നിന്നോളം : ഭാഗം 23
നോവൽ
****
എഴുത്തുകാരി: രക്ഷ രാധ
ആദി സരസുവിന്റെ കൈപിടിച്ച് അകത്തേക്ക് കയറി വരുന്നത് ജിത്തുവാണ് ആദ്യം കണ്ടത്….
“ഇത്……
അവനൊരു സംശയത്തോടെ സരസുവിനെയും ആദിയെയും മാറി മാറി നോക്കി….
ബാക്കിയുള്ള നാല് പേരുടെയും മുഖത്തും അതെ ഭാവമായിരുന്നു…
“ഇതാണെന്റെ പെണ്ണ്…. മിസ്സിസ് സരസ്വതി ആദിശങ്കർ
ആദിയവളെ ചേർത്ത് പിടിച്ചു കൊണ്ട് ചിരിയോടെ പറയവേ അവരെല്ലാം പരസ്പരം നോക്കി…
അവന്റെ കല്യാണം കഴിഞ്ഞ വിവരം അവർക്കറിയില്ലായിരുന്നു….
ദിവ്യയുടെ മുഖത്തെ ചിരി കണ്ടപ്പോ തന്നെ അവൾക്കിതിനെക്കുറിച്ചു അറിയാമായിരുന്നെന്ന് അവർക്ക് മനസിലായി… കൃതി അവളുടെ തോളിൽ ചാരി ഉറക്കമായിരുന്നു… 😴😴😴
പ്യാവം….. 🤭
അഭിയും അജുവും കൂടി അവിടേക്ക് വന്നു… ബാക്കിയുള്ളവരെല്ലാം ഉറങ്ങാനായി പോയിരുന്നു..…
“നിങ്ങളിപ്പോ ഇവിടെ നിൽക്കുന്നതിന് കാരണക്കാരി കൃതിയല്ല സരസുവാണ്…
ദിവ്യ പറയുന്നത് കേട്ട് അവരെല്ലാം സരസുവിനെ നോക്കി…
“പക്ഷെ മെയിൽ വന്നത് കൃതിയുടെ പേരിലാണ്….
രോഹൻ പറഞ്ഞതിനെ ബാക്കിയുള്ളവർ ശെരി വെച്ചു
“നിങ്ങളെ എല്ലാവരെയും ഞാൻ കോൺടാക്ട് ചെയ്തത് കൃതിയുടെ പേരിലാണ്… കാരണം എനിക്കിങ്ങനെ ഒരു തോന്നലുണ്ടാവാൻ കാരണം കൃതി ഒരിക്കലെന്നോട് പറഞ്ഞു കാര്യങ്ങളായിരുന്നു…വിവാഹം കഴിച്ചത് കൊണ്ടോ ഭാര്യയെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയത് കൊണ്ടോ ഞാനൊരു നല്ല ഭാര്യയാവുന്നില്ല…
എന്റെ നല്ല പാതിയെ ന്റെ മനസ്സ് കൊണ്ട് വിശ്വസിക്കുകയും മനസിലാക്കുകയും സ്നേഹികുകയും ചെയ്യുമ്പോഴാണ് ഒരു ഭാര്യയെന്ന നിലയിൽ ഞാൻ വിജയിക്കുന്നത്….
അതിനെനിക്ക് സമയം വേണമായിരുന്നു…. ഓരോ കാര്യങ്ങളും മനസിലാക്കിയെടുക്കാൻ…. അതിന്റെ പുറകിലെ കാരണങ്ങളും.. ദുഖങ്ങളും….
സന്തോഷങ്ങളും വേർതിരിക്കാൻ…. അതിനെ ഉൾകൊള്ളാൻ…. എന്നെ കൊണ്ടാവും വിധം സന്തോഷം നിറഞ്ഞ ഒരു ചെറിയ മാറ്റമെങ്കിലും വരുത്താൻ…
ശെരിക്കും അത്തരം ഒരു സന്തോഷം തന്നെയാണ് നിങ്ങളുടെ ഇ കൂടിച്ചേരൽ…. അജുവേട്ടനും ദിവ്യെച്ചിയും അഭിയും എന്നെ അതിന് സഹായിച്ചു….
ഞാൻ ഞാനായി നിങ്ങളെ ഇവിടേക്ക് ക്ഷണിക്കുന്നതിനേക്കാൾ നിങ്ങളിൽ ഒരാളായികൊണ്ട് ക്ഷണിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി…
അങ്ങനെയാണ് കൃതിയുടെ പേരിൽ നിങ്ങളെ ക്ഷണിച്ചത്… ഉറപ്പായും അവളീ അവകാശം ഒരിക്കലും നിഷേധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു….
സരസു കൃതിയെ നോക്കി ചിരിയോടെ പറഞ്ഞുകൊണ്ട് ആദിയുടെ നേരെ തിരിഞ്ഞു….
“പിന്നെ… ഇതൊരു കുഞ്ഞു പരീക്ഷണമായിരുന്നു എന്റെ കെട്ടിയോൻ എന്നെ എത്ര മാത്രം മനസിലാകുന്നുണ്ടെന്ന് അറിയാനുള്ള ഒരു ത്വര കൂടി ഇതിലുണ്ടായിരുന്നു…
സരസു അവനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറയവേ ആദി അവളെ തന്നെ നോക്കി നിൽപ്പായിരുന്നു…
“അവൾക്കിത് മുന്നേ ചെയ്യാമായിരുന്നു…. അവളതിന് ശ്രെമിച്ചില്ലെന്ന് മാത്രമല്ല…ഞാൻ ഉപേക്ഷിച്ചത് പോലെ നിങ്ങളോടുള്ള സൗഹൃദം അവളും ഉപേക്ഷിച്ചു കൊണ്ട് അത് പ്രണയത്തിന്റെ ത്യാഗമായി സ്വയം കരുതി…ദിവ്യയെ പോലും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടിയാണവൾ വിളിച്ചു വരുത്തിയത്…. സ്നേഹം കൊണ്ടല്ല….
ആദി പറയവേ ദിവ്യ അത് അനുകൂലിച്ചു കൊണ്ട് തലയാട്ടി…..
” ഞങ്ങളോരുമിച്ചുണ്ടായിരുന്ന ഇൻസൈഡഡ്സ് പോലും ഷെയർ ചെയ്തു അത്രെയേറെ സ്നേഹത്തോടെ ഞങ്ങളോട് അപേക്ഷിക്കുകയിരുന്നു ഇവിടേക്ക് വരാൻ…..ഇവനോടുള്ള സ്നേഹം കൊണ്ട് കൃതി ചെയ്യുന്നുവെന്നെ അപ്പോ തോന്നിയുള്ളൂ…. ബട്ട് യു ആർ ഗ്രേറ്റ്…
സൂര്യൻ അത്രേം പറഞ്ഞു കൊണ്ട് കയ്യടിക്കവേ എല്ലാവരും അവനോടൊപ്പം ചേർന്നവളെ കൈയടിച്ചു അഭിനന്ദിക്കവേ സരസുവും ആദിയും പരസ്പരം നോക്കി നിന്നു
“നീ പെട്ടെന്ന് വളർന്നത് പോലെ തോന്നുന്നു… പക്വത ഒക്കെ വന്നത് പോലെയുള്ള സംസാരം…. ഭാര്യ… അതിന്റെ പദവി… കടമകൾ….. ഇതുവരെ കാണാത രീതിയിലുള്ള പെരുമാറ്റം…
സരസുവിന് അടുത്തായി കിടക്കയിലേക്ക് കൈകുത്തി ഇരുന്നു കൊണ്ട് ആദി പറഞ്ഞു…
“ആണോ….
“അതെന്നെ…. പക്ഷെ എനിക്കിഷ്ട്ടായില്ല…
“അതെന്താ… ഇങ്ങനെ അടങ്ങി ഒതുങ്ങി ഇരിക്കുന്ന ഇങ്ങനെ മെച്യുർ ആയി സംസാരിക്കുന്ന ഒരു ഭാര്യയല്ലേ ആദിയേട്ടന് ഇഷ്ടം…
“അപ്പോ എനിക്കിഷ്ട്ടയിലെങ്കിലോ എന്ന് വെച്ചാണോ ഇങ്ങനെ ഒതുങ്ങിയത്….
“ചിലതൊക്കെ നേടണമെങ്കിൽ ചിലത് കൈവിടേണ്ടി വരും… അത് നമുക്കേറ്റവും പ്രിയപെട്ടതിന് വേണ്ടിയാണെങ്കിൽ. .പിന്നെ…
“നീ ശെരിക്കും എന്നെ ഇഷ്ട്ടപെടുന്നുണ്ടോ അതോ അതും ഇത്പോലെ ഭാര്യ എന്ന കടമ നിറവേറ്റണ്ട എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണോ….
“ആദിയേട്ടന് എന്ത് തോന്നുന്നു….
സരസു അവന് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു…
നിന്റെ മുഖത്തേക്ക് നോക്കുമ്പോ എന്നോടുള്ള പ്രണയം എനിക്ക് കാണാമെങ്കിലും വാക്കുകളിലും പ്രവർത്തിയിലും നിറഞ്ഞു നില്കുന്നത് കടമ മാത്രമാണ് എന്നെനിക്ക് തോന്നുന്നു….
അവളവനോട് കുറച്ചു കൂടി അടുത്തിരുന്നു കൊണ്ട് കൈകൾ കൂട്ടി പിടിച്ചു…
“അങ്ങനെയൊന്നുമില്ല….ഞാനൊന്ന് നന്നാവാൻ ശ്രെമിച്ചതല്ലേ…
“വേണ്ട… നീ മുൻപ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെ ഇരുന്നാൽ മതി…അതാണെനികിഷ്ടം….
അവളവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…
” പണവും പദവിയും അധികാരവും സൗന്ദര്യവുമൊക്ക നോക്കിയല്ല ഒരാളെ ഇഷ്ട്ടപെടെണ്ടത് അവരുടെ ഗുണദോഷങ്ങളെ അറിഞ്ഞു കൊണ്ട് തന്നെ എന്തു കൊണ്ട് അയാളോട് തന്നെ പ്രണയം തോന്നിയെന്ന ചോദ്യത്തിന് യാതൊരു ഉത്തരവും നല്കാനാവാത്ത വിധം പ്രണയിക്കണം…അതാണ് യഥാർത്ഥ പ്രണയം..അങ്ങനെയുള്ളവർക്ക് നമ്മുടെ നഷ്ടങ്ങളിൽ കൈത്താങ്ങാവാനും സന്തോഷങ്ങളിൽ ചേർന്നു നിൽക്കാനും കഴിയും… കാരണം അത്തരം പ്രണയങ്ങൾ നിസ്വാർത്ഥമാണ്..
“ശെരിക്കും നിങ്ങള് എം ബി ബി സ് തന്നെ ആണോ പഠിച്ചത്.. അതോ വല്ല മലയാളസാഹിത്യമാണോ…
സരസു താടിക്ക് കയ്യും കൊടുത്തിരുന്നു കൊണ്ട് ചോദിച്ചു
“ഹഹഹ…..
പ്രണയിക്കുമ്പോൾ താനെ തലച്ചോറിൽ തന്നെ ഇത്തരം ചിന്തകൾ രൂപപ്പെട്ടോളും… ആരെങ്കിലും എന്തെങ്കിലും ചോദിക്കേണ്ട താമസം മാത്രമേയുള്ളു
“എന്നിട്ടെനിക് തോന്നുന്നില്ലല്ലോ…
“അതിന് തലച്ചോർ കൂടി വേണ്ടേ തലയിൽ… കളിമണ്ണ് മാത്രമുണ്ടായിട്ട് കാര്യമല്ല…
“ഓഹോ….. അങ്ങനെയാണല്ലേ…… നിങ്ങളെ ഞാനിന്ന്….
അവളവന് നേരെ തലയിണ എറിഞ്ഞതും അത് ക്യാച്ച് പിടിച്ചു കൊണ്ട് എഴുനേറ്റു…
സരസുവും ബെഡിൽ നിന്നെഴുന്നേറ്റു അവനെ അവനെ അടിക്കാനായി ശ്രെമിക്കവേ അവനതെല്ലാം തലയിണ കൊണ്ട് തടുത്തു കൊണ്ടിരുന്നു….
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അവനവളുടെ കൈകൾ പിടിച്ചു കൊണ്ട് മറുകയ്യിലെ തലയിണ ബെഡിലേക്ക് എറിഞ്ഞു…
ഒറ്റ വലിക്ക് തന്റെ നെഞ്ചിലേക്കവളെ വലിച്ചിടുമ്പോൾ കുതറാതെ… വിറയ്ക്കാതെ നിൽക്കുന്ന അവളെ തന്നെ നോക്കികാണുകയിരുന്നു അവൻ…
“എന്നെ എന്തുകൊണ്ടാ ഇഷ്ട്ടായെ…..
“അറിയില്ല….
“എന്നാലും……
അവളൊരു നീട്ടലോടെ ചോദിച്ചു…
“ഇ സിനിമയിലും സീരിയലിലും ഒക്കെയുള്ള നായികമാരെ പോലെയൊന്നുമല്ല നീ ….. നിനക്ക് ഉണ്ടക്കണ്ണുകൾ അല്ല… ആനേടെ പോലത്തെ കുഞ്ഞി കണ്ണുകളാ…. മൂക്കുത്തി ഇല്ല…. കണ്ണുകൾ സാധാ കറുത്ത ഗോളങ്ങൾ പോലെ ഉള്ളതാ ബ്രൗനിഷ് ഒന്നുമില്ല… കരി മിഴികളല്ല… ഉറക്കം തൂങ്ങുന്നവ കഥപറയുന്നൊന്നുമില്ല……ഒരൊറ്റ മറുക് പോലും കാണാനില്ല…. ആകെ ഉള്ളത് കുതിരവാല് പോലെ നീണ്ടു കിടക്കുന്ന മുടിയിഴകളും… പിന്നെ ദേ ഇവിടെ തെളിയുന്ന കുഞ്ഞു നുണകുഴികളും… അതാണെങ്കിലോ എന്നെ നോക്കി മുഖം വീർപ്പിച്ചു പുച്ഛിക്കുമ്പോഴാണ് അതിങ്ങനെ കൂടുതൽ തെളിഞ്ഞു വരുന്നത്…
ആദി അവളുടെ കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു…കൊണ്ടവിടെ മുത്തി…
സ്വഭാവം അത്ര നല്ലതൊന്നുമല്ല കുറുമ്പ് നിറഞ്ഞ ആ മനസ്സിൽ എന്തൊക്കെയോ നന്മയുണ്ട്
ങേ… 🙄ഇതിപ്പോ എന്നെ പുകഴ്ത്തിയതാണോ അതോ അക്ഷങ്ങളുടെ അയ്യര് കളി കൊണ്ട് വലിച്ചു കീറി ചുവരിൽ ഒട്ടിച്ചതോ….
അവളെങ്ങനെ കിളി പോയി നിൽകുമ്പോൾ ആദി പിന്നെയും പറഞ്ഞു
“എന്നിരുന്നാലും എനിക്ക് നിന്നെ ഇഷ്ട്ടമാണ്..പെണ്ണെ ഒരുപാട്…..ഒരുപാടിഷ്ട്ടമാണ്….. കാരണമറിയാത്തൊരിഷ്ടം
അവളുടെ കവിളുകൾ കൈകുമ്പിളിൽ എടുത്തു തന്റെ തള്ളവിരലുകൾ കൊണ്ട് പതിയെ തലോടികൊണ്ടവൻ പതിയെ പറഞ്ഞു…
തടവ്…. തടവ് ഇനിയും കരപ്പാട് പതിപ്പിക്കാനുള്ളതല്ലേ… ഹും 😒
ഒന്ന് ടൂൺ ചെയ്തു നോക്കിയല്ലോ
“അപ്പോ ഇനിയെന്നെ തല്ലുവോ…. അന്നത്തെപോലെ…
അവൾവനിൽ നിന്നകന്നു മാറികൊണ്ട് ചോദിച്ചു
“ഞാൻ തന്നില്ലായിരുനെങ്കിൽ അതിന്റെ ഇരട്ടിക്ക് ഇരട്ടിയായി ചീത്തയും പറഞ്ഞു ദത്തൻ തന്നെ തന്നേനെ നിനക്കടി…. അത് വേണ്ട…
അവനവളോട് അടുത്തു നിന്നു….
“അതെന്താ….
“നിന്നെ വേറാരും അടിക്കുന്നതും വഴക്ക് പറയുന്നതും
എനിക്കിഷ്ട്ടല്ല….
“അമ്പട… അപ്പോ പണ്ടേ എന്നോട് ലബ് ആയിരുന്നല്ലേ 🙈ഗള്ളൻ എന്തെ എന്നോടൊന്നു പറഞ്ഞില്ല….
“ലവ് ആണൊന്നൊക്കെ ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ലായിരുന്നു .. എങ്കിലും നിന്നെ അവൻ അടിച്ചപ്പോ എനിക്കെന്തോ ഇഷ്ട്ടായില്ല….
പക്ഷെ നിന്നെ അന്ന് കൃതിയുടെ വീട്ടിൽ വെച്ച് തലയ്ക്കടിയേറ്റ് കിടക്കുന്നത് കണ്ടപ്പോ…. എനിക്കെന്താണ് സംഭവികുനെന്ന എനിക്ക് തന്നെ മനസിലായില്ല…
ഹോസ്പിറ്റലിൽ വെച്ച് അമ്മു ഞാൻ കരയുണെന്ന് പറഞ്ഞപ്പോ സത്യത്തിൽ എനിക്ക് അമ്പരപ്പ് തോന്നി… ഞാൻഇത്രേയും നിന്നെ ഇഷ്ട്ടപെട്ടിരുന്നോ…
പറഞ്ഞു തീർന്നതും ആ രംഗം വീണ്ടുമോർത്ത പോലെ അവന്റെ കണ്ണുകൾ നിറഞ്ഞതും തെല്ലിട വൈകാതെ അവളാ നെഞ്ചിലേക്ക് പറ്റിച്ചേർന്നിരുന്നു….
അവളുടെ തലയിൽ കവിള് ചേർത്തു കൊണ്ടവനും അവളെ മുറുക്കെ ചേർത്ത് പിടിച്ചു നിന്നു…
🤹🤾♀️🤹♀️
“കൃതിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ….
ആശ ചോദിക്കവേ ജിത്തു തലയാട്ടി…
ദിവ്യ അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു
“നീ വിചാരിച്ചാൽ പറ്റും… അവളെ പറഞ്ഞു മനസിലാക്കുക….
സൂര്യൻ പറയവേ അവൻ നിഷേധഅർത്ഥത്തിൽ തലയാട്ടി….
“അവളുടെ തലയ്ക്ക് ശെരിക്കും കുഴപ്പമുണ്ട്…എന്റെ പെണ്ണിനോട് .അവളെന്തൊക്കെയാ കാണിച്ചു കൂട്ടിയതെന്ന് നിങ്ങൾക്കറിയോ….
ആദി തന്റെ രോക്ഷം അടക്കിവെച്ചില്ല
ഞാനെന്നല്ല ഇനിയാര് പറഞ്ഞാലും അവൾക്കൊരു കുലുക്കവും ഉണ്ടാവാൻ പോവുന്നില്ല…
“നമുക്കെങ്ങനെ അവളെ ഉപേക്ഷിച്ചു പോവാൻ പറ്റുവോട….നമ്മുടെ കൃതിയല്ലേ…
രോഹൻ പതിയെ പറയവേ അവർക്കിടയിൽ നിശബ്ദത പരന്നു….
ഏഴു പേരും കുളപ്പടവിൽ ഒരേ ചിന്തയിൽ ഇരിക്കവേ കൃതി അവിടെ സരസുവിനോട് പട വെട്ടുകയായിരുന്നു….
“നിന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്
കൃതി പറയവേ സരസു ചെവി ഒന്ന് ചൊറിഞ്ഞു കൊണ്ട് തുണി മടക്കി വയ്ക്കാൻ തുടങ്ങി…
” ആദി… എന്റെയാ… എന്റേത് മാത്രം..
“ആണോ… എന്നിട്ട് പുള്ളിടെ ബോഡിയിൽ ഒന്നും നിന്റെ പേര് പതിപ്പിച്ചു ഞാൻ കണ്ടില്ലല്ലോ…..
സരസു പറയവേ കൃതി ഒരു നിമിഷം വാ തുറന്നു നിന്ന് പോയി…
വാതിൽക്കൽ നിന്ന അഭിയും അനുവും വാ പൊത്തി നിന്ന് കൃതിയുടെ എക്സ്പ്രെഷൻ കണ്ട് ചിരിക്കാൻ തുടങ്ങി..
അതോടെ പെണ്ണിന് ഹാലിളവി…
“എടി…. !!!!!!!
“തൊണ്ട വലിച്ചു കീറേണ്ട…. ഞങ്ങളെ പിരിക്കാനും അതിനിടയിൽ നുഴഞ്ഞു കയറാനും നിന്നെക്കൊണ്ട് പറ്റില്ല… അതിന് നീ ഒന്നുകൂടി ജനിച്ചു വരേണ്ടി വരും മോളുസേ.…
കൃതി കൈകൾ ദേഷ്യത്തിൽ മുഷ്ഠി ചുരുട്ടി…
“വെറുതെ പ്രഷർ കൂട്ടണ്ട…ഞാനൊരു സത്യം പറഞ്ഞെന്ന് മാത്രം… എനിക്ക് നിന്നോട് യാതൊരു ദേഷ്യവും ഇല്ല… സത്യങ്ങൾ അംഗീകരിച്ചു കൊണ്ട് എന്റെ നേരെ കുതിരകേറാൻ വരുന്നത് നിർത്തണമെന്ന ഒരൊറ്റ താക്കിത് മാത്രേ ഉള്ളു…സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ ഒരിക്കലെങ്കിലും മറ്റുള്ളവർ പറയുന്നതൊന്ന് കേൾക്കാനും മനസ്സിലാക്കാനുമുള്ള മനസ്സ് കാണിക്ക്…
“എനിക്കാരുടെയും ഉപദേശം വേണ്ട…. എന്ത് ചെയ്യണമെന്ന് എനിക്കറിയാം… നിന്നെ കൊന്നുകളയേണ്ടി വന്നാൽ അങ്ങനെ…. അതും ഞാൻ ചെയ്യും
കൃതി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തിരിയവേ വാതിൽക്കൽ ആദിയും ദിവ്യയും ഒഴികെ അഞ്ചു പേരും നിൽപ്പുണ്ടായിരുന്നു….
അവരകത്തേക്ക് കയറവെ പിറകിൽ നിന്ന് ദിവ്യ കൂടി വന്നു നിന്നു…
“നീ ഇത്രയേറെ എപ്പോഴാണ് അധംപതിച്ചത് കൃതി…. ഒരാളെ കൊല്ലുമെന്ന് വെല്ലുവിളിക്കാനും മാത്രം…
മനുവിന്റെ സ്വരത്തിലെ വെറുപ്പ് അവള് തിരിച്ചറിഞ്ഞു…
“ഞാൻ…. അത്…..
വാക്കുകൾക്കായി തപ്പിതടഞ്ഞു കൊണ്ടവൾ അവരെ നോക്കി…
എല്ലാവരും ഒരുതരം അവജ്ഞതയോടെയാണ് തന്നെ നോക്കുന്നതെന്ന് അവൾക്ക് തോന്നി… ആ ചിന്ത അവളെ ആകെ പിടിച്ചുലച്ചു…
“നിന്നിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല….
സൂര്യൻ അസ്വസ്ഥയോടെ തല കുടഞ്ഞു…..
അവൾക്ക് തല പെരുത്തു…
“ആദി ഇന്ന് ഒരു ഭർത്താവാണ്….അല്ലായിരുന്നെങ്കിലും
അവന് നിന്നോട് ഒരിക്കലും പ്രണയം തോന്നിയിരുന്നില്ല…. സൗഹൃദതിന് അപ്പുറം അവന്റെ പെങ്ങളെപോലെയാണവൻ നിന്നെ കണ്ടത്… എന്നിട്ടും നിനക്കവനോട് ഒരിഷ്ടം തോന്നിയപ്പോൾ ഞങ്ങളെല്ലാം സപ്പോർട്ട് ചെയ്തു… അതിന്റെ പേരിൽ ഇത്രെയും നാള് അവൻ ഞങ്ങളിൽ നിന്നൊക്കെ അകന്നു നിന്നു…. നീ കാരണം…. നീ ഒറ്റയൊരുത്തി കാരണം…..
രോഹൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തവേ കൃതി നിഷേധഅർത്ഥത്തിൽ തലയാട്ടി…
“അവന്റെ പെണ്ണിനോട് നീ ഇത്രെയൊക്കെ ചെയ്തിട്ടും.. ഇപ്പോഴും നിന്നെയൊരു നല്ല സുഹൃത്തായി കാണാനുള്ള മനസ്സ് അവനുണ്ടായി… പക്ഷെ നീയോ…. ലജ്ജ തോന്നുന്നു എനിക്ക് ഇത്രയ്ക്കും ക്രൂരത നിറഞ്ഞ മനസ്സുള്ള ഒരുത്തിയെയാണല്ലോ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞു കൂടെ കൊണ്ട് നടന്നതെന്ന് ആലോചിക്കുമ്പോ… ചെ…
ആശ വെറുപ്പോടെ മുഖം വെട്ടിച്ചു….
സ്വന്തം വീട്ടുകാരേക്കാൾ കൂടുതലായി താനെന്നും ഇഷ്ട്ടപെട്ടിരുന്നവർ…… ഒരിക്കൽ ഉപേക്ഷിച്ചപ്പോൾ പോലും എന്നെങ്കിലും തിരിച്ചു പിടിക്കാനാവുമെന്ന ശക്തമായ തോന്നൽ ഉള്ളിലുണ്ടായിരുന്നു… എന്നാൽ അവര് തനിക്ക് എന്നന്നേക്കുമായി അന്യആയത് പോലെ തോന്നിയവൾക്ക്…
“ഞാൻ…. ഞാൻ… എനിക്ക്….. ഇഷ്ട്ടം…. തോന്നി….
“കേൾക്കണ്ട… ഞങ്ങൾക്ക്… ജിത്തു.. ആശേ… സൂര്യ…ദിവ്യയെ… വാ നമുക്ക് പോകാം….ബാഗ് പാക്ക് ചെയ്യ്
രോഹൻ എല്ലാവരോടും പറഞ്ഞു കൊണ്ട് ആദ്യം തന്നെ മുറി വിട്ടു പോയി… പിന്നാലെ മറ്റുള്ളവരും….
കൃതി പുറകെ ചെന്നെങ്കിലും അവരാരും മൈൻഡ് ചെയ്തില്ല…അവൾക്ക് നേരെ റൂമിന്റെ കതക്ക് വലിച്ചടച്ചർ…
കരച്ചിലോടെ തട്ടിവിളിച്ചവൾ തളർന്നു തറയിലിരിക്കെ ആദി അവൾക്കടുത്തേക്ക് വന്നു…
“കൃതി…
ശാന്തമായ സ്വരത്തിൽ അവനവളെ വിളിക്കവേ കൃതി അവന് നേരെ തിരിഞ്ഞു…
“അവരെ ഒന്ന് വിളിക്ക് ആദി… ഞാനിനി…. ഞാനിനി നിങ്ങൾക്കിടയിൽ ഒന്നിനും വരില്ല….അവരോട് പറയ്യ് ആദി… എനിക്കൊരു തെറ്റ് പറ്റിയതാ…..
അവളൊരു കരച്ചിലൂടെ പറയവേ ആദി അവളെ ചേർത്ത് പിടിച്ചു കൊണ്ട് കതകിൽ തട്ടാൻ തുടങ്ങി
“രോഹൻ… സൂര്യ…. കതക്ക് തുറക്കേടാ….
അല്പസമയത്തിന് ശേഷം വാതില് തുറക്കവേ ആദി കൃതിക്കൊപ്പം അകത്തേക്ക് കയറി കൊണ്ട് വാതിലടച്ചു…
“എല്ലാം ശെരിയാവുമെന്ന തോന്നുന്നേ…..
അനു അടഞ്ഞവാതിലിലേക്ക് നോക്കി പറഞ്ഞു
“ആയാൽ അവൾക്ക് കൊള്ളാം അല്ലേ സരു
അഭി നഖം കടിച്ചു കൊണ്ട് നിൽക്കുന്നവളെ നോക്കി പറഞ്ഞതും അവളൊന്നും മിണ്ടാതെ നിന്നതേയുള്ളൂ..
🧞♂️💃🧞
പിറ്റേന്ന് തന്നെ എല്ലാവരും തിരിച്ചു പോയി….. കൃതി സരസുവിനോട് സോറി പറഞ്ഞു ഒടുവിൽ കാല് വരെ പിടിക്കുമെന്ന അവസ്ഥയിൽ എത്തിയതും സരസു തന്നെ അവളെ കാറിൽ കുത്തിക്കേറ്റി വീട്ടിലേക്ക് പാക്ക് ചെയ്തു….
” നിന്റെ സപ്പ്ളി ഒക്കെ എഴുതി ഒരു ജോലി ഇനി എന്ന് കിട്ടി ഇവളെ കെട്ടുമെന്ന് പറഞ്ഞാ മോനിരിക്കുന്നെ… മാടൻ ഇന്നോ നാളെയോ വരാമെന്ന ആദിയേട്ടൻ പറയുന്നേ….
“അതെ… അമ്മയോടും ഏട്ടൻ ഇന്നലെ അങ്ങനാ പറഞ്ഞെ….
അനു താടിക്ക് കയ്യും കൊടുത്തിരുന്നു പറഞ്ഞു…
“അയ്യോ…. ഇത്ര പെട്ടെന്നോ… ഒരുമ്മ പോലും തരാതെ നമ്മള് ബ്രേക്ക് അപ്പ് ആവേണ്ടി വരുവോടി…ശോ…..
“പോടാ തെണ്ടി….എന്നെയെങ്ങാനും തേച്ചാൽ ശങ്കരൻ മാമന്റെ മോനെ… ചട്ടിതലയ…. ടിക്ടോക് ചെയ്തു ഞാൻ നിന്നെ വയറലായി പ്രമുഖയാവും .. നോയ്ക്കോ….
അനു വീറോടെ പറഞ്ഞു…
“അത് മുൻപ് നിന്റെ ഭരണിപാട്ട് കേട്ടപ്പഴേ എനിക്ക് തോന്നിയതാ നിന്നിൽ ഒരു ടിക് ടോക് പ്രമുഖ ഒളിഞ്ഞിരുപ്പുണ്ടോന്ന്
സരസു അവളെ പ്രോത്സാഹിപ്പിച്ചു
“ആ കിണ്ണൻ തേച്ചപോ ഒന്നും കണ്ടില്ലല്ലോ… ഞാനൊന്ന് ജീവൻ രക്ഷിക്കാൻ വേണ്ടി നോക്കിയപ്പോ കുറ്റം… ഇത് കള്ള കളിയാണ്
അഭി പരിഭവിച്ചു
“ആ സമയത്ത് എനിക്ക് ടിക്ടോക് ഇല്ലായിരുന്നു…. ഇല്ലെങ്കിൽ കാണായിരുന്നു… ആ സതീശന്റെ മോന് മുന്നേ ഞാൻ വയറൽ ആയേനെ…
“എന്തിനാ കുട്ടി കഷ്ട്ടപെടുന്നേ… നീ എന്നെ കെട്ടടി… ഒരു മാസം കൊണ്ട് നിന്നെ വയറിലാക്കി തരാം..😁അതിന് ഞാൻ ഗ്യാരന്റി…
“ച്ചി…. വൃത്തികെട്ടവൻ….
സരസു അവന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു..
അനുവാണെങ്കിൽ മുഖം പൊത്തി ഇരിപ്പാണ്
നാണം ആണത്രേ… ന്യണം
“പിന്നെ നീ നിന്റെ ഭർത്താവിന്റെ ബാഡിയിൽ കൃതിടെ പേര് സെർച്ച് ചെയ്ത മാതിരി വൃത്തികേടൊന്നും ഞാൻ പറഞ്ഞില്ല…
അയ്യേ…….. 🤦ഇ നാണംകെട്ട ജന്തു….
“നിനക്ക് രണ്ടെണ്ണം എവിടുന്നേലും കിട്ടും പട്ടി… നോയ്ക്കോ….
സരസു അവനോട് പറഞ്ഞു നിർത്തവേ മുറ്റത് ആദിയുടെ കാർ വന്നു നിന്നു…
സരസുവും അനുവും എഴുനെൽക്കവേ അതില് നിന്ന് ഡോർ തുറന്നു ആദ്യം ഇറങ്ങിയത് മാടനായിരുന്നു….
അതോടെ അഭി തനിയെ എഴുനേറ്റു….
“രണ്ടല്ല…. ചാവുന്നത് വരെയുള്ള ഇടി എനിക്കിന്ന് കിട്ടും…
അഭി കരഞ്ഞു കൊണ്ട് പിറുപിറുക്കവേ അനുവും സരസുവും മുഖത്തോട് മുഖം നോക്കി…
മൂന്നു പേരെയും നോക്കി കൊണ്ട് കാറിന്റെ ഡോർ അവൻ വലിച്ചടയ്ക്കവേ അഭി പിറകോട്ടു വലിയാൻ നോക്കവേ സരസുവും അനുവും കൂടി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു നിർത്തി ബ്ലോക്ക് ആക്കി…
തേഞ്ഞു….
അപ്പോ പിന്നെ ആരെങ്കിലും ഒരാംബുലൻസ് വിളിച്ചെക്ക് പിള്ളേരെ… 🤕🧖♂️
(തുടരട്ടെ )