Sunday, December 22, 2024
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 25

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

(എന്റെ quarantine um ആരോഗ്യ പ്രശ്നങ്ങളും കൊണ്ടാണ് ട്ടോ കഥ ഇത്രയും ലേറ്റ് ആയത്… നാളെ മുതൽ കഥ ഡെയ്‌ലി ഉണ്ടാകും… പരാതി പറഞ്ഞ ആൾക്കാർക്ക് ഒക്കെ സന്തോഷം ആവും എന്ന് കരുതുന്നു .😀.. അപ്പോ നാളെ മുതൽ ഡെയ്‌ലി കാണാം.. ദക്ഷയ്ക്കും ഭദ്ര നും ഫേസ് കൊടുത്തു ട്ടാ…)

“അജിൻ ഇസ് ഡെഡ്….” സാമിന്റെ വാക്കുകൾ മാത്രം അഭിയുടെ കാതിൽ മുഴങ്ങി…. “ഹലോ…അഭി….അഭി…” മറുവശത്ത് നിന്നും ഉയർന്ന സാമിന്റെ സ്വരം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്… അവൻ വേപ്രാളത്തോടെ ഫോൺ കയ്യിൽ എടുത്തു… “ഹലോ…. ഇച്ചാ….എന്നിട്ട്… എന്നിട്ട്… എപ്പോഴാ…ഇതൊക്കെ…” അഭിയുടെ സ്വരത്തിൽ പരിഭ്രാന്തി കലർന്നു… “അവന്റെ അവസ്ഥ വളരെ മോശം ആയിരുന്നു അഭി… അന്ന് അപകടം പറ്റി കൊണ്ട് വന്നിട്ടും അവൻ ചത്ത അവസ്ഥയിൽ തന്നെ ആയിരുന്നു…

മരുന്നുകളോട് കൂടി പ്രതികരിക്കാത്ത അവസ്ഥ ആയിരുന്നു…” സാമിന്റെ സ്വരത്തിൽ സഹതാപം നിറഞ്ഞു… “എന്നിട്ട്… അവന്റെ വീട്ടുകാര് .. അവിടെ..അവന്റെ അച്ചായൻ… ആൽബിൻ… അയാള് ഇല്ലെ അവിടെ… വേറെ എവിടെയും കൊണ്ട് പോകാൻ ശ്രമിച്ചില്ലേ അവര്…” അഭി കഴിവതും സ്വരം ശാന്തമാക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു .. “ഉണ്ടു അഭി… നിനക്ക് അറിയാലോ അവന്റെ അച്ചായന്റെ കാര്യം… അപ്പനും അമ്മയും പോയതിൽ പിന്നെ അവനെ പൊന്ന് പോലെ വളർത്തി കൊണ്ട് വന്നത് ആ മനുഷ്യൻ അല്ലെ.. ആൽബിൻ…

അതിന്റെ ദെണ്ണം കാണില്ലേ…പിന്നെ… അവന്റെ അച്ചായന്റെ സ്വഭാവം നമുക്ക് അറിയാലോ… സ്നേഹിച്ചാൽ നക്കി കൊല്ലും.. വെറുത്താലു ഞെക്കി കൊല്ലും. അതല്ലേ പ്രകൃതം… ഇതിപ്പൊ ഇനി കുന്നേൽ മത്തായിയുടെ ഒരേ ഒരു മകൻ അല്ലെ ബാക്കി ഉള്ളൂ… ആൽബിൻ…. അയാൾക്ക് ആകെ ഉള്ള പ്രതീക്ഷ അല്ലായിരുന്നോ അയാളുടെ അനിയൻ…അതും തകർന്നു….” സാം സങ്കടത്തോടെ പറഞ്ഞു.. “അന്നത്തെ അപകടത്തിന്റെ ഡീറ്റെയിൽസ് വല്ലതും അറിയോ ഇച്ച…. ” അഭിയുടെ സ്വരം ഇടറി..

“ഇല്ല അഭി… ആൽബിൻ…അയാള് ആകെ ഭ്രാന്ത് പിടിച്ച പോലെയാണ്… അറിയാതെ ആണെങ്കിലും അറിഞ്ഞു കൊണ്ട് ആണെങ്കിലും അനിയനെ കൊന്ന ആളോട് പകരം വീട്ടും എന്നൊക്കെ പറഞ്ഞു ഇരിപ്പ് ആണ്… വട്ട് ആയത് പോലെ…”.. സാമിന്റെ സ്വരത്തിൽ ഭീതി നിറഞ്ഞു .. “അതിനു അത് ഒരു സാധാരണ അപകടം അല്ലെ ഇച്ച… പിന്നെന്താ…” അഭി സംശയത്തോടെ ചോദിച്ചു… “അറിയില്ല അഭി…അവന്റെ കൂട്ടുകാര് എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട് അയാളെ…പിന്നെ.. അജിൻ…

മരിക്കുന്നതിനു മുന്നേ അവന് ഇടയ്ക്ക് ബോധം വന്നിരുന്നു…… അന്നേരം അയാളോട് എന്തോ പറഞ്ഞു എന്നൊക്കെ കേട്ടു… ഇനിയിപ്പോ കൊല്ലാനും ചാകാനും എന്നൊക്കെ പറഞ്ഞു ആരൊക്കെ ഇറങ്ങും എന്ന് കണ്ടറിയണം…” സാം ഭീതിയോടെ പറഞ്ഞു… “അതിനു നമ്മള് എന്തിനാ പേടിക്കുന്നത്… നമ്മള് ഒന്നും ചെയ്തില്ലല്ലോ…” അഭി പതിയെ ചോദിച്ചു.. “ആഹ്..അതില്ല.. എന്നാലും അവന്റെ അച്ചായന്റെ സ്വഭാവം വച്ചു അയാള് ഈ ലോകം തന്നെ തകിടം മറിക്കും… ഞാൻ എന്തായാലും ഫോൺ വെക്കുവാണ്… നീ ദേവിനോട് ഒന്ന് പറഞ്ഞെക്ക് ഇത്..”. സാം അതും പറഞ്ഞു കോൾ കട്ട്‌ ആക്കി..

ഫോൺ വച്ചിട്ടും അഭി ഏതോ ലോകത്ത് ആയിരുന്നു.. അജോ ഒരിക്കൽ ബൈക്കിൽ നിന്നും വീണപ്പോൾ അവന്റെ അച്ചായൻ ആ ബൈക്ക് തന്നെ കത്തിച്ചു കളഞ്ഞത് അവനോർത്തൂ… അനിയന് വേദനിച്ചാൽ അതിന്റെ കാരണം എന്ത് തന്നെ ആയാലും അയാള് മുന്നും പിന്നും നോക്കില്ല എന്ന് അവൻ ഓർത്തു.. ചിന്താഭാരതോടെ അവൻ താഴേക്ക് ഇറങ്ങി.. *** “ദേവേട്ടാ….” ഒരു നിലവിളിയോടെ പാറു കിടക്കയിൽ എണീറ്റു ഇരുന്നു… അവളുടെ നെറ്റിത്തടത്തിൽ വിയർപ്പ് പൊടിഞ്ഞു… കണ്ണുകൾ നിറഞ്ഞു ഒഴുകി..

“പാറു..എന്താ മോളെ…” അവൾക്ക് അരികിൽ ആയി കിടന്നിരുന്ന ദേവ് ഞെട്ടി എണീറ്റു.. അപ്പോഴാണ് അവളുടെ വയറിനോട് ചേർന്ന് അവന്റെ കൈ അവളു ശ്രദ്ധിച്ചത്… “ദേവേട്ടാ…” അവളു പേടിയോടെ വിളിച്ചു.. “എന്താ പാറു..എന്താ പറ്റിയത്..” ദേവ് പരിഭ്രാന്തിയോടെ അവൾക്ക് അരികിൽ ആയി ഇരുന്നു… പാറു അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു… അവളുടെ കരച്ചിലിന്റെ ശബ്ദം മാത്രം അവിടെ നിറഞ്ഞ് നിന്നു… ഉയർന്നു താഴുന്ന അവളുടെ ശ്വാസോച്ചാസങ്ങൾ മതിയായിരുന്നു അവള് അനുഭവിക്കുന്ന മാനസിക സംഘർഷം അവന് മനസ്സിലാകാൻ….

“എന്താ മോന…..” പാറുവിന്റെ സ്വരം നിലവിളി കേട്ട് ഓടിയെത്തിയ മഹേശ്വരി ആവലാതിയോടെ ചോദിച്ചു… ദേവ് ഒന്നുമില്ല എന്ന് വിരൽ ചുണ്ടിൻ മേലെ വച്ച് കാണിച്ചു… മഹേശ്വരി പതിയെ പുറത്ത് ഇറങ്ങി… അൽപ നേരം കഴിഞ്ഞപ്പോൾ പാറുവിന്റെ ശ്വാസ ഗതി സാധാരണ നിലയിലായി… അപ്പോഴും ദേവിന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചിരുന്നു.. അവൻ പതിയെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു… പാറു കുറുകി കൊണ്ട് ഒന്ന് കൂടെ അവനോടു ചേർന്ന് ഇരുന്നു..

” എന്താ എന്റെ പെണ്ണ് സ്വപ്നം കണ്ടത്….” ദേവ് അവളുടെ തലയിൽ തഴുകി കൊണ്ട് ചോദിച്ചു. പാറു ഒന്നും മിണ്ടിയില്ല .. എങ്കിലും തന്റെ ഷർട്ട് നനച്ചു അവളുടെ കണ്ണ് നീര് പടരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… “പാറു.. ” അവൻ നീട്ടി വിളിച്ചു. “മം…..” പാറു മൂളി. “എന്താ സ്വപ്നം കണ്ടത്….ഞാൻ മരിച്ചു പോകുന്നത് എങ്ങാനും ആണോ…” അവൻ കുസൃതിയോടെ ചോദിച്ചു. പാറു ഒരു നിമിഷം അവന്റെ നെഞ്ചില് നിന്നും തല ഉയർത്തി. . പിന്നെ കയ്യിലെ നഖം കൊണ്ട് അവന്റെ നെഞ്ചില് ആയി ആഞ്ഞ് വരഞ്ഞു. “ഹൂ…എന്റെ പെണ്ണേ… നീയെന്നെ കൊല്ലാൻ ആണോ…” ദേവ് വേദനയോടെ മുഖം ചുളിച്ചു…

“ഇമ്മാതിരി വർത്തമാനം പറഞാൽ ദേവനെ ഞാൻ കൊല്ലും..പറഞ്ഞില്ലെന്ന് വേണ്ട…” അവള് ദേഷ്യത്തോടെ പറഞ്ഞു.. “ഹൂ… സോറി..സോറി മോളെ….ഇനി പറയ്..എന്താ സ്വപ്നം കണ്ടത്…” അവൻ കൈ രണ്ടും ചെവിയിൽ പിടിച്ചു മാപ്പ് പറയുന്നത് പോലെ കാണിച്ചു… “അത്…ദേവേട്ടാ… ഞാനൊരു ചീത്ത സ്വപ്നം കണ്ടു….വല്ലാത്തൊരു സ്വപ്നം…” .അവള് കിതപ്പോടെ പറഞ്ഞു . “എന്താ കണ്ടത് എന്റെ പാറു…” ദേവ് അക്ഷമയോടെ ചോദിച്ചു… “അത്..അഭി ഏട്ടന്റെ കല്യാണം ആയിരുന്നു…. പെട്ടെന്ന് ആരോ ഏട്ടനെ ഷൂട്ട് ചെയ്തു ..

അതിനു മുന്നേ ദേവേട്ടൻ ഇടയിൽ കയറി…പിന്നെ…” പാറു ബാക്കി പറയാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. “അയ്യേ ..എന്റെ പെണ്ണേ.. ഇതിനാണോ ..കല്യാണത്തിന് ആരാ മോളെ ഷൂട്ട് ചെയ്യാൻ വരിക…എന്തൊക്കെയാ പാറു ഈ കാണുന്നത്…” ദേവ് അവളുടെ മുഖം ഉയർത്തി കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ടു പറഞ്ഞു… “ദേ നോക്ക്…ഇനി ഒരിക്കലും നിന്നെ വിട്ടു പോകാൻ എനിക്ക് ഉദ്ദേശം ഇല്ല.. കേട്ടല്ലോ..പോകേണ്ടി വന്നാലും നമ്മള് ഒരുമിച്ച് ആവും…അങ്ങനെ പെട്ടെന്ന് പോകാൻ ആണോ നമ്മള് ഇത്രയും കാലം കാത്തിരുന്നത്…നമ്മടെ കുഞ്ഞു കുറുമ്പനും കുറുമ്പിയും ഇങ്ങ് വന്നോട്ടെ…

എന്നിട്ട് വേണം നമുക്ക് ഒന്ന് അടിച്ചു പൊളിക്കാൻ…”.. ദേവ് അവളുടെ നെറ്റിയിൽ നെറ്റി ചേർത്ത് കൊണ്ട് പറഞ്ഞു.. ഒപ്പം അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു. *** അഭി താഴേക്ക് വന്നു ദേവിനെ അന്വേഷിക്കുകയായിരുന്നു…. അപ്പോഴാണ് പാറുവിനെ ചേർത്ത് പിടിച്ചു അവൻ ഉമ്മറത്തേക്ക് വന്നത് .. “എന്തേ ദേവാ…മോൾക്ക് വയ്യായക എന്തേലും ഉണ്ടോ ..” ദേവകിയമ്മ ആശങ്കയോടെ ചോദിച്ചു . അവൻ ഒന്നുമില്ല എന്ന അർഥത്തിൽ കണ്ണ് ചിമ്മി കാണിച്ചു. “ഞാൻ ഒരു പാട് നേരം ഉറങ്ങി പോയി അല്ലെ ദേവേട്ടാ…

നേരം ഇരുട്ടിയല്ലോ. ” അവള് ചമ്മലോടെ പറഞ്ഞു. “അതെങ്ങനെയാ…പകല് നിന്നെ ഒന്ന് കണ്ണ് ചിമ്മാൻ ഇവൻ സമ്മതിച്ചില്ലല്ലോ.. മുഴുവൻ സമയവും ചന്ദ്രേട്ടൻ എവിടെയാ എന്ന് ചോദിക്കുന്നത് പോലെ പാറു എവിടെയാ.. എന്ത് ചെയ്യാ. .. എന്നൊക്കെ വിളിച്ച് ചോദിക്കൽ അല്ലയിരുന്നോ. ” പിന്നാലെ വന്ന മഹേശ്വരി ദേവിന്റെ തലയ്ക്ക് ഒരു തട്ട് കൊടുത്തു കൊണ്ടു പറഞ്ഞു… “അത് പിന്നെ ഈ അച്ഛന്റെ മോൻ അല്ലെ… നീ പണ്ട് ദേവിനെ വയറ്റിൽ ഉള്ള സമയം ബാലനും ഇത് പോലെ ആയിരുന്നല്ലോ മഹേശ്വരി….” മുത്തശ്ശി ഇടയ്ക്ക് കേറി കൗണ്ടർ അടിച്ചു… “അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി ..” .

ദേവ് ചമ്മൽ മറച്ച് പിടിച്ചു കൊണ്ട് പറഞ്ഞു.. “ഏട്ടാ…എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു…”.. അഭി പതിയെ പറഞ്ഞു .. ദേവ് എന്താണെന്ന അർഥത്തിൽ അവനെ നോക്കി… അതെ സമയം ആണ് ഭദ്രനും അങ്ങോട്ടേക്ക് കയറി വന്നത്… “നീയെന്താ മോനെ ഇന്ന് ഇത്രയും വൈകിയത്…” ഗൗരി ചോദിച്ചു. “ഇടയ്ക്ക് ഒരു എമർജൻസി കേസ് വന്നു ഗൗരി… ഞാൻ ആണ് അവനോടു അതൊന്ന് നോക്കാൻ പറഞ്ഞത്…” ഗോപി പറഞ്ഞു.. ഭദ്രൻ പകരം ഒന്ന് ചിരിച്ചു കാണിച്ചു.. അവൻ ദേവിനെ നോക്കി കണ്ണ് കാണിച്ചു…പിന്നെ അഭിയെയും… “ഞാൻ മുകളിൽ മുറിയിൽ ഉണ്ടാകും…”

അതും പറഞ്ഞു അവൻ മുകളിലേക്ക് നടന്നു. അത് കണ്ട ദക്ഷയ്ക്ക്‌ സങ്കടം വന്നു…അവൻ തന്നെ ഒന്ന് നോക്കിയത് കൂടി ഇല്ലന്ന് അവളോർത്തു… “അനിയും കൈലാസും വന്നില്ലേ സീതെ… രുദ്ര മോളെയും ഇന്ന് അധികം കണ്ടില്ലല്ലോ..” ഗൗരി ചോദിച്ചു… “ഇല്ല ചേച്ചി… അവര് വരാൻ ആവുന്നതെ ഉള്ളൂ..എന്തോ തിരക്ക് ഉണ്ടെന്ന് കേട്ടു… പിന്നെ മോള് മുറിയിൽ ഉണ്ടു… അവൾക്ക് വേദന മാറിയില്ല എന്ന് തോന്നുന്നു.. നാളെ ഒന്ന് ഹോസ്പിറ്റലിൽ പോയി സ്റ്റിച്ച് എടുക്കണം….” സീത പറഞ്ഞു… “ആഹ് പിന്നെ… ഗംഗയ്‌ക്ക്‌ നാളെ മുതൽ കോളജിൽ വരാം ട്ടോ… അഡ്മിഷൻ കാര്യങ്ങൾ ഒക്കെ ശരിയാക്കിയിട്ടുണ്ടു….

മലയാളം ആയത് കൊണ്ട് ഒറ്റയ്ക്ക് ആവും… എന്നാലും സാരമില്ല . പതിയെ ശരിയാകും… ക്ലാസ് കുറേ അധികം മിസ്സ് ആയി..എന്നാലും ഇനി മോള് വേണം അതൊക്കെ ഒന്ന് ശരിയാക്കി എടുക്കാൻ .. കേട്ടല്ലോ .. ” ജയന്ത് പറഞ്ഞു… ഗംഗ ശരിയെന്ന അർഥത്തിൽ തലയാട്ടി… “ആ..ക്ലാസ്സ് തുടങ്ങിയിട്ട് ഇപ്പൊ 1.5 മാസം കഴിഞ്ഞു… എന്നാലും കുഴപ്പമില്ല .. മോള് നന്നായി ഉത്സാഹിച്ചു പഠിച്ചാൽ മതി..” മുത്തശ്ശൻ പറഞ്ഞു… “അമ്മേ…പാറുവിനെ ഒന്ന് നോക്കണേ..ഞാൻ ഒന്ന് ഭദ്രനെ കണ്ടിട്ടു വരാം.. ഒരു അത്യാവശ്യ കാര്യം മറന്നു…” ദേവ് അവളെ അമ്മയുടെ അടുത്ത് ഇരുത്തിയിട്ട് പറഞ്ഞു..

പിന്നെ അഭിയെ കണ്ണ് കൊണ്ട് മുകളിലേക്ക് വരാൻ ആംഗ്യം കാണിച്ചു.. അവന് പിന്നാലെ അഭിയും മുകളിലേക്ക് കയറി പോയി… **** മുറിയിൽ ഭദ്രനെ കാണാതെ അവര് രണ്ടു പേരും ബാൽക്കണിയിലേക്ക് നടന്നു… അവിടെ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവനെ കണ്ട് രണ്ടാളും പരസ്പരം നോക്കി.. .”എന്താ ഭദ്രാ..എന്താ പ്രശ്നം…” ദേവിന്റെ ചോദ്യം കേട്ട് അവൻ നടത്തം നിർത്തി… “കുഴപ്പം തന്നെയാണ് ദേവ്…” അവൻ നെറ്റി തടവി കൊണ്ട് കസേരയിലേക്ക് ഇരുന്നു.. “എന്താടാ ..” അവന് അഭിമുഖമായി ഇരുന്നു കൊണ്ട് ദേവ് ചോദിച്ചു.. “ഏട്ടാ…എനിക്കൊരു കാര്യം പറയാനുണ്ട്…

ഇച്ചൻ വിളിച്ചിരുന്നു നേരത്തെ… ഒരു ബാഡ് ന്യൂസ് ഉണ്ടു…” അഭി പറഞ്ഞു.. “എന്ത് ബാഡ് ന്യൂസ്….” ദേവ് നെറ്റി ചുളിച്ചു… “അത്.. അജിൻ…ഹി ഇസ് ഡെഡ്…” അഭി കൈ തലയ്ക്ക് വച്ച് കൊണ്ട് പറഞ്ഞു.. ദേവ് വിശ്വാസം വരാതെ രണ്ടു പേരെയും മാറി മാറി നോക്കി.. “അതിനു.. നമുക്ക് എന്താ.. നിന്റെ ക്ലാസമേറ്റ്സിൽ ഒരാള്.. അത്രയല്ലെ ഉള്ളൂ… അതിനു എന്തിനാ നിങ്ങള് ഇങ്ങനെ വെപ്രാളം കൂട്ടുന്നത്..” ദേവ് അമ്പരപ്പോടെ ചോദിച്ചു… “നിനക്ക് അതിന്റെ സീറിയസ്സ്‌നസ് മനസ്സിലായില്ല ദേവ്… മരിച്ചത് കുന്നേൽ മത്തായിയുടെ മകൻ ആണ്..അതായത് കുന്നേൽ ആൽബിയുടെ അനിയൻ..

ഒരേ ഒരു അനിയൻ…” ഭദ്രൻ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു… “സോ വാട്ട്… നമ്മള് ആരും അല്ലല്ലോ അവനെ കൊന്നത്.. ഇട് വാസ് അൻ ആക്സിഡന്റ്…” . ദേവ് ഉച്ചത്തിൽ പറഞ്ഞു… “യെസ്…അത് നമുക്ക് അറിയാം.. ബട്ട്‌ അയാൾക്ക് അത് അറിയണം എന്നില്ലല്ലോ… എനിക്ക് എന്തോ.. സാം വിളിച്ചത് മുതൽ എന്തോ പോലെ..”. . ഭദ്രൻ വെപ്രാളത്തിൽ പറഞ്ഞു… “തൽകാലം മറ്റാരും ഈ കാര്യം അറിയണ്ട… കേട്ടല്ലോ ..അല്ലെങ്കിൽ തന്നെ ഇഷ്ടം പോലെ പ്രശ്നങ്ങൾ ഉണ്ടു.. അതിനിടയിൽ പുതിയത് ഒന്ന് വേണ്ട…നമുക്ക് ആലോചിച്ച് തീരുമാനിക്കാം…” ദേവ് മുറുകിയ സ്വരത്തിൽ പറഞ്ഞു.. അതും പറഞ്ഞു അവൻ നടന്നു…

പിന്നാലെ തന്നെ അഭിയും തന്റെ മുറിയിലേക്ക് പോയി.. ഭദ്രൻ പിന്നെയും അവിടെ തന്നെ ഇരുന്നു… ശക്തമായ തല വേദന കൊണ്ട് അവൻ കണ്ണുകൾ ഇറുക്കി അടച്ചു… നെറ്റിയിൽ ഒരു തണുപ്പ് തോന്നിയപ്പോൾ ആണ് അവൻ കണ്ണുകൾ വലിച്ചു തുറന്നത്… “ദക്ഷ…നീ…”..അവൻ പതിയെ മന്ത്രിച്ചു.. “വയ്യായ്മ ഉണ്ടോ ഏട്ടാ… ” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “ഇല്ലേടി പെണ്ണേ.. ഓരോരോ വർക്.. അതിന്റെ തിരക്കും ക്ഷീണവും.. അത്രയേ ഉള്ളൂ…” അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ആ മറുപടി വിശ്വാസ യോഗ്യമല്ല എന്ന് അവളുടെ മുഖത്ത് നിന്നും അവൻ വായിച്ചെടുത്തു… “നീ ഇങ്ങു വാ പെണ്ണേ…”

അവൻ കൈ കൊണ്ട് അവളെ വലിച്ചു അവന്റെ മടിയിലേക്ക് ഇരുത്തി… അവള് പതിയെ അവന്റെ നെറ്റിയിലേക്ക്‌ കൈ ചേർത്തു തടവി കൊടുത്തു… “സത്യമായിട്ടും എനിക്ക് ഒന്നും ഇല്ലെടി.. നീ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കാതെ…” അവൻ പുഞ്ചിരിയോടെ പറഞ്ഞു.. “ആഹ്..എന്നിട്ട് ആണോ എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ വന്നത്… എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് അറിയാം.. അത് സോൾവ് ചെയ്യാൻ എന്റെ ഈ ചെക്കൻ മതിയെന്നും അറിയാം.. എന്നാലും ഇങ്ങനെ ടെൻഷൻ ആയി കാണുമ്പോ എനിക്ക് എന്തോ പോലെ…” അവള് മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.. “നിന്റെ കൈ എന്താ ഇങ്ങനെ തണുത്തു ഇരിക്കുന്നത്… ഐസ് പോലെ ഉണ്ടല്ലോ പെണ്ണേ…

വന്ന് വന്ന് നീ ഇപ്പൊ വല്ലാതെ മെലിഞ്ഞ്…” അവൻ കള്ളച്ചിരിയോടെ പറഞ്ഞു.. “അയ്യട… വിഷയം മാറ്റുന്നത് കണ്ടില്ലേ…” ദക്ഷ അവന്റെ കവിളിൽ നുള്ളി… അവൻ ഒറ്റ വലിക്കു അവളെ ഒന്ന് കൂടി അവനോടു ചേർത്ത് ഇരുത്തി.. “ചന്ദനത്തിന്റെ മണമാണ് പെണ്ണേ നിനക്ക്…” അവൻ കള്ളച്ചിരിയോടെ അവളുടെ കാതിൽ പതിയെ പറഞ്ഞു… “ചീ. ഇങ്ങനെ ഒരു മനുഷ്യൻ.. എന്നാലേ ഇയാളെ ഭയങ്കര വിയർപ്പ് നാറ്റം ആണ്.. മോൻ ആദ്യം പോയി കുളിക്കാൻ നോക്ക്…” അവന്റെ മടിയിൽ നിന്നും എണീറ്റ് ഓടി കൊണ്ട് അവളു വിളിച്ചു പറഞ്ഞു.. ഭദ്രൻ ഒരു ചിരിയോടെ എണീറ്റ് മുറിയിലേക്ക് നടന്നു… *

“നിങ്ങള് എന്താ മക്കളെ ഇത്രയും വൈകിയത്…” ഊൺ മേശയിൽ ഇരിക്കുന്നതിന് ഇടയിൽ ആണ് മുത്തശ്ശൻ അത് ചോദിച്ചത്… “അത് കൈലാസിന് പുതിയ ഒരു പ്രോജക്ട് വന്നിട്ടുണ്ട് മുത്തച്ഛ .. പിന്നെ ഞാനും ഇവന്റെ കൂടെ പോയി . അത് കഴിഞ്ഞപ്പോ ലേറ്റ് ആയി…” അനി ഫുഡ് കഴിക്കുന്നതിനു ഇടയിൽ പറഞ്ഞു.. ഗംഗ ഇടയ്ക്ക് ഇടയ്ക്ക് കൈലാസിന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു…അവൻ ആകട്ടെ ഫുഡിൽ മാത്രം ശ്രദ്ധ കൊടുത്ത് ഇരിപ്പാണ്… അവൾക്ക് അത് കാണും തോറും ദേഷ്യം വന്നു … “രുദ്ര കഴിച്ചോ മുത്തശ്ശി….” അനി എന്തോ ഓർത്ത് പോലെ ചോദിച്ചു.. “ആ… അവൾക്ക് മുറിയിൽ കൊടുത്തു .

വയ്യ എന്ന് പറഞ്ഞു…. ” സീതയാണ് മറുപടി പറഞ്ഞത്.. അനി മറുപടിയായി ഒന്ന് അമർത്തി മൂളി… കൈലാസ് പെട്ടെന്ന് തന്നെ കഴിച്ച് മുറിയിലേക്ക് നടന്നു… വാതിൽക്കൽ മുട്ട് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… “ആഹ്..അനി.. കേറി വാ…” അവൻ ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ കള്ള ചിരിയോടെ പറഞ്ഞു.. “അനിയല്ല..നിങ്ങടെ മറ്റവളു ..” മറുപടിക്ക് ഒപ്പം സോഫയിൽ ഇടുന്ന പില്ലോ കൂടി അവന്റെ നേർക്ക് പാറി വന്നൂ.. “എടീ..നിനക്ക് എന്താ വട്ടായോ…” കൈലാസ് അമ്പരപ്പോടെ ചോദിച്ചു .. “വട്ട് നിങ്ങടെ കെട്ടിയവൾക്ക്‌ …” ഗംഗ ദേഷ്യത്തോടെ അവന് നേരെ വന്നു… “അതല്ലേ ചോദിച്ചത്…”.

അവൻ വീണ്ടും ലാപ്ടോപ്പിൽ നോക്കി കൊണ്ട് പറഞ്ഞു.. “അതിനകത്ത് ആരാ…നിങ്ങടെ ആരേലും ഉണ്ടോ…” അവള് ദേഷ്യത്തോടെ ചോദിച്ചു .. “ആണല്ലോ. എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാള് തന്നെയാണ്… മൈ ലവ്… നീ കണ്ടിട്ടുണ്ടോ അവളെ…” അവൻ കുസൃതിയോടെ പറഞ്ഞു.. ഗംഗയുടെ കണ്ണുകൾ ഇപ്പൊ നിറയും എന്ന പാകത്തിന് ആയിരുന്നു… അവള് ദേഷ്യത്തോടെ ലാപ്ടോപ് നോക്കി … പതിയെ ദേഷ്യം മാറി പുഞ്ചിരി നിറയുന്നത് അവൻ നോക്കി. . “എന്താ പെണ്ണേ നിനക്ക്…” അവൻ അവളെ വലിച്ചു അവന് അടുത്തായി ഇരുത്തി… “നാളെ മുതൽ കോളജിൽ പോകണം…”..

അവള് തല താഴ്ത്തി പറഞ്ഞു.. “പോകണം…അതിനു അല്ലെ നീ ഇങ്ങോട്ട് വന്നത്…പിന്നെന്താ..” അവൻ അവളുടെ താടി ഉയർത്തി കൊണ്ട് ചോദിച്ചു.. “ഞാൻ വന്നത് പഠിക്കാൻ ഒന്നും അല്ല… ഇവിടെ ഒരാളെ കാണാൻ അല്ലെ.. ഇതിപ്പൊ പുതിയ കോളേജ്..പിള്ളാര് .എനിക്ക് ആകെ ഒരു വിറയൽ…” അവള് വെപ്രാളത്തിൽ പറഞ്ഞു.. “ഇതാണോ കാര്യം…അതൊക്കെ ശരിയാകും… എന്റെ അഭിപ്രായത്തിൽ നീ ഇപ്പൊ നന്നായി പഠിക്കണം . കേട്ടല്ലോ . ഉഴപ്പാം എന്ന് എന്റെ മോള് കരുതണ്ട… നന്നായി പഠിക്ക് ..പെൺകുട്ടികൾക്ക് ഏറ്റവും അത്യാവശ്യം വിദ്യാഭ്യാസം ആണ്. പിന്നെ ജോലി. ഒക്കെ വേണം..

സോ മര്യാദയ്ക്ക് നല്ല കുട്ടി ആയി പോകാൻ നോക്ക്…” അവൻ ഗൗരവത്തോടെ പറഞ്ഞു.. “പിന്നെ..നമുക്ക് ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ കാണാൻ പറ്റുമല്ലോ…അതൊക്കെ തന്നെ ധാരാളം…എന്തായാലും പഠിത്തം ഉഴപ്പരുത്.. എല്ലാം ശരിയാകും…”. അവൻ പുഞ്ചിരിയോടെ പറഞ്ഞു… “അയ്യോ..ഞാൻ അങ്ങോട്ട് ചെല്ലട്ടേ… രുദ്രയ്ക്കു ടാബ്ലെറ്റ് കൊടുക്കാൻ വേണ്ടി എന്നും പറഞ്ഞു മുങ്ങിയത് ആണ്..” അവള് പെട്ടെന്ന് ചാടി എണീറ്റു.. “എടീ എന്തായാലും വന്നത് അല്ലെ.. ചേട്ടന് ഒരുമ്മ തന്നിട്ട് പൊയ്ക്കോ…” അവൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞു…. “ദേ ചേട്ടാ. ഞാൻ പഠിക്കാൻ വന്നത് ആണ്..

നമുക്ക് ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് കാണാൻ പറ്റുന്നുണ്ടല്ലോ…..എനിക്ക് വേണ്ടത് വിദ്യാഭ്യാസം ആണ്…കേട്ടല്ലോ…” അവള് അവൻ പറഞ്ഞ അതേ രീതിയിൽ മറുപടി പറഞ്ഞ് കൊണ്ട് ഓടി… കൈലാസ് ചിരിയോടെ തലയ്ക്ക് കൈ വച്ചു ഇരുന്നു പോയി… *** “ഇന്ന് പിന്നെ സാജൻ ഡോക്ടറെ കണ്ടില്ലല്ലോ മോളെ…” അപ്പു കിടക്കാൻ തുടങ്ങുമ്പോൾ ആണ് സാവിത്രി അത് ചോദിച്ചത്… “അറിയില്ല അമ്മേ..ഞാനും കണ്ടില്ല ..” അവള് കൈ മലർത്തി. “ഡോക്ടറുടെ അപ്പന്റെ ചേട്ടന്റെ മോൻ മരിച്ചു..കുര്യൻ ഡോക്ടറുടെ ചേട്ടന്റെ മോൻ .. അവരൊക്കെ അവിടെ പോയതാണ്…ഇനിയിപ്പോ അടക്ക് ഒക്കെ കഴിഞ്ഞു കാണാൻ വഴിയുള്ളൂ…”

അപ്പുവിന്റെ മരുന്നുകൾ കൊണ്ട് മുറിയിലേക്ക് വന്ന സ്റ്റെല്ല സിസ്റ്റർ പറഞ്ഞു… “അയ്യോ..കഷ്ടം ആയല്ലോ… ചെറിയ പ്രായം ആണോ…” സാവിത്രി സങ്കടത്തോടെ പറഞ്ഞു… “ആ.. പത്തു ഇരുപത്തി ഏഴ് വയസ്സേ കാണൂ..ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട് ആ പയ്യനെ. ഇത്തിരി കുരുത്തക്കേട് ഒക്കെ ഉള്ള പയ്യൻ ആണെന്ന് തോന്നി.. എന്നാലും സാജൻ ഡോക്ടർക്ക് അവനെ ഭയങ്കര ഇഷ്ടം ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്… ആക്സിഡന്റ് ആണെന്ന് പറയുന്നത് കേട്ടു” അവൾക്ക് മരുന്ന് കൊടുത്തു കൊണ്ടു തന്നെ സ്റ്റെല്ല പറഞ്ഞു.. മരുന്നിന്റെ ചവർപ്പ് കാരണം അപ്പു മുഖം ചുളിച്ചു. “സാരമില്ല .ശീലമായി കോളും…

ആയുർവേദ മരുന്ന് അല്ലെ… അത് കൊണ്ടാണ് . എന്നാലും ശരീരത്തിന് കേട് വരില്ല..” സ്റ്റെല്ല അത് കണ്ട് ചിരിയോടെ പറഞ്ഞു . . “ഞാൻ എന്തായാലും അങ്ങോട്ട് ചെല്ലട്ടേ… ഡോക്ടർ ഇല്ലാത്തത് കൊണ്ടു നമുക്ക് പണി കൂടും..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി കേട്ടോ…”.. സ്റ്റെല്ല പുറത്തേക്ക് ഇറങ്ങുന്നതിനു ഇടയിൽ പറഞ്ഞു.. അപ്പു തലയാട്ടി.. “എന്നാലും ചെറിയ പ്രായം അല്ലെ .എന്റെ അഭിയുടെ പ്രായം…പാവം…” സാവിത്രി നെടുവീർപ്പിട്ടു .. അപ്പു ചിന്തയോടെ ജനലിൽ കൂടി പുറത്തേക്ക് നോക്കി. അപ്പോഴാണ് അനിയുടെ കോൾ വന്നത്… സാവിത്രി അതെടുത്ത് സംസാരിക്കാൻ തുടങ്ങി… **

** അമ്മയെ വിളിച്ചു കഴിഞ്ഞ് അനി മുറിയിലേക്ക് വരുമ്പോൾ ആണ് ഫോൺ വീണ്ടും റിംഗ് ചെയ്തത്… വർഷ ആണ്… “ഏട്ടാ….അവളോട് വല്ലതും ചോദിച്ചോ…” ഫോൺ എടുത്ത പാടെ അവളു ചോദിച്ചു. “ഇല്ലെടീ..അങ്ങനെ എടുപിടിന്ന് ചോദിക്കാൻ പറ്റുന്ന കാര്യം അല്ലല്ലോ.. അവളു അങ്ങനെ പറയാനും പോണില്ല എന്ന് അറിയില്ലേ. ” അനി ചിന്തയോടെ പറഞ്ഞു..

“ആഹ്…ഏട്ടാ…ഞാൻ പിന്നെ വിളിക്കാം….ദേ അമ്മച്ചി വരുന്നുണ്ട്…” അവള് പറഞ്ഞതിന് ഒപ്പം ഫോൺ കട്ട് ആയി.. അനി ചിന്തയോടെ രുദ്രയുടെ മുറി ലക്ഷ്യമാക്കി നടന്നു… പാതി ചാരിയ വാതിലിലൂടെ അവള് ഉറങ്ങുന്നത് അവൻ കണ്ടു… അനി പതിയെ വാതിൽ ചേർത്ത് അടച്ചു തിരിഞ്ഞു അവന്റെ മുറിയിലേക്ക് നടന്നു ..

(തുടരും) ©Minimol M സ്നേപൂര്വ്വം ❤️

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 13

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 14

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 15

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 16

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 17

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 18

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 19

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 20

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 21

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 22

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 23

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 24

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹