Sunday, November 24, 2024
Novel

മഴപോൽ : ഭാഗം 27

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

നീയിങ്ങോട്ട് വാടി കൊറേ നേരായല്ലോ കിടന്ന് തിളയ്ക്കുന്നു… ഞാനാണിവിടെ നിന്നെ കൊണ്ടുവന്നിട്ടുള്ളതെങ്കിൽ…. ഞാൻ വിചാരിക്കുന്നത്പോലെതന്നെയെ കാര്യങ്ങളും നടക്കൂ…
വാ ഇങ്ങോട്ട്…. കിച്ചു അവളുടെ കൈകളിൽ അമർത്തിപ്പിടിച്ച് വലിച്ചുനടന്നു…..

കണ്ണുകളിൽ തന്റെ ജീവിതം നശിപ്പിച്ചവളെ ചുട്ടെരിക്കാനുള്ള കനലുമായി….

ശരൺ…..

എല്ലാരേം കോൺഫറൻസ് ഹാളിലേക്ക് വിളിച്ച് വാ….

ഡാ.. കിച്ചൂ..

ആാാ പിന്നേ….. ഒരാളെയും വിട്ട് പോവരുത്.. പറഞ്ഞതിനൊപ്പം കിച്ചു ഗൗരിയേയും വിളിച്ചുകൊണ്ടു അതിനകത്തു കയറി…..

ഗൗരി ഭയപ്പാടോടെ അവനെത്തന്നെ നോക്കി….

അൽപ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടവൻ വെറിപിടിച്ചവനെപോലെ ഗൗരിക്കരുകിൽ വന്ന് നിന്നു…. കുറച്ച് നേരം ആാാ മുഖത്തേക്ക് തന്നെ നോക്കി നിന്നു…. ഒന്ന് കണ്ണടച്ചു സ്വയം നിയന്ധ്രിച്ചു..

ഗൗരീ….
എന്താ ഞാൻ പറയേണ്ടത് അറിയില്ലെനിക്ക്…

പ്രിയ അവളെനിക്കെന്റെ എല്ലാമായിരുന്നു..

പെട്ടന്നവളെ കണ്ടപ്പോ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നതുപോലെ തോന്നി….

നിന്നെ വേദനിപ്പിക്കണമെന്ന് കരുതിയില്ല ഞാൻ…. അന്നേരം അങ്ങനെ പറയാനാ തോന്നിയത്……

എനിക്കറിയാം നിനക്കെന്നോട് വെറുപ്പാണെന്ന്….ഇനിയുമൊരുപക്ഷേ ഞാൻ അതുപോലൊക്കെ പെരുമാറിയെന്നിരിക്കും…. എനിക്കെന്താ പറ്റുന്നതെന്ന് എനിക്ക് തന്നെ മനസിലാവുന്നില്ല……

നിന്നോടെനിക്ക് ഒരിഷ്ടക്കുറവും ഇല്ലാ…. എനിക്കറിയാം നിനക്ക് എന്നെയും മോളെയും കഴിഞ്ഞേ മറ്റെന്തുമുള്ളൂന്ന്…… ഒക്കെ എനിക്കറിയാം… പറ്റിപോയതാ നിനക്ക് പൊറുത്ത് തന്നൂടെ…..?????

എനിക്ക് കുറച്ച് സമയം വേണം…. അവളെ മറന്ന് നിന്നെ ഉള്ള് തുറന്നൊന്നു സ്നേഹിക്കാൻ…..
അത്രയും പറഞ്ഞവൻ മറുപടിക്കായി ഗൗരിയെത്തന്നെ നോക്കി…….

കിച്ചൂ…..
ഡോർ തുറന്ന് ശരൺ അകത്തേക്ക് വന്നു…..
എല്ലാരും പുറത്തുണ്ട് അകത്തേക്ക് വിളിക്കട്ടെ….??
മ്മ്ഹ്…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അപ്പം ആദ്യം തന്നെ ഞാൻ നിങ്ങളോടൊക്കെ നന്ദി പറയുകയാണ്…..

ഇന്ന് ഈ കാണുന്ന നിലയിൽ ശ്രീനിലയം ഗ്രൂപ്പ്‌ എത്തിയിട്ടുണ്ടെങ്കിൽ അത് നിങ്ങടെ എല്ലാരുടേം സഹായംകൊണ്ടും ആത്മാർത്ഥത കൊണ്ടുമാണെന്ന് എനിക്കറിയാം…..

ഇനി കാര്യത്തിലേക്ക് വരാം….

കഴിഞ്ഞ ദിവസം എന്റെ ബെർത്ഡേയ് സെലിബ്രേഷന്റെ അന്ന് എന്നെ സന്തോഷവാനാക്കാനായി ആ വീഡിയോ അവിടെ പ്ലേ ചെയ്ത ആളെ അനുമോദിക്കലാണ് ഇന്നിവിടത്തെ ചടങ്ങ്….

കിച്ചു എല്ലാരേയും ശാന്തതയോടെ നോക്കി…

അത് ചെയ്തയാൾക്കും സ്വമേധയാൽ പറയാം, അല്ല അയാളത് ചെയ്തത് ആരേലും കണ്ടിട്ടുണ്ടേൽ അവർക്കും പറയാം, അല്ലെങ്കിൽ ആരെങ്കിലും അയാളെ സഹായിച്ചിട്ടുണ്ടേൽ അയാൾക്കും പറയാം…. അതൊക്കെ നിങ്ങടെ ഇഷ്ടം…

പക്ഷേ ഞാനായി അത് കണ്ട് പിടിച്ചാൽ….

അവൻ ഉച്ചത്തിൽ ടേബിളിൽ അടിച്ചുകൊണ്ടലറി…. കൈകളിൽ ഞരമ്പുകൾ പൊന്തി വന്നു…. എല്ലാരും അവന്റെ ഭാവമാറ്റത്തെ പേടിയോടെ നോക്കി…..

ഗൗരി ആ സമയം എല്ലാരേയും മാറി മാറി വീക്ഷിക്കുകയായിരുന്നു…. തന്റെ ജീവിതം അര്ഥമില്ലാതാക്കിയവനെ കാണാൻ അവളും കണ്ണിൽ കനലുമായി നിൽക്കുകയായിരുന്നു……

ഓക്കെ… അപ്പം നിങ്ങൾക്കാർക്കും അറിയുകയും ഇല്ലാ… ഇനി അറിഞ്ഞാലും ചെയ്താലും പറയാനും തയ്യാറല്ല… ആം ഐ റൈറ്റ്….????

ശരൺൺ……..

കേൾക്കേണ്ട താമസം ശരൺ പ്രൊജക്ടർ ഓൺ ആക്കി റെക്കോർഡ്‌സ് അടങ്ങിയ പെൻഡ്രൈവ് കണക്ട് ചെയ്തു….

ദിസ്‌ ഈസ്‌ യുവർ ലാസ്റ്റ് ചാൻസ്… പറയുന്നോ…??? അവനല്പനേരം ഒരോരുത്തരെയും നോക്കികൊണ്ടിരുന്നു…

ഓക്കേ അപ്പം നിങ്ങളാരും പറയാൻ തയ്യാറല്ല…..

ശരൺ…. അതങ്ങ് ഇട്ടേക്കാം..

സ്‌ക്രീനിൽ അന്നത്തെ വീഡിയോ ക്ലിപ്പിങ്‌സ് പ്ലേ ആയി…..

ഗൗരി ആകാംഷയോടെ അതിലേക്ക് തന്നെ ഉറ്റുനോക്കി… സാരിത്തുമ്പിൽ പിടിമുറുക്കുന്നു കൈകളെ കിച്ചു അവന്റെ കൈകൾക്കുള്ളിൽ ഭദ്രമാക്കി വച്ചു………

എല്ലാവരുടെയും കണ്ണുകൾ അർച്ചനയിലേക്ക് നീണ്ടു…. അവളുടെ ദേഹം ഭയംകൊണ്ട് വിയർത്തു കുളിച്ചു മുഖം വിളറി വെളുത്തു ….. നിന്നിടത്തുനിന്ന് തന്നെ കണ്ണുകൾ നാല് പാടും പായിച്ചു…. കൈകൾ കോട്ടിന്റെ പോക്കറ്റിൽ കിടന്നു ഞെരിഞ്ഞു…..

കിച്ചു അവൾക്കടുത്തേക്ക് പാഞ്ഞടുത്തു…
പറ എന്തിന് വേണ്ടിയാ നീയിതവിടെ പ്ലേ ചെയ്തത്… റ്റെൽ മി ബ്ലഡി…. മറുപടിയില്ലാഞ്ഞപ്പോൾ

കിച്ചു അലറി….

അർച്ചന പേടിച്ചുകൊണ്ട് ബാക്കിലേക്ക് നീങ്ങി….

കഴുത്തിൽ പിടിമുറുകിയപ്പോൾ അവള് ശ്വാസം എടുക്കാനാവാതെ പിടഞ്ഞു……

ഡാ കിച്ചു വിടെടാ….

ഇവള് പറയും പറയാതെ ഞാൻ വിടില്ല…..

കിച്ചുവേട്ടാ…. ഗൗരി കയ്യിൽ പിടിച്ചപ്പോൾ അവനവളെ തിരിഞ്ഞു രൂക്ഷമായി നോക്കി…
പറയെടി…

അർച്ചന എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് ശരൺ കിച്ചുവിനെ തള്ളി മാറ്റി….

നീ കഴുത്തേൽ കേറി പിടിച്ചാൽ അവളെങ്ങനെ പറയാനാടാ…. അങ്ങോട്ട് മാറി നിൽക്ക്…
അങ്ങ് പറഞ്ഞേക്ക് വെറുതെ അവന്റെ കൈകൊണ്ട് ചാവണ്ട….

“അങ്ങോട്ട് പറഞ്ഞേക്ക് അച്ചു…” പൂജ പുച്ഛത്തോടെ പറഞ്ഞു…. എല്ലാവരും പൂജയെ തന്നെ നോക്കി

ഇവൾക്ക് നിങ്ങളോട് പ്രേമമാണ്…. ഇന്നും ഇന്നലെയും തുടങ്ങിയതല്ലിവൾക്ക് പ്രിയ മാം മരണപ്പെട്ടന്ന് ആ സമയം മുതൽ….

അപ്പഴാണ് ഗൗരിയേച്ചിയെ സർ വിവാഹം ചെയ്തത്… ഗൗരിയെ നോക്കി അവള് പറഞ്ഞു നിർത്തി…..
എന്നിട്ടും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറയുന്നകൂട്ട് ഇവളപ്പഴും സാറിന്റെ പിന്നാലെതന്നെയായിരുന്നു……

ഗൗരിയേച്ചിയുമായുള്ള അടുപ്പക്കുറവ് ഇവൾക്ക് ആശ്വാസമായിരുന്നു…. പിന്നത് മാറി മറിഞ്ഞപ്പോൾ ഇവള് ചെയ്ത് കൂട്ടിയതാണിതൊക്കെ….. അവൾക്ക് നന്നായിട്ടറിയാം പ്രിയമാം സാറിന്റെ എന്തായിരുന്നെന്ന്…

സാറിനെ ഗൗരിയേച്ചിയിൽ നിന്നും അകറ്റാൻ വേണ്ടിത്തന്നെ ഇവള് ചെയ്തതാണിത്….. സാറിന്റെ മനസമാധാനം കളഞ്ഞ് നിങ്ങളെ രണ്ടാളെയും രണ്ട് ഭാഗത്താക്കാൻ…..

അർച്ചനയെ നോക്കി പുച്ഛത്തോടവള് പറഞ്ഞു നിർത്തി….

കിച്ചു അവരിൽ നിന്നും പുറംതിരിഞ്ഞ് നിന്ന് ദേഷ്യം കടിച്ചുപിടിച്ചു….

“””””രണ്ട് കെട്ടി ഒരുകൊച്ചുള്ള എന്നോടാണോടീടീടീ……… “””””””അവൻ അലറിക്കൊണ്ട് തിരിഞ്ഞതും….

മുഖത്തേറ്റ പ്രഹരം താങ്ങാനാവാതെ അർച്ചന നിലം പതിച്ചിരുന്നു….

നോക്കിയപ്പോൾ കണ്ടത് കണ്ണിൽ പൊടിഞ്ഞ നീരുമായി തീക്ഷ്ണമായി അർച്ചനയെ തന്നെ നോക്കി നിൽക്കുന്ന ഗൗരിയെ ആയിരുന്നു…….

കിച്ചുവിന്റെയും ശരണിന്റെയും മുഖത്ത് അത് കണ്ടപ്പോൾ ചിരി വന്നു…. കിച്ചു ചിരിയോടെ ബാക്കിലെ ടേബിളിലേക്ക് കൈ രണ്ടും അമർത്തി വച്ച് അവരെ കുറച്ചുനേരം നോക്കി…….

അപ്പം അതങ്ങട് തീർന്നു….. അർച്ചന ഇങ്ങ് എണീറ്റുപോര്… കിച്ചു പറഞ്ഞു….

ശരൺ അവളെ പിടിച്ചെഴുന്നേല്പിച്ചു…

തലകുനിച്ച് തനിക്കുമുന്നിൽ നിൽക്കുന്ന അവളുടെ നേരെ അവനൊരു കടലാസ് നീട്ടി…..

നിന്റെ സേവനം ഞങ്ങൾക്കിനി വേണ്ടാ….

അർച്ചന ഞെട്ടലോടെ തലയുയർത്തി അവനെ നോക്കി…….

ദോ… ആ കാണുന്നതാ ഡോർ… കിച്ചു ഡോറിലേക്ക് ചൂണ്ടി കാണിച്ചു….

തലകുനിച്ചവൾ ഇറങ്ങിപോകുമ്പോ ഗൗരിയെ പകയെരിയുന്ന കണ്ണുകളോടെ നോക്കാനും മറന്നില്ല….

ആ സമയം കിച്ചുവിന്റെ കണ്ണുകൾ ഗൗരിയിലായിരുന്നു…..

ഗൗരിയുടെ മുഖത്തെ തിളക്കം അവനൊരു ആശ്വാസമായിരുന്നു….

ഓക്കേ…. ഇനി എല്ലാരും അവനവന്റെ സീറ്റിൽ പോയിരുന്ന് വർക്ക്‌ ചെയ്തോളു..

ആ എല്ലാരും പൊക്കോളൂ… പൊക്കോളൂ

നീയും പോടാ നിന്നോടിനി പ്രത്യേകം പറയണോ….?? ശരണിനെ നോക്കി കിച്ചുവൊന്ന് വിരട്ടി…..
ഓ ഓ ഇതിന്റെ ഇടയിലാ അവന്റൊരു റൊമാൻസ്….

ശരൺ ആക്കി പറഞ്ഞുകൊണ്ട് അവിടെനിന്നും ഇറങ്ങി……

കിച്ചു ഗൗരിക്കരികിലേക്ക് ചുവടുകൾ വെച്ചു….. അവള് പെട്ടന്ന് ഡോർ തുറന്നിറങ്ങി ഓടി.. മെയിൻ ഡോറിൽ എത്തിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി….

പിന്നിൽ നടന്നു വരുന്ന കിച്ചുവിനെ കണ്ടപ്പോൾ പെട്ടന്ന് അവൾ പുറത്തേക്കിറങ്ങി…..

മഴമേഘങ്ങൾ പെയ്തിറങ്ങി തുടങ്ങിയിട്ടുണ്ടായിരുന്നു….. കറുത്തിരുണ്ട കാർമേഘം മാഞ്ഞ് അല്പം വെളിച്ചം ഭൂമിയിലേക്ക് പതിച്ചു തുടങ്ങിയിരുന്നു…..

നിറഞ്ഞ ചിരിയോടെ അവള് മഴയിലേക്ക് കാൽവെച്ചു….. ദേഹത്തേക്ക് ഇറ്റു വീഴുന്ന മഴത്തുള്ളികളെ അവൾ സ്നേഹത്തോടെ ഏറ്റുവാങ്ങി…..

അരികിലായി തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം അറിഞ്ഞതും അവള് തലതിരിച്ചൊന്ന് നോക്കി…. കൈകളിൽ പിടിച്ച് വലിച്ചവൻ അടുത്തുള്ള ചുമരിലേക്ക് ചേർത്ത് നിർത്തി…..

നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലേക്കും മുടിയിൽ നിന്നും ഇറ്റുവീഴുന്ന നീര്തുള്ളികളിലേക്കും കിച്ചു കണ്ണിമ ചിമ്മാതെ മാറി മാറി നോക്കി…..

ഗൗരി അത് താങ്ങാനാവാതെ തലകുനിച്ചു….

ഗൗരീ……
മ്മ്ഹ്….
അവളവന്റെ ഷർട്ടിന്റെ മുൻപിൽ വലം കൈകൊണ്ട് പിടിച്ചു…… നേർത്ത സ്വരത്തിൽ ചോദിച്ചു….

ഇനിയെന്നെ തല്ലുവോ….???
മ്മ്ഹ്…. കിച്ചു ചിരിച്ചുകൊണ്ട് അതെയെന്ന് മൂളി…

പ്രിയേനെ ഓർമവരുമ്പോ ഇനിയും ഗൗരിനോട് പോകാൻ പറയുവോ…???
മ്മ്ഹ്..പറയും അവളുടെ ഇടുപ്പിൽ കൈകളമർത്തിയവൻ പറഞ്ഞു…
ഗൗരി ഒരു പിടച്ചിലോടെ അവനെ നോക്കി…

അമ്മൂട്ടി കിച്ചുവേട്ടന്റെ മാത്രം മോളാണെന്ന് പറയുവോ ഇനി….???
പറയും…. അവൻ ഇടം കൈകൊണ്ട് മീശപിരിച്ച് ചിരിച്ചോണ്ട് പറഞ്ഞു…

അവളവന്റെ മുഖത്തേക്ക് നോക്കി കവിളത്ത് ആഞ്ഞടിച്ചു…….
ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് രണ്ട് കൈകൾകൊണ്ടും മുറുകെ കെട്ടിപിടിച്ചു……..
വയറിലെ പിടി ഒന്നുകൂടെ മുറുകിയതും രണ്ട് കാലുകളിലെയും തള്ളവിരൽ ഊന്നി അവളൊന്ന് പൊങ്ങി…..
ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു….. വലം കൈ അവന്റെ നെഞ്ചിലേക്ക് വച്ചു…….
“”വല്ലാതെ ഇടിക്കുന്നു”” അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു….

“പേടിച്ചിട്ടാടി… നീയിങ്ങനെ ചേർന്ന് നിൽക്കുവോ അതോ എന്നെ തള്ളിപ്പറയുവോന്നു അറിയില്ലാലോ….. ”

ഗൗരിടെ കൈകളിലേക്ക് തന്റെ കൈചേർത്തുവച്ചവൻ കാതിൽ പതിയെ പറഞ്ഞു…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26