Friday, November 22, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 22

നോവൽ
IZAH SAM


ഈശ്വരാ…ഈ രാത്രിക്കു ഇത്ര ഭംഗി ഉണ്ട് എന്ന് ഈ കഥാകളായകഥകളിലും കവിതകളിലും സിനിമാഗാനങ്ങളിലും വർണ്ണിച്ചിട്ടും ഞാനറിഞ്ഞത് ആസ്വദിച്ചത് ഈ ഗജപോക്കിരി എന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണെ…..

ഇപ്പൊ തന്നെ കണ്ടില്ലേ….രാവിലെ ഒന്ന് വിളിച്ചതാ….പിന്നെ ഒരനക്കവുമില്ല….കുറച്ചു മുന്നേ വിളിച്ചിട്ടു പറയുവാ…

എന്റെ ശിവകൊച്ചുറങ്ങുവാണോ….ഞാൻ ജാഡയ്ക്കു ഉറങ്ങുവാന് എന്ന് പറഞ്ഞു…ആ എങ്കിൽ പിന്നെ ഉറങ്ങിക്കോ എന്ന് പറഞ്ഞു കട്ട് ചെയ്തു. ദുഷ്ടൻ….എനിക്കുള്ള ചീത്തപ്പേരും വാങ്ങി തന്നു…

അങ്ങേരുടെ ഒരു ലിപ്ലോക്ക്…..സെമിനാർ…..എനിക്ക് പിന്നെ ഉറങ്ങാൻ പറ്റിലാ…പിന്നെ അന്നത്തെ പോലെ എങ്ങാനും രാത്രി വന്നാലോ എന്ന് വിചാരിച്ചു ജന്നലിൽ നോക്കി നോക്കി…ദാ …ഞാൻ ബാൽക്കണിയിൽ എത്തി……

ഒരു മണിക്കൂറോളം ആയി…വന്നിട്ടു ….അന്ന് ആധിയേട്ടൻ വന്നതും സംസാരിച്ചതും എല്ലാം ഒന്ന് വീണ്ടും ഓർത്തെടുത്തു അങ്ങനെയിരിക്കുവാണ്…

ഈ പ്രണയം ഇത്രയും സുന്ദരമായ ഏർപ്പാടാണ് എന്നിപ്പോഴല്ലേ അറിയുന്നേ….

“ശിവാ….” ഞാൻ ഞെട്ടിപ്പോയി. അമ്മയാന്നെ…. ഞാൻ ചാടി എണീറ്റു.

പുള്ളിക്കാരി ഒരു നിമിഷം കൊണ്ട് മുന്നോട്ടു വന്നു എന്നെ പിടിച്ചു മാറ്റി…ഒരു ജിറാഫിനെ പോലെ കഴുത്തു നീട്ടി നിന്നു വീക്ഷണം ആരംഭിച്ചു.

കുനിഞ്ഞും ഞെളിഞ്ഞും എത്തിയും വീക്ഷണം തന്നെ… എന്റീശ്വരാ അമ്മയെങ്ങാനും ബാല്കണിയിൽ നിന്ന് കൈ‌തെന്നി താഴേ വീഴുമോ… അമ്മാതിരി നിരീക്ഷണമാണ് ആ കൈവരിയിൽ പിടിച്ചു എത്തി വലിഞ്ഞുള്ള ആ നിൽപു.

“എന്താ അമ്മേ….?” എന്നെ ഒന്ന് ഇരുത്തി നോക്കി. ഞാൻ ഒരു നിഷ്‌കു ഭാവത്തിൽ നിന്നു കൊടുത്തു.

“മോളെ ശിവാനി….ഈ പ്രായം ഒക്കെ കഴിഞ്ഞാ ഞാനും വന്നേ.,….” ഈശ്വരാ…..പോരാളി റീലോഡ്ഡ്.
“ആണോ…അന്നും രാത്രിക്കു ഈ ഭംഗിയുണ്ടായിരുന്നോ അമ്മേ….”

ഞാൻ വിഷയം ഒന്ന് മാറ്റാൻ പാഴ് ശ്രമം നടത്തി .പോരാളി പിടിച്ച പിടിച്ചതാ….

“മോള് വാ ‘അമ്മ പറഞ്ഞു തരാം…..” എന്നും പറഞ്ഞു എന്നെ അകത്തേക്കു കൊണ്ട് പോയി. വാതിലും പുള്ളിക്കാരി തന്നെ അടിച്ചു. അത്യധികം പുച്ഛം വാരിവിതറി എന്നെ നോക്കുന്നുണ്ട്. ഇടയ്ക്കു തലയും ആട്ടുന്നുണ്ട്.

“ഈ പ്രായത്തിൽ രാത്രിക്കു നല്ല ഭംഗിയാ…ഒന്ന് ആസ്വദിക്കുന്നതും നല്ലതാ…..എല്ലാ ദിവസങ്ങളിലെ രാത്രിയുടെ ഭംഗി ആസ്വദിക്കണം എന്ന് തോന്നുമ്പോഴാ ജീവിതത്തിനു ഭംഗിയില്ലാണ്ടാവുന്നതു…..

നിനക്ക് താഴെയും കുട്ടികളുണ്ട്….എല്ലാരേയും കൊണ്ട് മോളീ ഭംഗി ആസ്വദിപ്പിക്കാൻ നിൽക്കണ്ടാ….”

സൗമ്യത മാറി അവിടെ രൗധ്രഭാവം തെളിയുന്നു.”പോയികിടന്നുറങ്ങു …..അവളുടെ ഒരു രാത്രി….”

ഈശ്വരാ ഞാൻ നിന്നിടം ശൂന്യം എന്ന് പറയുന്നതാവും ശെരി……ഇനി ഈ പരിപ്പ് ഈ അടുപ്പിൽ വേവില്ല മോളെ ശിവാനി….ആദിയെട്ടോ…ഇനി ഞാൻ എങ്ങനെയാ നിങ്ങളുടെ നിഴലെങ്കിലും ഒന്ന് കാണുന്നെ…

ഞാൻ പോരാളിയുടെ ബ്ലാക്ക്‌ലിസ്റ്റിൽ വീണ്ടും പെട്ടില്ലേ…ഇടയ്ക്കു കുറച്ചു നാൾ ഞാൻ അതിലില്ലായിരുന്നു….കാശി ആയിരുന്നു അതിൽ നിറഞ്ഞു വാണിരുന്നത്‌ ….

എന്തിനു പാവം എന്റെ അച്ഛൻ പോലും ഇടയ്ക്കു ഇടയ്ക്കു ആ ലിസിറ്റിൽ കയറാറുണ്ട്.

രാത്രി ഒരുപാട് വൈകിയതുകൊണ്ടു ഞാനെഴുന്നേൽക്കാൻ വൈകി. പിന്നെ പതുക്കെ കുളിച്ചു …..പതിവുള്ളതല്ലാ…പക്ഷേ എന്തോ അമ്മയെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ….മാത്രമല്ല സമയം പത്താവുന്നു…..

കാശിക്കും പാറുവിനും അവധിയാണ്…. ഞാൻ പിന്നെ ഒരു മാസം ലീവ് എടുത്തു…..അച്ഛൻ പറഞ്ഞിട്ടു…പുള്ളി ഒരു സമാധാനപ്രിയനാണെ …വിഡിയോയും വാർത്തയും കാരണം ഞാനങ്ങു പ്രശസ്തയായെ….അതോടുകൂടെ എന്റെ സ്വാതന്ത്ര്യവും തീർന്നു.

എന്റെ സുരക്ഷ മുൻനിർത്തിയാണ് എന്നാ അച്ഛന്റെ വാദം. ആയിക്കോട്ടെ….

“ഡീ ശിവാ…..ഇത്രയും നേരമായിട്ടു എണീറ്റില്ലേ…ഞാനങ്ങോട്ടു വരണോ….” പോരാളി റീലോഡ്ഡ്…..”വേണ്ടേ……ഞാൻ ദേ എത്തി…”

ഒരു നിമിഷംകൊണ്ട് മ്മള് എത്തീലെ അടുക്കളയിൽ. പുള്ളിക്കാരി ധിറുതിപ്പെട്ടു ചായ വെക്കുകയാ….

“എത്തിയോ…..ആസ്വാദക…..” വീണ്ടും പുച്ഛം. ഞാൻ ഒന്നിളിച്ചു. അതെപ്പോഴും അങ്ങനാണലോ…
“നന്ദിനീ……” അച്ഛനാണെ…..ഉമ്മറത്തു നിന്ന് വിളിക്കുന്നു…

“അച്ഛൻ പോയില്ലേ അമ്മേ……”
“പോയല്ലോ…എന്തെ……? ”

” നീ ഇത് നോക്കിയേ….ഞാൻ ദാ വരുന്നു.” അതും പറഞ്ഞു പുള്ളിക്കാരി ഉമ്മറത്തു പോയി. സന്ദർഭം അത്ര ഭയാനകം ഒന്നുമല്ല…..പോയ അതേ വേഗതയിൽ ‘അമ്മ എത്തി….

“ശിവാ വേഗം രണ്ടു ചായക്കും കൂടെ വെക്കൂ….” എന്നും പറഞ്ഞിട്ട് അതേ വേഗത്തിൽ പോയി.

ഇത് എന്ത് മറിമായം…. എന്തായാലും നല്ല അടിപൊളി ചായ ഇട്ടു. അമ്മയെ ഒന്ന് പ്രീതിപ്പെടുത്താൻ ഒരു പ്ലേറ്റിൽ വാഴയ്ക്കായി വറുത്തത് എടുത്തു.

അച്ഛന്റെ ശബ്ദം കേൾക്കാം…എന്തോ കാര്യമായി പറയുന്നുണ്ട്……കാശിയുമുണ്ട് …..’അമ്മ നല്ലൊരു വീട്ടമ്മയെ പോലെ വാതിൽക്കൽ നിൽപ്പുണ്ട്.

ഞാൻ ചായയുമായി ഉമ്മറത്ത് എത്തി. ആനന്ദേട്ടനെ ഞാൻ ജന്നലിൽ കൂടെ കണ്ടിരുന്നു.

ഞാൻ ചായ മേശയിൽ വെചു തിരിഞ്ഞു നടന്നു. എന്റെ പണി പാളിയിലെ..അമ്മ വറുത്ത ചിപ്സിലും എന്നെയും തുറിച്ചു നോക്കുന്നുണ്ട്..അമ്മയെ പ്രീതിപെടുത്താൻ കൊണ്ട് വെച്ചതാ….
“കുടിക്കൂ…..” അച്ഛനാണ്.

“അങ്കിൾ അദ്വൈതിന് സംസാരിക്കാനാണ് ഞങ്ങൾ വന്നതു.” ആനന്ദേട്ടനാണു.

ഞാൻ കീ പോയ കളിപ്പാട്ടം പോലെ അവിടെ നിന്നു. തിരിഞ്ഞപ്പോ ദേ ഇരിക്കുന്നു ആദിയേട്ടൻ. ആനന്ദേട്ടന്റെ അടുത്തു ആരോ ഇരിക്കുന്നത് കണ്ടായിരുന്നു.

അല്ലേലും ആനന്ദേട്ടൻ എന്നെ നോക്കി ചിരിക്കാറില്ല അതുകൊണ്ടു ഞാൻ പുള്ളിയെ നോക്കാറില്ല. എന്നാലും എന്റെ ആദിയേട്ടൻ വന്നിരിക്കുന്നു. അതും വെട്ടത്തു.

ഞാൻ എന്തായാലും അമ്പലത്തിൽ എത്തീരിക്കും കൃഷ്ണാ….താങ്ക്സ് എ ലോഡ്…..പുള്ളി എന്നെ ഒരു ചെറുചിരിയോടെ നോക്കി ചായ എടുത്തു .

ആ കണ്ണുകളിൽ ഞാനും കണ്ടു പ്രണയത്തിന്റെ തിളക്കം .ഞാൻ മെല്ലെ മെല്ലെ കാശിയുടെ അടുത്ത് നിന്നു. എന്തിനായിരിക്കും വന്നത്….

“ഞാൻ വന്നത് നിങ്ങളോടൊക്കെ ക്ഷമ പറയാനാണ്….എന്റെ അശ്രദ്ധകൊണ്ടാണ് എന്റെ മൊബൈലിൽ നിന്ന് അവർക്കു അങ്ങനെ ഒരു വീഡിയോ ഉണ്ടാക്കാൻ പറ്റിയത്…

ശിവാനിയുടെ കോളേജ് സ്റ്റുഡന്റസ് ആണ് എന്റെ സ്റ്റാഫിനെ സ്വാധീനിച്ചു മൊബൈൽ എടുത്തത്…..” ആദിയേട്ടനാണ് .

” എന്തിനു അങ്ങനെ ചെയ്യണം….?” അച്ഛനാണ്. പുള്ളി പുറകിലൊട്ടിരുന്നു ആദിയേട്ടനെ പഠിക്കും പോലെ വീക്ഷിക്കുന്നുണ്ട്.

“അങ്കിൾ അത് എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട വൈരാഗ്യമാണ്‌….അവർ കോളേജ് സ്റുഡന്റ്സിനെ വെച്ച് ചെയ്തത്.” ആദിയേട്ടൻ ഒന്ന് നിർത്തിയിട്ടു അച്ഛനെ നോക്കി.

അവിടെ മുഖം തെളിഞ്ഞിട്ടില്ല….എനിക്കും അത്ര വ്യെക്തത കിട്ടീല.

“അദ്വൈതിനോടുള്ള വൈരാഗ്യം ഞങ്ങളടെ മോളെ കരുവാക്കി തീർക്കുന്നത് എന്തിനാ …വേറെയും കുട്ടികളുണ്ടായിരുന്നല്ലോ?” വേറെയാരുമല്ല എന്റെ പോരാളി.

ആദിയേട്ടൻ ഒന്ന് ചിരിചോ…..ഇല്ല….എനിക്ക് തോന്നിയതായിരിക്കും.

“ആന്റ്റി ശിവാനിക്ക് കോളജിൽ ശത്രുക്കൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു… വിഡിയോയിലെ പല ഫോട്ടോസും സെമിനാറിന് മുന്നേ എടുത്തതാണ്….. അങ്ങനെ ഫോട്ടോസ് ഒന്നും കിട്ടീലായിരുന്നു എങ്കിൽ അവർ വേറെ എന്തെങ്കിലും വഴി ചൂസ് ചെയ്യുമായിരുന്നു………സൊ….ശിവാനിയു മോശം ഒന്നുമല്ല ”

പുള്ളി ഒന്ന് നിർത്തി എന്നെ നോക്കി. ഈശ്വര ഇപ്പൊ ഞാനായോ കുറ്റക്കാരി. എന്റെ കണ്ണ് തള്ളിപ്പോയി.

അമ്മയും തുറിച്ചു നോക്കുന്നു ആദിയേട്ടനെ. ഇവിടെ എന്താ ഇപ്പൊ നടക്കാൻ പോണെ.. അമ്മയുടെ മുഖം മാറുന്നു.

“അവൾ എന്താണ് ചെയ്തത്…നിങ്ങളുടെ ഇൻവോള്വ്മെന്റ് കാരണം ആണ് ആ വീഡിയോ ഇങ്ങനെ പ്രചരിച്ചത്…നിങ്ങൾക്കറിയാവോ എന്റെ കുട്ടി എന്ത് മാത്രം വേദനിച്ചു എന്ന്……എന്നും പറഞ്ഞു ആരംഭിച്ചു നന്ദിനിക്കുട്ടി…….

ഞാൻ ആത്മഹത്യ ചെയ്യുമോ എന്നുള്ള അമ്മയുടെ ഭയം…..അച്ഛന്റെ വേദന….സഹോദരൻ അനുഭവിച്ച അപമാനം…എന്ന് തുടങ്ങി….ദോഷം പറയരുതല്ലോ എല്ലാ സീരിയൽ നായികമാരെയും സംവിധായകരെയും ഞാൻ മനസ്സാൽ നമിച്ചു…

ഞാൻ മാത്രാമല്ല അച്ഛനും കാശിയും എന്തിനു പാവം പാറുപോലും.

ആനന്ദേട്ടൻ ഗൗരവത്തിലിരിപ്പുണ്ട്…അവിടെ ബോംബ് പൊട്ടിയാലും ഒരനക്കവവും സംഭവിക്കില്ല.

എന്റെ ആദിയേട്ടൻ…. അതൊരു കാഴ്ചയായിരുന്നു…ആ കിളിപറന്ന ഇരുപ്പു… സത്യം പറയാലോ ഈ നിമിഷം ഇതൊരിക്കലും ഇനി അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാവില്ല.

പുള്ളിയുടെ കണ്ണു ഇപ്പൊ താഴേ വീഴും. ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുന്നുണ്ട്…എന്നാലും എന്നോടിതു വേണ്ടായിരുന്നു എന്നുള്ള ഭാവം. ഞാൻ ഫാനിൽ മാറാലയുണ്ടോ എന്നു നോക്കി നിന്നു.

പാവം ആദിയേട്ടൻ. ഒരു സർപ്രൈസ് വിസിറ്റ ഒക്കെ തന്നു ഹീറോ ആവാനാ വന്നത്… പിന്നെ ‘അമ്മ ഈ ലോകത്തു ഒന്നുമല്ല……പുള്ളിക്കാരി ആരംഭിച്ചാൽ പിന്നെ നോക്കണ്ടാ….

ആദിയേട്ടൻ എണീറ്റു അമ്മയുടെ അടുത്തു വന്നു.

” ആന്റി ഞാൻ വന്നത് നിങ്ങളോടൊക്കെ ക്ഷമ പറയാനാണ്…എനിക്കറിയാം നിങ്ങള്ക്ക് ഒരുപാട് വേദനയും അപമാനവും ഉണ്ടായിട്ടുണ്ട് എന്ന്…സോറി ആന്റ്റി …..”

ഒരു നിമിഷം കൊണ്ട് തന്നെ അമ്മയുടെ കിളികളൊക്കെ തിരിച്ചെത്തി.

അമ്മ കണ്ണൊക്കെ തുടച്ചു.

“ശിവയെ കുറ്റപ്പെടുത്തുന്നതു പോലെ തോന്നി…അത് കൊണ്ട…ഞാനും…” അമ്മയാണെ….
ആധിയേട്ടൻ ചിരിച്ചു എന്നിട്ടു എന്നെ നോക്കി പറഞ്ഞു…..”സോറി ശിവാനി.”

എന്നെ നോക്കിയാ ആ കാപ്പി കണ്ണുകളിൽ ഞാൻ കണ്ടത് ക്ഷമാപണം ഒന്നുമല്ല…ഒരു കുറുമ്പനെയായിരുന്നു.

അവന്റെ പ്രണയത്തെ കുറെ കുസൃതിയിലും കുറുമ്പിലും ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു കള്ള കാമുകനെ ആയിരുന്നു.

പിന്നെയും കുറച്ചു നേരം സംസാരിച്ചിട്ടു അവരിറങ്ങി…പോവാൻ നേരം പുള്ളി എന്നെ നോക്കി കാണും ഞാൻ അവിടെയുണ്ടായിരുന്നില്ല…മ്മള് ബാല്കണിയിലോട്ടു വെച്ചു പിടിച്ചേ…

സ്വസ്ഥമായി നോക്കണമല്ലോ….ആദിയേട്ടനും ആനന്ദേട്ടനും പുറകെ അച്ഛനും കാശിയും അവരെ അനുഗമിക്കുന്നു.

ആദിയേട്ടൻ ഇടയ്ക്കു ഇടയ്ക്കു ഉള്ളിലോട്ടു നോക്കുന്നുണ്ട്. ആ മുഖത്തെ നിരാശ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. പക്ഷേ ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞില്ല….

അപ്പോഴേക്കും പുള്ളി എന്നെ കണ്ടു….കണ്ണുകൾ കൊണ്ട് സംസാരിക്കാനും യാത്ര പറയാനുമൊക്കെ പറ്റും എന്ന് കഥകളിൽ പറയുന്നത് വെറുതെയല്ലാ കേട്ടോ.

പ്രണയം പല ഭാവങ്ങൾ നമ്മൾക്കു കാണിച്ചു തരും…തികച്ചും പുതുമയേറിയ അനുഭവങ്ങൾ വികാരങ്ങൾ…. അവരുടെ കാർ പോയിക്കഴിഞ്ഞിട്ടും ഞാൻ ആ വഴിയിലേക്ക് നോക്കി നിന്നു.

പക്ഷേ എന്നെ വീക്ഷിക്കുന്ന രണ്ടു കണ്ണുകളെ ഞാൻ പിന്നീടാണ് കണ്ടത്…..മറ്റാരുമല്ല….മിസ്റ്റർ . അരവിന്ദൻ എന്റെ അച്ഛനെ…..

ഈശ്വരാ പണി പാളി.ഞാൻ പതുക്കെ മാവിലും പ്ലാവിലും ഒക്കെ നോക്കി…..തെങ്ങിൽ മണ്ഡരി ഉണ്ടോ എന്നൊക്കെ നോക്കി പതുക്കെ സ്കൂട്ടായി…..എന്റെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം ഉണ്ടാവും.

ഞാൻ താഴേ എത്തി ….’അമ്മയോടൊപ്പം കിച്ചണിൽ കയറി സാഹായം തന്നെ…… ഒന്നുമില്ലെങ്കിലും എനിക്ക് വേണ്ടി കട്ടക്ക് നിന്നതല്ലേ പോരാളി. അച്ഛനും വന്നു.

പൊതുവേ ആദിയേട്ടനെ പറ്റിയുള്ള ധാരണ മാറിയിട്ടുണ്ട്…എന്നാലും എന്റെ കള്ളാ കാമുകാ താൻ ഭയങ്കര തന്ത്രശാലിയാണല്ലോ…..ഒറ്റ സന്ദർശനം കൊണ്ട് സന്ദർഭം അനുകൂലമാക്കിയില്ലേ…

“പാറു….ഈ ബ്ളഷിങ്…എന്ന വാക്കു കേട്ടിട്ടുണ്ടോ..” കാശിയാണെ… എന്റെ കയ്യിലെ പാത്രം താഴേ വീണു. ഞാൻ അവനെ ഒന്ന് നോക്കി….എന്നെ നോക്കി അർത്ഥഗർഭമായ ചിരിക്കുന്നു….ഈശ്വരാ….അച്ഛനും അമ്മയും കേട്ടോ..ഞാൻ ചുറ്റും നോക്കി…അവരൊന്നും ഇല്ലാ…ഞാൻ മാത്രം നിന്ന് പാത്രം കഴുകുവാ….പാറു എന്നെയും കാശിയെയും മാറി മാറി നോക്കുന്നു….”എന്താ ഏട്ടാ…..”

“ഒന്നുല്ലാ….മോളെ….ഈ ശിവേചിക്കു എന്തെങ്കിലു മാറ്റം ഉണ്ടോ” കാശിയാണെ……
പാറു എന്നെയും അവനെയും മാറി മാറി നോക്കുന്നു.

ഈശ്വരാ എനിക്ക് അഭിനയിക്കാനും അറിയില്ലേ……
“ഇവന് പ്രാന്താണാ….? ഒന്ന് പോ ചെക്കാ…..” ഞാനാണേ ….അതും പറഞ്ഞു ഞാൻ സ്കൂട് ആയി…ഓടി മുറിയിലെത്തുമ്പോഴും ഞാനറിയുന്നുണ്ടായിരുന്നു എന്റെ പ്രണയം ഞാൻ പോലുമറിയാതെ പുറത്താവാൻ തുടങ്ങിയിരിക്കുന്നു.

എന്റെ കാട്ടിക്കൂട്ടലുകൾ ആലോചിച്ചു എനിക്ക് ചിരിയും ഭയവും പിന്നെ പിന്നെ എന്തോ…എനിക്കറിയാൻ വയ്യേ…

ഞാൻ മൊബൈൽ എടുത്തു നോക്കി…ആദിയേട്ടൻ വിളിച്ചിരിക്കുന്നു. ഞാൻ അങ്ങോട്ട് വിളിച്ചു…..”എവിടായിരുന്നു ശിവകോച്ചേ നീ…..”

“ഞാൻ താഴേ ആയിരുന്നു….”

മൗനം…ഒന്ന് മിണ്ടുന്നില്ലലോ…എനിക്കാണേൽ ഒന്നും മിണ്ടാനും പറ്റുന്നില്ല…അവിടെയും എന്താ മൗനം.
പിന്നെ ആദിയേട്ടൻ ചിരിക്കുന്നുണ്ടായിരുന്നു….

“നീ എന്തിനാ ശിവാ ഇത്രയ്ക്കു ചുവക്കുന്നേ….മുമ്പൊന്നും കണ്ടപ്പോ ഇങ്ങനെയല്ലായിരുന്നല്ലോ…”

ഇത് തന്നെയല്ലേ കാശിയും പറഞ്ഞതു.ഞാൻ വേഗം കണ്ണാടിയിൽ നോക്കി. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
“എന്താണ് മൗനം…” ആദിയേട്ടനാണെ….

“എന്ത് മൗനം…ആനന്ദേട്ടനെ എങ്ങനെയറിയാം..? അന്നും ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ”
“പിന്നെന്താ…ചോദിക്കാത്തതു…..?”

“ഒലിപ്പീരാണല്ലേ ഉദ്ദേശം…ഒന്ന് പറയു….” ഞാനെ പ്രണയലോലിതയായി നിക്കുവാന്നെ…ഇനി ആദിയേട്ടനും കൂടെ ഒലിപ്പിക്കാൻ തുടങ്ങിയാൽ പണിയാകും…

“നീ ഒട്ടും റൊമാന്റിക് അല്ല…കേട്ടോ ശിവാ…….ഒന്ന് സെറ്റ് ആയി വരുമ്പോഴേക്കും വിഷയം മാറ്റും…”

“നമ്മൾ തുടങ്ങീട്ടല്ലേയുള്ളു ആദിയേട്ടാ……റൊമാന്റിക് ആവാൻ ഇനിയും ഒരുപാട് കാലം നമ്മുടെ മുമ്പിലില്ലേ…….”

“എന്റെശിവാ ഒരുപാട് മെച്യുർഡ് ആയല്ലോ…..ഗുഡ്….ആനന്ദ് എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകനാണ്….പിന്നെന്താ……തത്ക്കാലം അത്രേയുള്ളൂ…”

“എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞോ…പുള്ളിയും ഞാനും അത്ര രസത്തിൽ അല്ലേ..” ഞാൻ ഒന്ന് ചമ്മലോടെ പറഞ്ഞു…

ചെറിയ ചിരിയോടെ “അറിയാം” ആദിയേട്ടനാണെ…..

“ഞാൻ ഒന്നും ചെയ്തില്ല…പുള്ളിക്ക് ഒരു അലമ്പ് കൂട്ടുകാരനുണ്ടായിരുന്നു…അവൻ കാരണമാ….”

“എന്നെക്കാളും മോശമാണോ….അവൻ” കുസൃതി നിറഞ്ഞ ശബ്ദമാണ്…
ഞാൻ ഒരു നിമിഷം ആലോചിച്ചു….”രണ്ടും കണക്കാ തോന്നുന്നു…എനിക്കറിയില്ല….ഞാൻ പിന്നെ കണ്ടിട്ടില്ല….ആനന്ദേട്ടൻ പിന്നീട് മിണ്ടീട്ടില്ല…”

“മ്മ്…..അവനെ ഓർമ്മയില്ലേ…..”

“ഇല്ലാ…..അതൊക്കെ പോട്ടെ എന്റെ വീഡിയോ എടുത്തത് ആരൊക്കെയാ…..?പോലീസ് പിടിക്കുമോ….?”
“അത് എന്റെ ശിവകൊച് തന്നെ കണ്ടുപിടിച്ചാൽ മതി…പിന്നെ മോള് പണി കൊടുക്കാനൊന്നും പോണ്ടാ….അത് ചേട്ടൻ കൊടുത്തിട്ടുണ്ട്…..”

“ഒരു ക്ലൂ…..പ്ളീസ്……” ഞാൻ ചിണുങ്ങി..

“നോ വേ മോളേ…..നീ പണ്ടത്തെ സി ഐ ഡി …അല്ലേ ….അല്ലെങ്ങ്കിൽ നിന്റെ അമ്മയോട് പറഞ്ഞാൽ മതി….എല്ലാം സെറ്റ് ആക്കി തരും…നിന്നേക്കാളും മിടുക്കിയാ…”

ഞാൻ ചിരിച്ചു പോയി….

“അന്ന് പറഞ്ഞു ഒരു കുടുംബത്തിന്റെ കാര്യമാണ് എന്ന്…..അവരൊക്കെ സേഫ് ആയോ ആദിയേട്ടാ…”

“അവരെല്ലാം സുഖമായിരിക്കുന്നു…എല്ലാരേയും ഞാൻ പിന്നീട് പരിചയപ്പെടുത്തി താരാട്ടോ?”
“എല്ലാമൊന്നും എന്നോടു ആദിയേട്ടൻ പറഞ്ഞിട്ടില്ലാലോ….”

“എല്ലാം പറയാനും അറിയാനും ഇനിയും ഒരുപാട് കാലങ്ങൾ നമ്മുടെ മുമ്പിലില്ലേ ശിവാ….”

ഞാനും ചിരിച്ചു കൊണ്ട് മൂളി……

അന്നും കടന്നു പോയി. ഞാൻ അമ്പലത്തിൽ പോകാനായി അമ്മുവിനെ വിളിച്ചു അവളുടെ ശബ്ദത്തിൽ ഒട്ടും ഊർജ്ജമില്ലായിരുന്നു.

എനിക്കും കാശിക്കും കൂടെ അച്ഛൻ ഒരു സ്കൂട്ടി വാങ്ങിത്തന്നിരുന്നു.

വീഡിയോ വന്നതിൽ പിന്നെ അന്ന് ഞാൻ ആദ്യമായി ആണ് പുറത്തിറങ്ങുന്നത്..

ഞാൻ സ്കൂട്ടിയിൽ അമ്മുവിന്റെ വീട്ടിൽ പോയി.

അമ്മവും ഞാനും സ്‌കൂട്ടിയിലാണ് അമ്പലത്തിൽ പോയത്….ശരിക്കും വർത്തമാനം പറഞ്ഞു അമ്പലത്തിൽ നടന്നു പോകുന്ന സുഖം അത് ഒന്ന് വേറെ തന്നയാ..

(കാത്തിരിക്കുമല്ലോ)

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 19

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 21