Wednesday, December 25, 2024
Novel

നിന്നോളം : ഭാഗം 22

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


ഉച്ചക്ക് ഊണ് കഴിക്കാനിരിക്കവേ സരസുവിന് അഭിയെ നോക്കവേ ചിരിയടക്കാനായില്ല….

“എന്തെടി…. പട്ടി കിനിക്കുന്നെ….

അഭി അവളെ നോക്കി നെറ്റിചുളിച്ചു…

“വെറുതെ….

സരസു ആദിയെ നോക്കിയതും അവൻ കുനിഞ്ഞു ഇരിപ്പാണ് എന്നാലും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി അവൾക്ക് കാണാമായിരുന്നു….

“എന്നാലും കാക്ക പറന്നു മുട്ടയിടുവ എന്നൊക്കെ പറഞ്ഞാൽ….

അമ്മു ഒരാലോചനയോടെ പറഞ്ഞു കൊണ്ട് ആദിയെയും സരസുവിനെയും നോക്കിയതും ഇരുവരും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് തലതാഴ്ത്തി…

“ആ അതന്നെ…. ചിലപ്പോ അത്രയ്ക്കും മുട്ടില് വന്ന് നിന്നായിരിക്കും…. എന്തായാലും നമ്മുടെ കോഴി മുട്ടെന്റെ അതെ നാറ്റം…. 🤧

“അങ്ങനെയെങ്കിലും ആ തലയൊന്ന് വെള്ളം കണ്ടല്ലോ… നന്നായി…

ശങ്കരൻ കഴിച്ചു തീർന്നു കൈകുടഞ്ഞു പറഞ്ഞു കൊണ്ട് എഴുനേറ്റു പോയി…

അഭിക്ക് പിന്നെ അതൊന്നും ഒരു പുത്തരിയല്ല….

ഊണ് കഴിഞ്ഞു ഒരുറക്കം കഴിഞ്ഞു ആദി എഴുന്നേൽക്കുമ്പോൾ സരസു കണ്ണാടിക്ക് മുന്നില് നിന്ന് ഫോണും പിടിച്ചു കയ്യും കാലുമൊക്കെ പൊക്കി ഓരോന്ന് കാണിക്കുവാണ്…

ഇവൾക്കിത് എന്തുപറ്റി…… ഞാൻ ഉറങ്ങുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ….

“ടി ……. !!!!!!

പെട്ടെന്നുള്ള അവന്റെ വിളിയിൽ അവളൊന്ന് ഞെട്ടിപോയി….

“എന്താ…… !!

“ഇതെന്തോന്ന് കാണിക്കുവാ….

“ഞാൻ ഒരു നല്ല ഫോട്ടോ എടുക്കാൻ നോക്കുവായിരുന്നു…. ഞങ്ങളുടെ കോളേജ് ഗ്രൂപ്പിൽ ഒരു ബെസ്റ്റ് പിക്ക് കോണ്ടസ്റ് നടത്തുന്നുണ്ട്…. അതിന് കൊടുക്കാനാ….

“പക്ഷെ കാണിക്കുന്നത് കണ്ടാൽ നട്ട് പോയ പോലെ തോന്നുന്നുണ്ട്

“അയ്യടാ…. ഞാനിത് കുറച്ചു വെറൈറ്റി പോസ് പിടിച്ചതാ…. അല്ല ഇ കുറ്റം പറയുന്ന നിങ്ങൾക്ക് പറ്റുവോ ഒരു നല്ല ഫോട്ടം എടുത്തു തരാൻ…. ഇല്ലല്ലോ പിന്നെ മുണ്ടലും…..

അതും പറഞ്ഞു തിരിഞ്ഞു കണ്ണാടിയിൽ നോക്കി നിൽക്കുമ്പോഴാണ് ആദി അവളെ കയ്യിൽ പിടിച്ചു തന്റെ നേരെ നിർത്തിയത്….

“തന്നാൽ……

അവൻ നെറ്റിത്തടം ഉയർത്തി കൊണ്ട് ചോദിച്ചു

“തന്നാൽ…. നിങ്ങൾ പറയുന്നൊരു കാര്യം ഞാൻ ചെയ്യും….

“ഉറപ്പായിട്ടും……

“അതെന്നെ…. കൃഷ്ണനാനെ സത്യം

അവൾ തലയിലടിച്ചു കൊണ്ട് പറഞ്ഞു

“വോക്കെ…. എങ്കിൽ പോയി നല്ല ഉടുപ്പ് ഇട്ടേച്ചു വാ…ബാക്കിയൊക്കെ ഞാനേറ്റു….

ആദി അലമാരയിൽ നിന്ന് ക്യാമറ കയ്യിലെടുത്തു കൊണ്ട് പറഞ്ഞതും സരസു ചിരിയോടെ തലയാട്ടി..

താഴെ ആദി അഭിയോട് സംസാരിച്ചു നിൽക്കുമ്പോഴാണ്….അകത്തുന്നു സ്റ്റെപ് ഇറങ്ങി വരുന്ന സരസുവിനെ കണ്ടത്….

തൂവെള്ള ചുരിദാറിൽ അവൾ പതിവിലും സുന്ദരിയായിരുന്നു…. മുടി അഴിച്ചിട്ടിരിക്കുവാണ്… ഒരു കുഞ്ഞി പൊട്ടും നെറുകയിൽ അത്യാവശ്യം വലുപ്പത്തിൽ തൊട്ട സിന്ദൂരചുവപ്പും പെണ്ണിന്റെ മുഖം ഭംഗി കൂട്ടിയോ….

“ഹലോ….. പോകാം…..

അവൾ അടുത്തു വന്ന് വിരൽ നൊടിച്ചു ചോദിക്കുമ്പോ അവനൊന്ന് ഞെട്ടി ചുറ്റും നോക്കി….

അഭി സോഫയിൽ കിടന്നു ചിരിക്കനുണ്ടായിരുന്നു…

തെണ്ടി ഒരു സിഗ്നൽ പോലും തന്നില്ല…..

“അല്ല…. എങ്ങോട്ടാ…

“പുറത്ത്… പടത്തിന്റെ സൈഡിൽ…. ഒക്കെ ആയിട്ട്…. അവിടെ നല്ല വ്യൂ… അല്ലേ….

അവള് പരുങ്ങലോടെ പറയവേ അവൻ പതിയെ തലയാട്ടിയതും അവള് ചാടി തുള്ളി വെളിയിലേക്ക് ഇറങ്ങി….

കമിഴ്ന്നു കിടന്നു ചിരിക്കുന്ന അഭിയുടെ പുറത്തൊരു ചവിട്ടും കൊടുത്തു കൊണ്ട് അവൻ അവൾക്ക് പുറകെ നടന്നു…

അനുവും അവൾക്കൊപ്പം കൂടി… കുറെ ഫോട്ടോ എടുത്തിട്ടും സരസു അവനെ കൊണ്ട് പിന്നെയും പിന്നേയും എടുപ്പിച്ചു.കൊണ്ടിരുന്നു….

സന്ധ്യ കഴിഞ്ഞു അഭി വരുമ്പോൾ മൂന്നു പേരും പാടത്തിലെ ഏറുമാടത്തിൽ ഫോട്ടോ എടുത്തു എത്തിയിരുന്നു….

“താങ്ക്സ്…..

പിറകിലൂടെ നടന്നു അനുവിനെ തോളിൽ തട്ടി മുന്നോട്ട് നടത്തിപ്പിക്കുന്ന അഭിയുടെ ചിത്രം ക്യാമറയിൽ പകർത്തുന്ന ആദിയോട് സരസു പറഞ്ഞതും അവൻ മുഖം ഉയർത്തി അവളെ നോക്കി..

“താങ്ക്സ്… ഒന്നും വേണ്ട….. ശെരിക്കും ഞാനാണത് നിന്നോട് പറയേണ്ടത്…

കയ്യിലെ ക്യാമറയിൽ നോക്കികൊണ്ട്‌ അവനത് പറയവേ സരസു ചിരിയോടെ അവനെ നോക്കി നിന്നു…

ചില ഇഷ്ട്ടങ്ങൾ… ജീവിതത്തിന്റെ കുത്തൊഴുക്കിൽ മനഃപൂർവം കൈവിട്ട് കളയാറുണ്ട്….. എന്നെ സംബന്ധിച്ചടുത്തോളം ഇതും അങ്ങനെയായിരുന്നു….

ക്യാമറ അവൾക്ക് നേരെ ഉയർത്തി കാട്ടി അവനത് പറയവേ അവന്റെ മുഖം കണ്ട് അവൾക്ക് സങ്കടം തോന്നി….

ഒന്നും പറയാൻ തോന്നിയില്ല…. തിരിഞ്ഞു നടന്നതും പിറകില് നിന്ന് വിളിയുയർന്നു

“അതെ……. പറഞ്ഞ വാക്ക് മറക്കാതിരുന്നാൽ മതി…

“എന്ത് വാക്ക്….

അവനൊരു കുസൃതിയോടെ പറഞ്ഞു കൊണ്ട് മീശ പിരിച്ചതും സരസു നിഷ്കു എക്സ്പ്രെഷൻ ഇട്ടു നിന്നു…

“ഓർമയില്ല…..

ഇല്ലെന്ന അർത്ഥത്തിൽ ചുമൽ കൂചവേ ആദി നടന്നു അടുത്തെത്തിയിരുന്നു…

“ഇപ്പൊ ഓർമ്മ വന്നോ…..

കാതിനരികിൽ ചുണ്ട് ചേർത്ത് ചോദിച്ചതും ഞാൻ കണ്ണ് ഇറുക്കി അടച്ചു കൊണ്ട് പതിയെ തലയാട്ടി…

കുറച്ചു നേരമായിട്ടും അനക്കമൊന്നും കാണാഞ്ഞു കണ്ണ് തുറന്നതും മുന്നില് കൈതാടിക്ക് കൊടുത്തു നിന്ന് കിണിക്കുവാണ്…

“നിന്റെ നെഞ്ചിടിപ്പ് എനിക്കിവിടെ കേൾക്കാം…. എന്തൊരു പേടിയാ മോളുസേ 😂

ഏഹ്ഹ്……

“അപ്പോ വാക്ക് മറക്കേണ്ട…

“പറഞ്ഞോ…

ഒട്ടൊരു പരിഭവതോടെയാണ് അവളത് പറഞ്ഞത്

“ഇപ്പഴല്ല…. സമയാവുമ്പോ ഞാൻ ചോയ്ച്ചോളാട്ടാ…

തലയിലൊന്ന് തട്ടി അവനത് പറഞ്ഞതും തിരിഞ്ഞു അവളൊരു ഓട്ടമായിരുന്നു….

ഒരു രക്ഷപെടൽ പോലെ….

എത്ര ദൂരം പോയാലും നീ എന്നിലേക്ക് തന്നെ വന്നുചേരും പെണ്ണെ…. അല്ലാതെ എവിടെ പോകാൻ…

ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയോടുന്ന അവളെ നോക്കി സ്വയം പറയവേ അവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു…

🌹🥀🌹

രണ്ടു ദിവസങ്ങൾ പിന്നെയും കടന്നു പോയി….

“അമ്മായി ഇന്നല്ലെ അഭി ടെ ബര്ത്ഡേ….

രാവിലെ കോളജിൽ പോകുന്നതിന് മുന്നേ കാപ്പി കഴിക്കുമ്പോഴാണ് സരസു അതവരോട് ചോദിച്ചത്….

ആദി പ്ലേറ്റിൽ നിന്ന് തലയുയർത്തി അവളെ നോക്കി

“ഹാ.. ഡേറ്റ് ഇന്നാ…. നാള് അടുത്താഴ്ചയാ വരണേ…നമുക്കന്ന് ഒരു ഗംഭീരം സദ്യ തന്നെ ഒരുക്കം…

“ഐവ…. പൊളി…..

അമ്മായിയും മരുമോളും കൂടി ചർച്ചിക്കുന്നു… ഞാനും അവന്റെ കൂടെ ഉള്ളതല്ലേ… എന്നെ ഒന്ന് നോക്കുന്നു പോലുമില്ലല്ലോ കുരുപ്പ്….

അവനൊന്ന് ചുമച്ചു….

“എന്താടാ…എന്തെങ്കിലും വേണോ…

“എനിക്കോന്നും വേണ്ട….

അപ്പോഴും തലയുയർത്തി നോക്കാതെ ഫോണില് കണ്ണും നട്ടിരിക്കുന്ന സരസുവിനെ നോക്കി തറപ്പിച്ചു പറഞ്ഞു കൊണ്ട് തറയിൽ തൊഴിച്ചു കൊണ്ട് അവനെഴുനേറ്റു പോയി…

സരസു പതിയെ മുഖം ഉയർത്തി മഹേശ്വരിയെ നോക്കിയതും അവരവളെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി….

“ഹാപ്പി ബര്ത്ഡേ അഭി കുട്ടാ……

സരസു അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞതും… ആദി മുഖം വെട്ടിച്ചു കാറിൽ കയറി… ഹോണടിക്കാൻ തുടങ്ങി….

എന്നോട് കൂടി ഒന്ന് പറഞ്ഞാലെന്താ…..

“അതെ ആദിയെട്ടാ ഞാൻ ഇന്ന് അവരുടെ കൂടെ പോവാ… കോളേജിൽ അല്ല… അഭിടെ ബര്ത്ഡേ അല്ലേ… സൊ……

പറഞ്ഞു തീർന്നില്ല…അതിന് മുന്നേ മുഖവും വെട്ടിച്ചു കാർ വളച്ചെടുത്തു വ്യാധി പോയി…

ഹോസ്പിറ്റലിൽ ഇരിക്കവേ ഓരോ മെസ്സേജ് ടൂണും കാളും അവളെന്നെ പ്രതീക്ഷയിൽ അവൻ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം…

വീടെത്തുമ്പോൾ പതിവിലും താമസിച്ചിരുന്നു…

മറ്റെന്തോ ചിന്തിച്ചു കൊണ്ട് വീട്ടിലേക്ക് കയറവെ അടഞ്ഞ വാതിലിൽ തട്ടിയാണ് നിന്നത്…

വീടിന് പുറം പതിവില്ലാതെ ഇരുട്ടിൽ മുങ്ങി കിടക്കുന്നു… അവൻ സ്റ്റെപ് ഇറങ്ങി അപ്പുറത്തേക്ക് നോക്കി ഇതന്നെ അവസ്ഥ….

എല്ലാരും കൂടി ഇതെവിടെ പോയി…..

കതക്ക് കുറ്റിയിട്ടില്ലെന്ന് മനസ്സിലായതും അവനത് തുറന്നു അകത്തേക്ക് കയറവെ ഇത്ര നേരം ഉള്ളിലുണ്ടായിരുന്ന നിരാശ മാറി എന്തോ ഒരു സന്തോഷവും ആകാംഷയും നെഞ്ചിൽ നിറയുന്നത് അവനറിഞ്ഞു…

രണ്ടടി കൂടി നടന്നു സ്വിച്ച് ബോർഡിൽ കൈയെത്തിക്കുന്നതിന് മുന്നേ കണ്ണുകൾ രണ്ടു കൈകളാൽ മറച്ചു പിടിച്ചിരുന്നു….

“സരസു……..

അവനൊരു പ്രേതെക ഈണത്തിൽ വിളിക്കവേ ചുറ്റിലും കൂട്ട ചിരി നിറഞ്ഞു…

നടന്നു എവിടെയോ എത്തിയതും കണ്ണിൽ നിന്ന് കൈ മാറ്റുന്നതിനൊപ്പം… കാത്തിടിപ്പിക്കുന്ന കോറസ് ബര്ത്ഡേ വിഷ് കൂടി കേട്ടു….

ഹാപ്പി ബര്ത്ഡേ ഡേ ആദി…. !!!!!!!!!!!!!!!!

ആദ്യം കണ്ടത് മനുവിനെയായിരുന്നു….

കൃതി

ആശ

രോഹൻ

ജിത്തു…

ദിവ്യ…

സൂര്യൻ…

ആദി താടിക്ക് കയ്യ് വെച്ച് ഒരു നിമിഷം അവരെ നോക്കി നിന്നു പോയി…

തൊട്ടടുത്ത നിമിഷം ഏഴും കൂടി അവനെ ചുറ്റിപിടിച്ചതും ധാ കിടക്കുന്നു തറയില്….

എല്ലാരും പരസ്പരം വലിച്ചു പൊക്കിയെടുത്തു…

ആദിയും അഭിയും ഒരുമിച് ചേർന്നാണ് കേക്ക് മുറിച്ചത്….

ആദിയുടെ കയ്യിലെ കേക്കിൽ നിന്ന് കൃതി ആദ്യം തന്നെ സ്വയം തല നീട്ടി കഴിക്കവേ അഭി ഒരു വലിയ പീസ് തന്നെയെടുത്തു സരസുവിന്റെ വായില് കുത്തിക്കേറ്റി… കൃതിയെ നോക്കി പുച്ഛിച്ചു….

“സത്യത്തിൽ വീണ്ടും ഇങ്ങനെ നമുക്കെല്ലാവർക്കും ഒത്തുചേരാൻ കാരണമായത് ഒരേ ഒരാള് കാരണമാണ്… ഒരു പക്ഷെ ആളുടെ പേര് പറഞ്ഞാൽ നീ വിശ്വസിക്കില്ല…..

ആശ പറയവേ ആദിയുടെ കണ്ണുകൾ നീണ്ടത് അഭിയുടെ അടുത്ത് നിന്ന സരസുവിലേക്കായിരുന്നു…

എങ്കിലും അറിയാത്ത ഭാവത്തിൽ അവനവളെ നോക്കി….

“കൃതി………… !!!!!!

ആശ ഉറക്കെ പറഞ്ഞതും ദിവ്യ ഒഴികെ ബാക്കി നാല് പേരും കയ്യടിച്ചും കൂവി വിളിച്ചും സന്തോഷം പങ്കു വെച്ചു….

അഭി ഉടനെ സരസുവിനെ നോക്കിയതും അവള് തല അപ്പുറം തിരിച്ചു…

” സ്വന്തം ഭാര്യക്ക് ഭർത്താവിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസിലായില്ലെങ്കിലും കൂട്ടുകാരിക്ക് അതൊക്കെ അറിഞ്ഞു പ്രവർത്തിക്കാൻ തോന്നിയല്ലോ എന്റെ മരുമോന്റെ ഭാഗ്യം…

മോഹനൻ കളിയാക്കി കൊണ്ട് പറയവേ സരസു ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് നടന്നു പോയി….

“അതെ മിച്ചർ… ഇപ്പോ പോയ നിങ്ങളുടെ മോള്…. അവന്റെ ഭാര്യ…. എന്റെ സരുകൊച് തന്നെയാണ് ഇതിനെയൊക്കെ ഓരോ സ്ഥലത്തുന്നു ഇങ്ങോട്ട് ഇമ്പോർട് ചെയ്തത്….. അത് വല്ലതും അറിയോ….

അഭി കപട ദേഷ്യത്തിൽ മോഹനനോട് ചോദിക്കവേ അയാൾക്ക് കൂസൽ ഉണ്ടായില്ല

“എനികറിയാടാ പൊട്ടാ….

“ദെൻ വൈ…. മാമേ….

“അവളെങ്ങനെ വേറൊരുത്തിക്ക് അവസരം വിട്ട് കൊടുത്തെങ്കിൽ അതിനൊരു കാരണം ഉണ്ടാവും…. അങ്ങനെ എനിക്ക് തോന്നി… അതൊന്ന് അറിയാൻ ഇളകിയതല്ലേ മരുമോനെ……..

“ഓഹ്…. കാഞ്ഞ ബുദ്ധിയാണ് കേട്ടാ….

സരസു നേരെ ചെന്നത് ടെറസിലേക്കായിരുന്നു…

വീശിയടിക്കുന്ന തണുത്ത കാറ്റിനൊപ്പം കൈകൾ വിരിച്ചു നിന്നവൾ അവയെ തന്നിലേക്ക് ആവേശിച്ചു..അല്പം നേരം കണ്ണടച്ച് നിന്നതും കഴുത്തിനരികിലെ നിശ്വാസത്തോടൊപ്പം രണ്ടു കൈകളും അവളെ പിറകിൽ നിന്ന് വരിഞ്ഞു മുറുക്കിയിരുന്നു….

“താങ്ക്യൂ പെണ്ണെ…

അവളൊരു പിടിച്ചിലോടെ തിരിയാൻ ശ്രെമിക്കവേ കാതിൽ ശ്രവിച്ച വാക്കുകളോടൊപ്പം ചുടു കണ്ണുനീർ കൂടി നഗ്നമായ തോളിൽ തുള്ളികളായി പതിഞ്ഞു

അവളുടനെ അവനഭിമുഖമായി തിരിഞ്ഞു നെഞ്ചിൽ കൈ ചേർത്ത് നിന്നു…

“ആദിയെട്ടാ… ഞാൻ…

ചുണ്ടിൽ ചേർത്ത ചൂണ്ടു വിരലാൽ അവനവളെ തടഞ്ഞു…

“കള്ളം പറയാനായിട്ട് നാവുയർത്തരുത് നീ…. എനിക്കിഷ്ടമല്ല അത്….

അവന്റെ സ്വരത്തിലെ ദേഷ്യം അവൾക്ക് മനസിലായി…

അവളുടെ മുഖത്തെ കൈകുമ്പിളിൽ കോരിയെടുത്തു ആദി തന്റെ ആദ്യചുംബനം നൽക്കവേ ആത്മനിർവൃതിയോടെ കണ്ണുകൾ കൂമ്പിയടച്ചവൾ..നിന്നു….

“ന്റെ പെണ്ണെന്ന അധികാരത്തിൽ തന്നതാ ഞാനത് തെറ്റായെങ്കിൽ.. അതങ്ങനെയല്ലെന്ന്.. നിനക്ക് തോന്നുണ്ടെങ്കിൽ നിനക്കെന്നെ തല്ലാം….

“ആദിയെട്ടാ…

സ്വല്പം അകന്നു മാറി കവിള് കാണിച്ചു കൊടുത്തു കൊണ്ട് അവനത് പറയവേ നിസഹായായി തല ഒരു വശത്തേക്ക് ചരിച്ചവൾ അവനെ നോക്കി വിളിച്ചു

അത്രേം മതിയായിരുന്നു അവനവളെ തിരിച്ചറിയാൻ കൈനീട്ടി തന്നോട് അടുപ്പിച്ചു നെറ്റി മുട്ടിച്ചു നിൽക്കവേ ശ്വാസം അടക്കി കണ്ണടച്ച് പിടിച്ചു നിൽക്കുന്ന അവളെ തന്നെ നോക്കി നിന്നവൻ….

“ശ്വാസം വിട് പെണ്ണെ…. ഇല്ലെങ്കിൽ ചത്തു പോകും…

അവനൊരു കുസൃതി കലർന്ന ചിരിയോടെ പറഞ്ഞതും കണ്ണ് തുന്നവൾ അവനെ പിറകിലേക്ക് തള്ളിമാറ്റിവേ ഉയർന്നു വന്ന ചിരിയോടെ തന്നെ അവനവളെ ചേർത്ത് നിർത്തി….

(അയ്യേ…. കു കു പറ്റിച്ചേ… )

“ആദി എവിടെ….

ടെറസിന്റെ സ്റ്റെപ് ന്റെ താഴെ ഫോണില് കണ്ണും നട്ടിരുന്ന അഭിയോട് കൃതി കുറച്ചു അധികാരത്തിൽ ചോദിക്കവേ മുഖം ഉയർത്താതെ തന്നെ അവൻ കൈമലർത്തി കാണിച്ചു…

“ജ്യൂസ്‌ വേണോ ചേച്ചി….

അനുവാണ്…

“വേണ്ട….

“എനിക്ക് താടി …

അഭി ഗ്ലാസ്‌ എടുക്കാൻ നോക്കിയതും കൃതി അത് ഒറ്റ കുതുപ്പിന് എടുത്തു കുടിച്ചു..കൊണ്ട് അവനെ വിജയി ഭാവത്തിൽ നോക്കി കൊണ്ട് അകത്തേക്ക് പോയി…

“പറഞ്ഞ പൊടി കൃത്യമായിട്ട് ഇട്ടല്ലോ കെട്യോളെ….

“അതൊക്കെ എപ്പഴേ…. പിന്നെ ഞാനൊന്ന് തുപ്പി കൂടി ഇട്ടു ഡെക്കറേറ് ചെയ്തു….

“നീ പണ്ടേ പൊളിയാ….…പിന്നെ…… ഒരുമ്മ തരോ….

“ങേ… പോടാ…. പട്ടി….

അവളകത്തേക്ക് പോയി….

ഷിറ്റ് ചീറ്റി പോയി…..സാരില്ല…. അവരുടെ വില്ലത്തി കൃമി ഉറക്കമായ സ്ഥിതിക്ക് ഞാനൊന്ന് പിറകെ പോയി ടൂൺ ചെയ്യട്ടെ… ചിലപ്പോ തന്നാല്ലോ 😁

(തുടരട്ടെ )എല്ലാം സെറ്റ് 😁കൃതിയെ ആലോചിക്കാതിരിക്കുക….. ഇച്ചിരി ഫാസ്റ്റ് ആക്കിട്ടുണ്ട്….

നാളെ വരാൻ നോക്കാം ഉറപ്പില്ലാട്ടാ . 😇😇😇റിപ്ലൈ തരാൻ പറ്റില്ല സോറിട്ടോ…..

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 14

നിന്നോളം : ഭാഗം 15

നിന്നോളം : ഭാഗം 16

നിന്നോളം : ഭാഗം 17

നിന്നോളം : ഭാഗം 18

നിന്നോളം : ഭാഗം 19

നിന്നോളം : ഭാഗം 20

നിന്നോളം : ഭാഗം 21