മഴപോൽ : ഭാഗം 31
നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ
അവനവളെ ഒരു കൈകൊണ്ട് ചേർത്തുപിടിച്ചു….. ഗൗരി രണ്ടുപേരെയും പുണർന്ന് കണ്ണുകളടച്ചു….
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
അമ്മേ ഉക്കൂളിലേക്കാ…??? രാവിലെ മാറ്റികൊടുക്കുമ്പോ സങ്കടത്തോടെ അമ്മൂട്ടി ചോയ്ച്ചു……
ഇന്ന് പോണ്ടാട്ടോ അമ്മേടെ കുട്ടീ…
ഇന്ന് നമ്മൾ ദയമാമിടെ വീട്ടിൽ പോവുവാ… അവിടെ ഒരു അച്ചാച്ചനും അമ്മാമ്മയും ഉണ്ടല്ലോ എന്റെ പൊന്നിന്………. നമ്മക്ക് അവരെയൊക്കെ കാണാലോ…….
അമ്മേടേം മോൾടേം വർത്താനം കേട്ടുകൊണ്ടാണ് കിച്ചു കുളികഴിഞ്ഞിറങ്ങിയത്….
ആഹാ… നിങ്ങള് രണ്ടുപേരും മാറ്റിയോ…..??
പിന്നില്ലാതെ….. ഞങ്ങളെപ്പഴേ മാറ്റി….. അല്ലേടി കുഞ്ഞാപ്രി…… ഗൗരി അമ്മൂട്ടിയെ ഇക്കിളിയിട്ടോണ്ട് ചോദിച്ചു……. അവള് കുണുങ്ങി കുണുങ്ങി ചിരിക്കുന്നുണ്ടായിരുന്നു….
കിച്ചുവേട്ടാ ഷർട്ട്…. ആ അല്ലെങ്കിൽ വേണ്ടാ ഞാൻ എടുത്ത് തരാം…..
ഇതെന്താ മുടി തോർത്താഞ്ഞെ നനഞ്ഞിരിക്കുവാണല്ലോ……
ഹാ ഇതൊക്കെ സാധാരണ ഭാര്യമാരാ ചെയ്ത് തരുക… ഹ്മ്മ് അവനൊന്നു നെടുവീർപ്പിട്ടു…..
ഗൗരി ചിരിയോടെ നടന്ന് ചെന്ന് തുവർത്തികൊടുക്കാൻ നോക്കി….
ഹൈറ്റൽപ്പം കൂടിയതുകാരണം അവൾക്ക് കൈകൾ എത്തുന്നുണ്ടായിരുന്നില്ല……
ഒരു കുസൃതിചിരിയോടെ അവളവന്റെ കാല്പാദങ്ങളിലേക്ക് കയറി നിന്നു…
വീണുപോകാതിരിക്കാനായി അവനവളെ ഇരുകൈകൾകൊണ്ടും ചുറ്റിപിടിച്ചു….
കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ പ്രണയം അലതല്ലി……
മുഖത്ത് മുത്തുപോലെ തിളങ്ങി നിന്ന വെള്ളത്തുള്ളികൾ അവള് പ്രണയപൂർവം തുടച്ചുനീക്കി…….
പതിയെ നന്നേ പതിയെ അവള് മുടിയിഴകളിലെ നനവ് തുടച്ചുമാറ്റാൻ തുടങ്ങി……..
ഒരുതുള്ളി ചമയങ്ങളില്ലാതെ, കണ്ണിൽ കരിമഷി കറുപ്പില്ലാതെ, ചുണ്ടിൽ ചുവന്ന ചായങ്ങളൊന്നുമില്ലാതെ വെറുമൊരു കറുത്ത വട്ടപൊട്ടിലും മുടിയിഴകളിൽ അങ്ങിങ്ങായി പരന്നുകിടക്കുന്ന സിന്ദൂരചുവപ്പിലും അവളെത്രമാത്രം സുന്ദരിയാണെന്ന് അവൻ അതിശയപ്പെടുകയായിരുന്നു……
പുറത്തുനിന്നും ചുറ്റി പിടിച്ച കൈകൾ എടുത്ത് അവൻ അവളുടെ കഴുത്തിനിടയിലൂടെ ഇട്ട് ചേർത്തുപിടികൊണ്ട് അവളെ കൗതുകത്തോടെ നോക്കി……
ഓരോ നോട്ടത്തിലും വികാരങ്ങൾ മറ്റെന്തിനോ വഴിമാറിത്തുടങ്ങിയിരുന്നു…..
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
ഉഷാന്റി……
അവന്റൊരു ആന്റി…. എത്രവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ അമ്മേന്ന് വിളിക്കാൻ നിന്നോട്….. ഉഷ ശരണോട് ദേഷ്യത്തിൽ പറഞ്ഞു..
അയ്യോ സോറി എന്റെ ഉഷാമ്മേ…… ശരൺ ഉഷയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് അവരുടെ കവിളിൽ പിടിച്ചു വലിച്ചു………
അവനെവിടെ കിച്ചു….???
അവനൊരുങ്ങുവാ…..
പിന്നേ ചെറുക്കനായ ഞാൻ വരെ കുളിച്ചുമാറ്റി ഇങ്ങെത്തി അപ്പഴാ അവന്റൊരു ഒരുക്കം….. ഞാനൊന്ന് പോയി നോക്കീട്ട് വരാവേ…. അപ്പഴേക്കും എന്റെ ചുന്ദരിയമ്മ പോയി ലേശം പൗഡറും
ലിപ്സ്റ്റിക്കും ഒക്കെ ഇട്….
ചീ… നീയൊന്ന് പോടാ ചെറുക്കാ……
ശരൺ ഡോർ തുറന്ന് കയറിയപ്പോഴേക്കും ഗൗരി കിച്ചുവിനെ തള്ളി മാറ്റി……
സോറി പെങ്ങളേ… ഞാനൊന്നും കണ്ടില്ല അമ്മച്ചിയാണേ സത്യം…. ഗൗരി ഇളിഞ്ഞ ചിരിയോടെ കിച്ചുവിന്റെ ബാക്കിലേക്ക് നീങ്ങി നിന്നു….. പെട്ടന്ന് തന്നെ അമ്മൂട്ടിയേം എടുത്തോണ്ട് റൂമിനു വെളിയിലേക്ക് ഇറങ്ങി…..
കിച്ചു ഒരു മൂളിപ്പാട്ടോടെ കണ്ണാടിക്കുമുന്പിൽ ചെന്ന് നിന്നു…..
ഡാ നാറി നിങ്ങക്കിതൊക്കെ ഈ ഡോർ ലോക്ക് ചെയ്ത് കാണിച്ചൂടെ ച്ചേ……
ഓ പിന്നേ കേട്ടാൽ തോന്നും ഞങ്ങളിവിടെ ഉമ്മവച്ച് കളിക്കുവായിരുന്നെന്ന്….. അവളെനിക്കൊന്ന് മുടി തോർത്തി തന്നതാടാ….
ശെരിക്കും…..???
ഹാ ശെരിക്കും പക്ഷേ നിനക്ക് അബാര ടൈമിംഗാ….. കിച്ചു കണ്ണിറുക്കികൊണ്ട് പറഞ്ഞു……..
ആാാ മതി റൊമാൻസിച്ചത്… നീയൊന്ന് വേഗം ഒരുങ്ങിയിറങ് ഇന്നലെ തൊട്ട് ആാാ കുരുത്തംകെട്ടവളുടെ ഫോൺ സ്വിച്ച്ഡ് ഓഫാ…..
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
വിനീതാന്റി….. ഗൗരി ഓടിച്ചെന്ന് അവരെ കെട്ടിപിടിച്ച് കരഞ്ഞു…..അങ്കിളേ….. അടുത്തുനിന്ന കൃഷ്ണന്റെ നെഞ്ചിലേക്ക് കണ്ണീരോടെ ചാരി……
സുഖാണോ ഗൗരിമോളെ നിനക്ക്…..???
അവള് കിച്ചുവിനെയും അമ്മൂട്ടിയെയും ഒന്ന് നോക്കി…. ചിരിയോടെ അതെയെന്ന് മൂളി….
അതാണോ ആള്….??? കിച്ചുവിനെ നോക്കി കൃഷ്ണൻ ചോയ്ച്ചു….
മ്മ്ഹ്…. അത് ഞങ്ങടെ കുഞ്ഞുകാന്താരി അമ്മൂട്ടി……
അമ്മൂട്ടി ഇങ്ങ് ബാ….. ഇതാരാന്ന് മനസിലായോ അമ്മേടെ വാവാച്ചിക്ക്….????
മ്മ്മ്… അച്ഛാഛനും അമ്മമ്മേം…. അവള് തലകുലുക്കി സന്തോഷത്തിൽ പറഞ്ഞു….
കൃഷ്ണൻ അമ്മൂട്ടിയെ എടുത്തു….
കൊള്ളാലോ അച്ഛാച്ഛന്റെ മോളുട്ടി……
കൊള്ളാലോ അച്ഛാച്ഛൻ…. അമ്മൂട്ടി കൃഷ്ണന്റെ കവിളിൽ പിടിച്ചുവലിച്ചുകൊണ്ട് കുസൃതിയായി പറഞ്ഞു….. വിനീത അവളെയൊന്ന് തലോടി എല്ലാരേം അകത്തേക്ക് വിളിച്ചു….
എവിടെ കൃഷ്ണനങ്കിളേ നമ്മടെ ദയക്കുട്ടി…..??? ഗൗരി ചോദിച്ചു…
അവള് രണ്ട് ദിവസായിട്ട് മുഖം വീർപ്പിച്ചുകൊണ്ടാ നടക്കണേ……… അതൊക്കെ അവിടെ നിക്കട്ടെ നീ ഇവരാരൊക്കെയാണെന്ന് ഞങ്ങൾക്ക് പരിചയപെടുത്തിയില്ലാലോ…..
അപ്പഴേക്കും വിനീത അവർക്കെല്ലാവർക്കുമുള്ള ചായയുമായി എത്തിയിരുന്നു……
ഇത് എന്റെ മോളുട്ടി പറഞ്ഞല്ലോ നേരത്തെ തന്നെ….. പിന്നേ ഇതെന്റെ… അവള് കിച്ചുവിന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി….. ഇതെന്റെ… കിച്ചുവേട്ടൻ…
കിച്ചു ഒന്ന് ചിരിച്ചു…. ഇത് ഞങ്ങടെ അമ്മ ഉഷാദേവി… പിന്നേ ഇത്… ശരണേട്ടൻ ഫാമിലി ഫ്രണ്ട് ആണ്….
പിന്നെ ഞങ്ങള് വന്നത്…. അവള് മടിയോടെ ഒന്ന് നിന്നു……
അങ്കിളേ ഞങ്ങള് വന്നത് ഇവിടത്തെ ദയെയെ ഞങ്ങൾക്ക് തരാവോന്ന് ചോദിക്കാനാ…… കിച്ചു കാര്യത്തിലേക്ക് കടന്നു….
ഈ ഇരിക്കുന്നവനാണ് ആള്… ശരണെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു…..
പേടിക്കണ്ട..മോളെ നോക്കാൻ നല്ല ജോലിയും സാലറിയും നല്ലൊരു വീടും ഒക്കെ ഇവനുണ്ട്…..
കൃഷ്ണൻ ഒന്ന് ചിരിച്ചു……. മോളെ വിളിക്കാം…. അദ്ദേഹം പറഞ്ഞു
വിളിക്കുന്നതിനുമുമ്പേ ഒരു കാര്യം കൂടെ ഉണ്ട് അങ്കിളേ….
ഇവന് അച്ഛനോ അമ്മയോ സഹോദരങ്ങളോ ഒന്നുമില്ല…. ഞങ്ങള് മാത്രേ ഇവനുള്ളൂ…..
കിച്ചുവത് പറയുമ്പോ ശരണിന്റെ തലതാഴ്ന്നു….
അതിന് ഇയാളെന്തിനാടോ തല താഴ്ത്തണേ…..???? കൃഷ്ണന്റെ എടുത്തടിച്ചുള്ള ചോദ്യം കേട്ടപ്പോൾ ശരൺ തലയുയർത്തി….
എഴുന്നേറ്റ് ചെന്ന് കൃഷ്ണൻ ഇരുന്ന കസേരേടെ അരികിൽ ചെന്ന് മുട്ടുകുത്തിയിരുന്നു….
എനിക്ക് തന്നേക്കുവോ അവളെ…?? പൊന്നുപോലെ നോക്കിക്കോളാം ഞാൻ… പറയുമ്പോ കണ്ണിൽ നനവ് പടർന്നിരുന്നു….
കൃഷ്ണൻ അവന്റെ മുടിയിഴകളിലൂടെ ഒന്ന് തലോടി…
വിനീ…. ഞാൻ പറഞ്ഞില്ലേ പെണ്ണിന് ആരോടോ ഇഷ്ടമുണ്ടെന്ന് ഇപ്പെന്തായി….?? കൃഷ്ണൻ ചോദിച്ചു… വിനീത ഒന്ന് ചിരിച്ചു…..
ദയ……???
അവനൊന്നു മടിച്ചു ചോദിച്ചു…
അവള് മോളിലുണ്ട്…. തന്നോടുള്ള പിണക്കം തന്നെയാണെന്ന് തോന്നുന്നു എന്ത് ചോദിച്ചാലും പെണ്ണിന് ദേഷ്യാ…… മോൻ ചെന്ന് നോക്ക്….
മോളിൽത്തേ ആദ്യത്തെ മുറിയ…. ശരൺ ഒരു ചിരിയോടെ കൃഷ്ണന്റെ കൈകളിൽ പിടിച്ചെഴുന്നേറ്റു……
താഴത്തെ ബഹളം കേട്ട് താഴേക്കിറങ്ങാൻ തുടങ്ങിയ ദയ ശരണെ കണ്ട് ഒന്ന് ഞെട്ടി പിന്നെ ദേഷ്യത്തിൽ തിരിഞ്ഞു നടന്നു….
ഡീ… മരപ്പട്ടീ… അവിടെ നിൽക്ക് ശരൺ സ്റ്റെയറിനു താഴെനിന്ന് വിളിച്ചു പറഞ്ഞു….
പിന്നെ ഒന്നും നോക്കിയില്ല ഓടി കയറി… അവൻ ഊഹിച്ചപോലെ അവള് വാതിൽ അടയ്ക്കാൻ തുടങ്ങുകയായിരുന്നു…..
അതിന് മുൻപേ അവൻ ഉന്തി തുറന്ന് അകത്ത് കയറി…..
പിണങ്ങല്ലെന്റെ ദയമോളെ…
താനിറങ്ങിപോടോ….
പോകും അതിന് മുൻപേ ദേ ഈൗ കവിളിൽ കെട്ടിപിടിച്ചൊരുമ്മ തന്നേക്ക്….
വീട്ടിൽ കേറിവന്ന് ഉമ്മ ചോയ്ക്കുന്നോടോ… ഇറങ്ങിപ്പോയി തന്റെ പൂജയോടൊ ഹോമത്തിനോടോ ചോദിക്ക്… അവള് പരിഭവിച്ച് തിരിഞ്ഞുനിന്നു…..
ഡീ…. അവൻ പിന്നിലൂടെ അവളെ ചുറ്റിപിടിച്ചു…. ഈ ആരോരുമില്ലാത്തവനെ നീ പൊന്നുപോലെ
നോക്കിക്കോളുവോ….??? അതിലവളുടെ പരിഭവമെല്ലാം ഉരുകിയൊലിച്ചിരുന്നു….
നോക്കിക്കോളാം എന്നെ പട്ടിണിക്കിടാതെ നോക്കിക്കോണം……പിന്നെ….. ദയ ഒന്ന് നിർത്തി
പിന്നേ…..???????
മേലിൽ കണ്ട പെണ്ണുങ്ങളോട് കിണുങ്ങാൻ പോയാൽ അടിച്ചു പല്ല് പൊട്ടിച്ച് കളയും… അവള് തിരിഞ്ഞ് നിന്നവനെനോക്കി കലിപ്പിച്ചു പറഞ്ഞു….
ഇല്ലെന്റെ മോളേ…..
എന്നാ ഈ മോന്ത ഒന്ന് തിരിച്ചുപിടി….
എന്തിനാടി…..????
അപ്പം നേരത്തെ ചോയ്ച്ചത് വേണ്ടയോ ശരണേട്ടാ… അവള് നാണം അഭിനയിച്ചുകൊണ്ട് ചോദിച്ചു…….
ശരൺ തലയൊന്ന് ആട്ടി ആട്ടി അവൾക്ക് വേണ്ടിയൊന്ന് കുനിഞ്ഞുകൊടുത്തു….
ദയ അവന്റെ കവിളിലേക്ക് ചുണ്ടുചേർത്തു……..
കിച്ചുവും ഗൗരിയും അമ്മൂട്ടിയും അപ്പഴേക്കും വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി….. ദയ പെട്ടന്ന് ബാക്കോട്ട് നീങ്ങി നിന്നു….
ഓഓഓ……. ഓഓഓ….. അപ്പം റൂമടച്ചിട്ട് ഇവിടെ ഇതാണ്…..
ഡാ കിച്ചൂ….. നീ പ്രതികാരം തീർത്തതല്ലേടാ ഇന്ന് രാവിലെത്തെന്റെ…..
ആട…
ആണെന്ന് കൂട്ടിക്കോ കെട്ട് കഴിഞ്ഞ എനിക്ക് മരിയാദയ്ക്ക് ഒരുമ്മ കിട്ടുന്നില്ല അപ്പഴാ….. കിച്ചു ഗൗരിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു….. അവളവന്റെ വയറിൽ ചെറുതായൊന്നു നുള്ളി….
കളിയും ചിരിയുമായി കല്യാണോം ഉറപ്പിച്ചവർ അവിടെനിന്നും ഇറങ്ങി…..
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
മോളെ ഉറക്കി കിടത്തി ഗൗരി അവരുടെ അരികിൽ കിടന്നു….. മുറിയിലെ ബെഡ്ലാമ്പിന്റെ പതിഞ്ഞ വെളിച്ചത്തിൽ
അവര് രണ്ടുപേരും ഉറങ്ങാതെ കറങ്ങുന്ന ഫാനിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു….
ഗൗരീ…..
മ്മ്മ്ഹ്…..
ഇന്ന് ദയ……
ദയ…..??? അവളവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു ……
ഒന്നുല്ല….. കിച്ചു പറയാതെ നിർത്തികളഞ്ഞു
ഗൗരി ചിരിയോടെ ഒന്നുയർന്ന് അവന്റെ കവിളിൽ ചുംബിച്ചു……
ഇതല്ലേ….???? അവള് അന്ധംവിട്ട് നിൽക്കുന്ന കിച്ചുവിനെ നോക്കി കുസൃതിയോടെ ചോദിച്ചു….
അവൻ തിരിഞ്ഞ് കിടന്ന് അവളെതന്നെ നോക്കി…….
ഒറ്റവലിയ്ക്കവളെ അവൻ ഇറുകെ പിടിച്ചു…..
കിച്ചുവേട്ടാ മോള്…. മോളുണരും… അവള് വെപ്രാളത്തിൽ പറഞ്ഞു…..
എങ്ങനെ മനസിലായെടി നിനക്ക്…???
ഈൗ മനസ്സിൽ എന്താണെന്ന് ഗൗരിക്ക് നന്നായി അറിയാം കിച്ചുവേട്ടാ…
കിച്ചു അവളുടെ തലയ്ക്കു പിന്നിലൂടെപിടിച്ച് നെറ്റിയിൽ അമർത്തിമുത്തി…..
രണ്ട് കണ്ണുകളിലേക്കും അവന്റെ ചുണ്ടുകൾ അമർന്നു…… പാതി തുറന്ന മിഴികളോടെ അവളവനേം മോളെയും ഇറുകെ പിടിച്ചു…..
ഗൗരീ….
മോളുണ്ട് കിച്ചുവേട്ടാ…. അവള് പ്രണയാർദ്രമായി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…….
അവന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേർന്ന് കിടന്നു…
തുടരും…
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹