Saturday, January 18, 2025
Novel

നീലാഞ്ജനം : ഭാഗം 15

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


പതിവുപോലെ ഉണ്ണിമോൾ എഴുന്നേറ്റ് പല്ലുതേച്ച് മുഖവും കഴുകി അടുക്കളയിലേക്ക് ചെന്നു.

അടുപ്പിൽ വച്ചിരിക്കുന്ന ചായ പത്രത്തിന്റെ അടപ്പ് അവൾ പൊക്കി നോക്കി.

പതിവുപോലെ തന്നെ എല്ലാവർക്കുമുള്ളത് ഇട്ട് അടച്ചു വച്ചിട്ടുണ്ട് അമ്മ.

രണ്ടു ഗ്ലാസ് എടുത്ത് അവൾ അതിലേക്ക് ചായ പകർന്നു. അതുമായി ശ്രീകാന്തിന്റെ മുറിയിലേക്ക് കയറി.

അവനെ വിളിച്ചുണർത്തി ചായ നൽകി. മുഖം അമർത്തി തുടച്ചു കൊണ്ട് എഴുന്നേറ്റിരുന്ന ശ്രീകാന്ത് അവളുടെ മുഖത്തേക്ക് നോക്കി.

അവനോട് ഒന്നും മിണ്ടാനാകാതെ അവൾ പെട്ടെന്ന് തന്നെ മുറി വിട്ടിറങ്ങി.

ഉമ്മറത്ത് ഇരിക്കുകയായിരുന്ന ഹരിതയ്ക്ക് കട്ടൻ കൊണ്ട് കൊടുത്തു.

അപ്പോഴാണ് ശ്രീകാന്ത് വെളിയിലേക്ക് ഇറങ്ങി വന്നത്. മോൾ ചായ കുടിച്ചോ.

ഇല്ല ഏട്ടാ ഞാൻ കുടിക്കാൻ പോകുകയാണ്.

അവൾ അടുക്കളയിലേക്ക് പോയി. അവൾക്കുള്ള കട്ടൻ ഗ്ലാസിലേക്ക് പകർന്നു കൊണ്ടിരിക്കുമ്പോൾ ആണ് ദേവകിയമ്മ അടുക്കളയിലേക്ക് വന്നത്.

അവൾ അവരുടെ മുഖത്തേക്ക് നോക്കി.
എന്നാൽ അറിയാതെ പോലും ഒരു നോട്ടം ഉണ്ണിമോളുടെ ഭാഗത്തേക്ക് ഉണ്ടായില്ല.

അവൾക്ക് തന്റെ നെഞ്ചു നീറുന്ന പോലെ തോന്നി.
നിറഞ്ഞു വന്ന കണ്ണുനീരിനെ വെളിയിലേക്ക് കളയാതെ അവൾ കണ്ണുകൾ ഇറുകെ അടച്ചു.

ദേവകിയമ്മ രാവിലത്തെ കാപ്പിക്ക് വേണ്ടി
പുട്ടിനുള്ള പൊടി എടുത്ത് നനയ്ക്കാൻ തുടങ്ങി.

ഉണ്ണിമോൾ വേഗം കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് താഴെ വച്ച് തേങ്ങ എടുത്തു ചിരവാൻ തുടങ്ങി.

ചിരവിയ തേങ്ങ എടുത്ത് അമ്മയുടെ കൈകളിലേക്ക് നീട്ടി.

അവർ അതിലേക്ക് ഒന്ന് നോക്കുക കൂടി
ചെയ്യാതെ തിരിഞ്ഞുനിന്ന് തന്റെ ജോലിയിൽ മുഴുകി.

അവൾ പുറത്തേക്ക് വന്ന തേങ്ങൽ കടിച്ചമർത്തി കൊണ്ട് വെളിയിലേക്ക് നടന്നു.

അപ്പോഴാണ് കണ്ടത് വാതിലിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന ശ്രീകാന്തിനെ.

അവൾ നിറകണ്ണുകളോടെ ഏട്ടന്റെ മുഖത്തേക്ക് നോക്കി.

പിന്നെ മെല്ലെ ഉമ്മറത്തേക്ക് നടന്നു.
അവളുടെ പിന്നാലെ ഉമ്മറത്തേക്ക് ചെന്ന ശ്രീകാന്ത് അവളുടെ അരികിലേക്ക് ഇരുന്നു.

മോളെ അമ്മയുടെ സ്വഭാവം മോൾക്ക് അറിയില്ലേ ഇതൊന്നും കാര്യമാക്കണ്ട.

അവൾ ഒരു വരണ്ട ചിരിയോടെ അവനെ നോക്കി തലയാട്ടി. അമ്മയുടെ സ്വഭാവം എനിക്ക് നന്നായി അറിയാം ഏട്ടാ.

എന്തോ ആലോചിച്ചു കൊണ്ട് അവൾ വിദൂരതയിലേക്ക് കണ്ണു നട്ടു.

അപ്പോഴാണ് അകത്തു നിന്നും ഉറക്കച്ചടവോടെ ശ്രീക്കുട്ടി വെളിയിലേക്ക് വന്നത്.

ഉണ്ണി മോളെ കണ്ടയുടൻ തന്നെ അവളുടെ മുഖത്ത് ഒരു പുശ്ചചിരി വിരിഞ്ഞു.

ഉണ്ണി മോളെ നോക്കി എന്തോ പറയാനാഞ്ഞ ശ്രീക്കുട്ടി എതിർവശത്തിരിക്കുന്ന ശ്രീകാന്തിന്റെ രൂക്ഷമായ നോട്ടം കണ്ട് പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു…

മനു രാവിലെ എഴുന്നേറ്റപ്പോൾ മുതൽ
എന്തോ ആലോചനയിലാണ്.

ദേവിക അവന്റെ അരികിലേക്ക് വന്നു.
എന്തുപറ്റി മനുവേട്ടാ. എന്താ ഇത്ര വലിയ ആലോചന.

മനു മുഖം ചരിച്ച് അവളെ നോക്കി.
അറിയില്ല ദേവൂട്ടി എന്തോ മനസ്സിന് വല്ലാത്ത ഒരു വിഷമം പോലെ.

നീ എനിക്ക് ഉണ്ണിമോളെ ഒന്ന് വിളിച്ചു താ.. ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ.

അയ്യടാ കള്ള കാമുകാ.. അപ്പോൾ അതായിരുന്നു കാര്യംഅല്ലേ….

ദേവിക അപ്പോൾതന്നെ ഉണ്ണിമോളുടെ നമ്പർ ഡയൽ ചെയ്തു.

എന്നാൽ മറുവശത്ത് നിന്നും ഒരു അനക്കവും ഉണ്ടായിരുന്നില്ല.

ഒന്ന് രണ്ട് പ്രാവശ്യവും ഫോൺ റിങ് ചെയ്തു നിന്നതല്ലാതെ ആരും അവിടെ എടുത്തില്ല.

ദേവിക ഫോൺ കട്ട് ചെയ്തു കൊണ്ട് വിഷമത്തോടെ മനുവിന്റെ മുഖത്തേക്ക് നോക്കി. ആരും ഫോണെടുക്കുന്നില്ല മനുവേട്ടാ.

വൈകിട്ട് അച്ഛൻ വരുമ്പോൾ അച്ഛന്റെ കയ്യിൽ നിന്നും ശ്രീകാന്തിന്റെ നമ്പർ വാങ്ങിച്ചു വിളിക്കാം മനുവേട്ടാ.

മനു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുകളിലേക്ക് കയറി.

എന്തൊക്കെയോ ആലോചിച്ചു കൊണ്ട് തന്റെ റൂമിൽ കിടക്കുകയായിരുന്നു ഉണ്ണിമോൾ.

അപ്പോഴാണ് ശ്രീകാന്ത് അവളുടെ അരികിലേക്ക് വന്നത്.

മോളെ…

അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.

എന്താ ഇത്ര വലിയ ആലോചന.

ഒന്നുമില്ലേട്ടാ…

നിന്റെ ഫോൺ എവിടെയാ..

അവളുടെ കണ്ണുകൾ മേശയുടെ മുകളിലേക്ക് നീണ്ടു.

നിന്നെ ആ ദേവിക രാവിലെ മുതൽ വിളിക്കുകയാണ് എന്നും പറഞ്ഞു ഇപ്പോൾ ഏട്ടന്റെ ഫോണിലേക്ക് മേനോൻ സാർ വിളിച്ചിരുന്നു.

ഞാൻ കേട്ടില്ല ഏട്ടാ ചിലപ്പോൾ ചാർജ് തീർന്നു കാണും.

അവൾ വേഗം എഴുന്നേറ്റ് ഫോൺ ചാർജ് ചെയ്യാൻ ഇട്ടു.

ശ്രീകാന്ത് ദേവികയുടെ ഫോൺ നമ്പർ ഡയൽ ചെയ്ത് ഫോൺ ഉണ്ണിമോളുടെ കയ്യിലേക്ക് കൊടുത്തു.

സംസാരിച്ചു കഴിയുമ്പോൾ വെളിയിലേക്ക് കൊണ്ടുവന്നാൽ മതി. ഏട്ടൻ ഉമ്മറത്ത് കാണും.

ആദ്യത്തെ രണ്ടു റിങ്ങിനുള്ളിൽ തന്നെ ദേവിക ഫോണെടുത്തു.

ഉണ്ണി മോളെ നീ എവിടെയാ വിളിച്ചിട്ട്
എന്താ ഫോൺ എടുക്കാതിരുന്നത്.

ഇവിടെ ഒരാൾ നിന്നോട് സംസാരിക്കാൻ ആവാതെ വാലിനു തീ പിടിച്ച പോലെ നടക്കുകയാ.

നിശബ്ദം ഇരുന്നത് അല്ലാതെ ഒരക്ഷരം പോലും ഉണ്ണി മോൾക്ക് പറയാനായില്ല.

കലപിലാന്ന് സംസാരിച്ചു കൊണ്ടിരിക്കുന്ന ഉണ്ണിമോളുടെ നിശബ്ദത ദേവികയ്ക്ക് ഒരു പുതിയ അനുഭവമായിരുന്നു.

എന്താ ഉണ്ണിമോളെ പറ്റിയത് എന്താ ഒന്നും സംസാരിക്കാത്തത്.

ഒന്നുമില്ല ഏടത്തി എനിക്ക് നല്ല തലവേദനയാണ്.

പറഞ്ഞു തീരുന്നതിനു മുൻപേ മനു ദേവികയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് എടുത്തു.

ഉണ്ണി നീ ഇത് എവിടെയായിരുന്നു കൊച്ചേ.

ഒന്നു വിളിച്ച് സംസാരിക്കാം എന്ന് വെച്ചാൽ നിന്നെ ഒന്ന് കിട്ടാനേ ഇല്ലല്ലോ.

ഫോണിൽ മനുവിന്റെ ശബ്ദം കേട്ടപ്പോൾ ഉണ്ണിമോളുടെ നെഞ്ചിൽ ഒരു മിന്നൽ പാഞ്ഞു.

താൻ അനാഥ ആണെന്നറിയുമ്പോൾ
മനുവേട്ടന്റെ വീട്ടുകാർ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കുകയില്ല.

വേണ്ട ഒന്നും വേണ്ട ഒന്നും ആഗ്രഹിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

തന്നെപ്പോലെ ഒരാൾക്ക് ഇതൊന്നും അർഹിക്കുന്നില്ല.

അവൾ വേഗം ഫോൺ കട്ട് ചെയ്തു.

തന്റെ ശബ്ദം കേട്ടയുടൻ ഉണ്ണി മോൾ ഫോൺ കട്ട് ചെയ്തത് അവന്റെ മനസ്സിൽ നൊമ്പരം ഉണർത്തി.

എന്നാൽ അതൊന്നും പുറത്തു കാണിക്കാതെ ഒരു പുഞ്ചിരിയോടെ ദേവികയുടെ കൈയിൽ ഫോൺ കൊടുത്തതിനു ശേഷം അവൻ തന്റെ മുറിയിലേക്ക് പോയി.

നാളെ വിനുവേട്ടന്റെ വിവാഹമാണ്. തനിക്ക്
എന്താണ് ഒന്ന് സന്തോഷിക്കാൻ പോലുമാകാത്തത്.

ഉണ്ണി മോൾക്ക് എന്തോ വിഷമം ഉണ്ട്.

ആരോടാണ് ഒന്ന് ചോദിക്കുക.

അവൻ വേഗം ശ്രീകാന്തിന്റെ നമ്പർ ഡയൽ ചെയ്തു.

കവല വരെ പോയി തിരികെ വരികയായിരുന്ന ശ്രീകാന്ത് പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ്
എടുത്തു നോക്കിയത്.

പരിചയം ഇല്ലാത്ത നമ്പർ ആണ്.

അവൻ വേഗം ഫോൺ എടുത്തു.

എന്തെങ്കിലും അങ്ങോട്ട്‌ പറയുന്നതിന് മുൻപ് തന്നെ മനു പറഞ്ഞു

ശ്രീയേട്ടാ ഇത് ഞാനാണ് മനു..

ആഹ് മനു…

അത് ശ്രീയേട്ടാ ഉണ്ണി മോൾക്ക് എന്താണ് പറ്റിയത്..

ഞാൻ അവളോട് സംസാരിച്ചപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തല്ലോ..

അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ.

ശ്രീകാന്ത് ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിന്നു.

മനുവിനോട് പറയണോ വേണ്ടയോ എന്ന ഒരു പിടിവലി അവന്റെ ഉള്ളിൽ നടന്നു.

പറയുന്നത് തന്നെയാണ് നല്ലത്
എന്നായാലും അറിയേണ്ടതല്ലേ.

ശ്രീകാന്ത് തലേദിവസം അമ്മയുടെ നാവിൽ നിന്നും വീണ കാര്യങ്ങൾ മുഴുവൻ മനുവിനെ അറിയിച്ചു.

കുറെ നേരം നിശബ്ദമായിരുന്ന മനു ശ്രീകാന്തിനോട് പറഞ്ഞു.

ശ്രീയേട്ടൻ ഇത് എന്നോട് പറഞ്ഞ വിവരം തൽക്കാലം ആരും അറിയേണ്ട കേട്ടോ പ്രത്യേകിച്ചും ഉണ്ണിമോൾ.

ഫോൺ കട്ട് ചെയ്ത ശേഷം മനു ആലോചനയോടെ ഇരുന്നു.

ഇന്ന് ദേവികയുടെ വിവാഹമാണ്. എല്ലാവരും പോകാൻ റെഡി ആവുകയാണ്.

ഉണ്ണിമോൾ വരുന്നില്ല എന്ന് ആവുന്ന പറഞ്ഞതാണ്. പക്ഷേ ശ്രീകാന്തിന്റെ നിർബന്ധം കാരണം അവളും പോകാൻ റെഡിയായി.

ഓഡിറ്റോറിയത്തിലേക്കാണ് അവർ നേരെ പോയത്. ചെന്നപ്പോൾ എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു.

സർവ്വാഭരണ വിഭൂഷിതയായി സുന്ദരിയായി വിനുവിന്റെ അടുത്തിരിക്കുന്ന ദേവികയെ നോക്കിയിട്ട് കണ്ണെടുക്കാനേ
തോന്നുന്നില്ലായിരുന്നു ദേവകിയമ്മയ്ക്ക്.

തന്റെ മകന് വന്ന് സൗഭാഗ്യമാണ്.
അവന്റെ പിടിപ്പുകേട് കൊണ്ടാണ് അത് തട്ടി മാറിയത്.

അവർക്ക് ശ്രീകാന്തിനോട് വല്ലാത്ത ദേഷ്യം തോന്നി.

എല്ലാവരോടും സംസാരിച്ചും ചിരിച്ചും ഓടിനടക്കുന്ന മനുവിനെ ഉണ്ണിമോൾ കാണുന്നുണ്ടായിരുന്നു.

അതിനിടയിൽ അവൻ ഓടി വന്നു എല്ലാവരോടും സംസാരിച്ചു.

അറിയാതെ പോലും ഒരു നോട്ടം ഉണ്ണിമോളുടെ ഭാഗത്തേക്ക് ഉണ്ടായില്ല.

എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ അവനെ തേടി ചെന്നു.

വിവാഹത്തിനുശേഷം ഫോട്ടോ എടുപ്പിനും മറ്റ് ചടങ്ങുകൾക്കും എല്ലാം ശ്രീകാന്തും കുടുംബവും പങ്കെടുത്തു.

എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഉണ്ണിമോളുടെ കണ്ണുകൾ വീണ്ടും മനുവിനെ തേടിച്ചെന്നു.

അവൻ പക്ഷേ ഫോണിൽ ആരോടോ സംസാരിക്കുന്ന തിരക്കിലായിരുന്നു.

രണ്ടു കൂട്ടരും ഒരേ വീട്ടിൽ ആയതുകൊണ്ട് ഒരുപാട് ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല.

എങ്കിലും രാവിലെ മുതലുള്ള ഫോട്ടോയെടുപ്പും മറ്റു ചടങ്ങുകളുമായി എല്ലാവരും ക്ഷീണിതരായിരുന്നു.

ദേവിക പതിവുപോലെ തന്റെ മുറിയിലേക്ക് കിടക്കാനായി കയറി.

അവൾ കണ്ണുകൾ കൊണ്ട് അവിടെയെല്ലാം വിനുവിനെ പരതിയെങ്കിലും അവനെ കണ്ടില്ലായിരുന്നു.

ക്രച്ചസ് ഊന്നി അവൾ ബാത്റൂമിൽ കയറി ഡ്രസ്സ് മാറ്റി ഫ്രഷായി ഇറങ്ങി കട്ടിലിലേക്ക് ഇരുന്നു.

അപ്പോഴാണ് വിനു അങ്ങോട്ടേക്ക് വന്നത്.

അവളുടെ അടുത്തേക്ക് വന്നിരുന്ന വിനുവിനെ നോക്കി അവൾ ചോദിച്ചു കിടക്കുന്നില്ലേ വിനുവേട്ടാ നേരം ഒരുപാടായി…

മ്മ്മ് കിടക്കണം. പക്ഷേ ഇവിടെയല്ല.
മുകളിൽ നിന്റെ ആ പഴയ റൂമിൽ.

ദേവിക അമ്പരപ്പോടെ മുഖം ഉയർത്തി.

ഞാൻ എങ്ങനെയാ വിനുവേട്ടാ മുകളിലേക്ക്.

അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അവൻ ഇരുകയ്യിലും അവളെ കോരിയെടുത്തു..

അതിനല്ലേ പെണ്ണേ ഞാൻ ഉള്ളത്…

അവളെയും കൊണ്ട് മുകളിലത്തെ മുറിയിലേക്ക് കയറിയ ദേവിക റൂം കണ്ട് അന്തം വിട്ടിരുന്നു.

ബെഡ് മുഴുവൻ റെഡ് റോസ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ബെഡിന്റെ ഒത്ത നടുക്ക് റെഡ് റോസ് കൊണ്ട് ഹൃദയത്തിന്റെ ആകൃതിയിൽ അലങ്കരിച്ചിരിക്കുന്നതിന് മുകളിലേക്ക്
ദേവികയെ പതിയെ കിടത്തി വിനു.

പിന്നെ അവളുടെ മുകളിലേക്ക് കൈകുത്തി നിന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി.

അവൾ പതർച്ചയോടെ അവനെ നോക്കി.
ഇത്ര അടുത്ത് ആദ്യമായാണ് വിനുവേട്ടൻ നില്കുന്നത് .

അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ അമർന്നു. പിന്നെ മുഖം മുഴുവൻ ഓടി നടന്നു.

അവളുടെ കഴുത്തിലേക്ക് അവന്റെ മുഖം അമർന്നപ്പോൾ അവൾ പൊള്ളി പിടഞ്ഞു കൊണ്ട് കുതറി.

കഴുത്തിൽ നിന്നും താഴേക്ക് ഊർന്നിറങ്ങിയ അവന്റെ ചുണ്ടുകളുടെ ചലനത്തിന് വേഗത വർദ്ധിച്ചു.

അവന്റെ ഓരോ ചുംബനത്തിനും പിടഞ്ഞുകൊണ്ടിരുന്ന ദേവികയുടെ കാതോരം അവൻ പറഞ്ഞു അടങ്ങി കിടക്കു പെണ്ണേ….

നാലു ചുവരുകൾക്കുള്ളിൽ അലയടിച്ച ഇരുവരുടെയും ശ്വാസനിശ്വാസങ്ങൾക്കും
കിതപ്പുകൾക്കും വിരാമമിട്ടുകൊണ്ട്
തന്റെ നെഞ്ചോരം ചേർന്നു കിടന്ന് ഉറങ്ങുന്ന ദേവികയുടെ മുഖത്തേക്ക് നോക്കി കിടക്കവേ വിനു ഓർത്തു.

ഒരുപാട് കാലമായി താൻ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം ആണ് ഇന്ന് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നത്.. ഒരുപാട് ആഗ്രഹിച്ചതാണ് താൻ..

നിന്നിൽ നിന്നും ഒരു മാറ്റം ഉണ്ടെങ്കിൽ അത് ഇനി എന്റെ മരണത്തിന് മാത്രമാണ്….

അവൻ അരുമയായി അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14