Saturday, October 5, 2024
Novel

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

***

“ഗുഡ് മോണിംഗ് എവരിവൺ…”

ശബ്ദം കേട്ടാണ് ദക്ഷ തല ഉയർത്തി നോക്കിയത്‌.

“ഹരി സർ…”

അവള് പിറുപിറുത്തു..

ഹരിയുടെ നോട്ടം ദക്ഷയ്ക്കു അരികില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്ക് നീണ്ടു…

അവന്റെ മുഖത്ത് ദേഷ്യം പ്രകടമായി…

ഹരിയുടെ നോട്ടം കണ്ടതും വര്‍ഷയ്ക്കു കാര്യം മനസ്സിലായി.. അവള് പതിയെ ദക്ഷയെ തൊട്ടു വിളിച്ചു കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു…

ദക്ഷ നിസ്സഹായതയോടെ ഹരിയെ നോക്കി…

ഹരി കൈയ്യിൽ ഇരുന്ന ബുക്ക് ദേഷ്യത്തോടെ ഉച്ചത്തില്‍ ടേബിളില്‍ വച്ചു…

പിന്നെ സ്വയം നിയന്ത്രിച്ച് കൊണ്ട് ക്ലാസ് എടുത്ത് തുടങ്ങി..

എങ്കിലും ഇടയ്ക്കു ഇടയ്ക്കു അവന്റെ നോട്ടം ഒഴിഞ്ഞ സീറ്റിലേക്ക് നീണ്ടു…

“ഇത്രയും പെണ്‍ പിള്ളാര് ഇവിടെ ഇങ്ങേരുടെ വായിൽ കേറി നിന്ന് നോക്കുമ്പോ ഇയാള് ഇതെന്താ ഈ ഒഴിഞ്ഞ സീറ്റിലേക്ക് നോക്കി ഇരിക്കുന്നത്…”

നോട്ട്സ് എഴുതി എടുക്കുന്നതിന് ഇടയില്‍ വര്‍ഷ ദക്ഷയെ തോണ്ടി വിളിച്ചു കൊണ്ട് പിറുപിറുത്തു..

“സ്…”

ദക്ഷ വിരൽ ചുണ്ടിന്റെ മേലെ വച്ച് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു…

” ഇനി ഇങ്ങേർക്ക് കോങ്കണ്ണ് എങ്ങാനും ഉണ്ടോ… പണ്ടാരം.. ആ മുഖത്തെ കണ്ണട നീക്കി നോക്കിയാൽ അറിയാമായിരുന്നു…”

വര്‍ഷ നിരാശയോടെ പറഞ്ഞു..

എന്താ എന്ന് ഉള്ള ഭാവത്തില്‍ ദക്ഷ അവളെ നോക്കി..

ഹരി ബോർഡിൽ എന്തോ എഴുതുന്ന തിരക്കില്‍ ആണ്…

” അല്ല കോങ്കണ്ണ് ആണെങ്കിൽ അയാള്‍ നോക്കുന്നതു ചിലപ്പോ നിന്നെ ആവും.. എത്ര നോക്കിയാലും എന്റെ അടുത്തേക്ക് നോട്ടം എത്തില്ല…നിന്റെ യോഗം… സർ നിന്നെ ആവും നോക്കുന്നതു… ”

വര്‍ഷ സങ്കടം ഭാവിച്ചു കൊണ്ട് പറഞ്ഞു…

ദക്ഷയ്ക്കു ദേഷ്യം വന്നു.. അവള് വര്‍ഷയുടെ കൈയ്യിൽ ഒരു നുള്ള് കൊടുത്തു…

” അയ്യോ… ”

വര്‍ഷ ഉറക്കെ നിലവിളിച്ചു..

” വര്‍ഷ… വാട്ട് ഹാപ്പന്‍റ്..യൂ സ്റ്റാന്‍ഡ് അപ്… ”

ഹരി ദേഷ്യത്തോടെ അവള്‍ക്ക് നേരെ തിരിഞ്ഞു നിന്നു…

അവന്റെ ദേഷ്യം കണ്ടപ്പോൾ വര്‍ഷ നന്നായി പേടിച്ചു.. അവള് ചാടി എഴുന്നേറ്റു…

“സ.. സർ… അത്…”

അവള് പേടിയോടെ അവനെ നോക്കി…

“പഠിക്കാൻ വന്നാൽ പഠിക്കണം… ദക്ഷ.. യു ആൾസോ സ്റ്റാന്‍ഡ് അപ്.. ”

കുനിഞ്ഞു ഇരിക്കുകയായിരുന്ന ദക്ഷ ഞെട്ടി അവനെ നോക്കി.. അവളും പതിയെ എണീറ്റു നിന്നു..

രണ്ട് പേരും പേടി കൊണ്ട് തല താഴ്‌ത്തി നിന്നു..

“പഠിക്കാൻ വന്നാല്‍ പഠിക്കണം.. അല്ലാതെ മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കുക അല്ല വേണ്ടത്… ഒന്നിലോ രണ്ടിലോ പഠിക്കുന്ന കുഞ്ഞ് കുട്ടി അല്ലല്ലോ… പി ജി സ്റ്റുഡന്റ്സ് ആണ്..”

ഹരി ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ടേബിളിൽ ഇടിച്ചു…

“സർ.. അത് പിന്നെ…”

വര്‍ഷ വിക്കി വിക്കി എന്തോ പറയാന്‍ ശ്രമിച്ചു…

” അതെങ്ങനെയാ… അമ്മാതിരി കൂട്ട് കെട്ട് അല്ലെ.. പഠിക്കാൻ വന്നാല്‍ പഠിക്കണം.. അല്ല ഇനി കൂട്ടുകാരിയെ പോലെ ക്ലാസിന് വെളിയില്‍ കറങ്ങി നടക്കാൻ ആണെങ്കില്‍ അങ്ങനെ… പക്ഷേ ദയവു ചെയ്ത് മറ്റുള്ളവരുടെ സമയം കളയരുത്…

പഠിക്കാൻ ഉദ്ദേശം ഇല്ലെങ്കിൽ പിന്നെന്തിനാ പി ജി എന്നും പറഞ്ഞു വന്നത്.. ഇതെന്താ കുട്ടി കളിയാണോ…

സ്വന്തം കോളേജ് ആണെന്ന് കരുതി എന്ത് തോന്ന്യാസാവും ആകാം എന്നാണോ..

ക്ലാസിൽ ഇരിക്കാതെ എക്സാം എഴുതി പാസ് ആകാൻ കഴിവ് ഉള്ളവര്‍ ഇങ്ങോട്ട് വന്നു ബുദ്ധിമുട്ടണ്ട… മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്.. ”

അതും പറഞ്ഞു ഹരി ദേഷ്യത്തോടെ ഇറങ്ങി പോയി…

” എന്താ ഇപ്പൊ നടന്നത്… ആരാ ഇവിടെ പടക്കം പൊട്ടിച്ചത്… ഇന്നെന്താ വിഷു ആണോ… ”

വര്‍ഷ അന്തംവിട്ടു കൊണ്ട് ദക്ഷയെ നോക്കി…

അവളും ആകെ അന്തംവിട്ടു നില്‍പ്പ് ആണ്…

” ഇങ്ങേരുടെ ശരീരത്തിൽ വല്ല പ്രേത ബാധയും ഉണ്ടോ… ഞാൻ ഒരു ശബ്ദം ഉണ്ടാക്കിയതിനു എന്തിനാ ഇത്രയും ബഹളം ഉണ്ടാക്കിയത്…

അതിനു ആണോ രുദ്രയെ പോലും ഇയാള് വഴക്ക് പറഞ്ഞത്… മാടമ്പള്ളിയിലെ മാനസികാരോഗി… അത് ഈ ഹരിനാരായണന്‍ തന്നെയാണ് മോളേ…”

സീറ്റിലേക്ക് ഇരുന്നു കൈ താടിക്ക് വച്ച് കൊണ്ട് വര്‍ഷ പറഞ്ഞു..

ദക്ഷയും ഒന്നും മനസ്സിലാകാതെ സീറ്റിലേക്ക് ഇരുന്നു..

**********
” ഏയ്.. രുദ്ര.. താന്‍ എന്താടോ ഇവിടെ ഇരിക്കുന്നത്… വയ്യേ..”

ടേബിളിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു രുദ്ര…

ശബ്ദം കേട്ടാണ് അവള് ഞെട്ടി ഉണര്‍ന്നത്… നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട്‌ അവള് വെപ്രാളത്തോടെ തല ഉയർത്തി നോക്കി…

“കിരൺ… കിരൺ സർ…”

അവള് ഞെട്ടി എഴുന്നേറ്റു..

ക്ലാസ്സിലേക്ക് പോകാൻ വയ്യാത്തത് കൊണ്ട് ലൈബ്രറിയില്‍ വന്നിരുന്നത് ആയിരുന്നു അവള്…

മുന്നില്‍ പെട്ടെന്ന് കിരണിനെ കണ്ടപ്പോൾ അവളൊന്നു ഞെട്ടി…

” എന്ത് പറ്റിയെടോ.. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു.. പനി വല്ലതും ഉണ്ടോ..”

കിരൺ ആവലാതിയോടെ അവളുടെ നെറ്റിയിലേക്ക് കൈകൾ ചേര്‍ത്തു വെക്കാൻ പോയി..

പെട്ടെന്ന് ഉള്ള ഉൽപ്രേരണയാൽ അവള് തല പിറകിലേക്ക് വലിച്ചു…

കിരണിന്റെ പിറകില്‍ ആയി ഹരിയുടെ തീ പാറുന്ന കണ്ണുകൾ അവള് കണ്ടു…

അവളുടെ കണ്ണില്‍ നീർ മണികള്‍ നിറഞ്ഞു…

” കിരണിന് ഈ അവർ ക്ലാസ് ഇല്ലേ…”

ഹരി ശബ്ദം താഴ്ത്തി കൊണ്ട് പരുക്കന്‍ സ്വരത്തില്‍ ചോദിച്ചു…

എത്ര പതിയെ പറഞ്ഞിട്ടും ഹരിയുടെ സ്വരത്തില്‍ ദേഷ്യം നിറഞ്ഞിരുന്നു…

അവന്റെ ശബ്ദം കേട്ടതും ചുറ്റും ഉള്ള കുട്ടികൾ തല ഉയർത്തി നോക്കി…

“ആഹ് ഹരി… ഈ അവർ ഞാൻ ഫ്രീ ആണ്.. അതാണ് ഇവിടെ വന്ന് ഇരിക്കാം എന്ന് വച്ചത്…ഇവിടെ ആവുമ്പോ ബഹളം ഒന്നും ഇല്ലല്ലോ.. അപ്പോഴാണ് രുദ്രയെ കണ്ടത്… ”

ചുറ്റും നോക്കി കൊണ്ട് ശബ്ദം താഴ്ത്തിയാണ് കിരൺ മറുപടി പറഞ്ഞത്..

“അല്ലെടോ… ഇപ്പൊ ഹരിയുടെ ക്ലാസ്സ് അല്ലെ തനിക്ക്.. പിന്നെന്താ ഇവിടെ വന്നു ഇരിക്കുന്നത്.. ശരിക്കും വയ്യേ തനിക്ക്.. ”

കിരണ്‍ വെപ്രാളത്തോടെ ചോദിച്ചു…

” ഒന്ന്… ഒന്നുമില്ല സാര്‍.. ഒരു തല വേദന… അത്രയെ ഉള്ളു… ഞാ.. ഞാൻ ക്ലാസ്സിലേക്ക് പോട്ടെ..”

രുദ്ര ബാഗും കൈയ്യിൽ എടുത്തു പുറത്തേക്ക് നടന്നു…

തിരിഞ്ഞ് നോക്കരുത് എന്ന് ഉറപ്പിച്ച് ആണ് അവള് നടന്നത്…

ഹരി അവള് പോകുന്നത് നോക്കി നിന്നു..

” എന്തോ കാര്യമായ പ്രശ്നം ഉണ്ട്. അല്ലെങ്കിൽ അവള് ഇങ്ങനെ സൈലന്റ് ആയി മറുപടി തരില്ല.. ശരിക്കും കാന്താരി ആണ്.. ”

കിരണ്‍ ചിരിയോടെ പറഞ്ഞു…

“കിരണിന് അവളെ മുന്നേ അറിയുമോ…”

ഹരി അതിശയത്തോടെ അവനെ തിരിഞ്ഞു നോക്കി..

“പിന്നല്ലാതെ… മംഗലത്ത് വീട്ടിലെ കുട്ടി അല്ലെ.. പക്ഷേ എനിക്ക് അങ്ങനെ അല്ല ട്ടോ പരിചയം… ”

കിരണ്‍ കവിളിൽ തഴുകി കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു…

ഹരി അവനെ സംശയത്തോടെ നോക്കി…

“താൻ ഇങ്ങനെ നോക്കണ്ട… ഞാനും അവളും തമ്മില്‍ ഒന്ന് മുട്ടിയത് ആണ് ഒരിക്കല്‍..കൃത്യമായി പറഞ്ഞാൽ ഒരു 9 മാസം മുന്നേ.. എന്റെയൊരു കസിൻ സൂരജ് ഒരിക്കല്‍ അവളുടെ ട്വിൻ സിസ്റ്റര്‍ ഇല്ലേ ദക്ഷ.. ആ കുട്ടിയെ കേറി പ്രപ്രോസ് ചെയ്തു…

അന്ന് ഇവള് വന്നു കുറേ പ്രശ്നം ഉണ്ടാക്കി…

അവസാനം ഞാൻ ഇടപെട്ടു… അന്ന് അവള് എന്റെ കവിളിൽ ഒരു അടിയും തന്നു..”

അവന്‍ ചിരിയോടെ പറഞ്ഞു…

” എനി..എനിക്ക് അറിയില്ലായിരുന്നു… ”

ഹരി കനത്ത സ്വരത്തില്‍ പറഞ്ഞു…

” ആഹ്.. അന്ന് അവളുടെ അമ്മയും അച്ഛനും ഇടപെട്ട് ഒരു മാപ്പു പറയിച്ച് വിട്ടു.. അതിൽ പിന്നെ ഞങ്ങള്‍ രണ്ടാളും പരസ്പരം ശത്രുക്കൾ ആയാണ് കണ്ടത്.. പക്ഷേ… പണ്ട്‌ ആരോ പറഞ്ഞത് പോലെ വെറുപ്പിന്റെ അവസാനം ഒരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങി…

പിന്നെയാണ് ഞാന്‍ ഇവിടേക്ക് പഠിപ്പിക്കാന്‍ വന്നത്…

ഞാൻ ജയന്ത് അങ്കിളിനോട് സൂചിപ്പിച്ചിരുന്നു ഈ കാര്യം…… ഇനി എന്തായാലും വീട്ടുകാര് വഴി ആലോചിക്കണം.. ബാക്കിയൊക്കെ അവര് തീരുമാനിക്കട്ടെ….ഞാൻ സ്റ്റാഫ് റൂമിലേക്ക് പോകുകയാണ്… അടുത്ത അവർ ക്ലാസ്സ് ഉണ്ട്… ”

കിരണ്‍ പറഞ്ഞ്‌ കൊണ്ട് പുറത്തേക്ക് നടന്നു…

ഹരിയുടെ കണ്‍കോണിൽ ഒരു നീർത്തിളക്കം വന്നു…

***********

വഴിയിൽ ഇടയ്ക്കു കാർ നിർത്തി ദേവ് തന്നെയാണ് ഫുഡ് വാങ്ങി കൊണ്ട് വന്നത്…

വീൽചെയർ ഇല്ലാത്തത് കൊണ്ട് അപ്പുവിന് പുറത്തേക്ക് ഇറങ്ങാൻ ബുദ്ധിമുട്ട്‌ ആയിരുന്നു..

അത് കൊണ്ട് കാറിൽ ഇരുന്നു തന്നെയാണ് അവര് കഴിച്ചത്..

അപ്പു അഭിയെ ശ്രദ്ധിക്കാന്‍ പോയില്ല..

തന്റെ നേരെ നീളുന്ന കണ്ണുകളെ അവള് മനഃപൂര്‍വ്വം അവഗണിച്ചു..

കാർ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു..

അഭിയുടെ കൈക്ക് വേദന ഉണ്ടായിരുന്നത് കൊണ്ട്‌ ദേവ് തന്നെയാണ് ഡ്രൈവ് ചെയ്തത്‌…

പാറുവിന്റെയും അപ്പുവിന്റെയും ആരോഗ്യ നില കണക്കില്‍ എടുത്തു അവന്‍ പതിയെ ആണ് വണ്ടി ഓടിച്ചത്..

വൈകിട്ട് ആയപ്പോഴേക്കും പാറുവും അപ്പുവും ക്ഷീണം കാരണം ഉറക്കം പിടിച്ചു…

അഭി ഉറങ്ങിയില്ല… അവന്‍ ദേവിനോട് സംസാരിച്ചു ഇരുന്നു…

**********

“ദക്ഷേ… വേഗം വാ.. ഇന്ന് അവരൊക്കെ എത്തുന്ന ദിവസം അല്ലെ… ഞാൻ പാര്‍ക്കിങ്ങിൽ കാണും…”

ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയതും രുദ്ര പറഞ്ഞു…

“പൊന്നു മോള് അല്ലെ.. ഞാനിന്നു വര്‍ഷയുടെ കൂടെ വന്നോളാം… പ്ലീസ്.. എനിക്ക് ഭദ്രേട്ടന് ഒരു ഷർട്ടു വാങ്ങണം.. പ്ലീസ്.. നല്ല മോള് അല്ലെ.. ഞാൻ വൈകാതെ എത്താം.. ”

അവള് രുദ്രയുടെ താടിയില്‍ പിടിച്ചു കൊഞ്ചിച്ച് കൊണ്ട് പറഞ്ഞു…

“മം.. ശരി.. ലേറ്റ് ആവണ്ട..”

രുദ്ര അതും പറഞ്ഞു സ്കൂട്ടി മുന്നോട്ട് എടുത്തു..

അവള്‍ക്കു പിന്നാലെ മറ്റൊരു ബൈക്കും സ്റ്റാര്‍ട്ട് ആയി…

രുദ്രയ്ക്ക് എന്തോ ഒറ്റയ്ക്കു വീട്ടിലേക്ക് പോകാൻ തോന്നിയില്ല…

അവള് വണ്ടി ബീച്ചിലേക്ക് വിട്ടു..

കടൽ തീരത്ത് പൂഴി മണലില്‍ ഇരുന്നു കൊണ്ട് അവള് കടലിലേക്ക് നോക്കി..

കടലില്‍ കളിക്കുന്ന കൊച്ചു കുട്ടികളെ അവള് കൗതുകത്തോടെ നോക്കി… പ്രണയ പൂര്‍വ്വം പരസ്പരം നോക്കി ഇരിക്കുന്ന ജോഡികളെ അവള് അസൂയ പൂര്‍വ്വം നോക്കി…

എന്തോ ഓര്‍മയില്‍ അവളുടെ മിഴികള്‍ നിറഞ്ഞു…

ആ പൂഴി മണലില്‍ അവള് എഴുതി…

“നീ നടന്ന വഴികളിലൂടെ…”

അവള് പിറുപിറുത്തു…

തിരമാല വന്നു അത് മായ്ച്ചു കൊണ്ട് ഇരുന്നു..

അകലെ നിന്ന രണ്ടു മിഴികളും നനഞ്ഞു…

*********

ഭദ്രന്റെ കാർ ആണ് മംഗലത്ത് ആദ്യം എത്തിയത്..

കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഓരോരുത്തര്‍ ആയി പുറത്തേക്ക് വന്നു…

കാറിൽ നിന്നും ഭദ്രനും ഗോപിയും ഗൗരിയും ഇറങ്ങി…

എല്ലാവരുടെയും നോട്ടം അവര്‍ക്കു പിന്നിലേക്ക് ഗേറ്റിലേക്ക് നീണ്ടു…

“മുത്തശ്ശി.. അവര് എത്തിക്കോളും.. കാർ പതിയെ ആണ് ഡ്രൈവ് ചെയ്യുനത്.. അത് കൊണ്ടാണ്…”

ഭദ്രൻ ഉമ്മറത്തെക്ക് കയറി കൊണ്ട്‌ പറഞ്ഞു…

ദക്ഷയുടെ നോട്ടം അവനിലേക്ക് വീണു.. അവന്‍ ആകട്ടെ അത് ശ്രദ്ധിച്ചില്ല..

അവള് പരിഭവത്തോടെ അവനെ നോക്കി..

അവന്‍ എല്ലാവരോടും വിശേഷം പറയുന്ന തിരക്കില്‍ ആയിരുന്നു…

ദക്ഷ പതിയെ നിറഞ്ഞ കണ്ണുകൾ മറച്ചു പിടിച്ചു കൊണ്ട്‌ അകത്തേക്ക് നടന്നു..

ഭദ്രന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു…

“നീ എന്താടീ ചിന്തിച്ചു ഇരിക്കുന്നത്…”

രുദ്രയുടെ തലയില്‍ തട്ടി കൊണ്ട് അവന്‍ ചോദിച്ചു..

“എഹ്.. എന്താ.. എന്താ..”

അവള് ഞെട്ടി കൊണ്ട് അവനെ നോക്കി…

“എന്ത് ഓര്‍ത്തു ഇരിക്കുകയാണ് എന്ന്..”

അവന്‍ വീണ്ടും ചോദിച്ചു…

“എഹ്.. ഒന്നുമില്ല.. ഞാൻ വെറുതെ…”

അവള് ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അകത്തേക്ക് നടന്നു…

“എന്റെ കുട്ടിക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്.. അല്ലാതെ ഇങ്ങനെ വരില്ല..”

ദേവകിയമ്മ സങ്കടത്തോടെ പറഞ്ഞു..

“വരട്ടെ.. നമുക്ക് നോക്കാം മുത്തശ്ശി.. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം മുത്തശ്ശാ.. ആകെ മുഷിഞ്ഞു ഇരിക്കുകയാണ്..”

അവന്‍ അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു…

മുറിയിലേക്ക് കാലെടുത്തു വച്ചതും അവനെ ലക്ഷ്യമാക്കി ഒരു തലയിണ പറന്നു വന്നു…

അവന്‍ അത് കൈയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.. അടുത്ത തലയിണയും പാറി വന്നു…

മുറിയില്‍ ദേഷ്യത്തോടെ നിക്കുന്ന ദക്ഷയെ കണ്ടു അവന് ചിരി വന്നു…

“നിനക്കെന്താ പെണ്ണേ.. വട്ടായോ..”

അവന്‍ ചിരി അടക്കി പിടിച്ചു കൊണ്ട് ഗൗരവത്തോടെ ചോദിച്ചു…

ദക്ഷയുടെ മിഴികള്‍ നിറഞ്ഞു…

അവള് അവനെ മറി കടന്നു പുറത്തേക്ക്‌ പോകാൻ തുനിഞ്ഞു…

പെട്ടെന്ന് ആണ് ഭദ്രന്റെ കൈകൾ അവളെ പൊതിഞ്ഞത്…

“വിട്.. എന്നെ വിട്…”

അവള് കുതറിക്കൊണ്ട് പറഞ്ഞു..

” ആഹ്.. അടങ്ങി നിക്ക് പെണ്ണേ… പിടയ്ക്കല്ലേ… ഞാനൊന്നു കാണട്ടേ നിന്റെ ദേഷ്യം…”

അവളെ തനിക്കു അഭിമുഖമായി നിർത്തി കൊണ്ട് അവന്‍ പറഞ്ഞു…

അവളുടെ മിഴികള്‍ നിറഞ്ഞു ഒഴുകി..

“ശെടാ.. എന്റെ പെണ്ണ് വീണ്ടും തൊട്ടാവാടി ആയോ.. എന്റെ ട്രെയിനിങ് ഒക്കെ വെള്ളത്തിൽ ആയല്ലോ.. ”

അവന്‍ മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…

” ദേ ഭദ്രേട്ടാ… വന്നപ്പോ എന്തായിരുന്നു ജാട… ദുഷ്ടന്‍…”

അവള് അവന്റെ നെഞ്ചില്‍ ഇടി കൊടുത്തു കൊണ്ട് പറഞ്ഞു…

“ഡി.. പതിയെ.. ഇങ്ങനെ കലക്കാതെ… നെഞ്ച് ഇനിയും ആവശ്യം ഉള്ളതാണ്…

അവളുടെ കണ്ണുകളിലെ പ്രണയം വായിച്ചെടുത്തു കൊണ്ട് അവന്‍ പറഞ്ഞു..

ദക്ഷ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

(തുടരും)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹