മനം പോലെ മംഗല്യം : ഭാഗം 1

Spread the love

എഴുത്തുകാരി: ജാൻസി

” എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പം അല്ല.. പക്ഷേ എന്റെ ജീവിതത്തിനു ഒരു അവസാനം ഉണ്ടെകിൽ അതു നിന്നോടൊപ്പം ആയിരിക്കും.. കാരണം നിന്നെ കണ്ടനാൾ മുതൽ എന്റെ ജീവനാണ് നീ..എന്റെ ജീവിതം പൂർണ്ണമാകണമെകിൽ നീ എന്നോടൊപ്പം എന്റെ നിഴലായി കൂടെ വേണം”….. “I love you.. ♥️.. I need you forever…. will you marry me💍”…. ശിവ പുഞ്ചിരിച്ചുകൊണ്ട് കൈ നീട്ടിയതും എന്തോ താഴെ വീണു ഉടയുന്ന ശബ്ദം കേട്ടു ഞെട്ടിയുണർന്നു… നോക്കിയപ്പോൾ കണ്ടത് ഗ്ലാസ്‌ jar പൊട്ടി ചിതറിക്കിടക്കുന്നു..

“ഭഗവാനെ ഞാൻ കണ്ടതു സ്വപ്നം ആയിരുന്നോ? 😔 എന്നാലും ആരാണപ്പാ എന്റെ സ്വപ്നത്തിൽ വന്ന ആ ചുള്ളൻ ചെക്കൻ 😍❓️ ആരായാലും എനിക്ക് എട്ടിന്റെ പണി തരുന്നവനാ”.. ഇപ്പോ അവൾ പറഞ്ഞതു തറയിൽ കിടക്കുന്ന jeg നെ നോക്കിയ 😁 (ഇതു ശിവാനി ഹരി (ശിവ എന്നു കൂപ്പിടും). നമ്മുടെ കഥ നായിക. ഹരി പ്രസാദിന്റെയും ദേവികയുടെയും ഏക സന്തതി… എല്ലാതര സ്വാഭാവങ്ങളും കൈ മുതലായിട്ടുള്ള പെൺതരി.. മോഹലാൽ ഭാഷയിൽ പറഞ്ഞഅൽ “അഹങ്കാരത്തിനു കൈയും കാലും വെച്ചു എന്നിട്ട് പെണ്ണെന്നു പേരും “😎 ) ശിവയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്ന ദിവസമാണ് ഇന്ന്.. എന്തെന്നലേ.. പറയാം 1) ഇന്ന് അവൾക്കു മധുര 17 കഴിഞ്ഞു 18ലേക്ക് ചേക്കേറി 😍 2) ഇന്നുമുതൽ അവളുടെ കോളേജ് ജീവിതം ആരംഭിക്കുവാണ് 🥴😵😨

കുളിച്ചു ചുന്ദരി ആയി… ചെമപ്പ് കളർ ദാവണി ആണ് വേഷം ചെറിയ ചുമന്ന കളർ കല്ല് വച്ച ജിമ്മിക്കി കമ്മൽ.. പിന്നിയ മുടിയിൽ മുല്ല പൂ ചൂടി ചുണ്ടിൽ ചെറുതായി ലിപ് ബാം പുരട്ടി കണ്ണ് എഴുതി നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ടു…കണ്ണാടിയുടെ മുന്നിൽ നിന്നു ഒരു ഫാഷൻ ഷോ ഒക്കെ നടത്തി താഴേക്കു വന്നു.. അപ്പോൾ രണ്ടു പേര് ജോലിക്കു പോകാനുള്ള തിരക്കിൽ എല്ലാം റെഡി ആകുന്നു. ഹരി പ്രസാദും ഭാര്യ ദേവികയും (സോറി, ഇവരെ നമ്മൾ പരിജയ പെട്ടില്ല.. ഹരി & ദേവിക, രണ്ടു പേരും ഗവണ്മെന്റ് ഹൈ സ്കൂൾ അദ്യാപകരാണ്. ഇവരുടെ പ്രേമവിവാഹമായിരുന്നു… ബട്ട്‌ ഒളിച്ചോടിയല്ല well arranged 🙂… ഈ ദമ്പതികളുടെ മകളാണ് ശിവ. ഒപ്പം ശിവയുടെ best friendsum .. അപ്പൊ എങനെ കാര്യങ്ങൾ ഒക്കെ ഒരുവിധം മനസിലായി കാണുമായിരിക്കും അല്ലെ ല്ലെ ല്ലെ ല്ലെ 😉 ബാക്കി ഉള്ളവരെ വഴിയേ പരിചയപ്പെടാം. ഇനി കഥ continue ചെയ്യാം…. )

“ഗുഡ് മോർണിംഗ് അപ്പ ആൻഡ് അമ്മ ” ശിവ വിഷ് ചെയ്തു.. “ഗുഡ് മോർണിംഗ് ഡിയർ ആൻഡ് many many happy returns of the day ” “Dhank u dhank u” “പെണ്ണിനെ കെട്ടിക്കാൻ പ്രായം ആയി ” ദേവിക ആണ് “ദേ അമ്മേ, എനിക്ക് കല്യാണ പ്രായം ആകുമ്പോൾ ഞാൻ പറയും. അതു വരെ ഈ കാര്യം ഇനി മിണ്ടരുത്… “. ശിവ മുഖം തിരിച്ചു നിന്നു… “അയ്യോടാ, അമ്മ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ… ” “ബെസ്റ്റ് തമാശ… പറയാൻ പറ്റിയ ബെസ്റ്റ് ടൈം ” അവൾ ചിറി കൊട്ടി കാണിച്ചു…

“എന്താ ഇവിടെ ഒരു പിണക്കവും പരിഭവവും” ചോദിച്ചു തസ്ലിമ മുഹമ്മദു (തനു ) മരിയ റെജി (മരിയ ) അകത്തേക്ക് വന്നു.(ഈ വന്ന രണ്ടു അവതാരങ്ങളും നമ്മുടെ കഥ നായികയുടെ വലം കൈയും ഇടം കൈയും ആണ് ) “ആഹാ നിങ്ങളോ… രാവിലെ വന്നല്ലോ..വാ വാ… “ഹരി അവരെ അകത്തേക്ക് ക്ഷണിച്ചു. “നിങ്ങൾ വല്ലതും കഴിച്ചോ?” ദേവിക അവരെ ആഹാരം കഴിക്കാൻ വിളിച്ചു “വേണ്ട ആന്റി ഞങ്ങൾ കഴിച്ചിട്ടാ വന്നേ ” തനു പറഞ്ഞു.. “ഇന്ന് വൈകുന്നേരം ഞാൻ പറഞ്ഞ കേക്ക് കൊണ്ടേ രണ്ടുപേരും ഇങ്ങോട്ട് വരാവു കേട്ടല്ലോ ” അവൾ കഴിക്കുന്നതിനിടെ പറഞ്ഞു…. “ഓ ഉത്തരവ് ” ഹരിയും ദേവികയും കൈ കൂപ്പി പറഞ്ഞു.. “അതെന്തു cake? ” ചോദ്യം മരിയയുടെ വകയായിരുന്നു. “അതൊക്കെ ഉണ്ട് മോളെ, വൈകുന്നേരം കാണാമല്ലോ എന്തു കേക്ക് അന്ന് ” അവൾ മരിയയുടെ തോളിൽ കൈ ഇട്ടു പറഞ്ഞു.. “ഉം ”

“എന്നാൽ വാ പോകാം സമയം ആയി ” തനു പറഞ്ഞു. “ഓക്കേ, എന്നാൽ ഞാൻ എന്റെ അങ്കത്തട്ടിലേക്കു ഇറങ്ങട്ടേ… അനുഗ്രഹിച്ചാലും രാജമതേ…. പിതാമഹ…. ” അവൾ അവരുടെ അനുഗ്രഹം വാങ്ങി … “ദേ കൊച്ചേ പുതിയ കോളേജ്ഉം പുതിയ അന്തരീക്ഷം ഒക്കെയാ..മൂന്നും കൂടെ തല്ലികൊള്ളിത്തരം ഒന്നും ഒപ്പിക്കരുത് കേട്ടല്ലോ.. ” ദേവിക പറഞ്ഞു. “ഉത്തരവ് ദേവിക മഹാറാണി ” ശിവ കൈ കൂപ്പി പറഞ്ഞു.. “ഡീ.” ദേവിക അവളെ അടിക്കാനായി കൈ പൊക്കിയതും അവൾ ഉമ്മയും കൊടുത്തു ഓടി… അവൾ പോകുന്നതും നോക്കി അവർ ഉമ്മറത്ത് തന്നെ നിന്നു.

🌼🌻💐🌸💮🌷🌺🌻🌼💮 മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലേക്കാണ് കോളേജ്… കോളേജ് റോഡിൽ നിന്നേ കണ്ടു ‘നവാഗതർക്ക് സ്വാഗതം ‘ എന്നാ ബാനറും വഴിനീളെ വിവിധ പാർട്ടികളുടെ ഡെക്കറേഷനും. റോഡിന്റെ ഇരുവശത്തും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു..പക്ഷേ വീടുകൾ ഒന്നും തന്നെ കാണുന്നില്ല…. ഒടുവിൽ നടന്നു അവർ കോളേജിന്റെ മെയിൻ ഗേറ്റിനു മുന്നിൽ എത്തി.. അവിടെയും മനോഹരമായ രീതിയിൽ അലങ്കരിച്ചിരിക്കുന്നു… അവൾ ചുറ്റും നോക്കി…. ഹരിതവർണ്ണത്തിനിടയിൽ തലയെടുപ്പോടെ നിൽക്കുന്ന കലാലയം..

First impression ഇൽ തന്നെ ശിവക്ക് കോളേജ് ഇഷ്ട്ടപ്പെട്ടു(first impression is the best impression എന്നാണല്ലോ ) ചുറ്റും തണൽ മരങ്ങൾ… അവ മനസിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്നു… ഒരു ഭാഗത്തു ശിവയുടെ കണ്ണുകൾ ഉടക്കി..കോളേജിൽ നിന്നും അൽപ്പം മാറി കുട പോലെ പടർന്നു നിൽക്കുന്ന മരം.അതിന്റെ വേരുകൾ തന്നെ ഇരിപ്പിടങ്ങൾ സൃഷ്ടിച്ചിരിക്കുന്നു… “ഡീ, എന്തുവാടി വന്നപ്പോൾ തന്നെ വായിനോട്ടം തുടങ്ങയോ? ” മരിയ ചിരിച്ചു കൊണ്ട് ചോദിച്ചു.. ശിവ അവരെ ആ മരം ചൂണ്ടി കാണിച്ചു.. “ഇതു ഏതാ മരം? നല്ല ഭംഗി ഉണ്ട് അല്ലെ !! ” തനുവും ആ മരത്തെ നോക്കി പറഞ്ഞു.. “മരവും തടിയും ഏതാണു എന്ന് പിന്നെ നോക്കാം ആദ്യം ക്ലാസ്സ്‌ കണ്ടു പിടിക്കാം എന്നിട്ട് വന്നു വായിനോക്കാം “എന്നു പറഞ്ഞു മരിയ അവരെ വലിച്ചെടുത്തുകൊണ്ട് പോയി..

♥️♥️♥️♥️♥️🌹🌹🌹🌹🌹🌹 പ്രിൻസിപ്പൽ റൂമിന്റെ അടുത്ത് നല്ല തിരക്ക്..എല്ലാവരും പുതിയ അഡ്മിഷൻ ആണ് എന്നു അവരുടെ മുഖം പറയാതെ പറഞ്ഞു… ശിവയും മരിയയും തനുവും അവരുടെ അടുത്ത് ചെന്നു പരിചയപ്പെട്ടു… പെട്ടന്ന് പുറത്തു ഭയങ്കര ബഹളം, എല്ലാവരും ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി.. കുറെ ചെറുക്കന്മാർ പ്രേമം സ്റ്റൈലിൽ യൂണിഫോം വേഷത്തിൽ ബൈക്ക് ഉം റൈസ് ചെയ്തു കൂവി വിളിച്ചു വരുന്നു…. ടീച്ചേർസ് എല്ലാരും പുറത്തു വന്നു നോക്കിട്ടു ഒന്നും മിണ്ടാതെ വന്നപോലെ അകത്തേക്കു പോയി.. പെട്ടന്നു അവരുടെ കൂട്ടത്തിൽ ഉള്ള ആരോ പറഞ്ഞു “ഡീ ദേ ആ നടുക്ക് ഇരിക്കുന്നെ ‘ദേവ് ദാസ് ‘അല്ലെ ? ” ശിവയും തനുവും മരിയയും ദേവ് ദാസ് നെ കാണാൻ ആ കൂട്ടത്തിലേക്കു നോക്കി..

(തുടരും )

-

-

-

-