന്നു. പെട്ടന്നൊരു നാൾ എല്ലാവരും എന്നിൽ നിന്നകന്നു.ഞാനൊറ്റക്കായി.വീണ്ടും പ്രതീക്ഷകളുടെ പൂക്കാലവുമായി ചെകുത്താൻ…എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…

“ഡീ കൊച്ചേ മധുരസ്വപ്നം കണ്ടിരിക്കാതെ എഴുന്നേറ്റു കുളിക്കാൻ നോക്ക്”

ടെസയുടെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി…

ഞാനും ടെസ്സയും ഫ്രഷായിട്ട് ഭക്ഷണം കഴിച്ചു ഹോസ്പിറ്റൽ എത്തി.പപ്പയെ കണ്ടിട്ട് വീണ്ടും ലോഡ്ജിലേക്ക്…

അങ്ങനെ ഞങ്ങൾക്ക് ട്രിവാൻഡ്രത്ത് പോകേണ്ട സമയം എത്തി.തയ്യാറെടുപ്പുകൾ നേരത്തെ നടത്തി…..

രാത്രി രണ്ടു മണിക്ക് ഞങ്ങൾ ട്രിവാൻഡ്രം ലക്ഷ്യമാക്കി ബുളളറ്റ് ഓടിച്ചു…

“ഡീ കായംകുളം വരെ ഞാനോടിക്കാം.അവിടെ നിന്ന് നീ”

“ശരിയെടീ”

ടെസ പറഞ്ഞത് ഞാൻ സമ്മതിച്ചു….

രാത്രിയായതിനാൽ യാത്ര സുഖമായിരുന്നു.അരൂർ എത്തിയപ്പോൾ തട്ടു കടയിൽ കയറി ചൂട് കാപ്പി കുടിച്ചു വീണ്ടും യാത്ര തുടർന്നു…

.ബുളളറ്റ് നല്ല സ്പീഡിൽ തന്നെയാണ് ടെസ ഓടിച്ചത്..കായംകുളത്ത് നിന്ന് ഞാൻ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു.. ഇടക്ക് ഞങ്ങൾ ബുളളറ്റിനു ഇന്ധനം നിറക്കാൻ പെട്രോൾ ബങ്കിൽ കയറി….

ട്രിവാൻഡ്രത്ത് എത്തിയപ്പോൾ സമയം എട്ടുമണിയാകാറായി…അപ്പോഴേക്കും വാട്ട്സാപ്പിൽ വീടിന്റെ ലൊക്കേഷനും മറ്റും എത്തിയിരുന്നു…

ഞങ്ങൾ ലൊക്കേഷൻ മാപ്പിന്റെ സഹായത്താൽ വീട് കണ്ടെത്തി. സാമന്യം ചെറിയതെങ്കിലും വാർത്ത കെട്ടിടം…

“അടിപൊളി.. ഇത്രയും മതി അഗ്നി”

വണ്ടി ഞങ്ങൾ കാർപോർച്ചിൽ നിർത്തി..ഹൗസോണറുടെ വീട് അടുത്ത് തന്നെയാണ്…

എല്ലാം ചെകുത്താൻ വിശദമായി മെസേജ് ചെയ്തിട്ടുണ്ട്….

ഞങ്ങൾ ഹൗസോണറുടെ വീട്ടിൽ നിന്ന് ചാവി വാങ്ങി കതക് തുറന്നു അവിടെയെല്ലാം നോക്കി കണ്ടു…

രണ്ടു മുറി ചെറിയ ഒരു ഹാൾ..ചെറിയൊരു കിച്ചൺ…പൈപ്പു കണക്ഷനും മറ്റ് അത്യാവശ്യം സൗകര്യങ്ങളുമുണ്ട്.ബാത്ത് റൂം അറ്റാച്ച്ഡാണു….

“താങ്ക്യൂ…”

ഞാൻ ചെകുത്താനു മെസേജ് അയച്ചു പകരം ചിരിക്കുന്നൊരു സ്മൈലി തിരികെ കിട്ടി….

“നമുക്ക് തന്നെ കുക്കിങ് ചെയ്യാം.. പരീക്ഷണം കൂടിയാകുമല്ലോ”

എന്റെ നിർദ്ദേശം ടെസക്ക് സമ്മതമായിരുന്നു…

പിറ്റേദിവസം മുതൽ ഞങ്ങൾ കോളേജിലെത്തി…അവിടെ കാൽ ചവിട്ടിയപ്പഴേ മനസ്സിന്റെ സമനില തെറ്റുമെന്നായി…

നിത്യയും ഗംഗയും ഇല്ലാത്ത കോളേജ്..അവർ കൂടെയില്ലാതെ ഞങ്ങളും…ഓർക്കുന്തോറും ഹൃദയമിടിപ്പ് കൂടി വന്നു…

എങ്ങനെയൊക്കയോ ഞങ്ങൾ രണ്ടു മണിക്കൂർ കഴിച്ചു കൂട്ടി..പിന്നെ ക്ലാസ് കട്ട് ചെയ്തു വെളിയിൽ വന്നു…

കോളേജ് ക്യാമ്പസിന്റെ വാകമരത്തണലിൽ വെച്ച് ദീപക്കിനെയും ബാക്കി മൂന്നുപേരെയും കണ്ടുമുട്ടി.അവരിൽ പകയെരിയുന്നത് ഞങ്ങൾ കണ്ടു….

“ഒരിക്കൽ നീയൊക്കെ രക്ഷപ്പെട്ടതാണ്.ഇനിയത് ഉണ്ടാകില്ലെടീ”

ദീപക് പല്ല് ഞെരിച്ചു…ഞങ്ങൾ അവരെ മൈൻഡ് ചെയ്യാനെ പോയില്ല.പക്ഷേ അവൻ ഞങ്ങളെ വിടാനുളള ഭാവമില്ല…

“കരുതിയിരുന്നോടീ നീയൊക്കെ.നിന്റെ കൂട്ടുകാരികളുടെ അനുഭവം തന്നെ ആയിരിക്കും നിനക്കൊക്കെ…”

അത് കേട്ടതോടെ എന്റെ ബ്ലഡ് തിളച്ചു…ഞാൻ മുന്നോട്ട് ആയാൻ ശ്രമിച്ചെങ്കിലും ടെസ എന്നെ തടഞ്ഞു.ഞാനത് വക വെച്ചില്ല…

“പാവം പിടിച്ച രണ്ടു പെൺകുട്ടികളെ കൊലപ്പെടുത്തി തെളിവും നശിപ്പിച്ചു നീയൊക്കെ എത്ര നിരപരാധി ചമഞ്ഞാലും നിന്നെയൊന്നും ഞാൻ വെറുതെ വിടില്ലെടാ.സംശയത്തിന്റെ നിഴലിൽ പോലും കസ്റ്റഡിയിൽ എടുക്കാൻ കഴിയാത്തത് നിന്റെയൊക്കെ അപ്പന്മാരുടെ നിഴലിൽ ആയിരിക്കും.. കാത്തിരുന്നോ നിന്റെയൊക്കെ അവസാനമെത്തുന്ന സുദിനത്തിനായി….

ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ ഞാൻ ബൂട്ട് നിലത്തേക്ക് ആഞ്ഞു ചവിട്ടി രോഷം തീർത്തു…

” പോടീ പുല്ലേ നീയൊക്കെ എന്ത് ഉലത്താനാ…

അവന്റെ വെല്ലുവിളിക്ക് ശാന്തമായി പുഞ്ചിരിച്ചു ടെസയാണ് മറുപടി കൊടുത്തത്…

“നിന്റെയൊക്കെ ഫ്രണ്ട് വരുൺ മിസ്സിംഗ് ആയിട്ട് കുറച്ചു ദിവസമായില്ലേ.ജീവനോടെയുണ്ടെന്ന് വല്ല തെളിവോ ഉറപ്പോ ഉണ്ടോ നിനക്കൊക്കെ…

നല്ല സ്ഫുടതയോടെ ടെസ പറഞ്ഞു നിർത്തിയതും അവരുടെ മുഖം വിളറിപ്പോയി…

” അതേപോലെ നിന്റെയൊക്കെ കൂട്ടത്തിൽ ആരൊക്കെയിനി മിസിങ്ങ് ആകുമെന്ന് കരുതിയിരുന്നോ…

“അതിനു മുന്നേ എല്ലാം തീർത്തു തരാമെടീ….

ദീപക്കും സംഘവും ഭീക്ഷണി പെടുത്തിയട്ട് അവിടെ നിന്ന് പോയി….

അപ്പോഴാണ് എന്റെ മൊബൈൽ ചിലച്ചത്…

ചെകുത്താന്റെ കാര്യം മനസ്സിൽ ഓർത്തതെയുളളൂ അപ്പോൾ തന്നെ വിളി വന്നു…

സന്തോഷത്തോടെ ഞാൻ ഫോൺ നോക്കിയതും ഞെട്ടിപ്പോയി…

” സബ് ഇൻസ്പെക്ടർ അഖി കോളിങ്ങ്… ”

ഇനിയിതെന്ത് കുരിശാകുമോ എന്തോ..കോൾ അറ്റൻഡ് ചെയ്തതും ഞെട്ടിപ്പിക്കുന്നയാ വാർത്ത എന്റെ ചെവിയിലേക്ക് വീണു…എന്നിൽ നിന്ന് അത് ടെസയിലേക്കും പടർന്നു….

ഞങ്ങളാകെ വിളറിപ്പോയി ….

(“തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9