Monday, April 15, 2024
Novel

നിന്നോളം : ഭാഗം 5

Spread the love

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

Thank you for reading this post, don't forget to subscribe!

മാടന്റെ അടിയോടു കൂടി ഞങ്ങളുടെ മുഖച്ഛായയും പ്രതിച്ഛായയും ഒക്കെ മാറി പോയി…

എങ്ങനെ നടന്ന ഞങ്ങളാണ്……

ഇപ്പോ അമ്പലത്തിൽ നിന്നിറങ്ങാൻ തന്നെ സമയം കിട്ടണില്ല….

അമ്മ ഞങ്ങളെ നേർച്ചയ്ക്ക് കൊടുത്തു… 😪..

ദേവുമ്മയും അമ്മേടെ കൂടെ നിന്നു….

അഭിയുടെ അവസ്ഥയിരുന്നു അതിലും കഷ്ടം… ഞങ്ങൾക്ക് ഇടയ്ക്ക് ലീവ് കിട്ടി മാറിനിൽകാമെങ്കിലും അവന് എന്നും ഇതൊക്കെ തന്നെ പണി…

വൈകിട്ടതെ രാമായണ പരായണം ആയിരുന്നു. ഏറ്റവും വലിയൊരു വെല്ലുവിളി….

ശ്ലോകങ്ങളുടെ തിരമാലയിൽ അക്ഷരതെറ്റുകളുടെ അയ്യര് കളി…

ടോപ് സിംഗർ കാണുന്നത് പോലെ എല്ലാം കൂടി ഞങ്ങളെ വളഞ്ഞിരുന്നു ജഡ്ജ് ചെയ്യും….

ആ നിമിഷം ആ രാമായണം തലയ്ക്കടിച്ചു അവിടെ തന്നെ സമാധിയായാലോ എന്ന് വരെ തോന്നി പോകും…

അമ്മാതിരി ജഡ്ജിങ്…

അതും ഏറെക്കുറെ അഭിയുടെ തലയിൽ തന്നെ ഇട്ട് കൊടുത്തു…

വെറുതെ വീട്ടിലിരിപ്പല്ലേ…. വായിക്കട്ടെന്നേ….

ഡോനെഷന്റെ ചെക്ക് ഓസിനു വാങ്ങി മുങ്ങാൻ നോക്കിയ അരവിന്ദിന്റെ കുത്തിനു പിടിച്ചു പൊറോട്ടയ്ക്ക് പകരം ബിരിയാണി തന്നെ വാങ്ങി കഴിച്ചു അടിയുടെ ക്ഷീണം മാറ്റി…

അപ്പഴൊരു ആശ്വാസം….

“നിനക്കെന്നാലും ദത്തേട്ടനെ കണ്ടിട്ട് മനസിലായില്ലേ….

കുളക്കടവിലിരുന് കല്ലുപെറുക്കി എറിഞ്ഞു ഇരിക്കുന്ന സരസുവിനെ കുത്തികൊണ്ട് അനു ചോദിച്ചു

“പിന്നെ… ഞാനങ്ങേരെ ഓർത്തോണ്ടു ഇരിപ്പായിരുന്നല്ലോ…. .നിന്റെ ദത്തേട്ടന്റെ ആ ഒതളങ്ങ മോന്തയിൽ അഞ്ചര ഇഞ്ച് പോലും കാണണോങ്കി മൈക്രോ സ്കോപ്പ് വെച്ച് നോക്കണം… താടിയും മുടിയും… ഒരുമാതിരി കാടന്മാരെ പോലെ… അല്ല . അമേരിക്കയിൽ ട്രിമ്മർ ഒന്നുമില്ല….

“എടി…. വേണ്ടാട്ടോ….

“ഓ…. ചേട്ടനെ പറഞ്ഞത് അനിയത്തിക്ക് പിടിച്ചില്ല….
പിടിക്കണ്ടാ….. എന്നാലും ഞാൻ ഇനിയും പറയും…കാടൻ… മാടൻ…. മൊത്തത്തിൽ കാലമാടൻ

“അതന്നെ…. കാലമാടൻ…. ഇവനൊന്ന് വിളിച്ചു പറഞ്ഞിട്ടൊക്കെ വന്നൂടായിരുന്നോ

അഭി വന്ന് അവരുടെ അടുത്തിരുന്നു….

“വന്നോ…. ഇന്നത്തെ പൂജ എങ്ങനെയുണ്ടായിരുന്നു വത്സാ….

“ബഹുകേമം….എന്നാലും എന്തോ ഒന്ന് മിസ്സ്‌ ആയത് പോലെ….

“മഞ്ജുവോ… കാർത്തുവോ…..

“രണ്ടുമല്ല…. മിന്നു 😁

“അതന്നെ അമ്പലത്തിൽ പോകാൻ ഇത്ര ഉത്സാഹം…

“തന്നെ എനിക്കും വേണ്ടേ എന്തെങ്കിലും എന്റർടൈൻമെന്റ് ഒക്കെ…. നീയൊക്കെ ഒറ്റ ഒരുതികൾ കാരണാണ് എനിക്കി ഗതി വന്നത്..അതോണ്ട് മിണ്ടരുത് രണ്ടും…. എന്റെ ഉള്ളിലെ പ്രഷർ കുക്കർ ചിലപ്പോ പൊട്ടിപോവും….

പാവം അഭികുട്ടൻ…. ഞങ്ങൾക്ക് വേണ്ടി എന്തെല്ലാം സഹിക്കുന്നു…

അമേരിക്കന്ന് വിമാനം കേറി എന്റെ കരണത് കരപ്പാട് പതിപ്പിച്ചു പുള്ളി അമ്മ വീട്ടിലേക്ക് യാത്രയായി….

എന്തൊരു കഷ്ട്ടമാണെന്ന് നോക്കണേ…. എങ്കിൽ പിന്നെ ഇങ്ങേർക്ക് നേരെ അങ്ങോട്ട് തന്നെ പോയാൽ പോരായിരുന്നോ….

“നിന്റേട്ടൻ പെട്ടെന്ന് ആരോടും പറയാതെ ഇവിടെ പൊങ്ങിയതെന്താ… അവിടത്തെ ജോലിയൊക്കെ വിട്ടോ

“ആവോ… എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെടി…ഇനി ഏട്ടൻ അമേരിക്കക്ക് പോണില്ലന്നക്കെയാ പറയണേ… ഇവിടെ കൂടാൻ പോവനത്രെ…

ഞഞ്ഞായി….

ഞാനൊരു ഓലകീറും നിലവിളക്കും സെറ്റ് ആക്കി വെച്ചിരിക്കണമെന്ന മുന്നറിയിപ്പ് അല്ലെ ഇ കേൾക്കുന്നത്…

ഹരിയേട്ടന്റെയും ആദിയേട്ടന്റെയും ഉറ്റ ചങ്ക്.ആണ് അങ്ങേര്

പണ്ട് ഒരു മുട്ടായി കഴിച്ചെന് പറഞ്ഞു എന്നെ വഴക്ക് പറഞ്ഞു കരയിപ്പിച്ച മൊതലാണ് അത്…

അത്ര ദുഷ്ട്ടനായിരുന്നോ….

അങ്ങേരുടെ കയ്യിലിരുന്ന മുട്ടായി തട്ടിപ്പറിച്ചു തിന്നോണ്ട് അങ്ങേരെ തന്നെ കൊഞ്ഞനം കുത്തി കാണിച്ച എന്നെ വെറുതെ വിടോ…

അങ്ങനെ പണ….

😁…ഞാനന്ന് കുഞ്ഞായിരുന്നില്ലേ….ഇല്ലെങ്കിൽ തട്ടിപ്പറിക്കോ… അന്തസായിട്ട് ഇരക്കിലായിരുന്നോ.. അതിൽ പിന്നെ ഞാനങ്ങേരെ മൈൻഡ് കൂടി ചെയ്യാറില്ലായിരുന്നു….അങ്ങേര് എന്നെയും… പിന്നീട് അനുവിന്റെ ഏട്ടനാണെന്ന് അറിഞ്ഞിട്ടും അതിന് മാറ്റം ഒന്നും വന്നില്ല…

എന്നാലും ഞാനാലോചിക്കുന്നത് ഞങ്ങൾ ഹോട്ടലിൽ പോയത് ഇങ്ങേരെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു എന്നാണ്…

വ്യാധിയോട് ചോദിച്ചപ്പോ ജാടയിട്ട്….

“നീയൊക്കെ ഒരടി എങ്ങോട്ട് തിരിഞ്ഞാലും ഞങ്ങളറിയും എന്ന് പുച്ഛിച്ചു പറഞ്ഞു

അയിന് ഇങ്ങേരാരാ ഞങ്ങളുടെ റൂട്ട് മാപ്പോ…ഒന്ന് പോണം മിഷ്ടർ ….

ഞാനും പുച്ഛം വാരിവിതറി…..

എന്നെ തുറിച്ചു നോക്കുന്നത് കണ്ടു…. മൈൻഡ് ആകില്ല…..

ഹല്ല പിന്നെ….പുച്ഛത്തിന്റെ റീറ്റെയ്ൽ ബിസിനസ്‌ എന്റെലും ഉണ്ട്

🙄😭🙄

ദിവസങ്ങൾ പിന്നെയും കടന്നു പോയി….

മാടൻ തിരിച്ചു വരാത്തത് കൊണ്ട് തന്നെ ഞങ്ങളുടേതായ രീതിയിലെ പരിപാടികളുമായി ഇങ്ങനെ കറങ്ങി നടക്കുമ്പോഴാണ് ആ വാർത്ത കേട്ടത്

അമ്മു ഒരു എക്സാമിന് പൊട്ടി….

ഞാനൊന്ന് ഞെട്ടി…

ഞാൻ മാത്രമല്ല അവളെ അറിയാവുന്നവരൊക്കെ ഞെട്ടി…..

അഭി സപ്പ്ളി പേര് പറഞ്ഞു മുങ്ങിയൊണ്ട് അവനറിഞ്ഞില്ല

ഞാൻ അവളുടെ കൂടെ പഠിക്കാൻ പോവാൻ സമ്മധിക്കാത്തതിൽ അന്നാദ്യമായി എന്റമ്മ അഭിമാനം കൊണ്ടു…

വേറൊന്നും കൊണ്ടല്ല…. അവൾ പോലും ഒരു സബ്ജെക്ട് പൊട്ടിയെങ്കിൽ പിന്നെ ഞാനൊക്കെ അടപടലം പടക്കങ്ങൾ പൊട്ടിച്ചു എപ്പഴേ വീട്ടിലിരിക്കേണ്ടതായിരുന്നു…

നാവിലെ സരസു ദേവി കാത്തു…..ഇല്ലെങ്കിൽ കാണായിരുന്നു…

അനുശോചനം അറിയിക്കാൻ ഞാനെന്റെ അനുവിനെയും കൂട്ടി അങ്ങോട്ട് പോയി…

പെണ്ണ് ഇപ്പോ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങുന്നില്ലത്രേ… അത് പിന്നെ പണ്ടും അങ്ങനല്ലേ… അവളൊന്നും കഴിക്കുന്നില്ലെന്ന് കൂടി അമ്മായി സങ്കടം പറയവേ അവള്കൊള്ളത് ഞങ്ങൾ കഴിച്ചു…. നോട് തി പോയിന്റ് അമ്മായിടെ സങ്കടം കണ്ടോണ്ട് മാത്രം… അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ ഞാനത്ര ചീപ്പ്‌ അല്ല….. അയ്യേ…. അയ്യയ്യേ

കുറെ തട്ടിവിളിച്ചിട്ടാ വാതില് തുറന്നത്….

മൂർച്ചയുള്ള എന്തോ കൊണ്ട് ചുവരിൽ വരയ്ക്കുന്നത് കണ്ടപ്പഴേ എനിക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി

“നീ വെറുതെ ഡിപ്രേസ്സഷൻ അടിച്ചു വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ അമ്മു…. എക്സാം പൊട്ടുന്നതൊക്കെ സർവസാധാരണം…ആത്മഹത്യാ ഒന്നിനും പരിഹാരമല്ല….

“കോപ്പ് … അതിനാര് ആത്മഹത്യാ ചെയ്യുന്നു…

ങേ….

ഞാനും അനുവും മുഖത്തോട് മുഖം നോക്കി

“ഞാനതിന് മനഃപൂർവം പൊട്ടിയതാ…. ഇ മ *** ഒന്നും എന്റെ തലയിൽ കേറുന്നില്ല….

അമ്മു മേശമേലിരുന്ന ബുക്കിൽ ശക്തിയായി അടിച്ചു കൊണ്ട് പറഞ്ഞു….

“അതൊക്കെ ആ അമ്മുവിനെ കണ്ട് പഠിക്കണം ആ കൊച് എത്ര സമാധാനത്തോടെയാ സംസാരിക്കുന്നത് ഇവിടെ ഒരെണ്ണം ഉണ്ട് വളവളാന്ന്…..പറയുന്ന വാക്കുകളോ…..

ഹരിയേട്ടനെ ചീത്ത വിളിക്കുമോ അമ്മ പറയാറുള്ളത് എനിക്ക് ഓർമ്മ വന്നു….

അതും വല്ല പട്ടിയോ തെണ്ടിയോന്നൊക്കെ….. ഇതിപ്പോ വേറെ ലെവൽ

എക്സാം പൊട്ടിയപോ കിളി പോയതാണെങ്കിലോ…. ഒന്ന് ടൂൺ തിരിച്ചു ശെരിയാക്കികൊടുക്കാം

“മോളെ…. നീ പഠിപ്പിയാണ്… പഠിപ്പികൾ ഇങ്ങനെ മ്ലേച്ചമായി സംസാരിക്കാൻ പാടില്ല…

“കോപ്പാണ്… ഞാനൊരു തേങ്ങയും അല്ല…..

ആ ബെസ്റ് ഇവളിപ്പോ ഞങ്ങളെക്കാൾ തറയാണല്ലോ….

“നീ പിന്നെ ഇങ്ങനെ മനഃപൂർവം തോൽകാനാണെങ്കിൽ ഇതെടുത്തു പേടിക്കേണ്ട കാര്യമുണ്ടോ… ഞങ്ങളുടെ കൂടെ ഡിഗ്രി ചെയ്താൽ പോരായിരുന്നോ…

“ഇല്ലെടി ഇതെന്റെ പ്രതികാരമാണ്….

“ന്തോന്നു…..

“നിനക്കറിയോ സരസു പ്രസവവേദന കഴിഞ്ഞാൽ ഇ ലോകത്ത് സഹിക്കാൻ പറ്റാത്ത ഒരേ ഒരു വേദനയെ ഉള്ളു.. പല്ലുവേദന…..

അത് ശെരിയാട്ടോ….. അനുഭവം കുരു

“അയിന്….

“അത് അങ്ങേരും അനുഭവിക്കണം എന്നെനിക്ക് തോന്നി…. അതും എന്റെ കൈകൊണ്ട്…

“ആര്…. !!!!!!

സരസുവും അനുവും കോറസ് പാടി

“കണ്ണേട്ടൻ….. അങ്ങേരെന്നെ തേച്ചെടി….. ജീവനോളം സ്നേഹിച്ചിട്ടും…. അങ്ങേര് വേറെ ഒരു… പെണ്ണിനെ….

അമ്മു കണ്ണു നിറച്ചു പറഞ്ഞതും സരസുവും അനുവും പരസ്പരം ഒരു നിമിഷം നോക്കി

പിന്നെ ചിരിക്കാൻ തുടങ്ങി…

🤣…ഹുഹുഹുഹു… ഹഹഹ……. ഉയ്യോ എനിക്ക് വയ്യായെ ….

സരസു അമ്മുവിന്റെ കയ്യിലടിച്ചു കൊണ്ട് പറഞ്ഞു…

“സ്റ്റോപ്പ്‌ ഇറ്റ് ഗയ്സ് പ്ലീസ്…..

അമ്മു പരിഭവതോടെ പറഞ്ഞതും ഇരുവരും വാ പൊത്തി ചിരിക്കാൻ തുടങ്ങി

“ആത്മാർത്ഥ പ്രണയത്തിൽ വഞ്ചന നേരിടേണ്ടി വരുമ്പോഴുള്ള വേദന നിങ്ങൾക്ക് മനസിലാവില്ല

“ഉവ്വ….. തേങ്ങ…. ഒഞ്ഞു പോയെടി…. അല്ല മോൾക്ക് സേട്ടൻ എന്തോന്നാ വാങ്ങി തന്നോണ്ടിരുന്നേ

“കപ്പലണ്ടി മിട്ടായി…. അല്ല… നിനക്കെങ്ങനെ…..

അമ്മു സംശയതോടെ അവരെ നോക്കി

“അവലോസുണ്ട….

“പോപ്പിൻസ്….

സരസുവും അനുവും പരസ്പരം ചൂണ്ടി പറഞ്ഞു…

“അപ്പോ നിങ്ങളോടും

അമ്മു വാ പൊളിച്ചു

ഞങ്ങൾ ഞങ്ങളുടെ കഥകളൊക്കെ അവളോട്‌ വിശദമായി പറഞ്ഞു…

അവൾ തിരിച്ചും…. ഒപ്പം പഠിപ്പി ആയപ്പോ ഞാനവളിൽ നിന്നകന്നു പോയതിന്റെ പരിഭവവും….

അതെനിക്കും വിഷമമായി…. ഒരു പക്ഷെ കാര്യങ്ങൾ പങ്കു വയ്ക്കാൻ ഞാനവളുടെ കൂടെ ഉണ്ടായിരുനെങ്കിൽ അവൾക്കതൊരു നല്ല തുടക്കം ആയേനെ…. അല്ലെ…..

ഡോക്ടർ ആയി അങ്ങേരുടെ കരണകുട്ടിക്കിട്ടു കൊടുത്തു പല്ലു വേദന വരുത്തി ഹോസ്പിറ്റലിൽ ആക്കി പുള്ളിടെ പല്ല് മൊത്തം പറിച്ചു കളയാനായിരുന്നു പുള്ളികാരിടെ പ്ലാൻ….

ഇജ്ജാതി സൈക്കോ പ്രതികാരം….

ഞങ്ങൾ പിന്നെയും കൂട്ടായി….. എന്തുണ്ടെലും ഞങ്ങൾ മൂന്നാളിൽ ആരോടെങ്കിലും പറയണമെന്ന് ശട്ടം കെട്ടി…

മനസിനുള്ളിൽ ഒളിച്ചു വയ്ക്കുന്ന ഓരോന്നും അഗ്നി പർവതത്തിലെ ലാവ പോലെ പൊട്ടിയൊഴുകി നാളെ നമ്മളെ തന്നെ നശിപ്പിക്കും ….. അതൊക്കെ ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ ശ്രെമിക്കുക…

🤩😇🤩
കൊറച്ചു ദിവസം കഴിഞ്ഞതും മാടൻ കൂടും കുടുക്കയും കൊണ്ട് തിരിച്ചു വന്നു….

അതിനേക്കാൾ ഞാൻ ഞെട്ടിയത് എം. ടെക് വരെ പഠിച്ചു അങ്ങേര് എന്റച്ഛന്റെ കൂടെ കൃഷിപ്പണി ഇറങ്ങിയത് അറിഞ്ഞായിരുന്നു

ഇയാൾക്ക് പ്രാന്താണെന്നാണ് തോന്നുന്നത്… അതെങ്ങനെ രാജാവ് നന്നായാലല്ലേ പ്രജകളും നന്നാവൂ….ഇങ്ങേര് ട്രംപ് മാമന്റെ കൂടെ അല്ലായിരുന്നോ.. ഇതും ഇതിനപ്പുറവും മണ്ടത്തരങ്ങൾ ഇനി കാണാം…

ഹരിയേട്ടൻ പഠിപ്പിക്കുന്ന കോളേജിൽ ജോലി വാങ്ങി കൊടുക്കാന്നു പറഞ്ഞിട്ടും അങ്ങേർക്ക് വേണ്ട..

ലോകത്തിൽ ആദ്യമായിട്ടാവും ഒരാൾ കൃഷിപണി ചെയ്യാൻ അമേരിക്കന്ന് വിമാനം പിടിച്ചു വരുന്നത്….

കാലത്തിന്റെ ഓരോ പോക്കേ…. ഹാ…

😂❤️😂
“എന്നാലും അമ്മു നെയും ആ കിണ്ണൻ തേച്ചല്ലോഡികളെ… ഞാൻ വിചാരിച്ചത് നിങ്ങളാണ് ഭൂലോക ദുരുന്തങ്ങളെന്ന….. ശെടാ…..

അഭി താടിക്ക് കയ്യും കൊടുത്തിരുന്നോണ്ട് പറഞ്ഞു

“എടാ ചെറുക്കാ ആ പെണ്ണിനോട് ഇടയ്ക്കൊക്കെ സംസാരിക്കണം കേട്ടാ….

അനു പറഞ്ഞു

“ഞാനവളോട് സംസാരിക്കാറുണ്ടെടി… പക്ഷെ അവള് നിന്നെ പോലെ തിരിച്ചൊന്നും പറയൂല… നാവ് ഉണ്ടോന്ന് വായില് കയ്യിട്ട് നോക്കണം… എന്ത് പറഞ്ഞാലും ഒരുമാതിരി കഞ്ചാവടിച്ച ഭാവമാണ് പെണ്ണിന്…. അത് കാണുമ്പോ മൂഡ് പോവും

“കളിയാക്കാനല്ല…. അടുത്തിരുന്നു കൊറച്ചു സ്നേഹത്തിലൊക്കെ സംസാരിക്കണം…

സരസു പറയവേ അവനതിന് മൂളലോടെ തലയാട്ടി…

ഓരോന്ന് പറഞ്ഞോണ്ട് പറമ്പിലെ മതിലിൽ ഇരുന്നു വഴിയിലേക്ക് വായിനോക്കി ഇരിക്കുമ്പോഴാണ് മാടന്റെ എൻട്രി…

” ഇവിടെ.എന്താ .

ചിരട്ടകൊണ്ട് പാറപുറത്ത് ഉരയ്ക്കുന്നത് പോലുള്ള കുയിൽനാദം…

മതിലിന്മേൽ ചന്തി കുത്തി ഇരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ മിഷ്ടർ

മനസിലാണ് പറഞ്ഞത്…..

ഞാൻ പണ്ടേ തർക്കുത്തരം മൊഴിയാറില്ല അതോണ്ടാ… അല്ലാതെ പേടിച്ചിട്ടൊന്നുമല്ല…

എന്നെ നിങ്ങൾക്ക് അറിയാല്ലോ …..

അനു മതിലിന്നു അപ്പഴേക്കും താഴെ ഇറങ്ങിയിരുന്നു…. അഭിയും ഊർന്നു ഇറങ്ങി….

ബോധം ഇല്ലാത്തവൻ ഇവരൊക്കെ ഒരേ പ്രായമല്ലേ… എന്നിട്ടും എഴുനേറ്റ് ബഹുമാനിക്കേണ്ട കാര്യമുണ്ടോ

ഒന്ന് പോയെടാ ന്ന് പറഞ്ഞു തട്ടി കളഞ്ഞുടെ…

പിന്നെ ഞാനൊറ്റയ്ക്ക് എങ്ങനാ… ഞാനും ഇറങ്ങാൻ തന്നെ തീരുമാനിച്ചു..

പക്ഷെ പൊക്കം ഒരു പ്രശ്നമാണ്… മാത്രമല്ല ചാടുകയെങ്കിൽ കൃത്യമായി അങ്ങേരുടെ കാൽക്കൽ വന്ന് കിടക്കും… അതോണ്ട് അഭിക്ക് നേരെ കൈനീട്ടി….

മാടൻ അത് ഉടനെ തട്ടിക്കളഞ്ഞു….

കേറിയത് പോലെ താഴെയിറങ്ങാൻ…..

എനിക്കറിഞ്ഞുട….. കേറുന്നതൊക്കെ വലിഞ്ഞു കേറാം…. ഇറങ്ങുന്നത് അത്ര ഈസി അല്ല….. ദിസ്‌ ഈസ് ക്രൂവൽ….. ഞാൻ ശിശുക്ഷേമ സമിതിയിൽ റിപ്പോർട്ട്‌ അടിക്കും നോയ്ക്കോ….. 🥺

രണ്ടും കൂടി വാ പൊളിച്ചു ഇനിയെന്ത് എന്ന് പറഞ്ഞു നോക്കി നിൽപ്പാണ്…..

ഒരു ഭാവമാറ്റവും ഇല്ലാത്ത നിൽക്കുന്ന മാടനെ പ്രാവികൊണ്ട് തന്നെ ചാടി….

അങ്ങേരുടെ കാൽക്കൽ പുലിമുരുഗനെ പോലെ ലാൻഡ് ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും കൈ ചതിച്ചു …. പാണ്ടി ലോറി കേറിയ തവളയെ പോലെ കമിഴ്ഞ്ഞടിച്ചു വീണു അങ്ങേരെ സാഷ്ടാംഗം പ്രണമിച്ചു…

അങ്ങേര് ഉൾപ്പെടെ ചിരിക്കാൻ തുടങ്ങി…

അഭി കൈകുടന്നൊക്കെ ചിരിക്കുന്നത് കണ്ടു…. സഹിച്ചില്ല…. കാലിൽ പിടിച്ചൊരു വലി കൊടുത്തു ….

നടുതല്ലി ദാണ്ടെ കിടക്കുന്ന്…..

കിട്ടിയ അവസരത്തിന് ഞാനെഴുനേറ്റിരുന്ന് ചിരിക്കാൻ തുടങ്ങി….

പക്ഷെ ഞാനൊറ്റയ്ക്കായിരുന്നു…..

മാടൻ എന്നെ തുറിച്ചു നോക്കി അനുവിനെയും വിളിച്ചോണ്ട് നടന്നു പോയി…

അവസാനം ഞാൻ മതിൽ പിടിച്ചു എഴുന്നേറ്റു അവനെക്കൂടി താങ്ങി നിർത്തേണ്ട ഗതികേടായി…

ഇതിപ്പോ തണ്ടർ വെട്ടിയവനെ സ്നേക്ക് കൊത്തിയെന്ന് പറഞ്ഞത് പോലായി…

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4