Thursday, May 2, 2024
Novel

വേളി: ഭാഗം 5

Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

നിരഞ്ജൻ ന്റെ കുട്ടിയെ കണ്ടില്ലലോ ദേവൻ ആരാഞ്ഞു.. നിരഞ്ജൻ എന്നല്ല ആരും കുട്ടിയെ കണ്ടില്ല.. എന്തായാലും അരുന്ധതിയുടെ സെലെക്ഷൻ മോശമാകില്ല… വേണുഗോപാൽ പറഞ്ഞു.. “എന്നാലും അങ്ങനെ അല്ലാലോ.. കുട്ടികൾ തമ്മിൽ കാണണ്ട.. ഒന്ന് സംസാരിക്കാതെ എങ്ങനെ ആണ്.. മോന്റെ ഇഷ്ടം അല്ലേ പ്രധാനം ” “ദേവൻ വിഷമിക്കണ്ട…. നമ്മൾക്ക് എല്ലാത്തിനും വഴി കാണാം.. ഉടൻ തന്നെ…

അവിടെ നിന്ന് വേണ്ടപ്പെട്ടവർ വരിക.. അന്ന് തന്നെ മോനെയും ഇങ്ങട് വരുത്താം.. ന്തേ… “വേണുഗോപാൽ പറഞ്ഞ ശേഷം അരുന്ധതി യേ നോക്കി. “ഉവ്വ് അങ്ങനെ ആവാം….. ഏട്ടൻ പറഞ്ഞത് ആണ് ശരി.. ” “ദേവൻ…. താങ്കൾ വിഷമിക്കേണ്ട… എല്ലാം നല്ലതിന് ആണ്, അത്രയും വിചാരിച്ചാൽ മതി…” ഇവിടെ വന്ന ശേഷം ഉള്ള എല്ലാവരുടെയും സംസാരം…ഈ വീട്… എല്ലാത്തിനും ഉപരി പ്രിയമോളുടെ സന്തോഷം….. അതൊക്ക ഓർത്തപ്പോൾ ദേവൻ അവർക്ക് വാക്ക് കൊടുക്കാൻ തീരുമാനിച്ചു.

“എന്നാൽ നമ്മൾക്കു ഇതു ഉറപ്പിക്കാം… ” പണിക്കർ പറഞ്ഞ ശുഭ ശുഭമുഹൂർത്തത്തിൽ നിരഞ്ജന്റെയും കൃഷ്ണപ്രിയയുടേം വിവാഹം… ദേവനും വേണുഗോപാലും പരസ്പരം കൈ കൊടുത്തു… കുറച്ചു സമയം കൂടി സംസാരിച്ചു ഇരുന്ന ശേഷം തിരികെ പോരുവാൻ അവർ തയ്യാറായി എന്നാൽ ഞങൾ ഇറങ്ങുവാ കേട്ടോ . ഇങ്ങോട്ട് വരുന്ന കാര്യം ഒക്കെ ഞാൻ ചെന്നിട്ട് വിളിക്കാം.. ദേവനും രാമനുണ്ണിയും പോകാൻ തയ്യാറായി….

എത്ര പേർക്ക് വേണമെങ്കിലും ഇങ്ങോട്ട് വരാം കെട്ടോ ദേവാ…അതിലൊന്നും യാതൊരു പ്രശ്നവും ഇല്ല…വേണുഗോപാൽ പറഞ്ഞു… അധികം താമസിയാതെ അവർ യാത്ര പറഞ്ഞു പോയി.. സച്ചുമോനോട് വിവരങ്ങൾ വിളിച്ചു പറയു അരുന്ധതി..എന്നിട്ട് അവനോട് എത്താൻ പറയു .എന്ന് പറഞ്ഞു വേണുഗോപാൽ അകത്തേക്ക് പോയി… അവൻ സമ്മതിക്കുമോ ഏടത്തി,

എനിക്ക് ആണെങ്കിൽ വല്ലാത്ത പരവേശം പോലെ എന്ന് ചോദിച്ഛ്കൊണ്ട് വേണുഗോപാലിന്റെ പെങ്ങൾ ഭാമ അങ്ങോട്ട് വന്നു… സമ്മതിപ്പിക്കണം ഭാമേ.. അവൻ ആ പെണ്കുട്ടിയെ കാണുമ്പോൾ എല്ലാം മറന്നു ഒരു വിവാഹത്തിന് തയ്യാറാകും… ഇല്ലെങ്കിൽ അവനെ കൊണ്ട് സമ്മതിപ്പിക്കണം… അല്ലാതെ പറ്റില്ലാലോ. അരുന്ധതി എന്തൊക്കെയോ തീരുമാനിച്ചു മട്ടിൽ ഭാമ യേ നോക്കി പറഞ്ഞു. “എങ്ങനെയും ഈ വിവാഹം നടത്തണം.. ഈ കുടുംബത്തിൽ ആദ്യമായി നടക്കുന്ന മംഗള കർമം ആണ്…

അതിന് ഒരു കുറവും വരുത്താൻ പാടില്ല… “ഭാമ യും അവരുടെ അഭിപ്രായത്തോട് യോജിച്ചു. ആ പെൺകുട്ടിയെ കാണുമ്പൊൾ അവൻ കഴിഞ്ഞതെല്ലാം മറക്കും ഭാമേ… ഞാൻ പദ്മിനി ചേച്ചിയെ വിളിക്കട്ടെ എന്നും പറഞ്ഞു അരുന്ധതി ഫോൺ എടുത്തു… അരുന്ധതിയുടെ അമ്മയുടെ സഹോദരീപുത്രി ആണ് പദ്മിനി.. ഭർത്താവ് മരിച്ചതിനു ശേഷം മകന്റെയും ഭാര്യയുടെയും കൂടെ അമേരിക്കയിൽ ആണ് അവർ.. അരുന്ധതിയും പദ്മിനിയും കളിക്കൂട്ടുകാർ ആയിരുന്നു…

പദ്മിനിയുടെ മകന്റെ വിവാഹം കഴിഞ്ഞിട്ട് 7വർഷമായി, കുട്ടികൾ ഇല്ലാത്ത ദുഃഖം മാത്രം ഒള്ളു പദ്മിനിക്ക്.. പദ്മിനി ചേച്ചി മാക്സിമം ട്രൈ ചെയ്യാമെന്നു പറഞ്ഞു കേട്ടോ ഭാമേ…അരുന്ധതി അതീവ സന്തോഷത്തോടെ ഭാമയുടെ അടുത്തക്ക് വന്നു.. “അതെയോ… എങ്കിൽ പിന്നെ ഏടത്തിക്ക് സന്തോഷം ആയില്ലോ അല്ലേ..” സച്ചുനെ വിളിച്ചോ അരുന്ധതി, ?കൃഷ്ണപ്രസാദ്‌ ചോദിച്ചു… ഇല്ല ഏട്ടാ. വൈകിട്ട് വിളിക്കാം, ആ സമയത്ത് അവൻ ഫോൺ അറ്റൻഡ് ചെയ്യും…

എന്ന് പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി.. എങ്കിൽ നീ ഒന്ന് വിളിക്കു ഗോപാ… നീ ഒന്ന് സംസാരിച്ചാൽ ഒരുപക്ഷേ സച്ചു മോൻ ഈ ബന്ധത്തിന് സമ്മതിക്കുമായിരിക്കും..അയാൾ അനുജനോട് പറഞ്ഞു . അങ്ങനെ മകന്റെ നമ്പറിലേക്ക് അയാൾ വിളിച്ചു… മോനെ നീ അത്യാവശ്യമായിട്ട് ഇങ്ങോട്ട് ഒന്ന് വരണം…. ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കണമ് നിന്നോട്. … ഇവിടെ എല്ലാവരും നിന്റെ വരവും കാത്തിരിക്കുകയാണ്.. നീ മറുത്തൊന്നും പറയണ്ട..

വന്നാൽ മതി, എങ്ങനെയെങ്കിലും ലീവ് സംഘടിപ്പിക്കണം, എന്നിട്ട് പെട്ടെന്ന് പൊയ്ക്കോളൂ, വൈകുന്നേരം അമ്മ വിളിക്കും നിന്നെ, കാര്യങ്ങളൊക്കെ സംസാരിക്കും ഓക്കേ.. മകന്റെ മറുപടിക്ക് കാക്കാതെ അയാൾ ഫോൺ വെച്ച്.. സച്ചു വരും.. അവനെ കൊണ്ട് സമ്മതിപ്പിക്കണം.. എല്ലാവരും ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.. ****-****-** ദേവനും രാമനുണ്ണിയും തീരിച്ചു എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു… മീര അകത്തു സീരിയൽ കാണുകയാണ്.. പ്രിയ അടുക്കളയിൽ ഉഴുന്ന് അരക്കുകയാണ്..

മീരാ എന്നുള്ള വിളി കേട്ട് പ്രിയ ഓടിച്ചെന്ന് വാതിൽ തുറന്നു.. യാത്രക്ഷീണം നല്ലതുപോലെ അയാളുടെ മുഖത്തു കാണാമായിരുന്നെങ്കിലും ആ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം കൂടുതലായിരുന്നു… “ആഹ് മോളെ ” “ചെറിയച്ഛൻ മടുത്തു ല്ലേ ” “ഹേയ്.. അതൊന്നും കുഴപ്പമില്ല കുട്ടി ” നിനക്ക് എങ്ങനെ ഉണ്ട് മീരേ…വേദന യ്ക്ക് ശമനം ഉണ്ടോ “അയാൾ ഷർട്ട് മാറികൊണ്ട് ചോദിച്ചു.. ഓ ഇപ്പോൾ കുഴപ്പം ഒന്നുമില്ല ദേവേട്ടാ.. ആ പോക്ക് തടസ്സപ്പെടുത്താനായി ഒരുപക്ഷേ ഇവൾ വല്ല നേർച്ചയും നേർന്നു കാണും.

എന്നു പറഞ്ഞുകൊണ്ട് മീര, അടുക്കളയിലേക്ക് നടന്ന പ്രിയയെ അടിമുടി നോക്കി. , അതിരിക്കട്ടെ പോയ കാര്യം എന്തായി… വല്ലതും നടക്കുമോ ഏട്ടാ ദേവൻ നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു.. എന്നാൽ അവരുടെ സമ്പത്തിനെ കുറിച്ച് മാത്രം അയാൾ മീരയോട് പറഞ്ഞില്ല… പ്രിയ അകത്തു നിന്ന് എല്ലാം കേൾക്കുണ്ടായിരുന്നു.. ഇനി നിശ്ചയം എന്ന് പറഞ്ഞു ആളേം കൊണ്ട് വെറുതെ പോകണ്ട… ഇത്രയും ദൂരത്തേക്ക് വണ്ടിക്കൂലി എത്രയാ വേണ്ടത്.. കല്യാണത്തിന് എല്ലാവരും കണ്ടാൽ മതി ചെറുക്കനെ…

മീര പറഞ്ഞു.. മീരക്ക് എങ്ങനെ എങ്കിലും പ്രിയയെ ആരുടെ എങ്കിലും കൂടെ വിട്ടാൽ മതി എന്ന് മാത്രമേ ഒള്ളാരുന്നു അപ്പോൾ.. എന്നാൽ പണം ഒട്ടു ചിലവാക്കാനും പറ്റില്ല. അതുകൊണ്ടാണ് ഈ ഒഴിവുകഴിവുകൾ ഒക്കെ പറയുന്നത്. അതാണ് നല്ലതെന്നു ദേവൻ ഓർത്തു.. കാരണം എല്ലാവരും കൂടെ അവിടെ ചെന്ന് എന്തേലും പറഞ്ഞു മാറിപോയാലോ എന്ന് അയാൾ പേടിച്ചു… മീരയും തന്റെ മക്കളും കൂടി എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞ് അത് മാറ്റി വിടുമോ എന്ന് അയാൾക്ക് സത്യത്തിൽ ഭയമായിരുന്നു.

അയാൾ ഇവിടുത്തെ അഭിപ്രായം ഇങ്ങനെ ആണെന്ന് വൈകിട്ട് തന്നെ വേണുഗോപാലിനെ വിളിച്ചറിയിച്ചു… എങ്ങനെയായാലും ശരി ഞങ്ങൾക്ക് സമ്മതം എന്നാണ് വേണുഗോപാൽ തിരികെ മറുപടി നൽകിയത്. പ്രിയമോൾക്ക് സമ്മതകുറവുണ്ടോ… കഞ്ഞി കുടിക്കാൻ നേരം ദേവൻ പ്രിയയോട് ചോദിച്ചു.. ഇല്ല ചെറിയച്ച… അവൾ മറുപടി കൊടുത്തു.. എന്നാലും അവൾക്ക് ചെറുക്കനെ ഒന്ന് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു…

അന്ന് രാത്രിയിൽ പ്രിയ ഒരു സ്വപ്നം കണ്ടു.. സുമുഖനായ ഒരു ചെറുപ്പക്കാരൻ നടന്നവളുടെ അടുത്തേക്ക് വരുന്നു.. അയാൾ അടുത്ത് വരും തോറും അവൾക്ക് ഭയം കൂടി വന്നു…മദ്യത്തി ന്റെ ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി, അവന്റെ തീഷ്ണമായ നോട്ടത്തെ നേരിടാൻ ആവാതെ അവൾ മുഖം കുനിച്ചതും അയാൾ അവളുടെ ദേഹത്തേക്ക് അമർന്നു.അമ്മേ എന്നൊരു അലർച്ചയോടെ പ്രിയ കണ്ണ് തുറന്നു….…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…