Friday, January 17, 2025
Novel

നിന്നോളം : ഭാഗം 17

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


കണ്ണുകൾ തുറക്കവേ ഒരു ആദ്യം കണ്ണിൽ പെട്ടത് വെള്ളയുടുപ്പിട്ട ഒരാളെയാണ്…

ഞാൻ ശെരിക്കും ചത്തോ…..

എന്റെ കൃഷ്ണ… ഇതാണോ ഗന്ധർവ്വൻ…..

ഹ്മ്മ്…. വ്യാധിയുടെ അത്ര ഗ്ലാമർ ഒന്നുമില്ല…ചത്ത സ്ഥിതിക്ക് ഉള്ളത് പറയണമല്ലോ…

അങ്ങേര് മുടിഞ്ഞ ഗ്ലാമർ ആയിരുന്നു….

ഇതിപ്പോ.. ഹാ… സാരില്ല…. എന്തു ചെയ്യാം സൗന്ദര്യശാപം അല്ലാതെന്താ…

കാഴ്ച്ച മങ്ങുന്നുണ്ടോ….

ഏയ്യ്… ദേവലോകത് മേഘങ്ങൾക്ക് ഇടയിലായോണ്ടാവും….

ഓഹ്… നല്ല വിശപ്പ്….ഉച്ചക്ക് ചോറ് മാത്രല്ലേ തിന്നോളൂ…

അതോണ്ടാ

ഒന്ന് രണ്ടു പെണ്പിള്ളേര് കൂടി വരുന്നുണ്ടല്ലോ..

ദാസിമാരായിരിക്കും….

ഹും… ഒരു ബഹുമാനം ഇല്ല ഒന്നിനും… വന്നു നിന്ന് കുനുകുനെ എന്തോന്നോക്കെയോ സംസാരിക്കുന്നു

അതും ന്റെ ഗന്ധർവ്വനോട്…..

ഇ ഗന്ധർവിയുടെ മുന്നില് വെച്ചോ… !!!!!!

“ആരവിടെ എനിക്ക് കുറച്ചു പാൽക്കഞ്ഞി കൊണ്ട് വരു…

അയ്യോ….

ചാടിയെഴുന്നേറ്റു പറഞ്ഞതും പൊങ്ങിയ പോലെ തന്നെ അവള് ബെഡിലേക്ക് വീണു….

തല പൊട്ടിപിളർക്കുന്നത് പോലെ വേദനിക്കുന്നു..

കണ്ണുകൾ ഇറുക്കി അടച്ചു കിടക്കവേ കയ്യിൽ പടരുന്ന വേദന അവൾക്കറിയാൻ കഴിഞ്ഞു…

മറുകൈ ഉയർത്തവേ പാതി വഴിയിൽ ഒരു നിമിഷം ചലനമറ്റു നിന്ന ശേഷം അത് താഴേക്ക് വീണു..

🧖🏇🧖‍♀️

“എടി നമ്മള് ചെയ്തത് കുറച്ചു കൂടി പോയോ…

മുറിയിൽ ബെഡിലിരുന്നു ആശങ്കയോടെ നഖം കടിച്ചു കൊണ്ട് ദിവ്യ ചോദിക്കവേ കൃതി ചുണ്ട് കൊട്ടി…

“അതവൾക്ക് കിട്ടേണ്ടതായിരുന്നു…. കിട്ടി…. നമ്മളാരും നിര്ബന്ധിച്ചിട്ടല്ലല്ലോ…. അവള് സ്വയം ചെന്ന് കേറിയതല്ലേ…

“എന്നാലും…

“ഒരെന്നാലുമില്ല…. അവള് ചത്തു പോയിരുന്നെങ്കിൽ അത്രേം നന്നായിരുന്നേനെ..

കൃതി ആ പറഞ്ഞത് ദിവ്യക്ക് ഇഷ്ട്ടായില്ല…

“അങ്ങനെ പറയരുത് കൃതി… നീ എന്നോട് ചുമ്മ അവരെയൊന്ന് പേടിപ്പിച്ചു വിടണമെന്ന് പറഞ്ഞിട്ടാ ഞാൻ കൂട്ട് നിന്നത്.. നീ അവളുടെ തലയ്ക്ക് അടിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല…

“അതോണ്ടാവും ആദിയെ വിളിച്ചറിയിച്ചു നീ അവളെ രക്ഷിച്ചത്…

“അതെ….. നമ്മൾ ഡോക്ടർമാരാണ്… ഒരു ജീവൻ പോലും പൊലിയാതെ സംരക്ഷിക്കേണ്ട നമ്മള് തന്നെ ഒരാളുടെ ജീവനെടുക്കാൻ ശ്രമിക്കുന്നത് ശെരിയാണോ…ഇറ്സ് നോട്ട് ഫെയർ.. കൃതി.. ലീവ് ഹേർ… അവരെങ്ങനെയോ ജീവിക്കട്ടെ..

“ഐ കാന്റ്.. ബികോസ് ഐ ലവ് ഹിം… ഞാനവനെ പ്രണയിക്കുന്നു… എന്റെ ജീവനോളം…കണ്ട നാൾ മുതൽ എന്റെ നെഞ്ചിൽ കയറി പറ്റിയതാ… അങ്ങനങ്ങു വിട്ടുകളയാൻ എനിക്കാവില്ല… നിനക്കറിയാല്ലോ എന്റെ ചേച്ചി എത്ര നിർബന്ധിച്ചിട്ടും ഞാൻഅമേരിക്കക്ക് പോവാത്തതു… എനിക്കവനെ കാണാതിരിക്കാൻ പറ്റാഞ്ഞിട്ടാ… ഒരു ദിവസമെങ്കിലും ഒന്ന് കണ്ടില്ലെങ്കിൽ…. വഴക്ക് പറയാൻ വേണ്ടിട്ടാണെങ്കിലും അവനെന്നോട് എന്തെങ്കിലും ഒന്ന് സംസാരിച്ചില്ലെങ്കിൽ എനിക്കാകെ വട്ട് പിടിക്കുമെടി… ഇത്…. ഇതല്ലേ ട്രൂ ലവ് അല്ലെ.. നീ പറ… പറ….

ദിവ്യയെ പിടിച്ചുലച്ചു കൃതി ചോദിച്ചു…. അവളാകെ വെട്ടിലായി പോയി…

ആദിക്ക് കൃതിയോട് ഉള്ളത് വെറും സൗഹൃദം മാത്രമായിരുന്നെന്ന് മറ്റാരേക്കാളും നന്നായി അവൾക്കറിയാം…

മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്ത കാലതാണ് ആദിയെ പരിചയപെടുന്നത്… വളരെ പ്ലീസെന്റ് ആയിട്ടുള്ള ക്യാരക്റ്റർ… ഇഷ്ട്ടമിത്താതിരുന്നിട്ടും ഇ പ്രൊഫെഷൻ തിരഞ്ഞെടുത്തതിലെ യാതൊരു വിദേഷ്വവും കാണിക്കാതെ തന്നെ ഓരോ കാര്യങ്ങളും കൃത്യമായി ചെയ്യുന്ന അവൻ ഞാനെന്ത് വിചാരിക്കുന്നുവോ അതെ നടക്കാൻപാടുള്ളു എന്ന ആറ്റിട്യൂട് വെച്ചു പുലർത്തുന്നവർക്ക് ഞങ്ങളെ പോലുള്ളവർക്ക് ഒരത്ഭുതം തന്നെയായിരുന്നു…

കൃതിയും താനും അവനും അടക്കം എട്ടു പേരടങ്ങുന്ന ഗ്യാങ് റാങ്ക് വാങ്ങി കോളേജ് ന്റെ അഭിമാനവും അടിയുണ്ടാക്കി കോളേജിന് അപമാനവും ഉണ്ടാക്കികൊടുത്തിട്ടുണ്ട്..

അന്നൊക്കെ എന്തു രസമായിരുന്നു…

പി ജി ആയപ്പോഴും ഞങ്ങളുടെ സൗഹൃദതിന് കോട്ടം തട്ടിയില്ല….

പക്ഷെ എല്ലാവർക്കും പല സ്ഥലത്തായി ജോലി കിട്ടിയ
ട്രീറ്റ്‌ നടന്ന പാർട്ടിയിൽ കൃതി തന്റെ ഇഷ്ടം വെളിപ്പെടുത്തിയത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്… ഒരേ കുടുംബകാരനെന്ന കാര്യം കൂടി സന്തോഷത്തോടെ തന്നെ അവള് പറയുമ്പോ അവന്റെ മുഖത്ത് ദേഷ്യമായിരുന്നു…. താനടക്കം എല്ലാവരും കൃതിയെ പിന്തുണയ്ക്കവേ അന്നവിടെ എല്ലാം തകർത്തെറിഞ്ഞു കൊണ്ട് പോയതാണ് അവൻ… പിന്നീടൊരിക്കലും ഒത്തു കൂടാനൊരു അവസരം കിട്ടിയിരുന്നില്ല എന്നതിനേക്കാൾ ആരും ശ്രെമിച്ചില്ല എന്ന് പറയുന്നതാവും ശെരി…. ജീവിതത്തിന്റെ വിരസമായ കുത്തൊഴുക്കിലേക്ക് സ്വയം ഊളിയിട്ടിരിപ്പായിരുന്നു….

അങ്ങനെ തന്നെ മതിയായിരുന്നു… ഇവിടേക്ക് വരേണ്ടിയിരുന്നില്ല… ഒന്നും കാണേണ്ടിയിരുന്നില്ല…

അവളൊന്ന് നിശ്വസിച്ചു….

👨‍⚕️🤦‍♀️👩‍⚕️

ഹോസ്പിറ്റലിൽ സരസു കിടക്കുന്ന മുറി തുറന്നു അർജുൻ പുറത്തേക്ക് വരവേ മോഹനനും നീലിമയും ഉൾപ്പെടെ എല്ലാവരും ചുറ്റും കൂടി…

“പേടിക്കാൻ ഒന്നുമില്ല… ചെറിയൊരു മുറിവാ… ബട്ട്‌ ബ്ലഡ്‌ ലോസ് കുറച്ചധികം ഉണ്ടായിരുന്നതിന്റെ ക്ഷീണം ശരീരത്തിനുണ്ട്.. ഇടയ്ക്ക് ഉണർന്നെങ്കിലും ആളിപ്പോഴും കോൺഷ്യസ് ആയിട്ടില്ല…

“എടാ അവളെയൊന്ന് കാണാൻ….

ആദി ചോദിക്കവേ അർജുൻ അവനെ നോക്കി ആക്കി ചിരിച്ചു…. ആദി ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ആയതിനാൽ ഇരുവരും തമ്മിൽ പരിചയമുണ്ട്…

“ഇപ്പോ ഒരു ഇൻജെക്ഷൻ കൊടുത്തിരുന്നു അതിന്റെ മയക്കത്തിലാ.. ഉണരുമ്പോൾ കയറി കാണാം… ഇപ്പോ ഡിസ്റ്റർബ് ചെയ്യണ്ട…

അർജുൻ പറയവേ എല്ലാവരും അനുകൂലമായി തലയാട്ടി….

“നീ ഒന്ന് വന്നേ…

അർജുൻ ആദിയുടെ കയ്യും പിടിച്ചു വലിച്ചു തന്റെ റൂമിലേക്ക് നടന്നു..

“എങ്കിൽ പിന്നെ ഇരുട്ടുന്നതിന് മുന്നേ ഞങ്ങൾ പോട്ടെ ശങ്കര…തറവാട് തുറന്നിട്ട്‌ രണ്ട് പെണ്പിള്ളേരെയും ഒറ്റയ്ക്ക് ആക്കിട്ട ഞങ്ങൾ പോന്നത്…

ഗണേശൻ പറയവേ ശങ്കരൻ അനുകൂലമായി ഒന്ന് തലയാട്ടിയതേയുള്ളു…

യാത്ര പറഞ്ഞു അവരിറങ്ങുമ്പോൾ ഒഴിഞ്ഞു കസേരകളിൽ ഒന്നിലായി മഹേശ്വരി ഇരുന്നു..

“മോഹനേട്ടാ… ഏട്ടൻ വന്നിവിടെ ഇരിക്ക്…വിവരമറിഞ്ഞു ഇവിടെ വന്നത് മുതല് ഒരേ നിൽപ്പല്ലേ…

മഹേശ്വരി ചോദിക്കവേ അയാളുടെ നോട്ടം റൂമിന്റെ വാതിൽക്കലേക്ക് നീണ്ടു..

“അവളെയൊന്ന് കാണാനെങ്കിലും പറ്റാതെ എനിക്കൊരു സമാധാനം ഇല്ല മഹേ…. അവളുണരട്ടെ….

അതിനെ ശെരി വയ്ക്കുന്നത് പോലെ നീലിമയും ഹരിയും അയാൾക്കരികിൽ തന്നെ നിലയുറപ്പിച്ചു നിൽപ്പാണ്…

ഒരു ദീർഘനിശ്വാസത്തോടെ മഹേശ്വരി ചുമരിലേക്ക് തല ചായ്ച്ചു ഇരുന്നു

🧞‍♂️🧖‍♀️🧞‍♀️

“ആ കുട്ടി കണ്ണു തുറന്നു….

നഴ്സ് പുറത്ത് വന്നു പറയവേ എല്ലാവരും കൂടി അകത്തേക്ക് കയറി…

നഴ്സ് തലയിണ പിറകിലായി വെച്ചു കൊടുത്തു കൊണ്ട് എഴുന്നേറ്റിരിക്കാൻ സഹായിച്ചു…

ക്ഷീണം ഇപ്പോഴും വിട്ടുമാറാത്തതു പോലെ കണ്ണുകൾ ചിമ്മി അടയുന്നുണ്ടായിരുന്നു…

“അച്ഛേ…

അവൾടടുത്തു വന്നിരുന്ന അയാളുടെ നെഞ്ചിലേക്കവൾ തല ചായ്ച്ചു…

തലമുടിയിലെ തഴുകലിൽ ലയിച്ചു അവളെപ്പഴോ മയങ്ങി പോയി…

പിറ്റേന്ന് ഉണർന്നെഴുനേൽക്കുമ്പോൾ അവളെകദേശം പഴയ സരസുവായിരുന്നു…. എങ്കിലും തലയിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വേദന ഒരു വില്ലൻ തന്നെയായിരുന്നു….

“അഭി എവിടെ….

മുറിയിലേക്ക് എല്ലാവരും വരവേ കൂട്ടത്തിൽ എല്ലാവരെയും മാറി മാറി നോക്കികൊണ്ട്‌ അവളാദ്യം തന്നെ ചോദിക്കവേ മോഹനന്റെ മുഖം മങ്ങി…

“ഞാനിവിടുണ്ടേ….

എല്ലാരേയും വകഞ്ഞു മാറ്റി അവൻ അവള്തടടുത്തായി ബെഡിൽ വന്നിരുന്നു…

അവൾ പ്രതികരമായിട്ട് ഹോസ്പിറ്റലിൽ എന്ന് പോലും നോക്കാതെ തലയ്ക്കടിക്കുമോ എന്ന് വിചാരിച്ചു ഒളിച്ചു നില്കുവായിരുന്നു ഗള്ളൻ…

“നീയെന്താ ആദിയെ ചോദിക്കാഞ്ഞത്….

നീലിമയുടെ ചോദ്യം കേട്ട് എന്തിനെന്ന സരസു അഭിയെ നോക്കി…

ഇവനല്ലേ മെയിൻ താരം… അപ്പോ ഇവനയല്ലേ വിളിക്കേണ്ടത്… പാവം വ്യാധി എന്തു ചെയ്‌തെന്ന…അല്ലെ.. ഇനി അങ്ങേരെങ്ങാനുമാണോ എന്റെ തലയ്ക്കടിച്ചത്….. 🤔

ഏയ്… പുള്ളി അത്ര ചീപ്പ്‌ അല്ല… എന്നെ പോലെ എന്തുണ്ടെലും നേരിട്ട് ആ ലൈൻ ആണ് അങ്ങേര്… ണോ ഒളി ണോ മറ…

ഇത് ഗന്ധർവ്വൻ തന്നെ…. എന്നാലും എന്നെ കൊണ്ടുപോകാഞ്ഞത് എന്തുകൊണ്ടാവും….

അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കവേ ഡോക്ടർ അകത്തേക്ക് വന്നു… പിറകെ വ്യാധിയും..

“ആഹാ… ഇപ്പോ ഉഷാറായല്ലോ കുട്ടി.. എന്ന് കരുതി ഓടി ചാടി നടക്കണ്ടാട്ടൊ… അതികം സംസാരിക്കുകയും വേണ്ട…

ഞാൻ തലയാട്ടി ..

തലയ്ക്ക് നല്ലോണം റസ്റ്റ്‌ കൊടുക്കണം..

“അവളുടെ തലയ്ക്ക് എപ്പഴും റസ്റ്റ്‌ തന്നാ..

അഭിയാണ്….

തെണ്ടി…

ഡോക്ടറ് വ്യാധിയെ നോക്കുന്നത് കണ്ടു…

“ടേക്ക് റസ്റ്റ്‌…

മറുപടി പറയാൻ തോന്നിയില്ല എന്തോ ചമ്മല് തോന്നിയൊണ്ട് ഞാൻ ശെരിയെന്ന അർത്ഥത്തിൽ തലകുലുക്കിയതും അങ്ങേര് പിന്നെയും വ്യാധിയെ നോക്കി…

“ഒരാഴ്ച റസ്റ്റ്‌ എടുക്കണം അത് ഇവിടെ തന്നെ മതിയോ അതോ വീട്ടിൽ പോകുന്നോ…

ഇതെന്ത് ചോദ്യം ഞാനിപ്പഴാ വീട്ടിൽ പോകുന്നെന്ന് ആലോചിച്ചു ഇരികുമ്പോഴാ….. എന്നിട്ട് വേണം ഇ തെണ്ടിക്കിട്ട് രണ്ട് കൊടുക്കാൻ…

സരസു അഭിയെ നോക്കി മുഷ്ഠി ചുരുട്ടി കാണിച്ചു…

“ഇവിടെ മതി….

വ്യാധി ചാടി കേറി പറഞ്ഞു കൊണ്ടെന്നെ തറപ്പിച്ചു നോക്കി…

ഞാൻ നിഷേധഅർത്ഥത്തിൽ തല കുടഞ്ഞതും വേദന കൊണ്ടെന്റെ മുഖം ചുളിഞ്ഞു പോയി

“ചെന്തെങ്ങിന്റെ കുല പോലെ ഇങ്ങനെയിട്ട് എപ്പഴും ആട്ടികൊണ്ടിരുന്നാൽ തല വേദനിക്കും…

വ്യാധിയാണ്….

ഞാൻ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു പതിയെ കണ്ണുകൾ ഉയർത്തി അങ്ങേരെ നോക്കി…

മോന്ത ഒരു കോട്ടയ്ക്ക് വെച്ചിട്ടുണ്ട്… എന്തിനാണാവോ…

അങ്ങനെ എന്നെ ഒരാഴ്ച അവിടെയാക്കി… വ്യാധി ഇവിടെ ഉള്ളോണ്ട് ഇടയ്ക്കിടെ എല്ലാരും എന്നെ പുള്ളിയെ ഏൽപ്പിച്ചു മടങ്ങി…

അച്ഛൻ പോലും പോയി…. അച്ഛനെന്നോട് എന്തോ പിണക്കമുള്ളത് പോലെ

അമ്മയാണെങ്കിൽ ഇടയ്ക്കിടെ ഫോണില് വിളിച്ചു ഞാനിവിടുന്ന് ഇറങ്ങിയാൽ ചെയ്യേണ്ട വഴിപാടുകളുടെ ലിസ്റ്റ് പറഞ്ഞു കൊണ്ടിരുന്നു…

അഭിയെയും അനുവിനെയും വ്യാധി തന്നെ ഒട്ടിച്ചു വിട്ടു…

സത്യം പറഞ്ഞാൽ രണ്ടു ദിവസം കൊണ്ട് എനിക്കവിടം മടുത്തു

“ഞങ്ങൾ ഹോസ്പിറ്റലിൽ വരുമ്പോ ആദിയേട്ടൻ കരയുവായിരുന്നു…. ശെരിക്കും ഞങ്ങളും പേടിച്ചു പോയി…. ചോര ഒരുപാട് വാർന്നു പോയെന്നൊക്കെ കേട്ടപ്പോ….

അമ്മു സങ്കടത്തോടെ പറഞ്ഞു നിർത്തിയതും എനിക്ക് അത്ഭുതം തോന്നി…

വ്യാധി കര്യയെ… അതും എനിക്ക് വേണ്ടിട്ടു… നല്ല കഥയായി…

പെണ്ണ് ചുമ്മാ തള്ളുവാണെന്നാണ് ആദ്യം ഞാൻ വിചാരിച്ചത്…. പിന്നവള് അവളുടെ ജനിക്കാനിരിക്കുന്ന കൊച്ചിനെ കൊണ്ട് വരെ സത്യം ഇട്ടപോ….

എന്തോ മനസ്സിനൊരു കുളിർമ തോന്നി…

അന്ന് എന്തായാലും മുറിയിൽ നിന്നിറങ്ങാൻ തന്നെ തീരുമാനിച്ചു…

ഗുളികയൊക്കെ തന്നു വ്യാധി ഡ്യൂട്ടിക്ക് കേറിയതും ഞാൻ പുറത്തിറങ്ങി…

അത്യാവശ്യം നല്ല തിരക്കുണ്ട്…

വ്യാധിയുടെ മുറിക്ക് പുറത്തു നിന്ന് വാതിലിന് ഇടയിലൂടെ അങ്ങേരെ ഒളിഞ്ഞു നോക്കാൻ പോയതും ഒരു നഴ്സ് ഡോർ തുറന്നു വന്നതും ഒരുമിച്ചായിരുന്നു..

ഞാനുടനെ ചുമരിൽ പൊടി തുടച്ചു നിന്നു….

കസേരയിൽ ഇരുന്നോരു ചെറുക്കൻ ഒരു പ്രേതെക ഭാവത്തിൽ നോക്കുന്നത് കണ്ടതും ഞാൻ ഉടനെ തന്നെ ഷോൾ വലിച്ചു താഴ്ത്തിയിട്ടു കൊണ്ട് താലി മാല പുറത്തിട്ടു…

ഞാൻ ബുക്കിടാ മോനെ… നോട്ടം മാറ്റിപിടി…

വെറുതെയല്ല അവന്റെ കാല് ഒടിഞ്ഞത്… ഹും…

ഇമ്മാതിരി നോട്ടം കണ്ടാൽ ആർക്കും ഒന്ന് കാല് തല്ലിയൊടിക്കാൻ തോന്നും

മൊത്തത്തിൽ റോന്ത് ചുറ്റി മുറിക്ക് മുന്നിലെത്തുമ്പോൾ വ്യാധി മുന്നില് തന്നെ കൈകെട്ടി നിൽപ്പുണ്ട്…

“എവിടായിരുന്നു…. !!!!!!!!!!

ചിങ്കം ഗർജിച്ചു

“ഞാൻ… അത് പിന്നെ… വെറുതെ.. ഒന്ന് നടക്കാൻ

“വെറുതെ നടക്കാൻ ഇതെന്താ പാർക്കോ… നിന്നോട് ഞാനെന്ത് പറഞ്ഞിട്ടാ പോയത്…

“റൂമില്….. ഇരിക്കാൻ….

“എന്നിട്ട്…. നീ എന്താ ചെയ്തത്…. വല്ലോടത്തും കറങ്ങി നടന്നു തലയും പൊട്ടിച്ചേച്ചു അടങ്ങി ഇരിക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല..

ചിങ്കം കത്തികേറുകയാണ് സുഹൃത്തുക്കളെ….

അതുകേട്ട് ചിലരൊക്കെ ഇങ്ങോട്ട് ശ്രെദ്ധിക്കുന്നുണ്ട്

പിന്നൊന്നും നോക്കാതെ ഞാൻ തൊള്ള തുറന്നു കരയാൻ തുടങ്ങി

അതോടെ ചിങ്കം പൂച്ചയായി പരുങ്ങാൻ തുടങ്ങി

“സരസു…. കരയാതെ….

“വേണ്ട…. എന്നോടൊന്നും പറയണ്ട… ങി…..

ആദി അവളെ സമാധാനപെടുത്തി കൊണ്ട് ഇരിക്കുമ്പോഴാണ് കൃതി അങ്ങോട്ടേക്ക് വന്നത്…

“രണ്ടാൾക്കും ഇത് തന്നെ പണി… ഇതൊക്കെ വീട്ടിൽ വെച്ചായ്ക്കൂടെ വെറുതെ ഇങ്ങനെ പബ്ലിക് ആയിട്ട് അടികൂടുന്നു….

ആദി നെറ്റിയിൽ വിരലോടിച്ചു കൊണ്ട് കുനിഞ്ഞു നിന്നു

കൃതി പുച്ഛത്തോടെ പറഞ്ഞതും സരസുന്റെ കരച്ചില് സ്വിച്ച് ഇട്ട പോലെ നിന്നു…

“അയിന് ചേച്ചിയോട് ആര് പറഞ്ഞു ഞങ്ങൾ അടികൂടുവാനെന്നു…. ഇത് ചുമ്മാ വെറുതെ ആദിയേട്ടന്റെ കയ്യിന്ന് ഉമ്മ മേടിക്കാനുള്ള എന്റെ ട്രിക്ക് അല്ലെ…😉

എന്തായാലും എനിക്ക് തരാത്ത സ്ഥിതിക്ക് ഞാൻ തന്നെ തന്നേക്കാം…

അതും പറഞ്ഞു സരസു അവന്റെ കവിളിൽ മുത്തവേ
കൃതിയോടൊപ്പം ആദിയുടെ കിളികളും പറന്നു പോയിരുന്നു..

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 14

നിന്നോളം : ഭാഗം 15

നിന്നോളം : ഭാഗം 16