Thursday, June 13, 2024
Novel

നിന്നോളം : ഭാഗം 3

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

Thank you for reading this post, don't forget to subscribe!

അഭി കണ്ണ് തുറക്കുമ്പോ അടുത്തായി തന്നെ അവനെ ഉറ്റുനോക്കികൊണ്ട് സരസു ഇരിപ്പുണ്ടായിരുന്നു…..

അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു മുറിയിൽ… അല്ലെങ്കിലും അവൾക്ക് മാത്രമേ തന്നോട് സ്നേഹമുള്ളു…

“സരു…..

“പ്ഫാ….. സരു അല്ല കുരു….

“എടി…..

“യു ബ്ലഡി ചീറ്റ്…. നീ എന്നെ ചതിക്കുവായിരുന്നല്ലേ… തട്ടുദോശ വാങ്ങി വരുവാണെന്ന് പറഞ്ഞിട്ട്…. ഒരു കോലുമുട്ടായി പോലും വാങ്ങാതെ കള്ളും കുടിച്ചോണ്ട് കൊറേ നാറിയ തുണിയും ബാഗിലിട്ട് വന്ന ചട്ടിതലയാ….. നിന്നെ ഞാനിന്ന് കൊല്ലുമെടാ…..

അവളവന്റെ കൊങ്ങയ്ക്ക് പിടിച്ചു…കൊണ്ടവനെ ഉലച്ചു കൊണ്ടു പറഞ്ഞു

“എ…. എ.. ഡി…സോറി….പി…ടി വി…ടെടി….. എടാ…. ഒന്ന് പറ..യടാ…..

ശബ്ദം കേട്ട് ആദി വാതിലിനരികെ വന്നതും അഭി അവനോട് പറഞ്ഞു

ആദി ചിരിച്ചോണ്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല…

ഒരുവിധത്തിൽ അവള്ടെന്നു രക്ഷപെട്ടു അഭി ബാത്‌റൂമിൽ ഓടി കയറി…

“വാതില് തുറക്കാടാ കള്ളാ…

“ഇല്ല…. ചത്താലും തുറക്കുലേടി തെണ്ടി…

അവൻ വാതിൽ ശക്തിയായി പിടിച്ചു വെച്ചു കൊണ്ട് വിളിച്ചു പറഞ്ഞു

“എങ്കിൽ ഞാൻ പോയി മാമയെ വിളിച്ചോണ്ട് വരാം…പുന്നാര മോൻ ഇന്നലെ വെള്ളമടിച്ചു വന്നത് മുതൽ സപ്പ്ളി എഴുതാനെന്നും പറഞ്ഞു മണാലിക്ക് ടൂർ പോയത് വരെ ഞാൻ പറയാം

“എടി… സാമദ്രോഹി…. ഒരു തട്ടുദോശയ്ക്ക് ഇത്രെയും വേണോ….

“വേണം… ഭക്ഷണതെ ആര് അപമാനിച്ചാലും ഞാൻ ഷെമിക്കില്ല….

“പൈസ ഇല്ലായിരുന്നുണ്ടല്ലേ…. ടി…നീ ഇതവണത്തേക്ക് ക്ഷെമി….ഇന്ന് രാത്രി തന്നെ ഞാൻ വാങ്ങിച്ചു തരാം…. പൊന്നുമോളല്ലേ… അച്ഛനെ വിളിക്കല്ലെടി….

സരസു ഒന്നാലോചിച്ചു…. അഭിയെ പൊക്കിയെടുക്കുന്നതിന് ഇടയ്ക്ക് വ്യാധിയുടെ കയ്യിന്നു ഫോൺ തട്ടിപ്പറിച്ചോണ്ട് വലിയ കൊഴപ്പമില്ല… അങ്ങേരുടെ കയ്യിൽ തെളിവില്ലല്ലോ….എങ്കിലും ഇതിനി ആരോടെങ്കിലും പറയുവോ…. ഹരിയേട്ടനെങ്ങാനുംഅറിഞ്ഞാൽ ന്റെ കൃഷ്ണ… ന്റെ മാനം……

ഓ…. എന്തോ മാനം…. ഇതൊക്കെ എല്ലാരും കണ്ടിട്ടുള്ളതല്ലേ…..

എന്തോന്ന് എന്റെ മാനമോ….ദേ എന്റെ മനസാണെന്നൊന്നും നോക്കില്ല അനാവശ്യം പറഞ്ഞാലുണ്ടല്ലോ

ഓഹ്….എന്റെ കൊച്ചേ ഞാൻ പറഞ്ഞത് ആ പാട്ടിന്റെ കാര്യമാണ്….

ലോ…… ലങ്ങനെ…… അതന്നെ…. അപ്പോ അത്രേയുള്ളൂ….. ഇതൊക്കെ സർവസാധാരണം…

“വോകെ…. സമ്മതം… പക്ഷെ ഇന്നും എന്നെ പറ്റിക്കരുത്…

“ഇല്ലാ…… ന്റെ സാരുവനെ സത്യം….

വാതിൽക്കൽ തലയിട്ടു കൊണ്ട് അവൻ പറഞ്ഞു

സരസു മുറിക്ക് പുറത്തേക്കിറങ്ങവേ ആദി അവളെ നോക്കി ആക്കി ചിരിക്കുന്നുണ്ടായിരുന്നു…..

അവനെയൊന്ന് രൂക്ഷമായി നോക്കിക്കൊണ്ടവൾ പുറത്തേക്ക് പോയി….

🦹😂🦹‍♂️

“വേദനയുണ്ടോടാ….

ഹരി അടുത്തു വന്നിരുന്നു കൊണ്ട് അഭിയോട് ചോദിച്ചു

“പിന്നെ….. തലയിൽ കിണ്ടി കൊണ്ടേറ് കൊള്ളുമ്പോ നല്ല സുഖമാണല്ലോ….

സരസുവും അനുവും കുനിഞ്ഞിരുന്നു ചിരിക്കാൻ തുടങ്ങി…

കുളക്കടവിലായി അവർ….

“അല്ല എന്തായിരുന്നു സംഭവം….

“ആ…. എനിക്കും വെക്തമായി ഒന്നും ഓർമയില്ല… ഗേറ്റ് കടന്നു വന്നതും ഒരു കിണ്ടി വന്ന് മണ്ടയിൽ കൊണ്ടു…എന്റെ തലയിലെ വെളിച്ചം ഒക്കെ അതോടു കൂടി ഹോ ഗയാ… ഹോ ഗയാ…. പിന്നെ ഇന്ന് രാവിലെയാ എല്ലാം ഒന്ന് ക്ലിയർ ആയത്….

“എന്നാലും ഒരു കിണ്ടി കൊണ്ടെന്നു പറഞ്ഞു ഒറ്റ രാത്രി യും ബോധം കെട്ടു കിടക്കോ….

ഹരി ആലോചനയുടെ താടി ഉഴിഞ്ഞു….

സരസു അഭിയെ നോക്കിയതും അവനവളെ നോക്കി ഇളിച്ചു കാണിച്ചു

തെണ്ടി…. വെള്ളമടിച്ചു പാതി ബോധത്തിൽ വന്നതും പോരാ ഇരുന്നു കിണിക്കുന്നു…

“ആഷിക്ക് ബനായ…… ആഷിക്ക് ബനയാ…..

ഇതിപ്പോ എവിടെന്നാ ഇ കാളരാഗം…..

സരസു തിരിഞ്ഞു നോക്കിയതും… ഏറ്റവും മേലെ പടിയിൽ ഇരുന്നു കൊണ്ട് പാടുന്ന ആദിയെ കണ്ടു…

ബനാന അല്ല ആപ്പിള്…… കാലൻ

ഇങ്ങേര് ഇത് എന്തിനുള്ള പുറപ്പാടാ… ന്റെ കൃഷ്ണ…

“ന്തോന്നെടേയ് പതിവില്ലാതെ പാട്ടൊക്കെ

“പതിവില്ലാതെ പലതും കാണുമ്പോ പതിവില്ലാതെ പലതും ശീലമാകും…അല്ലെ സരസു

സരസു തിരിച്ചെന്തെങ്കിലും പറയുമെന്ന് എല്ലാവരും കരുതിയെങ്കിലും അവളുടനെ മുഖം തിരിച്ചു…എഴുനേറ്റു പോയി… പിറകെ അനുവും

ഹരി അഭിയെ ഇതെന്തോന്ന് എന്നർത്ഥത്തിൽ നോക്കി..

“എനിക്കി രക്തത്തിൽ പങ്കില്ല അളിയാ…..സാധ്യത വെച്ച് നോക്കിവാണെങ്കിൽ ഇതിന്നലെ രാത്രി എന്റെ ബോധം പോയതിന് ശേഷമുള്ള എന്തോ ആണ്… ഞാനെന്തായാലും പോയിട്ട് ബരാം…..

അഭിയും അവളുടെ പിറകെ പോയി….

🤦😇🤦
ദിവസങ്ങൾ പിന്നെയും കടന്നു പോയി… അഭിയും അനുവും കാര്യങ്ങൾ ചോദിച്ചറിഞ്ഞു ആദ്യമൊക്കെ അവളെ കളിയാക്കിയെങ്കിലും പിന്നീട് അവരും അത് വിട്ടു….

ആദി മാത്രം ഇടയ്ക്കിടെ അവളെ ദേഷ്യംപിടിപ്പിക്കാനായി പാട്ടു പാടി നടന്നെങ്കിലും അവളത് മൈൻഡ്ആക്കില്ല….

😊🥰😊

ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് ഒരു പെൺകുട്ടി അവരടുത്തേക്ക് വന്നത്

“അനു… നിന്നെ അരവിന്ദ് അനേഷിക്കുന്നുണ്ട് കേട്ടോ..

അനു വെറുതെ തലയാട്ടുക മാത്രം ചെയ്തു….

കോളേജ് ചെയര്മാനാണ് അരവിന്ദ്….

“എന്തോ പണിയെടുപ്പിക്കാനാണ് ഇ വിളി

ആ പെണ്ണ് പോയതും അനു സരസുവിനോട് പറഞ്ഞു

“അത് പിന്നെ അങ്ങനാണല്ലോ…. ദേ… കഴിഞ്ഞ പ്രാവശ്യതെ പോലെ ഇതിന് എന്നെ പ്രതീക്ഷിക്കണ്ട… ഞാൻ വരൂല….ആ എരിപൊരി വെയിലത് പോസ്റ്റർ ഒട്ടിക്കാൻ വന്ന് വിയർത്തൊലിച്ചു എന്റെ ഗ്ലാമർ ഒക്കെ പോയി….

“എങ്കിൽ പിന്നെ ഞാനും പോണില്ല…. എനിക്ക് വയ്യ ഒറ്റയ്ക്ക്….

“എങ്കിൽ ഒക്കെ….

വൈകിട്ടു കോളേജ് വിട്ട് പുറത്തേക്ക് നടക്കവേ ഗ്രൗണ്ടിന് അടുത്തുള്ള കണിക്കൊന്നയ്ക്ക് കീഴിലായി ഇരിക്കുന്ന അരവിന്ദിനെയും കൂട്ടരെയും കണ്ടതും രണ്ട് പേരും മാനത്തു നോക്കി നടക്കാൻ തുടങ്ങി…

“സരസമ്മേ………….. പൂയ്………

കൂട്ടത്തിൽ ഒരുത്തൻ ഉറക്കെ വിളിച്ചതും അവിടുള്ളവരൊക്കെ അവളെ നോക്കി ചിരിക്കാൻ തുടങ്ങി…

സരസു ചാടിത്തുള്ളി അവന്മാരുടെ അടുത്തെത്തിയതും പേര് വിളിച്ചവൻ അരവിന്ദിന്റെ പിറകിൽ ഒളിച്ചു….

“പ്ഫാ…. നാറി…. സരസമ്മ നിന്റെ കുഞ്ഞമ്മ…..

“കൂൾ സരസു കൂൾ….

“ദേ അരവിന്ദേ…. ഞാൻ പലവട്ടം നിങ്ങളോടൊക്കെ പറഞ്ഞിട്ടുണ്ട് എന്നെ ഇ പേര് വിളിക്കരുതെന്ന്…. കാൾ മി സരാ

“ഒക്കെ… എന്റെ സരെ…. ദേ നിന്റെ ഇ കൂട്ടുകാരിയെ ഒന്ന് കാണാൻ ഇതേ വഴിയുണ്ടായിരുന്നുള്ളു… അതുകൊണ്ട് വിളിച്ചു പോയതാ…. സോറി….

അവൾടടുത്തു നിൽക്കുന്ന അനുവിനെ ചൂണ്ടി അവൻ പറഞ്ഞു

“പണിയെടുക്കുന്ന ഒരു പണിക്കും ഞങ്ങളില്ല…..

അനു പറഞ്ഞൊഴിഞ്ഞു

“അങ്ങനെ പറയരുത്…. ഒന്നുല്ലെങ്കിലും നീയൊരു സഖാവിന്റെ മോളല്ലേടി…

“അതൊക്കെ മുമ്പല്ലേ… ഗോപൻ അങ്കിൾ ഇപ്പോ ഗൾഫിൽ അല്ലെ….

“എന്നാലും സഖാവിന്റെ മോള്… ഇവൾ അല്ലതാവോ..

അനുവും സരസുവും മുഖത്തോട് മുഖം നോക്കി…

“എന്താ കാര്യം…

“കാര്യം വളരെ സിമ്പിൾ ആണ്…വാർഷികത്തോട് അനുബന്ധിച്ചു നമ്മൾ അനാഥാലയത്തിൽ ഉച്ചയൂണ് കൊടുക്കുന്നതിനെ പറ്റി മുന്നേ തീരുമാനിച്ചിരുന്നു…. ഒരാൾ അതിന് ഡോനെഷൻ തരാനും സമ്മതിച്ചതാ….

“അതിനെന്താ…. ഞങ്ങളുടെ പൂർണ പങ്കാളിത്തം അതിനുണ്ടാവും….

സരസു സന്തോഷതോടെ പറഞ്ഞു

“നീ ഉദേശിച്ച പങ്കളിത്തം എനിക്ക് മനസിലായി…

😁….അവളവനെ നോക്കി വെളുക്കെ ചിരിച്ചു….

“കാര്യം എന്താണെന്ന് വെച്ചാൽ…. ഇപ്പോ ഡോനെഷൻ തരാന്ന് പറഞ്ഞ തെണ്ടി.. മൊത്തത്തിൽ ഉഴപ്പുവാണ്… ഒരുത്സഹകുറവ്…. ഞങ്ങളിപ്പോ തന്നെ രണ്ടു മൂന്നു വട്ടം പുള്ളിയെ കാണാൻ പോയി… അങ്ങേരാണെങ്കിൽ ഓരോ കാരണം ഉണ്ടാക്കി തെന്നി മാറി നടക്കുവാണ്…

“അതിനിപ്പോ ഞങ്ങളെന്ത് ചെയ്യാനാ…. നിങ്ങൾ തടിമിടുക്കുള്ള ആണ്പിള്ളേര് അല്ലെ…. പോയി കുത്തിനു പിടിച്ചു വാങ്ങിക്ക്… അല്ലെങ്കിൽ വേറാരെങ്കിലും സംഭാവന തരാൻ തയാറുണ്ടോന്ന് അനേഷിക്ക്…

“അതൊന്നും നടക്കില്ലെടി… അങ്ങേര് വലിയ പുള്ളിയാ… ബോഡിഗാർഡ് എന്ന് പറഞ്ഞു നടക്കുന്നവന്മാരുടെ ഒറ്റ പിടിക്കേ ഞങ്ങളുള്ളൂ…വേറൊരാളെ നോക്കന്നു വെച്ചാൽ അതിനും മാത്രം സമയമില്ല….

“പിന്നെന്ത് ചെയ്യാനാ.. നിങ്ങളുടെ പ്ലാൻ

“അതിനാണ് ഞാൻ പറയാൻ വന്നത്… നിങ്ങൾ ചെന്ന് അയാളോട് ഇതിനെ പറ്റി സംസാരിച്ചു ഒന്ന് സെറ്റ് ആക്കണം….

“ഞങ്ങളോ…..

“ഹാ… അയാളിത്തിരി കോഴി ടൈപ്പാ….അപ്പോ നിങ്ങള് പെൺപിള്ളേർ ചെന്ന് ഇതിനെപറ്റി ചോദിക്കുകയാണെങ്കിൽ ഉറപ്പായിട്ടും കാര്യം നടക്കും….

“ഓഹ്….. പക്ഷെ ഇത് കൊണ്ട് ഞങ്ങൾക്കെന്താ ഗുണം…

“കാര്യം നടന്നാൽ വൈശാഖ് ഹോട്ടലിന്ന് നല്ല ചൂട് പൊറാട്ടയും ചിക്കൻ കറിയും… എന്റെ വക….

“എങ്കിൽ ഒക്കെ… അല്ലാതെ കഴിഞ്ഞ പ്രാവിശ്യം പോസ്റ്റർ ഒട്ടിക്കാൻ വന്നിട്ട് അവസാനം പൊറാട്ട ചോദിച്ചപ്പോ മയിദ മാവ് ബക്കറ്റ് കയ്യിൽ തന്നിട്ട് ഉണ്ടാക്കി കഴിച്ചോന്ന് പറഞ്ഞു പോയത് പോയാലുണ്ടല്ലോ…ഞങ്ങളാ ഡോനെഷൻ മൊത്തത്തിലങ്ങു മുക്കും… നോക്കിക്കോ

“ഇല്ലില്ല….. ഇത്തവണ പക്കാ….പിന്നെ നിങ്ങൾ രണ്ടാള് മാത്രായിട്ട് പോകണ്ട… ഇവന്മാർ കൊണ്ടാകും… പിന്നെ ഒന്ന് രണ്ട് ജൂനിയർ പെൺപിള്ളേരെ കൂടി കൂട്ടിക്കോ…

“അപ്പോ ഒക്കെ…. തിങ്കളാഴ്ച പാക്കലാം

👻😖👻

സരസു വീടെത്തുമ്പോൾ നീലിമ കുളിച്ചൊരുങ്ങി നിൽപ്പുണ്ട്….

“അമ്മയിത് എവിടെ പോവ്വാ…..

“ഞാൻ മാത്രമല്ല…. നമ്മളെല്ലാരും കൂടാ പോവുന്നെ…

“എങ്ങോട്ട്….

“സുലോചനനേടേ ചേട്ടന്റെ മോള് പ്രീതിടെ കല്യാണ റിസപ്ഷൻ ഇന്നല്ലേ…..

സുലോചന നീലിമയുടെ ചേട്ടന്റെ ഭാര്യയാണ്..

“ഞാൻ വരണില്ല…. അനിങ്ങള് മൂന്നു പേരും കൂടി പോയാൽ മതി……

“നിന്നെയും കൊണ്ടേ ഞാനിന്ന് പോന്നോളൂ….ഇല്ലെങ്കിൽ ഞാനും പോവില്ല… അല്ലെങ്കിലും ഉള്ളതാ അച്ഛനും മക്കൾക്കും എന്റെ വീട്ടുകാരുടെ ഒരു കാര്യത്തിനും പങ്കെടുക്കാൻ ആർക്കും സമയമില്ല…

അമ്മ പരാതി കെട്ടഴിഴിഞ്ഞു വീണു…

അച്ഛൻ പുറകിൽ നിന്ന് കണ്ണും കയ്യുമൊക്കെ കാണിക്കാൻ തുടങ്ങി….

അച്ഛനും കിട്ടിയെന്ന് സാരം…

“ഉയ്യോ… എന്റെ പൊന്നമ്മേ… ഞാൻ വരാം… പോരെ….

“നല്ല മോള്…. ചെന്ന് കുളിച്ചേച് വാ…

അമ്മ സ്നേഹം വിടർത്തുന്ന കുയിലമ്മയായി…. വല്ലപ്പോഴുമേ ഇ ഭാവത്തിൽ കാണാൻ കിട്ടു…. വേണേ നിങ്ങളൊന്ന് നോക്കി വെച്ചേക്ക്…

കുളിച്ചു വന്ന് അലമാര തുറന്നപ്പോഴാണ് അടുത്ത കുരിശ്….

ഏത് ഡ്രസ്സ് ഇടും…

അതിനും തർക്കം വേണ്ടല്ലോ എന്ന് വിചാരിച്ചു ഒരു ചുരിദാർ തന്നെ ഇട്ടു… മുടി കുളിപ്പിഞ്ഞൽ കെട്ടി ഇട്ടു..
കരിയെഴുതി…. പൊട്ടു കുത്തി ഒരു കുറി കൂടി വരച്ചിട്ടു….

ബന്ധുക്കളുടെ അടുത്തേക്കാണ് പോകുന്നതെങ്കിലും ഒരു സൗന്ദര്യ മത്സരാർഥിയുടെ സ്വീകരണമാണ് ശെരിക്കും അവിടെ നടക്കുന്നത്…

ഞാനും ഒട്ടും മോശമാകരുതല്ലോ….. പറ്റുന്നത് പോലെ അതാവശ്യം നന്നായി തന്നെ ഒരുങ്ങി ഇറങ്ങി…

അമ്മയും ഹരിയേട്ടനും അച്ഛനും അന്തം വിട്ടു നോക്കുന്നത് കണ്ടു എനിക്ക് ചിരി വന്നു… ജീവിതത്തിൽ ആദ്യായിട്ടാവും എന്നെ ഇ കോലത്തിൽ അവര് കാണുന്നത്….

“നിനക്കിത്രയും ലുക്ക്‌ ഉണ്ടായിരുന്നോ…..

അഭിയാണ്…..

അവന്റെ തലയിലൊന്ന് കൊട്ടി കാറിലേക്ക് കയറുമ്പോ
ഉമ്മറപടിയിൽ നിൽക്കുന്ന തന്നെ തന്നെ നോക്കി നിൽക്കുന്ന ആദിയെ നോക്കി കണ്ണിറുക്കി കാണിക്കാനും സരസു മറന്നില്ല…

വെറുതെ ഒരു രസം….. 😝

അവനൊന്ന് ഞെട്ടി ചമ്മിയ ചിരിയോടെ ചുറ്റും നോക്കി

കല്യാണവീട്ടിൽ ആകെ കൂടി മേളമായിരുന്നു…

കുറെ നാളുകൾക്കു ശേഷം ബന്ധുകാരൊക്കെ കൂടി ഒത്തുകൂടാൻ കിട്ടിയ അവസരമല്ലേ….

എല്ലാരും പരസ്പരം പരിചയം പുതുക്കലും പരദൂഷണവുമായി കൂടി

ആരൊക്കെയോ വന്നു തൊട്ടും തടവിയും ചേർത്ത് പിടിച്ചുമൊക്കെ കാര്യം പറഞ്ഞു…..

ഞാൻ ജെട്ടിയും ഫ്രോക്കുമൊക്കെ ഇട്ടോണ്ട് നടന്ന കാലത്തെ കാര്യങ്ങളൊക്കെ ചിലരെന്നെ ഓർമ്മിപ്പിക്കാൻ നോക്കിയെങ്കിലും മൂന്നു മാസം മുൻപ് പഠിച്ച സേം സബ്ജെക്ട് പോലും ഓർമ്മയില്ലാത്ത ഞാനെങ്ങനെ മൂന്നു വയസുള്ളപ്പോ നടന്നതൊക്കെ ഓർമ്മിക്കാനാണ്

അയിന് ഞാനാരാ മഡോണയോ….

പലരെയും എനിക്ക് മനസിലായത് പോലുമില്ല….

എങ്കിലും എല്ലാരേം മനസിലായത് പോലെ ഞാനങ്ങു ചിരിച്ചു കൊടുത്തു…

അല്ലാതെന്ത് ചെയ്യാൻ…

പിന്നെ കുറച്ചു അല്ലറ ചില്ലറ വായിനോട്ടമൊക്കെ നടത്തി ഞാനങ്ങു സമാധാനിച്ചു….

🤥❣️🤥

പിറ്റേന്ന് വീട്ടിൽ വെറുതെ ഇരുന്നു ബോർ അടിച്ചപ്പോഴാണ് അഭിക്കൊപ്പം പുറത്തേക്ക് ഇറങ്ങിയത്….

അനുവാണെങ്കിൽ അമ്മ വീട്ടിൽ പോയിരുന്നു

റെഡിയായി പുറത്തേക്ക് വന്നതും അമ്മായി ഒരു വലിയ കിറ്റും കൊണ്ട് വന്നു….

മൂത്ത മോന്റെ ഉച്ചഭക്ഷണം….

എന്തായാലും പുറത്തേക്ക് ഇറങ്ങുവല്ലേ…. ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് കൊടുക്കോ മക്കളെന്ന്…

അമ്മായി പറഞ്ഞോണ്ട് മാത്രം ഏറ്റു….

എങ്കിലും എന്റെ കയ്യിൽ തന്നെ കിട്ടിയ സ്ഥിതിക്ക് അതേപടി കൊടുക്കുന്നത് മോശമല്ലേ

വഴിയിൽ വണ്ടി നിർത്തി അങ്ങേരുടെ പൊരിച്ചു മീനെല്ലാം രണ്ട് പേരുടെ തിന്ന് തീര്ത്തു കൈകഴുകി പാത്രം അടച്ചു വെച്ചു…

എന്റെ സ്റ്റൈലിൽ ഒരു കൊച് പ്രതികാരം 😋

😋🐟😋

“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്എന്റെ ഡ്യൂട്ടി റൂമിലേക്ക് പഴയ ബന്ധങ്ങളുടെ പേരും പറഞ്ഞു കയറി വരരുതെന്ന്……!!!!!!!!!!!!

ആദിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ടായിരുന്നു…

“അങ്ങനെ പറയല്ലേ ആദിയെട്ടാ….. എനിക്കത്രേക്കും ഇഷ്ട്ടമായോണ്ടല്ലേ…

“കാൾ മി ഡോക്ടർ ആദിശങ്കർ…. ആൻഡ് ഗെറ്റ് ഔട്ട്‌ ഫ്രം ഹിയർ….

“ആദിയെട്ടാ….

“ദേ… പെണ്ണാണെന്നൊന്നും ഞാൻ നോക്കില്ല…. ഇത്രേം ആളുകളുടെ മുന്നിൽ വെച്ച് വലിച്ചിറക്കി വിടാൻ എന്നെ പ്രേരിപ്പിക്കരുത്….

അവൾ പിന്നെയും അവിടെ മടിച്ചു നിന്നു

“ഗെറ്റ് ഔട്ട്‌……… !!!!!!!!!!!!!

അവനലറി…….

കരഞ്ഞു കൊണ്ടവൾ ഓടി പോകവേ അവനൊരു നിമിഷം കണ്ണടച്ച് നിന്നു…

കണ്ണുതുറക്കുമ്പോ പരസ്പരം കിളി പോയ കണക്ക് നോക്കി നിൽക്കുന്ന അഭിയേയും സരു നെയും കണ്ടതും അവന്റെ മുഖം വിളറി…

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2