Wednesday, May 1, 2024
Novel

നിന്നോളം : ഭാഗം 14

Spread the love

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

Thank you for reading this post, don't forget to subscribe!

ഞാനിവിടെ ഇരുന്നു അമ്മുവിനെ കെട്ടിപിടിച്ചു കരച്ചില് തുടങ്ങി….

എന്നോട് ഇതൊക്കെ നേരത്തെ പറയണ്ടേ…. അല്ലെ.. എങ്കിപിന്നെ ഞാൻ കാറിൽ കേറോ….

അംഗനവാടിയിൽ പോവാൻ പോലും ഞാനിങ്ങനെ ചങ്കു പൊട്ടി കരഞ്ഞിട്ടുണ്ടാവില്ല….

ഒടുക്കം വ്യാധി തന്നെ എല്ലാം ശെരിയാക്കിത്തന്നു…

വീട്ടിലേക്ക് പോയാൽ മതിയെന്നും…. വേറൊരു ദിവസം തറവാട്ടിലേക്ക് പോകാമെന്നും പുള്ളി അങ് പ്രഖ്യാപിച്ചു..

അങ്ങേരുടെ കല്യാണം അങ്ങേരുടെ പ്രോപ്പർട്ടി.. (ഞാൻ )പിന്നാരും എതിർത്തില്ല..

😁സ്വിച്ച് ഇട്ടത് പോലെ കരച്ചില് ഒക്കെ നിന്നു…

നിങ്ങള് മുത്താണ് മനുഷ്യ….

മനസ്സിൽ വിചാരിച്ചോണ്ട് അടുത്തിരുന്ന പുള്ളിക്ക് ഞാനൊരു ക്ലോസ് അപ്പ് പുഞ്ചിരി തന്നെ കൊടുത്തു…..

ജീവിതത്തിൽ ആദ്യമായിട്ടാവും ഞാനാ മോന്തയിൽ നോക്കി ഇത്ര ആത്മാർത്ഥമായി ചിരിക്കുന്നത്..

എന്നെയൊന്നു രൂക്ഷമായി നോക്കി പുള്ളി മുഖം വെട്ടിതിരിച്ചു …

അമ്മായി തന്ന നിലവിളക്കും വാങ്ങി കൂളായിട്ട് തന്നെ ഞാനകത്തേക്ക് കയറി…

ഡെയിലി കേറിയിറങ്ങി നടന്ന എനിക്കെന്ത് ചമ്മലും നാണവും…

റിസപ്ഷൻ അടിപൊളിയായി….. പാട്ടും മേളവും…. ഐവ….. ഇതൊക്കെ ജീവിതത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്നതല്ലെങ്കിലും ആദ്യ പ്രണയം പോലെ ആദ്യവിവാഹവും സ്പെഷ്യൽ തന്നെയാണ്….

ഒട്ടും കുറയ്ക്കാതെ അടിച്ചു പൊളിച്ചു…

വരുന്നത് വരട്ടെ….

അഭിയുടെ ഫ്രണ്ട്സും ഞങ്ങളുടെ കോളേജിലെ പിള്ളേരും അങ്ങനെ പിള്ളേര് സെറ്റ് മൊത്തം കൂടി റിസപ്ഷൻ കളറാക്കി….

വ്യാധിടെ അമ്മായിമാരെന്നെ ദൂരെ നിന്ന് തുറിച്ചു നോക്കി പരസ്പരം പിറുപിറുക്കന്നത് കണ്ടിട്ടും ഞാൻ തളർന്നില്ല… അവരുടെ അടുത്തു ചെന്ന് വട്ടമായി നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി…

വ്യാധി ഇതെല്ലാം കണ്ട് കിളിപോയ പോലെ നില്കുന്നത് കണ്ടു… ഇതൊക്കെ വെറും സാമ്പിൾ അല്ലെ കെട്യോനെ…. ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു..

രാത്രി അമ്മായി എന്റെ കയ്യിൽ പാലും തന്നു വിട്ടു..

എന്തിന്…… ആാാ…..

സ്റ്റെപ് കയറി മുകളിൽ എത്തിയതും അഭി അവിടെ നിൽപ്പുണ്ടായിരുന്നു….

അവനെന്റെ കയ്യിലെ ഗ്ലാസ് വാങ്ങി അവന്റെ കയ്യിലിരുന്നത് എന്റെ കയ്യിൽ തന്നു…

“ഇതെന്താ…

ഗ്ലാസിന് മുകളിലെ ലവ് സൈനും അതിന്റെ കളറും ശ്രെദ്ധിച്ചു കൊണ്ടു സരസു ചോദിച്ചു…

“ഇത് ബോൺവിറ്റ ഇട്ട പാലാ ഒരു വെറൈറ്റിക്ക്… അവന് വേണ്ടെങ്കിൽ നിനക്കെങ്കിലും കുടിക്കാല്ലൊ…

അത് നന്നായി… അല്ലേലും ഇ പാല് വെറുതെ കുടിക്കുന്നതിൽ ഒരു ടേസ്റ്റ് ഇല്ല….

സരസു ചിരിയോടെ മുറിയിലേക്ക് പോയതും പിറകെ അനുവും അമ്മുവും കയറി വന്നു..

“ശേ വേണ്ടാതീനം ഒക്കെ പറഞ്ഞു അവളെ മുറിയിലാക്കാൻ ഓടി വന്നതാ ഞങ്ങൾ രണ്ടാളും… ഇതിപ്പോ ശശിയായല്ലോ…

“വളരെ നന്നായി… സമയം ലാഭമായെന്ന് കരുതിയാൽ മതി…

അഭി ഇളിയോടെ പറഞ്ഞു കൊണ്ടു താഴേക്ക് പോകുമ്പോൾ ഒന്നും മനസിലാവാതെ അനുവും അമ്മുവും പരസ്പരം നോക്കി…

സരസു മുറിയിൽ എത്തുമ്പോൾ ആരുമുണ്ടായിരുന്നില്ല…

ഗ്ലാസ് മേശപ്പുറത്തു വെച്ചവൾ മുറിയാകമാനം നോക്കി

നല്ല വൃത്തിയുള്ള മുറി…. ഇതൊക്കെ ഒന്ന് എന്റെ ലെവൽ ആക്കാൻ ഞാൻ കൊറച്ചു പാടുപെടുമല്ലോ..

കട്ടിലിന് നടുക്കായി റോസാ പൂവ് കൊണ്ടൊരു ലവ്… കൊള്ളാം… പണ്ടെങ്ങോ സ്വപ്നം കണ്ടൊരു ആദ്യരാത്രിയെ പോലുണ്ട്… പക്ഷെ മനസ്സിനൊരു സന്തോഷം മാത്രം തോന്നുന്നില്ല….

ചുമരിലായി കൂടുതലും ഫോട്ടോസണ്…. എല്ലാവരുടെയും ഉണ്ട്…. തന്റേത് ഒഴിച്ച്…

അതുപിന്നെ അങ്ങനാണല്ലോ…. എന്റെ റൂമിലും ഇതേ അവസ്ഥയാണ്…

എന്താല്ലേ… ഇ ഞങ്ങളാണ് കുട്ടികാലം മുതൽ പ്രേമിച്ചു നടകുവാണെന്ന് അമ്മായി പറഞ്ഞത്..

അവളുടെ നോട്ടം കണ്ണാടിയിലേക്ക് വീണു….

സാരി മാറ്റിയല്ലോ…. ഇതിട്ടോൻണ്ട്‌ എങ്ങനെ കിടന്നുറങ്ങും…. ഒരു കംഫർട്ടബിൾ അല്ല…

ബാഗിൽ നിന്ന് ഇടാനുള്ളതും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി…

ആദി മുറിലെത്തുമ്പോൾ ബാത്‌റൂമിൽ നിന്ന് കേൾക്കുന്ന ഗാനാലാപനം കേട്ടപ്പഴേ മനസിലായി പെണ്ണ് അകത്തുണ്ടെന്ന്…

അവൻ വാതിൽ അടയ്ക്കവേയാണ് സരസു ബാത്റൂമിലെ വാതിൽ തുറന്നു ഇറങ്ങിയത്…

“അയ്യോ…. അടയ്ക്കല്ലേ…. അടയ്ക്കല്ലേ…..

ഉറക്കെ വിളിച്ചു കൊണ്ടവളോടി വന്നതും അവനും ഒന്ന് പേടിച്ചു..

“എന്താ എന്തുപറ്റി…

അവന്റെ നേരിയ പരിഭ്രമിച്ചുള്ള ചോദ്യം കേട്ടതും അവളൊന്ന് പരുങ്ങി… റീയാക്ഷൻ കൂടി പോയോ…

“അത് പിന്നെ…. വാതിൽ അടയ്‌ക്കേണ്ട…..

“അതെന്താ…..

അവന്റെ നെറ്റിചുളിഞ്ഞു…

ഹമ്പട ചോദ്യം കണ്ടില്ലേ… മലയാളം മുതൽ ഒരു വാക്ക് പോലും മനസിലാവാത്ത കൊറിയൻ പടം വരെ കുത്തിയിരുന്ന് കാണുന്ന എന്നോടോ വ്യാധി ബാലാ…

നടപ്പില്ല മോനുസേ ഞാൻ സമ്മതിക്കമാട്ടെ….

“ഡി…

“എന്താ….

“കതകടയ്ക്കണ്ടാത്തതെന്താ… നിന്റെ വല്ലതും പുറത്തിരിക്കുന്നോ…

“ആ… ഇരിക്കുന്നു….. കൊറച്ചു ശുദ്ധ വായു… അല്ല പിന്നെ ഇങ്ങനെ ഇ വാതിൽ ഒക്കെ അടച്ചിട്ടിട്ടാ മനുഷ്യൻ എങ്ങനെ ഇതിനകത്ത് ഇരിക്കും എന്തൊരു ചൂടാ….

സരസു ഇടംകണ്ണിട്ട് അവനെ നോക്കി കൈകൊണ്ടു വെറുതെ വീശിക്കൊണ്ട് പറഞ്ഞു

“അതിനെന്താ എ സി. ഇട്ടാൽ പോരെ…

ആദി എ സി ടെ റിമോട്ട് കയ്യിലെടുത്തതും അവളത് ഉടനെ തട്ടിപ്പറിച്ചു…

“എനിക്ക് തണുപ്പ് അലർജിയ…. അല്ലെങ്കിലും നിങ്ങളെന്തൊരു മനുഷ്യനാ ചൂടെന്ന് പറയുമ്പോ തണുപ്പിക്കാനുള്ള വഴി നോക്കുന്നു…. ഇ വാതിൽ ഇപ്പോ തുറന്നു ഇട്ടിരിക്കുന്നെന്ന് പറഞ്ഞു ആർക്ക് നഷ്ടം വരാനാണ്… ശെടാ….

ആദി ഒരു നിമിഷം അവളെ നോക്കി നിന്നു പിന്നെ കണ്ണാടിക്ക് മുന്നിൽ ചെന്ന് ഇട്ടിരുന്ന ഉടുപ്പിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങി…

“‘യെ യെ….. ഇതെന്തോന്നാ…. ബട്ടൻസ് എന്തിനാ അഴിക്കുന്നേ…

“ഡ്രസ്സ് ഊരാൻ…

“അതെന്തിനാ….

“വേറെ മാറ്റിയിടാൻ….

ഓഹ്…. വെറുതെ തെറ്റിദ്ധരിച്ചു…അല്ല ഇതിന് നാണവും ഇല്ലേ…

“പറഞ്ഞാ പോരെ മാറിതാരാല്ലോ…. ഹും..

അവൾ ചാടിത്തുള്ളി ബാൽക്കണിയിലേക്ക് നടക്കവേ അതിനൊപ്പം തുള്ളുന്ന അരയ്ക്ക് കീഴ്പ്പോട്ട് നീണ്ട മുടിയിഴകളിലേക്ക് അവന്റെ കണ്ണു ചെന്നു നിന്നു…

ബാൽക്കണിയിൽ നിന്ന് തന്റെ മുറിയിലെ അടഞ്ഞ ജനാലയിലേക്ക് അവൾ നോക്കി നിന്നു…

നിലാവ് മുറ്റത് പരന്നു കിടപ്പുണ്ട്… വീശിയടിക്കുന്ന ഇളം കാറ്റിന് ചെറിയ തണുപ്പുണ്ടെന്ന് അവൾക്ക് തോന്നി… അവളുടെ മുടിയിഴകളെ ചെറുതനെ തലോടികൊണ്ടത് റൂമിനകത്തേക്ക് പ്രവേശിച്ചു
കൈകൾ കൂട്ടിത്തിരുമ്മി കൊണ്ടവൾ കൈകെട്ടി നിന്നു…

തലയിൽ എന്തോ ചെറുതായി തട്ടിയതിനോടൊപ്പം കഴുത്തിൽ അറിഞ്ഞ തണുത്ത നിശ്വാസം കൂടിയായപ്പോൾ അവളുടെ ഉടൽ വിറച്ചു..

ഇങ്ങേരിത് എന്ത് ഭാവിച്ചാ…..

ഒറ്റ കുതിപ്പിന് തിരിഞ്ഞു നോക്കിയതും ചമ്മി പോയി…

കർട്ടൻ ആയിരുന്നു…. അപ്പോ പിന്നെ ആ നിശ്വാസം… പുല്ല് കാറ്റായിരുന്നോ.. 😬

വ്യാധി ഫോണും കയ്യിൽ പിടിച്ചു മേശമേൽ ചാരി നിൽപ്പാണ്…. ഡ്രസ്സ് ഒക്കെ മാറ്റിയിട്ടുണ്ട്…

ഇങ്ങോട്ട് നോക്കുന്നത് കണ്ടതും ഞാനുടനെ കർട്ടനിൽ പണിയുന്നത് പോലെ നിന്നു….

വീണ്ടും ഫോണിലേക്ക് തല താഴ്ത്തിയതും ഞാൻ നോക്കി ..

ജീവിതം എങ്ങോട്ടാണ് പോകുന്നത്…. ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ കൃഷ്ണ….

കർട്ടണിൽ കൈ ചുരുട്ടി തന്നെ തന്നെ നോക്കിനിൽക്കുന്ന സരസുവിനെ കണ്ടതും ആദി എന്തെന്ന അർത്ഥത്തിൽ പിരികം പൊക്കി ചോദിച്ചു..

ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചികൊണ്ടവൾ അകത്തേക്ക് വന്നു കട്ടിലിന്റെ സൈഡിലായി വന്നിരുന്നതും അവനും അവൾടടുത്തു വന്നിരുന്നതും അവളുടനെ മറുവശത്തേക്ക് നീങ്ങിയിരുന്നു

തന്റെ നെഞ്ച് ഇപ്പൊ പൊട്ടിപോകുമെന്ന് അവൾക്ക് തോന്നി… ഇവനിത് എന്ത് കണ്ടിട്ടാണ് ഇങ്ങനെ കിടന്നു ഇടിക്കുന്നത്… രണ്ടാളുടെ പണി ഒറ്റയ്ക്ക് ചെയ്യുവാ.. ഇതഅവസാനം എന്റെ മൂക്കില് പഞ്ഞി വയ്‌ക്കേണ്ട അവസ്ഥയിലേ അവസാനിക്കൂ…

അവളെഴുനേറ്റു മേശമേൽ ഇരുന്ന പാല് എടുത്തു അവന് നേരെ നീട്ടി…

“പ.. പാല്…

അവളുടെ കൈവിറയ്ക്കുന്നുണ്ടായിരുന്നു….

അവളുടെ നിൽപ്പ് കണ്ടവന് ചിരി വന്നു.. അവനെഴുന്നേറ്റതും അവൾ കുറച്ചൂടെ പിറകോട്ടു മാറി…

വ്യത്യസ്ത നിറമുള്ള പാൽ ഗ്ലാസ്സിലേക്കും അവളുടെ മുഖത്തേക്കും അവൻ മാറി മാറി നോക്കി….

“ബോൺവിറ്റ ഇട്ടതാ…..

അവന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു

ഏഹ്… ഇവൾക്കിത്രയയ്ക്ക് സ്നേഹമൊ… അതും എന്നോട്… ഇവളിനി എനിക്ക് പണി തരാൻ ഇതിനകത്ത് വല്ലതും ഇട്ടിട്ടുണ്ടാവോ… പറയാൻ പറ്റില്ല…

“നീ കുടിച്ചോ….

പറയേണ്ട താമസം അവളുടനെ തന്നെ അതോറ്റ വലിക്ക് അകത്താക്കി….

ആത്രേയക്ക് ദാഹവും പരവേശവും അവൾക്കുണ്ടായിരുന്നു….

അവൻ അന്തം വിട്ടു നോക്കി നിൽക്കെ കണ്ണൊന്നു ചിമ്മി തുറന്നു കൊണ്ടവൾ ചുണ്ട് തുടച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു….

അവനവളോട് എന്തോ പറയാൻ ആഞ്ഞതും ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു…

ദത്തൻ കാളിങ് !!!!!!!!

അവനതുമായി ബാൽക്കണിയിലേക്ക് നടന്നു…

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം തിരിച്ചെത്തബോൾ കണ്ടത് ബെഡിൽ കിടന്നുറങ്ങുന്ന സരസുവിനെയാണ്…

കൈകൾ രണ്ടും വിരിച്ചിട്ട് തല ഒരു വശത്തേക്ക് ചാരിച്ചിട്ട് ബോധം പോയത് പോലെ കിടന്നുറങ്ങുവാണ്.. കാല് പദങ്ങൾ തറയിൽ മുട്ടി നിൽക്കുന്നു..

മൊത്തത്തിൽ പറഞ്ഞാൽ കട്ടില് മുക്കാലും നിറഞ്ഞു കിടപ്പുണ്ട്…

“സരസു….

അവനവളെ വിളിച്ചെങ്കിലും യാതൊരു അനക്കവും ഉണ്ടായില്ല….

അവളെ തൊട്ടുവിളിക്കാനായി കൈയുയർത്തിയെങ്കിലും നേരത്തെയുള്ള അവളുടെ ഭാവങ്ങൾ ഓർക്കവേ അടുത്ത നിമിഷം അവനത് പിൻവലിച്ചു…

പിന്നെ തലയിണകൾ മാറ്റി അവനവിടെ ചുരുണ്ടു കൂടി.. കിടന്നു..

“മുകളിന്ന് ഒരനക്കവും ഇല്ലല്ലോ…

“ഇനി കെട്ട് കഴിഞ്ഞോണ്ടു രണ്ടു പേരും രമ്യതയിലെത്തി റൊമാൻസ് കളിക്കുവായിരിക്കോ

താഴെ സോഫയിലായി ഇരുന്നു ഫോണില് ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന അഭിയുടെ ഇരുവശവും ആയിരുന്നു അനുവും അമ്മുവും…

“എടാ.. നിനക്കൊന്നും പറയാനില്ലേ…

അഭിയുടെ കൈയിൽ ചെറുതാനെ അടിച്ചു കൊണ്ട് അനു ചോദിച്ചു…

“ഉണ്ട്… നിനക്കൊന്നും ഉറക്കം വരുന്നില്ലെ… പോയി കിടന്നു ഉറങ്ങാനിടികളെ…. രാത്രി വെറുതെ പരദൂഷണം കൊണ്ട് ഇരിക്കുന്നു

“എന്നാലും അങ്ങനല്ലല്ലോ കാര്യങ്ങളുടെ കിടപ്പ് വശം വെച്ച് എന്തെങ്കിലും ഒരൊച്ചയെങ്കിലും അവിടെന്ന് കേൾക്കേണ്ടതല്ലേ…

അമ്മു പറയുന്നത് കേട്ട് അഭി ഫോണിൽ നിന്ന് തലയുയർത്തി…

“അതിന് ഒരാള് മാത്രം ഉണർന്നിരുന്നാൽ മതിയോ… രണ്ടാളും വേണ്ടേ

“മനസിലായില്ല..

“അതായത് ഉത്തമതികളെ ഞാൻ അവളുടെ കയ്യിൽ കൊടുത്തു വിട്ട പാലിൽ ഉറക്കഗുളിക കലക്കിയിരുന്നു… അവളോട്‌ വാശി കൂടി അവനോ.. അവനോടുള്ള വാശിക്ക് അവളോ അതിപ്പോ മൊത്തം കുടിച്ചിട്ടുണ്ടാവണം…. പിന്നെങ്ങനെ വഴക്ക് കൂടും എങ്ങനെയുണ്ട് എന്റെ ഐഡിയ..

“അമ്പട… അല്ല ഇതപ്പോ ഡെയിലി കൊടുക്കേണ്ടി വരില്ലേ…

“വേണം രണ്ടും ഒന്ന് സെറ്റ് ആവുന്നത് വരെ നമുക്കെല്ലാവർക്കും സുഖമായി ഉറങ്ങണമെങ്കിൽ ഇതേ വഴിയുള്ളു… ഞാനെ അവരടെ മുറിക്ക് തൊട്ട് ഓപ്പോസിറ്റാ… ഇല്ലെങ്കിൽ രാത്രി രണ്ടും കൂടി അടിയുണ്ടാക്കി പരസ്പരം വല്ല പന്നിപ്പടക്ക ഏറും നടത്തിയാൽ ന്റെ ഭാവി ജീവിതം… ഭൂതം കൊണ്ട് പോവും… സേഫ്റ്റി മുഖ്യം പിള്ളേരെ…

“അത്രേയ്‌ക്കൊക്കെ പോവോ…

“എന്റെ പെങ്ങളായത് കൊണ്ട് പുകഴ്ത്തി പറയുവാണെന്ന് വിചാരിക്കണ്ട… നിന്റെ ആദിയെട്ടനിട്ട് പണിയാൻ വേണേ ബോംബ് വരെ അവൾ വാങ്ങിക്കും…

അത്‌ശെരിയാ….. തേച്ചിട്ട് പോയ കണ്ണേട്ടനോട് പോലും അവൾക് ഇത്രേയ്ക്ക് ദേഷ്യമുണ്ടാവില്ലെന്ന് അനുവോർത്തു

പിറ്റേന്ന് സരസു എഴുനെല്കുമ്പോൾ മുറിയിൽ ആദി ഉണ്ടായിരുന്നില്ല… ഉറക്കം തീരാത്തത് പോലെ കണ്ണുകൾ അടഞ്ഞു വരുന്നുണ്ടായുരുന്നു… ഒരു വിധം എഴുന്നേറ്റു ബെഡിൽ കിടന്നു പൂക്കൾ ഊതികളിച്ചു കിടക്കുമ്പോഴാണ് നീലിമ അവിടേക്ക് വന്നത്…

“ഹൈ അമ്മ….

അവരവളെ നോക്കി ഇടുപ്പിൽ കൈ കുത്തി നിന്നു

സരസു വെറുതെ ഇളിച്ചു കാണിച്ചു..

“മണി 8ആയി പോയി കുളിക്കേടി….

മടിച്ചു നിന്ന അവളെ അവർ തന്നെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് വിട്ടു… കുളിച്ചു വന്നതും സാരി ഉടുപ്പിച്ചു കൊടുത്തതും അവരായിരുന്നു…

അമ്മയോടൊപ്പം സ്റ്റെപ് ഇറങ്ങി വരവേ ഡൈനിങ് ടേബിളിൽ അമ്മുവിനോട് സംസാരിച്ചിരുന്ന ആദിയെ നോട്ടം അവളെ തേടി എത്തിയതും അവളൊന്ന് കൂടി തലയുയർത്തി നടന്നു…. ആദി സ്ഥായി ഭാവമായ പുച്ഛം വാരി വിതറി മുഖം തിരിച്ചു കളഞ്ഞു…

“ആഹാ… എന്റെ മോള് സുന്ദരിയായല്ലോ…
മഹേശ്വരി അവളുടെ തലയിൽ തഴുകി കൊണ്ട് പറയവേ സരസു ആദിയെ നോക്കി… കൃതിയും അവനെ ശ്രെദ്ധിച്ചു

അവൻ ഡൈനിങ് ടേബിളിലെ കവറിൽ വെറുതെ നഖം കൊണ്ട് ചിത്രപ്പണി നടത്തുവായിരുന്നു…

“ഓ…ഇപ്പഴാണോ എഴുന്നേറ്റു വരുന്നത്…

ആദിയുടെ വല്യമ്മായി ചുണ്ട് കൊട്ടി പറയവേ കൃതി അവരോടു കണ്ണുകൾ കൊണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞു…

“അതെന്താ…. ഇവിടിപ്പോ അവൾക്ക് ചെയ്യാൻ പണിയൊന്നുമില്ല… ഇപ്പോ പഠിക്കാനും പോകണ്ടല്ലോ.. പിന്നെ കൊറച്ചൂടെ താമസിച്ചു എഴുന്നേറ്റാലും അതൊരു പ്രശ്നമല്ല…

മഹേശ്വരി അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും അവർ മുഖം തിരിച്ചു..

“എന്തായാലും രണ്ടാളും കൂടിയൊന്ന് അമ്പലത്തിൽ പോയി വാ… മക്കളെ

മഹേശ്വരി അങ്ങനെ പറഞ്ഞതും അഭിയും അമ്മുവും ഉൾപ്പടെ പിള്ളേർ സെറ്റ് എല്ലാം വരാമെന്നായി

ആ ബെസ്റ്റ് ആ പുഷ്പവിമാനത്തിൽ കേറിയാൽ പിന്നെ എല്ലാരും സൈലന്റ് മോഡ് തന്നെ….

ഏറ്റവും അവസാനമാണ് സരസുന് കയറാൻ പറ്റിയത് അതും ആദിയോടൊപ്പം ഫ്രണ്ട് സീറ്റിൽ…

വേറെ വഴിയില്ലാതെ കാറിന്റെ ഡോർ തുറക്കവേ ആരോ തള്ളിവിട്ടത് പോലെ കൃതി വന്നു കയറി ഇരുന്നു..

“ഞാനുമുണ്ട്… സരസു എന്റെ മടിയിലിരുന്നോ…

മടിയിലിരിക്കാൻ ഞാനെന്താ കൊച്ചു കുട്ടിയോ… അതും ഇവളുടെ…

പിന്നെ എന്റെ പട്ടി ഇരിക്കും…

അവളെ നോക്കിയൊന്ന് പുച്ഛിച്ചു ഞാൻ പിന്നിലെ ഡോർ തുറന്നു… അവിടെല്ലാം ഫിൽ ആണ് എന്നാലും അഡ്ജസ്റ്റ് ആക്കിയാൽ ഇരിക്കാം.. പക്ഷെ ഒരൊറ്റ തെണ്ടികൾ പോലും അനങ്ങിയില്ലെന്ന് മാത്രമല്ല ഞാൻ ഫ്രണ്ടിൽ ആ സാധനത്തിന്റെ മടിയിൽ ഇരിക്കേണ്ടിയും വന്നു… 😭

കാർ ഒന്നെവിടെയോ ബ്രേക്ക്‌ പിടിച്ചതും കൃതി ആദിയുടെ കയ്യിലെത്തി പിടിച്ചത് അഭി കണ്ടു…

അവൻ സരസുവിനെ നോക്കുമ്പോൾ അവളവിടെ പുറത്തേക്ക് വായിനോക്കിയിരിക്കുന്നു…

ദേവിക്ക് മുന്നിൽ നിന്ന് തൊഴുത്തു തിരിയുമ്പോഴാണ് ആദി അടുക്കൽ കണ്ണടച്ച് കൈകൂപ്പി നിൽക്കുന്ന സരസുവിനെ കണ്ടത്…

അവന്റെ കണ്ണുകൾ അവളുടെ നെറുകയിലെ സിന്ദൂരത്തിനെയും നെഞ്ചോട് ചേർന്ന് കിടക്കുന്ന ആലിലതാലിയിലേക്കും ഒരോട്ട പ്രദിക്ഷണം നടത്തി..

പിന്നെ ദേവിയുടെ വിഗ്രഹത്തിലേക്ക് ഒന്ന് നോക്കി മനസ്സിലെന്തോ പ്രാത്ഥിച്ചു.തിരിയുമ്പോൾ അവളവിടെ ഇല്ലായിരുന്നു

അമ്പലത്തിൽ നിന്നിറങ്ങവേ കൃതി തന്റെ കയ്യിലെ ഇലച്ചീന്തിൽ നിന്ന് ആദിക്ക് ചന്ദനം തൊട്ടുകൊടുത്തു..

അവനത് പ്രതീക്ഷിക്കാതത് കൊണ്ട് തന്നെ ഒരു നിമിഷം നിശ്ചലനായി പോയി.. പിന്നെ മുഖത്ത് ദേഷ്യം നിറഞ്ഞു

“നിന്റെ കൃതിയായി ചെയ്തതാണെന്ന് വിചാരിച്ചോളൂ…

അത്രേം പറഞ്ഞവൾ നടന്നു നീങ്ങവേ അവനത് നോക്കി നിന്നു

“വായിനോക്കി തീർന്നോ…

പിറകിലെ ശബ്ദം കേട്ടാണവൻ തിരിഞ്ഞു നോക്കിയത്

സരസു ഇടുപ്പിൽ കൈകുത്തി നിൽക്കുന്നു…

“അയ്യാ…. ഒരു ഡോക്ടർ…. നാണമുണ്ടോ മനുഷ്യ…ഇങ്ങനെ ആ പെണ്ണിന്റെ വായില് നോക്കി നിൽക്കാൻ…അതും ഇത്രെയും സുന്ദരിയായ ഒരു ഭാര്യാ കൂടി ഇപ്പോ കൂടെ ഉള്ളപ്പോ…. വായിനോക്കി…

“വായിനോക്കി നിന്റെ……

അവനൊന്ന് നിർത്തി പിന്നെ മുണ്ട് മടക്കിയുടുത്തു..

“നിന്റെ…. എന്താ… ബാക്കിയില്ലെ…

“ഉണ്ട്…. കൂടെയുള്ള കണ്ണേറുകോലം ഞാൻ കണ്ടു മടുത്തു…. അതോണ്ട് പുതിയത് തേടുന്നത് ഒരു തെറ്റാണോ പുത്തൻ വീട്ടിലെ മോഹനചന്ദ്രന്റെ മോള് സരസ്വതി കുട്ടി…

അവസാനത്തെ വാക്യം അവനൊന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ട് മീശ പിരിച്ചു

“കണ്ണേറ് കോലം നിങ്ങളുടെ കുഞ്ഞമ്മ… നിങ്ങക്ക് വേണ്ടിയിനി സ്വർഗത്തിന്ന് മാലാഖ ഇറങ്ങി വരും കാത്തിരുന്നോ… ബ്ലഡി ഫൂൾ… ഹും..

അവനതിന് ന്തോ മറുപടി പറയാൻ തുനിഞ്ഞതും

“ആദി…. വരുന്നില്ലേ…..

കൃതിയായിരുന്നു…

എല്ലാരും കാറിൽ കയറിയിരുന്നു

“ആദിയേട്ടൻ ശയനപ്രദിക്ഷണം കഴിഞ്ഞേ വരു….നിങ്ങൾ പൊയ്ക്കോ

അവൾ വിളിച്ചു കൂവുന്നത് കേട്ട് ആദി ഞെട്ടി…

“എടി… എടി….

അവൻ കാല് നിലത്തുറയ്ക്കാതത്തു പോലെ നിന്ന് താളം ചവിട്ടി കൊണ്ട് വിളിച്ചു…

“ഞാനില്ല…… നീ പോയി ഉരുണ്ടാൽ മതി…

“അങ്ങനാണോ…എങ്കിൽ ഞാൻ വീട്ടിൽ ചെന്നു അമ്മായിയോട് പറയാം എന്റെ നേർച്ച നിങ്ങൾ ചെയ്തില്ലെന്ന് എന്നിട്ട് ഒറ്റയ്ക്ക് ഒന്നൂടി വന്നു ഇപ്പഴത്തിനും ഡബിൾ ആയിട്ട് ഉരുണ്ടാൽ മതി എന്താ…

അമ്മ അറിഞ്ഞാൽ വേണേ ഇ മാസം മൊത്തം തനിക്ക് ഉരുളേണ്ടി വരും…

ഓഹ്…. വേറെ വഴിയില്ലാതെ ഷർട്ട്‌ ഊരി അവളുടെ കയ്യിൽ കൊടുത്തു

“പോയി ഉരുണ്ടു വരു ഭക്താ…

അനുഗ്രഹിക്കുന്നത് പോലെ കൈകൊണ്ടു കാണിച്ചു കൊണ്ട് സരസു ചിരിയോടെ പറയവേ അവളെയൊന്ന് തറപ്പിച്ചു നോക്കി അവൻ പോയി…

രണ്ട് റൗണ്ട് അവന്റെ കൂടെ നടന്നപ്പഴേ അവൾക്ക് മതിയായി…

നല്ല തിരക്കുണ്ടായിരുന്നു അമ്പലത്തിൽ…

നടയിൽ നിന്നല്പം മാറി വായിനോക്കി ഇരിക്കുമ്പോഴാണ് പൂജാരി അർച്ചന നടത്തിയവരുടെ പേര് വിളിച്ചത്

“സരസമ്മ… മകം നക്ഷത്രം…..

ഓഹ് ഇ ദാരിദ്ര്യം പിടിച്ച പേര് ഇപ്പോഴും നിലവിലുണ്ടോ..

“സരസമ്മ….. മകം നക്ഷത്രം ഉണ്ടോ…..

പൂജാരി ഒന്നുടെ നീട്ടിവിളിച്ചു…

“സരസു പ്രസാദം വാങ്ങു…

ശയനപ്രദിക്ഷണം കഴിഞ്ഞു നടയ്ക്കൽ തൊഴുതു കൊണ്ടിരുന്ന ആദി തിരിഞ്ഞു അവളോട് പറഞ്ഞു

“ഞാനോ…..

അവളുടെ കണ്ണ് മിഴിഞ്ഞു പോയി…

“പിന്നല്ലാതെ…

“പോറ്റി…. അർച്ചന നടത്തി പ്രസാദം വാങ്ങാതിരിക്കുന്നത് ശെരിയാണോ…

ആദി ഉറക്കെ വിളിച്ചു ചോദിച്ചതും പൂജാരി അവനെ നോക്കി

ഇങ്ങേര് ഉരുളുന്നതിന് ഇടയിൽ എനിക്ക് പണി തന്നല്ലോ ദേവി…. ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു

“ശെരിയല്ല… അത് ഭഗവാനെ നിന്ദിക്കുന്നതിന് തുല്യമാണ്…

“കേട്ടിലെ സരസമ്മേ വന്നു വാങ്ങു….

പ്രസാദം വാങ്ങാൻ കൂട്ടം കൂടി നിന്നവരിൽ ചിലർ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

ഇഞ്ചി കടിച്ച കുരങ്ങന്റെ മോന്തായവുമായി നിൽക്കുന്ന സരസുവിനെ നോക്കവേ ആദിക്ക് നല്ലോണം ചിരി വരുന്നുണ്ടായിരുന്നു…

“വരു കുട്ടി….

പൂജാരി കൂടി വിളിക്കവേ സരസു ശെരിക്കും പെട്ടു..

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13