Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 14

Pinterest LinkedIn Tumblr
Spread the love

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***

ഫോൺ എറിഞ്ഞു പൊട്ടിച്ചിട്ടും ദേവിന്റെ കലി മാറിയിരുന്നില്ല..

അവൻ ക്ഷോഭത്തോടെ മുഷ്ടി ചുരുട്ടി മേശപ്പുറത്ത് ആഞ്ഞ് ഇടിച്ചു…

“ദേവ്.. കൂൾ ഡൗൺ…”

ഭദ്രൻ അവന് അരികിലേക്ക് പാഞ്ഞ് വന്നു…

“എനിക്ക് പറ്റില്ല ഭദ്ര… അതിനി ആരായാലും എന്തിന്റെ പേരിലായാലും ശരി.. എന്റെ പെണ്ണിന്റെയൊ മക്കളുടെയോ ദേഹത്ത് ഒരു പിടി മണ്ണ് വീണാൽ പോലും ഞാൻ സഹിക്കില്ല… ദേവൻ അസുരൻ ആകും…”

ദേവിന്റെ കണ്ണുകളിൽ കനലെരിഞ്ഞു…

“ദേവാ. ആരേലും കളിപ്പിക്കാൻ വിളിച്ചത് ആവും.. നീ സമാധാനിക്ക്‌…”

ഭദ്രൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്നു..

“ഇല്ല ഭദ്ര.. കളി കാര്യമായി തുടങ്ങി… എനിക്ക് അറിയണം ഒളിവിൽ ഇരുന്നു എനിക്ക് നേരെ അമ്പ് എയ്യുന്ന ആ എതിരാളി ആരാണെന്ന്… എന്റെ പാറുവിനും മക്കൾക്കും വേണ്ടി ഞാൻ എന്തും സഹിക്കും.. പക്ഷേ അവരെ ദ്രോഹിക്കുന്നവരെ നിഗ്രഹിക്കാൻ ചിലപ്പോ ഈ ദേവന് അസുരൻ ആകേണ്ടി വന്നെന്നും വരും…”

ദേവ് കിതച്ച് കൊണ്ട് പറഞ്ഞു..

*********

“ഏട്ടാ..എന്താ പറ്റിയത് പാറുവിനു… ഏട്ടൻ വിളിച്ചപ്പോൾ തന്നെ ഇറങ്ങിയത് ആണ് ഞാൻ.. വീട്ടിൽ ആരോടും പറഞ്ഞില്ല… മുത്തശ്ശനും മുത്തശ്ശിയും അമ്മയും ഒക്കെ പേടിക്കും..”

മുറിയിലേക്ക് വന്നു കയറി കൊണ്ട് അനി ചോദിച്ചു…

“കുഴപ്പമില്ല അനി… നീ ആദ്യം ഇവരെ വീട്ടിൽ ആക്ക്.. പാറുവിനു ഇന്ന് എന്തായാലും വരാൻ പറ്റുമെന്ന് തോന്നുന്നില്ല…”

അഭി പറഞ്ഞു..

“അയ്യോ ഏട്ടാ.. അപ്പോ വർഷയോ.. അവൾക്കും വീട്ടിൽ പോകാൻ ഉള്ളതാണ്… അവളെ ആരാ വീട്ടിൽ ആക്കുന്നത്…”

ദക്ഷ സങ്കടത്തോടെ പറഞ്ഞു.

“അനി നീയൊരു കാര്യം ചെയ്… ഇവളുടെ വണ്ടി പുറത്ത് ഉണ്ട്.. അതിൽ ഈ കുട്ടിയെ ഒന്ന് വീട്ടിൽ വിട്‌… ഞാൻ ഇവരെയും കൂട്ടി വീട്ടിലേക്ക് പോകാം.. ഇവിടെ ഇപ്പൊ എല്ലാരും ഉണ്ടല്ലോ ….”

അതും പറഞ്ഞു അവൻ ദക്ഷയുടെ വണ്ടിയുടെ കീ അനിയുടെ കയ്യിലേക്ക് വച്ച് കൊടുത്തു..

അനിയുടെ മനസ്സ് ഒന്ന് തുള്ളി ചാടി.. എങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല…

“ഞാൻ പോകണോ ഏട്ടാ… ഈ കുട്ടി ഒറ്റയ്ക്ക് പോവില്ലെ…”

അനി താൽപര്യമില്ലാത്ത പോലെ ചോദിച്ചു..

“അതേയ്.. അനിയെട്ടാ… ഒന്നിങ് വന്നേ…”

രുദ്ര അവനെ അരികിലേക്ക് വിളിച്ചു..

“എന്താ മോളെ….”

അനി കൊഞ്ചി കൊണ്ട് അവളുടെ അരികിലേക്ക് ചെന്നു..

“പൊന്ന് മോനെ കോഴി… മര്യാദയ്ക്ക് അവളെ വീട്ടിൽ വിടാൻ നോക്ക്.. ഇല്ലെങ്കിൽ അറിയാലോ..”

അവള് അവന്റെ ചെവിയിൽ പതിയെ പറഞ്ഞു..

“പൊന്ന് മോളെ നാറ്റിക്കല്ലെ… ഞാൻ കൊണ്ട് ചെന്നാക്കാം.. എന്തേ.. അത് പോരെ…”

അവൻ ദയനീയമായി പറഞ്ഞു…

“ബാഗ് എടുത്ത് എന്റെ പിന്നാലെ വാ..എന്തായിരുന്നു കുട്ടിയുടെ പേര്…”

അവൻ ചിന്തിക്കുന്നത് പോലെ ആംഗ്യം കാണിച്ചിട്ട് വർഷയെ നോക്കി..

“എനിക്ക് പേരില്ല.. എന്തേ…”

അതും പറഞ്ഞു വർഷ ബാഗ് എടുത്ത് തിരിഞ്ഞു നടന്നു..

“ശരി ഏട്ടാ.. ഞാൻ ആ പോയതിനെ വീട്ടിൽ ആകിയിട്ട് വരാം..”

അതും പറഞ്ഞു അനി അവൾക്ക് പിന്നാലെ ഓടി..

“എടീ പതുക്കെ നടക്കെടി… നീ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നോ…”

അനി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു..

അതോടെ വർഷ നടത്തത്തിന് സ്പീഡ് കൂട്ടി…

പാർക്കിംഗ് ഏരിയയിൽ ദക്ഷയുടെ സ്‌കൂട്ടിക്ക്‌ അരികിൽ ആയി അവള് നിന്നു..

“എന്തേ.. തമ്പുരാട്ടി പോകുന്നില്ലേ… ഭയങ്കര ഓട്ടം ആയിരുന്നല്ലോ…”

അനി പുച്ഛത്തോടെ പറഞ്ഞു..

“കീ ഇല്ലാതെ വണ്ടി ഓടിക്കാൻ എനിക്ക് അറിയില്ല തമ്പുരാൻ…”

അവളും അതെ പുച്ഛത്തോടെ പറഞ്ഞു.

“ചെറിയ വടി കൊടുത്തു വലിയ വടി കൊണ്ടുള്ള അടി വാങ്ങിച്ചു…”

അനി പിറുപിറുത്തു കൊണ്ട് വണ്ടി എടുത്ത് അവളെ നോക്കി…

“തമ്പുരാട്ടി കയറുന്നില്ലേ ആവോ…
അനി ദേഷ്യത്തോടെ ചോദിച്ചു..

വർഷ വേഗം അവന്റെ പിറകിൽ ആയി ഒരു സൈഡിലേക്ക് ചെരിഞ്ഞു ഇരുന്നു…

“നീ എന്താ ഇങ്ങനെ ഇരിക്കുന്നത്… ഇങ്ങനെ ആണോ നീ ദക്ഷയുടെ പിറകിൽ ഇരിക്കാറ് .”

അനി അവളെ മിററിൽ കൂടി ദേഷ്യത്തോടെ നോക്കി…

“അല്ല.. ടൂ സൈഡിൽ…”

അവള് ഇരിക്കാൻ കഷ്ടപ്പെട്ടു കൊണ്ട് പറഞ്ഞു…

“എന്നാല് പിന്നെ മര്യാദയ്ക്ക് അങ്ങനെ ഇരിക്കാൻ നോക്ക്.. വഴിയിൽ എവിടെയെങ്കിലും വീണു പോയാൽ ഞാൻ തന്നെ നിന്നെ വലിച്ച് കേറ്റി ആശുപത്രിയിൽ കൊണ്ട് വരണം.. മര്യാദയ്ക്ക് ടൂ സൈഡ് ഇരിക്കെടീ..”

അവൻ അലറി…

വർഷ പേടിയോടെ രണ്ട് സൈഡിൽ ആയി കാല് വച്ച് ഇരുന്നു…

“മുറുകെ പിടിച്ച് ഇരുന്നോ..”

അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് പറഞ്ഞു…

വർഷ അവനിൽ നിന്നും മാക്സിമം അകന്നു ആണ് ഇരുന്നത്..

എന്നാലും അനി സ്പീഡ് കൂട്ടിയപ്പോൾ അവള് അറിയാതെ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു…

മിററിൽ കൂടി അവളുടെ ഭാവമാറ്റം കണ്ട് അനി പുഞ്ചിരിച്ചു…

“നീ വല്ലതും കഴിച്ചോ ഉച്ചയ്ക്ക്…”

കുറച്ച് ദൂരം എത്തിയപ്പോൾ അനി അവളോട് ചോദിച്ചു..

അവള് മറുപടി ഒന്നും പറഞ്ഞില്ല..

അനി ദേഷ്യത്തോടെ വണ്ടി നിർത്തി…

“എ… എന്തിനാ വണ്ടി നിർത്തിയത്…”

വർഷ ഞെട്ടലോടെ അവനെ നോക്കി…..

“എടീ മരമാക്രി… നീ ഉച്ചയ്ക്ക് വല്ലതും കഴിച്ചോ എന്ന്….”

അവൻ ചോദിച്ചു..

“മരമാക്രി തന്റെ കെട്ടിയവള്…”

വർഷ അവനെ നോക്കി ചിറി കോട്ടി കാണിച്ചു…

“ആഹ്. അവളെ തന്നെയാണ് വിളിച്ചത്…”

അനി പിറുപിറുത്തു…

“എന്താ…”

വർഷ വീണ്ടും ചോദിച്ചു..

“ഒന്നുമില്ല എന്റെ ഈശ്വരാ.. ഞാനൊന്നും ചോദിച്ചില്ല.. ഇതിനോട് ഒക്കെ ചോദിക്കാൻ പോയ എന്നെ തല്ലണം…”

അവൻ പിറുപിറുത്തു കൊണ്ടു വണ്ടി മുന്നോട്ട് എടുത്തു…

********

വീട്ടിലേക്ക് ഉള്ള യാത്രയിൽ എല്ലാവരും നിശബ്ദരായിരുന്നു…

കണ്ണാടിയിൽ കൂടി തന്റെ നേർക്ക് പാളി വീഴുന്ന അഭിയുടെ നോട്ടങ്ങളെ അപ്പു മനഃപൂർവം അവഗണിച്ചു….

“ഏട്ടാ.. മുന്നോട്ട് നോക്കി വണ്ടി ഓടിക്കാൻ നോക്ക്… ഇല്ലെങ്കിൽ നമ്മൾ എല്ലാരും വീണ്ടും ഇപ്പൊ വന്നിടതേക്ക് തന്നെ പോകേണ്ടി വരും…”

രുദ്ര കള്ളച്ചിരിയോടെ പറഞ്ഞു..

“എടീ.. എടീ… എന്നെ ആക്കല്ലെ… എന്റെ ഡ്രൈവിംഗ് നിനക്ക് അറിയാലോ.. അപ്പോ മിണ്ടരുത്. ”

അഭി പുരികം ഉയർത്തി കൊണ്ട് അവളെ നോക്കി..

“ആഹ്.. എനിക്ക് അറിയാം..എന്നാലും അറിയാൻ വയ്യാത്ത ചില ആൾക്കാരും ഉണ്ടല്ലോ…”

അവള് അതേ നാണയത്തിൽ തിരിച്ചടിച്ചു..

എല്ലാം കേൾക്കുന്നുണ്ട് എങ്കിലും അപ്പു ഒന്നും സംസാരിച്ചില്ല…

അതെ സമയം ഗംഗയും ദക്ഷയും ചിന്തയിൽ ആയിരുന്നു…

“അല്ല നിങ്ങള് രണ്ടും എന്ത് ആലോചിച്ച് കൂട്ടുവാണ്…”

അഭി ചോദിച്ചു… ഗംഗ അഭിക്ക്‌ ഒപ്പം മുന്നിൽ ആയിരുന്നു..

“ഒന്നുമില്ല അഭിയെട്ടാ… ഇന്നത്തെ സംഭവം.. എന്തോ ഒരു വല്ലായ്മ..”

ഗംഗ ആലോചനയിൽ മുഴുകി കൊണ്ട് പറഞ്ഞു..

“ഏയ്.. എന്തായാലും നടന്നത് നടന്നു.. അവൾക്കും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിച്ചില്ലല്ലോ… അത് മതി…”

അഭി നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു…

അപ്പുവിന്റെ മിഴികോണിലെ നീർത്തുള്ളി അവൻ കാണുന്നുണ്ടായിരുന്നു….

” ഇവൾക്ക് സ്വന്തമായി ഡാം വല്ലതും ഉണ്ടോ.. എപ്പോഴും കണ്ണീരു തുറന്ന് വിടാൻ..”

അഭി ദേഷ്യത്തോടെ പറഞ്ഞു..

“ഞാൻ കരഞ്ഞൊന്നും ഇല്ല.. കണ്ണിൽ എന്തോ കരട് പോയതാണ്..”

അപ്പു ദേഷ്യത്തോടെ പറഞ്ഞു…

“മ്മം…ഇക്കണക്കിനു കുറേ കരട് പോകും… കാണാം..”

അഭി പിറുപിറുത്തു…

“എന്തേലും പറയാൻ ഉണ്ടെങ്കിലു ഉച്ചത്തിൽ പറയണം..”

അപ്പു പറഞ്ഞു…

“പറയാൻ മനസ്സില്ലെടി ഉണ്ടകണ്ണി…”

അഭി ഉച്ചത്തിൽ പറഞ്ഞു..

“ഈശ്വര..ഞാൻ കരുതിയത് ഏറ്റവും വലിയ വഴക്കാളി ഞാൻ ആണെന്ന് ആണ്.. ഇവരിപ്പോ എന്നെ കടത്തി വെട്ടുമല്ലോ..”

രുദ്ര അമ്പരപ്പോടെ പറഞ്ഞു…

“എങ്കിലേ നിന്റെ ചേച്ചിയോട് മിണ്ടാതെ ഇരിക്കാൻ പറയ്.. എന്റെ ശ്രദ്ധ മാറി പോകുന്നു…”

അഭി കളിയാക്കി കൊണ്ട് പറഞ്ഞു..

“പിന്നെ… ശ്രദ്ധ മാറി പോകാൻ ഇയാള് വിമാനം അല്ലെ ഓടിക്കുന്നത്.. ”

അപ്പു പറഞ്ഞു..

“അയ്യോ മതി മതി… ഞാൻ ഇല്ല ….”

രുദ്ര തമാശയായി പറഞ്ഞു ചിരിച്ചു..

“ദേ പെണ്ണേ.. അതികം ചിരിക്കണ്ട.. സ്‌റ്റിച്ച് ഉള്ളതാണ്..അത് പൊട്ടും..”

ദക്ഷ അവളെ ശാസിച്ചു കൊണ്ട് പറഞ്ഞു..

പിന്നെ ആരും ഒന്നും പറയാൻ പോയില്ല…
*******

ടൗണിൽ എത്തിയപ്പോൾ വർഷ അനിയുടെ തോളിൽ തട്ടി…

“അതേയ്.. വണ്ടി ഇവിടെ നിർത്തണം..”

അവള് പതിയെ പറഞ്ഞു..

“എന്താ… തമ്പുട്ടിരാട്ടിയുടെ വീട് ഇവിടെ ആണോ…”

അവൻ വണ്ടി നിർത്തി കൊണ്ട് ചോദിച്ചു..

“അല്ല.. എനിക്ക് ഇവിടെ ഇറങ്ങിയാൽ മതി..”
അവള് മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു..

“അതെന്താണെന്ന് … നിനക്ക് ഇവിടെ ആരെയെങ്കിലും കാണാൻ ഉണ്ടോ..”

അവൻ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു..

“ഇല്ല…”

അവള് ബാഗ് എടുത്ത് ഇറങ്ങി കൊണ്ട് പറഞ്ഞു..

“പിന്നെന്താ..ഇവിടെ എന്തിനാ ഇറങ്ങുന്നത്..”

അവൻ ദേഷ്യത്തോടെ ചോദിച്ചു..

“അത്.. അത് പിന്നെ.. എനിക്ക്..”

അവന്റെ ദേഷ്യത്തിന് മുന്നിൽ അവള് വിക്കി..

“പറയെടി…ആരെ കാണാൻ ആണ്.. ”

അവന്റെ ശബ്ദം ഉയർന്നു..

വഴിയെ പോകുന്നവര് അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു..

“എനിക്ക്… എനിക്ക് വിശക്കുന്നു…”

അവള് തല കുനിച്ച് കൊണ്ട് പറഞ്ഞു..

“എന്താ…”

അനി അമ്പരപ്പോടെ അവളെ നോക്കി..

“എനിക്ക് വിശക്കുന്നു എന്ന്…”

അവള് മുഖം വീർപ്പിച്ചു..

“നിനക്ക് ചെവിക്ക് വല്ല അസുഖവും ഉണ്ടോ.. ഇതല്ലേ ഞാൻ നേരത്തെ ചോദിച്ചത്…അപ്പോ തമ്പുരാട്ടി കേട്ടില്ലേ…”

അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…

“ദേ മനുഷ്യ… നിങ്ങള് ആരാ… ബെസ്റ്റ് ആക്ടർ അവാർഡ് വാങ്ങുമല്ലോ നിങ്ങള്…”

അവള് ദേഷ്യത്തോടെ പറഞ്ഞു..

“നീയും മോശമല്ലല്ലോ…ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലുമിലല്ലോ നിനക്ക്…”

അവനും തിരിച്ചടിച്ചു..

“അല്ല ..ഞാൻ എല്ലാരോടും പറഞ്ഞു നടക്കാം ഫ്രണ്ടിന്റെ ഏട്ടൻ എന്റെ പിന്നാലെ നടക്കുക ആണെന്ന്..”

വർഷ അവന്റെ കയ്യിൽ കുത്തി കൊണ്ട് പറഞ്ഞു..

“എടീ മഹാപാപി… നീ എന്റെ കൈ കളഞ്ഞു…”

അവൻ കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു..

“ആഹ്.. അങ്ങനെ തന്നെ വേണം… ഈശ്വര ഇങ്ങനെ ഒരു കോഴിയെ ആണല്ലോ നീ എന്റെ തലയിലേക്ക് വച്ച് തന്നത്..”

അവള് മുകളിലേക്ക് നോക്കി കൊണ്ട് പിറുപിറുത്തു…

“കോഴി നിന്റെ തന്ത…. ഭാസ്കരൻ നായർ…”

അവൻ പിറുപിറുത്തു…

“ദേ എന്റെ അച്ഛനെ പറഞ്ഞാലു ഉണ്ടല്ലോ…”

അവളു അവനെ തുറിച്ചു നോക്കി…

“ദേ പെണ്ണേ.. സമയം കളയാതെ വന്നേ.. വല്ലപ്പോഴും കിട്ടുന്ന അവസരം ആണ്.. നമുക്ക് ആദ്യം പോയി നന്നായി ഒന്ന് ഫുഡ് അടിക്കാം.. നിന്നെ വീട്ടിൽ ആക്കിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ…”

അവൻ തിരക്ക് കൂട്ടി..

അവള് വേഗം അവന്റെ പിന്നിൽ കയറി..

“വീട്ടിൽ കേറുന്നില്ലെ അപ്പോ…നല്ല ചായ ഉണ്ടാക്കി തരാം….”

അവള് കുസൃതിയോടെ ചോദിച്ചു..

“അത് നിന്റെ അപ്പൻ ഭാസ്കരൻ നായർക്ക് കൊണ്ട് കൊടുക്കെടി …”

അവൻ പിറുപിറുത്തു കൊണ്ടു വണ്ടി മുന്നോട്ട് എടുത്തു…

(തുടരും) ©Minimol M

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 13

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

Comments are closed.