Monday, April 29, 2024
LATEST NEWSTECHNOLOGY

യുഎസില്‍ പകുതിയിലേറെയും പേർ ഐഫോണ്‍ ഉടമകളെന്ന് റിപ്പോർട്ട്

Spread the love

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസില്‍ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ആപ്പിള്‍ ഐഫോണ്‍. രാജ്യത്തെ ഐഫോൺ ഉപയോക്താക്കളിൽ പകുതിയിലധികം പേരും ഇപ്പോൾ ഐഫോൺ ഉപയോക്താക്കളാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.

Thank you for reading this post, don't forget to subscribe!

കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ കണക്കനുസരിച്ച്, ഐഫോൺ ഉപയോക്താക്കളുടെ എണ്ണം ജൂണിൽ 50 ശതമാനം കവിഞ്ഞു. മറ്റ് 150 ഓളം മൊബൈൽ ബ്രാൻഡുകൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു.

“ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ മതങ്ങൾ പോലെയാണ്. അതൊരിക്കലും കാര്യമായി മാറില്ല. എന്നാൽ കഴിഞ്ഞ നാല് വർഷമായി, ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്കുള്ള ഒഴുക്ക് ക്രമാനുഗതമായി തുടരുകയാണ്. ഇതൊരു വലിയ നാഴികക്കല്ലാണെന്ന് കൗണ്ടർപോയിന്‍റ് റിസർച്ച് ഡയറക്ടർ ജെഫ് ഫീൽഡ്ഹാക്ക് പറഞ്ഞു. മറ്റ് സമ്പന്ന രാജ്യങ്ങളിലും ഇത് കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.