Saturday, January 18, 2025
Novel

നിന്നോളം : ഭാഗം 25 – അവസാനിച്ചു

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


“അന്ന് കീറി കളഞ്ഞ ഫോട്ടം ആർടെയായിരുന്നു…

“ഓഓഓഓ……. അതോ……..

അവനൊരു നീട്ടലോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി ചിരിച്ചു…

“മ്മ്…. അതന്നെ…..

അവള് ഇടുപ്പിൽ കൈ കുത്തി നിന്ന് കൊണ്ട് പറഞ്ഞു

“അത് കോളേജിൽ ഉണ്ടായിരുന്ന ഒരു പെണ്ണിന്റെയാ…

സ്വാഭാവികമായി പറഞ്ഞു കൊണ്ടവൻ അവൾടടുത്തെക്ക് നടന്നടുത്തു…

“ലവാ….

പിറകിലേക്ക് നടന്നുകൊണ്ടവൾ കുറുമ്പൊടെ ചോദിച്ചു

“ഏഹ്ഹ്… നോ.…

“ഓഹോ…. പിന്നെ അവളുടെ ഫോട്ടോ മാത്രം എടുക്കാനും സൂക്ഷിച്ചു വയ്ക്കാനും മാത്രം തോന്നാനുള്ള കാരണം..

ഇതാണ് ഇ പെണ്പിള്ളേരുടെ കുഴപ്പം…..

“അയ്യോ…. അവളെന്റെ സീനിയറായിരുന്നു… ഞാൻ ജസ്റ്റ്‌ അവളുടെ ആ പോസ് കണ്ടപ്പോ ഒന്ന് ക്ലിക്കി എന്നേയുള്ളു…. എന്റെ കഷ്ടകാലത്തിന് ഞാനത് ഫോട്ടോകളുടെ കൂടെ വെച്ചും പോയി.. അല്ലാതെ ഒന്നുല്ല.. എന്റെ പൊന്നോ…

അവൻ അവൾക്ക് മുന്നില് തൊഴുകയ്യോടെ പറഞ്ഞു…

“ഇ പെൺപിള്ളേർ എന്ന് പറഞ്ഞാലേ അസൂയ കുശുമ്പന്റെയോകെ സൃഷ്ടാക്കളാണ്….ഓരോന്ന് ഒന്നിനൊന്ന് മെച്ചം…

തലകുടഞ്ഞു കൊണ്ട് ആദി നെറ്റിയിൽ കൈവെച്ചു നിന്നു…

“ഓ…. അപ്പോ കുറെ പെൺപിള്ളേരെ പരിചയം കാണുമല്ലോ….

“ആ… ഉണ്ടെടി…. കൊറേ ഇണ്ട്…. ഞാൻ പഴയ കാസിനോ ആയിരുന്നു…

ആദി മുണ്ട് മടക്കി ഉടുത്തു കൊണ്ട് സ്വാഭാവികമായി പറഞ്ഞു..

“ഓ…. കോയി…..

സരസു ചുണ്ട് കൊട്ടി..

“കോയി നിന്റെ…. എടി… എടി…മോഹനൻ മാമന്റെ മോളെ……

“എന്തോ…..

സ്വന്തം അപ്പന് വിളിച്ചിട്ടും അത് മനസിലാവാതെ അരുമയോടെ വിളി കേൾക്കുന്ന ഇവളെ ഞാനിനി എന്ത് പറയാനാ…

“നിന്റെ ചോദ്യങ്ങളൊക്കെ കഴിഞ്ഞോ…

“ഇല്ല…
ആദിയേട്ടൻ എന്തുകൊണ്ടാ കൃതിയെ ലൈൻ അടിക്കാത്തതു..

“എന്തെ ലൈനടിക്കണമായിരുന്നോ…

“ഹാ… അവള് കാണാനൊക്കെ കൊള്ളാല്ലോ.. പിന്നെ നിങ്ങളെ വലിയ കാര്യമൊക്കെയല്ലേ പ്രേമം മൂത്തു ഒരുമാതിരി സൈക്കോകളെയൊക്കെ പോലെ അല്ലായിരുന്നോ… എന്നിട്ടും…

“അങ്ങനെയെങ്കിൽ നീ ആരേ കെട്ടിയേനെ…. ഹും….

അവനൊരു നിമിഷം ചിന്തയിലാണ്ടു…

“ആ… അഭി… അവനെ കെട്ടുമായിരുന്നോ….അവനുംമുറച്ചെറുക്കൻ ആണല്ലോ…. മാമേടെ ആഗ്രഹം പോലെ നിന്നെ ദൂരേക്ക് പറഞ്ഞു വിടേണ്ടിയും വരില്ല…

“ഏയ്…. നോ……. “!!!!!!!!!!!!!!…

സരസു അവനോട് ശക്തമായി എതിർത്തു…കൊണ്ട് തല ഇരുവശത്തേക്കും ചലിപ്പിച്ചു

അഭി എനിക്ക് ഹരിയേട്ടനെ പോലെയാ…. മൈ ബ്രോ…. മൈ ചങ്ക്…അവനെ ഞാനെങ്ങനെ കല്യാണം കഴിക്കും

“കൃതി എന്റെ ഫ്രണ്ട് മാത്രമാ…. അപ്പോ അവളെ ഞാനെങ്ങനെ ലൈൻ അടിക്കും…

ചുമൽ പൊക്കി കൊണ്ട് ആദി ചോദിച്ചതും സരസു അവനെ നോക്കി പതിയെ തലയാട്ടി…

“ഇങ് വന്നേ..

അവനവളെ കൈയാട്ടി അടുത്തേക്ക് വിളിച്ചു..

“ഇപ്പോ എന്താ പ്രശ്നം…. ഞാനെന്ത് പറയണമെന്നാണ് എന്റെ ഭവതി ആഗ്രഹിക്കുന്നത്….

അവളുടെ ഇരുതോളിലും കൈയിട്ടു ചേർത്ത് നിർത്തി കൊണ്ടവൻ ചോദിക്കവേ അവൾ വെറുതെ കൈവിരലുകളുടെ ഭംഗി ആസ്വദിച്ചു കുനിഞ്ഞു നിന്നതേയുള്ളൂ ….

“വലിയ റൊമാന്റിക് ആയിട്ടൊന്നും എനിക്ക് പറയാനറിയില്ല….

ഭാഗ്യമോ നിർഭാഗ്യമോ തമ്മില് യാതൊരു ഇഷ്ടവും തോന്നാതിരുന്ന സമയത്ത് തന്നെ നിന്നെ ഇ ജന്മം മൊത്തം സഹിക്കാനുള്ള ടിക്കറ്റ് ദൈവം എനിക്ക് തന്നെ തന്നു…

ആദി കുസൃതിയോടെ പറയവേ സരസു അവനെ നോക്കി കണ്ണുരുട്ടി…

എങ്കിലും എന്റെ മനസ്സിൽ ആദ്യമായിട്ട് ഒരു പ്രേതെക ഇഷ്ടം തോന്നിയ ഒരു പെണ്ണ് നീയാണ്…

അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്തു കൊണ്ട് ഇരുകവിളുകളിലും തള്ളവിരൽ കൊണ്ട് പതിയെ തലോടികൊണ്ട് പറഞ്ഞു….

ഉള്ളിൽ എവിടെയൊക്കെ ആരോടെയൊക്കെയോ ഉള്ള വാശിയുണ്ടായിരുന്നു…..മനസിന്ഇഷ്ടപ്പെട്ട പഠനമേഖല.. ജോലി…. ഇതൊക്കെ നിഷേധിച്ചവരോടുള്ള ദേഷ്യം.. നീരസം… ജീവിതത്തിന് തന്നെ പ്രേതെകിച്ചു അർഥങ്ങൾ ഒന്നുമില്ലെന്ന് തോന്നിപോയി….എല്ലാവരും ജീവിക്കുന്നു ഞാനും ജീവിക്കുന്നു അത്ര തന്നെ… അതിനിടയിൽ നിന്റെ കുറുമ്പുകൾ ആസ്വദിക്കാറുണ്ടെങ്കിലും ശെരിക്കും അസൂയ കൊണ്ടുള്ള പ്രശ്നങ്ങളാണ് എനിക്ക് നിന്നോടുണ്ടായിരുന്നത്…നിനക്ക് സ്വന്തമായി തീരുമാനമുണ്ട്… ചിന്തകളുണ്ട്… ജീവിതശൈലിയുണ്ട് … ഒന്നും ആർക്ക് വേണ്ടിയും മാറ്റേണ്ട.. സ്വാതന്ത്ര്യമായി ജീവിക്കുന്നതിനേക്കാൾ കൂടുതൽ എന്താണ് ഒരു മനുഷ്യനെ ആശിപ്പിക്കുന്നത്…

അവനിൽ നിന്നൊരു ദീർഘനിശ്വാസമുയർന്നു…

അവളവന്റെ നെഞ്ചോരം ചാഞ്ഞുകൊണ്ടാ കരവാലയത്തിലേക്ക് ഒരു പൂച്ചകുഞ്ഞിനെ പോലെ ഒതുങ്ങി….

“ചിന്തകൾക്ക് സ്വാതന്ത്ര്യം കൂടി പോകുന്നതും കുഴപ്പമാണ് ആദിയെട്ടാ… ഓർമ്മയില്ലേ നാട് വിടാൻ നോക്കിയ എന്നെ…. ഞാനെന്റെ അച്ഛനെ പോലും അന്നൊരു നിമിഷം മറന്നു പോയി…..

അവളൊരു നിമിഷം നിശ്ശബ്ദതയായി…അത് മനസിലാക്കിയവണ്ണം അവനവളുടെ മുഖം പിടിച്ചുയർത്തി….

“അത്തരം പൊട്ടത്തരങ്ങളിൽ നിങ്ങളുടെ ബൂർഷ്യാസ്വഭാവം തന്നെയാ എനിക്ക് നല്ലത്…എങ്കിലേ എന്റെ തലയ്ക്കു ഇച്ചിരി വെളിവ് വരു…

തലയുയർത്തി താടിയിലായി നെറ്റി മുട്ടിച്ചുകൊണ്ടവൾ പറഞ്ഞു…

“നന്നായി.. ഇപ്പോഴെങ്കിലും മനസിലായല്ലോ എന്റെ സരസമ്മേ നിന്റെ തലയ്ക്ക് വെളിവ് ഇല്ലെന്ന്….

“യു……

അവളവന്റെ നെഞ്ചിൽ രണ്ടും കയ്യും കൊണ്ട് ചറപറന്ന് ഇടി കൊടുത്തു…

അവനവൾടെ കൈ പിടിച്ചു മാറ്റി പിറകിൽ ചേർത്ത് വയ്ക്കവേ മുഖം ചേർത്ത് നെഞ്ചിലൊരു കുഞ് കടി കൂടി കൊടുത്തവൾ…

“ഔ…. ഡി…പട്ടി…

“നീ പോടാ…

“പോടന്നോ….. ആഹാ… നിന്നെ ഇന്ന് ഞാൻ…

അവനവളെ ഒന്നുകൂടി വലിച്ചു നെറ്റിയോട് മുഖം ചേർത്ത് നിർത്തി…

അവന്റെ നോട്ടം തന്റെ അധരങ്ങളിലാണെന്ന് മനസിലാക്കി കുതറിയോടുന്നതിന് മുന്നേ അവനവയെ സ്വന്തമാക്കിയിരുന്നു….

നിലാവിനോടൊപ്പം അകത്തേക്ക് ഇരച്ചുകയറിയ തണുത്ത കാറ്റവരെ ഒന്ന് തലോടി പതിയെ പുറത്തു കടന്നു…

🙊നോക്കി നിൽക്കാതെ വീട്ടിൽ പോ പിള്ളേരെ… 🚶‍♀️🚶‍♀️

😚👩‍❤️‍👨😙

“ദേ… വായിച്ചു തന്നെ ഉത്തരം എഴുതണം… എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതുറപ്പ് വരുത്തി കൃത്യമായ ഉത്തരം തന്നെ കണ്ടെത്തനം..

സരസു അഭിക്കുള്ള നിർദേശം കൊടുത്തു കൊണ്ട് കയ്യിലെ ബാഗ് അവനെ ഏൽപ്പിച്ചു…

” ഒന്നും മറക്കരുത്…. ഏതൊക്കെ എവിടെയാണുള്ളതെന്ന് ഞാൻ പറഞ്ഞു തന്നിട്ടുണ്ട്…

അമ്മുവും അവനോടു പറയുന്നത് കേട്ട് ഹരി ആദിയെ നോക്കി…

“ഇതെന്താ സംഭവം… ഇവൻ എക്സാം ന് പോകുമ്പോഴൊക്കെ കാണാല്ലോ.. ഇവള്മാരാണോ അവനെ പഠിപ്പിക്കുന്നത്

“ഉവ്വ… ഒന്ന് പോടാ..രണ്ട് പെങ്ങന്മാരും കൂടി ഇന്നലെ പാതിരാത്രി വരെ ഇരുന്നു അവന് എക്സാം കൊണ്ട് പോവാൻ തുണ്ട് എഴുതുവായിരുന്നു… അതിന്റെ കാര്യമാ ഇങ്ങനെ വിളിച്ചു കൂവുന്നത്.. കഴിഞ്ഞ ഒരു വർഷത്തിന് ഇടയ്ക്ക് നടന്ന എല്ലാം എക്സാംനും ഇത് തന്നെയാ പതിവ്…

“ഇനിയും ഒരുത്തിയുണ്ടല്ലോ . അനു അവളെവിടെ..

“ഇവൻ കാരണം അമ്പലത്തിൽ ഭജന ഇരിക്കുവാ ആ കൊച് …പൂജിച്ചു പേനയും ചന്ദനവും പ്രസാദവും കൊണ്ട് ഇപ്പോ എത്തും..

“ആ…. ധാ… വരുന്നു….

ഗേറ്റിനരികിൽ പ്രത്യക്ഷമായ അനുവിന്റെ തല ചൂണ്ടി ആദി പറഞ്ഞു..

“ഞാൻ താമസിച്ചാ…

കയ്യിലെ സാധനങ്ങൾ അവരെയേൽപ്പിച്ചു കൊണ്ട് അനു ചോദിച്ചതും ആദിയും ഹരിയും പരസ്പരം നോക്കി ചിരിച്ചു…

🦋🌹🦋

“പെൺകുട്ടിയെ… വിളിച്ചോളൂ….

പൂജാരി പറയവേ താലപൊലിയുടെ അകമ്പടിയോടെ മഞ്ഞയിൽ ഇളംപച്ച കലർന്ന കാഞ്ചിപുരം വിവാഹ സാരിയിൽ അനു നടന്നു വരുന്നത് അഭി നോക്കി നിന്നു…

അങ്ങനെ രണ്ട് വർഷത്തോളം നീണ്ടു നിന്ന സപ്പ്ളി എക്സാം യുദ്ധം അഭി വിജയിച്ചിരിക്കുവാണ് സുഹൃത്തുക്കളെ… ചക്ക വീണു മുയല് ചത്തെന്ന പോലെ അവനെ ജോലിക്കെടുക്കാനും ആളുണ്ടായി..

ഒരേ പോലെയുള്ള ചുവന്ന സിമ്പിൾ വർക്ക്‌ സാരിയണിഞ്ഞു സരസുവും അമ്മുവും സിയയും അവന് പിറകിൽ നിൽപ്പുണ്ടായിരുന്നു…. തൊട്ടടുത്തായി ആദിയും ഹരിയും ദത്തനുമുണ്ടായിരുന്നു…. ജൂനിയർ നീലിമയുടെ കയ്യിലും… സ്വന്തമായി പേരക്കുട്ടികൾ ഇല്ലെന്ന സങ്കടം അവനെ ലാളിച്ചു അവരങ് തീർത്തു..

എല്ലാവരുടെയും സാനിധ്യത്തിൽ പൂജാരി കൊടുത്തു താലി അനുവിന്റെ കഴുത്തിൽ മൂന്നു തവണ മുറുക്കി കെട്ടി ലവലേശം നാണിക്കാതെ അവളുടെ കവിളിലൊരു ഉമ്മ കൂടി കൊടുത്തവൻ… അനു ചമ്മലോടെ നാക്ക് നീട്ടികൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു

ഹരി അമ്മുവിനോട് അനുവിനെ കണ്ണുകൾ കൊണ്ട് കാണിച്ചു കൊടുത്തതും അവളുടനെ ലജ്ജയോടെ മുഖം തിരിച്ചു…

സദ്യക്ക് ഞങ്ങൾ പിള്ളേര് സെറ്റ് മൊത്തം ഒരുമിച്ചായിരുന്നു…. കുടുംബത്തിലെ അമ്മായിമാരെ പോയിട്ട് അമ്മമാരേ കൂടി അങ്ങോട്ട്‌ അടുപ്പിച്ചില്ല…
മാടൻ കുറച്ചു മസിൽ ഒക്കെ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും സിയഉൾപ്പെടെ ഞങ്ങളുടെ കൂടെ അലയ്ക്കാൻ തുടങ്ങിയതും അങ്ങേര് ചിരിയിൽ തുടങ്ങി അവസാനം വാ പൂട്ടില്ല എന്ന സ്ഥിതിയായി..

വധുവും വരനും ഇറങ്ങാൻ നേരം ആർക്കുമാർക്കും സങ്കടം തോന്നിയില്ല… സന്തോഷത്തോടെ തന്നെ ഗോപൻ മാമയും ദേവുമ്മയും അവളെ ഞങ്ങളെക്കൂടെ വിട്ടു..

വലതുകാല് വെച്ച് രണ്ടാമത്തെ മരുമോളായി അനു കൂടി വീട്ടിലേക്ക് കയറി വന്നതോടെ വീട്‌ ശെരിക്കും ഒരു പൂരപറമ്പ് പോലെയായി…

ആളും ബഹളവും..

കൃതിയെ ഒരു അമേരിക്കൻ സായിപ്പ് കൊത്തികൊണ്ട് പോയി… പ്യാവം അങ്ങേരുടെ വിധി…

ഞങ്ങളുടെ പാരവെപ്പ് കൊണ്ട് കുടുംബാസൂത്രണം വെള്ളിത്തിലാവുമെന്ന് പേടിച്ചിട്ടോ ജോലിക്ക് ഓഫർ കിട്ടിയത് കൊണ്ടോ മാടൻ അമേരിക്കക്ക് കെട്യോളെയും കുഞ്ഞുമായി സ്ഥിരതാമസം ഉറപ്പിച്ചപ്പോൾ ഗോപമാമ ഗൾഫ് ലെ ജോലി മതിയാക്കി നാട്ടിൽ അച്ഛനോടൊപ്പം പറമ്പിലിറങ്ങി…

ജൂനിയർ പോയതിന്റെ സങ്കടം എന്റെ അമ്മയ്ക്കായിരുന്നു കൂടുതൽ….

അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു നാളിത്രയായെന്ന് പറഞ്ഞു പേരകുട്ടികളുടെ കാര്യത്തിൽ അമ്മ പതം പറഞ്ഞു പരാതി പറഞ്ഞിരിക്കെ കല്യാണം കഴിഞ്ഞു രണ്ടു മാസമാവേ മുന്നേ അനു ഒന്ന് തലകറങ്ങി വീണു…

ചെക്കൻ പണിപറ്റിച്ചു..

അനുവെങ്കിൽ അനു എന്ന് വിചാരിച്ചു എല്ലാരും കൂടി അവൾക്ക് പിന്നാലെ ഓരോന്ന് തീറ്റിപ്പിക്കവെ ഞാനൊന്ന് വാള് വെച്ചു..

സംഗതി അവൾക്കുള്ളത് കയ്യിട്ട് വാരി വയറു പണി തന്നതാണെന്നാണ് ഞാനുൾപ്പടെ എല്ലാവരും വിചാരിച്ചതെങ്കിലും ചെക്ക് ചെയ്യണമെന്ന് ആദിയേട്ടൻ ഒരേ നിർബന്ധത്തിൽ നിന്നു..

പുള്ളിടെ വാക്ക് കേട്ട് പ്രേഗ്നെൻസി കിറ്റ് കയ്യിൽ വാങ്ങിക്കുമ്പോ എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലെങ്കിലും ആ കണ്ണുകളിൽ പ്രതീക്ഷയേക്കാൾ ആത്മവിശ്വാസമായിരുന്നു നിറഞ്ഞു നിന്നത്..

അതിലോട്ടു കണ്ണുംനട്ടിരിക്കവേ ദാണ്ടെ തെളിഞ്ഞു വരുന്നു രണ്ട് വര…

എല്ലാരും തലകറങ്ങി ഗർഭിണിയാണെന്ന് തിരിച്ചറിയുമ്പോൾ ഞാൻ തിരിച്ചറിഞ്ഞ ശേഷമാണ് തലകറങ്ങി വീണത്…

ബോധം വീണതും ആളും പരിസരവും നോക്കാതെ ഞാനെന്റെ കൊച്ചിന്റെ അച്ഛനെ കേറി ഉമ്മിച്ചതും ഞങ്ങളെക്കാൾ സന്തോഷം മറ്റുള്ളവർക്കായായിരുന്നു…

ശെരിക്കും ഞെട്ടിപ്പോയത് പിന്നീട് നടന്ന മന്ത്‌ലി ചെക്ക്അപ്പിലായിരുന്നു…

ഒന്നല്ല… രണ്ടല്ല… മൂന്നു പേരാണ് ഉള്ളിലുള്ളത്…

ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി വാ പൊത്തവെ ഞാനാണേങ്ങാനും കിളി പോയി ഇനിയും തലകറങ്ങി വീഴുവോ എന്ന് പേടിച്ചിട്ടാണെന്ന് തോന്നുന്നു ആദിയേട്ടൻ എന്നെ ചേർത്ത് പിടിച്ചിരുന്നു…

“ഞങ്ങൾ അസ്വസ്ഥരാണ്…..

അഭി താടിക്ക് കയ്യും കൊടുത്തിരുന്നു സരസുവിനെ നോക്കി പറഞ്ഞു…

“ന്താ പ്രശ്നം…

“പിള്ളേരുടെ കാര്യത്തിലെങ്കിലും അവനോട് ജയിക്കണം എന്ന് വിചാരിച്ചിരുന്നതാ… ശോ… ഇനിയിപ്പോ എന്ത് ചെയ്യും…

“എടാ… എടാ… കെട്ട് കഴിഞ്ഞു ആറു മാസം എങ്കിലും അയോടാ…

ഹരി അവനെ കളിയാക്കി…

“എത്ര നാള് ആയെന്നല്ല… കുറച്ചു സമയം കൊണ്ട് എത്ര നേടി എന്നുള്ളതാണ് കാര്യം മിഷ്ടർ… സാരില്ല.. അടുത്ത പ്രാവിശ്യം ഇരട്ട പഴം രണ്ട് നേരം കഴിച്ചിട്ടാണെങ്കിലും ഞാനെന്റെ ടാർഗറ്റ് അച്ചീവ് ചെയ്യും…

“എന്റെ കൃഷ്ണ… ഇതിലും മത്സരമോ…

അമ്മു അന്തം വിട്ട് അവനെ നോക്കിയിരുന്നു…

അവനാണെങ്കിൽ ഇതൊക്കെയെന്ത് എന്നർത്ഥത്തിൽ അവളെ നോക്കി..

കുഞ്ഞുങ്ങളുടെ അനക്കം ഞാനാദ്യമായി അനുഭവിക്കവേ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല… രാത്രിയിൽ എന്റെ ഉദരത്തിൽ ചുണ്ട് ചേർത്തു കൊണ്ടുള്ള ആദിയേട്ടന്റെ വിശേഷപറച്ചിൽ ഞാനൊരു കൗതുകത്തോടെ കേട്ട് കിടന്നു…

എനിക്ക് എട്ടാം മാസവും അനുവിന് ഏഴും ആയിരുന്ന സമയത്താണ് ഹരിയേട്ടനും അമ്മുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്… അത്കൊണ്ട് തന്നെ കല്യാണം പൊളിപൊളിക്കാൻ പോയിട്ട് കൊണ്ടിരുത്തുന്നടുത്തു നിന്ന് ഒന്നനങ്ങാൻ പോലും ഞങ്ങളുടെ കെട്യോന്മാർ സമ്മതിച്ചില്ല…

അമ്മുവിന്റെ ആഗ്രഹം പോലെ തന്നെ ജോലി കിട്ടി പിറ്റേ ദിവസം തന്നെ കണ്ണേട്ടൻ അവളെ കാണാൻ ആശുപത്രിയിൽ എത്തി…

ആരുടെയോ കയ്യിൽ നിന്ന് തല്ലും വാങ്ങി ആടിയ പല്ലുമായി എത്തിയ അങ്ങേരുടെ അല്പം ഒന്ന് ഇളകിയ മുൻവശത്തെ പല്ലുകൾ പറിച്ചെടുത്തു പെണ്ണ് സുന്ദരനാക്കി വിട്ടു.. ഒന്ന് ചിരിക്കേണ്ട കാര്യമേ ഉള്ളു ശുദ്ധവായു ഫ്രീയാ…😁

പിന്നീടുള്ള ഉള്ള ഒത്തുകൂടലിൽ അങ്ങേര് വിഷയമാകവേ അന്നത്തെ അടി പെങ്ങൾക്ക് വേണ്ടിയുള്ള ആങ്ങളമാരുടെ വിവാഹസമ്മാനമാണെന്ന് അറിയാൻ കഴിഞ്ഞു.. ഒപ്പം നാട്ടിലെ പെൺപിള്ളേരെ മുഴുവൻ മുട്ടായി വാങ്ങി കൊടുത്തു പാട്ടിലാക്കിയ ഒരു കോഴി കഥ കൂടി…

 

അയാൾ തന്നെയാണ് ന്റെ ദിവ്യ പ്രേമകഥ ഹരിയേട്ടനോടും ആദിയേട്ടനോടും കാര്യങ്ങൾ വിളിച്ചു കൂവിയതെന്നും അങ്ങനെ ഉണ്ടായ വഴക്കും പിണക്കവും കൂടി അറിയവേ ഞാൻ ആദിയേട്ടന്റെ കൈകളിൽ കൈ കോർത്തു കൊണ്ട് കണ്ണുകൾ കോർത്തു കൊണ്ട് മാപ്പ് പറയവേ പുള്ളി കുസൃതിയോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ നിറവയറിലേക്ക് നോക്കതും ഞാൻ ചിരിയോടെ മുഖം പൊത്തി…

👨‍👩‍👧‍👦👩‍❤️‍👨👨‍👩‍👧‍👧

“പൊന്നുസേ…. അമ്മ എവിടാ…

ആദി കണ്ണാടിയിൽ നോക്കി തല ചീകിക്കൊണ്ട് ചോദിച്ചു

“അമ്മ…. അതുകളയിൽ ഉണ്ടച്ചേ…

ബെഡിൽ കളിക്കുടുക്കയിൽ മിട്ടു മുയലിനു വഴി കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന മൂന്നു വയസുകാരി സാദികാ എന്ന നമ്മുടെ ജൂനിയർ സരസമ്മ തലയുയർത്തി..അവനെ നോക്കി പറഞ്ഞു..

“ഇവളെവിടെ എന്തെടുക്കുവാ…. എടി…. സരസു…..

ആദി നീട്ടി വിളിച്ചു …

ഇതേ സമയം അടുക്കളയിൽ

“ദേ ഇങ്ങനെ കഴിക്കണം….

മുന്നിലേ..പാത്രത്തിൽ നിന്ന് പാല്കഞ്ഞി കോരികുടിച്ചു കൊണ്ട് സരസു കിച്ചനോട് പറഞ്ഞു..

അടുത്തയാളുടെ പാത്രത്തിൽ നിന്ന് കോരി കുടിച്ചു കൊണ്ട് അവൾ കാണിച്ചു കൊടുത്തു…

ഇ അഞ്ചു കുരുപ്പുകൾ കാരണം എന്റെ ഭക്ഷണക്രമങ്ങൾ ഇപ്പോ ഗുദഹുവായാണ്.. അപ്പോ പിന്നെ ഇതേ നിർവർത്തിയുള്ളു… പിള്ളേരുടെ പത്രത്തിന്ന് കയ്യിട്ട് വാരാതെ…. വാരുക…

രണ്ടെണ്ണം എന്റെ സ്വന്തം പ്രൊഡക്ടുകളാണ്…. കിച്ചനും വിച്ചനും…. മുരട്ടകളിലെ പരട്ടകൾ.. പിന്നൊരുത്തിക്ക് ഭക്ഷണം തിന്നിലെല്ലം നോ കുഴപ്പം.. എന്തെങ്കിലും ബുക്ക്‌ കിട്ടിയാൽ മതി… കൊച്ചെങ്ങാനും മാറിപ്പോയോ എന്ന് സംശയം തോന്നിയെങ്കിലും പെണ്ണിന്റെ ലുക്ക്‌ കാണുമ്പോ അതില്ല… എന്നെ പോലെ മുടിഞ്ഞ ഗ്ലാമറാ.. ശോ 🙈.തുമ്പിന്നും പാറ്റെന്നൊക്കെ ഇടാനായിരുന്നു ആദിയേട്ടന് താല്പര്യം.. എന്തിന് കൊച്ചിനെ കളിയാക്കണമെന്ന് വെച്ച് ഞാനത് പൊന്നിയാക്കി…

പിന്നെ രണ്ടെണ്ണം നമ്മടെ അഭികുട്ടൻ ആൻഡ് അനുവിന്റെ പ്രോഡക്ടസ്

സച്ചുവും മിന്നുവും..

അമ്മുവിന്റെയും ഹരിയേട്ടന്റെയും പ്രിയപ്പെട്ട കുട്ടൂസ് കൂടി ഉണ്ട് കേട്ടോ…

എല്ലാത്തിനെയും നോക്കാൻ ഇ പാവപെട്ട ഞാനും.. അനുവിന് നോക്കാൻ ഒരു കുഞ്ഞാമിയുണ്ട്.. ആറു മാസം ആയിട്ടേ ഉള്ളു.. കൂട്ടത്തിൽ കൂട്ടറായിട്ടില്ല.. അവനാണെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും അവളെ ലേബർ റൂം വിസിറ്റിനു കൊണ്ട് പോയിലെല് ഒരു സമാധാനമില്ല…

അമ്മുവും ഹരിയേട്ടനും ജോലിക്ക് പോകുമ്പോ കുട്ടുസും ഇവിടെ കൂടും…

അച്ഛമ്മയും അമ്മാമയും തലകുത്തി മറിഞ്ഞു നോക്കിയാലും എന്നെ കണ്ടാൽ പിന്നെ പിള്ളേര് എനിക്ക് ചുറ്റും വട്ടം കൂടും… ഞാനവർക്ക് സ്വന്തം സരസുവമ്മയാണ്…

പതിയെ പതിയെ ഞാനും ആ പേരിനൊപ്പം പൊരുത്തപെട്ടു… പൊന്നൂസ് മാത്രം അപ്പഴും അമ്മയെന്നെ വിളിക്കൊളു….

“സരസു……

ആദിയേട്ടനാണ്…. പിള്ളേരെ പോലെ ഇങ്ങേർക്കും രാവിലെ എന്റെ മുഖം കണ്ടിലെല് ഒരു തൃപ്തി ഇല്ല..ചീപ്പ് എവിടെ കണ്ണാടി എവിടെന്നൊക്കെയുള്ള ചെറിയ കാര്യങ്ങൾക്ക് പോലും ഞാൻ ചെല്ലണം

“സരസു….. !!!!

വിളിയുടെ വോള്യം കൂടിട്ടുണ്ട്… അപ്പോ ഞാൻ പോയി എന്താന്നൊച്ച എടുത്തു കൊടുക്കട്ടെ…. നിങ്ങൾ ആ പിള്ളേരെ ഒന്ന് നോക്കിയെര് കേട്ടോ….

നോക്കിക്കോളൂട്ടോ ഞാൻ പോവാ… 😁എന്റെ രണ്ടാമത്തെ തുടർകഥ…. എന്റെ സരസുവിനെയും വ്യാധിയെയും അഭിയേയും അനുവിനെയും അമ്മുവിനെയും ഹരിയേയും ഒക്കെ സ്വീകരിച്ച തുടർന്നെഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും ഒത്തിരി ഒത്തിരി നന്ദിയുണ്ട്….😘😘😘😘

അവസാനിച്ചു

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 14

നിന്നോളം : ഭാഗം 15

നിന്നോളം : ഭാഗം 16

നിന്നോളം : ഭാഗം 17

നിന്നോളം : ഭാഗം 18

നിന്നോളം : ഭാഗം 19

നിന്നോളം : ഭാഗം 20

നിന്നോളം : ഭാഗം 21

നിന്നോളം : ഭാഗം 22

നിന്നോളം : ഭാഗം 23

നിന്നോളം : ഭാഗം 24