Tuesday, December 17, 2024
Novel

നിന്നോളം : ഭാഗം 24

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


“ചുമ്മാ തമാശ പറയല്ലേ ആദി…

ദത്തൻ ചിരിയോടെ പടിയിലേക്ക് ഇരുന്നു….

“തമാശയല്ല ദത്താ…. ഞാൻ പറഞ്ഞതാണ് സത്യം സരസു എന്റെ ഭാര്യയാണ്…..

ആദി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…..

അല്ലാതെ നീ കരുതിയത് പോലെ അഭിടെയല്ല….

ദത്തൻ ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ഇരുന്നു പോയി…

ഇവിടെ വന്ന് അവളെയും അടുത്തൊരു വളിച്ച ചിരിയോടെയുള്ള അഭിയുടെ നിൽപ്പ് കാണവേ തോന്നിയത് ആദി നേരിട്ട് കണ്ട് പറയാമെന്നു പറഞ്ഞു ആ പ്രധാനപെട്ട കാര്യം ഇവരുടെ കല്യാണമായിരിക്കുമെന്നാണ്… ഇതിപ്പോ….

“അതെങ്ങനെ….. നീ എനിക്ക് വാക്ക് തന്നതാണ് അനുവിനെ കല്യാണം കഴിക്കാമെന്ന്……. എന്നിട്ട്….

“എന്റനിയൻ സ്നേഹിക്കുന്ന പെണ്ണ് അവനെ സ്നേഹിക്കുന്ന പെണ്ണ് എനിക്കെന്റെനുജത്തിയെ പോലെയാണ്… പിന്നെ ഞാനെങ്ങനെ നിന്റെ വാക്ക് പാലിക്കും ദത്താ…..

“അനിയൻ സ്നേഹികുന്നതോ……

ദത്തൻ മനസിലാവാത്തത് പോലെ അവനെ നോക്കി…

പിന്നെ തിരിഞ്ഞു അനുവിന് അടുത്തായി തലകുമ്പിട്ടു നിൽക്കുന്ന അഭിയേയും…

“അവര് തമ്മിൽ ഇഷ്ട്ടത്തിലാണ്….കല്യാണം കഴിക്കാനും ഒരുമിച്ചു ജീവിക്കാനും അവർക്ക് ആഗ്രഹമുണ്ട്…. നമ്മളതിന് തടസ്സം നിൽക്കണോ ദത്താ

ആദി പറയവേ ദത്തന് ചിരിയാണ് വന്നത്

“ഇ ജോലിയും കൂലിയും ഇല്ലാത്ത ഇവനെങ്ങനെ അവളെ നോക്കുമെന്ന

അഭിയുടെ നേരെ ദത്തൻ ചീറിയടുതതും അനു അവന് മുന്നിൽ തടസ്സം നിന്നു….

“അഭിയേട്ടനെ എനിക്കിഷ്ട്ടാ…. അവന് എന്നെയും… ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും ഞാനവനെ കെട്ടു…

അനുവിന്റെ സ്വരം ഉറച്ചിരുന്നു…

“തർക്കുത്തരം പറയുന്നോ……..

ദത്തൻ അവൾക്ക് നേരെ കൈയുയർത്തിയതും അഭിയും അത് തടഞ്ഞിരുന്നു…

ആദിയും സരസുവും നിമിഷം പരസ്പരം നോക്കി…. ഒരു ചെറു ചിരി ഇവരും പരസ്പരം പങ്കുവെച്ചു…

“അളിയാ…….

അഭി ദത്തനെ നീട്ടി വിളിച്ചതും അവന്റെ മുഖം ഒന്നുകൂടി ചുവന്നു…

“ടാ…. !!!

“എന്റളിയ… ഇങ്ങനെ പ്രെഷർ കൂട്ടാതെ…. എന്തായാലും ഞങ്ങൾ തമ്മില് ഇഷ്ട്ടപെട്ടു പോയി… അളിയൻ ഇനി ഇവളെ വേറെ വല്ലവനും കെട്ടിച്ചു കൊടുത്താലും അവൻ എങ്ങനെയുള്ളവനാണെന്ന് നമുക്കെങ്ങനെ അറിയാം….. അല്ലേ…..

അഭി സരസുവിനോടെന്ന പോലെ ചോദിച്ചതും അവൾ തലയാട്ടി…

“ചിലപ്പോ വല്ല സംശയരോഗിയോ.. വേറെ വല്ല പ്രേമവും ഉള്ളവനെങ്കിലോ….

“അല്ലെങ്കിൽ ബാംഗ്ലൂർ ഡേയ്‌സിലെ ദാസ് നെ പോലെ ഉള്ളവനാണെങ്കിലോ….

സരസു അവനോടൊപ്പം ചേർന്നു

“അതെ…. ഇനി റോഷനെ പോലെ വേറെ ഭാര്യയും കുട്ടിയും ഉള്ളവനാണെങ്കിലോ….

ഇതാരണപ്പാ … ന്ന് എല്ലാരൂടെ തിരിഞ്ഞു നോക്കുമ്പോ ദാണ്ടെ വരുന്നു അടുത്ത മൊതല്….

അമ്മുവാണ്….

“രാജുവിനെ പോലെ കല്ലംകുടിച്ചു ഭാര്യയെ തല്ലുന്നവനാണെങ്കിലോ…. പാപ്പികുട്ടിയുടെ കാമുകനെ പോലെ വേറൊരുത്തിക്ക് കൊച്ചിനെ കൊടുത്തവനെങ്കിലോ….. അപ്പോ ദത്തേട്ടൻ എന്ത് ചെയ്യും…..

അവൾ അവന്റെ മുന്നിലേക്ക് നടന്നു വന്നു നിന്നുകൊണ്ട് ചോദിച്ചതും അവൻ അന്തം വിട്ട് നോക്കി നിന്നു..

ബുക്കിന്ന് കണ്ണെടുക്കാത്ത ഇനമായിരുന്നു.. ഞാനൊന്ന് കുറച്ചു ദിവസം മാറി നിന്ന് വന്നപ്പോഴേക്കും….. ശെടാ…

അതെങ്ങനാ ഇതിന്റെയൊക്കെ കൂടെയല്ലേ കൂട്ട്..

ദത്തൻ സരസുവിനെയും അഭിയേയും അനുവിനെയും മാറി മാറി നോക്കി കണ്ണുരുട്ടി..

“എന്താ ഒന്നും പറയാനില്ലേ…

അമ്മു പിന്നെയും ചോദിച്ചതും അവൻ അവൾക് നേരെ തിരിഞ്ഞു…

“അതിന് ഇതൊക്കെ ആരാ….

“മനുഷ്യൻമാർ… അവരുടെ പച്ചയായ ജീവിതമാണിത് …ഞാനെന്റെ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നതാണ്… നിങ്ങളെ പോലെ തന്നെ ആ റോഷന്റെ ചേട്ടനും അവന്റെ ഇഷ്ടത്തിന് കിങ്ങിണിയെ അവന് കെട്ടിച്ചു കൊടുക്കാതെ വേറൊരുത്തിക്ക് കെട്ടിച്ചു കൊടുത്തു… ജീവിതം നശിപ്പിച്ചു പ്രണയിക്കുന്ന രണ്ടു പേരെ വേർപിരിച്ചു അങ്ങേര് എന്ത് നേടി.. അങ്ങേരുടെ ഭാര്യ ആക്‌സിഡന്റിൽ മരിച്ചു… കുഞ്ഞിനെ കാണാതായി അങ്ങേരിപ്പോ നരകിക്കുന്നില്ലേ… ആ ഒരൊറ്റ സ്വാർത്ഥതീരുമാനം കൊണ്ട് നഷ്ട്ടങ്ങൾ മാത്രമല്ലെ എല്ലാവർക്കും ഉണ്ടായുള്ളൂ… അതാണ് ഇനി ഇവിടെയും സംഭവിക്കാൻ പോകുന്നത്…

അമ്മു മെഗാസീരിയൽ നായികമാരെ പോലെ എക്സ്പ്രെഷൻ ഒക്കെ ഇട്ട് പറഞ്ഞു നിർത്തി…

“നമുക്ക് ഇത്രെയേറെ അടുത്തറിയാവുന്ന അഭി ഇവിടുള്ളപ്പോ എന്തിനാണ് നമുക്കറിയാത്ത ഒരാളുമായിട്ട് ഒരു പുതിയ ബന്ധം…

സരസു ചോദിച്ചു

“അപ്പോ എല്ലാവർക്കും അറിയാവുന്ന നല്ലൊരു പയ്യനാണെങ്കിലോ…

ദത്തൻ ഒരു വിജയിയെ പോലെ ചോദിച്ചു

ഇങ്ങേര്….
എന്നാലും സമ്മയ്ക്കരുത്….. മാടൻ തെണ്ടി..

‘അതാരാ…

“ഹരി..

“ഹരിയേട്ടനോ… നോ.. നോ.. നോ… ഹരിയേട്ടനെ അമ്മുന് കൊടുക്കാന്നു പണ്ടേ ഞങ്ങൾ വീട്ടുകാര് തമ്മിലൊരു വാക്ക് ഉണ്ടായിരുന്നതാ…അവളെ ഞാനെന്റെ നാത്തൂനായി കണ്ടു പോയി.. വെരി സോറി…

സരസു ഉടനെ അത് അമ്മുവിന്റെ തലയിട്ടതും അവള് ഇതേപ്പാ എന്നർത്ഥത്തിൽ അവളെ നോക്കി..

സരസു അവളെ നോക്കി കണ്ണ് കാണിച്ചതും അവളുടനെ ദത്തനെ നോക്കി അതേയെന്ന അർത്ഥത്തിൽ തലയാട്ടി….

ദത്തൻ ആലോചനയുടെ താടിക്ക് കയ്യ് കൊടുത്തു…

ഇങ്ങേര് ആലോചിച്ചു ആലോചിച്ചു അവസാനം ഞാൻ നാട്ടിലുള്ള ചെക്കന്മാർക്കൊക്കെ അവരറിയാതെ കല്യാണം ഉറപ്പിക്കേണ്ടി വരും….

അല്ലെങ്കിലും ഇതെന്തോന്ന് ലേലം വിളിയോ….അല്ലേലും നമ്മൾ ഇഷ്ട്ടപെടുന്ന ആളിനെ ഒഴിച്ച് ബാക്കിയെല്ലാവന്മാരെയും കെട്ടാൻ നമ്മുടെ വീട്ടുകാർക്ക് സമ്മതമായിരിക്കും…

“എനിക്ക് ജോലിയും കൂലിയും ഒന്നും ഇല്ല… സമ്മതിച്ചു… പക്ഷെ തുണ്ട് വെച്ച് സപ്പ്ളി ജയിച്ചു ജോലി കിട്ടിയിട്ടോ… കൂലിപണി എടുത്തിട്ടോ അളിയനെ പോലെ മോഹനമാമേടെ കൂടെ കൃഷി പണി ചെയ്തിട്ടോ ഞാനിവളെയും ഞങ്ങളുടെ പിള്ളേരെയും പൊന്ന് പോലെ നോക്കിയിലെങ്കിലും പട്ടിണികിടില്ല…. ആ കാര്യത്തിൽ അളിയന് എന്നെ.. 916 സ്വർണാഭരണം പോലെ വിശ്വസിക്കാം…. വാക്കിന്റെ കാര്യത്തിൽ ഞാൻ തനി തങ്കമാണളിയാ…

അഭി ഉറപ്പിച്ചു പറഞ്ഞതും…ദത്തൻ അവനെയൊന്ന് നോക്കി പിന്നെ അവിടുന്ന് മുന്നോട്ട് നടന്നു…

“നിങ്ങൾക്കും ഉണ്ടല്ലോ ഒരു പ്രേമ കഥ….. ആ പെണ്ണിനെ അനേഷിച്ചല്ലേ നിങ്ങൾ പോയത്…അവളും ഒരു സഹോദരി തന്നെയല്ലേ… എന്നിട്ടിപ്പോ സ്വന്തം അനിയത്തിടെ കാര്യം വന്നപ്പോ ഞങ്ങളെല്ലാരും ഇത്രെയൊക്കെ പറഞ്ഞിട്ടും… നിങ്ങളുടെ ചെവിയിൽ എന്തുവാ ആപ്പ് വച്ചിട്ടുണ്ടോ…

അമ്മു അങ്ങനെ ഉറക്കെ വിളിച്ചു കൂവുമെന്ന് ഞങ്ങളാരും വിചാരിച്ചില്ല….

ദത്തൻ ഉടനെ തിരിഞ്ഞു നിന്നു….

“അമ്മു….. !!!

“ആദിയേട്ട പ്ളീസ്.. … എനിക്കിന്ന് രണ്ട് ഇയാളോട് പറയണം…. ഇല്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല….

ആദിയോട് പറഞ്ഞവള് ദത്തന് നേരെ തിരിഞ്ഞു..

“അല്ല… നിങ്ങളാരാന്നാ സ്വയം വിചാരിച്ചു വച്ചിരിക്കുന്നത് ഹീറോ…. ഹും… നിങ്ങൾ ശെരിക്കും സീറോയാണ്… സ്നേഹിച്ചപെണ്ണിനെ വർഷങ്ങൾക്ക് മുന്നേ അവളുടെ വീട്ടുകാര് കെട്ടിച്ചു തരില്ലെന്ന് പറഞ്ഞുടനെ കൂടെ ഇറങ്ങി വന്നിലെന്ന കാരണം കൊണ്ട് ഉപേക്ഷിച്ചു…. പിന്നീട് അവള് ഗർഭിണിയാണെന്നറിഞ്ഞു അവളെ അവളുടെ വീട്ടുകാരും ഉപേക്ഷിച്ചു… വർഷങ്ങൾക്ക് ഇപ്പുറം ആ കുഞ്ഞിനെയെയും അവളെയും നിങ്ങൾ അനേഷിച്ചു കണ്ടു പിടിച്ചു.. ധാ ഇനിയൊരു കുടുംബംജീവിതം തുടങ്ങാനും പോകുന്നു…

ദത്തൻ അവളെ തന്നെ നോക്കി നിന്നു….

എന്റെ ഏട്ടൻ അവനിഷ്ട്ടപെടുന്ന പെണ്ണിനെ കൂലിവേല ചെയ്തും പോറ്റുമെന്ന് നിങ്ങളോട് നെഞ്ചും വിരിച്ചു പറഞ്ഞപ്പോ നിങ്ങൾക്ക് പുച്ഛം….വേണമെങ്കിൽ ഒരു പ്രശ്നം ഉണ്ടാക്കികൊണ്ട് അവളോടും അവനൊന്ന് ഇറങ്ങി വരാൻ പറയാം…. പക്ഷെ അവനത് പറയില്ല…അവളിറങ്ങി വരാത്തത് കൊണ്ട് അവനവളെ ഉപേക്ഷികുകയും ഇല്ല… കാരണം അവന് ഒരു എല്ലായ്പോഴും പെങ്ങളുണ്ടെന്ന് ബോധമുണ്ട്…നിങ്ങളെപോലെയല്ല…ഒരു കാര്യത്തിൽ ഒന്നിലേറെ ശെരികളില്ല…ഒന്നേയുള്ളു… എന്ത് വന്നാലും ആരുടെ മുന്നിലും വെച്ച് സ്വന്തം പ്രണയത്തെ തള്ളിക്കളയരുത് എന്നാതാണ് നിങ്ങളുടെ ശെരിയെങ്കിൽ ഇവരുടെ കാര്യത്തിലും അത് തന്നെയാണ് ശെരി…. പക്ഷെ നിങ്ങളെ പോലെ ആൾക്കാരെ നോക്കി ശെരി തെറ്റ് നിശ്ചയിക്കുന്നവരോട് ഇനിയൊരു സംസാരമില്ല… ദേവുമ്മയും ഗോപമാമനും തീരുമാനിക്കട്ടെ എന്ത് വേണമെന്ന്… വാടാ….

അമ്മു അഭിടെ കയ്യും പിടിച്ചു ദത്തനെ മറികടന്നു നടന്നു…പോയി… . സരസുവും അനുവും പരസ്പരം നോക്കി… പിന്നെ പിറകെ പോയി…

സരസു കുറച്ചു നടന്നിട്ട് തിരിഞ്ഞു ആദിയെ നോക്കിയതും അവൻ കണ്ണുകൾ കൊണ്ട് പോയ്ക്കോളാൻ പറഞ്ഞു…

👷‍♀️👷‍♂️👷‍♀️

സരസുവും അനുവും അഭിയും താടിക്ക് കയ്യും കൊടുത്തു അമ്മുവിനെ തന്നെ നോക്കി ഇരുന്നു…

ടെറസിൽ ഇരുന്നു കൊണ്ട് മഹേശ്വരി പത്രത്തിൽ ചവണി കളഞ്ഞു കൊടുത്ത ചക്ക ഇരുന്നു മാക്കുമക്കന തട്ടുവാണ്… പെണ്ണ്

“എന്നാലും അനിയത്തിയായ ഇവൾക്ക് പോലും അറിയാത്ത മാടന്റെ ലവ് സ്റ്റോറി എങ്ങനെ നീയറിഞ്ഞു..

സരസു അവളെ സംശയത്തോടെ നോക്കവേ അനുവും അഭിയുടെയും മുഖത്തും അതെ ചോദ്യമായിരുന്നു

“അത് ആദിയേട്ടന്റെ ഫ്രണ്ട്സ് വന്നിലായിരുന്നോ അപ്പോ കൃതിയെയും കൊണ്ട് റൂം ഒക്കെ അടച്ചിട്ടു ഒരു ചർച്ച നടന്നില്ലേ അന്ന് ആ റൂമിന്റെ ജനാലയ്ക്കരികിൽ ഞാനുണ്ടായിരുന്നു.. അപ്പോ ആദിയേട്ടൻ നിങ്ങളുടെ കല്യാണം നടക്കാനുണ്ടായ കാര്യങ്ങളൊക്കെ പറയുന്ന കൂട്ടത്തിൽ കേട്ടതാ ഏതാണ്ടൊക്കെ… പിന്നെ ഇച്ചിരി അർജുൻ റെഡ്ഢി കൂടി ഞാൻ മിക്സ് ആക്കി പൂരിപ്പിച്ചു എടുത്തു… 😉..അല്ലാതെ ഇതൊക്കെ എനിക്കെങ്ങനെ അറിയാനാ…

പുതിയൊരു ചക്കചുള കൂടി പൊളിച്ചെടുത്തു വായിലിട്ടു കൊണ്ട് അവളൊരു ഹനുമാൻ ചിരി ചിരിച്ചു

“കലക്കി മോളുസേ…..

അനു അവളെ കെട്ടിപിടിച്ചു മുത്തി…

“നീയാണെന്റെ പിറന്നു പോയ അനിയത്തി…

അഭിയും അവളെ ചേർത്ത് പിടിച്ചു…

“അയ്യേ… ചളി…

“നീയവന്റെ ഭാര്യ അല്ലേടി… എന്നിട്ടും നിനകറിയായിരുന്നോ…. ആ സമയത്ത് കണ്ടവളുമാരുടെ പേര് തപ്പിക്കൊണ്ട് ഇരിക്കും…. കണ്ടു പഠിയെടി പിള്ളേരെ..

സരസു പറഞ്ഞതും അഭി അവളുടെ മണ്ടയ്ക്ക് ഒന്ന് കൊടുത്തു… കൊണ്ട് പറഞ്ഞതും സരസു ചുണ്ട് കൊട്ടി തിരിഞ്ഞിരുന്നു..

“നീ ശെരിക്കും പറഞ്ഞതാ…

“എന്ത്….

രാത്രി ആദി അടുത്ത് വന്നിരുന്നു കൊണ്ട് ചോദിക്കവേ അവൾക്ക് കാര്യം മനസിലായില്ല…

“അല്ല… അമ്മുന്റെ കാര്യം… ഹരിയുമായിട്ട്….

“ഓഹ്…. ഞാനത് ചുമ്മാ ആ മാടനെ ആ ആലോചനയിൽ നിന്ന് ഒഴിവാക്കാൻ പറഞ്ഞെന്ന്….

ആദി ആലോചനയോടെ വെറുതെ തലകുലുക്കി..

“അല്ല സിയയും കുഞ്ഞും ഇപ്പോ എവിടാ…

“അവര് അർജുന്റെ വീട്ടിലുണ്ട്… ഇവിടെ കാര്യങ്ങളൊക്കെ അവതരിപ്പിച് ശെരിയാക്കിയിട്ട് കൊണ്ട് വരാമെന്ന് കരുതി… വെറുതെ ഒരു സീൻ ഉണ്ടാക്കേണ്ടല്ലോ…

ആദി തലയിണയിൽ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു…

“അഭിടെ കാര്യം എങ്ങനാ… പുള്ളി സമ്മതിക്കോ..

“വെറുതെ പ്രശ്നം ഉണ്ടാക്കാതെ അവനോടു ആദ്യം സപ്പ്ളി എഴുതി ക്ലിയർ ആക്കാൻ പറ… ബാക്കി ഞാനേറ്റു…

“അയ്യോ… തങ്കു സൊ മച്ച്….. ആദിയെട്ടാ….

“നന്ദി മാത്രേ ഉള്ളു അല്ലേ… ഫു..

നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴ പറത്തി കൊണ്ടവൻ പറഞ്ഞതും സരസു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നവനെ കെട്ടിപിടിച്ചു… ആദി പതിയെ അവളുടെ നെറ്റിത്തടത്തിൽ ഒന്ന് മുത്തി കൊണ്ട് നെറുകയിൽ കവിൾ ചേർത്തു..

🚴🦋🚴‍♀️

“ഇതിങ്ങനെ വരുവോളുവെന്ന് എനിക്കിത് പണ്ടേ തോന്നിയിട്ടുള്ളതാ…. ആ പെണ്ണിനെ ജാതിയും മതവും നോക്കാതെ കെട്ടിക്കോളാന്ന് നീയും മരുമോളെ പോലല്ല മോളെ പോലെ തന്നെ നോക്കിക്കോളാന്ന് ഞാനും നിന്റച്ഛനും പണ്ടേ അവരോട് പറഞ്ഞതല്ലേ… അപ്പോ അവരല്ലേ വാശി കാണിച്ചത്…

ദേവുമ്മ മാടനെ നോക്കി സാധാമട്ടിൽ പറഞ്ഞു..കൊണ്ട് ഉള്ളി അരിയാൻ തുടങ്ങി…

“അത് പോലെ നിങ്ങൾ തമ്മിലോരു എന്തോഒരിത്‌ ഉണ്ടെന്ന് രണ്ടിന്റെയും കുറച്ചു നാളായുള്ള പെരുമാറ്റം കണ്ടപ്പഴേ എനിക്ക് തോന്നിയതാണ്… ഞാനത് നിങ്ങളുടെ അച്ഛനോടും പറഞ്ഞിട്ടുണ്ട്

അവര് അഭിയേയും അനുവിനെയും ചൂണ്ടി പറഞ്ഞു…

“എന്തായാലും ഇപ്പോ നിന്റെ കാര്യം നടക്കട്ടെ…. അങ്ങനെയാവുമ്പോ ഇവള് അങ് അഭിയുടെ വീട്ടിലോട്ട് പോയാലും എനിക്കെന്റെ കൊച്ചുമോനെയും കളിപ്പിച്ചു മരുമോളോട് ഇത്തിരി സൊറ പറഞ്ഞു ഇരിക്കാല്ലോ…

“യെ……… 🥳🥳

അമ്മുവും സരസുവും ആർപ്പ് വിളിച്ചു കൊണ്ട് പരസ്പരം കൈതട്ടി… സന്തോഷം പങ്കു വയ്ക്കവേ… ആദിക്കൊപ്പം മഹേശ്വരിയും ശങ്കരനും നീലിമയും മോഹനനും ഹരിയും കൂടി അങ്ങോട്ടെത്തി…

“ആഹാ… അപ്പോ കാര്യങ്ങളൊക്കെ തീരുമാനിച്ച മട്ടാണല്ലോ…. പക്ഷെ എനിക്കൊരു പ്രധാനപെട്ട കാര്യം പറയാനുണ്ട്…

ശങ്കരൻ പറഞ്ഞതും എല്ലാവരുടെയും ശ്രെദ്ധ അയാളിലെക്കായി…

“അഭി എന്ന് സപ്പ്ളി എഴുതി എടുക്കുന്നോ അന്നേ കല്യാണം നടക്കു…. അത്പോലെ ഞങ്ങൾ ഉറപ്പിച്ച വേറൊരു കാര്യം അമ്മുവിന്റെയും ഹരിടേയും കല്യാണമാണ്…. എന്റെ രണ്ട് മക്കൾക്കും ഒരു ജോലി കിട്ടിയാൽ അപ്പൊ കല്യാണം…

അനുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞെങ്കിലും അഭി എക്സാംന്റെ കാര്യം ഓർത്തപ്പോഴേ അവന്റെ മുഖത്ത് മടി നിറഞ്ഞു…

അമ്മുവും ഹരിയുമാവട്ടെ പരസ്പരം നോക്കി തലയിലെ കിളികൾ പൊഴിക്കുകയായിരുന്നു…

👩‍❤️‍👨🥳👩‍❤️‍👨

ഗോപൻ മാമന്റെ ലീവ് കൂടി കണക്കിലെടുത്തു മാടന്റെ ഇ അമേരിക്കൻ സ്റ്റൈൽ കല്യാണം ഒരു മാസം കൂടി നീട്ടിയത് കൊണ്ട് സിയയെയും അവരുടെ സിദ് എന്ന നമ്മുടെ ജൂനിയർ മാടനെയും ആദിയേട്ടൻ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു…

നാല് വയസേ ഉള്ളുവെങ്കിലും നാല്പത് വയസ്സിന്റെ സംസാരമാണ് ചെക്കന്… പക്ഷെ കാണാൻ അങ്ങേരെ പോലല്ല സിയയെ പോലെ ഒരു സുന്ദരകുട്ടൻ….

ശെരിക്കും പിന്നീടുള്ള ദിവസങ്ങളിൽ അവനായിരുന്നു ഞങ്ങളുടെ ലോകം…

ഒരു മാസം പെട്ടെന്ന് കടന്നു പോയി….

ഇതിനിടയിൽ നമ്മുടെ കൃമി ജോലി റിസൈൻ ചെയ്തു അമേരിക്കയിൽ ചേച്ചിയുടെ അടുത്തേക്ക് പോയി..

(ഞാൻ പറഞ്ഞില്ലേ കൊച് നന്നായി പോയി 😜)

അഭി സപ്പ്ളികളുടെ കണക്കെടുക്കലും അനുവിന്റെ വക സ്ട്രീട് പഠനചിട്ടയുമായി വീട്ടിൽ തന്നെ ഒതുങ്ങി…

അമ്മുവും ഹരിയേട്ടനുമാവട്ടെ കല്യാണം നിശ്ചയപ്പോ തന്നെ ബെസ്റ്റ് ഫ്രണ്ട്സ് ആയി…. രണ്ടിനെയും അങ്ങനെ പൂട്ടിക്കളഞ്ഞില്ലേ വീട്ടുകാര്…

ഞാനും ആദിയേട്ടനും ഇതുവരെ പ്രകടിപ്പിക്കാൻ കഴിയാതെ പോയ പ്രണയനിമിഷങ്ങൾ നോട്ടങ്ങളിൽ പോലും നിറച്ചു കൊണ്ട് കൈമാറി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു…..

🤵❤️👰

ഇന്നാണ് മാടന്റെ കല്യാണം….

രജിസ്റ്റർ ഓഫീസിൽ വെച്ച് എല്ലാവരുടെയും സാനിധ്യത്തിൽ വെച്ച് ദൈവം നിയപരമായി കൂടി അവരെ ചേർത്തു വെച്ചു…

“ധാ…. പാല്…. ദത്തേട്ടന് തന്നെ ആദ്യം കൊടുക്കണേ…

സരസു സിയയോട് പറയവേ അവളിത്തിരി നാണത്തോടെ തലയാട്ടി കൊണ്ട് മുറിയിലേക്ക് പോയതും സരസു പിറകിൽ വാതിലടച്ചു….

“പാവം ദത്തേട്ടൻ കാത്തു കാത്തിരിക്കുന്ന ആദ്യരാത്രിയാ… നമ്മടെ ജൂനിയറിനെ വരെ പുള്ളി നേരത്തെ തോളിലിട്ട് ആട്ടി ഉറക്കി കളഞ്ഞു…പുള്ളി ഫുൾ സെറ്റ് ആയതാ… അതൊരു ഉറക്കഗുളിക കൊണ്ട് നീ ഫ്ലോപ്പ് ആക്കിയല്ലോടി…

അനു സങ്കടം ഭാവിച്ചു പറയവേ സരസുവും ഇല്ലാത്ത കണ്ണീർ തുടച്ചു കൊണ്ട് ചിരിക്കാൻ തുടങ്ങി…

എനിക്ക് ഇങ്ങനൊക്കെ നിന്റെ ചേട്ടനോട് നന്ദി പ്രകടിപ്പിക്കാൻ പറ്റു മോളെ..

അപ്പോ വോകെ ഗുസ് നൈറ്റ്‌….

അനുവിനോട് റ്റാറ്റാ പറഞ്ഞു ചുണ്ടിലൊരു മൂളിപ്പാട്ടും പാടി.. സരസു വീട്ടിലെത്തി മുറിയിൽ കയറവെ അവളൊന്ന് അമ്പരന്നു….

റോസാപൂ കൊണ്ട് മുറി വളരെ ലളിതമായി അലങ്കാരിച്ചിട്ടുണ്ട്….

റൂമിന് നടുക്കായി റോസാപൂ കൊണ്ട് ഉണ്ടാക്കിയ ലവ് ചിഹ്നത്തിനകത് ഒരു മൺചിരാത് കത്തിച്ചു വച്ചിരിക്കുന്നു…

ഇന്നെന്താ കാർത്തികയാണോ…

അപ്പോഴാണ് ചുമരിലെ ചിത്രങ്ങൾ അവള് ശ്രെദ്ധിച്ചത്… മുൻപ് ഇരുന്നവയല്ല…. എല്ലാം തന്റെ തന്നെ ചിത്രങ്ങളാണ്…. എല്ലാം താനറിയാതെ എടുത്തത്…. എന്റെ മുഖത്ത് ഇത്രെയും എക്സ്പ്രെഷൻ ഒക്കെ വരുവോ എന്നാലോചിച്ചു നിൽക്കുമ്പോഴാണ് പിറകിൽ നിന്നൊരു കൈ വന്നെന്നെ പൊതിഞ്ഞത്…

“ഇതൊക്കെ…. ഇതൊക്കെ എപ്പോ എടുത്തതാ….

അവളുടെ സ്വരത്തിൽ ആകാംഷയും അമ്പരപ്പും നിറഞ്ഞു നിന്നു

“മുൻപ്…. ന്റെ ക്യാമറയിൽ ഞാൻ ആദ്യമായിട്ട് എടുത്തു ചിത്രം ദേ ഇതാണ്….

ഭക്ഷണം വായയിൽ നിറച്ചു വെച്ചു കൊണ്ട് ഗോഷ്ഠി കാണിക്കുന്ന സരസുവിന്റെ ഒരു പഴയ ചിത്രത്തിലേക്ക് ചൂണ്ടി ആദി പറഞ്ഞു

“നിന്റെ ഇങ്ങനെ കൃത്യമായിട്ട് എക്സ്പ്രെഷൻ ഉള്ള പിക്ക് എടുക്കാൻ കുറച്ചു പാടായിരുന്നു… നിമിഷനേരം കൊണ്ടല്ലേ ഭാവം മാറ്റുന്നത്… അതോണ്ട് തന്നെ അത് ശെരിക്കും ഒരു നല്ല എക്സ്പീരിയൻസ് ആയിരുന്നു എനിക്ക്… പിന്നെ ഇതൊന്നും കളയാൻ തോന്നിയില്ല… അത്കൊണ്ട് ഇപ്പോ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ന് നിനക്കൊരു സർപ്രൈസ് തരാനായി…

അവൻ അവളുടെ കവിളിൽ തന്റെ കവിൾ ചേര്ത്തുരസി കൊണ്ട് പറഞ്ഞതും അവളവനെ തള്ളിമാറ്റി….

“എനിക്കൊരു കാര്യം ചോദിക്കാനുണ്ട്….

അവളിത്തിരി ഗൗരവത്തിൽ തന്നെ കൈകെട്ടി അവന് മുന്നിൽ നിന്ന് പറയവേ എന്താണെന്ന അർത്ഥത്തിൽ പിരികക്കൊടി ഉയർത്തി ചിരിയോടെ അവൻ ആരാഞ്ഞു…

(തുടരട്ടെ )ഒരു കുഞ്ഞു പാർട്ട് കൂടി 😁നമ്മുടെ സരസുവും വ്യാധിയും ബൈ ബൈ പറയും… പറ്റിയാൽ നാളെ തന്നെ പോസ്റ്റാം…

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 14

നിന്നോളം : ഭാഗം 15

നിന്നോളം : ഭാഗം 16

നിന്നോളം : ഭാഗം 17

നിന്നോളം : ഭാഗം 18

നിന്നോളം : ഭാഗം 19

നിന്നോളം : ഭാഗം 20

നിന്നോളം : ഭാഗം 21

നിന്നോളം : ഭാഗം 22

നിന്നോളം : ഭാഗം 23