Wednesday, January 22, 2025
Novel

നവമി : ഭാഗം 40

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


നവമി അടുത്ത് വന്ന് അവനോട് ഒട്ടി നിന്നു.പിന്നെയും എന്തെക്കയോ അവനോട് സംസാരിക്കണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല.നിലാവിന്റെ വെള്ളിനൂലുകൾ അവരുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു. തന്റെ പ്രാണന്റെ പാതിയോട് അവൾ കൂടുതൽ ചേർന്നു.വിറക്കുന്ന അവളുടെ ചുണ്ടുകൾ അഥർവിന്റെ അധരവുമായി ചേർന്നു.നാണത്താൽ നിലാവും ഭൂമിയും കണ്ണുകൾ ഇറുക്കിയടച്ചു.

അങ്ങനെ എത്രനേരം നിന്നെന്ന് അവർക്ക് പോലും അറിയില്ല.ചുണ്ടുകൾ വേർപ്പെടുത്തി അവൻ യാത്രാമൊഴി ചോദിച്ചെങ്കിലും കഴുത്തിലൂടെ കൈകൾ കൊരുത്തിട്ട് അഥർവിന്റെ കണ്ണുകളിലേക്കങ്ങനെ നവമി ഉറ്റുനോക്കി കൊണ്ടിരുന്നു.

മൗനത്തിന്റെ ഭാഷയിൽ പ്രണയം കണ്ണുകളാലും ഹൃദയങ്ങളാലും അവർ പരസ്പരം കൈമാറി…

ഒരിക്കലും വറ്റി തീരാത്ത തെളിനീരുറവയായി അവരുടെ പ്രണയം അതങ്ങനെ ഒഴുകിക്കൊണ്ടിരുന്നു…

….,….തടസ്സങ്ങളേതുമില്ലാതെ…….

ആറ് മാസങ്ങൾക്ക് ശേഷം…ഒരു ഞായറാഴ്ച..

അഭിമന്യു പോലീസ് യൂണിഫോമിൽ നിൽക്കുകയാണ്.ആളാകെ അക്ഷമനാണ്.മുഖത്ത് നന്നായി ദേഷ്യം കാണാം..

നീതിയുടെ കൂടെ വീട്ടിൽ ചെന്നിട്ട് വേണം സ്റ്റേഷനിൽ ചെല്ലാൻ.ഇതുവരെ ഇവൾ ഒരുങ്ങി കഴിഞ്ഞില്ലേ. അവൻ സ്വയം ചോദിച്ചു.

“ഡീ എന്തൊരു ഒരുക്കമാ.ഇനി താമസിച്ചാൽ സമയം പോകും”

കാറിന് അരികിൽ നിന്ന് ഉച്ചത്തിൽ അഭിമന്യു വിളിച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞാണ് നീതി ഇറങ്ങി വന്നത്.അവള കണ്ടതും അവനാകെ ആശ്ചര്യപ്പെട്ടു.

മെറൂണിൽ പ്രിന്റ് ചെയ്ത ഒരു സാരി.അതിന് ചേർന്ന ബ്ലൗസ്.നെറ്റിയിലൊരു ചുവന്ന പൊട്ട്.സീമന്തരേഖയിൽ സിന്ദൂരം കുറെയധികം വിതറിയട്ടുണ്ട്.മുഖത്ത് മേക്കപ്പ് പോയിട്ട് പേരിനു പോലും പൗഡറും ഇട്ടട്ടില്ല.

“നീ ഒരുങ്ങിയില്ലേ..” അരികിലേക്ക് എത്തിയ ഭാര്യയോടായി അഭി ചോദിച്ചു.

“എന്തിനാണ് ഒരുക്കം..ഇനിയാരും എന്നെ പെണ്ണുകാണാനും വരണ്ടാ..കെട്ടാനൊട്ട് താല്പര്യവുമില്ല.കിട്ടിയവനെ കൊണ്ട് ഞാനങ്ങ് തൃപ്തിപ്പെട്ടു”

ഒരുപ്രത്യേകം ഈണത്തിലായിരുന്നു നീതിയുടെ മറുപടി. വിവാഹം കഴിഞ്ഞതിന് ശേഷം നീതി അധികം ഒരുങ്ങാറില്ല.ഒരുക്കമില്ലെങ്കിലും ആൾ സുന്ദരിയാണ്…

ഒരുമാസം ആയിട്ടുള്ളൂ അഭിയുടെ ഒടിഞ്ഞ കാലും കയ്യും ശരിയായിട്ട്.വീണ്ടും ഡ്യൂട്ടിയിൽ കയറിയട്ട് ഏറി വന്നാൽ ഒരാഴ്ച.അഭിയുടെ മനസാന്നിധ്യവും നീതിയുടെ സ്നേഹപൂർണ്ണമായ പരിചരണവും കൂടുതൽ സഹായകമായി.

എക്സാമിനു അത്യാവശ്യം നല്ല മാർക്ക് വാങ്ങിയാണ് നീതി പിജി പാസായത്.നവമി രണ്ടാം വർഷത്തിലേക്ക് കടന്നു.എന്തെങ്കിലും ജോലിക്കായിട്ട് ശ്രമിക്കാൻ പറഞ്ഞാൽ അവൾക്ക് അതിനു താല്പര്യമില്ല. തന്നെയുമല്ല വ്യക്തമായ മറുപടിയും ഉണ്ട്.

“ഞാനേ ഇവിടെ അച്ഛനേയും അമ്മയേയും എന്റെ ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി ഇവിടെ ഇരുന്നോളാം.ജോലിക്കാരിയെക്കാൾ ഉപരി ഭർത്താവിന് ഭാര്യ ചെയ്യേണ്ടുന്ന ചില ധർമ്മങ്ങളുണ്ട്.അതിനു മുടക്കം വരാൻ പാടില്ല.ജോലിക്ക് പോയാൽ ഒന്നിനും ശ്രദ്ധിക്കാൻ കഴിയില്ല.”

“എന്റെ പൊന്നുമോളേ നാളെ നിന്നെ ജോലിക്ക് വിട്ടില്ലെന്ന് നീ പറയരുത്”

“ഇല്ല പൊന്നേ..” അവൾ ചിരിച്ചു.

“ജോലിക്ക് പോയി കഴിഞ്ഞു വേണം എനിക്കൊന്നിനും സമയം കിട്ടുന്നില്ല.എന്റെ കാര്യങ്ങൾ മുടങ്ങുന്നു എന്നൊക്കെ പറഞ്ഞു വഴക്കിനു വരാൻ”

“എടീ നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ…” അഭിക്ക് വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല.പൊടുന്നനെ അവാളാ ചുണ്ടുകൾ പൊത്തിപ്പിടിച്ചു.

“അങ്ങനെയൊന്നും പറയുകയും വേണ്ടാ..ചിന്തിക്കുകയും ചെയ്യരുത്” അവൾ അവനിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.

“എത്രയൊക്കെ ആയാലും ഞാൻ സർക്കിൾ ഇൻസ്പെക്ടർ അഭിമന്യുവിന്റെ ഭാര്യയാണ്.ജീവിക്കാൻ എനിക്ക് അറിയാം”

നീതി പറഞ്ഞത് കേട്ട് അഭിമാനത്തോടെ അവളെ വാരിപ്പുണർന്നു.

“എനിക്കെന്റെ അഭിയേട്ടന്റെ ഭാര്യയായി,ഏട്ടന്റെ മക്കളുടെ അമ്മയായി ആണൊരുത്തന്റെ കീഴിൽ ജീവിച്ചാൽ മതി.അല്ലാതെ ഈ ആളിനു മുകളിലൊരു സ്ഥാനവും ആഗ്രഹവുമില്ല”

പ്രിയതമയെ മാറോടണച്ച് കവിളുകളിൽ മാറി മാറി ചുംബിച്ചു. നീതി അങ്ങനെയാണ്.അഭിയെ ഇഷ്ടമാണെന്ന് പറഞ്ഞതു മുതൽ ലൈഫിനെ കുറിച്ച് അവൾക്കൊരു നിലപാടുണ്ട്.അതാണ് നടപ്പിലാക്കുന്നതും..ഭാര്യയെന്ന പദവിക്കുളള എല്ലാ പരിഗണയും ഭർത്താവ് അവൾക്ക് നൽകുന്നുണ്ട്. പിന്നെന്തിനാണ് മറ്റ് കാര്യങ്ങൾ ചിന്തിക്കുന്നത്.സമത്വത്തെക്കാൾ സ്ത്രീകൾക്ക് ആവശ്യം സഹജീവിയാണെന്നുളള പരിഗണനയാണ്.അല്ലാതെ ഫെമിനിസ്റ്റുകളുടെ നിലപാടല്ല.

ആണൊരുത്തന്റെ കീഴിൽ ജീവിക്കാനാണ് മിക്ക പെണ്ണും ആഗ്രഹിക്കുക.പക്ഷേ എത്രയൊക്കെ ലഭിച്ചാലും ചിലതുണ്ട് മറുകണ്ടം ചാടുന്നവർ..ഇക്കരെ നിൽക്കുമ്പോൾ അക്കരപച്ച തേടുന്നവർ.മറ്റ് ചിലരാകട്ടെ സ്ഥിരം കഴിക്കുന്ന ആഹാരത്തെക്കാൾ വെറൈറ്റി ഇഷ്ടപ്പെടുന്നവർ.കട്ടു തിന്നാൻ ശ്രമിക്കുന്നവർ.അതിനെയൊക്കെ വല്ല മുള്ളുമുരിക്കിലും ഇട്ടാലും നന്നാകൂല്ല.കാരണം കാലം അങ്ങനെയാണ്.

അത് പോകട്ടെ നമുക്ക് അഭിയിലേക്കും നീതിയിലേക്കും വരാം. ഇന്ന് നവമിയും അഥർവും തമ്മിലുള്ള വിവാഹത്തിന്റെ നേരക്കുറുപ്പടി എടുക്കുന്ന ദിവസമാണ്. വിവാഹം ഫിക്സ് ചെയ്യാനായിട്ട്.അതിനു പോകാനാണ് രണ്ടും കൂടി ഇറങ്ങിയത്.

അഭിക്ക് അത്യാവശ്യം ആയിട്ട് സ്റ്റേഷനിൽ പോകണം.ഒരുകേസിന്റെ കാര്യത്തിനായിട്ട്.

നീതിയുടെ മറുപടിയിൽ വായ് അടഞ്ഞ അഭി അവൾ കാറിൽ കയറാൻ ധൃതികൂട്ടി.

“അപ്പോൾ ഞങ്ങൾ വരണ്ടേ..” നോക്കുമ്പോൾ അച്ഛനും അമ്മയും.

“ങേ…അച്ഛനും അമ്മയും വരുന്നുണ്ടെന്ന് പറഞ്ഞില്ലല്ലോ”

“ഞങ്ങൾ വന്നേ പറ്റൂ..കാര്യമുണ്ട്” സിദ്ധാർത്ഥൻ കുറച്ചു ഗൗരവത്തിലായിരുന്നു.അഭി പിന്നെയൊന്നും മിണ്ടിയില്ല.ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. നീതി മുന്നിലെ ഇടത് വശത്തും.തുളസിയും സിദ്ധാർത്ഥനും പിൻ സീറ്റിലും.എല്ലാവരും കയറിയപ്പോൾ അഭിമന്യു കാറ് മുമ്പോട്ടെടുത്തു.

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

“മോളേ അവരെ കാണുന്നില്ലല്ലോ.. നീയൊന്ന് വിളിച്ചേ” നീതിയേയും അഭിയേയും ഉദ്ദേശിച്ച് രമണൻ പറഞ്ഞു.

നവമി ഉടനെ ചേച്ചിയെ വിളിച്ചു. ഉടനെ തന്നെ കോൾ എടുക്കപ്പെട്ടു‌

“എവിടെവരെയായി ചേച്ചി..എല്ലാവരും നിങ്ങളെ വെയ്റ്റ് ചെയ്യുവാണ്”

“ദാ… മോളേ ഞങ്ങൾ വന്നുകൊണ്ട് ഇരിക്കുവാണ്..കൂടി വന്നാൽ പത്ത് മിനിറ്റ്.അച്ഛനോട് പറഞ്ഞേക്ക്”

“ശരി ചേച്ചി” അവൾ ഫോൺ കട്ട് ചെയ്തു.

“അച്ഛാ അവർ ഉടനെയെത്തും” അതോടെ അയാൾക്ക് ആശ്വാസമായി. മുറ്റത്ത് ഒരുക്കിയിരിക്കുന്ന ചെറിയ പന്തലിലേക്ക് അയാൾ പോയി.

ഊണ് കാറ്ററിങ്ങുകാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്.അതിനാൽ അതിന്റെ ടെൻഷനില്ല.അഥർവും വീട്ടുകാരും എത്തിയട്ടുണ്ട്.അവൻ മുണ്ടും ചന്ദന കളർ ഷർട്ടുമിട്ട് അടിപൊളി ആയിട്ടാണ് ഇരിപ്പ്.ഇടക്കിടെ നവമിയെ കാണുമ്പോൾ മുഖത്തൊരു കളളച്ചിരി വിരിയും.

“അഭിയും ഫാമിലിയും ഉടനെയെത്തും” രമണൻ എല്ലാവരോടുമായി ഉറക്കെ പറഞ്ഞു.

നവമി ആകാശനീലിമയുടെ കളർ സാരിയാണ് ഉടുത്തത്.രാധയാണ് സാരി അവളെ ഉടുപ്പിച്ചത്.അത്യാവശ്യം മേക്കപ്പ് അവൾ ഇട്ടിട്ടുണ്ട്. ഇപ്പോൾ നവമിയെ കാണാൻ നല്ല ലുക്കാണ്.ആരായാലും ഒന്ന് നോക്കി പോകും..

പതിനഞ്ച് മിനിറ്റ് കഴിഞ്ഞു അഭിയും കുടുംബവും എത്താൻ. യൂണിഫോമിൽ ഇറങ്ങിയ അഭിമന്യുവിനെ കണ്ടു എല്ലാവരും ആശ്ചര്യപ്പെട്ടു.അവന് വല്ലാതെ ജാള്യത അനുഭവപ്പെട്ടു. അവിടെയും ഉടനെ നീതി രക്ഷക്കെത്തി.

“ഒരു ചേഞ്ച് ആർക്കാ ഇഷ്ടപ്പെടാത്തത്..” അതോടെ എല്ലാവർക്കും മതിയായി.

“വാ സമയം പോകുന്നു ചടങ്ങ് നടങ്ങട്ടെ..” രമൺ പറഞ്ഞു. എല്ലാവരും കസേരയിൽ ഇരുന്നു. സിദ്ധാർത്ഥനും രമണനും അഥർവിന്റെ അച്ഛനും മാറി നിന്നു സംസാരിച്ചു.അതിനു ശേഷം രമണൻ മക്കളായ നീതിയേയും നവമിയേയും അരികിലേക്ക് വിളിച്ചു.ഇരുവരും അച്ഛന്റെ അരികിൽ നിന്നു.

“എല്ലാവരും അറിഞ്ഞു കാണുമായിരിക്കും..എന്നാലും ഒന്നുകൂടി പറയാം.. എന്റെ മക്കളുടെ രണ്ടു പേരുടെയും വിവാഹം ഒരേ പന്തലിൽ നടത്തണമെന്നത് ആയിരുന്നു ആഗ്രഹം. ചില പ്രത്യേക കാരണങ്ങളാൽ നീതിയുടെ വിവാഹം മുമ്പേ നടത്തേണ്ടി വന്നു.എന്നിരുന്നാലും മൂത്തമകളുടെ വിവാഹം നാലാളറിഞ്ഞ് ഒന്നുകൂടി നടത്തുകയാണ്. കൂടെ നവമിയുടെയും. രണ്ടു പേരുടെയും വിവാഹദിവസം ഫിക്സ് ചെയ്യുകയാണ് ഇന്നത്തെ ദിവസം.”

അപ്പോഴാണ് യഥാർത്ഥത്തിൽ നടന്നത് അഭിയും നീതിയും അറിയിന്നത്.അവർ തെല്ലൊന്ന് അമ്പരന്നു.എല്ലാവരും കൂടി അറിഞ്ഞു കൊണ്ട് പണി തന്നതാണ്.അഭിക്ക് മനസ്സിലായി.

നവമിക്ക് ഇത് അറിയാമായിരുന്നു. അഭിയും നീതിയും അറിയരുതെന്നും ഒരു സർപ്രൈസ് ആകട്ടെയെന്നും രമണനും സിദ്ധാർത്ഥനും അവളെ ഓർമ്മിപ്പിച്ചു. അതിനാൽ അവൾ ഒന്നും സൂചിപ്പിച്ചില്ല.

പിന്നെ നേരക്കുറിപ്പടി എടുക്കുന്ന തിരക്കിലായി എല്ലാവരും.

“വരുന്ന ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 11 നും 12 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ അഭിയും നീതിയും, അഥർവും നവമിയും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു” രമണൻ പറഞ്ഞു നിർത്തി..അതോടെ ചടങ്ങ് കഴിഞ്ഞു. എല്ലാവരും സദ്യ കഴിക്കാനായി പിരിഞ്ഞു.

“ഡീ കാന്താരി നീ അറിഞ്ഞട്ടും പറഞ്ഞില്ലല്ലോ” നവമിയെ അടുത്ത് കിട്ടിയപ്പോൾ അവൻ അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു.

“ഏട്ടാ എനിക്ക് നോവുന്നു” നവമി തമാശയിൽ പറഞ്ഞു.

“നോവട്ടേ”

“അത് പിന്നേ..ഏട്ടനും ചേച്ചിക്കും ഞങ്ങൾ സർപ്രൈസ് തന്നതാണ്” അവിടേക്ക് വന്ന അഥർവ് ചിരിച്ചു.

“നീയും കൊളളാമെടാ…കൂടെ നിന്ന് പാലം വലിച്ചു” അഭിയുടെ ഡയലോഗ് കേട്ടു അവരെല്ലാം പൊട്ടിച്ചിരിച്ചു.

“അതൊക്കെ പോട്ടേ പുതിയ ജോബ് എങ്ങനെ ഉണ്ട്” അഭിമന്യു അഥർവിനോടായി ചോദിച്ചു..

“കുഴപ്പമില്ല ഏട്ടാ..ശമ്പളം കുറവാണ്.. ആറുമാസം കഴിഞ്ഞു കൂട്ടിക്കിട്ടും”

അച്ഛന്റെ പരിചയത്തിലുളള ഒരു ഇലക്ട്രോണിക്സ് കടയിൽ സെയിൽസ് മാനേജരായി അഥർവിന് ജോലി ശരിയായി.രണ്ടു മൂന്ന് വർഷം കഴിഞ്ഞു മതി വിവാഹം എന്നു കരുതിയതാണ്. അപ്പോൾ രമണനാണു മക്കളുടെ വിവാഹം ഒരുമിച്ച് നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്.അതോടെ അഥർവിന്റെ വീട്ടുകാരും സമ്മതിക്കുക ആയിരുന്നു. വിവാഹം കഴിഞ്ഞും നവമി തുടർന്ന് പഠിക്കാനും തീരുമാനിച്ചു..

ഊണ് കഴിഞ്ഞതും അഭി സ്റ്റേഷനിലേക്ക് പോകാനായി തിരക്ക് കൂട്ടി.

“ഡീ പതിവ് കിട്ടിയില്ല” നീതി നാണത്താൽ ചുവന്നു.എല്ലാവരും കേൾക്കേ അങ്ങനെ ചോദിക്കുമെന്ന് കരുതിയില്ല.

“വഷളൻ… നീതി മുഖം വക്രിച്ചു…

അഭിയേയും കൂട്ടി നീതി തന്റെ വീട്ടിലേക്ക് കയറി… തന്റെ മുറിയിൽ കയറി കതക് ലോക്ക് ചെയ്തു. എന്നിട്ട് അഭിയുടെ വലത് കവിളിൽ മുത്തി…

” ഇനി എനിക്കുളളത്” അവൾ കൊഞ്ചി..കൊഞ്ചലിനു ഒടുവിൽ നീതിയുടെ മൂർദ്ധാവിൽ അവൻ ചുംബിച്ചു..

“എന്നാൽ ഞാൻ പോകട്ടേ…” അവൻ യാത്ര ചോദിച്ചു…

“പോയിട്ട് വരാമെന്ന് പറയ് ഏട്ടാ” നിറ കണ്ണുകളോട് നീതി ഓർമ്മിപ്പിച്ചു..

“ശരി ഭാര്യേ…പോയിട്ട് വരാം”

അഭിമന്യു യാത്ര ചോദിച്ചു ഇറങ്ങി…നീതി കൈ ഉയർത്തി വീശി കാണിച്ചു… കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ നോക്കി നിന്നു…

(തുടരും)

അടുത്ത പാർട്ടിൽ വിവാഹമാണ്..എല്ലാവരും വരണം..നീതിയേയും നവമിയേയും അനുഗ്രഹിക്കണം..എന്തെങ്കിലും തടസങ്ങളുണ്ടോന്നും നെക്സ്റ്റ് പാർട്ട് ൽ അറിയാം..

ഈ പാർട്ടിൽ തീർക്കണമെന്ന് കരുതിയതാണ്.. സ്പീഡിൽ കഥ പറഞ്ഞാൽ ഇത്രയും പാർട്ടുകൾ എഴുതിയതിനു പ്രയോജനം ഇല്ലാതാകും.അതിനാൽ മൂന്നു പാർട്ട് കൂടി കാണും അതുവരെ ക്ഷമിക്കുക…

വായിച്ചു അഭിപ്രായം വാരി വിതറാൻ മറക്കരുത്…💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃

സ്നേഹപൂർവ്വം

©വാസുകി വസു

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28

നവമി : ഭാഗം 29

നവമി : ഭാഗം 30

നവമി : ഭാഗം 31

നവമി : ഭാഗം 32

നവമി : ഭാഗം 33

നവമി : ഭാഗം 34

നവമി : ഭാഗം 35

നവമി : ഭാഗം 36

നവമി : ഭാഗം 37

നവമി : ഭാഗം 38

നവമി : ഭാഗം 39