Friday, April 19, 2024
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 13

Spread the love

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***

Thank you for reading this post, don't forget to subscribe!

“യെസ്.. ഐ അം വിവേക് മേനോൻ.. അതെന്റെ സിസ്റ്റർ സ്വാതി.. ഞങ്ങൾക്ക് ആ കുട്ടിയെ മുൻ പരിചയം ഒന്നുമില്ല.. അങ്ങനെ ഒരു അവസ്ഥ കണ്ടപ്പോ ഹെൽപ് ചെയ്തു എന്ന് മാത്രം.. ഹൗ ഇസ് ഷി നൗ..”

വിവേക് ആകാംഷയോടെ ചോദിച്ചു..

“എനി വേ.. നൈസ് ടു മീറ്റ് യൂ മിസ്റ്റർ വിവേക്… ഐ അം ഡോക്ടർ വസുദേവ്… ആൻഡ് താങ്ക്‌ യു സോ മച്ച്… ഷി ഇസ് മൈ വൈഫ്… പാർവതി വസുദേവ്…”

ദേവ് അവന് ഷേക് ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു..

“ഓ.. ഗോഡ്.. റിയലി… എനിക്ക് അറിയില്ലായിരുന്നു…”

വിവേക് അതിശയത്തോടെ അവനെ നോക്കി..

“ബട് ഡോക്ടർ.. ഐ തിങ്.. ആ കുട്ടിക്കു ഇരുട്ടിനോട് ഭയം ആണെന്ന്.. ആൻഡ് അത് മാത്രവുമല്ല.. ഇങ്ങനെ ഒരു അവസ്ഥയിൽ ആ കുട്ടിയെ തനിച്ച് വിടാൻ പാടില്ലായിരുന്നു…”

വിവേക് കുറ്റപ്പെടുത്തി..

“സോറി വിവേക്.. അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. കാൻ യു കം വിത്ത് മി.. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു…”

ദേവ് പറഞ്ഞു..

“യെസ്… സ്വാതി.. മോളെ.. നീ ഇത്തിരി നേരം അവിടെ വെയ്റ്റ് ചെയ്.. ഏട്ടൻ പെട്ടെന്ന് വരാം..”

വിവേക് തിരിഞ്ഞു അവളോട് പറഞ്ഞു..

“ഏട്ടാ… നമുക്ക് വേറെയും ആവശ്യങ്ങൾ ഉള്ളതാണ്.. ലേറ്റ് ആവരുത്…”

സ്വാതി പറഞ്ഞു… കാത്തിരുന്നു മുഷിഞ്ഞതിന്റെ ഇഷ്ടക്കേട് അവളുടെ മുഖത്ത് പ്രകടമായിരുന്നു…

“ഇല്ല വാവെ.. പെട്ടെന്ന് വരാം…”

അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

“ദേവ്… പാറുവിനു എങ്ങനെ ഉണ്ടു ഇപ്പോ.. കുഞ്ഞുങ്ങൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ..”

ഭദ്രൻ അവർക്ക് അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു .

“ഏട്ടാ.. ഏട്ടത്തി…”

കൈലാസ് വേവലാതിയോടെ ചോദിച്ചു..

ദേവ് അവനെ ഒന്നു കൂർപ്പിച്ചു നോക്കി.

“ദേവ്.. നമുക്ക് അത് പിന്നെ ഡിസ്കസ് ചെയ്യാം..”

ഭദ്രൻ അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

ദേവ് വിവേകിനെയും കൂട്ടി ക്യാബിനിലേക്ക് നടന്നു..

പിന്നാലെ ഭദ്രനും കൈലാസും ചെന്നു…

“അഭി നീ ഇവിടെ അമ്മാവന്റെ കൂടെ ഉണ്ടാവണം.. എന്തേലും ആവശ്യം വന്നാലോ.. റൂമിൽ ചെന്ന് അപ്പുവിനോടും മറ്റും ഈ കാര്യം പറയുകയും വേണം… അവര് ആകെ ടെൻഷൻ ആയി കാണും..”

ഭദ്രൻ പോകുന്ന വഴി അഭിയോട് പറഞ്ഞു..

“നമ്മുടെ മക്കൾക്ക് ഇതെന്താ പറ്റിയത് ഏട്ടാ..

ആരുടെ കണ്ണ് തട്ടിയത് ആണോ ആവോ.. ഒരു ഭാഗത്ത് പാറു..മറുഭാഗത്ത് രുദ്ര.. പിന്നെ അപ്പു..

കഷ്ടകാലം ആണല്ലോ നമ്മുടെ കുട്ടികൾക്ക്..”

സീത കണ്ണീരോടെ പറഞ്ഞു..

“ഒന്നുമില്ല.. എല്ലാം ശരിയാകും… താൻ കരയാതെ..”

ജയന്ത് അവരെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..

“മോനെ അഭി… മോൻ റൂമിൽ ചെന്ന് അവരോട് കാര്യം ഒന്ന് പറയ്.. ഇവിടെ ഞങ്ങൾ രണ്ടാളും ഉണ്ടാവും.. പിന്നെ ബാലേട്ടനും എട്ടത്തിയും മീറ്റിംഗ് കഴിഞ്ഞ് ഇപ്പൊ എത്തും..”

ജയന്ത് പറഞ്ഞതോടെ അഭി മുറിയിലേക്ക് നടന്നു…

“ഓരോരോ വയ്യ വേലി എടുത്തു തലയിൽ വച്ചിട്ട്.. ”

സ്വാതി പിറുപിറുത്തു കൊണ്ട് ദേഷ്യത്തോടെ കസേരയിൽ ചാരി ഇരുന്നു..
*******

“ഏട്ടനെ കാണാൻ ഇല്ലാലോ ദക്ഷ… ഏട്ടത്തിക്ക് എന്ത് പറ്റിയത് ആണോ ആവോ..”

രുദ്ര കിടക്കയിൽ എണീറ്റ് ഇരുന്ന് കൊണ്ട് പറഞ്ഞു.

“നീ മിണ്ടാതെ അവിടെ കിടന്നോ പെണ്ണേ.. ഇല്ലെങ്കിൽ എന്റെ കയ്യിന്ന് വാങ്ങും.. നേരത്തും കാലത്തും ഒന്നും കഴിക്കാതെ തല കറങ്ങി വീണിട്…”

ദക്ഷ ദേഷ്യത്തോടെ പറഞ്ഞു..

“ഞാൻ കാലു തെന്നി വീണത് ആണ്.. അല്ലാതെ..”

രുദ്ര മുഖം വീർപ്പിച്ചു കാണിച്ചു..

“എന്തായാലും നല്ല ഐശ്വര്യം.. അല്ല ഹരി സാർ പോയോ … പുള്ളിയും ഉണ്ടായിരുന്നില്ലേ ഇവിടെ…”

വർഷ സംശയത്തോടെ ചോദിച്ചു…

“ഏതു… ഇവരുടെ സാർ ആണോ.. പുള്ളി കുറച്ച് മുന്നേ ആണ് പോയത്… അയാളുടെ കൈക്കും മുറിവ് ഉണ്ടായിരുന്നു..”

ഗംഗ പറഞ്ഞു..

അപ്പോഴാണ് രുദ്ര അവനെ കുറിച്ച് ഓർത്തത്…

“ചെ.. ഒരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല. ”

രുദ്ര പിറുപിറുത്തു…

“ആഹ്.. ഇനിയിപ്പോ താങ്ക്സ് പറയാത്ത കുറവേ ഉള്ളു..അല്ല നിങ്ങള് ശത്രുക്കൾ അല്ലേ.. ഇപ്പോ മിത്രങ്ങൾ ആയോ..”

വർഷ പുരികം പൊക്കി കൊണ്ട് ചോദിച്ചു…

“അങ്ങനെ ഒന്നുമില്ല.. ഒരു ഹെൽപ് ചെയ്തു..അതിന് ഒരു താങ്ക്സ് പറയുന്നു.. അത്രയേ ഉള്ളു..”

രുദ്ര പുച്ഛത്തോടെ പറഞ്ഞു..

“ആരെയും കാണാനില്ലല്ലോ രുദ്രേ.. പാറുവിനു എങ്ങനെ ഉണ്ടെന്ന് അറിയാൻ എന്താ വഴി…”

അപ്പു അവളുടെ ആവലാതി പറഞ്ഞു..

“അവര് വന്നോളും ചേച്ചി… പേടിക്കാതെ…”

ദക്ഷ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..

“എല്ലാം എന്റെ ദോഷം ആണ്.. അല്ലെങ്കിൽ ഞാൻ വന്നപ്പോൾ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കില്ലല്ലോ…. ഇതിപ്പൊ രുദ്രയ്‌കും പാറുവിനും വയ്യാതെ ആയി… എല്ലാം ഞാൻ കാരണം ആണ്..”

അപ്പു കണ്ണീരോടെ പറഞ്ഞു..

“ആഹ്.. എല്ലാം നീ കാരണം ആണ്…

നീ ആണല്ലോ ഇവളെ കോളജിൽ വച്ചു തളളി താഴെ ഇട്ടത് … പാറുവിനെ ഈ അവസ്ഥയിൽ ആക്കിയത്…

എല്ലാം നീ ആണല്ലോ അല്ലേ… അല്ല നീ ‌ഡബിൾ റോൾ ആണോ.. രണ്ടു സ്ഥലത്തും പോയി വരാൻ…”

അകത്തേക്ക് വന്നു കൊണ്ട് അഭി പറഞ്ഞു..
അപ്പു അവനെ തറപ്പിച്ചു ഒന്നു നോക്കി..

“എന്നെ നോക്കി പേടിപ്പിക്കേണ്ട… നിന്റെ ഇമ്മാതിരി ഉള്ള വർത്തമാനത്തിന് മുഖത്ത് ഒന്നു തരികയാണ് വേണ്ടത്..”

അഭി ദേഷ്യത്തോടെ പറഞ്ഞു..

“എന്റെ ഏട്ടാ.. ചേച്ചി പേടി കൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ.. ഏട്ടത്തിക്ക്‌ എങ്ങനെ ഉണ്ട്..എന്താ പറ്റിയത്.. ഏട്ടൻ അതു പറയ് ആദ്യം..”

രുദ്ര അക്ഷമയോടെ പറഞ്ഞു..

“ആഹ്.. പാറു കണ്ണ് തുറന്നിരുന്നു.. ഇപ്പൊ ഇഞ്ചക്ഷൻ കൊടുത്തു മയങ്ങുന്നു… കുഴപ്പമില്ല എന്നാണ് ദേവേട്ടൻ പറഞ്ഞത്..

നിങ്ങള് വീട്ടിലേക്ക് പോകുവല്ലെ… ഇവിടെ നിന്നിട്ട് കാര്യമില്ല.. ഏട്ടത്തി ഇന്ന് ഡിസ്ചാർജ് ആവും എന്ന് തോന്നുന്നില്ല…”

അഭി പറഞ്ഞു..

“എന്നാലും ഏട്ടത്തിയെ ഒന്ന് കണ്ടാൽ സമാധാനം ആയേനെ ഏട്ടാ…”

ദക്ഷ നിരാശയോടെ പറഞ്ഞു..

“ഇവിടെ ഇപ്പൊ എല്ലാരും ഉണ്ടല്ലോ.. നിങ്ങള് എന്തായലും ഇളയമ്മയെ കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ… അതാവും നല്ലത്..”

അഭി പറഞ്ഞു..

“ഞാൻ ഇവിടെ നിന്നോളാം…”

അപ്പു പറഞ്ഞു..

“ദേ പെണ്ണേ.. എന്റെ കയ്യിനുന് വാങ്ങരുത്.. മര്യാദയ്ക്ക് വീട്ടിലേക്ക് പൊയ്ക്കോ… അനി ഇപ്പോ വരും.. ഞാൻ അവനോടു നിങ്ങളെ വീട്ടിൽ വിടാൻ പറയാം..”

അഭി ദേഷ്യത്തോടെ പറഞ്ഞു..

അപ്പു മുഖം വീർപ്പിച്ചു കൊണ്ട് അവനെ നോക്കി..

*********

“കം വിവേക്.. പ്ലീസ്.. ടെക് യുവർ സീറ്റ്..”

ദേവ് അവനെ ഇരിക്കാൻ ക്ഷണിച്ചു..

“താങ്ക് യു..”

വിവേക് പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു…

ഭദ്രനും കൈലാസും അവന് അരികിലായി ഇരുന്നു…

“സീ… വിവേക്.. ഇന്ന് എന്താ അവിടെ സംഭവിച്ചത് എന്ന് ഞങ്ങൾക്ക് അറിയില്ല… ഐ ഹോപ് യു ക്യാൻ ഹെൽപ് അസ്..”

ഭദ്രൻ പറഞ്ഞു..

“നിങ്ങള് ആ കുട്ടിയുടെ…”

വിവേക് സംശയത്തോടെ നിർത്തി..

“അതെന്റെ അനിയത്തി ആണ്.. സോ അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ..”

ഭദ്രൻ ഉറച്ച സ്വരത്തിൽ പറഞ്ഞു..

“ബട്ട് എനിക്ക് സംശയം.. ഇങ്ങനെ ഒരു അവസ്ഥയിൽ നിങ്ങള് എങ്ങനെ ആ കുട്ടിയെ തനിച്ച് അവിടേക്ക് വിട്ടു എന്നാണ്..”

വിവേക് രോഷത്തോടെ പറഞ്ഞു..

“നോക്ക് വിവേക്.. പാറു തനിച്ച് അല്ലായിരുന്നു… ഞാനും എന്റെ കസിനും ഉണ്ടായിരുന്നു അവിടെ…

പാറുവിനു തനിച്ച് എന്തോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനും ഗംഗയും താഴേക്ക് വന്നത് …

പിന്നെയാണ് അവളെ കാണാതെ ആയത്… അതിനിടയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല..”

കൈലാസ് പറഞ്ഞു..
പോക്കറ്റിൽ നിന്നും കിട്ടിയ മെസേജിന്റെ കാര്യം അവൻ മനഃപൂർവം പറഞ്ഞില്ല..

“നോക്ക് മിസ്റ്റർ ദേവ്.. ഞാനും എന്റെ അനിയത്തിയും അവിടെ പർച്ചേസിംഗിന് വന്നതാണ്…

എല്ലാം കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് ലിഫ്റ്റ് കംപ്ലൈന്റ് ആയത് കണ്ടത് .. അപ്പോ തന്നെ ഞാൻ ഫ്ളോർ മാനേജരെ വിളിച്ചു കാര്യം പറഞ്ഞു..

എന്തോ പവർ ഇഷ്യൂ ആയിരുന്നു.. അത് അവര് പെട്ടെന്ന് ശരിയാക്കി..

ഞാനും അനിയത്തിയും ലിഫ്റ്റ് ഓപ്പൺ ആക്കിയപ്പോൾ ആണ് ആ കുട്ടി ബോധമില്ലാതെ കിടക്കുന്നത് കണ്ടത്…”

വിവേക് പറഞ്ഞു…

“ലിഫ്റ്റിൽ…ബോധമില്ലാതെ…”

ദേവിന്റെ കണ്ണുകൾ നിറഞ്ഞു..

“ആഹ്.. പെട്ടെന്ന് പവർ പോയപ്പോൾ ആ കുട്ടി പേടിച്ച് പോയത് ആവും… അങ്ങനെ ബോധം പോയത് ആവും.. ശരിക്കും പേടിച്ച് പോയി…പിന്നെ രണ്ടും കൽപ്പിച്ചു ഇങ്ങോട്ട് കൊണ്ട് വന്നു…”

വിവേക് പറഞ്ഞപ്പോൾ ഭദ്രനും കൈലാസും അവനെ നന്ദിപൂർവ്വം നോക്കി…

“എങ്ങനെയാ തന്നോട് നന്ദി പറയേണ്ടത് എന്ന് അറിയില്ല.. കാരണം ഞങ്ങളുടെ എല്ലാം ജീവൻ ആണ് അകത്തു കിടക്കുന്നത്…താങ്ക്സ് .. വിവേക്..”

ദേവ് നിറകണ്ണുകളോടെ അവനെ നോക്കി…

“എനി വേസ്.. ആ കുട്ടി ഓക്കേ ആണല്ലോ അല്ലേ.. അത് മതി…”

വിവേക് സമാധാനത്തോടെ പറഞ്ഞു..

“ബൈ ദി വേ… വിവേക് ഇവിടെ തന്നെയാണോ താമസം…”

കൈലാസ് ചോദിച്ചു..

“അല്ല.. ഞാൻ ഓസ്ട്രേലിയയിൽ ആയിരുന്നു… ഈ അടുത്ത് ആണ് നാട്ടിലേക്ക് വന്നത് … അമ്മയുടെ വീട് ഇവിടെ അടുത്ത് ആണ്.. കേശവദാസപുരത്ത്..”

വിവേക് പുഞ്ചിരിയോടെ പറഞ്ഞു..

“ഓ.. നാട്ടിൽ എവിടെ… വിവേക് എവിടെയാണ് ജോലി ചെയ്യുന്നത്..”

ഭദ്രൻ വീണ്ടും ചോദിച്ചു..

“ഓസ്ട്രേലിയയിൽ ആയിരുന്നു ഞാൻ പഠിച്ചതും ജോലി ചെയ്തതും ഒക്കെ.. ഇവിടെ അമ്മയുടെ പേരിൽ ഒന്ന് രണ്ടു ബിസിനസ് ഉണ്ടു.. ഇപ്പോ അത് നോക്കി നടത്തുന്നു…”

വിവേക് പറഞ്ഞു..

“എന്തായാലും താൻ നല്ല നേരത്താണ് അവിടെ എത്തിയത്.. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…”

ദേവ് പറഞ്ഞു…

“ഏയ്..ഞാൻ ഒരു നിമിത്തം ആയി.. അത്ര മാത്രം.. പിന്നെ ആ കുട്ടി ഓകെ അല്ലേ.. അത് മതി.. എന്നാല് പിന്നെ ഞാൻ ഇറങ്ങുകയാണ്… സ്വാതിയെ വീട്ടിൽ എത്തിക്കണം… ലേറ്റ് ആവാൻ പറ്റില്ല..”

വിവേക് എഴുന്നേറ്റു കൊണ്ട് പറഞ്ഞു..

“ഇതെന്റെ കാർഡ് ആണ്… എന്ത് ഉണ്ടെങ്കിലും വിവേകിന് വിളിക്കാം…”

ദേവ് അവന്റെ കാർഡ് എടുത്തു കൊണ്ട് പറഞ്ഞു..

“താങ്ക് യു ദേവ്.. വീണ്ടും എവിടെയെങ്കിലും വച്ച് കാണാം ..”

വിവേക് പുറത്തേക്ക് ഇറങ്ങി…

“ഏട്ടാ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടു…”

വിവേക് പോയെന്ന് ഉറപ്പായപ്പോൾ കൈലാസ് പറഞ്ഞു..

“എന്താടാ…”

ഭദ്രൻ സംശയത്തോടെ ചോദിച്ചു..

“ഇത്.. ഇത് തന്നെ…”

കൈലാസ് കയ്യിൽ ഇരുന്ന കടലാസു കഷണം അവന് നേരെ നീട്ടി…

അത് തുറന്നു വായിക്കുംതോറും അവന്റെ മുഖം വലിഞ്ഞു മുറുകി..

“എന്താ ഭദ്ര…”

ദേവ് അമ്പരപ്പോടെ ചോദിച്ചു..

“നീ തന്നെ നോക്ക്…”

അവൻ കടലാസു ദേവിന് നേരെ നീട്ടി…

അതിലെ ഓരോ വരികളും ദേവിന്റെ മനസ്സിൽ കനൽ കോരിയിട്ടു.. അവന്റെ കണ്ണുകളിൽ തീ എരിഞ്ഞു…

“അപ്പോ ശത്രു ഒളിവിൽ ആണ്… അല്ലേ ദേവാ…”

ഭദ്രൻ മുറുകിയ സ്വരത്തിൽ പറഞ്ഞു…

“അതേ.. ഇന്ന് അവര് കളിച്ചത് എന്റെ ജീവൻ വച്ചാണ്.. അതിനുള്ള മറുപടി എനിക്ക് കൊടുത്തേ പറ്റുള്ളൂ…”

ദേവിന്റെ സ്വരം ഉയർന്നു…രോഷത്തോടെ അവൻ മുഷ്ടി ചുരുട്ടി…

പെട്ടെന്ന് ആണ് അവന്റെ ഫോൺ റിംഗ് ചെയ്തത്..

ദേവ് ഡിസ്പ്ലേയിൽ നോക്കി. ഏതോ നമ്പർ ആണ്…

അവൻ പതിയെ കോൾ എടുത്തു..

മറുവശത്ത് നിന്നും നിശ്ശബ്ദത ആയിരുന്നു.

“ഹലോ…”

ദേവ് പതിയെ പറഞ്ഞു..

“പേടിച്ച് പോയോ മിസ്റ്റർ വസുദേവ് മേനോൻ…”

ഒരു സ്ത്രീ ശബ്ദം ഒഴുകി എത്തി…

“ആരാ ഇത്…”

ദേവ് കടുത്ത സ്വരത്തിൽ ചോദിച്ചു…

“കൂൾ മിസ്റ്റർ ദേവ്… ഇത്രയും കടുപ്പിച്ച് ചോദിക്കേണ്ട ആവശ്യമില്ല.. നിങ്ങൾക്ക് എന്നെ അറിയില്ല…”.

മറുഭാഗത്ത് നിന്നും ചിരി മുഴങ്ങി..

“പിന്നെ ആരാ നിങ്ങള്.. എന്തിനാ എന്നെ വിളിച്ചത് ..”

ദേവ് ക്ഷുഭിതനായി…

ദേവിന്റെ ഭാവമാറ്റം കണ്ടപ്പോൾ ഭദ്രൻ അവനോടു കോൾ ലൗഢ് സ്പീക്കറിൽ ഇടാൻ ആംഗ്യം കാണിച്ചു…

“ഇങ്ങനെ ദേഷ്യപ്പെടല്ലെ മിസ്റ്റർ ദേവ്… ഇതൊരു സാമ്പിൾ മാത്രമാണ്… നഷ്ടങ്ങൾ എന്താണെന്ന് നിങ്ങള് അറിയാൻ പോകുന്നതേ ഉള്ളൂ….”

മറുഭാഗത്ത് നിന്നും ശബ്ദം മുറുകി..

“വാട്ട് ഡു യു മീൻ..”

ദേവ് ദേഷ്യത്തോടെ ചോദിച്ചു…

” നിങ്ങളുടെ ജീവന്റെ ജീവന് ഇന്ന് പറ്റിയത്..

അതൊരു തുടക്കം മാത്രമാണ്… വസുദേവ് മേനോന് പ്രിയപ്പെട്ടത് എന്തും ഞാൻ നശിപ്പിക്കും.. ഇതൊരു തുടക്കം മാത്രമാണ്…

അതും നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരെ തന്നെ ഞാൻ ഇല്ലാതാക്കും… അതിനി നിങ്ങളുടെ ഭാര്യ ആയാലും മക്കൾ ആയാലും…”

മറുഭാഗത്ത് നിന്നും വന്ന സ്വരം ദേവിന്റെ ദേഷ്യം വർധിപ്പിച്ചു…

അവന്റെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി… കണ്ണിൽ ദേഷ്യം ആളികത്തി…

“പിന്നെ നമ്പർ വച്ച് എന്നെ കണ്ടു പിടിക്കാം എന്ന വ്യാമോഹം വേണ്ട.. അതിന് കഴിയില്ല നിങ്ങൾക്ക്… എന്റെ ആദ്യ ലക്ഷ്യം അവള് തന്നെയാണ്..

നിങ്ങളുടെ പാറു.. നിങ്ങളുടെ ജീവശ്വാസം… നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മ ആകാൻ പോകുന്നവൾ..

നിങ്ങളുടെ നല്ല പാതി… അവളും ജനിക്കാൻ ഇരിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളും… നശിപ്പിക്കും ഞാൻ എല്ലാം…

ഈ ഭൂമി കാണാൻ സമ്മതിക്കില്ല ഞാൻ അതിനെ… നിങ്ങളുടെ മക്കൾ ഈ ഭൂമി കാണില്ല..

കൊല്ലും ഞാൻ എല്ലാത്തിനെയും .. അത് കണ്ട് നിങ്ങള് കരയണം…

സ്വന്തം ജീവനായി കണ്ടവളെയും മക്കളെയും രക്ഷിക്കാൻ പറ്റാതെ പോയി എന്ന ചിന്തയിൽ നിങ്ങള് നീറി നീറി ചാകണം…

അത് കണ്ട് എനിക്ക് മനസ്സ് തുറന്നു ചിരിക്കണം.. എല്ലാം നശിപ്പിക്കും ഞാൻ. എല്ലാം….”

മറുഭാഗത്ത് നിന്നും വന്ന മറുപടി മൂവരെയും ഒരു പോലെ ദേഷ്യം പിടിപ്പിച്ചു…

“യു .. ബിച്ച്….. ഐ വിൽ കിൽ യു.. ”

ദേവ് ദേഷ്യത്തോടെ ഫോൺ നിലത്തേക്ക് എറിഞ്ഞു…

(തുടരും) ©Minimol M

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹