Thursday, June 13, 2024
Novel

നിന്നോളം : ഭാഗം 4

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

Thank you for reading this post, don't forget to subscribe!

“നീ എന്തോന്നാ ആലോചിക്കുന്നേ…..

കയ്യിൽ ഐസ്ക്രീം വെച്ച് മാനത്തേക്ക് നോക്കിയിരുന്ന അഭിയെ നൊണ്ടികൊണ്ട് സരു ചോദിച്ചു…

കടൽത്തീരത്തായിരുന്നവർ……

“അല്ലടി ഞാനാ പെണ്ണിനെ കുറിച്ച് ആലോചിക്കുവായിരുന്നു….

“ഏത് പെണ്ണ്…..

“ഹാ… ഇന്ന് ആദി ഗെറ്റ് ഔട്ട്‌ അടിച്ചില്ലേ ആ പെണ്ണ്…

“ഓഹ്…. അതേതോ ഡോക്ടർ പെണ്ണാ…. നീ ശ്രെദ്ധിച്ചില്ലേ കോട്ട് ഒക്കെ ഇട്ടല്ലേ നിന്നത്…

“മ്മ്.. ശെരിയാ….

അവനോർത്തെടുത്തു കൊണ്ട് തലയാട്ടി

“മിക്കവാറും നിന്റെ പരട്ടയ്ക്ക് ഇഷ്ടമാവാത്ത എന്തെങ്കിലും…. മിസ്റ്റേക്ക് ആ പാവത്തിന്റെ കയ്യിന്ന് പറ്റിട്ടുണ്ടാവും….. അതിന്റെ ആഫ്റ്റർ എഫക്ട് ആണ് നമ്മള് കണ്ടത്…..

“ഏയ്…. എനിക്കങ്ങനെ തോന്നുന്നില്ല…. ഇതെന്തോ വശപ്പിശക്ക്….ഒരു തേപ്പ് മണക്കുന്നില്ലേ ….

“ആര് തേചുന്നാ….

അവന്റെ കയ്യിലെ ഐസ്ക്രീം കഴിച്ചു കൊണ്ട് സരു ചോദിച്ചു….

“ഇന്ന തിന്ന്….

അവനത് മൊത്തത്തോടെ അവൾക് കൊടുത്തു

“തെങ്സ് കുട്ടാ 😁

അവനെ നോക്കി ഇളിച്ചു കാട്ടി അവളത് തിന്നാൻ തുടങ്ങി….

“അപ്പോ നമ്മളെന്താ പറഞ്ഞു വന്നേ……

“തേപ്പ്…..

“ഹാ… അതന്നെ…. ആര് തേച്ചുന്നാ…. ആ പെണ്ണോ….. എങ്കിൽ പിന്നെ അവളെന്തിനാ കരഞ്ഞോണ്ട് പോയെ…

“അവനാണെങ്കിലോ….. തേച്ചത്….

“നോ വേ…. അങ്ങേര് അങ്ങനുള്ള ഒരുതനാണെന്ന് എനിക്കങ്ങനെ തോന്നുന്നില്ല….

സരു ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു

“അതെന്താ….

“ആ…. എന്തോ എനിക്കങ്ങനെയാ തോന്നുന്നേ…ചിലപ്പോ.. ജനിച്ചപ്പോ മുതൽ ഞാനങ്ങേരെ കാണാൻ തുടങ്ങിയതല്ലേ അതോണ്ടാവും…

കടലിലേക്ക് നോക്കി അലസമായി പറഞ്ഞു കൊണ്ട് സരു ഐസ്ക്രീം കഴിപ്പ് തുടർന്നു…

അഭി ഒരു നിമിഷം അവളെ നോക്കിയിരുന്നു… പിന്നെ അവളെയും വലിച്ചോണ്ട് കടലിലേക്ക് ഇറങ്ങി….

വെള്ളം നനയുന്നതിന് മുന്നേ അവൾ ഐസ്ക്രീം മൊത്തത്തിൽ വായിലാക്കിയിരുന്നു…

പരസ്പരം വെള്ളത്തിൽ തള്ളിയിട്ടു കളിക്കുന്നവരെ തിരയയും മത്സരിച്ചു നനച്ചു കൊണ്ടിരുന്നു….

🍧😋🍨

അനു പിറ്റേന്ന് തന്നെ തിരിച്ചെത്തി….

വയ്യാതെ കിടക്കുന്ന മുത്തശ്ശിയെ കാണാൻ പോയവൾ ആരൊക്കെ നിർബന്ധിച്ചു പറഞ്ഞിട്ടും ഒറ്റ ദിവസം കൊണ്ട് കുടും കുടുക്കയും എടുത്തു നാട്ടിലേക്ക് വന്നു…

അവൾക്ക് കോളേജിൽ പോണത്രെ…..

പഠിക്കാൻ ഇത്രേം ശുഷ്‌കാന്തിയുള്ള ഒരു കൊച്….

“രണ്ട് ദിവസുടെ അവിടെ നിന്നുടായിരുന്നോ പെണ്ണെ…അവരൊക്കെ എന്ത് വിചാരിച്ചു കാണും..

അനുവിന്റെ അമ്മ ദേവകി അവളെ കുറ്റപ്പെടുത്തി…

“അമ്മയ്ക്ക് അങ്ങനെ പറയാം… എനിക്ക് കോളേജിൽ പോകണ്ടേ… അതും നാളെ ഞങ്ങൾക്ക് ഒരു അര്ജന്റ് മീറ്റിംഗ് ഉള്ളതാ….. അല്ലെ സരു ….

എവിടെ…. അവളും അഭിയും അനു വിന്റെ അമ്മ കൊടുത്ത പത്രത്തിലെ ഉണ്ണിയപ്പത്തിനെ ഉറുമ്പരിക്കാത്ത ഭരണിയിൽ എത്തിക്കുന്ന തിരക്കിലായിരുന്നു…

അതെവിടെ…

അവരുടെ വയറ്റില്….

അനു പാത്രം തട്ടിപ്പറിച്ചു….

“ദേവുമ്മേ….

സരു പരിഭവതോടെ അവരെ വിളിച്ചു…

“അതങ്ങു കൊടുക്കെടി ന്റെ പിള്ളേർക്ക്….

ഒരെണ്ണം എടുത്തു വായിലിട്ടു കൊണ്ട് അനു അത് തിരിച്ചു കൊടുത്തു….

“ഇ മീറ്റിംഗ് ന്റെ ഓഫർ എന്തുവാ…. ചിക്കൻ ബിരിയാണിയോ… അതോ കഴിഞ്ഞ പ്രവിശ്യത്തെ പോലെ മയിദ മാവോ…

“രണ്ടുമല്ല… പൊറാട്ടയും ചിക്കനും….

ഉണ്ണിയപ്പം കഴിച്ചിറക്കി കൊണ്ട് അഭി പറഞ്ഞു….

“ആഹാ… നീയുമുണ്ടോ… ഇവരുടെ കൂടെ…

“പിന്നിലാഹ്‌…. നമ്മളേപ്പഴാ കൂട്ടം തെറ്റുന്നെ… അല്ലേടികളെ….

രണ്ടും കൂടി പരസ്പരം ഒന്ന് നോക്കിയ ശേഷം അവനെ നോക്കി ഇളിച്ചു കാണിച്ചു….

😝😇😝

“സുലോചനെച്ചി വിളിച്ചിരുന്നു എന്നെയിന്നു….

രാത്രി അത്താഴതിന് ഇരിക്കുമ്പോഴാണ് നീലിമ എല്ലാവരോടുമായി പറഞ്ഞു കൊണ്ട് മോഹൻ അടുത്തിരുന്നു….

“മ്… എന്തേയ്… വിശേഷിച്ചു….

മോഹനൻ ചോദിച്ചു…

“വെറുതെ വിളിച്ചതാ…. കൂട്ടത്തിൽ മാധവിയോടും ഒന്ന് സംസാരിക്കാൻ പറ്റി….

നീലിമ ഒളികണ്ണാലെ സരുവിനെ നോക്കി…

കഴിച്ചു കഴിഞ്ഞു വെള്ളം കുടിക്കുവാണ്…. അവളിപ്പോ എഴുനെല്കുമെന്നു അവർക്ക് മനസിലായി

“ഇന്നലെ കല്യാണത്തിന് പോയപോഴേ… സരസു നെ അനേഷിച്ചു….. മാധവി….പിന്നെ നീര്ജും ചോദിച്ചു ഇവൾ വന്നില്ലേയെന്ന്

തന്റെ പേര് കേട്ടതും….എഴുനേൽക്കാൻ ഉദ്ദേശിച്ചു ഉയർത്തിയ പിന്നാമ്പുറം പതിയെ താഴ്ത്തി അവൾ കസേരയിൽ ഇരുന്നു

“ഏത് നീരജ് ..

സരു നെറ്റിചുളിച്ചു

“ഹാ..മിനിഞ്ഞാന്ന് റിസപ്ഷൻ വന്നപ്പോ…മുകളിൽ നിന്ന് ഐസ്ക്രീം തിന്നോണ്ട്… താഴെ നിന്ന അവനെ എത്തിനോക്കുന്നത് ഞാൻ കണ്ടായിരുന്നല്ലോ….. ഒരു ബ്ലു ഷർട്ട്‌ ഒക്കെ ഇട്ടിട്ട്…. താടിയൊക്കെ ഉള്ള ഒരുത്തൻ ഇത്ര പെട്ടെന്ന് മറന്നോ….

ഹരി പറയുന്നത് കേട്ട് സരു വാ പൊളിച്ചു….

ഇ ചേട്ടൻ തെണ്ടി ഇതൊക്കെ കണ്ടായിരുന്നോ….

വെറുതെ ഒരു കൗതുകതിന് നോക്കിയെന്നെ ഉള്ളു…. 😬….അതൊക്കെ ഇങ്ങനെ വിളിച്ചു കൂവാവോ…

“യാ…. യാ…. ഞാനോർക്കുന്നു…. വല്ലാതെയോർക്കുന്നു……

ഒരു അളിഞ്ഞ ചിരിയോടെ അവളെല്ലാരെയും നോക്കി പറയവേ മോഹനനും ഹരിയും ചിരി കടിച്ചമർത്തി ഇരുന്നു….

നീലിമ അവളെ നോക്കി കണ്ണുരുട്ടിയതും അവളുടനെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു…. കൈകഴുകാൻ പോയി….

🤐🖤🤐

“അതെ…. ഞാൻ പറഞ്ഞില്ലേ മാധവിയോട് സംസാരിച്ചെന്ന്….

നീലിമ കിടക്കയിൽ മോഹനന് അടുത്തായി ഇരുന്നു..

“മ്… അതിനെന്താ…

“അവര് വെറുതെ വിളിച്ചതല്ല….. ഒരു കാര്യോണ്ടായിട്ട…

“എന്ത് കാര്യം….

“നീരജിനു വേണ്ടി നമ്മുടെ സരസുനെ പെണ്ണ് ചോദിക്കാനാ…. ഞാൻ പറഞ്ഞു നിങ്ങളോട് ചോദിച്ചു പറയാന്നു….. നല്ല പയ്യനാണെട്ട…. ബാംഗ്ലൂർ ഏതോ വലിയ കമ്പനിയിലാ അവന് ജോലി….കൂടെപിറപ്പായിട്ട് ഒരു ചേച്ചി മാത്രം…. ആ കൊച്ചിനെ കെട്ടിച്ചു വിട്ട് ഇപ്പോ ഒരു കൊച്ചുണ്ട്…. കല്യാണം കഴിഞ്ഞാ നമ്മുടെ സരസുനെ കൂടി ബാംഗ്ലൂർ കൊണ്ട് പോവും…. എല്ലാം കൊണ്ടും നല്ലൊരു ബന്ധം… ഏട്ടനെന്ത് പറയുന്നു….

“അത് വേണ്ട… നീലു….ബാംഗ്ലൂർ ഒക്കെ…. അത്രേം ദൂരത്തൊക്കെ…. അവള്…..

“ഒറ്റയ്ക്കല്ലല്ലോ ഏട്ടാ… നീര്ജും കൂടി ഉണ്ടാവില്ലേ…

“എന്നാലും വേണ്ട…. അവളൊന്നാമത് ഇത്രേം ദൂരെ നമ്മളെ വിട്ട് നിന്നിട്ടില്ല…. മാത്രല്ല അങ്ങനെ അവളെ ദൂരേക്ക് പറഞ്ഞു വിടാൻ എനിക്കും ഒട്ടും മനസില്ല…. ഇ നാട്ടില് തന്നെയുള്ള ആരെങ്കിലുമായാൽ അത്രെയും സന്തോഷം…..

“ഇ നാട്ടില് ഇപ്പോ ആരാ….

അവരൊരു നിമിഷം ചിന്തയിലാണ്ടു

“അല്ല… പെങ്ങളുടെ മക്കളിൽ ആരെങ്കിലും മോഹനേട്ടന്റെ മനസിലുണ്ടോ….

അവരൊരു സംശയതോടെ ചോദിക്കവേ അയാളൊന്നും മിണ്ടിയില്ല….

“അതന്നെ… കാര്യം….. എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ

“തീരുമാനിച്ചിട്ടൊന്നും ഇല്ല…. ഞാൻ വെറുതെ ആലോചിച്ചെന്നേയുള്ളു….എന്റെ നീലു

“എന്നാലും ആരാ.. ആദിയോ അഭിയോ…..

“അഭി അവൾക്ക് ഹരിയെ പോലെ അല്ലേടി…. ഇത്ര നാളായിട്ടും നിനക്കത് മനസിലായിട്ടില്ലെ….

“അതുണ്ട്…. എന്നാലും നിങ്ങൾ പറയാത്ത സ്ഥിതിക്ക് ഞാൻ നറുക്ക് തന്നതല്ലേ….. ഇപ്പോ മനസിലായി….ആദിയാണെന്ന്….. പക്ഷെ അവര് തമ്മിൽ ഏത് നേരവും കീരിയും പാമ്പും പോലെ അടിയാണല്ലോ…. മാത്രല്ല ശങ്കരേട്ടൻ സമ്മതിക്കോ….

“അടികൂടി നടക്കുന്നത് നന്നായില്ലേ… പരസ്പരം മനസ്സിൽ പോലും സാഹോദര്യ ബന്ധം തോന്നിട്ടുണ്ടാവില്ലല്ലോ…. പിന്നെ ശങ്കരൻ സമ്മതത്തിന്റെ കാര്യത്തിൽ എനിക്ക് ആശയകുഴപ്പമില്ല… അവൻ ചിലപ്പോ ഇങ്ങോട്ട് പറയാൻ ഇരികുവാകും… കൊറച്ചു ദിവസം കൂടി കഴിയട്ടെ ഞാൻ തന്നെ അവനോട് ഇതിനെക്കുറിച്ചു സംസാരിക്കാം….

😹👽😿

പിറ്റേന്ന് രാവിലെ സരു കോളേജിലേക്ക് ഇറങ്ങവേ ഉച്ചയ്ക്ക് ശേഷമുള്ള കറക്കത്തെ പറ്റി പറയാൻ മോഹനനെ നോക്കിയെങ്കിലും അയാൾ പുറത്തു പോയിരുന്നു…

വന്നിട്ട് പറയാമെന്നു വിചാരിച്ചു അനുവിനൊപ്പം അഭിയുടെ ഡിയോയിൽ കോളേജിൽ പോയി…

ഉച്ചക്ക് ഡോനെഷന്റെ കാര്യത്തിനായി രണ്ട് ജൂനിയർ പിള്ളേരെയും കൂട്ടി അവന്മാരോടൊപ്പം കോളേജിന്ന് ഇറങ്ങി…

വണ്ടി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിലാണ് ചെന്ന് നിന്നത്….

“ഇവിടെന്താ….

അനു നെറ്റി ചുളിച്ചു….

“അങ്ങേരുടെ ഹോട്ടലാ….പുള്ളി ഇവിടെ കാണും… റിസപ്ഷനില് ചോദിച്ചാൽ മതി

“ഓഹ്… ഒക്കെ…

ഞങ്ങൾ അകത്തേക്ക് കയറി…

റിസപ്ഷനിൽ ചോദിച്ചു അങ്ങേരുടെ മുറി കണ്ടു പിടിച്ചു…

ഞങ്ങളെ കണ്ടതും പുള്ളിടെ കണ്ണ് മിന്നി മിന്നി കത്താൻ തുടങ്ങി… ഒരു മാമൻ…. ഏജ്..

കാര്യങ്ങളൊക്കെ സംസാരിച്ചത് അനുവാണ്…..

ഞാനും ബാക്കിയുള്ളവരും റൂമിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു കൂവൽ…

“അല്ല…. ബൈ ദി ബൈ കുട്ടീടെ പേരെന്താണ്….

നേരെ ഒപോസിറ്റ് ഇരിക്കുന്നവളുമാര് കിണി തുടങ്ങി…

ബ്ലഡി ഫുൾസ്…

“സരാ…..

“ങേ…..

പൊട്ടന് ചെവിയും കേട്ടൂടെ….

“സ…

“സരസ്വതി….

ഞാൻ ഒന്നുടെ പറയുന്നതിന് മുന്നേ അനു ചാടി കേറി പറഞ്ഞു….

“വൗ…. വാട്ട്‌ എ ബ്യൂട്ടിഫുൾ നെയിം….. തന്നെ പോലെ തന്നെ പേരും

ആ കോഴി അവിടിരുന്നു ഉച്ചത്തിൽ കൂവാൻ തുടങ്ങി… ഒരു വിധം ചെക്കും വാങ്ങി മുറിയിൽ നിന്ന് ഇറങി താഴേക്ക് നടന്നു ..

വെളിയിലേക്ക് നടക്കവെയാണ് ഗ്ലാസ് ഡോറിന് അപ്പുറം ആരോടോ സംസാരിച്ചു നിൽക്കുന്ന ആദിയെ കണ്ടത്…..

ദൈവമെ വ്യാധി….

അവളുടനെ അനുവിന്റെ കയ്യും പിടിച്ചു സൈഡിലെ ഫ്ലവർ വൈസ്നു അടുത്തു കുനിഞ്ഞിരുന്നു….

ബാക്കി രണ്ടു പേരും പുറതിറങ്ങിയിരുന്നു

“എന്താടി…

“വ്യാധി അവിടെ നിൽക്കാ….അങ്ങേരെങ്ങാനും കണ്ടാൽ ആദ്യം പറയാൻ പോകുന്നത് നീലുകുട്ടിയോടാവും….ഞാനാണെങ്കിൽ ഇന്ന് അച്ഛനോട് പോലും പറയാതെയാ വന്നേ….

” ഇനിയിപ്പോ എന്തെയ്യും…

“ആ… നോക്കട്ടെ….

സരു പതിയെ തലയിട്ടു നോക്കവേ അവനെ അവിടെ കണ്ടില്ല…

“പോയെന്ന് തോന്നുന്നു…. നമുക്കെന്തായാലും പിറകു വശത്തൂടെ പോകാം….അതാണ് സേഫ്… ചിലപ്പോ അങ്ങേര് എവിടേലും നിൽക്കനെങ്കിലോ

സരു അനുവിനോട് പറയവേ… പിറകിൽ അനക്കമൊന്നുമില്ല….

ഇവൾ ചത്തോ…..

തിരിഞ്ഞു നോക്കവേ ആദ്യം കണ്ടത് രണ്ട് ഷൂസിട്ട കാലുകളാണ്….

ഇ കാലുകൾ….

ഉടമസ്ഥനെ നോക്കാൻ മുഖമുയർത്തിയതും കണ്ടത് പരിചയമുള്ള ഒരാൾരൂപം സൂപ്പർ ഫാസ്റ്റ് പോലെ പോകുന്നതാണ്….

സംശയതോടെ ചുറ്റും നോക്കിയതും…. കോഴി കിടന്നടുത്തു ഒരു തൂവൽ പോലുമില്ല…

അതന്നെ…. എന്റനു….

പിറകെ ചെന്നതും അതെ സ്പീഡിൽ അവളെ പിടിച്ചു വലിച്ചു പാർക്കിങ്ങിലേക്ക് നടന്നു പോകുന്ന ഒരാളെ കൂടി കണ്ടത്….

അവൾ കൈ വലിച്ചെടുക്കാൻ ശ്രെമിക്കുന്നുണ്ട്….

പട്ടാപകൽ…. തട്ടിക്കൊണ്ടുപോകൽ .. .

അതും എന്റെ ചങ്കിനേ

എന്റെ കണ്ണ്മുന്നിലിട്ട്.. .

വിടമാട്ടേ……

“ടൊ …..

സരു ഓടി ചെന്ന് അവന് മുന്നിൽ തടസ്സം നിന്നു….

ഒരു കാടൻ…. താടിയും മുടിയും ഒക്കെ വളർന്നു കിടപ്പുണ്ട്….

മുഖം കണ്ടിട്ട്… എവിടെയോ കണ്ടു മറന്നത് പോലെ 🤔

“താനാരാടോ……

“സരു…..

അനുവാണ്…..

“നീ വിഷമിക്കേണ്ട…. നിന്നെ ഞാൻ രക്ഷിക്കും…

സരു നെഞ്ചിലടിച്ചു കൊണ്ട് പറഞ്ഞു…

“എടൊ പ്രാന്താ…. അവളുടെ കയ്യിന്ന് വിടടോ….

“ചെന്ന് വണ്ടിയിൽ ഇരിക്ക്…

സരു കൈ പിടിച്ചു മാറ്റാൻ നോക്കവേ അവൻ അനുവിനോടായി പറഞ്ഞു

അവളൊന്ന് മടിച്ചു നിന്നതും പിന്നെ വന്നത് കാത് പൊട്ടുന്ന അലർച്ചയായിരുന്നു

“കേറിയിരിക്കെടി !!!!!!!!!!!!!

അനു പേടിച്ചു നടന്നു പോകുന്നതും നോക്കി സരു വാ പൊളിച്ചു നിന്നു….

തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കവേ ഒരു ചങ്ങലയിട്ട കൈകൾ തന്റെ നേരെ വരുന്നതേ സരസു കണ്ടോളു..

കവിള് പൊത്തി തറയിലേക്ക് വെച്ചു പോയവൾ….

ഒറ്റ നിമിഷം കൊണ്ട് തലയിലെ കിളികൾ ഒക്കെ കൂടൊഴിഞ്ഞു പറന്നു പോയത് പോലെ അവൾക്ക് തോന്നി

ആരാണിത്….. എന്താണിത് 🙄

കണ്ണുമിഴിച്ചു ഒരു നിമിഷം നോക്കിയിരുന്നു പോയി….

ദേഷ്യം മാറാതെ അവളുടെ കയ്യിൽ പിടിച്ചെഴുന്നേൽപ്പിക്കവേ അവളവന്റെ മുന്നിൽ കൈകൂപ്പി കൊണ്ട് കാൽക്കലേക്ക് വീണു കരയാൻ തുടങ്ങി…

“അയ്യോ… ന്റെ പൊന്നു ചേട്ടാ… ഞാൻ ആളറിയാതെ പറഞ്ഞതാ എന്നോട് ക്ഷെമിക്കണേ……… അവളെ ഏത് പാതാളത്തിൽ വേണേലും കൊണ്ട് പൊയ്ക്കോ….. എനിക്കൊന്നുമില്ലയെ…….ങി…….. 😭

കൊറച്ചു നേരമായിട്ടും അനക്കമൊന്നും ഇല്ലാണ്ട് അവൾ കണ്ണു തുറന്നു നോക്കുമ്പോൾ കണ്ടത് മുന്നിൽ ചിരിയോടെ നിൽക്കുന്ന ആദിയെയായിരുന്നു

ചുറ്റും നോക്കവേ വേറാരും ഉണ്ടായിരുന്നില്ല….

“അപ്പോ പോയല്ലോ…..

ആദി ചോദിക്കവേ അവളൊന്നും മിണ്ടാതെ അവന്റെ കൂടെ നടന്നു….

“കോളേജിൽ എന്ന് പറഞ്ഞു ഇറങ്ങിയിട്ട് വല്ലടത്തും തെണ്ടി തിരിഞ്ഞു നടന്നോളും…. ആരെങ്കിലും കണ്ടാൽ തന്നെ എന്താ പറയുകയെന്നു അറിയോ…. അഹങ്കാരി…

വ്യാധി എന്തൊക്കെയോ പറഞ്ഞു എന്നെ ചൊറിഞ്ഞോണ്ടിരുന്നു….

അതിനുത്തരം പറയാനുള്ള മനസാവകാവസ്ഥയിൽ അല്ലാത്തോണ്ട് വാ പൂട്ടി ഇരുന്നു…..

“മാമയും അമ്മായിയെയും ഞാൻ ഒന്ന് കാണട്ടെ… വൈകിട്ടാവട്ടെ

വീടിനടുത്തുള്ള ബസ്സ്റ്റോപ്പിലായി അവളെ കൊണ്ടു വിട്ടു അവസാനമായി പറഞ്ഞു കൊണ്ട് അവൻ പോയി….

ഇന്നത്തേക്കുള്ളതായി….

എന്നാലും അതാരായിരിക്കും ..

ഇനി അവളുടെ ചേട്ടനാവോ……

ഏയ്…..അതിന് അങ്ങേര് അമേരിക്കയിൽ അല്ലെ..

ഇത് വേറേതോ മൊതലാ…..ന്തായാലും അവൾക്കറിയാവുന്നതാണെന്ന് തോന്നുന്നു…

കാടന്റെ രൂപവും മാടന്റെ അടിയും… കഴുത്ത് ഉളുക്കിയെന്ന തോന്നുന്നേ….

ഓരോന്ന് ആലോചിച്ചു വയ്യ വയ്യ എന്ന് പറഞ്ഞു നടന്നു വീടെത്തിയതും മുറ്റത് തുണി എടുത്തു കൊണ്ടിരുന്ന നീലിമ യെ അവൾ ശ്രെധിച്ചില്ല….

“എടി…. സരസു……

“എന്താ……അയ്യോ….. അമ്മേ……

ദേഷ്യം മൊത്തം അമ്മയോട് തീർക്കാമെന്ന് വിചാരിച്ചു തൊള്ള തുറക്കാൻ നോക്കുമ്പോഴുണ്ട് പറ്റണില്യ….ഒടുക്കത്തെ വേദന…

“എന്താടി എന്ത് പറ്റി… നിന്റെ കവിളിൽ എന്തോന്നാ ഇ ചോവന്നു കിടക്കുന്നെ….

“അതൊരു മാടൻ അടിച്ചതാ….

ഒരു ഫ്ലോയിൽ വായിന്നു പോയി എല്ലാം….

“മാടനോ…. നോക്കട്ടെ…

നീലുട്ടി… അതിനെ തൊടാനും മൈക്രോ സ്കോപ്പ് കണ്ണ് വെച്ച് നോക്കാനും തുടങ്ങി…..

അവസാനം കണ്ട് പിടിച്ചു….

ഇത് ചങ്ങല മാടനാണ്….. ഉച്ചക്ക് സവാരിക്ക് ഇറങ്ങിയ പുള്ളിടെ ചങ്ങലേരെ പാടാണ് എന്റെ കവിളത്തു പതിഞ്ഞു കിടക്കുന്നതെന്ന്…. ഞങ്ങളുടെ വീടിനടുത്തായി പൊളിഞ്ഞു കിടക്കുന്ന ഒരു കാവ് കൂടി ഉള്ളത് കൊണ്ട് അമ്മയ്ക്ക് കാര്യങ്ങൾ ഈസിയായി…

ഉയ്യോ എന്റീശ്വരാ… ഞാനെന്റെ ദേഷ്യത്തിന് അങ്ങേരെ എന്തോ പറഞ്ഞെന്നു വിചാരിച്ചു.. 🤦

“അമ്മെ…. ഇത്….

“നീ ഇനി ഒന്നും പറയണ്ട…. ഈശ്വര വിശ്വാസം ഇല്ലാതെ ഇങ്ങനെ നടന്നോ…. നിന്നെ ഇനി മാടാനല്ല മറുതയാവും പിടിക്കാൻ പോണത്…

അമ്മ തന്നെ എല്ലാരേം വിളിച്ചു അറിയിച്ചു. …

പിന്നെ അവിടൊരു മേളമായി….. എല്ലാരും കൂടി എന്നെ വട്ടം ചുറ്റി….

അച്ഛൻ വന്നു അടുത്തിരുന്നതേ ഞാൻ കെട്ടിപിടിച്ചു

അച്ഛന്റെ നെഞ്ചോരം ചേർന്നിരുന്നു തലമുടിയിലെ തഴുകൾ ആസ്വദിക്കവേ മനസ്സിനൊരു ആശ്വാസം തോന്നി….

ഹരിയേട്ടനാണെങ്കിൽ ചിരിക്കണോ കരയണോ എന്നുള്ള കൺഫ്യൂഷനിൽ ആണെന്ന് തോന്നി….

അമ്മ എന്തൊക്കെയോ മരുന്ന് കവിളിൽ വെച്ച് തന്നു…. കൊറച്ചു അനുവിനും കൊടുത്തു…

അനുവിന്റെ കവിളിലും പാട് ഉണ്ടത്രേ….

അവൾകിട്ടും കിട്ടിയെന്ന് സാരം….

“നിനക്ക് കിട്ടില്ലെടാ……

ഇതെല്ലാം കണ്ട് താടിക്ക് കയ്യും കൊടുത്തിരുന്ന അഭിയെ നോക്കി മഹേശ്വരി ചോദിച്ചു

പെറ്റതള്ളയാണ്…. എന്നിട്ട് ചോദിക്കുന്നത് കേട്ടിലെ നിനക്ക് കിട്ടില്ലെടാന്ന്….

“എല്ലാർക്കും പങ്കുവെച്ചു കിട്ടാൻ ഇതെന്താ നെയ്യപ്പോ. .. ഉണ്ണിയപ്പോ…. അടിയാണ് തള്ളേ…. അതും ചങ്ങലയ്ക്ക് അടി… ഓഹ്…

“അല്ല…. സാധാരണ അങ്ങനല്ലേ…. മൂന്നു പേർക്കും ഒരുമിച്ചു അല്ലെ കിട്ടാറ്‌…. അത്കൊണ്ട് ചോദിച്ചതാ….

“അമ്മയൊന്ന് പോയെ…..

അനുവിനെ അമ്മ വീട്ടിലേക്ക് വിളിച്ചോണ്ട് വന്നു…

എല്ലാവരും ഉണ്ടായിരുന്നതിനാൽ എനിക്കവളോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല…

വ്യാധിയാണെങ്കിൽ ഒന്നും മിണ്ടാതെ എല്ലാം നോക്കിനിന്നതേയുള്ളു….

എല്ലാം കഴിഞ്ഞിട്ട് പറയാനാവും…. ദുഷ്ടൻ….

ദേവുമ്മ ഞങ്ങളെ സങ്കടതോടെ നോക്കുന്നത് കണ്ടു…

എല്ലാത്തിനും കാരണമായ മാടനെ മാത്രം എങ്ങും കണ്ടില്ല….

സന്ധ്യ്ക്ക് ഞങ്ങളെ പൂജാമുറിയിൽ ഭസ്മഭിഷേകം നടത്തി അമ്മ നടയ്ക്കിരുത്തി….

കൊറച്ചു തിന്നാനും തന്നു….

ഞങ്ങളെ മൊത്തത്തിൽ ഉഴിനെടുത്തു…

“പെട്ട് പോയി അഭികുട്ടാ !!

അടുത്ത് വന്നിരുന്ന അഭിയെ നോക്കി കണ്ണുതുടച്ചു കൊണ്ടു സരസു പതിയെ പറയവേ അവന് ചിരി സഹിക്കാനായില്ല…

സരസുവും അനുവും അവനെ പച്ചയ്ക്ക് തിന്നാനുനുള്ള ദേഷ്യത്തോടെ നോക്കിയിരുന്നു

“മൂന്നാളും ഒരുമിച്ചല്ലേ അതോണ്ട് അഭിയെ കൂടി അവരടെ കൂടെ ഇരുത്തണമെന്നാണ് എന്റോരിത്….

ആദി അത് പറഞ്ഞതും മറ്റുള്ളവരും അതഅംഗീകരിച്ചു…

“അയ്യോ…. അതൊന്നും വേണ്ട…. എനിക്കൊന്നൂല്യായെ……

അവൻ ഓരോന്ന് പറഞ്ഞു കയ്യികാലിട്ടു അടിച്ചു അതിന്നു രക്ഷപെടാൻ നോക്കിയെങ്കിലും…. ആദിയും ഹരിയും കൂടി അവനെയും ഭസ്മത്തിൽ പൂശിയെടുത്തു അവരുടെ നടുക്ക് ഇരുത്തി

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3